തന്റെ ഫ്രണ്ട്സിനെ കണ്ടപ്പോൾ ആ വൃത്തികെട്ട സ്ത്രീ സാരി ഒന്നു കൂടി ചുരുട്ടി, ബ്ലൗസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന തന്റെ മാറിടവും, പൊക്കിൾ ചുഴിയും എല്ലാം അവർക്ക് കാണത്തക്ക രീതിയിൽ ആക്കിക്കൊണ്ട് അവരുടെ മുന്നിൽ വന്ന് നിന്നത് കണ്ട് രഞ്ജിത്തിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. സുഹൃത്തുക്കൾ ഓരോരുത്തരും പരസ്പരം നോക്കി അർത്ഥഗർഭമായി ചിരിക്കുന്നത് കണ്ടപ്പോൾ അവന്റെ രക്തം തിളച്ചു.
”എന്തോന്നാടാ ഈ തള്ളക്ക് വയ്യേ??” കൂട്ടത്തിൽ കുറച്ചു കൂടി വായേനോക്കിയായ വിപിൻ മെല്ലെ രഞ്ജിത്തിന്റെ കാതിൽ ചോദിച്ചു.
അതുകൂടി കേട്ടതോടെ തൊലി ഉരിഞ്ഞു പോയ അവസ്ഥയിലായി രഞ്ജിത്ത്. ദേഷ്യം കൊണ്ട് അവന്റെ കൈകൾ വിറച്ചു. “ഡാ, നമുക്ക് ഇറങ്ങാം. ഇവിടെ നിൽക്കണ്ട,” അവൻ അവരെയും വലിച്ചു കൊണ്ട് വേഗം അവിടെനിന്ന് പോയി.
അന്ന് വൈകുന്നേരം കവലയിലെ ബാറിലിരുന്ന് എത്ര കുടിച്ചിട്ടും രഞ്ജിത്തിന് മതിയാവുന്നുണ്ടായിരുന്നില്ല. ഗ്ലാസിലെ മദ്യം തൊണ്ടയിലേക്ക് ഒഴിക്കുമ്പോഴും ആ സ്ത്രീയുടെ ആ വേഷംകെട്ടായിരുന്നു അവന്റെ കണ്ണിൽ.
”നീ എന്തിനാടാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്? വിട്ടുകളയളിയാ…” സുഹൃത്തായ രാഹുൽ അവനെ ആശ്വസിപ്പിക്കാൻ നോക്കി.
”നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലടാ. സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു ജന്മം ഉണ്ടാവുന്നത് എത്ര വലിയ ശാപമാണെന്ന് എനിക്കേ അറിയാവൂ,” രഞ്ജിത്ത് ഗ്ലാസ് മേശപ്പുറത്ത് ശബ്ദത്തോടെ വച്ചു…
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവന് അമ്മയെ നഷ്ടപ്പെടുന്നത്. സ്നേഹ നിധിയായ അമ്മയുടെ മരണം അവനെ തളർത്തിയിരുന്നു. ഗൾഫിൽ ജോലിയുള്ള അച്ഛൻ അതോടെ നാട്ടിലേക്ക് എത്തി. നല്ല ശമ്പളമുള്ള ജോലിയായിരുന്നു ഗൾഫിൽ, അത് നഷ്ടപ്പെടുത്താൻ അച്ഛൻ അന്നും തയ്യാറായിരുന്നില്ല. “എന്റെ മോനെ ഞാൻ ആരെ ഏൽപ്പിക്കും?” എന്നതായിരുന്നു അച്ഛന്റെ അന്നത്തെ വലിയ ടെൻഷൻ.
അച്ഛന്റെ വീട്ടുകാരും അമ്മയുടെ വീട്ടുകാരും രഞ്ജിത്തിനെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ബന്ധുക്കളുടെ ആ മനോഭാവം അവനെ വല്ലാതെ വേദനിപ്പിച്ചു. അപ്പോഴാണ് അച്ഛൻ ആ വൃത്തികെട്ട സ്ത്രീയെ വിവാഹം കഴിച്ച് വീട്ടിലേക്ക് വരുന്നത്.
”മോനേ, നിനക്കൊരു കൂട്ടിനും എനിക്കൊരു ആശ്വാസത്തിനുമാണ് ഞാൻ ഈ കല്യാണം കഴിക്കുന്നത്,” അച്ഛൻ അന്ന് അവനോട് പറഞ്ഞത് അവന് ഇന്നും ഓർമ്മയുണ്ട്. പക്ഷേ, വൃത്തികെട്ട സ്ത്രീക്ക് അച്ഛനുമായി അമ്മ ജീവിച്ചിരിക്കുമ്പോൾ പോലും ബന്ധം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് രഞ്ജിത്ത് അറിഞ്ഞത്.. ആണുങ്ങളെ വശീകരിക്കാൻ കഴിവുള്ള ആ സ്ത്രീ അച്ഛനെയും വശീകരിച്ചിരുന്നു.. ഗൾഫിൽ നിന്ന് അച്ഛൻ അവർക്ക് പണം എല്ലാം അയച്ചു കൊടുക്കുമായിരുന്നു..
അത് ഒക്കെ എന്തുതന്നെയായാലും രണ്ടാനമ്മയായി വന്ന ആ സ്ത്രീയോട് ഒരിക്കൽ പോലും ഒരു സ്നേഹമോ മമതയോ അവന് തോന്നിയിട്ടില്ല.
ആദ്യമൊന്നും അവർക്ക് രഞ്ജിത്തിനെ കണ്ണിന് നേരെ കണ്ടുകൂടായിരുന്നു. എപ്പോഴും എന്തെങ്കിലും കുറ്റങ്ങൾ പറഞ്ഞ് അച്ഛനോട് പരാതിപ്പെടും.. അതിന്റെ പേരിൽ അച്ഛന്റെ അടുത്തുനിന്ന് അവനെ വഴക്ക് കേൾപ്പിക്കും..
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവർ പെട്ടെന്ന് അവനോട് സ്നേഹം കാണിക്കാൻ തുടങ്ങി. പക്ഷേ ആ സ്നേഹത്തിൽ എന്തൊക്കെയോ അസ്വാഭാവികതകൾ അവന് അനുഭവപ്പെട്ടു.
ഒരു പത്താം ക്ലാസുകാരന്റെ യുക്തിക്ക് അനുസരിച്ചുള്ള സ്നേഹം ആയിരുന്നില്ല അവരുടേത്.
പഠിച്ചു കൊണ്ടിരിക്കുമ്പോൾ അനാവശ്യമായി മുറിയിലേക്ക് വന്ന് കെട്ടിപ്പിടിക്കുക, തലമുടിയിൽ വിരലോടിക്കുക, ശരീരത്തിൽ വേണ്ടാത്ത ഇടത്തെല്ലാം സ്പർശിക്കുക… എന്നിങ്ങനെ പല പ്രവർത്തികളും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ തുടങ്ങി.
”എന്തിനാ എന്നെ ഇങ്ങനെ പിടിക്കുന്നത്? എനിക്ക് ഇഷ്ടമല്ല,” ഒരിക്കൽ രഞ്ജിത്ത് ദേഷ്യപ്പെട്ടു.
”അതെന്താടാ? ഞാൻ നിന്റെ അമ്മയല്ലേ? അമ്മ മകനെ തൊടുന്നതാണോ തെറ്റ്?” ഒരുമാതിരി വശ്യമായി ചിരിച്ചു കൊണ്ട് അവർ ചോദിച്ചപ്പോൾ അവന് അറപ്പാണ് തോന്നിയത്. അതോടെ അവരോടുള്ള വെറുപ്പ് വർദ്ധിച്ചു, അവരോടൊപ്പം ഒരു മുറിയിൽ ഇരിക്കാൻ പോലും അവൻ ഭയപ്പെട്ടു.
പതിയെയാണ് അവൻ അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്. ഏതൊരു ആണിനെ കണ്ടാലും അവർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല. ഒരുതരം കാമഭ്രാന്തിയായിരുന്നു ആ സ്ത്രീ. സ്വന്തം മക്കളുടെ പ്രായമുള്ള തന്റെ കൂട്ടുകാരുടെ മുന്നിൽ പോലും അവർ ഒരുമാതിരി വേഷം കെട്ട് ഇറക്കും.. ബ്ലൗസിന്റെ കഴുത്തിറക്കി വെച്ചും, സാരി മനഃപൂർവ്വം അലക്ഷ്യമായി ഉടുത്തും അവർ അവരെ ആകർഷിക്കാൻ നോക്കും.
അതുകൊണ്ട് തന്നെ രഞ്ജിത്ത് കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാറില്ലായിരുന്നു. അച്ഛനെ നിർബന്ധിച്ച് ഡിഗ്രി മുതൽ അവൻ ഹോസ്റ്റലിൽ ആണ് നിന്നത്. വീട്ടിലെ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി അതായിരുന്നു.
ഇന്ന് വെക്കേഷൻ തുടങ്ങുകയാണ്. ഹോസ്റ്റൽ അടച്ചപ്പോൾ വീട്ടിലേക്ക് വന്നതായിരുന്നു അവൻ. കൂടെ കൂട്ടുകാരും അപ്രതീക്ഷിതമായി വണ്ടിയിൽ കയറി. “വേണ്ട” എന്ന് പറയാൻ അവന് കഴിഞ്ഞില്ല.
”നിന്റെ വീടല്ലേടാ, ഞങ്ങൾ ഒന്ന് കാണട്ടെ,” എന്ന് പറഞ്ഞപ്പോൾ അവൻ നിസ്സഹായനായി. പക്ഷേ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവനെ തളർത്തിക്കളഞ്ഞു. ആ സ്ത്രീ അവരുടെ വൃത്തികെട്ട രീതിയിൽ തന്റെ കൂട്ടുകാരെ വരവേൽക്കാൻ ഇറങ്ങി വന്നത് അവനെ നാണം കെടുത്തി.. അന്ന് അവിടെ നിന്ന് അവരെയും കൊണ്ട് ഇറങ്ങിയ
അവൻ ആ വെക്കേഷൻ മുഴുവൻ കൂട്ടുകാരുടെ വീടുകളിൽ ചെലവഴിച്ചു. വീട്ടിലേക്ക് പോകാൻ തോന്നിയതേയില്ല. ഒടുവിൽ വെക്കേഷൻ കഴിഞ്ഞ് അവൻ ഹോസ്റ്റലിലേക്ക് തന്നെ തിരികെ പോയി.
