വിവാഹം അതിനുള്ളിൽ നടന്നാൽ നടന്ന് ഇല്ലെങ്കിൽ പിന്നെ വിവാഹയോഗം ഇല്ലെന്നാണ് പണിക്കര് പറഞ്ഞിരിക്കുന്നത്….

അനന്തൻ്റെ കല്ല്യാണി

✍️ കനി

ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെയും അമ്മക്ക് ഈ ഒരു കാര്യം മാത്രമേ പറയാനുള്ളൂ?… ” കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞുകൊണ്ട് അനന്തൻ മുകളിലത്തെ നിലയിലേക്ക് കയറി പോയി…

” പിന്നെ എനിക്ക് പറയാനുള്ളത് ഞാൻ നിന്നോടല്ലാതെ വേറെ ആരോടെങ്കിലും പറയാൻ പറ്റുമോ?..” അംബികയും വിട്ടില്ല..

ചാടിക്കടിച്ചുകൊണ്ടുള്ള അവന്റെ പോക്ക് കണ്ട് അടുക്കളയിലേക്ക് പോയി….

” വന്ന പാടെ ഒച്ചപ്പാടും ബഹളവുമാണല്ലോ,  എന്താണ് ഇന്നത്തെ പ്രശ്നം” അടുക്കളയിൽ ജോലിക്ക് നിൽക്കുന്ന സരസ്വതി ചേച്ചി അംബികയോട് ചോദിച്ചു….

” ഞാൻ വേറെ എന്ത് കാര്യത്തിന് ആണ് ചേച്ചി ബഹളം വയ്ക്കണെ, ഒക്കെ അവൻ്റെ കല്ല്യാണത്തിനെ കുറിച്ച് തന്നെയാണ്…, പത്ത് തലമുറയ്ക്ക് വെറുതെ ഇരുന്നുണ്ണാനുള്ള വകയുണ്ട് പക്ഷേ അനുഭവിക്കാൻ ആളുകൂടെ വേണ്ടേ… ചേച്ചിക്ക് അറിയാമോ അടുത്ത പന്ത്രണ്ടിന് വയസ് മുപ്പത് തികയും അനന്തന്, വിവാഹം അതിനുള്ളിൽ നടന്നാൽ നടന്ന് ഇല്ലെങ്കിൽ പിന്നെ വിവാഹയോഗം ഇല്ലെന്നാണ് പണിക്കര് പറഞ്ഞിരിക്കുന്നത്.. അതെങ്ങാനും ഇവന്…”

” ഓഹോ… അപ്പോ അയാളാണ് ഇതിന് പുറകിൽ അല്ലേ…” അംബിക പറഞ്ഞ് തീരുന്നതിനു മുൻപ് അനന്തൻ്റെ ശബ്ദം പിറകിൽ നിന്നും കേട്ടവർ തിരിഞ്ഞ് നോക്കി…

” ആ കാവടി കിളവനോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്, അങ്ങേരുടെ ഉടായിപ്പ് ജ്യോത്സ്യവും കൊണ്ട് ഇങ്ങോട്ട് കയറരുത് എന്ന്, ഇന്നത്തോടെ അയാളുടെ കവടി വാരി തോട്ടിലെറിയും ഞാൻ… ” ഉച്ചത്തിൽ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി അവൻ ഉമ്മറത്തേക്ക് നടന്നു…

” അയ്യോ… ൻ്റേ ദേവി എനിക്ക് വയ്യ… എടാ അവിടെ നിൽക്കാൻ… മോനേ…” അംബിക പിന്നാലെ ഓടി വന്നപ്പോഴേക്കും അവൻ ബുള്ളറ്റിൽ പാഞ്ഞ് പോയിരുന്നു….

