അശ്വതി പഴയ പോലെ സുഖമൊന്നും കിട്ടുന്നില്ലല്ലോ……..ഞാൻ അല്ലാതെ വേറെ എത്ര ഇഷ്ടക്കാരുണ്ട് നിനക്ക് സത്യം പറഞ്ഞോ…… ഞാൻ അത്രയും വലിയ മണ്ടൻ….

എന്നത്തേയും പോലെയുള്ള പതിവ് വേലിയേറ്റത്തിനും വേലിയിറക്കത്തിനും ശേഷം ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് അശ്വതിയോടു എന്റെ മനസ്സിലെ സംശയം ചോദിക്കാൻ തീരുമാനിച്ചു ….

“”അശ്വതി പഴയ പോലെ സുഖമൊന്നും കിട്ടുന്നില്ലല്ലോ……..ഞാൻ അല്ലാതെ വേറെ എത്ര ഇഷ്ടക്കാരുണ്ട് നിനക്ക് സത്യം പറഞ്ഞോ……
ഞാൻ അത്രയും വലിയ മണ്ടൻ ഒന്നും അല്ല…… “”

ചോദ്യത്തിന് ഇടയിലും ഞാൻ വല്ലാതെ കിതക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു…….

“”അതു പിന്നെ മനുവേട്ടന് അറിയാമല്ലോ പ്രസവം കഴിഞ്ഞാൽ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആകുമെന്ന്……
പിന്നെ ഇപ്പോൾ ഒന്നുമറിയാത്ത പോലെയൊരു കള്ള ചോദ്യം…. “”

“”അതിനു നിന്റെ പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞില്ലേ…… ഈ ഒരു വർഷമായിട്ടു ഇല്ലാത്തതു ആണോ ഇപ്പോൾ പിന്നെ……””

“”മനുവേട്ടന് ചുമ്മാ ഓരോന്നും തോന്നുന്നതാണ്…… അല്ലങ്കിൽ മനസ്സിലെന്തെങ്കിലും കള്ളത്തരം ഉണ്ടാവും അതുകൊണ്ട് ആണ്……””

“”ഇപ്പോൾ എന്റെ കള്ളത്തരമായോ….
എങ്കിൽ അങ്ങനെ,,, എത്ര കാലം നീ ഇങ്ങനെ എന്നെ മണ്ടൻ ആക്കുമെന്നു എനിക്കൊന്നു അറിയണമല്ലോ…..
പിന്നെയൊരു കാര്യം ഭർത്താക്കന്മാരെ കൊല്ലുന്നതാണ് ഇപ്പോളത്തെ ട്രെൻഡ്,,,, അതുകൊണ്ട് തന്നെ നേരത്തെ പറയുകയാണ് നിനക്ക് വേറെ വല്ല മോഹവുമുണ്ടെങ്കിൽ ഇപ്പോൾ തന്നെ പൊക്കോ… എനിക്കു നിന്റെ ആവശ്യമൊന്നും ഇല്ല,,, എനിക്കെന്റെ മോളെ മാത്രം മതി…. “”

“”മനുവേട്ടാ എന്തിനാണ് ഞാൻ മനസ്സുകൊണ്ട് പോലും ചിന്തിക്കാത്ത കാര്യങ്ങൾ പറയുന്നത്……. ഇന്ന് മനുവേട്ടനു സുഖം കിട്ടിയില്ല അതിനു എന്റെ താലിയുടെ പരിശുദ്ധിയെ സംശയിക്കുന്നത് ശരി അല്ല ഏട്ടാ……””

“”എനിക്കു കൂടുതലൊന്നും സംസാരിക്കാനില്ല…. ഒരു ദിവസം ഞാൻ എല്ലാം കണ്ടുപിടിക്കും…. ഇപ്പോൾ എനിക്കു ഉറക്കം വരുന്നുണ്ട്,,, ഞാൻ ഉറങ്ങാൻ പോകുകയാണ് നീ എന്തെങ്കിലും കാണിക്കു…””

