പ്ലീസ് അനിലേട്ടാ എനിക്ക് വയ്യാ, ഇന്നലത്തെ വേദന പോലും എനിക്ക് മാറിയില്ല.. ഇന്ന്.. ഇന്നൊരു ദിവസത്തേക്ക്…” അവൾ….

✍️ ശിവപദ്മ

അനിലിൻ്റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഇന്ദുവിൻ്റെ ഉള്ളിലൊരു വിറയൽ തുടങ്ങും….
അത് ഒരു ചെറു ഭയത്തിൻ്റെയല്ല, മറിച്ച് വരാനിരിക്കുന്ന പരുഷമായ വാക്കുകളെയും ശാരീരികമായ ഉപദ്രവങ്ങളെയും കുറിച്ചുള്ള ഒരുതരം മുൻകൂട്ടിയുള്ള മടുപ്പാണ്…
ഈ പത്ത് വർഷത്തിനിടയിൽ മടുത്തു പോയിരുന്നു അവൾക്ക്…

വിവാഹം കഴിഞ്ഞ് പത്തുവർഷം പിന്നിടുമ്പോഴും ഇന്ദുവിന് അനിൽ ഒരു അപരിചിതനായിരുന്നു. പുറമെ മാന്യനായ സർക്കാർ ഉദ്യോഗസ്ഥൻ, എന്നാൽ നാലുചുമരുകൾക്കുള്ളിൽ അയാൾ ഒരു സ്വേച്ഛാധിപതിയാണ്…
സർക്കാർ ഉദ്യോഗസ്ഥൻ എന്ന ഒറ്റ വിലാസത്തിൽ വേരറ്റ് പോയത് ഈ പെണ്ണൊരുത്തിയുടെ ജീവിതവും…

എന്നവൻ പതിവിലും ദേഷ്യത്തിലും ആരോടൊക്കെയോ ഉള്ള അമർഷത്തിലുമായിരുന്നു..
ഓഫീസിലെ ഏതോ പ്രശ്നത്തിൻ്റെ ദേഷ്യം തീർക്കാൻ അയാൾക്ക് ഒരാൾ വേണം. അത് ഇന്ദുവാണ്..
“ചായ എവിടെടി?” സിറ്റൗട്ടിലിരുന്നുകൊണ്ട് അയാൾ അലറി.
ഇന്ദു വേഗത്തിൽ ചായയുമായി എത്തി.

ഗ്ലാസ് മേശപ്പുറത്ത് വെക്കുമ്പോൾ അവളുടെ കൈ ചെറുതായി ഒന്ന് വിറച്ചു. അല്പം ചായ മേശപ്പുറത്തേക്ക് തെറിച്ചു. അനിലിൻ്റെ കണ്ണുകൾ ചുവന്നു. അയാൾ ഗ്ലാസ് എടുത്ത് ദൂരേക്ക് എറിഞ്ഞു. ഗ്ലാസ് തകർന്നു വീണ ശബ്ദം ഇന്ദുവിൻ്റെ കാതിൽ തുളച്ചു കയറി, അടുത്ത നിമിഷങ്ങളിൽ എപ്പൊ വേണമെങ്കിലും ആ കൈകൾ ശരീരത്തിൽ പതിയും..

“കണ്ണു കണ്ടൂടെടി നിനക്ക?.. ആരെയോർത്താടി നീ നടക്കുന്നത്…”അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.

“അത്.. ഞാൻ…” കരഞ്ഞുകൊണ്ട് ഇന്ദു പറഞ്ഞു.
പക്ഷേ അയാൾ അത് കേൾക്കാൻ തയ്യാറായിരുന്നില്ല. ഇന്ദുവിൻ്റെ കവിളത്ത് ഒരടി വീണു… തലചുറ്റും പോലെ തോന്നി അവൾക്ക്…

“₹#### മോളേ… ഓരോന്ന് കാണിച്ചു വെച്ചിട്ട് ന്യായം പറയുന്നോ..? നിനക്ക് അറിയില്ല ഞാൻ ആരെന്ന്…” അനിൽ ഓരത്തേക്ക് അവളെ തള്ളി അകത്തേക്ക് പോയി…

ഇന്ദു കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുള്ളി കൈകൊണ്ട് തുടച്ച് മാറ്റി, അടുക്കളയിലേക്ക് പോയി.