” ൻ്റേ ദേവി… എനിക്ക് അറിയില്ല ഇവൻ്റെ ഈ ദേഷ്യം ഒന്ന് കുറയാൻ എന്ത് ചെയ്യും എന്ന്… എത്രകാലമായി നേർച്ചയും കാഴ്ചയും ആയി ഞാൻ നടക്കുന്നു…” അവർ ദൈവത്തിനോട് അപേക്ഷിച്ചു…

” ആഹ്.. എന്തായാലും ഇന്നത്തോടെ പണിക്കരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി… അനന്തൻ കുഞ്ഞിൻ്റെ ദേഷ്യവും വാശിയും ഒക്കെ അറിഞ്ഞ് കൊണ്ട് ഏതെങ്കിലും ഒരു ആലോചന വരുമോന്നാ ഞാൻ ആലോചിക്കണേ… ഇപ്പൊ പഴയ കാലം ഒന്നും അല്ല…” സരസ്വതി ചേച്ചി എന്തൊക്കെയോ പറഞ്ഞു കൊണ്ട് അടുക്കളയിലെക്ക് പോയ്..

അംബിക വിഷമത്തോടെ സോഫയിലേക്ക് ഇരുന്നു..

” ൻ്റെ ദേവി, അനന്തൻ്റെ ദേഷ്യവും വാശിയും ഒക്കെ കുറയാനും അവനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാനും മനസുള്ള ഒരു മോളെ അവൻ്റെ കണ്ണിൽ കാണിക്കണെ അമ്മേ…” അവർ മനമുരുകി പ്രാർത്ഥിച്ചു….

❤️❤️❤️❤️

ദൂരെ നിന്നും അനന്തൻ റെ ബുള്ളറ്റ് വരുന്നത് കണ്ടതും പണിപാളി എന്ന് മനസിലായ പണിക്കർ പ്രശ്നം വച്ചുകൊണ്ടിരുന്ന കവടിയും പലകയും എടുത്തുകൊണ്ട് പിന്നാമ്പുറത്തെ വാഴപ്പണ വഴി ഓടി…

” ഡോ… പണിക്കരെ നിക്കടോ….” അവൻ അയാളുടെ പിന്നാലെ പോയി…

” എൻ്റെ പൊന്ന് മോനേ വയറ്റിപിഴപ്പിന് ചെയ്യണതാ….  ചത്താലും ഇനി മോൻ്റെ സമയം ഞാൻ നോക്കില്ല, എന്നെ വെറുതെ വിട്ടേരെ….” അയാൾ ഓടൂന്നതിനടയിൽ പറഞ്ഞു…

 

” തന്നെയിനി ആ പരിസരത്തെങ്ങാനും കണ്ടാൽ…” അതും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും നേരെ പിന്നിലുള്ള ഒരാളുടെ മേൽ ഇടിച്ചു, അവളൂടെ കയ്യിലിരുന്ന ഒരു ട്രേ മുട്ടയും ചന്നം പിന്നം നിലത്ത് വീണ് ചിതറി….

” തൻ്റെ മുഖത്ത് എന്താടോ കണ്ണില്ലേ?…. എൻ്റെ ഇരുപത്തഞ്ച് മുട്ടയാ താഴെ കിടക്കുന്നത്… സാമാദ്രോഹി…” അനന്തൻ്റെ മുന്നിലൊരുത്തി നിന്ന് ചീറ്റുന്നു…

പണിക്കരോടുള്ള ദേഷ്യത്തിൻ്റെ കൂടെ ആണ് ഒരു പൂത്താങ്കിരി പെണ്ണ് അവൻ്റെ നേരെ നിന്ന് ചീറുന്നത്…

” ഇത് തന്നെയാണ് നിന്നോടും എനിക്ക് ചോദിക്കാൻ ഉള്ളത്… മുഖത്ത് ഈ മുട്ടെടെ വലിപ്പം ഉള്ള രണ്ട് ഉണ്ട കണ്ണുണ്ടല്ലൊ, നിനക്ക് നോക്കി നടക്കാൻ പാടില്ലാരുന്നോ….” അനന്തനും വിട്ടില്ല…

” ആഹാ… എന്നെ വന്നിടിച്ചിട്ട് എൻ്റെ കൈയിലിരുന്ന മുട്ടയും നിലത്ത് ഇട്ട് പൊട്ടിച്ചിട്ട് താൻ എൻ്റെ മെക്കിട്ടു കയറുവാണോ…” അവൾ ദാവണി തുമ്പ് ഇടുപ്പിൽ ചുറ്റി.

