ഒരു പെൺക്കുട്ടിയുടെ ശരീരത്തെ എത്രമാത്രം ക്രൂരമായ് ഭോഗിക്കുമോ അതിന്റെ പതിന്മടങ്ങ് ക്രൂരതയാണ് ആ…

✍️ RJ

അർദ്ധ രാത്രിയും കഴിഞ്ഞ നേരത്താണ് അവളെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ആ ഹോസ്പിറ്റൽ ഗ്രൗണ്ടിനുള്ളിലേക്ക് എത്തിയത്…

കാലു കുത്താൻ ഇടം ഇല്ലായിരുന്നു അവിടെയന്നേരം..
അവരുടെ വരവ് പ്രതീക്ഷിച്ച് ചാനലുക്കാരും ഒപ്പം ധാരളം സാധാരണക്കാരും തിങ്ങി നിറഞ്ഞിരുന്നവിടെ….

അവരെ നിയന്ത്രിക്കാൻ കഴിയാതെ വലഞ്ഞു പോലീസ് സേന…

കഴിഞ്ഞ ഒരാഴ്ചയോളം പോലീസുൾപ്പെടെ കേരള സംസ്ഥാനത്തെ ഓരോ മനുഷ്യരും ജീവനോടെ തിരികെ കിട്ടണേയെന്ന് പ്രാർത്ഥിച്ചിരുന്ന , തിരഞ്ഞിരുന്ന ഒരുവളാണ് ആ ആംബുലൻസിൽ….

ഇതിക….
ഇതിക മോഹൻ… അതാണവളുടെ പേര്….

വളരെ സ്മാർട്ടായൊരു ജേണലിസ്റ്റാണവൾ… ആരാധകരേറെയുള്ളവൾ….

അവളെ കാണാതെ ആയിട്ടു, അല്ല തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ചയായ്…

കുഞ്ഞുനാൾ തൊട്ട് കൂടപ്പിറപ്പിനെ പോലെ അവൾ കൂടെ കൊണ്ടു നടന്നിരുന്നവൾ , അവളുടെ കൂട്ടുകാരി സാന്ദ്ര തോമസാണവളെ തട്ടികൊണ്ടു പോയത്….

അതും തന്റെ പ്രണയം ഇതിക നിരസിച്ചതിന്റെ പകയിൽ…

പെണ്ണിനു പെണ്ണിനോട് പ്രണയം തോന്നുന്നത് ഇന്ന് സാധാരണ സംഭവമായ് തീർന്നെങ്കിലും തന്റെ പ്രണയം സ്വീകരിക്കാത്തതു കൊണ്ടു മാത്രം ഒരുവൾ മറ്റൊരുവളെ കൊല്ലാൻ അതും റേപ്പ് ചെയ്ത് ക്രൂരമായ് കൊല്ലുമെന്ന് പോലീസിനെയും, മാധ്യമങ്ങളെയും ലൈവായ് വീഡിയോയിൽ വന്ന് വെല്ലുവിളിച്ചു കൊണ്ടൊരു തട്ടികൊണ്ടു പോകൽ സംസ്ഥാനത്തെ ആദ്യത്തെ സംഭവമായി….

നാടൊട്ടുക്കും അലഞ്ഞു പോലീസും ജനങ്ങളും ഒപ്പം മീഡിയയും അവരെ തിരഞ്ഞ്…

സാന്ദ്രയുടെ വീടിനു നേർക്ക് ശക്തമായ ജനരോഷമിരമ്പി…

ജന്മം കൊടുത്ത മകളെ മാതാപിതാക്കൾ വെറുത്തു… ശപിച്ചു…

തങ്ങളുടെ മകൾ കാരണം ജീവൻ നഷ്ടപ്പെടാൻ പോവുന്ന ഇതികയ്ക്ക് വേണ്ടി അവരും തിരഞ്ഞു പ്രാർത്ഥിച്ചു…

ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് ഈ രാത്രിയാണ്
ഇതികയെ കണ്ടുകിട്ടിയെന്ന വാർത്ത വന്നത്…

അപ്പോൾ മുതലുള്ള കാത്തിരിപ്പാണ് ഓരോ മനുഷ്യനും അവൾക്കു വേണ്ടി… അവർക്കിടയിലേക്കാണ് ആംബുലൻസിലുള്ള അവളുടെയീ വരവ്…

ആംബുലൻസ് നിർത്തിയതും ഡോർ തുറന്നൊരു സ്ട്രെക്ച്ചർ രണ്ടു പോലീസുക്കാർ അതീവ ശ്രദ്ധയോടെ അതിൽ നിന്നിറക്കി താഴെ വെച്ചതും അവളുടെ മുഖം സ്ക്രീനിൽ പകർത്താനായ്
ക്യാമറകളും മൊബൈൽ ക്യാമറകളും തയ്യാറാക്കി റെഡിയായ് നിന്നവർ അതു പ്രവർത്തിപ്പിക്കാൻ കൂടി മറന്ന് കണ്ണുകൾ ഇറുക്കി അടച്ചു പോയ്….

അത്ര ഭീകരമായിരുന്നു അവളുടെ അവസ്ഥ..

ഒരു ശരീരമെന്ന് പറയാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ് പിച്ചി പറച്ചിരുന്നു അവളെ …

മുറിഞ്ഞടർന്ന ചുണ്ടുകളിലും കൺപോളകളിലുമെല്ലാം രക്തമൊഴുകി കട്ടപിടിച്ചിട്ടുണ്ട്…

കവിളുകളിൽ രണ്ടിലും പല്ലമർന്ന് ആഴത്തിൽ മുറിവുണ്ടായതിൽ ഇപ്പോഴും നേരിയ അളവിൽ രക്തം പൊടിയുന്നുണ്ട്…

ഇതെല്ലാം അവളിൽ ചെയ്തിരിക്കുന്നത് അവളുടെ കൂട്ടുകാരിയെന്ന് അവൾ വിശ്വസിച്ചിരുന്നു സാന്ദ്ര തോമസ് തന്നെയാണ്, അവളുടെ പ്രണയ സാക്ഷാത്ക്കാരത്തിന്….

കൂട്ടം കൂടി തിങ്ങി നിൽക്കുന്നവർക്കിടയിലൂടെ അവളെയും വഹിച്ച് സ്ട്രെക്ചർ വേഗത്തിൽ നീങ്ങിയതും സ്ട്രെച്ചറിൽ നിന്ന് താഴേക്ക്
തൂങ്ങിയാടി ഇതികയുടെ വലം കൈ…
അതു കണ്ടതും ആൾക്കൂട്ടത്തിൽ ഏകനായ് മാറി നിന്നൊരുവന്റെ മിഴികളിൽ പകയുടെ കനലെരിഞ്ഞു…..

അവന്റെ പകയുടെ കനലിൽ അവൻ ധരിച്ചിരുന്ന പോലീസ് യൂണിഫോം വിയർപ്പിൽ കുതിർന്നു…

“ഒരു പുരുഷൻ , പ്രത്യേകിച്ച് ക്രൂരമായ മാനസിക വൈകല്യമുള്ളൊരുവൻ ഒരു പെൺക്കുട്ടിയുടെ ശരീരത്തെ എത്രമാത്രം ക്രൂരമായ് ഭോഗിക്കുമോ അതിന്റെ പതിന്മടങ്ങ് ക്രൂരതയാണ് ആ പെൺകുട്ടിയുടെ ശരീരത്തിനോട് മറ്റേ പെൺ പിശാച്ച് ചെയ്തിരിക്കുന്നത്… ”

“ജീവൻ തിരിച്ചു കിട്ടിയാൽ പോലും ആ പെൺക്കുട്ടി അതനുഭവിച്ചതിന്റെ ട്രോമയിൽ നിന്ന് കരക്കയറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല സാർ….’

