അയാളുടെ കൂട്ടുകാരെ പലരെയും വിളിച്ചു കൂടെ കിടത്തി എന്ന് എന്റെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിൽ മാത്രമല്ല നാട്ടിലും….

” ഇതെന്താടോ റൂമിൽ കേറി കതകടച്ചിട്ട് സമയം കുറെ ആയല്ലോ.. എന്തെ ചെയ്യുന്നില്ലേ.. ചുമ്മാ ഇങ്ങനിരുന്നു സമയം കളയാൻ ആണോ പ്ലാൻ..”

സുമി ചോദിച്ചത് കേട്ട് മൗനമായി തന്നെ ഇരുന്നു ആദർശ്.

” നീ ആദ്യമായിട്ടാണോ. അതാകും ഈ പരുങ്ങൽ.. ഞാൻ മാറ്റിത്തരാം എല്ലാം… ”

അത്രയും പറഞ്ഞ് കൊണ്ട് അവൾ പതിയെ എഴുന്നേറ്റു തന്റെ ചുരിദാറിന്റെ ടോപ് മുകളിലേക്ക് ഊരുവാൻ തുനിഞ്ഞു. എന്നാൽ പെട്ടെന്ന് അവളെ തടുത്തു ആദർശ്

” വേണ്ട ചേച്ചി.. ഡ്രസ്സ്‌ മാറ്റേണ്ട… ”

ആ വാക്കുകൾ കേൾക്കെ അതിശയമായി സുമിയ്ക്ക്.

” ഇതെന്താടോ.. ഡ്രസ്സ്‌ മാറ്റാണ്ടു പിന്നെങ്ങനാ… ആദ്യം ആയോണ്ടാ നിനക്ക് ഈ മടി അതൊക്കെ ഞാൻ മാറ്റി തരാം മോനെ..”

” വേണ്ട ചേച്ചി.. ഡ്രസ്സ്‌ ഇപ്പോ മാറ്റേണ്ട.. ചേച്ചി ഇവിടിരിക്ക് ഞാൻ ഒരു കാര്യം പറയട്ടെ… ”

ആദർശ് പറഞ്ഞ് നിർത്തുമ്പോൾ അതിശയത്തോടെ തന്നെ അവനരികിൽ ഇരുന്നു സുമി. ഇത്തരമൊരു അനുഭവം അവൾക്ക് ആദ്യമായിട്ടായിരുന്നു. കാശ് തന്നു മുറിയിൽ കയറ്റിയാൽ ശാരീരിക ബന്ധത്തോടൊപ്പം തന്നെ ഉപദ്രവിക്കുവാൻ കൂടി ശ്രമിക്കുന്നവരാണ് കൂടുതലും ഇതിപ്പോ ആദ്യമായി ഒരാൾ അരമണിക്കൂർ കഴിഞ്ഞിട്ടും ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല.

” ചേച്ചി.. ചേച്ചിയെ കാണാൻ നല്ല സുന്ദരി ആണല്ലോ പിന്നെന്താ ഈ ശരീരം വിറ്റു ജീവിക്കാൻ തീരുമാനിച്ചത് ”

ആ വാക്കുകൾ കേൾക്കെ അറിയാതെ ചിരിച്ചു പോയി സുമി.

” എടോ ഇയാൾ എന്റെ കദനകഥ കേൾക്കുവാൻ നിൽക്കുവാണോ.. തന്ന കാശ് മുതലാക്കി എൻജോയ് ചെയ്തിട്ട് പോയാൽ പോരെ അതല്ലേ നല്ലത്.. ഓരോരുത്തർക്കും പറയാൻ ഓരോ കാരണങ്ങൾ ഉണ്ടാകും എനിക്കും ഉണ്ട്…. പക്ഷെ അതൊക്കെ എന്റെ മാത്രം കാരണങ്ങൾ ആണ്. മറ്റുള്ളവർക്ക് അത് ഒന്നുമല്ല… ”

പറഞ്ഞ് നിർത്തുമ്പോൾ അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. ആ മാറ്റം നല്ലത് പോലെ ശ്രദ്ധിച്ചു ആദർശ്.

