നമ്മുടെ ബെഡ് റൂമിൽ വച്ച് കല്ല്യാണം കഴിഞ്ഞ് പോയ പഴയ കാമുകിയെ ഓർത്ത് കരയാൻ തനിക്ക് നാണമില്ലേ?… ” എല്ലാം കണ്ട് മടുത്തിട്ട്….

രശ്മി റൂമിലേക്ക് കയറി വരുമ്പോൾ അശ്വിൻ ഫോണിൽ എന്തോ നോക്കിയിരിക്കുന്നത് ആണ് കണ്ടത്… എപ്പോഴോ തുടങ്ങിയ ഇരിപ്പാണ്, എങനെ ആണ് അവനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരിക എന്ന് ആലോചികുവാണ് ഒരു കുടുംബം മുഴുവൻ….

അവൾ അവനടുത്തേക്ക് നടന്നു…

ഫോണിൽ വിവാഹ വേഷത്തിൽ നിൽക്കുന്ന ദീപ്തിയുടെ ഫോട്ടോ ആയിരുന്നു, കൂട്ടുകാർ ആരോ വാട്സാപ്പിൽ അയച്ചതാണ്…

അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഫോൺ സ്ക്രീനിൽ വീണ് കൊണ്ടിരുന്നു…

എന്തോ മറ്റൊരുവൾക്ക് വേണ്ടി തൻ്റെ പ്രാണനായവൻ ഇങ്ങനെ ഉരുകി തീരുന്നത് കാണാൻ അവൾക്കായില്ല…

” ഒന്ന് മതിയാക്ക് അശ്വിൻ… ഇനിയും എത്ര നാളാണ് താനിങ്ങനെ…, ഒന്നുമില്ലെങ്കിലും താൻ താലി കെട്ടിയവൾ ആണ് ഞാൻ എന്നെങ്കിലും ഓർക്കണം… എൻ്റെ മുന്നിൽ നമ്മുടെ ബെഡ് റൂമിൽ വച്ച് കല്ല്യാണം കഴിഞ്ഞ് പോയ പഴയ കാമുകിയെ ഓർത്ത് കരയാൻ തനിക്ക് നാണമില്ലേ?… ” എല്ലാം കണ്ട് മടുത്തിട്ട് ആവണം അവൾ അവനോട് പൊട്ടിത്തെറിച്ചു.

” എന്നോട് ഒച്ചയുയർത്തി സംസാരിക്കാൻ നീയാരാടി… മതിയാക്കണം പോലും… നീ… നീ ഒറ്റൊരുത്തി എൻ്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ എൻ്റെ ദീപ്തി ഇപ്പോഴും എന്നോടൊപ്പം ഉണ്ടാകുമായിരുന്നു… നിൻ്റെ സ്ഥാനത്ത് അവളായിരുന്നേനെ… എല്ലാം തകർത്തിട്ട് അവള്….” അവൻ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി.

” അശ്വിൻ ഞാൻ… ഞാൻ എന്ത് ചെയ്തൂന്നാ….” അവൾ സങ്കടം തോന്നി…

” എന്ത് ചെയ്തൂന്നോ… അറിയില്ലേ നിനക്ക്… നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എനിക്ക് നിന്നെ അല്ല ദീപ്തിയെ ആണ് ഇഷ്ടം എന്ന് ഈ വിവാഹത്തിൽ നിന്ന് നീ പിന്മാറണം എന്ന്… എല്ലാം തലകുലുക്കി സമ്മതിച്ചിട്ട് നീ അവസാനം എന്നെ പറ്റിച്ചതലേ.. മറക്കില്ലടി മരിച്ചാലും ഞാനത് മറക്കില്ല…” അവൻ അങ്ങേയറ്റം വെറുപ്പോടെയാണ് അവളോട് സംസാരിച്ചത്.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
അത് കണ്ടവൻ പുച്ഛത്തോടെ മുഖം കോട്ടി.