തനിയ്ക്ക് മുന്നിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇതികയുടെ ആരോഗ്യകാര്യങ്ങൾ തുറന്നു പറയുമ്പോൾ ഡോക്ടർ ജന്നിയുടെ ഉള്ളിൽ നിറഞ്ഞു നിന്നത് ഐ സി യു യൂണിറ്റിനുള്ളിൽ ജീവന് വേണ്ടി പോരാടുന്നവളുടെ ശരീരവും അതിൽ സാന്ദ്ര ചെയ്തു വെച്ച ക്രൂരതകളുമാണ്..

“നമ്മൾ സ്നേഹിക്കുന്ന ഒരാളെ നമ്മുക്ക് അറിഞ്ഞു കൊണ്ട് ഇത്രയുംവേദനിപ്പിക്കാൻ സാധിക്കില്ല ഒരിക്കലും….
എനിയ്ക്ക് ഉറപ്പിച്ചു പറയാൻ കഴിയും സാന്ദ്ര തോമസ് ഇതികയെ സ്നേഹിച്ചിട്ടില്ല പകരം അവളുടെ ശരീരത്തെ സ്നേഹിച്ചു.. ക്രൂരമായ് സ്നേഹിച്ചു…
നിങ്ങളുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ട സാന്ദ്രയെ എന്റെ കയ്യിൽ ഒരിക്കലെങ്കിലും കിട്ടിയാൽ ഭൂമിയിലെ നരകം അവളെ ഞാൻ കാണിച്ചിരിയ്ക്കും തീർച്ച….”

രോഷമടങ്ങാതെ പറയുന്ന ഡോക്ടർ ജെന്നിയെ അലസമായൊന്ന് നോക്കി വേഗം പുറത്തേക്ക് ഇറങ്ങി പോവുമ്പോൾ ആ പോലീസുദ്യോഗസ്ഥന്റെ മുഷ്ടി ദേഷ്യം നിയന്ത്രിക്കാനെന്ന വിധം ചുരുട്ടി പിടിച്ചിരുന്നു… കടപ്പല്ലുകൾ ഞെരിച്ചമർത്തിയിരുന്നവൻ…

അതവനാണ് ആൽബിൻ…

കഴിഞ്ഞ നാലഞ്ചു വർഷമായ് ഇതികയെ നെഞ്ചിലേറ്റി നടക്കുന്ന ഇതികയുടെയും സാന്ദ്രയുടെയും പോലീസ് സുഹൃത്ത്
സി ഐ ആൽബിൽ ആന്റണി …

ഒരു പ്രണയമൊന്നും ഇതികയുടെ മനസ്സിൽ ആരോടുമില്ലെന്നതിനാൽ തന്റെ ഇഷ്ടം വർഷങ്ങളായ് അവളോടു പറയാതെ മനസ്സിലടക്കിയ ആൽബിൻ ഒരാഴ്ച മുമ്പൊരു നാളിൽ ,കൃത്യമായ് പറഞ്ഞാൽ ഇതികയെ സാന്ദ്ര തട്ടികൊണ്ടു പോവുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ആദ്യമായ് തന്റെ പ്രണയം ഇതികയ്ക്ക് മുന്നിൽ ആൽബിൻ വെളിപ്പെടുത്തിയത്… അന്ന് ഇതികയ്ക്ക് ഒപ്പമുണ്ടായിരുന്ന സാന്ദ്രയുടെ ഭാവമാറ്റം പക്ഷെ ആൽബിൻ കണ്ടില്ല…

ആൽബിനൊരു മറുപടി നൽകാമെന്ന് ഇതിക പറഞ്ഞ ദിവസം തന്നെയാണ് സാന്ദ്രയുടെ ക്രൂരമായ ഇടപ്പെടൽ…

ഇതികാ…..