“”ഞാൻ എന്ത് കാണിക്കാൻ…. ഞാനും എന്റെ മനുവേട്ടനെയും മോളെയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങാൻ പോകുകയാണ്…. “”

അതും പറഞ്ഞു അശ്വതി കൈകൾ എൻറെ ശരീരത്തിന്റെ മുകളിലേക്കു ഇട്ടു……
പൊതുവെ എനിക്കതു വളരെ ഇഷ്ടമാണെങ്കിലും ഇപ്പോൾ അതെനിക്കു വല്ലാത്തൊരു ബുദ്ധിമുട്ട് മനസ്സിനും ശരീരത്തിനും ഉണ്ടാക്കുന്നതായി തോന്നി….

“”അശ്വതി കൈകൾ എടുക്കു… ഞാൻ ഉറങ്ങാൻ പോകുകയാണ്….. നിന്റെ കൈകൾ എന്റെ ശരീരത്തിൽ മുട്ടിയിട്ടു എനിക്കു എന്തോ ബുദ്ധിമുട്ട് തോന്നുന്നു……””

ആ സമയത്തുള്ള എന്റെ നോട്ടം അവളെ ദഹിപ്പിക്കുന്നത് പോലെ ആയിരുന്നു…..
അതും പറഞ്ഞു തിരിഞ്ഞു കിടന്നു ഞാൻ ഉറങ്ങി…….

അശ്വതിയുടെ ചിന്തകൾ എവിടെയെന്നില്ലാതെ അലഞ്ഞു നടന്നു ….. എന്താകും എന്റെ മനുവേട്ടന് പെട്ടെന്നു എന്നോട് ഇങ്ങനെ ഒക്കെ തോന്നാനുള്ള കാരണം…….ഒന്നും മനസ്സിലാകുന്നില്ലല്ലോ….. ഇനി ചിലപ്പോൾ പഴയ കാമുകിമാരോട് വല്ലോം ഇഷ്ടം പിന്നെയും തുടങ്ങിയോ എന്നെ ഇത്രക്കും വെറുക്കാനും പിണങ്ങാനും…….കാമുകി എന്നേക്കാൾ സുന്ദരി ആയിരുന്നു…… ഈശ്വര അതാണോ കാര്യം….. എന്റെ ഭർത്താവിന് ദുർബുദ്ധി കൊടുക്കരുതേ……..
എന്തായാലും നാളെ ഒന്നു ഫേസ്ബുക്കിലും വാട്സാപ്പിലും കാര്യമായ തിരച്ചിൽ നടത്തിയിട്ടു തന്നെ കാര്യം…….ഓരോന്നുമോർത്തു അവളും ഉറങ്ങി പോയി…..

