വിനുവേട്ടന്റെ അച്ഛൻ പൂർണ്ണ നഗ്നനായി നിന്ന് കൊണ്ട് മോനേ കൊണ്ട് അയാളുടെ സ്വകാ. ര്യ ഭാഗങ്ങളിൽ തൊടിക്കുകയായിരുന്നു.…

✍️ ഹേര

വിനുവേട്ടന്റെ അച്ഛന്റെ മുറിയിൽ നിന്നും മോന്റെ ഉറക്കെയുള്ള ചിരി കേട്ട് കൊണ്ടാണ് ഞാൻ ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്ന് കയറിയത്.

ഇത്ര മാത്രം ചിരിക്കാൻ അച്ഛാച്ചൻ എന്ത് കളിപ്പിക്കുകയാണെന്ന് അറിയാനായി ബാഗ് പോലും വയ്ക്കാതെ ഞാൻ നേരെ അച്ഛന്റെ മുറിയിലേക്ക് ചെന്നു.

വാതിൽ ആ സമയം അടഞ്ഞു കിടക്കുകയായിരുന്നു. അവരുടെ കളിയിൽ ഞാനൊരു തടസ്സമാകണ്ട എന്ന് കരുതി ഞാൻ ശബ്ദമുണ്ടാക്കാതെ മെല്ലെയാണ് വാതിൽ തുറന്നത്.

അപ്പോൾ ഞാൻ കണ്ടത് ഒന്നര വയസ്സുള്ള എന്റെ മോന്റെ വയറ്റിൽ ഇക്കിളി ഇടുന്ന വിനുവേട്ടന്റെ അച്ഛനെയാണ്. മോന്റെ കുഞ്ഞുടുപ്പ് പൊക്കി വച്ച് വ യറ്റിലും കുഞ്ഞ് തു ടയിലും വേ ദനിക്കാത്ത രീതിയിൽ ക ടിക്കുകയും മൂക്കിട്ട് ഉരസുകയും ചെയ്യുന്നുണ്ട് അച്ഛൻ. വയറ്റിൽ ഇക്കിളി ആക്കുന്നത് കണ്ട് എനിക്കൊന്നും തോന്നിയില്ലെങ്കിലും മോന്റെ തുടയിലൊക്കെ ക ടിക്കുന്നത് എനിക്കെന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല.

മോനേ എടുക്കാനായി ഞാൻ അകത്തേക്ക് കേറാൻ തുടങ്ങുമ്പോ ആണ് അച്ഛന്റെ മുണ്ട് അഴിഞ്ഞിരിക്കുന്നത് ഞാൻ കണ്ടത്. അതോടെ ഞാൻ എന്റെ മുറിയിലേക്ക് പോയി.

അച്ഛൻ മോനെയും കൊണ്ട് പുറത്തേക്ക് വരുമ്പോ അവനെ ഇങ്ങനെയൊന്നും ഇക്കിളി ആക്കല്ലേന്നും ക ടിക്കല്ലേ എന്നും പറയാമെന്നു ഞാൻ കരുതി.

അങ്ങനെ ഞാൻ കുളിയൊക്കെ കഴിഞ്ഞു വരുമ്പോ അച്ഛൻ മോനേം കൊണ്ട് ഉമ്മറത്തെ കസേരയിൽ ഇരിക്കുന്നത് കണ്ടു.

അച്ഛാ… മോന്റെ വയറ്റിൽ ഇക്കിളി ആക്കരുത് ട്ടോ. അതുപോലെ അവനെ കടിക്കേം ചെയ്യരുത്. നമുക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ മോന് കൂടി കിട്ടും. അത് മാത്രല്ല കുഞ്ഞു ഉറക്കെ ചിരിക്കുമ്പോൾ അവർക്ക് ശ്വാസം കിട്ടില്ല. അതുകൊണ്ട് ഇനി അങ്ങനെ ചെയ്യരുത്.

ഞാൻ അച്ഛനോട് പറഞ്ഞു.

ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ല മോളേ.

