✍️ RJ
“എനിയ്ക്ക് എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളെ പറ്റി ചില സങ്കൽപ്പങ്ങളുണ്ട്, എന്റെ വിവാഹ ജീവിതം എങ്ങനെയാവണമെന്നും സ്വപ്നങ്ങളുണ്ട്…
“ആ സ്വപ്നങ്ങളിലും സങ്കൽപ്പങ്ങളിലും ഒരിക്കലും നിങ്ങളെ പോലൊരാളില്ല മാധവൻ…
” നിങ്ങൾക്കൊരിക്കലും എന്റെ സങ്കൽപം പോലെ സ്വപ്നം പോലെ ഒരു ജീവിതം നയിക്കാൻ കഴിയില്ല…
“എന്നെ പോലെ സുന്ദരിയായൊരു പെണ്ണിനേയും നിങ്ങൾ അർഹിക്കുന്നില്ല… ഈ വിവാഹത്തിന് എനിയ്ക്ക് താൽപ്പര്യമില്ല…”
ചുറ്റും കൂടി നിൽക്കുന്ന തന്റെ ബന്ധുക്കൾക്ക് ഇടയിൽ വന്നു നിന്ന് കൈ രണ്ടും മാറിൽ പിണച്ചുകെട്ടി മുഖത്തു പുച്ഛം നിറച്ചു പറയുന്ന മയൂരിയെ കണ്ണെടുക്കാതെ നോക്കി മാധവൻ…
“ഇങ്ങനെ സങ്കല്പങ്ങളും സ്വപ്നങ്ങളും ഉണ്ട് നിങ്ങളുടെ കുട്ടിയ്ക്കെന്ന് നിങ്ങൾക്കറിയില്ലായിരുന്നോ മോഹനാ…?
മാധവന്റെ അച്ഛൻ രവി ഇരിക്കുന്നിടത്ത് നിന്നെഴുന്നേറ്റ് മാധുരിയുടെ അച്ഛൻ മോഹനോട് ചോദിച്ചതും ഉത്തരമില്ലാതെ തലകുനിച്ചു നിന്നയാൾ അവർക്കു മുമ്പിൽ..
“നിന്റെ മകൾ പറഞ്ഞതെല്ലാം നിനക്കു കൂടി അറിയാവുന്ന കാര്യമാണെന്ന് നിന്റെയീ മൗനം കൊണ്ട് ഞങ്ങൾക്ക് മനസ്സിലായ് മോഹനാ…
“അതറിഞ്ഞു കൊണ്ട് ഞങ്ങളെ നീ വിളിച്ചു വരുത്തി നാണം കെടുത്തേണ്ടിയിരുന്നില്ല … എന്റെ മകനെ ഇങ്ങനെ ഇവിടെ ഒരവസ്ഥയിൽ ഇരുത്തേണ്ടിയിരുന്നില്ല നീ… ”
ദേഷ്യം
കലർന്നിരുന്നു രവിയുടെ സംസാരത്തിലും ഭാവത്തിലും…
“അച്ഛാ ആ കുട്ടി തുറന്നു പറഞ്ഞത് അതിന്റെ ജീവിതത്തെ പറ്റിയാണ് …
അതിനാ കുട്ടിയെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത്…
iഓരോരുത്തർക്കും ഉണ്ടാവും അച്ഛാ സ്വന്തം ജീവിതം എങ്ങനെയാവണമെന്ന ആഗ്രഹവും സ്വപ്നവും… ”
” അതൊന്നും അറിയാതെ ഇയാളെ ഞാനെന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയിരുന്നെങ്കിൽ നശിച്ചുപോവുന്നത്
ഇയാളുടെ മാത്രമല്ല എന്റേം കൂടി ജീവിതമാണ്…
ഇതിപ്പോൾ അതൊന്നും ഉണ്ടായില്ലല്ലോ …
”ഇവിടെ വരെ ഒന്നു വരേണ്ടി വന്നുവെന്ന സമയനഷ്ടം മാത്രമല്ലേ നമ്മുക്ക് ഉണ്ടായുള്ളു … അതച്ഛൻ അച്ഛന്റെ കൂട്ടുക്കാരനെ കാണാൻ കുടുംബത്തോടൊപ്പം അ വന്നുവെന്ന് കരുതിയാൽ തീർന്നില്ലേ…?
അച്ഛനെ ആശ്വസിപ്പിച്ചു പറയുന്നതിനൊപ്പം മാധുരിയെ നോക്കി പുഞ്ചിരിച്ച് ഇരുന്നിടത്തു നിന്നെഴുന്നേറ്റു മാധവൻ
“ഇയാൾക്ക് ഇയാളാഗ്രഹിച്ച ജീവിതം കിട്ടട്ടേ… ആശംസകൾ…
മാധുരിയോട് പറഞ്ഞ് അച്ഛനെ നോക്കിയവൻ
“അപ്പോ പോയാലോ നമുക്ക്…
ഇപ്പോ ഇറങ്ങിയാൽ ഭക്ഷണവും കഴിച്ച് ഒരു സിനിമയും കണ്ട് വീടു പിടിയ്ക്കാം നമുക്ക്…”
തനിയ്ക്കു ചുറ്റും ഇരുന്ന സഹോദരങ്ങളോടും ബന്ധുക്കളോടും മാധവൻ പറഞ്ഞതും സന്തോഷത്തോടെ അവനൊപ്പം നിരന്നവർ….
ഒരാഘോഷം പോലെ തന്റെ വീട്ടിൽ നിന്നിറങ്ങി പോവുന്ന മാധവനെയും കുടുംബത്തെയും പുച്ഛ ചിരിയോടെ നോക്കി നിന്നു മാധുരി
“നീ വേണ്ടാന്നു വെച്ച് വലിച്ചെറിഞ്ഞത് എത്ര വലിയ നിധിയാണെന്ന് നീയറിയുന്ന കാലം വരും മാധുരി… അന്ന് വേദനിയ്ക്കും നീ…”
ഇറങ്ങി പോവുന്ന കൂട്ടുകാരനെയും കുടുംബത്തെയും നോക്കി സങ്കടത്തോടെ മോഹനൻ പറഞ്ഞതു കേട്ടൊരുപരിഹാസം തെളിഞ്ഞവളിൽ
“അവനെ പോലെ കൂട്ടുകുടുംബത്തിൽ താമസിക്കുന്ന ,രാവന്തിയോളം പാടത്തും പറമ്പിലും കൃഷിപണി ചെയ്യുന്നൊരുവനെ കെട്ടി അവന്റെ വീട്ടിൽ ഒതുങ്ങി കൂടാനല്ല അച്ഛാ ഞാൻഎഞ്ചിനീയറിംഗ് പഠിച്ച് പാസായത്….
“എനിയ്ക്ക് സ്വപ്നങ്ങൾ ഉണ്ട്… സങ്കല്പം ഉണ്ട്.. അതുപോലെയെ ഞാൻ ജീവിയ്ക്കൂ….”
മാധുരി തന്റെ തീരുമാനം കടുപ്പിച്ചതും ഒന്നും മിണ്ടാതെ തിരിച്ചു നടന്നു മോഹനൻ..
രണ്ടു വർഷങ്ങൾക്കപ്പുറം അവളായ് തന്നെ കണ്ടെത്തിയ വിശാലുമായവളുടെ കല്യാണം നടത്തി മോഹനൻ….