” ഇന്നും അച്ഛൻ അമ്മയെ അടിച്ചോ…” പത്ത് വയസുകാരി മകൾ അനുജ ഇന്ദുവിനോട് ചോദിച്ചു. എന്ത് മറുപടി പറയും അവൾ നിറഞ്ഞ കണ്ണുകൾ തുടച്ച് പോയ്, മകൻ അമ്മയ്ക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയാതെ നോക്കി നിന്നു.

ഈ സംഭവം അത് ആദ്യത്തെയല്ല, അവസാനത്തേതുമല്ല എന്ന് അവൾക്കറിയാമായിരുന്നു.
കാലങ്ങളായി അവൾ ഇത് അനുഭവിക്കുന്നു, സഹിക്കുന്നു. മക്കൾക്ക് വേണ്ടിയും, സമൂഹത്തെ പേടിച്ചും അവൾ തൻ്റെ വേദനകൾ ഉള്ളിലൊതുക്കി…

ഇങ്ങനെ ഒന്നും ആയിരുന്നില്ല അവളാഗ്രഹിച്ച് ജീവിതം.. അതിൻ്റെ നിഴൽ പോലും ഈ ജീവിതത്തിൽ ഇല്ല…

ഒരു സാധാരണ കുടുംബത്തിലെ അച്ഛൻ്റെയും അമ്മയുടെയും മൂത്ത മകളാണ് ഇന്ദുലേഖ എന്ന ഇന്ദു, പഠനത്തിലും പാട്ടിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കെൽപ്പുണ്ടായിരുന്നവൾ വെറും പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണ് വീട്ടുകാർ ഈ സർക്കാർ ഉദ്യോഗസ്ഥനെ കണ്ടെത്തിയത്, അവരുടെ ഇഷ്ടം അല്ല നിർബന്ധം, ആത്മഹത്യ ഭീഷണി, തനിക്ക് താഴെയുള്ള സഹോദരങ്ങളുടെ ഭാവി ചൂണ്ടിക്കാട്ടിയുള്ള ബ്ലാക്ക് മെയിലിംഗ്… എല്ലാത്തിനും കൂടി ഇന്ദുവിന് അവളുടെ ജീവിതം സമർപ്പികേണ്ടിവന്നു…

വിവാഹം ഉറപ്പിച്ച സമയം ആദ്യമൊക്കെ അവളോട് അനിൽ വളരെ മാന്യമായിരുന്നു.. പതിയെ പതിയെ സംസാരത്തിൽ ഒരധികാരം ആഞ്ജാശക്തി.. അമ്മയോട് സൂചിപ്പിച്ചപ്പോൾ ആണുങ്ങൾ ഇങ്ങനെയൊക്കെയാണത്രേ…

അവളും അത് വിശ്വസിച്ചു, അവന് വേണ്ടി അവൾ അവനിഷടമുള്ള പോലെ മാറാൻ തുടങ്ങി.. പതിയെ പതിയെ അവൾക്ക് മനസിലായി അതായിരുന്നു അവൾ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന്… ആദ്യമൊക്കെ ബഹളം വെച്ചു മാത്രം ആയിരുന്നു അവൻ സംസാരിച്ചിരുന്നു എങ്കിൽ പോകപോകേ അത് ഉപദ്രവത്തിൽ കലാശിച്ചു… അപ്പോഴും അവൾ വീട്ടിൽ അറിയിച്ചു… പതിവ് ഉപദേശം ഇങ്ങനെ ഒക്കെ ആണ്… പിന്നീടവൾ ആരോടും ഒന്നും പറഞ്ഞില്ല… ആർക്കും അവളനുഭവിക്കുന്നത് എന്തെന്നും അറിയില്ല…

ഇന്നവൾക്ക് ഉള്ളിലെ ഏറ്റവും വലിയ വേദന അച്ഛനമ്മമാരുടെ സ്നേഹം കണ്ട് വളരേണ്ട മക്കൾ ദിനം പ്രതി കാണുന്നതും കേൾക്കുന്നതും ഇതൊക്കെ ആയതാണ്…

രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കുമ്പോൾ, പതിവ് പോലെ അനിൽ അവളെ പിന്നിൽ നിന്ന് വരിഞ്ഞ് മുറുക്കി…