വിനോദിന്റെ അച്ഛൻ വേണു പറഞ്ഞു.

ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ എന്റെ കണ്ണ് കൊണ്ട് കണ്ടത അച്ഛാ. അതുകൊണ്ട് അച്ഛൻ വെറുതെ കള്ളത്തരം പറഞ്ഞ് ബുദ്ധിമുട്ടണ്ട.

ഞാൻ പറഞ്ഞത് കേട്ട് ആ മുഖം ഒന്ന് വിളറിയോ എന്ന് ഞാൻ സംശയിച്ചു. അതുകൊണ്ട് ഞാൻ അച്ഛന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. പക്ഷേ ആ മുഖത്ത് പ്രത്യേകിച്ച് കള്ളത്തരം ഒളിപ്പിക്കുന്നത് പോലെയുള്ള ഭാവങ്ങൾ ഒന്നും കാണാത്തതിനാൽ എനിക്ക് നേരത്തെ അങ്ങനെ തോന്നിയത് ആകുമെന്ന് കരുതി ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു.

എങ്കിലും ആ സംഭവം എന്റെ മനസ്സിൽ ഒരു കരടായി അവശേഷിച്ചു.

അച്ഛന്റെ മുണ്ട് അഴിഞ്ഞു കണ്ടതാണ് എന്റെ മനസ്സിനെ അസ്വസ്ഥയാക്കിയത്. ഒന്നാമത് കെട്ട കാലമാണ്. അച്ഛനാണ് അപ്പൂപ്പനാണ് അച്ചാച്ചനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആർക്ക് എപ്പോ വൃത്തികെട്ട ചിന്തകൾ തോന്നുമെന്നും പ്രവർത്തിക്കുമെന്നും പറയാൻ പറ്റില്ല. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും കഴുകൻ കണ്ണുകളിൽ നിന്നും പൊതിഞ്ഞു പിടിച്ചു നോക്കുക തന്നെ വേണം.

ഞാനീ ചിന്തകളിൽ മുഴുകി ആധി പിടിച്ചു ഇരിക്കുമ്പോ ആണ് വിനുവേട്ടൻന്റെ അമ്മ ചായയും പലഹാരങ്ങളുമായി വന്നത്. ഞാൻ പെട്ടെന്ന് തന്നെ ചായ കുടിച്ച് പലഹാരം എടുത്തു കഴിച്ച ശേഷം അച്ഛന്റെ കൈയ്യിൽ നിന്നും മോനേ വാങ്ങി മുറിയിലേക്ക് പോയി.

വൈകുന്നേരം വന്ന് മോന് മുലയൂട്ടുമ്പോ ആണ് ആശ്വാസമാകുന്നത്. അതുവരെ പാല് നെഞ്ചിൽ കെട്ടി നിൽക്കുന്ന വേദന സഹിച്ചാണ് ജോലി ചെയ്യുന്നതും ഓടി വീട്ടിൽ വരുന്നതും.

ഒരു അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ഞാൻ. ഭർത്താവ് വിനോദ് ഗൾഫിൽ ആണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞു 5 വർഷം കഴിഞ്ഞു കിട്ടിയ പൊന്നോമനയാണ്.

മോനെ ചേർത്ത് കിടത്തി പാല് കൊടുക്കുമ്പോൾ അവന്റെ ശരീരത്തിൽ നിന്നും ഒരു വൃത്തികെട്ട നാറ്റം മൂക്കിലേക്ക് അടിച്ചത് എന്നെ അസ്വസ്ഥയാക്കി. ഇടയ്ക്കൊക്കെ ഇത് പോലൊരു സ്മെൽ മോന്റെ ദേഹത്ത് ഉണ്ടാകാറുണ്ട്. അമ്മ അവനെ വൈകുന്നേരം മേൽ കഴുകിക്കാൻ വിട്ട് പോകുന്നത് കൊണ്ടാകും ആ നാറ്റമെന്ന് കരുതി ഞാൻ മോനേ ഒന്ന് മേല് കഴുകിച്ച് എടുത്തു.

