“മീര… എനിക്ക് തീരെ വയ്യ. നിനക്കിന്ന് ഡ്യൂട്ടിക്ക് പോകണമെന്ന് നിർബന്ധം ഉണ്ടോ?”
പനിചൂടിൽ പുതപ്പിനുള്ളിൽ മൂടിപ്പൊതിഞ്ഞു കിടന്നുകൊണ്ട് അരവിന്ദ് ചോദിച്ചു.
“ലീവ് ഒന്നും കിട്ടില്ല ഏട്ടാ. ഞാൻ വൈകുന്നേരം നേരത്തെ വരാൻ നോക്കാം.”
അത്രയും പറഞ്ഞുകൊണ്ട് മീര കുളിക്കാനായി പോയി. ആ സമയത്താണ് അവളുടെ ഫോണിൽ ആരോ വിളിച്ചത്. ബാത്‌റൂമിൽ കയറിയ മീര ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടില്ല. രണ്ടുമൂന്നു തവണ നിർത്താതെ വിളിക്കുന്നത് കേട്ടപ്പോൾ ഹോസ്പിറ്റലിൽ നിന്നും അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുകയാണ് എന്ന് കരുതി അരവിന്ദ് കൈയെത്തിച്ച് അവളുടെ ഫോണെടുത്തു.
‘ധനൂപ്’ എന്ന് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നാണ് കോൾ വന്നത്. അരവിന്ദ് ഉടനെ കോൾ എടുത്തു.
“എത്ര നേരമായി മീര ഞാൻ വിളിക്കുന്നു. നീയിത് എവിടെ പോയി കിടക്കുകയാണ്? ഞാൻ നിന്നെ പിക്ക് ചെയ്യാൻ ഹോസ്പിറ്റലിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ എപ്പോ വരണം?”
ഫോണിലൂടെ കേട്ട ധനൂപിന്റെ വാക്കുകൾ അരവിന്ദിൽ ഒരു ഞെട്ടൽ ഉളവാക്കി. അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് നെറ്റ് ഓഫ് ആക്കിയിട്ട് ലോക്ക് തുറന്ന് വാട്സാപ്പ് എടുത്തു നോക്കി.
മീരയ്ക്ക് ഒരു വർഷം മുൻപ് അരവിന്ദ് വാങ്ങിക്കൊടുത്ത ഐഫോൺ ആണ് അത്. അതിന്റെ ലോക്ക് ഒക്കെ സെറ്റ് ചെയ്തു കൊടുത്തത് അവൻ തന്നെയാണ്.
വാട്സാപ്പ് തുറന്ന് ധനൂപ് എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് വന്ന ചാറ്റ് എടുത്തു നോക്കിയപ്പോഴാണ് അത് അവളുടെ പൂർവ്വ കാമുകനാണെന്ന് അരവിന്ദിന് മനസ്സിലായത്.
നാല് വർഷം മുൻപാണ് അരവിന്ദിന്റെയും മീരയുടെയും വിവാഹം കഴിഞ്ഞത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പെണ്ണുകാണാൻ പോയപ്പോഴും പിന്നീട് കല്യാണം കഴിഞ്ഞശേഷവും വിവാഹത്തിന് മുമ്പ് ഒരു പ്രണയബന്ധം ഉള്ളതായി അവൾ അവനോട് പറഞ്ഞിരുന്നില്ല.
വീട്ടുകാർ എതിർത്തതുകൊണ്ടാണ് ആ ബന്ധം നടക്കാത്തതെന്നും കല്യാണശേഷവും മീര ആ ബന്ധം തുടർന്നുപോകുന്നുണ്ടെന്നും വാട്സാപ്പ് ചാറ്റ് വായിച്ചതിൽ നിന്ന് അവന് മനസ്സിലായി.
രണ്ടുപേരും രണ്ട് ജാതിയായതുകൊണ്ടാണ് അഭിമാനിയായ മീരയുടെ അച്ഛൻ ആ വിവാഹബന്ധത്തെ എതിർത്തത്. അവൾ ധനൂപിനോടൊപ്പം ഒളിച്ചോടിപ്പോയാൽ സ്വത്തുകൾ ഒന്നും തരില്ലെന്നും കൂടി അയാൾ തീർത്തു പറഞ്ഞതുകൊണ്ടാണ് അരവിന്ദുമായുള്ള വിവാഹത്തിന് മീര സമ്മതിച്ചത്.
അവളുടെ അച്ഛൻ അവളുടെ പേരിൽ എന്നാണോ സ്വത്തുക്കൾ എഴുതുന്നത് അതിന്റെ പിറ്റേന്ന് ഒളിച്ചോടാനാണ് അവരുടെ തീരുമാനം. ആറുമാസം കൂടി കഴിഞ്ഞാൽ മീരയുടെ അനിയന്റെ വിവാഹമുണ്ട്; അതിനുശേഷം സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ച് അവളുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്.
അതിനു ശേഷമാണ് തങ്ങൾക്ക് ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാം എന്നൊക്കെ മീരയും ധനൂപും തമ്മിൽ ചാറ്റ് ചെയ്തത്.
അത് വായിച്ച് അരവിന്ദിന്റെ ഹൃദയം നീറിപ്പുകഞ്ഞു.
തന്റെ ഭാര്യ കഴിഞ്ഞ മൂന്നു വർഷമായിട്ട് തന്നെ ചതിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് അവനെ തളർത്തി.
തന്നെ പറ്റിച്ചിട്ട് അവർ ഇരുവരും സന്തോഷത്തോടെ ജീവിക്കാൻ പാടില്ല എന്ന് അവൻ തീരുമാനിച്ചു.
മീര കുളിച്ചിറങ്ങുന്നതിനു മുമ്പ് തന്നെ അരവിന്ദ് അവളുടെ ഫോണിലുണ്ടായിരുന്ന ആ ചാറ്റുകൾ തന്റെ ഫോണിൽ ഫോട്ടോ എടുത്തു വെച്ചു.
അപ്പോഴാണ് അടുത്ത ആഴ്ച താൻ ബിസിനസ് ടൂറിനായി ദുബായിൽ പോകാൻ ഫിക്സ് ചെയ്ത ഡേറ്റിൽ ധനൂപിനെ അവൾ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മെസ്സേജ് കണ്ടത്.
അത് കണ്ടപ്പോൾ അവന് വിറയൽ കയറി.
ധനൂപ് മുൻപും വീട്ടിൽ വന്നിട്ടുണ്ടെന്നും മീരയും അവനും തമ്മിൽ ശാരീരിക ബന്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും അരവിന്ദ് അതിൽ നിന്നും മനസ്സിലാക്കി.
അതോടെ രണ്ടുപേരെയും കയ്യോടെ പിടികൂടി ബന്ധുക്കളുടെ മുൻപിൽ തെളിവുസഹിതം നാറ്റിക്കണമെന്ന് അവൻ മനസ്സിൽ തീരുമാനിച്ചു.
പിന്നീട് അവൻ ഫോൺ പഴയ സ്ഥാനത്ത് വെച്ചിട്ട് ഉറക്കം നടിച്ചു കിടന്നു.
കുളിച്ചിറങ്ങി വന്ന മീര ആദ്യം എടുത്തു നോക്കിയത് ഫോണിൽ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നാണ്.
ധനൂപിന്റെ കോൾ കണ്ട് അവൾ ഉടനെ തന്നെ അവനെ തിരിച്ചു വിളിക്കുമെന്ന് അരവിന്ദ് കണക്കുകൂട്ടി.
അവൻ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു.
മുറിയുടെ ബാൽക്കണിയിൽ ഇറങ്ങി നിന്നുകൊണ്ട് മീര ധനൂപിനെ വിളിക്കുന്നതും അവനോട് സംസാരിക്കുന്നതും അരവിന്ദ് കണ്ടു.
മീര ഇന്ന് പോകുന്നത് ഡ്യൂട്ടിക്ക് അല്ലെന്നും ധനൂപിനെ കാണാനാണെന്നും അരവിന്ദ് ഊഹിച്ചു.
അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഹെഡ് നഴ്സ് ആണ് മീര. അരവിന്ദിന് ബിസിനസ്സാണ്. ധനൂപ് ഏതോ ഐ.ടി കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. അവൻ ഇതുവരെ വിവാഹം കഴിച്ചിട്ടുമില്ല.
മീര ഫോൺ വിളി കഴിഞ്ഞ് തിരികെ മുറിയിൽ വന്നപ്പോൾ അരവിന്ദ് കമിഴ്ന്നു കിടന്നു.
അവൻ ഉറങ്ങുകയാണെന്ന് അവൾ കരുതി.
അതേതായാലും നന്നായി എന്ന് ചിന്തിച്ചുകൊണ്ട് മീര ഡ്രസ്സ് മാറി പുറത്തേക്ക് പോയി.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
മീരയുടെ ഫോണിൽ ഓട്ടോമാറ്റിക് കോൾ റെക്കോർഡ് അരവിന്ദ് ഓൺ ആക്കി ഇട്ടിരുന്നതിനാൽ അവൾ കുളിക്കാൻ കയറുന്ന നേരത്ത് അരവിന്ദ് അവളുടെ ഫോണെടുത്തു മീര ധനൂപുമായി സംസാരിക്കുന്ന ഓഡിയോയും വാട്സാപ്പ് ചാറ്റും തന്റെ ഫോണിലേക്ക് സെന്റ് ചെയ്തു.
അങ്ങനെ അരവിന്ദിന് ദുബായ് പോകേണ്ട ദിവസം വന്നെത്തി.
അവൻ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ,
“മിസ് യൂ ഏട്ടാ”
എന്നൊക്കെ പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് നന്നായി അഭിനയിച്ചു കാണിച്ചു.
അവളുടെ നാടകം കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് അരവിന്ദ് കാറിൽ കയറി ഓടിച്ചു പോയി.
അവൻ വീട്ടിൽ നിന്ന് കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ തന്നെ ധനൂപിന്റെ കാർ തന്നെ പാസ് ചെയ്തു പോകുന്നത് അവൻ കണ്ടു.
അരവിന്ദ് നേരെ പോയത് മീരയുടെ അച്ഛന്റെ അടുത്തേക്കാണ്.
അവിടുന്ന് അവളുടെ അച്ഛനെയും അമ്മയെയും അനിയനെയും ചേട്ടനെയും കൂട്ടി അവൻ തിരികെ തങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.
അവരെ കൂടാതെ മറ്റ് ചില ബന്ധുക്കളെ കൂടി അവൻ വിളിച്ചിരുന്നു.
അരവിന്ദ് വീടിന് അടുത്തെത്താറായപ്പോൾ അവരും അവിടെ എത്തിയിരുന്നു.
എല്ലാവരെയും വീടിനു മുന്നിൽ നിർത്തിയിട്ട് അവൻ കാര്യം പറയാതെ മീരയുടെ അച്ഛനോട് പോയി കോളിങ് ബെൽ അടിക്കാൻ ആവശ്യപ്പെട്ടു.
മറ്റുള്ളവരോട് വീടിന്റെ വശങ്ങളിലേക്ക് മാറി നിൽക്കാനും അരവിന്ദ് പറഞ്ഞു.
അരവിന്ദ് ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ പെരുമാറ്റത്തിൽ നിന്നും ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് അതോടെ അവർ എല്ലാവരും ഊഹിച്ചു.
മീരയുടെ അച്ഛൻ അവൻ ആവശ്യപ്പെട്ടതുപോലെ കോളിങ് ബെൽ അടിച്ചു. ഇതേസമയം ബെഡ്‌റൂമിൽ മീരയുടെ ശരീരത്തിൽ ആർത്തിയോടെ പടർന്നുകയറുകയായിരുന്നു ധനൂപ്. അവളുടെ വെളുത്തുരുണ്ട മാറിടങ്ങളിൽ മുഖമുരച്ചുകൊണ്ട് അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി. ആ സമയത്താണ് അവർ കോളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടത്.
“ഈ സമയത്ത് ഇതാരാ മീര?” തന്റെ പ്രവർത്തിയിൽ തടസ്സം നേരിട്ടതിന്റെ നീരസത്തിൽ ചോദിച്ചുകൊണ്ട് അവൻ അവളിൽ നിന്ന് അകന്നുമാറി ബെഡിൽ കിടന്നു.
“ആരാണെന്ന് അറിയില്ല… സാധാരണ ഈ സമയത്ത് ആരും അങ്ങനെ വരാറില്ല. എന്തായാലും ഞാനൊന്ന് പോയി നോക്കട്ടെ.”
നിലത്ത് ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾ തപ്പിപ്പെറുക്കി ധരിച്ചുകൊണ്ട് മീര ഹാളിലേക്ക് പോയി. ആ സമയം ധനൂപ് ഒരു പുതപ്പെടുത്തു മൂടിക്കിടന്നു. ഹാളിലേക്ക് വന്ന് വാതിൽ തുറന്ന മീര മുന്നിൽ അച്ഛനെ കണ്ടൊന്ന് ഞെട്ടി.