” പ്ലീസ് അനിലേട്ടാ എനിക്ക് വയ്യാ, ഇന്നലത്തെ വേദന പോലും എനിക്ക് മാറിയില്ല.. ഇന്ന്.. ഇന്നൊരു ദിവസത്തേക്ക്…” അവൾ പറയുമ്പോഴേക്കും അനിൽ അവളെ മലർത്തി കിടത്തി അവൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു…

” നിൻ്റെ സമയവും ഇഷ്ടവും നോക്കി ഇരിക്കാൻ എനിക്ക് മനസില്ലങ്കിലോ…. ഞാൻ ആയത് കൊണ്ട് നിന്നെ പോലെ ഒരു ശവത്തിനെ സഹിക്കുന്നു…” അനിൽ പറഞ്ഞ് കൊണ്ട് അവളുടെ മാറിടം ഞെരിച്ചമർത്തി…
ഇന്ദു വേദനകൊണ്ട് പുളഞ്ഞുപോയി…

വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും വേദന മാത്രം നിറച്ചവൻ… ബലമായി അവളിലെ വസ്ത്രം വലിച്ചു മാറ്റിയവൻ തൻ്റെ ആധിപത്യം അവളിൽ സ്ഥാപിച്ചു… സുരക്ഷിതത്വവും സ്നേഹവും ലാളനയും ഒക്കെ കൊതിച്ച അവളിലെ പെണ്ണിനെ എത്രത്തോളം വേദനിപ്പിക്കാൻ കഴിയുമോ അത്രത്തോളം അവൻ വേദനിപ്പിച്ചു… തൻ്റെ കാമം പൂർണമായും ശമിപ്പിച്ച ശേഷം മാത്രമാണ് അവൻ പിന്മാറിയത്…

ഒന്നുറക്കെ കരയുക പോലും ചെയ്യാതെ അവൾ പരാമാവധി ശബ്ദം പുറത്തു കേൾക്കാതെ നിശബ്ദമായി അവൾ തേങ്ങി… വേദന അധികരിക്കുമ്പോൾ പുതപ്പിലും തലയിണയിലും മുറുക്കി പിടിച്ചവൾ… താൻ ഇന്ന് എതിർത്തതിൻ്റെയാണ് ഇന്നിത്രയും വേദനിപ്പിക്കുന്നത്, അനിലിന് ഇന്ദു തന്നെ എതിർക്കുന്നത് ഇഷ്ടമല്ല , അതിനവൻ പകരം ചോദിക്കുന്നത് ഇങ്ങനെയും..

അന്നതെ രാത്രി ഉറക്കമില്ലാതെ കിടക്കുമ്പോൾ ഇന്ദു തൻ്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു. പഠിക്കാൻ മിടുക്കിയായിരുന്ന, കോളേജിൽ പാട്ട് മൽസരത്തിൽ ഒന്നാമതെത്തിയിരുന്ന ആ പഴയ ഇന്ദു എവിടെപ്പോയി? ഒരു നിഴലായി, ഭീരുവായി അവൾ മാറിയത് എന്നായിരുന്നു?.. ചിന്തകൾ അധികരിച്ചപ്പോൾ അവളുടെ ഉള്ളിൽ പല തീരുമാനങ്ങളും ഉരുവാകുകയായിരുന്നു.

പിറ്റേന്ന് രാവിലെ അനിൽ പുറത്തുപോയ സമയം, ഇന്ദു തൻ്റെ പഴയ അലമാര തുറന്നു..

അവിടെ അവളുടെ പഴയ സർട്ടിഫിക്കറ്റുകളും ഡിഗ്രി മാർക്ക് ലിസ്റ്റും ഉണ്ടായിരുന്നു. പൊടിപിടിച്ച ആ കടലാസുകൾക്ക് ഇപ്പോഴും അവളുടെ സ്വപ്നങ്ങളുടെ മണമുണ്ടായിരുന്നു. അവൾ കണ്ണുകൾ തുടച്ചു.
ഇനി സഹിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് അവളിൽ ഉറച്ചു.
സുമതി ആദ്യം ചെയ്തത് തൻ്റെ അടുത്ത സുഹൃത്തായ അഡ്വക്കേറ്റ് മീരയെ വിളിക്കുക എന്നതായിരുന്നു.