രാത്രി കിടക്കാൻ നേരം വിനുവേട്ടൻ വിളിച്ചപ്പോൾ ഞാൻ ഇന്ന് കണ്ട കാഴ്ചയും എന്റെ മനസ്സിലെ അസ്വസ്ഥതയുമൊക്കെ വിനുവേട്ടനോട്‌ പറഞ്ഞു.

നീ വെറുതെ വേണ്ടാത്തതൊന്നും പറയല്ലേ ദീപേ. നിനക്ക് എന്റെ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലെങ്കി പോയി നിന്റെ വീട്ടിൽ നിന്നോ. അതിന് പകരം പാവം എന്റെ അച്ഛനെ കുറിച്ച് മോശം പറഞ്ഞാൽ എനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. നമ്മുടെ മോൻ എന്റെ അച്ഛന്റെ പേരക്കുട്ടി ആണ്. അച്ഛൻ അവന് കൊടുക്കുന്ന സ്നേഹം നീ മറ്റൊരു അർത്ഥത്തിൽ കാണരുത് ദീപേ. നീ ജോലിക്ക് പോയിട്ട് വരുന്നത് വരെ മോനേ പൊന്ന് പോലെ നോക്കുന്ന അവരെ നീ ഇങ്ങനെ സംശയിക്കുന്നുണ്ടെന്ന് എങ്ങാനും അറിഞ്ഞാൽ അച്ഛൻ എങ്ങനെ സഹിക്കും?

വിനുവേട്ടന്റെ ചോദ്യം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ഞാൻ ഇങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല വിനുവേട്ട.. ഇന്ന് കണ്ട കാഴ്ച എനിക്ക് സംശയം തോന്നി ഞാൻ ചോദിച്ചെന്നേയുള്ളു. വിനുവേട്ടനോടല്ലേ ഞാൻ എല്ലാം പറഞ്ഞത്. വേറെ ആരോടും അല്ലല്ലോ.

അത് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു.

ഞാൻ നിന്റെ അച്ഛനെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിനക്ക് സഹിക്കോ ദീപേ.

എന്റെ അച്ഛൻ ആയാലും വിനുവേട്ടന്റെ അച്ഛൻ ആയാലും എനിക്ക് ഇങ്ങനെയൊരു സംശയം തോന്നിയ ഞാൻ വിനുവേട്ടനോട്‌ തന്നെ പറയും. ഇവിടുത്തെ അച്ഛനെയും അമ്മയെയും ആയാലും ഞാൻ എന്റെ സ്വന്തം പോലെ തന്നെയാ കാണുന്നെ. അതുകൊണ്ടാ വിനുവേട്ടൻ ഇവിടെ ഇല്ലാതിരുന്നിട്ട് കൂടി ഞാൻ ഇവിടെ നിൽക്കുന്നത്.

ഞാൻ പറഞ്ഞു.

എനിക്ക് നിന്റെ വിശദീകരണം ഒന്നും കേൾക്കണ്ട. നീ ഫോൺ വയ്ക്കാൻ നോക്ക്. വെറുതെ മനുഷ്യന്റെ മൂഡ് കളയാനായിട്ട്.

വിനുവേട്ടൻ അങ്ങനെയൊക്കെ പറഞ്ഞ് ഫോൺ വച്ചപ്പോ എനിക്ക് നല്ല വിഷമമായി. ഇങ്ങനെ ഒരു കാര്യം കേട്ടാൽ ആർക്കായാലും വിഷമം തോന്നുമല്ലോ എന്ന് കരുതി എന്റെ മനസ്സിനെ സമാധാനിപ്പിച്ചു.

ഉറങ്ങി കിടക്കുന്ന മകനെ ചേർത്ത് പിടിച്ച് ഞാനും ഉറങ്ങാൻ കിടന്നു. എങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു.