അടുത്ത ദിവസം ഞാൻ കുളിക്കാൻ കയറിയ സമയത്ത് അശ്വതി എന്റെ മൊബൈൽ കയ്യിലെടുത്തു……. ഭാഗ്യം തന്നോടു ദേഷ്യമുണ്ടെങ്കിലും മൊബൈലിന്റെ പാസ്സ്‌വേർഡ്‌ ഇപ്പോളും കുഞ്ഞിന്റെ ജനന ദിവസം തന്നെയാണ് അവൾ മനസ്സിലോർത്തു…… അവൾ നെറ്റ് ഓൺ ആക്കി വാട്സാപ്പിൽ കയറിയപ്പോൾ ഒരുവിധപെട്ട പെണ്ണുങ്ങൾക്ക്‌ ഒക്കെ ഞാൻ മെസ്സേജ് അയച്ചേക്കുന്നത് അവൾ കണ്ടു…….
ദൈവമേ എന്റെ മനുവേട്ടൻ ഇത്രക്കും അധപതിച്ചു പോയോ……..
കൂടെ പഠിച്ച എല്ലാത്തിനെയും മിണ്ടാനും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു ഒക്കെ ക്ഷണിച്ചിട്ടുണ്ടല്ലോ….. അതിൽ നല്ല പെണ്ണുങ്ങളെല്ലാം നല്ല പച്ച തെറി തിരിച്ചും കൊടുത്തിട്ടുണ്ട്….. വല്ല പെണ്ണുങ്ങളുടെയും വായിലിരിക്കുന്നത്,,, അതും ഇത്രയും മോശമായ വാക്കുകൾ കേൾക്കാൻ എങ്ങനെ എന്റെ മനുവേട്ടന് കഴിഞ്ഞോ……. അതും അവർ തെറി വിളിച്ചിട്ടും പിന്നെയും ഒലിപ്പിച്ചോണ്ടു ചെന്നിട്ടുമുണ്ട്….. ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്റെ ഭർത്താവ്…… ആത്മാഭിമാനമുള്ള ഒരു പുരുഷനിൽ നിന്നും വെറും വൃത്തികെട്ട മനുഷ്യൻ ആയി മാറിയല്ലോ എന്റെ ഭർത്താവ് അതും ഒരു ദിവസത്തെ അകലം കൊണ്ട്…….
എന്തായാലും ഫേസ്ബുക്കു കൂടി ഒന്നു നോക്കിയേക്കാം അപ്പോളറിയാം കാര്യങ്ങൾ എത്ര മാത്രം ഗുരുതരം ആണെന്ന്…….അശ്വതി ഫേസ്ബുക്കു ഓപ്പൺ ആക്കും മുൻപ് ഞാൻ കുളി കഴിഞ്ഞു ഇറങ്ങി അതുകൊണ്ട് അവൾ പെട്ടന്ന് ഫോൺ വച്ചിട്ട് അടുക്കളയിലേക്കു പോയി…….അടുക്കളയിൽ നിന്നപ്പോളും അവളുടെ ചിന്തകൾ മുഴുവൻ എന്റെ മാറ്റത്തെ കുറിച്ചു ആയിരുന്നു……. എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം.,, അവൾ മനസ്സിലുറപ്പിച്ചു…….

കുളിച്ചൊരുങ്ങി ഡ്രെസ്സുമിട്ട് കഴിക്കാൻ ഊണ് മേശയുടെ മുൻപിൽ പോയി ഞാൻ ഇരുന്നപ്പോൾ ആണ് ദോശയുമായി വന്ന അശ്വതിയുടെ ഭാവം ഞാൻ ശ്രദ്ധിച്ചത്…. ഇന്നലെ എന്റെ കാലിൽ പിടിച്ചു കിടന്ന അവൾ ഇപ്പോൾ എന്നെയൊരു പുച്ഛ ഭാവത്തോടെ നോക്കുന്നു…. എനിക്കവളുടെ നോട്ടം കണ്ടപ്പോൾ ദേഷ്യം വന്നു പോരാത്തതിന് ഇന്നലെ രാത്രിയിലുള്ള കാര്യവും…….

“”എന്താടി നിന്റെ ആരെങ്കിലും മരിച്ചു പോയോ….. നിന്റെ നോട്ടം കണ്ടാൽ അങ്ങനെ തോന്നുമല്ലോ…… മര്യാദക്ക് വിളമ്പി വച്ചിട്ട് കുഞ്ഞു ഉണരും മുൻപ് ബാക്കി ജോലി കൂടി ചെയ്തു തീർക്കാൻ നോക്കു…. “”

“”ഇതുവരെ ആരും മരിച്ചിട്ടില്ല…… ഇങ്ങനെ പോകുവാണെങ്കിൽ ഞാൻ ഒരാളെ കൊല്ലും… ക്ഷമക്ക് ഒക്കെ ഒരു പരിധിയില്ലേ……ചതിയും വഞ്ചനയും മാത്രമെനിക്ക് പൊറുക്കാൻ കഴിയില്ല…..””

