✍️ ഹേര
നിന്റെ ജോലി ഇത് വരെ കഴിഞ്ഞില്ലേ? മതി പണിയെടുത്തത്. വന്ന് കിടക്കാൻ നോക്ക്. എനിക്ക് നാളെ രാവിലെ കുറച്ച് നേരത്തെ പോകാനുണ്ട്.
നേരം പതിനൊന്നു കഴിഞ്ഞിട്ടും ഭാര്യ യെ ബെഡ്റൂമിലേക്ക് കാണാതായപ്പോ തിരക്കി വന്നതാണ് പ്രദീപ്.
ഇത്തിരി പണി കൂടി ബാക്കിയുണ്ട്.
ദീപ്തി പേടിയോടെ പറഞ്ഞു.
നിന്നോടല്ലേ ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞത്. അഞ്ചു മിനിറ്റ് ഞാൻ നോക്കും. അതിന് മുൻപ് വന്നില്ലെങ്കിൽ അറിയാലോ നിനക്കെന്നെ.
പ്രദീപ് ദേഷ്യത്തോടെ അവളെ നോക്കി.
ഇ… ഇപ്പൊ വരാം ഞാൻ
ദീപ്തി വാക്കുകൾ കിട്ടാതെ തപ്പി തടഞ്ഞു..
പിന്നെ വരുമ്പോ ഈ മുഷിഞ്ഞ മാക്സി മാറ്റി മേൽ കഴുകി ഒന്ന് വൃത്തി ആയിട്ട് വേണം വരാൻ. എപ്പോ നോക്കിയാലും വൃത്തി ഇല്ലാതെ നടന്നോളും. നിനക്കെന്താ ഇടാൻ വേറെ നല്ല തുണി ഇല്ലാഞ്ഞിട്ടാണോ. അലമാര നിറയെ പൂഴ്ത്തി വച്ചിട്ടുണ്ടല്ലോ. എന്നാലും മനുഷ്യന് കണ്ട അറപ്പ് തോന്നുന്ന പോലെ വൃത്തിയില്ലാത്ത തുണിയും ഇട്ട് നടന്നോളും.
പിറു പിറുത്തു കൊണ്ട് പ്രദീപ് മുറിയിലേക്ക് പോയി. ചെയ്ത് കൊണ്ടിരുന്ന പണി പകുതിക്ക് ഇട്ടിട്ട് കയ്യിലെ വെള്ളം മാക്സിയിൽ തുടച്ചു കൊണ്ട് അവളും അവന് പിന്നാലെ മുറിയിലേക്ക് വന്നു.
എന്നിട്ട് അലമാരയിൽ നിന്ന് ധൃതിയിൽ മറ്റൊരു മാക്സി എടുത്തു കൊണ്ട് അവൾ ബാത്റൂമിലേക്ക് പോകാൻ തുടങ്ങി.
ഓഹ്… ഇന്നിനി ഇത്ര നേരം ആയ സ്ഥിതിക്ക് വേറെ മാക്സിയും കുത്തികേറ്റി വരണോന്നില്ല. ഒന്ന് മേല് കഴുകി വൃത്തി ആയിട്ട് വന്ന മതി.
പ്രദീപ് തന്റെ ടി ഷർട്ട് ഊരി മാറ്റി ബെഡിൽ കേറി കിടന്നു.
അവന്റെ നിർദേശം കേട്ട് തല കുലുക്കി കൊണ്ട് അവൾ മാക്സി അവിടെ വച്ചിട്ട് തോർത്ത് മാത്രം എടുത്തു ബാത്റൂമിൽ കേറി.
പിന്നെ ധൃതിയിൽ ചന്ദ്രിക സോപ്പ് തേച്ചു ഒന്ന് കുളിച്ചിട്ട് അവൾ തോർത്ത് കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിച്ചു പുറത്തേക്ക് വന്നു.
