എന്താടി നാട്ടിലെ ആണുങ്ങൾക്ക് എല്ലാം കിടന്നു കൊടുത്തിട്ട് ഒടുവിൽ തറവാട്ടിൽ പിറന്ന ഒരുത്തനെ കണ്ടപ്പോൾ അവന്റെ കഴുത്തിൽ…

Story by J. K

അയാളുടെ കയ്യും പിടിച്ച് ആ വീടിന്റെ പടി കയറുമ്പോൾ അവളുടെ ഉടലാകെ വിറച്ചിരുന്നു.. ഇവിടെനിന്നുള്ള സ്വീകരണം എങ്ങനെയാകും എന്ന് ആദ്യം തന്നെ ഒരു ഊഹം ഉണ്ടായിരുന്നു അത് തന്നെയാണ് ഭയത്തിനുള്ള കാരണവും..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു അകത്തുള്ളവർ എല്ലാവരും പൂമുഖത്ത് വന്ന് നിൽക്കുന്നുണ്ട്.. എല്ലാവരുടെയും മുഖം വലിഞ്ഞ് മുറുകി ഇരിക്കുന്നുണ്ട് അതെല്ലാം കണ്ടപ്പോൾ അവൾ നടത്തം പതിയെ ആക്കി… അതുകണ്ട് അവൻ അവളുടെ കൈ ഒന്നുകൂടി ചേർത്തുപിടിച്ചു,.

വലിയ ആ തറവാടിന്റെ മുറ്റത്തേക്ക് ശ്രീനാഥ് വീണയുടെ കൈപിടിച്ച് കയറി.

” എങ്ങോട്ടാണ് ഈ നിൽക്കുന്ന വൃത്തികെട്ടവളെയും എഴുന്നള്ളിച്ച് നീ വന്നിരിക്കുന്നത്? “”

ശ്രീനാഥിന്റെ ഏട്ടൻ ശരവണൻ അങ്ങനെ പറഞ്ഞപ്പോൾ വീണ അത്ഭുതത്തോടെ അയാളെ നോക്കി… അവളുടെ ചുണ്ടുകളിൽ ഒരു പുച്ഛം വിരിഞ്ഞു എങ്ങനെയാണ് ഒന്നുമറിയാത്ത ഭാവത്തിൽ ഇയാൾക്ക് ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്നത് എന്ന് വീണ ഓർത്തു.. അപ്പോഴേക്കും തറവാട്ടിലെ മറ്റെല്ലാവരും അവർക്ക് മുന്നിൽ ഒരു തടസ്സമായി നിന്നിരുന്നു.

“” നിനക്ക് വേണമെങ്കിൽ ഈ പടി കയറി അകത്തേക്ക് പോകാം ഇവളെ ഈ വീട്ടിൽ കയറ്റാൻ ഇവിടെ ഒരാളും സമ്മതിക്കില്ല!”

വല്യച്ഛനും കൂടി അങ്ങനെ പറഞ്ഞപ്പോൾ ശ്രീനാഥ് പൂമുഖത്ത് മാലയിട്ട് തൂക്കിയിരിക്കുന്ന തന്റെ അച്ഛന്റെ ഫോട്ടോയിലേക്ക് കണ്ണുകൾ പായിച്ചു.. ഇവിടെത്തന്നെ തടയാൻ വന്നവരുടെ കൂട്ടത്തിൽ അമ്മ മാത്രം ഉണ്ടായിരുന്നില്ല.

“” ഇവൾ ഇപ്പോൾ എന്റെ ഭാര്യയാണ് കുന്നത്തെ ശ്രീനാഥിന്റെ ഭാര്യ ഞാൻ താലികെട്ടിയ എന്റെ പെണ്ണ് ഇവൾ ഈ വീട്ടിലേക്ക് കയറുക തന്നെ ചെയ്യും!!! അതല്ല ഇനി ഇവൾക്ക് ഇവിടെ അയിത്തം കൽപ്പിച്ചിട്ടുണ്ടെങ്കിൽ ഇവൾക്ക് കയറാൻ കഴിയാത്ത വീട്ടിലേക്ക് ഞാനും കയറില്ല!””

അത് കേട്ടതും ശരവണന്റെ മുഖം വിടർന്നു.. ഈ ഒരു പേരും പറഞ്ഞ് അവന് കൊടുക്കാനുള്ള സ്വത്തും നിഷേധിച്ചു അതുകൂടി തനിക്ക് കൈപ്പറ്റാം അതായിരുന്നു അയാളുടെ മനസ്സിലെ മോഹം.