“”നീ എന്താടി കൊള്ളിച്ചുകൊണ്ട് ഒരു വർത്തമാനം…..കൂടുതൽ നെഗളിച്ചാൽ ഈ ചമ്മന്തിയും സാമ്പാറും നിന്റെ തല വഴി കമഴ്ത്തും ഞാൻ….. പൊക്കോ എന്റെ മുൻപിൽ നിന്നും ……””

“”ഞാൻ വേണമെങ്കിൽ നിങ്ങൾക്കു അടുക്കളയിൽ നിന്നും ആ വെട്ടുകത്തി എടുത്തു തരാം…. എന്നെ ഒറ്റ വെട്ടിനു അങ്ങു കൊന്നേക്ക്…. എന്തിനാണ് ഇങ്ങനെ ഇഞ്ചു ഇഞ്ചായി കൊല്ലുന്നത്…… “”

“”ഞാൻ നിന്നേ എന്ത് ചെയ്തെന്നാടി ശവമേ….. ഇത്രയുമൊക്കെ ആയിട്ടും വളരെ മാന്യമായി നിന്നോട് ഇടപെടുന്ന എന്നോട് തന്നെ വേണം ഇങ്ങനെ പറയാൻ…. മിണ്ടാതെയിരുന്നോ ഇനിയും കിടന്നു തൊള്ള തുറന്നാൽ കൊന്നില്ല എങ്കിലും എന്റെ കൈ നിന്റെ മുഖത്തു വീഴും….. “”

“”ഒരു പകൽ മാന്യൻ വന്നേക്കുന്നു…..ആർക്കു വേണം ഇങ്ങനത്തെ മാന്യത…….പഴയ കാമുകിമാർക്കു ഒക്കെ ഞാൻ ജീവിച്ചിരിക്കുമ്പോൾ മെസ്സേജ് അയക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നി മനുവേട്ടാ…. നിങ്ങളെ മാത്രം മനസ്സിലോർത്തല്ലേ ഞാൻ ജീവിക്കുന്നത്……””

“”ഒരു പതിവ്രത വന്നിരിക്കുന്നു….. നിനക്ക് എന്തും ആകാം … ഈ ഉള്ളവൻ ഒരു മെസ്സേജ് അയച്ചതാണ് വലിയ കുഴപ്പം…. അവൾക്കു കണ്ട ആണുങ്ങളുടെ കൂടെ അഴിഞ്ഞാടി നടക്കാം…… ഡാഷ് മോളെ എന്നെ ചുമ്മാ ഒന്നും ഓർമിപ്പിക്കരുത്….. “”

“”ആരുടെ കൂടെയാ മനുവേട്ടാ ഞാൻ അഴിഞ്ഞാടിയത്…. അതറിഞ്ഞിട്ടു മതി ഇനിയുള്ള ജീവിതം…. “”
അതു പറയുമ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊരു പുഴയായി ഒഴുകാൻ തുടങ്ങിയിരുന്നു……

“”നിന്റെ പഴയ കാമുകൻ രഞ്ജിത് ഇല്ലേ,,, അവന്റെ കൂടെ തന്നെ….. അവൻ എനിക്കു നിന്റെ കുറച്ചു ഫോട്ടോസ് അയച്ചു തന്നിട്ടുണ്ട്….. എന്നിട്ടു എന്നോട് പൈസ ചോദിച്ചു ഭീക്ഷണിയും….. അത്രയുമൊക്കെ നടന്നിട്ടും ഞാൻ എന്റെ പഴയ കാമുകിമാർക്കു മെസ്സേജ് അയച്ചതാണ് വലിയ കുറ്റം…….സത്യം പറയെടി അവൻ നിന്റെ എവിടെയൊക്കെ തൊട്ടിട്ടുണ്ട്,,, എന്തൊക്കെ ചെയ്തിട്ടുണ്ട്, എന്തൊക്കെ കണ്ടിട്ടുണ്ട്……
എനിക്കു നിന്നേ പൂർണമായും സംശയമാണ്…. “”