” ചേച്ചി പറയ്.. എനിക്ക് കേൾക്കണം ചേച്ചിയുടെ കഥ.. ”

അവൻ വീണ്ടും നിർബന്ധിക്കവേ മുഖാമുഖം തിരിഞ്ഞിരുന്നു സുമി

” ആഹാ.. ഓക്കേ.. ആഗ്രഹം ആണേൽ ചുരുക്കി പറയാം ഞാൻ. സാധാരണ കുടുംബമായിരുന്നെടോ എന്റേത്. വീട്ടിൽ അച്ഛനും അമ്മയും അനുജത്തിയും.. തമിഴ്നാട്ടിൽ ജോലി ഉള്ള ഒരുത്തനാ എന്റെ കെട്ടിയത്. കല്യാണം കഴിഞ്ഞു നേരെ തമിഴ്നാട്ടിലേക്ക് തന്നെ പോയി. ചതിക്കുവായിരുന്നു അയാൾ എന്നെ. ചെന്ന് നാലാം നാൾ എനിക്ക് ഉറക്ക ഗുളിക തന്നു മയക്കി കിടത്തി അയാളുടെ മാനേജറിനു കാഴ്ച വച്ചു നാറി.. ബോധം വീഴുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. ”

ഒന്ന് നിർത്തി നെടുവീർപ്പിട്ടു സുമി. ശേഷം തുടർന്നു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.

” കരഞ്ഞു ബഹളം വച്ച എന്നെ വായ് കെട്ടി മുറിയിൽ കെട്ടിയിട്ടു. എന്നിട്ട്… പിന്നീടുള്ള ദിവസങ്ങളിൽ പലർക്കും……. എന്റെ എതിർപ്പൊന്നും ആർക്കും പ്രശ്നമായിരുന്നില്ല.. ”

ഇത്തവണ അവളുടെ മിഴികളിൽ ചെറിയ നനവ് പടർന്നത് കൂടി ശ്രദ്ധിച്ചു ആദർശ്. ആ കേട്ട കാര്യങ്ങൾ അവനും ഏറെ ഞെട്ടലുളവാക്കി

” ചേച്ചി.. എന്നിട്ട്… ”

ആകാംഷയിൽ അവൻ ചോദിക്കവേ ബാക്കി തുടർന്നു സുമി.

” ഒരാഴ്ചയിൽ പലരും വന്നു അയാളുടെ കൂടെ ജോലി ചെയ്യുന്നവർ.. കൂട്ടുകാർ അങ്ങിനെ പലരും.. കൊന്ന് കളയുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ ജീവനിൽ ഭയം തോന്നി എന്റെ വീട്ടുകാരോട് പോലും ഒന്നും പറഞ്ഞില്ല ഞാൻ.. ഒടുവിൽ അവിടുന്ന് എങ്ങിനെയോ രക്ഷപ്പെട്ടു.. പലരോടും കെഞ്ചി കിട്ടിയ കാശിനു നാട്ടിലേക്ക് വണ്ടി കയറി പക്ഷെ യഥാർത്ഥ പ്രശ്നം അവിടെയായിരുന്നു ആരംഭിച്ചത്. ”

” എന്താ എന്ത് പ്രശ്നം ”