പ്രദീപ് പറഞ്ഞത് പോലെ കൃത്യം അഞ്ചു മിനിറ്റിൽ തന്നെ ദീപ്തി അവനരികിൽ എത്തി.
ഓഹ്… വന്നോ… ആ തോർത്ത് മാറ്റി വന്ന് ഇങ്ങോട്ട് കിടക്കേണ്ടി. കെട്ടി 10 കൊല്ലം കഴിഞ്ഞിട്ടും അവളുടെ ഒരു നാണം… ത്ഫൂ…
പ്രദീപ് ന്റെ ആട്ട് കേട്ട് ദീപ്തിക്ക് വിറയൽ തോന്നി. ഒപ്പം നാണക്കേട് കൊണ്ട് അവളുടെ മുഖം താഴ്ന്നു. എങ്കിലും അനുസരണയുള്ള പാവയെ പോലെ അവൾ തോർത്തു മാറ്റി പൂർണ്ണ നഗ്നയായി കട്ടിലിൽ വന്നിരുന്നു.
കൊത്തിപറിക്കുന്ന പോലെയുള്ള അവന്റെ നോട്ടം കണ്ടതും അവൾ ചൂളിപ്പോയി.
ഒന്ന് പെറ്റ് വർഷം 10 കഴിഞ്ഞു എങ്കിലും നിന്റെ ശരീരം ഇപ്പോഴും ഉടഞ്ഞിട്ടില്ലല്ലോടി. നിന്നിൽ കൊള്ളാവുന്ന ഒരു ഗുണം ഇത് മാത്രേ ഉള്ളു. പഠിപ്പും വിവരവും പണവും ഇല്ലെങ്കിലും മേനി മുഴുപ്പ് ഉണ്ടല്ലോ. അത് കൂടി ഇല്ലായിരുന്നെങ്കിൽ എന്തിന് കൊള്ളാം നിന്നെ.
ആ പറഞ്ഞതും അവൻ ദീപ്തിയെ ബെഡിലേക്ക് അമർത്തി.
പ്രദീപിന്റെ കൈകൾക്കുള്ളിൽ കിടന്ന് അവൾ ഞെളിപിരി കൊണ്ടു. അവന്റെ കരുത്തുള്ള കൈ അവളുടെ മാറിടങ്ങളെ കശക്കി ഉടച്ചു. പല്ലുകൾ ആഴ്ത്തി കടിച്ചു കൊണ്ട് അവൻ അതൊക്കെ ആസ്വദിച്ചു. അപ്പോഴെല്ലാം വേദന അല്ലാതെ മറ്റൊന്നും അവൾക്ക് തോന്നിയില്ല. അതുപോലെ അശ്ലീല വീഡിയോ കാണുന്ന പലതും അവൻ അവളെ കൊണ്ട് ചെയ്യിപ്പിക്കും. എതിർത്താൽ അവൻ ദീപ്തിയെ ക്രൂരമായി വേദനിപ്പിക്കും. ആ വേദന സഹിക്കാൻ വയ്യാഞ്ഞിട്ടാണ് അറപ്പും വെറുപ്പും ഉള്ളിലടക്കി പ്രദീപ് പറയുന്നതെല്ലാം അവൾ ചെയ്യുന്നത്. പക്ഷേ അന്ന് അവൻ പറഞ്ഞ വൃത്തികേടുകൾ ചെയ്തു കൊടുക്കാൻ ദീപ്തിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അതോടെ ദേഷ്യം വന്നാൽ പ്രദീപ് അവളുടെ ഇരു കാഅതോടെ ദേഷ്യം വന്നാൽ പ്രദീപ് അവളുടെ ഇരു കരണത്തും മാറിമാറി അടിക്കുകയും മുടി കൂട്ടുപിടിച്ച് അവളുടെ ഭീതിയിൽ ഉറക്കുകയും ചെയ്തു. പരമാവധി വേദനിപ്പിച്ചപ്പോൾ ഗതികെട്ട ദീപ്തി പിന്നീട് അവൻ പറഞ്ഞതെല്ലാം അനുസരിച്ചു. എല്ലാം കഴിഞ്ഞ് പ്രദീപ് തളർന്നുറങ്ങുമ്പോൾ ദീപ്തിക്ക് ഓക്കാനിച്ചിട്ട് വയ്യായിരുന്നു. പക്ഷേ ബാത്റൂമിലേക്ക് എഴുന്നേറ്റ് പോകാനുള്ള ശക്തി കൂടിയില്ലാതെ അവൾ ബെഡ്ഷീറ്റ് കൊണ്ട് വായ തുടച്ചു തേങ്ങൽ ഉള്ളിലടക്കി കിടന്നു. ആ കിടപ്പിൽ ദീപ്തി എപ്പോഴോ ഉറങ്ങി പോയി.