“”എന്തൊക്കെയാണ് ഈ പറയുന്നത്……ഞാൻ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടില്ലേ…. ഇഷ്ടമായിരുന്നു…. കൈകളിൽ പരസ്പരം സ്പർശിച്ചിട്ടുണ്ട് അതല്ലാതെ ഒന്നും ഇല്ല…. അവൻ കഞ്ചാവും കള്ളുമായി നടക്കുക ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചതാണ്….. പിന്നെ എന്ത് ഫോട്ടോ ആണ് അവൻ അയച്ചു തന്നത്…. എനിക്കു ഇപ്പോൾ അതു കാണണം……””

“”അല്ലേലും ഞാൻ നിന്നേ കാണിക്കാൻ ഇരിക്കുക തന്നെ ആയിരുന്നു…. എന്റെ ഫേസ്ബുക്കിൽ ഒന്നു കയറി നോക്കു…. അപ്പോൾ നിനക്ക് കാണാം നിന്റെ തുണിയില്ലാതെ ഫോട്ടോസ്…..
അതവൻ വെളിയിൽ കാണിക്കാതെ ഇരിക്കണമെങ്കിൽ ഞാനവന് അഞ്ചു ലക്ഷം രൂപ കൊടുക്കണമെന്ന്…….””

അശ്വതി ഒരു ഞെട്ടലോടെ എന്റെ മൊബൈൽ എടുക്കാനായി ഓടി…. അവളുടെ ഓട്ടം കണ്ടപ്പോൾ എനിക്കു പുറകിൽ കൂടി ചെന്നു ആ പിടലി ഞെരിച്ചു കൊല്ലാൻ തോന്നി….. കുഞ്ഞു ഉണ്ടായി പോയി അല്ലങ്കിൽ നിന്നേ ഇപ്പോൾ ഞാൻ തീർത്തേനെ…..
അവൾ മൊബൈൽ എടുത്തുകൊണ്ട് എന്റെ മുൻപിൽ നിന്നുകൊണ്ട് തന്നെ ഓരോ ഫോട്ടോയും കാണാൻ തുടങ്ങി…. പതുക്കെ പതുക്കെ പേടിയോടെ ഓടി പോയ അശ്വതിയുടെ മുഖത്തു പുഞ്ചിരി വിടരാൻ തുടങ്ങി….. എനിക്കതു കണ്ടപ്പോൾ ദേഷ്യം കൂടി വന്നു…..

“”എന്താടി ശവമേ നിന്നു ചിരിക്കുന്നത്….. ഇപ്പോൾ നിനക്ക് മനസ്സിലായോ ഞാനും ചീത്തയാകാൻ ശ്രമിക്കുന്ന കാരണം….. “”

അവൾ എന്റെ അരികിലേക്ക് നീങ്ങി നിന്നു….

“”എന്റെ മനുവേട്ടാ,, വർഷം മൂന്ന് കഴിഞ്ഞില്ലേ എന്റെ കൂടെ കിടക്കാനും എന്റെ ശരീരം ആസ്വദിക്കാനും തുടങ്ങിയിട്ട് ഇപ്പോളും സ്വന്തം ഭാര്യയുടെ മുഖവും വേറെ പെണ്ണുങ്ങളുടെ ഉടലും വച്ചു ഒരാൾ ഒരു ഫോട്ടോ അയച്ചു തന്നാൽ തിരിച്ചറിയാൻ പോലും കഴിയുന്നില്ലല്ലോ…. കഷ്ടം… “”

“”അതു പിന്നെ ഏതു ഭർത്താവിന് ആണെങ്കിലും പെട്ടെന്ന് അറിയാൻ പറ്റില്ലല്ലോ…. അതും നിന്റെ പഴയ കാമുകൻ അല്ലേ അയച്ചത്…. അപ്പോൾ ഞാൻ സംശയിച്ചു പോയി നിന്നേ…. “”