” എടി പെണ്ണെ… ഒരുപാട് അങ്ങ് വിളയല്ലെ , ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല..” അനന്തൻ മുണ്ട് മടക്കി കുത്തി.

” താൻ ആരായാലും എനിക്ക് എന്താ… മര്യാദയ്ക്ക് എൻ്റെ മുട്ടയുടെ കാശ് തന്നിട്ട് ഒരു സോറിയും പറഞ്ഞിട്ട് പൊയ്ക്കോ…” അവൾ വീണ്ടും പറഞ്ഞതും അനന്തൻ്റെ ദേഷ്യം ഇരട്ടിച്ചു…

” ഉവ്വ്… സോറി… ഞാൻ… നിന്നോട്…. മ് നീ കൊറേ വാങ്ങും എൻ്റേന്ന്…  പോയേ പോയേ…” അവൻ പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് ബുള്ളറ്റിന് അടുത്തേക്ക് നടന്നു…

” ആഹാ… അങ്ങനെ അങ്ങ് പോയാലോ, മര്യാദയ്ക്ക് എൻ്റെ പൈസ താടോ…” അവളും വിട്ടില്ല…

” ദേ.. പെണ്ണേ മര്യാദയ്ക്ക് മാറി നിൽക്കുന്നതാണ് നല്ലത്.. ” അവൻ മുഷ്ടി ചുരുട്ടി വച്ചു.

” താൻ തട്ടിയിട്ട് പൊട്ടിച്ച മുട്ടയുടെ കാശാണ് ഞാൻ ചോദിച്ചത്…”

” അത് തന്നാ തരാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞത്…”  അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.. അപ്പോഴേക്കും അവൾ മുന്നിൽ കയറി വട്ടം വച്ച്..

” താൻ എൻ്റെ പൈസ തരാതെ ഒരടി മുന്നോട്ടു പോവില്ല…” അവൾ രണ്ടും കൽപ്പിച്ച് തന്നെ നിന്നു… അപ്പോഴേക്കും അവിടുന്നും ഇവിടുന്നും കുറച്ചു പേർ നോക്കുന്നത് അനന്തൻ കണ്ട്… ഒന്നേമതേ ദേഷ്യം കൊണ്ട് കണ്ണ് കാണാതെ ഇരിക്കുന്ന സമയം അപ്പോഴാണ് ഈ പെണ്ണും… ഇനി നിന്നാൽ പരിധി വിട്ട് വല്ലതും സംഭവിക്കും എന്ന് സ്വയം അറിയുന്നത് കൊണ്ട് അവൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിൻ്റെ ഒരു നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി..

” ഹാ… ഇതാണ് അന്തസ്സ്…  ഇനി പൊക്കൊ..” അവൾ ഒരു വിജയച്ചിരിയോടെ പൈസ വാങ്ങി സൈഡിലേക്ക് ഒതുങ്ങി നിന്നു.

” നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി പൂത്താങ്കിരി…” അനന്തൻ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു പോയി.

അവൻ പോയതും അവൾ അവൻ കൊടുത്ത കാശിലേക്ക് നോക്കി പുഞ്ചിരിച്ചു പിന്നെ ദൂരേക്ക് മറയുന്നവനെയും..

 

 

❤️❤️❤️❤️❤️

ദിവസങ്ങൾ കഴിഞ്ഞു പോയി… ഇതിനിടയീ പലതവണയായി അനന്തൻ അവളെ പലയിടത്തും വച്ച് കണ്ടെങ്കിലും രണ്ട് പേരും മുഖത്തോട് മുഖം നോക്കി ഒരു ഹും!. വച്ച് തിരിഞ്ഞ് പോകും…

” മോനേ… ഞാൻ പറഞ്ഞത്…” അംബിക മടിച്ച് മടിച്ചു നിന്നു..