” നിൻ്റെ ഒരു പൂങ്കണ്ണീരിനും എൻ്റെ മനസിലെ തീ കെടുത്താൻ പറ്റില്ലടി… ഈ ജന്മം നിന്നോട് ഞാൻ ക്ഷമിക്കും എന്ന് നീ കരുതണ്ട…” അതും പറഞ്ഞു കൊണ്ട് അശ്വിൻ പുറത്തേക്ക് ഇറങ്ങി പോയി…

രശ്മി കരഞ്ഞ് കൊണ്ട് കട്ടിലിൽ ഇരുന്നു…

വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ ഒരു മാസത്തോളം ആയി, ആദ്യം ഒക്കെ മൗനമായിരുന്നു എങ്കിൽ ദീപ്തിയുടെ കല്ല്യാണം കഴിഞ്ഞു എനറിഞ്ഞ ശേഷം ഇപ്പോൾ ഇങ്ങനെ ആണ്…

അശ്വിൻ അമ്മയുടെ അടുത്ത സുഹൃത്തായ അമലാൻ്റിയുടെ മകനാണ്, അച്ഛൻ അരവിന്ദ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആയിരുന്നു ഈ കല്ല്യാണം… അശ്വിനും താനും സുഹൃത്തുക്കൾ ആയിരുന്നു, അവന് ദീപ്തിയോടുള്ള പ്രണയം ആദ്യം പറഞ്ഞതും എന്നോട് ആയിരുന്നു… മനസ്സിൽ കൂടുകൂട്ടിയ ഇഷ്ടം അങ്ങനെ തന്നെ അടക്കി വച്ച് അവൻ്റെ പ്രണയത്തിന് കൂട്ടു നിന്നു…. പക്ഷേ ദീപ്തി… അവൾ അവൻ്റെ ഒരു റോങ് ഓപ്ഷൻ ആയിരുന്നു…

തൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആണുങ്ങളെ മാറ്റി മാറ്റി ഉപയോഗിക്കുന്ന ഒരുത്തി.. പലരും പലവട്ടം അവളുടെ കാര്യം അശ്വിനോട് പറഞ്ഞു.. പക്ഷേ അത്രയും വർഷത്തെ സൗഹൃദങ്ങളെക്കാൾ അവന് ദീപ്തി ആയിരുന്നു അവളോട് ഉള്ള അന്ധമായ പ്രണയമായിരുന്നു… അങ്ങനെ താനും അവന് ശത്രു പക്ഷത്തായി.

അങനെ ഇരിക്കയാണ് വിവാഹാലോചന ഇരു വീട്ടുകാരും മുന്നോട്ട് നീക്കിയത്… കഴിവിൻ്റെ പരമാവധി ശ്രമിച്ച് നോക്കി പക്ഷേ നിരാശയായിരുന്നു ഫലം…

മാസങ്ങളോളം മിണ്ടാതെ ഇരുന്ന അശ്വിൻ അന്ന് കുറ്റപ്പെടുത്തിയും കെഞ്ചിയും ഒക്കെ പറഞ്ഞു ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ , ഒടുവിൽ അവൻ്റെ പ്രണയത്തെ കുറിച്ച് വീട്ടിൽ പറയുക അല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല…

അരവിന്ദങ്കിളും അമലാൻ്റിയും എന്ത് ചെയ്തു എന്ന് ഇപ്പഴും എനിക്ക് അറിയില്ല, ദീപ്തി അശ്വിനെ വേണ്ടായെന്ന് പറഞ്ഞു…  അമലാൻ്റിയുടെയും അരവിന്ദങ്കിളിൻ്റെയും  കണ്ണീരിനു മുന്നിൽ അശ്വിന് എൻ്റെ കഴുത്തിൽ താലി കെട്ടാതെ നിവൃത്തിയില്ലാതെ വന്നു..

ഇന്നും മനസിലുണ്ട് താലി കെട്ടുമ്പോൾ അശ്വിൻ വെറുപ്പോടെ നോക്കിയ നോട്ടം… പിന്നീട് ആരൊക്കെയോ പറഞ്ഞു അറിഞ്ഞു ദീപ്തി ഒരു അമേരിക്കക്കാരൻ ചെറുക്കനെ വിവാഹം കഴിച്ചു ഇവിടെ നിന്ന് പോയ് എന്ന്… അതേപിന്നെ അശ്വിൻ ഇങ്ങനെ ആണ്…

ഓർമകളിൽ നിന്ന് അവൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങി…  ഹൃദയമിടിപ്പ് ശക്തിയായി കൂടുന്നത് പോലെ തോന്നി അവൾക്ക്…

” മോളെ… ” അമലയായിരുന്നത്. അവൾ മുഖമുയർത്തി നോക്കി. അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവർക്ക് വല്ലാത്ത കുറ്റബോധം തോന്നി.. തങ്ങൾ നിർബന്ധം പിടിച്ചത് കൊണ്ടാണ് അവൾ ഈ വിവാഹത്തിന് ഒരുങ്ങിയത് പക്ഷേ അത് ഇങ്ങനെ ഒക്കെ ആയിത്തീരും എന്ന് കരുതീല.