ആദർശിന്റെ നെറ്റി ചുളിഞ്ഞു

” കാശിനാ അയാൾ എന്നെ പലർക്കായി വിറ്റത്. മാത്രമല്ല അയാളുടെ ഫോണിൽ അവന്മാരുമൊത്തുള്ള എന്റെ വീഡിയോയും എടുത്തിരുന്നു. ഞാൻ രക്ഷപ്പെട്ടതിന്റെ വാശിയിലും ദേഷ്യത്തിലും ആ വീഡിയോയിൽ ചിലത് എന്റെ വീട്ടുകാർക്ക് അയച്ചു അയാൾ. നാട് വിട്ടു വന്ന ഞാൻ കാമ വെറി മൂത്ത് അയാളുടെ കൂട്ടുകാരെ പലരെയും വിളിച്ചു കൂടെ കിടത്തി എന്ന് എന്റെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിൽ മാത്രമല്ല നാട്ടിലും അയാൾ ആ വീഡിയോസ് പാട്ടാക്കി. അതോടെ നാട്ടിലെത്തിയ ഞാൻ ഒരു വേശ്യയ്ക്ക് തുല്യമായി… അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു നിൽക്കുന്ന സമയമായതിനാൽ എന്നെ വീട്ടിൽ പോലും കയറ്റിയില്ല അവർ. നാട്ടിലും വീട്ടിലും ഞാൻ ഒരു വൃത്തികെട്ടവളായി തല ചായ്ക്കാൻ ഒരിടമില്ലാത്ത അവസ്ഥ. അതോടെ നാട് വിട്ടു…”

ഇത്തവണ മിഴിനീർ പിടിച്ചു നിർത്തുവാൻ കഴിഞ്ഞില്ല സുമിയ്ക്ക്. അവൾ പൊട്ടിക്കരയവേ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു ആദർശ്. അവന്റെ ഉള്ളിലും ഒരു നോവ് പടർന്നിരുന്നു.

” പിന്നെ ബാക്കി പറയണ്ടല്ലോ.. പരിചയമില്ലാത്ത പുതിയ നാട്ടിൽ ഒരു ജോലി കണ്ടെത്തുവാൻ പണിപ്പെട്ടു.. ഒടുവിൽ പട്ടിണിയെ അതിജീവിക്കുവാൻ ഞാൻ ഈ പണി തുടങ്ങി”

മിഴികൾ തുടച്ചു കൊണ്ട് സുമി പറഞ്ഞവസാനിപ്പിക്കവേ പതിയെ എഴുന്നേറ്റു ആദർശ്.

” ചേച്ചി… വല്ലാത്ത സങ്കടം ആയല്ലോ ഒക്കെയും കേട്ടിട്ട്.. ചേച്ചി പറഞ്ഞത് സത്യമാ.. ഞാൻ ആദ്യായിട്ടാ ഇങ്ങനെ.. എനിക്കാകെ ഒരു സ്റ്റാർട്ടിങ് ട്രെബിൾ… പിന്നിപ്പോ ചേച്ചിയുടെ ഈ കഥ കൂടി കേൾക്കവേ ഇനി പറ്റില്ല എനിക്ക് ചേച്ചിക്കൊപ്പം.. എന്റെ മൂടൊക്കെ പോയി ആകെ വിഷമം ആയി… ”

” ഏയ്.. അത് സാരമില്ലടോ.. മൂടൊക്കെ താനെ വന്നോളും.. താൻ വാ ഇരിക്ക്… ”

പിന്നാലെ എഴുന്നേറ്റു അവന്റെ കൈകളിൽ പിടിച്ചു അരികിലേക്ക് അടുപ്പിച്ചു സുമി.. എന്നാൽ പെട്ടെന്ന് അവളിൽ നിന്നും അകന്ന് മാറി ആദർശ്. ശേഷം പേഴ്സിൽ നിന്നും കുറച്ചു നോട്ടുകൾ. എടുത്തു സുമിയുടെ കയ്യിലേക്ക് ബലമായി പിടിപ്പിച്ചു.

” ചേച്ചി രണ്ടായിരം രൂപയ്ക്ക് അല്ലെ എന്നോട് ഓക്കേ പറഞ്ഞെ ദേ ഇത് അയ്യായിരം ഉണ്ട്. ചേച്ചി ഇത് വച്ചോ എന്റെ ഒരു സന്തോഷത്തിനു.. ഇന്നിനി എന്തായാലും ചേച്ചിക്ക് ഒപ്പം പറ്റില്ല എനിക്ക്. നമുക്ക് വേറൊരു ദിവസം കാണാം.. അതാ നല്ലത് ”

” ഏയ് വേണ്ടടോ. ഇത് ശെരിയല്ല…. ജോലി ചെയ്യാതെ ക്യാഷ് വാങ്ങില്ല ഞാൻ.. ”

ആ ക്യാഷ് വാങ്ങാൻ വിസമ്മതിച്ചു സുമി എന്നാൽ നിർബന്ധിച്ചു തന്നെ അത് അവളെ ഏൽപ്പിച്ചു ആദർശ്.