“അച്ഛൻ… അച്ഛനെന്താ ഒന്ന് വിളിച്ച് പോലും പറയാതെ…?” മുഖത്തെ പതർച്ച മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു.
“അച്ഛൻ മാത്രമല്ല ഞാനും ഉണ്ട്.” അത് പറഞ്ഞുകൊണ്ട് മീരയുടെ അമ്മയും അങ്ങോട്ട് വന്നു.
മീരയുടെ അഴിഞ്ഞുലഞ്ഞ മുടിയും കഴുത്തിലെ നഖപ്പാടുകളും വാരിവലിച്ച് ധരിച്ചത് പോലെയുള്ള വസ്ത്രവും കണ്ടപ്പോൾ മീരയുടെ അമ്മയ്ക്ക് അവൾ എന്ത് ചെയ്യുകയായിരുന്നുവെന്ന് ഏകദേശം പിടികിട്ടി.
അപ്പോഴേക്കും അരവിന്ദ് എല്ലാവരെയും വിളിച്ചുകൊണ്ട് അങ്ങോട്ട് വന്നു. ശേഷം അവൻ ഉടനെ തന്നെ അകത്തേക്ക് കയറി ബെഡ്റൂമിലേക്ക് പാഞ്ഞു. കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ടാണ് അതെല്ലാം നടന്നത്.
അരവിന്ദിനെയും ബന്ധുക്കളെയും തീരെ പ്രതീക്ഷിക്കാത്ത മീര ആ കാഴ്ച കണ്ട് നടുങ്ങിത്തരിച്ചു. ബെഡ്റൂമിലേക്ക് പാഞ്ഞു ചെന്ന അരവിന്ദ് വസ്ത്രമില്ലാതെ അവിടെ കിടന്ന ധനൂപിനെ വലിച്ചുപൊക്കി ഹാളിൽ കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിലേക്ക് ഇട്ടു.
“മോളുടെ പഴയ കാമുകനാണ്. ഞാനുമായുള്ള കല്യാണം കഴിഞ്ഞിട്ടും ഇവൾക്ക് ഇവനുമായി ബന്ധമുണ്ട്. അതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. മൂന്നുവർഷം എന്റെ കൂടെ ജീവിച്ച് എന്നെ ചതിച്ചതിനുള്ള നഷ്ടപരിഹാരം നിങ്ങളെല്ലാവരും കൂടി എനിക്ക് തന്നേ മതിയാകൂ. പിന്നെ ഇവളെ എനിക്ക് ഇനി വേണ്ട. സ്വത്തുക്കൾ കിട്ടാൻ ഒന്നുമറിയാത്ത എന്നെ ചതിച്ചത് എനിക്ക് ക്ഷമിക്കാനാവില്ല. ഭാര്യ എന്നെ വഞ്ചിച്ചതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ഞാൻ ഇത് കോടതിയിൽ കൊടുത്തു എന്നുണ്ടെങ്കിൽ ഞാൻ ചോദിക്കുന്ന നഷ്ടപരിഹാരം തന്ന് നിങ്ങൾ ഇതിനൊരു തീർപ്പുണ്ടാക്കണം.”
ചുരുങ്ങിയ വാക്കുകളിൽ അരവിന്ദ് തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. മകളുടെ പഴയ കാമുകനെ നഗ്നനായി ബെഡ്‌റൂമിൽ നിന്ന് പിടിച്ചുകൊണ്ടുവന്നത് കണ്ട് മീരയുടെ വീട്ടുകാർ ഞെട്ടി നിൽക്കുകയാണ്. അതിന്റെ കൂടെ അരവിന്ദിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അവർ തകർന്നുപോയി. നാണക്കേട് കാരണം ആരുടെയും മുഖത്ത് നോക്കാൻ മീരയ്ക്കും ധനൂപിനും കഴിഞ്ഞില്ല.
ശരീരത്തിൽ വസ്ത്രങ്ങളൊന്നുമില്ലാത്തതിനാൽ അവൻ വേഗം എഴുന്നേറ്റ് ചെന്ന് കർട്ടന് പിന്നിൽ മറഞ്ഞുനിന്നു. ആ സമയം മീരയുടെ അച്ഛനും അമ്മയും പാഞ്ഞുവന്ന് മകളെ തല്ലാൻ തുടങ്ങി.