അവരുടെ മുഖത്തെ വിഷമം കണ്ടപ്പോൾ അവൾ കണ്ണുകൾ വേഗം തുടച്ചു.

” എന്താൻ്റി…”

” ഞങ്ങള് കാരണമല്ലേ നീയിങ്ങനെ… ”

” ഏയ് അങ്ങനെ ഒന്നും ഇല്ല… എനിക്ക് ഇപ്പൊ എന്താ അശ്വിൻ… അശ്വിന് നമുക്ക് കുറച്ച് സമയം കൊടുക്കാം ആൻ്റി, എല്ലാം മനസിലാക്കി സ്വയം തിരുത്താൻ ഉള്ള സമയം…” ഉറപ്പില്ല എങ്കിലും അവരെ സമാധാനിപ്പിക്കാൻ അവൾ ശ്രമിച്ചു.

” അതുവരെ നീ അവൻ്റെ കൂടെ ഉണ്ടാവില്ലെ മോളെ…” അവർ ആകുലതയോടെ ചോദിച്ചു.

” പിന്നെ… ഞാൻ എവിടെ പോവാനാ, എൻ്റെ ജീവനല്ലേ ആൻ്റീടെ മോൻ…” അവൾ ചിരിയോടെ പറഞ്ഞു..

എന്തൊ അവരുടെ മനസ് അൽപം ആശ്വാസം കിട്ടി… വിവാഹം കഴിഞ്ഞ നാൾ മുതൽ അവൻ്റെ പ്രവർത്തികൾ ഒക്കെ അവരും കാണുന്നത് ആണ് സഹിക്കാൻ വയ്യാതെ അവൾ ഇട്ടിട്ട് പോകുമോ എന്നൊരു ഭയം തോന്നിയിരുന്നു… ഇപ്പോ വർക്ക് അൽപം ആശ്വാസം തോന്നി..

രശ്മിക്ക് അശ്വിനെ ജീവനാണെന്ന് അവനൊഴികെ അവർക്ക് ചുറ്റുമുള്ള എല്ലാവർക്കും അറിയാം…

ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു, രശ്മിയോടുള്ള അശ്വിൻ്റെ വെറുപ്പും അനുദിനം വർദ്ധിച്ചു… ആരൊക്കെ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ അതൊന്നും കേൾക്കാൻ തയാറായില്ല…

” ഡാ… നീ വീട്ടിൽ പോകുന്നില്ലേ…” അരുൺ അശ്വിനോട് ചോദിച്ചു.

” എന്തിന്… ആ പിശാചിൻ്റെ മുഖം കാണാനോ?.” അശ്വിൻ പറഞ്ഞു.

” നീ ഈ പറഞ്ഞത് രശ്മയെ അല്ലേ…”

” ആഹ് കണ്ട് പിടിച്ച്…” അവൻ പുച്ഛത്തോടെ പറഞ്ഞു.

” ഇവൻ്റെ തലയ്ക്ക് വെളിവില്ലാതെ ആയിട്ടുണ്ട്.. ” മറ്റൊരുവൻ പറഞ്ഞു.

” ആഹ്, ആയിക്കോട്ടെ, ആർക്കും എന്ത് വേണമെങ്കിലും പറയാം, വീട്ടിലേക്ക് ചെന്ന് കയറിയ അപ്പോ തൊടങ്ങും അച്ഛനും അമ്മയും കൂടെ മറ്റവളുടെ പുണ്യം പുരാണം വിളാമ്പാൻ…”

” അങ്ങനെ പറയുന്നുണ്ടെങ്കിൽ അവൾ അത്രയ്ക്ക് നന്മയുള്ളവളായത് കൊണ്ട് ആണ്…” അരുൺ പറഞ്ഞു.

” ഹും!.. നന്മ എന്ത് നന്മയാണ് നീ അവളിൽ കണ്ടത് ഇന്നൊളം ചതിയും വഞ്ചനയും അല്ലാതെ മറ്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ അവൾ… ”

 

” അതിന് നീയാദ്യം കണ്ണ് തുറന്നു ചുറ്റും നടക്കുന്നത് എന്താണെന്ന് കാണണം…അതെങ്ങനാ ഇപ്പഴും ആ പിഴച്ചവളെയും മനസിൽ കൊണ്ട് നടക്കുവല്ലേ അവൻ…” അവൻ പുച്ഛത്തോടെ പറഞ്ഞു..