കഴിഞ്ഞു 10 വർഷം ആയിട്ട് ദീപ്തി ഇതെല്ലാം സഹിക്കുന്നതിനാൽ അവൾക്ക് ഉള്ളിൽ കരഞ്ഞു കൊണ്ട് മിണ്ടാതെ കിടക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു.
ദീപ്തിയുടെയും പ്രദീപിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. തീരെ പാവപ്പെട്ട വീട്ടിലെ മൂത്ത മകളായിരുന്നു അവൾ. പ്രദീപിന്റെ അമ്മ ഒരിക്കൽ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് അവളെ മകന് വേണ്ടി ആലോചിച്ചത്. നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ശേഷം ആ പൈസ കൊണ്ട് ബിസിനസ്സ് നടത്തണം എന്നതായിരുന്നു പ്രദീപിന്റെ ആഗ്രഹം. പക്ഷേ അമ്മയുടെ പ്രവർത്തി കാരണം അവന്റെ ആഗ്രഹം നടന്നില്ല.
അവരുടെ വിവാഹം നടക്കുമ്പോൾ പ്രദീപ് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സൂപ്പർ വൈസർ ആയിരുന്നു. കല്യാണം കഴിഞ്ഞു കൊല്ലം ഒന്ന് ആയപ്പോ അവർക്കൊരു മോൾ ഉണ്ടായി.
പിന്നീട് രണ്ട് വർഷം കഴിഞ്ഞു ഗവണ്മെന്റ് ജോലിക്കാരൻ ആയിരുന്ന പ്രദീപിന്റെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചപ്പോ ആ ജോലി പ്രദീപിന് കിട്ടി.
ഗവണ്മെന്റ് ജോലി കിട്ടിയതോടെ പഠിപ്പും പണവും ഇല്ലാത്ത ഭാര്യ അവന് ഭയങ്കര നാണക്കേട് ആയി തോന്നി. അതുവരെ അവന്റെ രതി വൈകൃതങ്ങൾ സഹിച്ചാൽ മാത്രം മതിയായിരുന്ന ദീപ്തിക്ക് പിന്നീട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കൂടി കേൾക്കേണ്ടി വന്നു.
ഇതിനിടയിൽ അവൾക്ക് ഏക ആശ്വാസം പ്രദീപിന്റെ അമ്മയാണ്. സ്വന്തം മകൻ മരു മകളോട് കാണിക്കുന്ന ക്രൂരത അവർക്കറിയാം. പലതവണ അതിന്റെ പേരിൽ വലിയ വഴക്ക് തന്നെ വീട്ടിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ വാക്കുകൾക്കൊന്നും അവൻ വില കൊടുക്കാറില്ല. പ്രദീപിന് അവന്റെ അച്ഛൻ മരിക്കുന്നത് വരെ മാത്രമേ അച്ഛനെയും അമ്മയെയും പേടിയും ബഹുമാനവും ഉണ്ടായിരുന്നുള്ളൂ. പിന്നീട് ജോലി കൂടി കിട്ടിയപ്പോ അവനെ ആർക്കും നിയന്ത്രിക്കാൻ കഴിയാതെയായി.