ഇതിനിടയിൽ പറയാതെ ഒരു ദിവസം അച്ഛൻ ഹോസ്റ്റലിൽ വന്നു. ഒരു വിസിറ്റർ ഉണ്ട് എന്ന് കേട്ടപ്പോൾ അത് തന്റെ അച്ഛൻ ആയിരിക്കും എന്ന് അവൻ ഒരിക്കലും കരുതിയില്ല.. അച്ഛൻ വരുന്നുണ്ടെങ്കിൽ നേരത്തെ തന്നെ തന്നോട് പറയുമായിരുന്നു എന്നാൽ ഒന്നും പറയാതെ പെട്ടെന്ന് കടന്നുവന്ന അച്ഛനെ കണ്ടപ്പോൾ രഞ്ജിത്ത് ഞെട്ടിപ്പോയി. ആ പഴയ പ്രസരിപ്പൊന്നുമില്ല, ആകെ തളർന്ന വല്ലാത്തൊരു രൂപം.
”അച്ഛാ… എന്താ പറ്റിയത്? പറയാതെ വന്നത് എന്താ?” അവൻ അച്ഛന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു… അച്ഛൻ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും അച്ഛനെ വെറുക്കാൻ അവനെക്കൊണ്ട് സാധിക്കില്ലായിരുന്നു….
അച്ഛൻ കസേരയിലേക്ക് തളർന്നിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “മോനേ… ഞാൻ വലിയൊരു തെറ്റാണ് ചെയ്തത്. നിന്റെ അമ്മ മരിച്ചപ്പോൾ നിന്നെ നോക്കാൻ ഒരുത്തിയെ കൊണ്ടു വന്നപ്പോൾ ഞാൻ കരുതിയില്ല ഇത്രയും വലിയൊരു ചതി എനിക്ക് സംഭവിക്കുമെന്ന്.”
രഞ്ജിത്ത് ഒന്നും മിണ്ടാതെ അച്ഛനെ നോക്കി.
”ആ സ്ത്രീ… അവളുടെ അവിഹിതങ്ങൾ നാട്ടുകാർക്ക് മുഴുവൻ അറിയാം.. എനിക്ക് മാത്രമാണ് അറിയാതിരുന്നത്..
പലരുമായി അവൾക്ക് ബന്ധമുണ്ടായിരുന്നു. എനിക്ക് അതും പറഞ്ഞ് നാട്ടുകാരുടെ ഫോൺ കോളുകൾ വരാൻ തുടങ്ങിയപ്പോഴാണ് ഞാൻ അതിനെക്കുറിച്ച് അന്വേഷിച്ചത്. എല്ലാം തെളിവോടെ മനസ്സിലാക്കി…..” അച്ഛന്റെ ശബ്ദം ഇടറി.
”എന്നിട്ട് എന്ത് ചെയ്തു അച്ഛാ?” ദേഷ്യത്തോടെ രഞ്ജിത്ത് ചോദിച്ചു..
അല്ലെങ്കിൽ തന്നെ അവന് ആ സ്ത്രീയെ ഇഷ്ടമല്ല.. കൂട്ടത്തിൽ ഇതും കൂടി കേട്ടപ്പോൾ അവരെ കൊല്ലാനുള്ള ദേഷ്യം തോന്നിപ്പോയി.
”ഞാൻ അവളെ വീട്ടിൽ നിന്ന് അടിച്ചിറക്കി. ഇനി എനിക്ക് ആ ബന്ധം വേണ്ട. ഇനി ഞാൻ ഗൾഫിലേക്കും പോകുന്നില്ല. നമുക്ക് നമ്മൾ മാത്രം മതി. എനിക്ക് ഇനിയുള്ള കാലം നീ ഉണ്ടല്ലോ.. അതുമതി.. .” അച്ഛൻ അവന്റെ കൈകളിൽ മുറുക്കി പിടിച്ചു.
രഞ്ജിത്തിന് അത് കേട്ടപ്പോൾ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നി. തന്റെ വീട് ഇതുവരെ ഒരു നരകം ആയിരുന്നു ആ വൃത്തികെട്ട സ്ത്രീ കാരണം ആണ് വീടിനെ വരെ അവൻ വെറുത്തത്..
അവർ പോയെന്ന് കേട്ടപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു അവൻ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് അച്ഛന് തുണയായി ആ വീട്ടിലേക്ക് മടങ്ങിയെത്തി. ഇന്ന് ആ വീട് സമാധാനമുള്ള, സ്നേഹമുള്ള ഒരു സ്വർഗ്ഗമായി മാറി…
സ്റ്റോറി ബൈ ചന്ദ്ര