“” നടക്കില്ല ശ്രീനാഥൻ ഇവളെ പോലെ ഒരുത്തിയെ കയറ്റാൻ കുന്നത്ത് വീട്ടിൽ ഉള്ള ആണുങ്ങളെ മൊത്തത്തിൽ പട്ടടയിലേക്ക് എടുത്തിട്ടൊന്നുമില്ല!!! മരിച്ചുപോയ ആ ഒരുത്തനെ പറ്റി പോലും ഒന്ന് ചിന്തിച്ചില്ലല്ലോ നീയ്യ്!”

“” എന്താടി നാട്ടിലെ ആണുങ്ങൾക്ക് എല്ലാം കിടന്നു കൊടുത്തിട്ട് ഒടുവിൽ തറവാട്ടിൽ പിറന്ന ഒരുത്തനെ കണ്ടപ്പോൾ അവന്റെ കഴുത്തിൽ തൂങ്ങാം എന്ന് വിചാരിച്ചോ?

വല്യച്ഛൻ ദേഷ്യത്തോടെ പറയുന്നുണ്ട്..
ഭയം കൊണ്ട് തന്നെ മുറുകെ പിടിച്ച അവളുടെ കൈ അയഞ്ഞത് ശ്രീനാഥ് ശ്രദ്ധിച്ചു..
അതോടെ അവൻ അവളെ ചേർത്തുപിടിച്ചു.

“” അല്ലെങ്കിലും പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ ഉത്സവം ആന എന്നെല്ലാം പറഞ്ഞു കറങ്ങി നടന്ന ഇവനെപ്പോലെ ഒരുത്തൻ ഇങ്ങനെ ചെയ്തിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ… കുന്നത്ത് ജസ്റ്റിസ് രാജശേഖരമേനോന് ഇങ്ങനെ ഒരു സന്തതി ജനിച്ചല്ലോ എന്റെ ദൈവമേ!”
അച്ഛൻ പെങ്ങളുടെ വകയാണ് കരച്ചിൽ..

എല്ലാം കൂടി കേട്ട് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി ശ്രീനാഥിന്.
പണ്ടുമുതലേ ഉണ്ട് അവരുടെ എല്ലാം കണ്ണിൽ തനിക്ക് ഒരു പോരായ്മ.. കുന്നത്തെ രാജശേഖരന് മൂന്നു മക്കളാണ് മൂത്തത് ശരവണൻ രണ്ടാമത്തേത് ശാരിക ഒടുവിൽ അല്പം പ്രായവ്യത്യാസത്തിൽ ശ്രീനാഥ്.
ശരവണനും ശാരികയും കുന്നത്തെ രാജശേഖരന്റെ പ്രൗഢിക്ക് ഒത്തു വളർന്നവരായിരുന്നു.. ശരവണൻ നന്നായി പഠിച്ച ആളാണ്.. എന്നാൽ അഡ്വക്കറ്റ് ആവുന്നതിനേക്കാൾ പണം സമ്പാദിക്കാൻ ബിസിനസ് ആണ് നല്ലത് എന്ന് മനസ്സിലാക്കിയ അയാൾ പതിയെ ബിസിനസിലേക്ക് ഇറങ്ങി… കണ്ണിൽ ചോരയില്ലാത്ത പ്രവർത്തികൾ അയാളെ ഒരു കോടീശ്വരൻ ആക്കി ആരോടും ഒന്നിനും യാതൊരു സെന്റിമെന്റ്സും അയാൾക്ക് ഉണ്ടായിരുന്നില്ല… കോളേജ് പ്രൊഫസർ ആണ് ശാരിക നന്നായി പഠിക്കും വളരെ ഗൗരവമേറിയ പെരു മാറ്റം

ഇവർക്കെല്ലാം അപമാനം എന്ന വണ്ണം ആണ് ശ്രീനാഥ് ജനിച്ചത് ഒന്നും പഠിക്കില്ല എങ്കിലും രാജശേഖരന് മറ്റു മക്കളെക്കാൾ അല്പം ഇഷ്ട കൂടുതൽ അവനോട് ഉണ്ടായിരുന്നു.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന് അച്ഛൻ എന്ന് വെച്ചാൽ ജീവനായിരുന്നു.. അകാലത്തിൽ ഉള്ള രാജശേഖരന്റെ മരണം അയാളെ ആകെ തളർത്തി..

ഓരോദിവസം ചെല്ലുംതോറും അച്ഛനില്ലാത്തതിന്റെ വിടവ് അയാൾ അറിയാൻ തുടങ്ങി അതിന്റെ പേരിൽ ആയിരുന്നു മദ്യപാനം ആരംഭിച്ചത് ഒടുവിൽ ഏതോ ഒരു കൂട്ടുകാരന്റെ വാക്കിൽ മയങ്ങി എത്തിപ്പെട്ടതായിരുന്നു വീണയുടെ അരികിലേക്ക്..

രാത്രി പോയി ആ വാതിലിൽ മുട്ടിയപ്പോൾ വാക്കത്തിയുമായി ആണ് അവൾ വാതിൽ തുറന്നത്… നാട്ടുകാരെല്ലാം വീണയെ പറ്റി പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് കേട്ടപ്പോൾ അവൾ ഒരു ചീത്ത സ്ത്രീയാണെന്ന് അവനും തെറ്റിദ്ധരിച്ചു..

കൂട്ടുകാരന്റെ കൗശലമായിരുന്നു തന്നെ അവിടെ എത്തിച്ചത് എന്ന് മനസ്സിലാക്കാതെ ചെന്നതായിരുന്നു അവൻ.. തന്റെ കൂടെ പണ്ട് കളിക്കാൻ കൂട്ടു വന്നിരുന്ന ശ്രീനാഥ് കൂടി തന്നെ ആ ഒരു കണ്ണിലൂടെ കണ്ടു എന്നറിഞ്ഞപ്പോൾ വീണ തളർന്നു.

അത് ശ്രീനാഥിനെയും ഏറെ ബാധിച്ചു താൻ ചെയ്ത തെറ്റിന് എങ്ങനെ പ്രായശ്ചിത്തം ചെയ്യും എന്നറിയാതെ അവൻ തളർന്നു..
ഒടുവിൽ അത് ആ പെണ്ണിന് ഒരു സംരക്ഷണ കവചം ഒരുക്കുന്നതിൽ കലാശിച്ചു… എന്നും എപ്പോഴും അവന്റെ കാവൽ ഉണ്ടാകുമായിരുന്നു അവൾക്ക് എന്നോ ഒരു ദിവസം അവളും തിരിച്ച് അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങി..
ഭയത്തോടെയാണ് അവൾ തന്റെ ഉള്ളിലെ ഇഷ്ടം നോക്കി കണ്ടത് ഒളിവിൽ ശ്രീനാഥ് അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് അവന്റെ മനസ്സ് തുറന്നപ്പോൾ അവൾ പൊട്ടി കരഞ്ഞു.

അന്നാണ് അവൾ ആദ്യമായി സത്യങ്ങളെല്ലാം അവനോട് തുറന്നു പറഞ്ഞത്.

അവളുടെ അമ്മ കുന്നത്തെ ജോലിക്കാരി ആയിരുന്നു ഒരു ദിവസം അവർക്ക് പനിപിടിച്ചു കിടന്നു അന്ന് അവർക്ക് പകരമായി കുന്നത്തേക്ക് വന്നത് അവൾ ആയിരുന്നു.

കുന്നത്ത് ഉള്ളവർ എല്ലാവരും അന്ന് എങ്ങോട്ടോ പോയി.. ആകെ ഉണ്ടായിരുന്നത് ശരവണൻ മാത്രമാണ്.. അയാളുടെ ഭാര്യ പ്രസവത്തിനായി പോയിരുന്നു.. സുന്ദരിയായ വീണയെ അയാൾ അന്ന് വെറുതെ വിട്ടില്ല ബലത്തോടെ അവളെ പ്രാപിച്ചു.. അത് പ്രശ്നമാക്കുമെന്ന് കരുതിയപ്പോഴാണ് അയാൾ അവളെ നാട്ടുകാരുടെ മുന്നിൽ മോശക്കാരിയാക്കിയത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശ്രീനാഥ തന്നെയാണ് വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അവളെ മാത്രമേ കഴിക്കൂ എന്ന് പറഞ്ഞത് അവൾ അവനെ അകറ്റിനിർത്താൻ ശ്രമിച്ചു പക്ഷേ അവന്റെ സ്നേഹത്തിനു മുന്നിൽ ഒടുവിൽ അവൾക്ക് തോറ്റു കൊടുക്കേണ്ടിവന്നു..

രജിസ്റ്റർ ഓഫീസിൽ പോയി അവർ നിയമപരമായി വിവാഹിതരായി.. അത് കേട്ടപ്പോൾ ശരവണൻ തന്റെ കുടുംബക്കാരെ എല്ലാം വിളിച്ചുവരുത്തി അവനെ ഇവിടെ നിന്ന് അടിച്ച് പുറത്താക്കാൻ..

“” ഈ *&₹- മോളെയും കൊണ്ട് ഇവിടെ നിന്ന് പുറത്ത് പൊയ്ക്കോ നീ!”‘

കേട്ടാൽ അറയ്ക്കുന്ന ഒരു തെറി ശരവണൻ പറഞ്ഞതും അവൾ വീറോടെ അവന്റെ മുന്നിൽ പോയി നിന്നു..

അന്നുണ്ടായ കാര്യങ്ങൾ മുഴുവൻ അയാളോട് എണ്ണി എണ്ണി ചോദിച്ചു.. അത് കേട്ട് പൊട്ടിച്ചിരിച്ചു അയാൾ അവളുടെ മുടി കുത്തിന് പിടിച്ചു..

അപ്പോഴേക്കും ശ്രീനാഥ് അതിൽ കയറി ഇടപെട്ടു.

‘” ആരെയും കിട്ടിയില്ലെങ്കിൽ എന്റെ തലയിലേക്ക് തൂങ്ങാൻ ആണോഡീ ഇപ്പോൾ ഇങ്ങനെ ഒരു കള്ളം ഉണ്ടാക്കി പറഞ്ഞത്?? “”

ശരവണൻ ചോദിച്ചു പെട്ടെന്ന് മുഖം അടച്ച് ഒരു അടി കിട്ടിയത്… അയാൾ പകച്ചു പോയി തന്റെ ഭാര്യ കുഞ്ഞിനെയും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ അയാൾ ഞെട്ടി.

“” നിങ്ങൾ മിണ്ടരുത് നിങ്ങളുടെ സ്വഭാവം ശരിക്ക് തിരിച്ചറിഞ്ഞവരാണ് ഞാൻ വേലക്കാരികളെ പോലും വെറുതെ വിടാത്ത വൃത്തികെട്ട മനുഷ്യനാണ് നിങ്ങൾ എന്നെനിക്കറിയാം.. ഇവൾ പറഞ്ഞതെല്ലാം സത്യമാണ് അന്ന് അത് നടക്കുമ്പോൾ ഞാൻ ഈ വീട്ടിൽ വന്നിരുന്നു ഗർഭിണിയായ എനിക്ക് ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു അത്.. അതിന്റെ മുന്നേ സ്കാനിങ് റിപ്പോർട്ട് ഇവിടെ ആയതുകൊണ്ട് അതെടുക്കാൻ വന്നതായിരുന്നു ഞാൻ.. പൂമുഖത്ത് നിന്ന് വിളിച്ചിട്ടും യാതൊരു അനക്കവും ഇല്ലാത്തതുകൊണ്ട് പുറകുവശത്തേക്ക് ചെന്നു അപ്പോൾ കാണുന്നത് ഇയാൾ ഇവളെ കീഴടക്കുന്നതാണ് ഒന്നും മിണ്ടാതെ എന്തുചെയ്യണമെന്ന് പോലും അറിയാതെ മുറ്റത്ത് നിൽക്കുന്ന അച്ഛനോട് ഇവിടെ ആരും ഇല്ല എന്ന് പറഞ്ഞ് ഞാൻ ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോയി… സത്യം പറഞ്ഞാൽ ഇത്രയും നാൾ ഒന്നും മിണ്ടാതെ ജീവിച്ചു ഇനിയും എനിക്ക് അതിന് വയ്യ.

വന്നവർക്ക് മുഴുവൻ അത് ഒരു ഷോക്ക് ആയിരുന്നു.. എല്ലാവരും ഒന്നും മിണ്ടാതെ അവിടെനിന്ന് ഇറങ്ങി ശരവണൻ രൂക്ഷമായി അവരെയെല്ലാം നോക്കി ആ പടി ഇറങ്ങിപ്പോയി..

അപ്പോഴേക്കും ശ്രീനാഥിന്റെ അമ്മ നിലവിളക്ക് എടുത്തുകൊടുത്തു വീണയെ അകത്തേക്ക് സ്വീകരിച്ചു കൊണ്ടുപോയി.
എല്ലാം കണ്ടു തകർന്നു മനസ്സോടെ നിൽക്കുന്ന ഏട്ടത്തി അമ്മയുടെ അരികിലേക്ക് ശ്രീനാഥ് ചെന്നു.

“‘ ഞാൻ വീട്ടിൽ എല്ലാം പറഞ്ഞു!! അവര് പറഞ്ഞത് പെൺകുഞ്ഞ് അല്ലേ എല്ലാം സഹിക്കണം അവൾക്ക് വേണ്ടി ഭർത്താവിന്റെ കൂടെ പോണം എന്നാണ്!!!
പക്ഷേ ഇനി അയാളോടൊപ്പം എനിക്ക് പറ്റില്ല… ഏട്ടത്തിക്ക് ഒരു ജോലി കിട്ടിയിട്ടുണ്ട് കുഞ്ഞിനെ നോക്കാൻ ഒരാളെ ഏർപ്പാടും ചെയ്തിട്ടുണ്ട് ജോലി ചെയ്തു എന്റെ കുഞ്ഞിനെ ഞാൻ അന്തസ്സോടെ വളർത്തും…. അയാളെ ഇനി എനിക്കും വേണ്ട..
അത് കേട്ടതും ശ്രീനാഥരെ ചേർത്ത് പിടിച്ച് അനിയൻ എന്ന രീതിയിൽ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു… ആ രണ്ട് മിഴികളും അത് കേട്ട് നിറഞ്ഞൊഴുകി..

Leave a Reply

Your email address will not be published. Required fields are marked *