അനന്തൻ മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് നോക്കി, അതിലുണ്ടായിരുന്നു അവർക്ക് ഉള്ള മറുപടി….

 

” എന്തായി പറഞ്ഞോ…” സരസ്വതി ചേച്ചി ചോദിച്ചു..

” എവിടുന്നു…. അവൻ മിണ്ടാൻ സമ്മതിക്കണ്ടേ… ഇങ്ങോട്ട് വന്ന ആലോചനയാ, നല്ല കുട്ടി, നല്ല കുടുംബം… ൻ്റേ ദേവി അവനൊന്ന് പറയാൻ എങ്കിലും സമ്മതിക്കണേ…” അവർ ദൈവത്തോട് പ്രാർത്ഥിച്ചു…

 

കാവിലെ കൊടിയേറ്റത്തിന് വന്നതാണ് അനന്തനും അമ്മയും അമ്മ പ്രസാദം വാങ്ങാൻ നിന്ന നേരം കൊണ്ട് അവൻ പുറത്തിറങ്ങി…

അവൻ പടിക്കെട്ടുകൾ ഇറങ്ങി വന്നതും അവനെതിരെ കരിമ്പച്ചയും വെള്ളയും കലർന്ന ദാവണിയുടുത്ത് മുടിയഴിച്ച് കരിമഷിയാൽ കണ്ണുകൾ കടുപ്പിച്ച് എഴുതി കാവിലെ ഭഗവതി എന്ന് തോന്നിപ്പിക്കും വിധം അവൾ മുകളിലേക്ക് കയറി വന്നു…. എന്തോ ഒരു നിമിഷം അനന്തൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു പോയ്….

അവൾ അവനെ കടന്ന് പോയതും ചന്ദനത്തിൻ്റെ ഗന്ധമായിരുന്നു അവൾക്ക് അവനിൽ അതൊരു കുളിര് പടർത്തി…

” ഡാ… അനന്താ….” ആരുടെയോ വിളി കേട്ടാണ് അനന്തൻ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വന്നത്…

” ചന്തൂ…” അനന്തൻ അവന് കൈ കൊടുത്തു..

” നീ എപ്പൊ എത്തി….” ചന്തു ചോദിച്ചു.

” ഒരാഴ്ച കഴിഞ്ഞു… നിന്നെ ഇവിടെ എങ്ങും കണ്ടില്ല, എവിടെ ആയിരുന്നു…”

” കുറച്ചു ജോലി ആയിട്ട് ചെന്നൈ ആയിരുന്നു” പതിയെ ഇരുവരും സംസാരത്തിലേക്ക് കടന്നു…

” ചന്തുവേട്ടാ…” പിന്നിൽ നിന്ന് ഒരു വിളി കേട്ട് അവർ തിരിഞ്ഞ് നോക്കിയതും അവളാണ് അനന്തൻ്റെ പൂത്താങ്കിരി…

” ദാ പ്രസാദം…”  അവൾ ചന്തുവിന് പ്രസാദം കൊടുത്തു തിരിഞ്ഞ്

” ഡീ നീയിവന് കൊടുക്കുന്നില്ലേ പ്രസാദം…” ചന്തു ചോദിച്ചു..

” പിന്നെ… എനിക്ക് വേറെ പണിയില്ല ല്ലോ…” അവൾ മുഖം കോടിച്ചു.

” അല്ലേലും ആർക്ക് വേണം… പോടി…”

” ഡൊ… എടീ പോടീ എന്ന് വിളിച്ചാൽ ഉണ്ടല്ലോ… ഇല്ലേൽ വേണ്ട ക്ഷേത്രപരിസരം ആയിപ്പോയി.. ഞാൻ പോവാ ചന്തുവേട്ടാ…..” അവൾ ചാടി തുള്ളി പോയ്..