കുടുംബക്കാരെ കൂടെ കൂട്ടാൻ ഇഷ്ടമിട്ടാത്ത , ബന്ധങ്ങൾ ബാധ്യതയാണെന്നു കരുതുന്ന, ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് മാത്രം കരുതുന്ന മാധുരിയുടെ അതേ സ്വപ്നങ്ങളും സങ്കല്പങ്ങളും ഉള്ള വിശാൽ…
വർഷം രണ്ട് മാധുരിയുടെ ജീവിതത്തിൽ കഴിഞ്ഞു പോയത് പെട്ടന്നാണ്…
വിവാഹ ജീവിതത്തിന്റെ കൊതിയും മതിയും മാഞ്ഞു തുടങ്ങി മാധുരിയുടെ ജീവിതത്തിൽ…
“എന്റെ നല്ല വിശാലല്ലേ
ഒന്നെഴുന്നേറ്റെന്നെ അടുക്കളയിൽ സഹായിക്ക്… എനിക് ഒറ്റയ്ക്ക് ഈ അവസ്ഥയിൽ വയ്യാഞ്ഞിട്ടല്ലേ…”
വീർത്തുന്തി നിൽക്കുന്ന വയറിൽ കൈതാങ്ങി മാധുരി , കമിഴ്ന്നു കിടന്നുറങ്ങുന്ന വിശാലിനെ ആയാസപ്പെട്ട് വിളിച്ചുണർത്തി കെഞ്ചിയതും വിശാൽ കണ്ണു തുറന്നവളെയൊന്നു നോക്കി
“നിനക്കിത് എന്തിന്റെ കേടാണ് മാധുരീ… അടുക്കള പണിയെടുക്കാനൊന്നും എനിയ്ക്ക് പറ്റില്ലാന്ന് ഞാനാദ്യമേ നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ… ?
ഈർഷ്യ നിറഞ്ഞിരുന്നവന്റെ ശബ്ദത്തിൽ..
“നമ്മൾ രണ്ടു പേർ മാത്രമുള്ള നമ്മുടെസ്വന്തം വീട്ടിലെ ഒരു ജോലിയും ചെയ്യാൻ പറ്റില്ലെന്നു എത്ര മിടുക്കോടെയാണ് നീ പറയുന്നത് വിശാൽ…?
നിനക്ക് പിന്നേതു പണിയാണ് വിശാൽ എടുക്കാൻ പറ്റുന്നത്…?
ദേഷ്യവും പരിഹാസവും ഇടകലർത്തി മാധുരി ചോദിച്ചതുമൊന്ന് കുറുകി വിശാലിന്റെ കണ്ണുകളെങ്കിലും അടുത്ത നിമിഷമവന്റെ മുഖത്തൊരു വഷളത്തരം നിറഞ്ഞു
“എനിയ്ക്കറിയാവുന്ന, പറ്റുന്ന പണി ഞാൻ എടുത്തതുകൊണ്ടാണ് മോളെ നീയിപ്പോ ഇങ്ങനെ വയറും വീർപ്പിച്ച് എന്റെ മുമ്പിൽ നിൽക്കുന്നത്…. കൊച്ചു മറന്നു പോയതെങ്കിൽ ചേട്ടൻ ഇപ്പോ ഒന്നൂടിയത് പ്രവർത്തിച്ച് കാണിച്ചു തരാലോ…”
വിശാൽ പറയുന്നതെന്താണെന്ന് മാധുരി ചിന്തിച്ചെടുക്കും മുമ്പേ അവളെ തനിക്കടിയിലേക്ക് കൈ നീട്ടി വലിച്ചിട്ടവളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു വിശാൽ
അയ്യോ വിശാൽ കുഞ്ഞ്….