നിറയെ വയറുകളും ട്യൂബുകളും കണക്ട് ചെയ്തിരിക്കുന്ന ഇതികയ്ക്ക് അരിക്കെയിരുന്ന് വിളിക്കുമ്പോൾ തൊണ്ടയിൽ കനം തിങ്ങി ആൽബിന്… നീറി പിടഞ്ഞവന്റെ മിഴികൾ…

തിരിച്ചറിയാൻ കഴിയാത്ത വിധം നീരുവന്ന് വീർത്തിട്ടുണ്ട് ഇതികയുടെ മുഖവും ശരീരവും…
നേർത്തൊരു വെള്ള ഷീറ്റിനാൽ മറച്ച അവളുടെ ശരീരമാകെ സാന്ദ്രയുടെ പല്ലുകളും നഖവും ആഴത്തിൽ ആഴ്ന്ന പാടുകൾ ഏറെയുണ്ടെന്ന ഡോക്ടർ ജന്നിയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും ആൽബിന്റെ തൊണ്ടയിലൊരു കരച്ചിൽ ഞെരിഞ്ഞമർന്നു…

ഇതികയുടെ മരണം ഉറപ്പിക്കാനായ് സാന്ദ്ര ഇതികയെ ക്രൂരമായ് പീഡിപ്പിച്ചു രസിച്ചതിനു ശേഷം അവളുടെ കൈ ഞരമ്പുകൾ അറുത്തും വിട്ടിരുന്നു…

പോലീസ് കണ്ടെത്തുമ്പോൾ ധാരാളം രക്തം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നവൾ…

ഇതികാ….. മോളെ….

ആൽബിൻ വിളിച്ചതും ഒന്നു പിടഞ്ഞു ഇതികയുടെ മിഴികൾ ,അവയിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ അവളുടെ ചെവിയ്ക്കരികിലൂടൊഴുകി പടർന്നു…

“തിരിച്ചു വരണം, കാത്തിരിപ്പുണ്ട് ഞാൻ നിനക്കായിവിടെ…. എന്നെയിനിയും കാത്തിരിപ്പിക്കരുത് ….

അവൾക്കൊട്ടും നോവില്ല എന്നുറപ്പിച്ച് അവളുടെ കാതോരം ആൽബിൻ പറഞ്ഞ നിമിഷം ഒന്നുയർന്ന ഇതികയുടെ ശ്വാസം ക്രമേണ നേർരേഖയിലാവുന്നത് അത്ഭുതത്തോടെയാണ് ഡോക്ടർ ജന്നി നോക്കി നിന്നത്…

“ഞാനൊരു യാത്ര പോവുകയാണ് ഡോക്ടർ… തീർക്കാനുള്ളൊരു കണക്ക് മറ്റാരുമറിയാതെ തീർക്കാൻ മാറ്റി വെച്ചിട്ടുണ്ട് ഞാൻ… അത് തീർത്ത് ഞാൻ വരുമ്പോഴേക്കും എന്റെ പെണ്ണിനെ മിടുക്കിയാക്കി വെയ്ക്കണം… ഞങ്ങൾക്ക് കെട്ടാനുള്ളതാണ് വേഗം….

ആത്മവിശ്വാസത്തോടെ പറയുന്ന ആൽബിനെ നിറചിരിയോടെ നോക്കി ജന്നി…

“ബാക്കി വെച്ച കണക്ക് തീർക്കുമ്പോൾ അതിൽ എന്റേതു കൂടി കൂട്ടി ചേർത്തിട്ടു വേണം സാർ തീർക്കാൻ…. ”

തനിയ്ക്ക് അരികിൽ നിന്ന് തിരിഞ്ഞു നടക്കുന്നവനോട് പുറകിൽ നിന്ന് മെല്ലെ പറയുമ്പോൾ ഡോക്ടർ ജന്നിയ്ക്ക് ഉറപ്പാണവൻ തീർക്കാൻ പോണത് സാന്ദ്രയുടെ കണക്കാണെന്ന്….