“ചേച്ചി.. ചേച്ചിയെ പോലെ ഗതികേട് കൊണ്ട് ഈ ജോലിക്ക് ഇറങ്ങിയ ഒരാളെ ഭോഗിക്കാൻ എനിക്ക് പറ്റില്ല… അതുകൊണ്ടാണ്.. വിഷമം വിചാരിക്കേണ്ട ഈ ക്യാഷ് ചിലവിനു വച്ചോ.. ഇനി എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളിക്കാൻ മടിക്കേണ്ട.. നല്ലൊരു സുഹൃത്തായി ഞാൻ എന്നും ഉണ്ടാകും.ഇപ്പോ ചേച്ചി പൊയ്ക്കോളൂ ഞാൻ ഈ ഹോട്ടൽ റൂമിന്റെ റെന്റ് കൊടുത്തിട്ട് പിന്നാലെ വന്നോളാം..”

ആ വാക്കുകൾക്ക് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുവാനേ സുമിയ്ക്ക് കഴിഞ്ഞുള്ളു. അറച്ചറച്ചു അവൾ മുറിയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ അവളെ തന്നെ നോക്കി നിന്നു ആദർശ്. ശേഷം പതിയെ ഡോർ അടച്ചു ബെഡിലേക്ക് ഇരുന്നു

‘പാവം ചേച്ചി.. എന്തോരം വിഷമങ്ങൾ അനുഭവിച്ചു.. അല്പ നേരത്തെ സുഖം തിരക്കി നമ്മൾ പറയുമ്പോൾ അവരുടെ ഉള്ളറിയാൻ ശ്രമിക്കാറില്ല.. ‘

ഉള്ളിൽ വല്ലാത്ത വേദന തോന്നി അവന്.

പുറത്തിറങ്ങവേ മിഴിനീർ തുടച്ചു തന്റെ ഫോൺ കയ്യിലെക്കെടുത്തു ഒരു നമ്പറിലേക്ക് കോൾ ചെയ്ത് കാതോട് ചേർത്തു സുമി…

” ആ ചേച്ചി ഇന്ന് രാത്രിയിലത്തേക്ക് ആരേലും ഉണ്ടോ.. ഇവിടെ പെട്ടെന്ന് കഴിഞ്ഞു പരിപാടി. പണിയൊന്നും ഇല്ലാരുന്നു കിഴങ്ങൾ ചെക്കൻ…. അവന് എന്റെ കഥ കേൾക്കണം പോലും.. ഒരു സൂപ്പർ കഥ ഉണ്ടാക്കി അങ്ങ് വച്ചു കാച്ചി.. ചെക്കൻ പ്ലാഫ്.. മേലനങ്ങാതെ നല്ല കാശും കിട്ടി… നൈറ്റ് വർക്ക്‌ എന്തേലും ഉണ്ടേൽ വിളിക്ക് ഞാൻ ഫ്രീ ആണ്.. ”

അത്രയും പറഞ്ഞ് കോൾ കട്ട്‌ ചെയ്യുമ്പോൾ അറിയാതെ ചിരിച്ചു പോയി അവൾ..

” ദൈവമേ.. ആ ചെക്കൻ ഒരു പൊട്ടൻ തന്നെ… ലോക പൊട്ടൻ..”

പുച്ഛത്തോടെ സുമി നടന്നകലുമ്പോൾ ഹോട്ടൽ മുറിയിൽ അവളുടെ ദയനീയ കഥ ഓർത്തു ആദർശ് അപ്പോഴും സങ്കടത്തിലായിരുന്നു.

(ശുഭം )

✍️ പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *