ആരേയും മോഹിപ്പിക്കുന്നൊരു സൗന്ദര്യം ഉണ്ടായിട്ടും നീ എന്തേ ഇവിടെയെത്തി.
അതൊന്നും മാഷിന് പറഞ്ഞാൽ മനസ്സിലാകില്ല
അതെന്താ എന്താ എനിക്ക് മനസ്സിലാകാത്തത്. നീ പറഞ്ഞ് നോക്ക് അപ്പോ അറിയാലോ എനിക്ക് മനസ്സിലാകുമോന്ന്
മാഷ് അതു വിട് മാഷും .ഈ മോഹിപ്പിക്കുന്ന സൗന്ദര്യം കണ്ടു മോഹിച്ചല്ലേ ഈ മുറിയിലെത്തിയത്.
അല്ലന്നു പറഞ്ഞാൽ അതു കള്ളമായിരിക്കും. സത്യം പറയാം മോഹിപ്പിക്കുന്ന സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കും. ഞാൻ ഒരിക്കലും ആ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തെ തേടി പോകാറില്ല എന്നെ മത്തുപിടിപ്പിച്ച് എന്നിലേക്ക് വന്ന് ചേരുവാൻ ഞാൻ ആഗ്രഹിച്ച ആ ഒരേ ഒരു ഒരാൾ നീയാണ്.
എന്താണ് മാഷേ ഈ മത്തുപിടിപ്പിക്കുന്ന സൗന്ദര്യം എന്നു പറഞ്ഞാൽ . എന്താണ് മാഷിൻ്റെ അഭിപ്രായത്തിലെ സൗന്ദര്യ സങ്കല്പം
നീ നീയാണ് ഞാൻ തേടി നടന്ന സൗന്ദര്യ സങ്കല്പത്തിലെ റാണി.
എൻ്റെ വെളുത്ത ശരീരമാണോ അതോ എൻ്റെ ഷേയ്പ്പ് ഒത്ത ശരീരമോ അതോ ഒരു പുരുഷനെ ആകർഷിക്കാൻ ഉതകുന്ന തടിച്ച ചുണ്ടുകളോ നിറഞ്ഞതിൽക്കുന്ന മാറുകളോ അതോ നടക്കുമ്പോൾ തുളുമ്പി തുള്ളുന്ന എൻ്റെ നിതംബങ്ങളോ അരേയും വശീകരിക്കാൻ കഴിവുള്ള എൻ്റെ കണ്ണുകളാണോ ഇതൊക്കെയാണ് എൻ്റെ അടുക്കൽ വരുന്നവർ പറയുന്നത്. അതുപോലാണോ മാഷും പറയുന്നത്.
ഇതെല്ലാം ആരേയും മോഹിപ്പിക്കുന്ന ബാഹ്യ സൗന്ദര്യങ്ങളാണ്. എന്നാൽ എന്നെ മത്തുപിടിപ്പിച്ചത് നീ വർണ്ണിച്ച നിൻ്റെ ബാഹ്യമായ’ സൗന്ദര്യത്തെയല്ല.
രാത്രികാലങ്ങളിൽ നീ അപരൻ്റെ മുന്നിൽ കിടന്നു കൊടുത്ത് അവൻ്റെ അടങ്ങാത്ത ദാഹം ശമിപ്പിക്കുന്നവളാണെങ്കിൽ ആ നിന്നെ എനിക്ക് പരിചയമില്ല പക്ഷേ.
എന്താണ് സാർ പക്ഷേ
നിനക്ക് അറിയാലോ 5 വർഷത്തെ നിൻ്റെ രാത്രികൾ നിൻ്റെ കാമുകൻ വിറ്റ് കാശാക്കിയതാണന്ന്.
മാഷ് ഇതൊക്കെ എങ്ങനെയറിഞ്ഞു.
5 വർഷത്തെ പകലുകൾ നീ നിൻ്റെതാക്കി മാറ്റി. തെരുവിൽ അലയുന്ന പെൺമക്കളുടെ അമ്മയായി അവർക്കായി നീ നിൻ്റെ ശരീരം വിറ്റ് അവർക്ക് സംരക്ഷണഭിത്തി കെട്ടുകയായിരുന്നില്ലേ നീ.
എത്ര മക്കളുണ്ട് നിനക്ക് ഇപ്പോ നിലവിൽ
14 പെൺകുട്ടികൾ എന്നേ പോലെ കാമുകൻമാരോ അല്ലങ്കിൽ അച്ഛനോ അമ്മയോ അതുമല്ലങ്കിൽ ബന്ധുക്കളാലോ അങ്ങനെ ആരുടെയെങ്കിലും ചതിയിൽപ്പെട്ട് വലിച്ചെറിഞ്ഞ അനാഥ ജന്മങ്ങൾ
എന്നാണ് നിൻ്റെ 5 വർഷത്തിൻ്റെ കലാവധി തീരുന്നത്.
ഇന്നു രാത്രി 12 മണിക്ക്.