മറ്റാരുടെയും കയ്യിൽ അകപ്പെടാതെ സാന്ദ്രയെ ഒളിപ്പിച്ചത് ആൽബിൻ തന്നെയാണ് ,അവന്റെ കണക്കുകൾ തീർക്കാൻ….

ഒരു പുഴുവിനെ പോലെ ആൽബിനു മുമ്പിൽ കിടന്നു പുളഞ്ഞു സാന്ദ്ര അന്നേരം…

“ഞാനത്ര സ്നേഹിച്ചതാണ് ആൽബീ അവളെ… നിന്നെക്കാൾ മുന്നേ… നിന്നെക്കാളധികം അവളെ സ്നേഹിച്ചത് ഞാനാണ്…
ആ അവളെ നിനക്കു വിട്ടുതരാൻ കഴിഞ്ഞില്ലെനിക്ക്…. കഴിയുകയുമില്ല….

എന്റെ പ്രണയം ഞാനവളോടു പറഞ്ഞപ്പോൾ അവൾക്കിഷ്ടം നിന്നെയാണ്… അതും കാലപ്പഴക്കമുള്ള മറ്റാരോടും പറയാത്ത പ്രണയമാണ് അവൾക്ക് നിന്നോട്…

ഒരിക്കലും എന്റേതാവില്ലെന്നവൾ വെല്ലുവിളിച്ചപ്പോൾ ചെയ്തു പോയതാണ് ഞാനതെല്ലാം…
പറ്റി പോയ് ആൽബി…. എന്നെ രക്ഷിക്കണം നീ…

ആൽബിയുടെ കാൽകീഴിൽ പ്രാണനു വേണ്ടി ഇരന്നു…. കെഞ്ചി…. സാന്ദ്രയെങ്കിലും അവളെ യാതൊരു അലിവുമില്ലാതെ നോക്കി ആൽബിൻ..

“ഇഷ്ടം ഉണ്ടായിട്ടാണോടി നീയതിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്തത്…. ആത്മാർത്ഥമായവളെ നീ സ്നേഹിച്ചിരുന്നേൽ…പ്രണയിച്ചിരുന്നേൽ അവളെയൊന്ന് നുള്ളി പോലും നീ നോവിക്കില്ലായിരുന്നു… ”

“നിനക്ക് ഒരിക്കലും മാപ്പില്ല സാന്ദ്ര.. പേപിടിച്ച നായയെ പോലെയാണ് നീയെന്റെ കൊച്ചിനെ കടിച്ചു കുടഞ്ഞിട്ടിരിയ്ക്കുന്നത്..
നീ ചെയ്തതിന് നീ അനുഭവിച്ച് തന്നെ ചാവണം…
ദാഹിച്ചൊരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ ഭയന്ന് തന്നെ നീ ചാവണം…
അതിനു നല്ലത് ആ ജീവിയാണ്… നിന്നെ പോലെ പേ പിടിച്ചൊരു നായ തന്നെയാണ് അതും.. ചെന്നതിന്റെ കൂടെ കിടന്ന് നരകിച്ച് ചാവ് നീയും…..”

സാന്ദ്രയ്ക്ക് എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയുന്നതിനു മുമ്പ് അവളെ മുന്നിലെ ഇരുട്ട് മുറിയിലേക്ക് വാതിൽ തുറന്ന് തളളിയിട്ടു ആൽബിൻ…

നായയുടെ കുരയും സാന്ദ്രയുടെ ദയനീയമായ കരച്ചിലും ആ മുറിയ്ക്കുള്ളിൽ നിന്നുയരുമ്പോൾ പുറം ലോകം ഇനി കാണില്ല സാന്ദ്രയെന്നുറപ്പിച്ച് അവിടെ നിന്ന് തിരിച്ചു നടന്നു ആൽബിൻ അവന്റെ പെണ്ണിന്റെ അടുത്തേയ്ക്ക്…. അവന്റെ പ്രണയത്തെ നേടാൻ

ശുഭം….

RJ

Leave a Reply

Your email address will not be published. Required fields are marked *