“”അവനുള്ളത്‌ നിയമപരമായി തന്നെ നമുക്ക് കൊടുക്കാം….. അതല്ല മനുവേട്ടാ എന്റെ പ്രശ്നം,, മനുവേട്ടന് അവന്റെ കള്ളത്തരം മനസ്സിലാക്കാൻ കഴിയാത്തത് ആണ്…. ഇപ്പോളും ഞാൻ പറയുന്നത് കള്ളമാണെന്ന് തോന്നുന്നു എങ്കിൽ എന്റെ ശരീരവും ഈ ഫോട്ടോയും കൂടിയൊന്നു നോക്കു…. “”

ഞാൻ ആ ഫോട്ടോകളും എന്റെ ഭാര്യയെയും സൂക്ഷിച്ചു നോക്കി ഉറപ്പു വരുത്തി….അവളല്ല അതെന്നു എനിക്കു ബോധ്യമായി…..

“”തെറ്റു പറ്റി അശ്വതി…
ഇനി ഞാൻ നിന്റെ പവിത്രതയെ സംശയിക്കില്ല…..”” പറഞ്ഞപ്പോൾ ആണ് എന്റെ ഭാര്യയുടെ വായിൽ നിന്നും ആദ്യമായി എനിക്കു മാസ് ഡയലോഗ് കിട്ടിയത്….

“”അതെ മനുവേട്ടാ, ഏട്ടന് എന്താണെന്നു അറിയുമോ തിരിച്ചറിയാൻ കഴിയാതെ പോയത്….. ഏട്ടൻ ഇത്രയും കാലം രാത്രിയിൽ വന്നു ഏട്ടന്റെ ഇഷ്ടങ്ങൾ മാത്രം കാട്ടി കൂട്ടിയിട്ടു പോകുകയായിരുന്നു,, എന്റെ ഇഷ്ടങ്ങളോ എന്തിനു ശരീരം പോലും ശ്രദ്ധിച്ചിട്ടില്ല എന്നു ഇപ്പോൾ എനിക്കു മനസ്സിലായി…..
ഒരു ദാമ്പത്യവും അതിലെ രതി സുഖവും ലഭിക്കണമെങ്കിൽ ഭാര്യയുടെയും കൂടെ മനസ്സറിഞ്ഞു വേണം കാര്യങ്ങൾ ചെയ്യാൻ അപ്പോൾ ഇങ്ങനെ ഒരാൾക്കും വന്നു പറ്റിക്കാൻ ആവില്ല ആരെയും…..അങ്ങനെ ആയിരുന്നു എങ്കിൽ ആരെങ്കിലും വന്നു പറ്റിച്ചാലും ഏട്ടന് പൂർണ വിശ്വാസം ഉണ്ടാകുമായിരുന്നു എന്നെ….
ഞാൻ ഈ പറഞ്ഞതെനിക്ക് സുഖം ലഭിക്കുന്നില്ല എന്നല്ല,,, ഞാൻ എന്റെ മനുവേട്ടനിൽ പൂർണ തൃപ്‌തയാണ്….. എന്റെ ലോകം ഏട്ടനും മോളുമാണ്….. അതുകൊണ്ട് എന്റെ ഏട്ടൻ തലയിൽ ഹെൽമെറ്റും വച്ചു കിടന്നു ഉറങ്ങണ്ട കേട്ടോ….. “”

ഞാൻ എന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു അശ്വതി ഉണ്ടാക്കിയ ദോശ അകത്താക്കുമ്പോൾ അശ്വതി ഒരുങ്ങുക ആയിരുന്നു അവളെ മോശമായി എന്റെ മുൻപിൽ ചിത്രീകരിച്ചവന്റെ കടി പൂർണമായും മാറ്റി മുള്ളു മുരിക്കയിൽ കയറ്റാൻ……..

A story by #അരുൺ_നായർ

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ…..

Leave a Reply

Your email address will not be published. Required fields are marked *