 

” രണ്ടിനും ഇന്നും ഒരു മാറ്റവുമില്ല…” ചന്തു പറയുന്നത് കേട്ടു അനന്തൻ അവനെ സംശയത്തോടെ നോക്കി…

” നിനക്ക് അറിയോ അവളെ?…” അവൻ ചോദിച്ചു…

” അറിയോന്നോ…. എടാ നിനക്ക് അവളെ മനസ്സിലായില്ലേ…”

” ഇല്ല…”

” എടാ അത് കല്ല്യാണിയാ… ദേവി വിലാസത്തിലെ നമ്മുടെ അരവി മാഷിൻ്റെ മോള്… എടാ ചട്ടമ്പി കല്ല്യാണി….” ചന്തു പറഞ്ഞതും ഓർമയിൽ ആ മുഖം ചികയാൻ തുടങ്ങി..

 

” എടാ… എട്ടാം ക്ലാസ്സിൽ നിന്നെ ഇഷ്ടമാണ് എന്ന് എല്ലാവരുടെയും മുന്നിൽ വച്ച് വിളിച്ചു പറഞ്ഞു നിന്നെ കെട്ടിപിടിച്ചു ഉമ്മ വച്ച ഒരു മൊതലിനെ ഓർമയുണ്ടോ അതാണ് ദേ ആ പോയത്… ” ചന്തു പറഞ്ഞതും അനന്തൻ ഞെട്ടലോടെ തിരിഞ്ഞ് നോക്കി, അപ്പോഴേക്കും അവൾ പോയിരുന്നു…

” എടാ… അത്… ” അനന്തന് അപ്പോഴും ഞെട്ടൽ മാറിയില്ല….

 

” ഹോ അന്ന് എന്തായിരുന്നു നീ അവളുടെ കവിളിൽ കൊടുത്ത അടി, അവൾ  ഒരു കൊച്ചു കുട്ടി ആണെന്നുള്ള ബോധം പോലും ഇല്ലായിരുന്നു നിനക്ക്… അതിനൊക്കെ ചേർത്ത് ഇനിയുള്ള കാലം നിനക്ക് കിട്ടും…” ചന്തു പറഞ്ഞതിൻ പൊരുൾ മനസ്സിലാവാതെ അനന്തനവനെ നോക്കി..

” ഈ കണ്ട കാലം മുഴുവൻ നിനക്ക് വേണ്ടി കാത്തിരുന്നിട്ട്,  നീ എത്തിയപ്പോൾ അരവിമാഷേ നിൻ്റെ വീട്ടിലേക്ക് ഒരു കല്യാണം ആലോചിക്കാൻ പറഞ്ഞ് വിട്ടിരുന്നവൾ… നിന്നോടാ കാര്യം കൂടെ സൂചിപ്പിക്കാൻ വേണ്ടിയിട്ടാണ് അംബികമ്മ ഇന്ന് ഇങ്ങോട്ട് വരണം എന്ന് എന്നോട് പറഞ്ഞത്…

” എന്ത് കല്ല്യാണാലോചനയോ…”

“നീയെന്താ ഇങ്ങനെ അന്തം വിട്ട മാതിരി ചോദിക്കുന്നത് അമ്മ നിന്നോടൊന്നും പറഞ്ഞില്ലേ…”

” ഇല്ല…”

“എങ്ങനെ പറയും ഇതല്ലേ സ്വഭാവം എന്തായാലും ഒരു കാര്യം ഞാൻ പറയാം… അവൾ നിനക്ക് ചേരും. അവളെ നിനക്ക് ചേരൂ…. നീ എന്തായാലും കല്യാണത്തിന് സമ്മതിക്കാൻ നോക്ക്…” അതും പറഞ്ഞു ചന്തു അവൻ്റെ തോളിൽ തട്ടികൊണ്ട് മുന്നോട്ടു നടന്നു. അപ്പോഴേക്കും അംബിക ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വന്നിരുന്നു…

” അമ്മ ഇന്നലെ എന്നോട് ഒരു കാര്യം പറയാൻ വന്നിരുന്നില്ലേ എന്തായിരുന്നു അത്..”