“മീരേ, എനിക്ക് ജീവിക്കണം. പക്ഷേ ഇങ്ങനെയല്ല,” എല്ലാകാര്യവും പറഞ്ഞശേഷം ഇന്ദുവിൻ്റെ വാക്കുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു.
മീരയുടെ സഹായത്തോടെ സുമതി രഹസ്യമായി ജോലികൾക്കായി അപേക്ഷിക്കാൻ തുടങ്ങി…

കമ്പ്യൂട്ടർ പരിജ്ഞാനവും മികച്ച ആശയവിനിമയ ശേഷിയും ഉള്ളതുകൊണ്ട് അവൾക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ ജോലി ലഭിച്ചു. പക്ഷേ അവൾ അത് അനിലിനോട്
പറഞ്ഞില്ല.

ഒരു ദിവസം അനിൽ ഇന്ദുവിൻ്റെ ജോലി കാര്യം എങ്ങനെയോ അറിഞ്ഞു…
അന്നവൻ പതിവിലും കൂടുതൽ ക്രൂരനായി. ഇന്ദുവിൻ്റെ ശരീരത്തിൽ പരിക്കുകൾ ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ അവൾ ആദ്യമായി അയാളുടെ കൈ തടഞ്ഞു.
“ഇനി വേണ്ട,” ഇന്ദു ശാന്തമായും എന്നാൽ ദൃഢമായും പറഞ്ഞു.
അനിൽ അമ്പരന്നു.
“നീ എന്നെ തടയുന്നോ?” അയാൾ വീണ്ടും കൈ ഓങ്ങി.
“ഇനി എൻ്റെ ദേഹത്ത് തൊട്ടാൽ നിങ്ങൾ പുറംമോടി ആയി കൊണ്ട് നടക്കുന്ന ഈ മാന്യൻ്റെ മുഖംമൂടി വലിച്ച് കീറും ഞാൻ…
ഗാർഹിക പീഡനത്തിന് ഞാൻ പരാതി നൽകും… ഇനി നിങ്ങളുടെ ഏകാധിപത്യം ഞാൻ അനുവദിക്കില്ല..” അവൾ ഉറപ്പോടെ പറഞ്ഞു. അനിലിൻ്റെ ൻ്റെ മുഖം വിളറി. ഇന്ദുവിലെ മാറ്റം അയാൾക്ക് ഉൾക്കൊള്ളാനായില്ല….

പിറ്റേന്ന് ഇന്ദുവിൻ്റെയും അനിലിൻ്റെയും മാതാപിതാക്കൾ അവിടെ എത്തി, താൻ നല്ലതെന്ന് വരുത്തി തീർക്കാൻ ഉള്ള അനിലിൻ്റെ അവസാന അടവ്… ഇന്ദു ഈ വരവ് മുന്നേ കണ്ടിരുന്നു. എല്ലാവർക്കും മുന്നിൽ അവൻ നല്ലവനാണലൊ.. അതിവിനയതോടെ തൻ്റെ സകല തെറ്റുകളും ക്ഷമിച്ചു, അവളെ വീണ്ടും സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കാൻ തയാറാണ് എന്ന് പറയുന്ന അനിലിനെ ഇന്ദു പുച്ഛത്തോടെ നോക്കി…

” കുടുംബം ആവുമ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്, എന്ന് കരുതി നീ ഇങ്ങനെ ഒക്കെ തുടങ്ങിയാൽ എങനെ ജീവിക്കും… മക്കളെ എങ്കിലും നോക്കണ്ടേ…” അമ്മായിമ്മയാണ്…

” എന്തൊക്കെ ആണെടി നീ കാണിച്ച് കൂട്ടുന്നത്… ആരെ കണ്ട് കൊണ്ടാണ്… ഇങനെ ഒക്കെ കാണിച്ചു പിള്ളേരെയും കൊണ്ട് അങ്ങോട്ട് വരാൻ ആണെങ്കിൽ അത് നടക്കില്ല അവിടേക്ക് ആരും വരണ്ട…” മറ്റാരുമല്ല ഇന്ദുവിൻ്റെ അമ്മയാണ്…

അവൾ ആരോടും ഒന്നും മിണ്ടാതെ നിന്നു..