പിറ്റേ ദിവസം രാവിലെ ജോലിക്ക് പോകുമ്പോ എന്റെ മനസ്സ് മൂടി കെട്ടി തന്നെ ഇരുന്നു. തലേ ദിവസം ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് എന്നും രാവിലെ വിളിക്കുന്ന വിനുവേട്ടൻ വിളിച്ചിട്ട് കൂടിയില്ല.

മോനേ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ട് അവനെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുമ്പോ എന്റെ ഹൃദയം എന്തിനോ പിടഞ്ഞു. അമ്മയുടെ കൈയ്യിൽ നിന്നും അച്ഛൻ അവനെ വാങ്ങുന്നത് ഞാൻ കണ്ടു.

എനിക്ക് കുറച്ചു കഴിഞ്ഞു അയൽക്കൂട്ടത്തിന്റെ മീറ്റിംഗിന് പോകാനുണ്ട്. ഒരു മണിക്കൂർ എടുക്കും വരാൻ. അതുവരെ നിങ്ങൾ മോനേ നോക്കണേ.

ഗേറ്റ് തുറന്ന് പുറത്ത് ഇറങ്ങുമ്പോ അമ്മ അച്ഛനോട് അത് പറയുന്നത് ഞാൻ കേട്ടു.

എന്തോ അത് കേട്ടപ്പോൾ എന്റെ മനസ്സിൽ അപായ മണി മുഴങ്ങി. ഞാൻ വിചാരിക്കുന്ന പോലെ ഒന്നുമില്ലെന്നും എല്ലാം എന്റെ മനസ്സിന്റെ തോന്നൽ ആണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ബസ്സ് കയറി ജോലി സ്ഥലത്ത് എത്തിയിട്ടും എന്റെ ഉള്ളിലെ കനൽ അടങ്ങാത്തത് കൊണ്ട് ഞാൻ പെട്ടെന്ന് ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞിട്ട് തിരിച്ചു വീട്ടിലേക്ക് ബസ്സ് കയറി.

ഞാൻ വീട്ടിനു അടുത്തുള്ള സ്റ്റോപ്പിൽ ബസ്സ് ഇറങ്ങുമ്പോ അമ്മ അടുത്തുള്ള വീട്ടുകാരെ കൂടെ അയൽക്കൂട്ടം മീറ്റിങ്ങിനു പോകുന്നത് കണ്ടു. എന്നെ കണ്ടപ്പോ എന്താ തിരിച്ചു വന്നതെന്ന് ചോദിച്ചു. ഞാൻ പനിക്കുന്നത് പോലെ ഉണ്ടെന്ന് പറഞ്ഞപ്പോൾ അമ്മ വേഗം വരാമെന്ന് പറഞ്ഞ് അയൽക്കാരെ കൂടെ പോയി.

വീടിനു നേർക്ക് അടുക്കും തോറും എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിരുന്നു.

ഗേറ്റ് തുറന്ന് അകത്ത് കയറിയ ഞാൻ കോളിങ് ബെൽ അടിക്കുന്നതിനു പകരം നേരെ പോയത് അച്ഛന്റെ മുറിയിലേക്ക് ആണ്.

അവിടന്ന് മോന്റെ കളിചിരികൾ കേൾക്കാം. അരുതാത്തത് ഒന്നും അവിടെ ഉണ്ടാവല്ലെന്ന് കരുതിയാണ് ഞാൻ കർട്ടൻ മാറ്റി നോക്കിയത്. എന്നാൽ അവിടെ കണ്ട കാഴ്ച എന്നെ തകർത്ത് കളഞ്ഞു.

വിനുവേട്ടന്റെ അച്ഛൻ പൂർണ്ണ നഗ്നനായി നിന്ന് കൊണ്ട് മോനേ കൊണ്ട് അയാളുടെ സ്വകാ. ര്യ ഭാഗങ്ങളിൽ തൊടിക്കുകയായിരുന്നു. കുഞ്ഞി കൊച്ചിന് ഒന്നും അറിയാത്തത് കൊണ്ട് അവൻ അച്ചാച്ചൻ പറയുന്നത് ചെയ്യുന്നുണ്ട്.