” അത് അരവിഭമാഷ് കുറച്ചു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു ,മാഷിൻറെ മോള് കല്യാണിയെ നിന്നെ കൊണ്ട് കെട്ടിക്കുന്നതിന്റെ കാര്യം ആലോചിക്കുവാൻ വേണ്ടി വന്നതാ…” അല്പം ഭയന്നു കൊണ്ടുള്ള അംബിക അമ്മയുടെ മറുപടിയിൽ ചിരി വന്നുപോയി…

” മ്..” അവനൊന്നും പറയാതെ ഒന്നു മൂളിയുള്ളൂ.

” മോനെ കല്യാണി നല്ല കുട്ടിയാ. അമ്മയ്ക്ക് അവിടെ ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ നിർബന്ധിക്കില്ല എങ്കിലും ഇത് നടന്നു കാണണമെന്ന് അമ്മയ്ക്ക് വളരെയധികം ആഗ്രഹമുണ്ട്…” അവർ അതും പറഞ്ഞു കാറിലേക്ക് കയറി..

 

❤️❤️❤️❤️❤️

 

” ഡീ… പൂത്താങ്കിരി… ” തനിക്ക് മുന്നാലെ നടന്ന് പോകുന്നവളെ അവൻ പിന്നാലെ നടന്നവൻ വിളിച്ചു.

” എന്താ വിളിച്ചേ….” കല്ല്യാണി തിരിഞ്ഞ് നിന്ന്.

അനന്തൻ അവളെ കയ്യിൽ പിടിച്ചു അവൻറെ അരികിലേക്ക് നിർത്തി…

” താനെന്താടോ കാണിക്കുന്നത് എൻറെ കയ്യിൽ നിന്നും വിട്…” കല്യാണ കയ്യിൽ നിന്നും കുതറി…

” ആദ്യം എനിക്ക് നിന്നെ മനസ്സിലാക്കുന്നില്ല എന്നുള്ളത് സത്യം ,പക്ഷേ എടി ചട്ടമ്പി കല്യാണി എനിക്കറിയാം നീ ആരാണെന്ന്….” അവൻ ചെറുപുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി…

താനാരാണെന്ന് അവന് മനസ്സിലായി എന്ന് പറഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ടായി, അതുവരെ കുതറിക്കൊണ്ടു നിന്നവൾ ആ നിമിഷം അനങ്ങാതെ നിന്നു…

” എന്താടി ഇപ്പോൾ നിനക്ക് ചാടണ്ടേ?…” അവൻ മൃദുവായ സ്വരത്തിൽ അവളുടെ അടുത്തേക്ക് നീ നിന്നുകൊണ്ട് ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല…

” അന്നത്തെ ആ ചട്ടമ്പി പെണ്ണിൻറെ ഇഷ്ടം ഇപ്പോഴും നിനക്ക് എന്നോട് ഉണ്ടോ….”

” ഞാൻ ഇത്രയും കാലം കാത്തിരുന്നെന്നറിഞ്ഞിട്ടും അനന്തേട്ടൻ അത് മനസ്സിലായില്ലേ….” എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..

അത് കണ്ടതും എന്തോ അവന്റെ ഹൃദയം പൊടിയുന്നത് പോലെ തോന്നിയവന്…

” അയ്യേ എന്റെ ചട്ടമ്പി കല്യാണി
…. നിനക്ക് കരച്ചിൽ ഒക്കെ വരുമോ…” അവൻ കളിയായി ചോദിച്ചു.

” എനിക്ക് എന്ത് ഇഷ്ടമാണെന്നറിയുമോ, അനന്തേട്ടനെ….” അവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു….

” അന്ന് എനിക്ക് അത് മനസ്സിലായില്ല , അതിന് ഉള്ള പ്രായശ്ചിത്തം എന്നോണം ഈ ജന്മം മുഴുവൻ ഞാൻ തിരിച്ചു സ്നേഹിച്ചോളാം ഞാൻ….” അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചുകൊണ്ട് അവൻ പറയുമ്പോൾ അവളുടെ ഹൃദയത്തിൽ നാദസ്വരമേളം മുഴങ്ങി……

 

 

ശുഭം 🙏

 

💞കനി 💞

Leave a Reply

Your email address will not be published. Required fields are marked *