” ഡാ… വേണ്ട…. അവളെ, എൻ്റെ ദീപ്തിയെ ഒന്നും പറയരുത്…”

” തൂഫ്… അവൻ്റെ ഒരു ദീപ്തി… ആ പുന്നാര മോളെ പറ്റി എന്തറിയാം നിനക്ക്?… ഏഹ്..” അരുൺ അശ്വിനോട് പൊട്ടിത്തെറിച്ചു .

” ഡാ… മതിയാക്കിക്കോ നീ?…” അശ്വിൻ അവൻ്റെ കുത്തിന് പിടിച്ചു.

” വിടടാ അവനെ… ” ബാക്കി ഉള്ളവർ അവനെ പിടിച്ചു മാറ്റി…

” അവൻ പറഞ്ഞതിൽ എന്താ തെറ്റ്?.. അവൾ അങ്ങനെ ആയത് കൊണ്ട് തന്നെ ആണ് അവൻ പറഞ്ഞത്… നിനക്ക് അറിയില്ല അവളെ…” കൂടെ ഉള്ള ഒരുവൻ പറഞ്ഞു.

അശ്വിൻ ഒന്നും മനസ്സിലാകാതെ അവരെ മാറി മാറി നോക്കി.

 

” അവളെ പ്രേമിക്കുന്ന ആദ്യ ആണൊന്നുമല്ല നീ… നിന്നേക്കാൾ മുന്നേ പല അവന്മാർ ഉണ്ടായിരുന്നു അവളുടെ കസ്റ്റഡിയിൽ…  അതിലൊരുത്തൻ മാത്രം ആണ് നീ….” അരുൺ പുച്ഛത്തോടെ പറഞ്ഞു.

” ഡാ അവളോട് ദേഷ്യം ഉണ്ടെന്ന് കരുതി ഇങ്ങനെ ഒന്നും…”

” നിർത്തടാ… ദേ ഇത് നോക്ക്…” അവൻ പറഞ്ഞു തീർക്കും മുമ്പ് അരുൺ അവൻ്റെ ഫോൺ എടുത്തു ദീപ്തിയുടെ യഥാർത്ഥ മുഖം എന്തെന്ന് അശ്വിന് കാണിച്ചു കൊടുത്തു…

” ഇവളെ പറ്റി ആദ്യം അറിഞ്ഞത് രശ്മി ആയിരുന്നു അവളത് അപ്പോ തന്നെ നിന്നെ അറിയിച്ചതും ആയിരുന്നു പക്ഷെ നീയോ മറ്റവളുടെ വാക്കും കേട്ട് അവളെ… ഇപ്പഴും ആ അവൾക്ക് വേണ്ടി അല്ലെ നീ രശ്മിയെ കുറ്റപ്പെടുത്തുന്നത്… എന്ത് തെറ്റാണ് അവള് നിന്നോട് ചെയ്തത് ഓർമ വച്ച നാളുമുതൽ നിന്നെ മാത്രം നെഞ്ചിൽ കൊണ്ട് നടക്കുന്നതോ, നീ മറ്റൊരത്തിയെ ഇഷ്ടെപെടുന്നു എന്നറിഞ്ഞ് സ്വയം ഒഴിഞ്ഞു മാറിയതോ, നിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കണ്ണീരിനു മുന്നിൽ നിന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചതോ… ” അരുൺ ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ അശ്വിൻ ഒന്നും വിശ്വസിക്കാൻ കഴിയാതെ അവരെ ഒക്കെ നോക്കി.

” ഡാ.. ” അവൻ്റെ അവസ്ഥ മനസിലാക്കി കൂട്ടുകാർ അവനെ ചേർത്തു പിടിച്ചു.

” വിട്ടേക്കടാ എല്ലാം, ഇതുവരെ കഴിഞ്ഞത് എല്ലാം വിട്ടേക്ക് , ഇനി ഇന്ന് മുതൽ നീ പുതിയ ഒരു അശ്വിനായി നീ മാറണം…”

” ഡാ എന്നാലും ദീപ്തി…”

” ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് മനസിലായില്ലേ, എടാ  നിങ്ങളുടെ കാര്യം അറിഞ്ഞ് അച്ഛൻ ചെന്നപ്പോൾ അച്ഛന് മുന്നിൽ നിർത്തി നിനക്ക് വിലയിട്ടവൾ ആണ്,  ഇന്നവൾ കല്ല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നത് നിന്നെയും നിൻ്റെ പ്രണയത്തിനെയും വിറ്റ കാശാണ്, എടാ അവൾക്ക് വേണ്ടത് പണമായിരുന്നു അത് കിട്ടിയതും അവള് അവളുടെ വഴിക്ക് പോയി… അവളെ ഓർത്തു കിട്ടിയ നല്ലൊരു ജീവിതം നശിപ്പിക്കുവാണ് നീ…” അരുൺ പറഞ്ഞു നിർത്തി.