അവനടിയിൽ അവന്റെ ഭ്രാന്തുകൾക്ക് കീഴ്പ്പെട്ട് സഹിച്ച് കിടക്കുന്നതിനിടയിൽ പലവട്ടം മാധുരിയുടെ കൈകൾ തന്റെ വയറിന് രക്ഷാകവചം തീർത്തിരുന്നെങ്കിലും അതൊന്നും ഗൗനിച്ചതു കൂടിയില്ല വിശാൽ
അവന്റെ പരാക്രമണങ്ങൾ തീർത്തവൻ തിരിഞ്ഞ് കിടക്കും നേരം ആയാസപ്പെട്ടവന്റെ അരികിൽ എഴുന്നേറ്റു നിന്നു മാധുരി…
“ഉറങ്ങുന്ന എന്നെ ജോലി ചെയ്യാൻ നീ വിളിച്ചാൽ ഞാൻ ചെയ്യുന്ന ജോലി ഇതാവും ട്ടോ…. മറക്കണ്ട…. ”
ആയാസപ്പെട്ട് കിച്ചണിലേക്ക് നടക്കുന്ന മാധുരിയോട് കിടന്ന കിടപ്പിൽ കിടന്ന് വിശാൽ വിളിച്ചു പറയുമ്പോൾ നിറഞ്ഞൊഴുകുന്ന മിഴികൾ ഇടം കയ്യാൽ തുടച്ചു നീക്കി മാധുരി
ഓഫീസിൽ പോവാൻ സമയമായപ്പോഴേക്കും വീട്ടു ജോലി പറ്റെ അവശയാക്കിയിരുന്നു മാധുരിയെ..
എന്തോ ചിലത് വാരി കഴിച്ച് വേഗത്തിൽ ഓഫീലെത്തി മാധുരിയെങ്കിലും സമയം അവളെ ചതിച്ചിരുന്നു
ഒട്ടൊരു പരിഭ്രമത്തോടെ ടീം ലീഡറിന് മുന്നിലേക്ക് മാധുരി ചെന്നതും നേർത്തൊരു ചിരിയോടെ അവളെ നോക്കി ഇരിക്കാൻ പറഞ്ഞു അവളുടെ സീനിയർ പെൺകുട്ടി
മായ മാധവ്…
തനിയ്ക്ക് മുന്നിലെ ആ പെൺകുട്ടിയുടെ പേരിലേക്ക് അറിയാതെ എന്ന പോലെ നോക്കി മാധുരി
താൻ പരിഹസിച്ച് ഇറക്കിവിട്ട മാധവന്റെ ഭാര്യയാണ് തന്റെ സീനിയർ ലീഡർ മായ എന്നത് ആദ്യമൊക്കെ ഒരു ഞെട്ടലാണ് മാധുരിയ്ക്ക് നൽകിയതെങ്കിൽ ഇപ്പോഴത് മായ എന്ന പെൺക്കുട്ടിയോടുള്ള അസൂയ ആയിട്ടുണ്ട്…
പൊന്നുപോലെയാണ് മായയെ മാധവനും വീട്ടുകാരും നോക്കുന്നതെന്നതിന് എത്രയോ വട്ടം സാക്ഷിയായവളാണ് മാധുരി…
താൻ തട്ടിക്കളഞ്ഞ നിധി തന്നെയായിരുന്നു മാധവനും കുടുംബവുമെന്ന് മായയെ കൺമുന്നിൽ കാണുന്ന ഓരോ നിമിഷവും മാധുരിയോർക്കും…
മാധവനോട് അന്ന് തുറന്നൊന്നു സംസാരിച്ചിരുന്നെങ്കിൽ തന്റെ ഇഷ്ടങ്ങളും സങ്കല്പങ്ങളും താൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ മാധവൻ തന്റേതാവുമെന്ന് നഷ്ടബോധത്തോടെ മാധുരി ഓർക്കുമ്പോൾ കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നും ചേരേണ്ടതു മാത്രമേ ചേരുകയുള്ളുവെന്നും മനപ്പൂർവ്വം മറന്നു പോയി മാധുരി…
ചിലരങ്ങനെയാണ് ,ചിലത്കയ്യിൽ വരുമ്പോൾ മൂല്യമറിയാതെ തട്ടിക്കളഞ്ഞിട്ട് പിന്നീടതിനെ പറ്റിയോർത്ത് വ്യസനിയ്ക്കും … വേദനിക്കും… മാധുരിയെപോലെ…
RJ