അതുകൊണ്ട് ദീപ്തിയുടെ വേദനകൾ നിസ്സഹായതോടെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.
പിറ്റേ ദിവസം അതിരാവിലെ അഞ്ചു മണിക്ക് അലാറം അടിക്കുമ്പോൾ ദീപ്തിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ദേഹം മുഴുവനും വേദനയായിരുന്നു. എങ്കിലും എഴുന്നേൽക്കാതെ വേറെ നിവർത്തി ഇല്ലാത്തതിനാൽ അവൾ എങ്ങനെയൊക്കെയൊ എഴുന്നേറ്റു വേച്ചു വേച്ചു ബാത്റൂമിലേക്ക് നടന്നു.
തലേ ദിവസത്തെ രാത്രി എന്നത്തേക്കാളും കുറച്ചു ക്രൂരമായിരുന്നുവെന്ന് അവളോർത്തു. ഒരിക്കൽ പ്രദീപ് ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാം സഹിക്കാൻ ആയിരുന്നു അവിടെ നിന്ന് കിട്ടിയ ഉപദേശം. കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്ന് നിന്നാൽ തങ്ങൾക്ക് നോക്കാൻ ഒരു നിവർത്തിയും ഇല്ലെന്ന് അച്ഛനും അമ്മയും. താൻ ജോലിക്ക് പോയി സ്വന്തം കാര്യവും മോളേ കാര്യവും നോക്കിക്കോളാം എന്നൊക്കെ ദീപ്തി പറഞ്ഞു നോക്കിയെങ്കിലും മകൾ വലിയ വീട്ടിൽ മരുമകളായി ജീവിക്കുന്നുണ്ടെന്ന് നാട്ടുകാരെ കാണിക്കുന്നതായിരുന്നു അവർക്ക് അഭിമാനം. അതുകൊണ്ട് ഇറങ്ങി ചെല്ലാൻ ഒരിടം ഇല്ലാതെ ദീപ്തിക്ക് എല്ലാം സഹിക്കേണ്ടി വന്നു.
പ്രദീപിന്റെ അമ്മയ്ക്കും അവളുടെ വേദനകൾ കണ്ട് സങ്കടം ഉള്ളിലടക്കാൻ അല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
ബാത്റൂമിൽ കേറി മുഖം ഒന്ന് കഴുകിയ ശേഷം ദീപ്തി അടുക്കളയിലേക്ക് പോയി. അവിടെ എത്തിയ അവൾ കണ്ടത് തലേ ദിവസം അവൾ പകുതിക്ക് ഇട്ടിട്ട് പോയ ജോലികൾ ചെയ്ത് തീർക്കുന്ന പ്രദീപിന്റെ അമ്മയെ ആണ്.
അടുക്കള വാതിൽക്കൽ നിൽക്കുന്ന ദീപ്തിയെ കണ്ട് അംബിക ഞെട്ടലോടെ അവളെ നോക്കി. കഴുത്തിലും മുഖത്തുമൊക്കെ ചോര കല്ലിച്ചു കിടക്കുന്ന പാടുകളും അടി കൊണ്ട് വീർത്ത കവിളുകളും കണ്ടപ്പോൾ തലേ രാത്രിയിൽ അവൾ എത്രത്തോളം പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമെന്ന് അംബികയ്ക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
മോളേ… ഇതെന്ത് കോലാടി… എന്റെ മോൻ ഇത്രയും ദുഷ്ടനായി പോയല്ലോ. ഞാൻ കാരണമല്ലേ മോളെ നിന്റെ ജീവിതം ഇങ്ങനെയായത്. ഇനിയും അവന്റെ ക്രൂരത സഹിച്ചു നീ ഇവിടെ ജീവിക്കണ്ട.. ഓരോ ദിവസവും അവന്റെ അതിക്രമം കൂടുകയാണ്. അതുകൊണ്ട് മോള് അമ്മ പറയുന്നത് അനുസരിക്കണം.
ഇപ്പോൾതന്നെ നമുക്ക് ഒരു ഓട്ടോ വിളിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണം. ഡോക്ടറെ കണ്ട് നീ ചികിത്സ തേടണം. എന്നിട്ട് അവരോട് പോലീസിൽ അറിയിക്കാൻ പറഞ്ഞിട്ട് പോലീസ് വരുമ്പോൾ നീ പ്രദീപിന്റെ പേരിൽ കേസ് കൊടുക്കണം. ഇനി അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. നീ പ്രത്യേകിച്ച് ഒരുങ്ങാനൊന്നും നിക്കണ്ട ഈ കോലത്തിൽ തന്നെ നമുക്ക് പോകാം. നിന്റെ ഈ രൂപം കണ്ടാൽ തന്നെ മനസ്സിലാകും നീ എത്രത്തോളം പീഡനം അനുഭവിക്കുന്നുണ്ടെന്ന്. പിന്നെ ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഉണ്ടാകും നിന്റെ കൂടെ.
ഇനിയും തന്റെ മരുമകളെ മകന്റെ ക്രൂരതയ്ക്ക് വിട്ട് കൊടുക്കാൻ അവർക്ക് കഴിയില്ലായിരുന്നു.
അംബികയുടെ വാക്കുകൾ അവൾക്കു ധൈര്യമായി. പ്രദീപ് തന്നോട് ചെയ്യുന്ന ക്രൂരതകൾക്ക് എന്നെങ്കിലും അവന് തിരിച്ചടി നൽകണമെന്ന് അവൾ പലപ്പോഴും ആഗ്രഹിക്കാറുണ്ടായിരുന്നു. ഇപ്പോ അംബികയുടെ പിന്തുണ ലഭിച്ചപ്പോൾ ധൈര്യമായി.
അങ്ങനെ അവൾ ആശുപത്രിയിൽ അഡ്മിറ്റ് ആയതിനെത്തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പോലീസ് എത്തി ദീപ്തിയുടെ പരാതി പ്രകാരം ഗാർഹിക പീഡനത്തിന് പ്രദീപിനെതിരെ കേസ് എടുത്തു.
കേസ് കോടതിയിൽ എത്തിയപ്പോൾ പ്രദീപിന്റെ ജോലി പോകുമെന്ന് അവസ്ഥയായി. അതിനെ തുടർന്ന് പ്രദീപിന്റെ വക്കീൽ കോടതിക്ക് പുറത്ത് ഒരു സെറ്റിൽമെന്റ്ന് പ്രദീപ് തയ്യാറാണെന്ന് ദീപ്തിയുടെ വക്കീലിനെ അറിയിച്ചു.
കേസും വഴക്കുമായിട്ട് വർഷങ്ങളോളം കോടതി കയറിയിറങ്ങാൻ അവൾക്കും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു തുക അവൾ കോപൻസേഷൻ ആയി ആവശ്യപ്പെട്ടു. ജോലി പോകാതിരിക്കാനായി അവൾ ആവശ്യപ്പെട്ടത് കൊടുക്കുകയാണ് അല്ലാതെ പ്രദീപിന് വേറെ നിവർത്തിയുണ്ടായിരുന്നില്ല.
അങ്ങനെ താൻ ഇത്രനാളും അനുഭവിച്ച പീഡനങ്ങൾക്ക് നല്ലൊരു തുക വാങ്ങിച്ചെടുത്ത ദീപ്തി പിന്നീട് ആ കാശ് കൊണ്ട് സ്വന്തമായി ഒരു വീട് വാങ്ങി മകളെയും പ്രദീപിന്റെ അമ്മയെയും കൊണ്ട് അവിടേക്ക് താമസം മാറി. ബാക്കി കാശിന് ഒരു ചെറിയ കടയിട്ട് പിന്നീടുള്ള ജീവിതത്തിനായി അവൾ ഉപജീവനമാർഗ്ഗവും കണ്ടുപിടിച്ചു.
ഹേര