ഞാൻ പെട്ടെന്ന് മൊബൈൽ എടുത്തു അത് റെക്കോർഡ് ചെയ്തു. അച്ഛൻ മോന്റെ ദേഹത്ത് മുഴുവൻ അത് കൊണ്ട് ഉരയ്ക്കുകയും സ്വയം. ഭോ. ഗം ചെയ്യുകയും കൂടെ ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ അറപ്പോടെ മുഖം തിരിച്ചു.

ആവശ്യതിനുള്ള തെളിവ് കയ്യിൽ കിട്ടിയത് കൊണ്ട് ഞാൻ പെട്ടെന്ന് പോയി കോളിങ് ബെൽ അടിച്ചു.

കുറച്ചു സമയം കഴിഞ്ഞാണ് അച്ഛൻ വന്നു വാതിൽ തുറന്നത്. എന്നോട് എന്താ നേരത്തെ വന്നതെന്ന് ചോദിച്ചപ്പോ ഞാൻ തലവേദന ആണെന്ന് കള്ളം പറഞ്ഞ് മോനേ അയാളെ കയ്യിൽ നിന്ന് വാങ്ങി മുറിയിലേക്ക് പോയി.

പിന്നീട് ഉടനെ തന്നെ ഞാൻ കുറച്ചു മുൻപ് എടുത്ത വീഡിയോ വിനുവേട്ടനു അയച്ചു കൊടുത്തിട്ട് എമർജൻസി ആയിട്ട് ലീവ് എടുത്തു അന്ന് തന്നെ നാട്ടിൽ വരാൻ പറഞ്ഞു.

കാര്യത്തിന്റെ ഗൗരവം അറിഞ്ഞ് വിനുവേട്ടൻ രാത്രിയോടെ വീട്ടിൽ എത്തി. അപ്പോഴാണ് മുറിയിൽ നിന്ന് ഞാൻ പുറത്ത് വന്നത്. അച്ഛനെതിരെ കേസ് കൊടുക്കണമെന്ന് ഞാൻ വിനുവേട്ടനോട്‌ പറഞ്ഞപ്പോൾ നാണക്കേട് ഭയന്ന് അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് ഏട്ടൻ പറഞ്ഞു. ഞാൻ പക്ഷേ അത് അംഗീകരിച്ചു കൊടുത്തില്ല. കാര്യം അറിഞ്ഞു വിനുവേട്ടന്റെ അമ്മ അച്ഛനെ കുറേ ചീത്ത പറയുകയും തല്ലുകയും ചെയ്തു. വിനുവേട്ടൻ തല്ലിയില്ലെങ്കിലും ചീത്ത പറഞ്ഞു.

എന്നോട് വീട് മാറി താമസിക്കാം എന്നും ഇത് ആരോടും പറയരുതെന്ന് വിനുവേട്ടൻ പറഞ്ഞെങ്കിലും എനിക്ക് അതൊന്നും സമ്മതിക്കാൻ പറ്റാത്തതിനാൽ ആ രാത്രി തന്നെ ഞാൻ പോലിസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്തു. അതിന്റെ പേരിൽ ഞാനും വിനുവേട്ടനും അകന്നു. എനിക്ക് പക്ഷേ അതൊന്നും പ്രശ്നം ആയിരുന്നില്ല. എനിക്ക് മറ്റാരെക്കാളും വലുത് ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ തന്നെയായിരുന്നു.

വിനുവേട്ടന്റെ അച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. വിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞു. വിനുവേട്ടനും വീട്ടുകാർക്കും ആകെ നാണക്കേട് ആയി. എന്നെ പക്ഷേ ഇതൊന്നും ബാധിച്ചില്ല. ചൂഷണം ചെയ്യപ്പെട്ടത് എന്റെ മകനാണ്. അതുകൊണ്ട് അവന് നീതി വാങ്ങി കൊടുക്കുക എന്നത് മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

ഹേര

Leave a Reply

Your email address will not be published. Required fields are marked *