ജീവേട്ടാ ഒന്ന് മെല്ലെ… എന്തിനാ ഇങ്ങനെ ആക്രാന്തം കാണിക്കുന്നത്? നമുക്ക് ഇനിയും ഒരുപാട് സമയമുണ്ടല്ലോ. നിങ്ങളുടെ ഭാര്യ…

(രചന: ഹേര)

ഒരു കുഞ്ഞില്ലാതെ എങ്ങനെയാ ജീവേട്ടാ. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് പത്ത് വർഷമായി. ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ. നമ്മുടെ ചോരയിൽ ഒരു കുഞ്ഞിനെ ദൈവം തരുമ്പോൾ തരട്ടെ. പക്ഷേ എനിക്ക് ഒരു കുഞ്ഞിനെ താലോലിച്ചു വളർത്താൻ കൊതിയായിട്ട് വയ്യ. അതുകൊണ്ട് ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ. അനാഥാലയത്തിൽ നിന്നും ഒരു കുട്ടിയെ ദത്തെടുക്കാൻ ജീവേട്ടൻ സമ്മതിക്കണം. കുഞ്ഞിന്റെ കളിചിരികൾ കൊണ്ട് നമ്മുടെ വീട് ശബ്ദമുഖരിതം ആവണം എന്നാണ് എന്റെ ആഗ്രഹം.” ഇത്രയും ആഗ്രഹത്തോടെയാണ് വീണ തന്റെ ആഗ്രഹം ജീവനോട് പറഞ്ഞത്.
“നിന്നോട് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതല്ലേ വീണ, അനാഥാലയത്തിൽ നിന്നൊന്നും കുഞ്ഞിനെ ദത്തെടുക്കാൻ എനിക്ക് താല്പര്യമില്ലെന്ന്. പിന്നെന്തിനാ ഇക്കാര്യവും പറഞ്ഞ് നീ എന്റെ അടുത്തേക്ക് വരുന്നത്? വഴിപിഴച്ചുണ്ടായ സന്തതികളെ ഇങ്ങോട്ട് കൊണ്ടുവന്ന് ഇവിടെ വാഴിക്കാൻ എനിക്ക് താല്പര്യമില്ല. നിനക്ക് നാണമില്ലേ ഇത് ചോദിക്കാൻ? വേലി ചാടി ഉണ്ടാകുന്ന കുട്ടികളൊക്കെ ആ സ്വഭാവം തന്നെ ഭാവിയിലും കാണിക്കും. അതൊക്കെ ജന്മനാ കിട്ടുന്ന സ്വഭാവമാണ്. അതുകൊണ്ട് ഈ കാര്യം പറയാൻ നീ ഇനി എന്റെ മുന്നിൽ വന്നുപോകരുത്. നമുക്ക് സ്വന്തമായി ഒരു കുഞ്ഞിനെ ദൈവം തരുമ്പോൾ തരട്ടെ, അത് മതി.”

ജീവന്റെ വാക്കുകൾ അവളെ തളർത്തി. ഇനിയും അക്കാര്യം പറഞ്ഞ് അവനോട് വഴക്കിടാൻ വയ്യാത്തതിനാൽ വീണ മുറിയിലേക്ക് പോയി.
വീണയുടെയും ജീവന്റെയും വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു. തികച്ചും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു അത്. രണ്ടുപേർക്കും സർക്കാർ ജോലിയുണ്ട്. ജോലിയുള്ള ഒരു പെണ്ണ് തന്നെ മരുമകളായി വരണം എന്നത് ജീവന്റെ അമ്മയുടെ നിർബന്ധമായിരുന്നു. രണ്ടുപേർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നിട്ടും ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല. വീണയ്ക്ക് കുട്ടികൾ എന്നാൽ ജീവനാണ്. അതുകൊണ്ടാണ് ഇനിയും കാത്തിരിക്കാൻ ക്ഷമയില്ലാതെ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് അവൾ ആലോചിക്കാൻ തുടങ്ങിയത്. ജീവന്റെ സമ്മതമില്ലാതെ അത് ചെയ്യാൻ കഴിയാത്തതിനാൽ നിരാശയോടെ അവൾ തന്റെ ആഗ്രഹം ഉള്ളിലൊതുക്കി.

അങ്ങനെ വിരസമായ അവരുടെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. വീണ മുൻപും കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് അവനോട് സംസാരിച്ച് വഴക്കുണ്ടാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ജീവൻ അവളോട് മിണ്ടാതെ പിണങ്ങിയിരിക്കും. ഒടുവിൽ അവന്റെ പിണക്കം മാറ്റാൻ അവൾ തന്നെ വാശി ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. വീണ കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് പിന്നീട് പറയാത്തതിനാൽ ജീവന് അത് ആശ്വാസമായി. കുറച്ചു ദിവസം അവൻ അതിന്റെ പേരിൽ അവളോട് പിണങ്ങി നടന്നെങ്കിലും പിന്നീട് വീണ തന്നെ മുൻകൈയെടുത്ത് അവന്റെ പിണക്കം മാറ്റി.

വീണ്ടും അവരുടെ ജീവിതം പഴയതുപോലെ തുടർന്നു. പക്ഷേ ഒരു കുഞ്ഞ് ഇല്ലാത്ത സങ്കടം വീണയെ മാനസികമായി വല്ലാതെ ബാധിച്ചിരുന്നു. ജീവന്റെ പിണക്കം താങ്ങാൻ കഴിയാത്തതിനാൽ അവനെ മുഷിപ്പിക്കേണ്ട എന്ന് കരുതി അവൾ തന്റെ ആഗ്രഹം ഉള്ളിലൊതുക്കി.

“നീ എന്താ വീണേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്? ജീവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?” കുറച്ചുദിവസമായി ഓഫീസിൽ ഗ്ലൂമിയായിട്ടിരിക്കുന്ന വീണയെ കണ്ട് അവളുടെ കൂട്ടുകാരി ഹിമ ചോദിച്ചു.

“എന്റെ പ്രായമുള്ള എല്ലാവർക്കും ഒന്നും രണ്ടും മൂന്നും കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞു ഹിമ. എനിക്ക് മാത്രമാണ് ഇപ്പോഴും ഒരു കുഞ്ഞുണ്ടാവാത്തത്. ഞങ്ങൾക്ക് രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും എന്താണ് ദൈവം ഒരു കുഞ്ഞിനെ തരാത്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. അതിനുമാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. എനിക്കെന്റെ ദുഃഖം താങ്ങാൻ ആവാതെ ഒരു കുഞ്ഞിനെ ദത്തെടുത്താൽ മതിയെന്ന് ജീവനോട് ചോദിച്ചിട്ട് ജീവേട്ടൻ അതിന് സമ്മതിക്കുന്നില്ല. കുഞ്ഞ് ജനിക്കുമ്പോൾ ജനിക്കട്ടെ ദത്തെടുക്കണ്ട എന്നാണ് ജീവേട്ടന്റെ അഭിപ്രായം.”
വീണ തന്റെ സങ്കടം കൂട്ടുകാരിയോട് തുറന്നു പറഞ്ഞു.
“നീ വിഷമിക്കേണ്ട വീണ, നിനക്കും ഒരു കുഞ്ഞിനെ വൈകാതെ തന്നെ ദൈവം തരും. ഞാനും പ്രാർത്ഥിക്കാം.” ഹിമ അവളെ സമാധാനിപ്പിച്ചു.
ഗവൺമെന്റ് ആശുപത്രിയിലെ ഹെഡ് നേഴ്സ് ആണ് വീണ.

അന്ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് അവൾ നേരത്തെ ഇറങ്ങി. നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നിട്ടും തലവേദന കാരണം അതിന് നിൽക്കാതെയാണ് അവൾ വീട്ടിലേക്ക് പോന്നത്.
ഓട്ടോയിൽ വന്നിറങ്ങിയ വീണ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ മുറ്റത്ത് കിടക്കുന്ന പരിചിതമല്ലാത്ത ലേഡീസ് ചെരുപ്പ് കണ്ട് ഒരു നിമിഷം ഞെട്ടിപ്പോയി.

“ഈ രാത്രി ഞാനറിയാതെ ഏത് പെണ്ണാണ് ഇവിടെ വന്നത്? ജീവേട്ടന് ഇനി ഞാനറിയാതെ ഏതെങ്കിലും സ്ത്രീയുമായി ബന്ധമുണ്ടോ?”
വീണ ആധിയോടെ നെഞ്ചിൽ കൈവെച്ച് മുൻവാതിലിന് നേർക്ക് നടന്നു.

പക്ഷേ വാതിൽ പൂട്ടിയിരുന്നതിനാൽ അവൾക്ക് തുറന്ന് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. കയ്യിലുള്ള സ്പെയർ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് കുറ്റി ഇട്ടിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അവൾ വരാന്തയിലേക്ക് ഇറങ്ങി അടുക്കള വശത്തേക്ക് പോകാനായി ബെഡ്‌റൂമിന്റെ സൈഡിലൂടെ വരുമ്പോൾ അവിടുത്തെ ജനൽ തുറന്ന് കിടക്കുന്നത് കണ്ടു. അകത്തേക്ക് എത്തിനോക്കിയ അവൾ കണ്ട കാഴ്ച അവളെ ഞെട്ടിത്തരിച്ച് നിർത്തി. ബെഡിൽ പൂർണ്ണ നഗ്നയായ ഒരു പെണ്ണിന് മുകളിലേക്ക് പടർന്നു കയറുന്ന തന്റെ ഭർത്താവിനെ കണ്ടു.

“ജീ… ജീവേട്ടൻ…” വീണ വാപൊത്തി കരച്ചിൽ അടക്കി.
“ജീവേട്ടാ ഒന്ന് മെല്ലെ… എന്തിനാ ഇങ്ങനെ ആക്രാന്തം കാണിക്കുന്നത്? നമുക്ക് ഇനിയും ഒരുപാട് സമയമുണ്ടല്ലോ. നിങ്ങളുടെ ഭാര്യ എന്തായാലും നാളെ രാവിലെ അല്ലേ വരൂ.” അവന്റെ കൈകളിൽ കിടന്ന് ആ പെണ്ണ് കുറുകിക്കൊണ്ട് പറഞ്ഞു.

“എത്ര ദിവസത്തിനു ശേഷമാ ആ പിശാചിന് നൈറ്റ് ഡ്യൂട്ടി കിട്ടിയതെന്ന് നിനക്കറിയോ? അതുവരെ നിന്നെ ഒന്ന് തൊടാൻ പറ്റാതെ കൊതിച്ചിരിക്കുകയായിരുന്നു ഞാൻ. എന്തായാലും ഇന്ന് രാത്രി മുഴുവൻ നിന്നെ ഞാൻ മതിവരുവോളം അനുഭവിക്കും. അത്രയ്ക്ക് ആശിച്ചിരുന്നതാ ഞാൻ.

നിനക്കെന്താ എന്നെ വേണമെന്ന് ആഗ്രഹം ഇല്ലായിരുന്നോ? സെക്‌സിന്റെ കാര്യത്തിൽ സാധാരണ എന്നെക്കാൾ ആക്രാന്തം നിനക്കാണല്ലോ.”
അവളുടെ മാറിടത്തിൽ അമർത്തി ഞെരിച്ചുകൊണ്ട് അവൻ ചോദിച്ചു.
ആ പെണ്ണ് സുഖം കൊണ്ട് പുളഞ്ഞു.

“ഇപ്പോൾ പഴയതുപോലെ അല്ലല്ലോ ജീവേട്ടാ. നിങ്ങളുടെ കുഞ്ഞ് എന്റെ വയറ്റിൽ കിടക്കുകയല്ലേ. അതിന്റെ ഒരു ക്ഷീണവും വയ്യാഴികയും ഒക്കെയുണ്ട്.” അവളുടെ വാക്കുകൾ കേട്ട് പുറത്തുനിന്ന വീണ ഞെട്ടിപ്പോയി.

“നിന്റെ ഭർത്താവിന് സംശയമൊന്നും ഇല്ലല്ലോ അല്ലേ?” ജീവൻ ചോദിച്ചു.

“അയാളുടെ വിചാരം ഇത് അയാളുടെ കുഞ്ഞാണെന്നാണ്. സത്യം നമുക്കല്ലേ അറിയൂ.” അവൾ പൊട്ടിച്ചിരിച്ചു.

“കുറച്ചു വർഷങ്ങൾ കൂടി ഇങ്ങനെയൊക്കെ മുന്നോട്ടു പോകട്ടെ. എന്നാലും ഒരു കുട്ടിയെ കിട്ടാതാകുമ്പോൾ അവൾ മടുത്തു ഇറങ്ങി പൊയ്ക്കോളും. അങ്ങനെ പോയില്ലെങ്കിൽ ഒരു ഏഴെട്ട് വർഷം കഴിഞ്ഞ് ഞാൻ തന്നെ കുഞ്ഞുണ്ടാകില്ല എന്ന പേര് പറഞ്ഞ് അവളെ ഉപേക്ഷിക്കാം എന്നാണ് വിചാരിക്കുന്നത്. അതാകുമ്പോൾ എനിക്ക് നിന്നെ കെട്ടാനും പറ്റും. എനിക്ക് സർക്കാർ ജോലിക്കാരി തന്നെ വേണമെന്ന അമ്മയുടെ ഒരൊറ്റ നിർബന്ധം കാരണമാണ് ആ വൃത്തികെട്ടവളെ എനിക്ക് ഭാര്യയാക്കേണ്ടി വന്നത്. കറുത്ത തടിച്ചിരിക്കുന്ന അവളിൽ എനിക്കൊരു കുഞ്ഞ് ജനിക്കുന്നത് എനിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ വയ്യ. ഇപ്പോൾത്തന്നെ അമ്മയ്ക്ക് ഞങ്ങൾക്ക് കുട്ടി ഉണ്ടാകാത്തതിൽ അവളോട് നീരസമുണ്ട്. അത് ഞാൻ പതിയെ മുതലാക്കിക്കൊണ്ടുവരുന്നുണ്ട്. അതിനിടയ്ക്ക് നീയും എന്തെങ്കിലും കാരണം പറഞ്ഞ് നിന്റെ ഭർത്താവിനെ ഒഴിവാക്കണം. ഇതെല്ലാം രണ്ട് വർഷത്തിനുള്ളിൽത്തന്നെ കഴിഞ്ഞിരിക്കണം. നീയും ഞാനും സ്വതന്ത്രരായിക്കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പിന്നെ യാതൊന്നും തടസ്സമുണ്ടാവില്ല. നിന്റെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞാണെന്ന് പറഞ്ഞാൽ അമ്മയിൽ നിന്നും എതിർപ്പുണ്ടാവുകയുമില്ല. എനിക്ക് പ്രശ്നമൊന്നും ഉണ്ടായില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. അതുവഴി എന്റെ ഭാര്യയെ പുകച്ച് പുറത്തു ചാടിച്ചിട്ട് നിനക്ക് കയറുകയും ചെയ്യാം.”
തന്റെ ഭർത്താവിന്റെ വാക്കുകൾ കേട്ട് വീണ തളർന്നുപോയി.

റൂമിലെ അവരുടെ സംഭാഷണം എല്ലാം അവൾ ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. തന്നെ ചതിച്ച ഭർത്താവിന് അവൾ മറുപടി കൊടുക്കാനായി ആ വീഡിയോ ഫാമിലി ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്തു.

അതോടെ എല്ലാവരും എല്ലാം അറിഞ്ഞു, നാറ്റക്കേസ് ആയി. ജീവന്റെ ഓഫീസിൽത്തന്നെ ജോലി ചെയ്യുന്ന ഒരു പെണ്ണായിരുന്നു അവന്റെ രഹസ്യ കാമുകി. എല്ലാവരും വിവരമറിഞ്ഞപ്പോൾ അവർക്ക് നാണക്കേടുണ്ടാവുകയും കാമുകിയുടെ ഭർത്താവ് അവളെ ഉപേക്ഷിക്കുകയും ചെയ്തു. ഭർത്താവിന് അവിഹിതം ഉണ്ടെന്ന് കാരണം ബോധിപ്പിച്ച് വീണയ്ക്ക് ജീവനിൽ നിന്നും വേഗം ഡിവോഴ്സ് കിട്ടുകയും ചെയ്തു.

വിവാഹമോചനം നേടി കോടതിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ വീണ ജീവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കരണത്ത് ആഞ്ഞടിച്ചു.
“നിങ്ങളിൽ നിന്നും അബദ്ധത്തിൽ പോലും ഒരു കുട്ടി ജനിച്ചില്ലല്ലോ എന്ന് ഓർത്ത് എനിക്ക് ഇപ്പോൾ ആശ്വാസമാണ് തോന്നുന്നത്. ഞാൻ കുഞ്ഞിനെ എടുക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ നീ പറയുമായിരുന്നല്ലോ അവറ്റകളൊക്കെ വേലി ചാടുമെന്ന്. ഇപ്പോൾ വേലി ചാടിയത് നീയും ഇവളുമാണ്. അതുകൊണ്ട് നിങ്ങളുടെ ചോരയിൽ ജനിച്ച ഈ കുട്ടി വേലി ചാടാതെ നിങ്ങൾ നോക്കിക്കോ.”
ക്രോധത്തോടെ പറഞ്ഞുകൊണ്ട് അവൾ തലയുയർത്തിപ്പിടിച്ച് അവിടെ നിന്നും പോയി. ജീവന് അവളോട് യാതൊന്നും പറയാൻ കഴിയാതെ ഉത്തരം മുട്ടിനിന്നു.

ഹേര

Leave a Reply

Your email address will not be published. Required fields are marked *