” നീ ഇങ്ങനെ മിണ്ടാതെ നിന്നിട്ട് കാര്യമില്ല… മര്യാദയ്ക്ക് ആ ജോലി രാജി വച്ചു പഴയപോലെ ജീവിക്കാൻ നോക്ക്… വെറുതെ പ്രശ്നം വഷളാക്കണ്ട…” സ്വന്തം അച്ഛൻ പറഞ്ഞപ്പോഴും അവൾ മിണ്ടിയില്ല…

” മിണ്ടാതെ നിൽകാതെ മറുപടി പറയെടി…” അമ്മ അടുത്തേക്ക് വന്നു.

” എന്ത് പറയണം എന്നാ.. ഏഹ്.. എന്താ പറയണ്ടേ ഞാൻ… അല്ലെങ്കിൽ തന്നെ എന്നെ മനസിലാക്കാൻ ശ്രമിക്കാത്ത നിങ്ങളോട് ഒക്കെ എനിക്ക് ഒന്നും പറയാൻ ഇല്ല… പക്ഷേ ഒരു കാര്യം, ഇനി എൻ്റെ ഭർത്താവ് എന്ന് പറയുന്ന ഈ പകൽമാന്യൻ്റെ ഒപ്പം ഞാൻ ജീവിക്കില്ല… എൻ്റെ ജോലി ഞാൻ രാജിവയ്കാനും പോകുന്നില്ല…” അവളുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു…

” എന്താ ഇന്ദുയിത്.. നിനക്ക്… നിനക്ക് ജോലിക്ക് പോകുന്നത് ഇഷ്ടം ആണെങ്കിൽ നീ പൊയ്ക്കോ പക്ഷെ എന്തിനാ എന്നെ വേണ്ടന്ന് വയ്ക്കുന്നത്…” അനിലിൻ്റെ അതിവിനയം..

” തനിക്ക് അറിയില്ലേ ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന്… ” അതൊരു അലർച്ചയായിരുന്നു, അതിൽ അവിടെ നിന്നവർ എല്ലാം ഭയന്ന് പോയി…

” അറിയില്ലേന്ന്… എന്നാ ഞാൻ പറഞ്ഞു തരാം… മടുത്തിട്ട്… തന്നെപ്പോലെ ഒരാളെ എനിക്ക് ഇനി സഹിക്കാൻ വയ്യാത്തത് കൊണ്ട്… താൻ എത്ര തവണ തൻ്റെ കാമം ശമിപ്പിക്കാൻ വേണ്ടി എൻ്റടുത്ത് വരുമ്പോൾ പറയുമായിരുന്നില്ലേ ‘ നിന്നെ പോലെ ഒരു ശവത്തിനെ നിവൃത്തിയിലാത്തത് കൊണ്ട് സഹിക്കുവാണെന്ന്… ‘ താൻ ഇനി എന്നെ സഹിക്കണ്ട… എനിക്ക് ഇനിയെങ്കിലും ഒരു രാത്രി എങ്കിലും മനഃസമാധനമായി ഉറങ്ങണം.. തൻ്റെ പരാക്രമങ്ങൾ ഇല്ലാതെ എൻ്റെ വേദനകളിലാതെ… എനിക്ക് ഉറങ്ങണം… ആരെയും ഭയക്കാതെ എനിക്ക് ജീവിക്കണം…. ” അവളുടെ വാക്കുകൾ ഇടറിയെങ്കിലും ഉറച്ചതായിരുന്നു.

” പിന്നെ നിങ്ങളോട്… ഏതൊരു പെണ്ണിൻ്റെയും ഏറ്റവും വലിയ പരാജയം കൂടെ ചേർത്ത് നിർത്തണ്ട സമയത്ത് കൈയൊഴിഞ്ഞു കളയുന്ന അച്ഛനമ്മമാർ ആണ്… ഞാൻ എന്ന നിങളുടെ ബാധ്യത തീർക്കാൻ വേണ്ടി എൻ്റെ ആഗ്രഹങളെയും സ്വപ്നങ്ങളെയും ചതച്ചുകളഞ്ഞ നിങ്ങളോട് ഞാൻ ഇനി എന്ത് പറയണം, എത്ര.. എത്ര തവണയാണമ്മ ഞാൻ പറഞ്ഞത് എനിക്ക് ഇവിടെ വയ്യെന്ന്, ഇയാളെന്നെ ഉപദ്രവിക്കുന്നു എന്ന്, കേട്ടോ നിങ്ങള്… ഇല്ലലോ… ഇനിയും ആരും കേൾക്കണ്ട….” അവളുടെ അമ്മയും അച്ഛനും അവൾക്ക് മുന്നിൽ തലകുനിച്ചു പോയി..