നാളെ രാവിലെ നിനക്ക് എന്നോടൊപ്പം ഒരിടം വരെ വരാമോ
ഇല്ല സാർ ഞാൻ വരില്ല. ഇന്ന് അർദ്ധരാത്രിയോടെ ഞാൻ പുതിയൊരാളായി മാറുകയാണ്. നാളെ മുതൽ എൻ്റെ ജീവിതത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത് ഞാനായിരിക്കും സാറിന് അരിയുമോ എൻ്റെ 18-ാം മത്തെ പിറന്നാളിനാണ് ഞാൻ ഇവിടെ എത്തപ്പെട്ടത്. നാളെ എൻ്റെ ജന്മദിനമാണ് അതെനിക്ക് പുനർജന്മം ആണ്. എൻ്റെ മക്കളോടൊത്ത്. എനിക്ക് ആഘോഷിക്കണം’
എനിക്കും വരാമോ നിങ്ങളുടെ ആഘോഷത്തിലേക്ക്
ഇല്ല അവിടെ ഞാനും എൻ്റെ മക്കളും പിന്നെ അവരെ സ്വന്തം മക്കളെ പോലെ സംരക്ഷിക്കുന്ന ഞങ്ങളുടെ അനിയമ്മയും.
ഇവിടുന്ന് ഇറങ്ങിയാൽ അവർക്കുള്ള നിത്യ ചെലവിനുള്ളത് നീ എങ്ങനെ ഉണ്ടാക്കും
ഇനി ഞാനും എൻ്റെ മക്കളും പട്ടിണി കിടക്കേണ്ടി വന്നാലും ആരുടെ മുന്നിലും ഉടുതുണി ഉരിയില്ല. പിച്ച എടുത്തിട്ടാണേലും ഞാനെൻ്റെ മക്കളെ വളർത്തും .
ഇതാണ് ഞാൻ തേടി നടന്ന ആ സൗന്ദര്യ തിടമ്പ് ഞാൻ സ്വന്തമാക്കിയാലോ നിന്നെ നിനക്ക് സമ്മതമാണോ
അല്ല സമ്മതമല്ല.
എന്നാൽ ഞാൻ ഇന്ന് നിനക്കൊരു വിലയിടുന്നു. ചെക്കായി വേണോ അതോ ക്യാഷായി വേണോ
സാറിൻ്റെ ഇന്നത്തെ രാത്രിക്ക് ഇവരൊരു വിലയിടും അതിൽ നിന്ന് എനിക്കുള്ള കൂലി കിട്ടും അതു മതി എനിക്ക്
നിനക്ക് എന്താവശ്യം ഉണ്ടേലും എന്നെ വിളിക്കാം ഇതിൽ എൻ്റെ നമ്പർ ഉണ്ട്.
വേണ്ട സാർ ,ആരേയും ആശ്രയിക്കാതെ തന്നെ എൻ്റെ മക്കളെ വളർത്താനുള്ള പദ്ധതിക്ക് ഞാൻ തുടക്കം ഇട്ടിട്ടുണ്ട്
മാഷേ സമയം 11.50 ആയി 12 കഴിഞ്ഞാൽ പിന്നെ എൻ്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കില്ല
ഇല്ല തൊടുന്നില്ല ഞാൻ നിൻ്റെ ബാഹ്യ സൗന്ദര്യം കണ്ട് മോഹിച്ച് വന്നതല്ല. നിന്നോടൽപ്പം സംസാരിക്കാൻ വേണ്ടി ഇന്ന് എനിക്കായ് ബുക്ക് ചെയ്തതാണ് ഞാൻ.
എൻ്റെ പേര് അലക്സി വരുണിൻ്റെ ക്ലാസ്സ്മേറ്റ്. അതും പറഞ്ഞ് അലക്സി തലയിൽ വെച്ചിരുന്ന വിഗ്ഗും ഡ്യൂപ്ലിക്കേറ്റ് താടിയും മീശയും എടുത്തു മാറ്റി
ഇപ്പോ തനിക്ക് എന്നെ മനസ്സിലായോ
ഒരു പൊട്ടി കരച്ചിലോടെ അവൾ രണ്ടു കൈകൾ കൊണ്ടും തൻ്റെ മുഖം പൊത്തി.
അലക്സി നീ ഇവിടെ
ഞാൻ ഈ കഴിഞ്ഞ അഞ്ചു വർഷവും നിന്നെ പിൻതുടരുന്നുണ്ടായിരുന്നു.
ഞാൻ പലവട്ടം വാൺ ചെയ്തതല്ലേ വരുൺ ആളത്ര ശരിയല്ലന്ന്. വരുൺ എത്രയോ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിരിക്കുന്നു.
നാളെ എന്നോടൊപ്പം ഒരിടം വരെ വരാമോ എന്നു ചോദിച്ചത് തനിക്ക് സന്തോഷം തരുന്ന ഒരു കാഴ്ച കാണിക്കാനായിരുന്നു.
വേണ്ട അലക്സി എനിക്ക് ഒരു കാഴ്ചയും കാണണ്ട
അലക്സി 12 മണി കഴിഞ്ഞു. ഞാനിവിടെ നിന്നും ഇറങ്ങുന്നു ഇനി ഒരിക്കലും എന്നെ പിൻതുടരരുത് ഞാൻ ഈ രാത്രി തന്നെ ഈ പട്ടണത്തിൽ നിന്ന് പോവുകയാണ്. എൻ്റെ മക്കളുടെ നല്ലൊരമ്മയായി നല്ലൊരു ചേച്ചിയായി. എൻ്റെ ഇന്നലെകൾ ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു
അപ്പോൾ bye
✍️ Sneha