” എടാ ഞാൻ…” അശ്വിൻ ആകെ തകർന്നുപോയി.

” ഇതൊന്നും നിന്നെ അറിയിക്കരുതെന്നും , എന്നെങ്കിലും നീ സ്വയം മനസിലാക്കി ജീവിതം തുടങ്ങും എന്ന് പ്രതീക്ഷിച്ചു ജീവിക്കുവാന് നീ…” മറ്റൊരു കൂട്ടുകാരൻ പറഞ്ഞു.

” നിന്നെ ചതിച്ചു പോയവളെ ഓർത്തു നിൻ്റെ ജീവിതം കളയാതെ, ശരിയായ ഒരു തീരുമാനം എടുക്ക്…” അവർ അവിടെ നിന്ന് പോയി

അശ്വിൻ മനസ് തകർന്നു കുറച്ചു അധികം സമയം അവിടെ ഇരുന്നു… അവൻ്റെ മനസിലുടനീളം ദീപ്തി അവനെ വഞ്ചിച്ചു എന്ന സത്യം അംഗീകരിക്കാൻ കഴിയാതെ ഉഴറീ…

മനസ് തകർന്നവൻ കരഞ്ഞു, അതുവരെ ഉണ്ടായിരുന്ന എല്ലാം ആ കണ്ണീരിലൂടെയവൻ കളഞ്ഞിരുന്നു…

വൈകിയും അവനെ കാണാതതിലുള്ള അങ്കലാപ്പിലായിരുന്നു രശ്മി, വിളിച്ചാൽ ഇഷ്ടപ്പടില്ല എന്നറിയുന്നത് കൊണ്ട് അവൾ ഉറങ്ങാതെ കാത്തിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ്റെ ബൈക്ക് ഗേറ്റ് കടന്ന് വരുന്നത് കണ്ടതും അവൾക്ക് ആശ്വാസമായി.

ഉമ്മറത്ത് തന്നെയും കാത്ത് ഇരിക്കുന്നവളെ കണ്ടതും അവന് നെഞ്ച് നീറി. അവളെയൊന്ന് മനസിലാക്കാതെ പോയതിൽ കുറ്റബോധം തോന്നി.

 

മുറിയിൽ എത്തുമ്പോൾ അവൾ നിലത്ത് പായ വിരിച്ച് കിടന്നിരുന്നു.. അവളെ നോക്കി അവനും…
രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവൾ അടുത്ത് ഇല്ലായിരുന്നു…

അവനന്ന് പുറത്തിറങ്ങിയതെ ഇല്ല, അവൻ്റെ മാറ്റം വീട്ടിൽ ഉള്ളവർക്ക് എല്ലാം അതിശയം
തോന്നി എങ്കിലും ആരും ചോദിച്ചില്ല.

അവൾ റൂമിലേക്ക് വന്നതും അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു.

” രശ്മി… ” നാളുകൾക്ക് ശേഷം അവൻ്റെ ശബ്ദം കേട്ട് അവൾ അവനെ നോക്കി.

” സോറി… രശ്മി… ഞാൻ.. ഒന്നും അറിയാതെ ആണ് നിന്നെ… ” അവളോട് പറഞ്ഞു പോയത് ഓർത്ത് അവന് വല്ലാത്ത വേദന തോന്നി.
അതേസമയം അവളും സങ്കടത്തിൻ്റെയും സന്തോഷത്തിൻ്റെയും ഉച്ചസ്ഥായിയിൽ ആയിരുന്നു.

” ക്ഷമിക്കുവോ എന്നോട്… എല്ലാം മുഴുവനായി മായ്ച്ചു കളയാനുള്ള സമയം തരുമോ”… പൊടുന്നനെ അവൾ അവനെ ഇറുകെ പുണർന്നു.

” എനിക്ക് അറിയാരുന്ന് എന്നെങ്കിലും നീ എന്നെ മനസിലാക്കും എന്ന്… ഞാൻ… ഉണ്ട് നിൻ്റെ കൂടെ… എന്നും… ” അവൻ്റെ നെറുകയിൽ മുത്തി കൊണ്ട് അവൾ പറഞ്ഞു…

 

 

ശുഭം

✍️ ശിവപദ്മ

Leave a Reply

Your email address will not be published. Required fields are marked *