” നിങ്ങളുടെ സ്വന്തം മകൾക്ക് ആയിരം ഇങനെ ഒരു അനുഭവം ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷെനിങ്ങൾക്ക് മനസിലാകുമായിരുന്നു… പക്ഷേ ഇപ്പം പ്രതിസ്ഥാനത്ത് മകനല്ലേ മനസിലായാലും കണ്ടില്ലെന്നു നടിക്കും… ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല… ഇനി മുതൽ എനിക്ക് ഇങനെ ഒരു കുടുംബവും ഇല്ല… എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും തേടി വരാതിരിക്കുക…”

” നിനക്ക് പോകണമെങ്കിൽ പൊക്കോ… പക്ഷേ പിള്ളേരെ എവിടെയും കൊണ്ട് പോവില്ല…” അനിലിൻ്റെ ശബ്ദം മാറി…

” ഞങ്ങൾക്ക് അമ്മയുടെ കൂടെ പോയാൽ മതി… ഞങ്ങൾക്ക് അഛനെ പേടിയാണ്…” അനുജ അനിയനെയും കൊണ്ട് ഇന്ദുവിനോട് ചേർന്ന് നിന്നു.

” ഇത്രയും കാലം ഞാൻ അനുഭവിച്ചതിന് നിങളെ വെറുതെ വിടും എന്ന് വിചാരിക്കണ്ട താൻ… തരും എല്ലാത്തിനും പകരം..”
ഇന്ദു അനിലിനെ ഒന്ന് നോക്കിയശേഷം അകത്തേക്ക് പോയി.

അനിൽ അവൻ്റെ തകർച്ച അറിഞ്ഞ് തുടങ്ങിയിരുന്നു അപ്പോൾ… ആർക്കും പരസ്പരം ഒന്നും പറയാൻ കഴിഞ്ഞില്ല.

 

അവൾ അന്നുതന്നെ മക്കളെയും കൂട്ടി തൻ്റെ കൂട്ടുകാരിയുടെ സഹായത്തോടെ ഒരു വീട് വാടകയ്ക്ക് എടുത്ത് മാറി… താൻ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യവും പുതിയ ജോലിയും അവൾക്ക് കരുത്തായി.
മാസങ്ങൾ കടന്നുപോയി.
അവൾ ഡൈവോഴ്സിന് കൊടുത്തു

അനിൽ പലതവണ മാപ്പ് ചോദിച്ചു വന്നു. പക്ഷേ ഇന്ദു അവനെ കേൾക്കാൻ തയാറായില്ല… അറിയാമായിരുന്നു, മാറ്റം വാക്കുകളിലല്ല, പ്രവൃത്തിയിലാണ് വേണ്ടതെന്ന്.
അവളെ നിയമത്തിന് മനസിലായി.. ഡൈവോഴ്സ് കിട്ടുകയും, അനിലിൻ്റെ ജോലി പോവുകയും ഗാർഹിക പീഡനത്തിന് ശിക്ഷ ലഭിക്കുകയും ചെയ്തു…

അവൾ ഇപ്പോൾ ഒരു സ്വതന്ത്രയായ സ്ത്രീയാണ്. ഓഫീസിൽ ബഹുമാനിക്കപ്പെടുന്ന ഉദ്യോഗസ്ഥ, മക്കൾക്ക് ധീരയായ അമ്മ.
ഒരു വൈകുന്നേരം ബാൽക്കണിയിലിരുന്ന് ചായ കുടിക്കുമ്പോൾ ഇന്ദു ഓർത്തു—സഹനമല്ല, ധൈര്യമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. നിശബ്ദത വെടിയുമ്പോഴാണ് ഓരോ സ്ത്രീയും തൻ്റെ ഉള്ളിലെ കരുത്ത് തിരിച്ചറിയുന്നത്…

ശുഭം 🙏

🥀 ശിവപദ്മ 🥀

Leave a Reply

Your email address will not be published. Required fields are marked *