“മോൻ പറയുന്നത് പോലെ ഞങ്ങൾ ചെയ്തോളാം. ഇനി ഇങ്ങനെയൊരു മകൾ ഞങ്ങൾക്കില്ല. എത്ര രൂപയാണെങ്കിലും നഷ്ടപരിഹാരം തരാം, പക്ഷേ അതൊന്നും മോന് ഉണ്ടായ നഷ്ടത്തിന് പകരമാവില്ല എന്നറിയാം. പക്ഷേ ആറുമാസം കഴിഞ്ഞാൽ എന്റെ മോന്റെ കല്യാണമാണ്. ഇക്കാരണത്താൽ അത് മുടങ്ങിപ്പോകരുത് എന്നുള്ളതുകൊണ്ടാണ് ഞങ്ങൾ പറയുന്ന എന്തിനും തയ്യാറാകുന്നത്.”
മീരയുടെ അച്ഛൻ അരവിന്ദിന്റെ കാൽക്കൽ വീണു പറഞ്ഞു.
“നിങ്ങളുടെ മോളുടെ കള്ളത്തരം നിങ്ങൾക്ക് മുന്നിൽ കാണിച്ചുതരണമെന്ന് കരുതിയാണ് എല്ലാവരെയും ഇങ്ങോട്ട് വിളിച്ചുവരുത്തിയത്.
അരമണിക്കൂറിനുള്ളിൽ ഇവളോടും ഇവനോടും ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറയണം. പോകുന്നതിനു മുമ്പ് ഈ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് പോകാനും അവളോട് പറയണം. പിന്നെ എനിക്ക് നഷ്ടപരിഹാരം എന്താണെന്നു വെച്ചാൽ ഇവൾക്ക് നിങ്ങൾ കൊടുക്കാൻ വച്ചിരുന്ന ഓഹരി എന്റെ പേർക്ക് എഴുതിത്തരണം. അല്ലെങ്കിൽ ഈ തെളിവുകളെല്ലാം വെച്ച് ഞാൻ ഇവളെയും ഇവനെയും നാറ്റിക്കും. അത് നിങ്ങൾക്ക് കൂടി നാണക്കേടാകും. അങ്ങനെ സംഭവിക്കരുത് എന്നുണ്ടെങ്കിൽ എന്റെ ആവശ്യം നടത്തിത്തരണം.”
ഏത് സ്വത്തിന് വേണ്ടിയാണോ മീരയും അവളുടെ കാമുകനും തന്നെ ചതിച്ചത് അത് തന്റെ പേർക്ക് എഴുതിത്തരാനാണ് അരവിന്ദ് ആവശ്യപ്പെട്ടത്. അവന്റെ ആവശ്യം കേട്ട് മീരയും ധനൂപും ഞെട്ടിത്തറിച്ചു നിൽക്കുമ്പോൾ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ മീരയുടെ അച്ഛൻ അതിന് സമ്മതം മൂളി.
തന്നെ ചതിച്ചവർക്ക് തിരിച്ചു എട്ടിന്റെ പണികൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ അരവിന്ദ് വിജയഭാവത്തിൽ മീരയെയും ധനൂപിനെയും നോക്കി. അവന്റെ നോട്ടം നേരിടാൻ കഴിയാതെ ഇരുവരും തലകുനിച്ചു. പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ നടന്നു. അരവിന്ദ് ആവശ്യപ്പെട്ട മീരയ്ക്ക് അവകാശപ്പെട്ട സ്വത്ത് മീരയുടെ അച്ഛൻ അവന് എഴുതി നൽകി. തുടർന്ന് ഡിവോഴ്സ് വാങ്ങിയ അരവിന്ദ് മറ്റൊരിടത്തേക്ക് പോയി. ഇതേസമയം സ്വത്തുക്കൾ കിട്ടില്ല എന്നറിഞ്ഞതോടെ ധനൂപ് മീരയെ ഒഴിവാക്കി പോയി. വീട്ടുകാരും അവളെ സ്വീകരിക്കാത്തതിനാൽ നാണംകെട്ട മീര മറ്റൊരു നാട്ടിൽ പോയി ഹോസ്പിറ്റലിൽ ജോലിക്ക് കയറി ഹോസ്റ്റൽ ജീവിതം നയിക്കേണ്ടി വന്നു.
