എന്റെ വീട്ടിലേക്കു ഭർത്താവ് വിനോദേട്ടനുമായിട്ടുള്ള യാത്രയിലാണ് ഞാൻ …….
ഒരുപക്ഷെ ഇങ്ങനെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയുമാകുമിത് …..
എന്താണോ ഞാനെന്റെ വിനു ഏട്ടനോട് ചെയ്ത കുറ്റം….
വിവാഹം കഴിഞ്ഞ അന്ന് തൊട്ടു ഇന്നുവരെ ഞാൻ ദൈവത്തെ പോലെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളു…… അത് പോലെ ബഹുമാനിക്കുകയും സ്നേഹികുകയും മാത്രമേ ചെയ്തിട്ടുള്ളു….. എന്നിട്ടും….
വിനുവേട്ടൻ എന്ത് ആഗ്രഹം പറയുന്നോ അത് മാത്രമായിരുന്നു എൻ്റെ ശരീരവും മനസും ഇന്ന് വരെ പ്രവർത്തിച്ചത്…….എന്നിട്ടും എന്തിനാണോ എൻ്റെ വിനുവേട്ടൻ എന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്…….
എല്ലാം കൂടി ഓർത്തപ്പോൾ എനിക്കു കരച്ചിൽ വന്നു……
ഒരുപക്ഷെ രണ്ടു വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് കൊണ്ടാണോ……???
അതോ എന്നോടുള്ള താല്പര്യം നഷ്ടം ആയതു കൊണ്ട് ആണോ…???
എന്റെ മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ കുമിഞ്ഞു കൂടി…. ഉത്തരം മാത്രം കിട്ടിയില്ല…..
മിക്കപ്പോഴും താല്പര്യം കുറഞ്ഞതാകാൻ ആണ് സാധ്യത,,,, കാരണം കഴിഞ്ഞ മൂന്ന് മാസം ആയി വിനുവേട്ടൻ എന്നോട് അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല…….
ഇനിയും ചോദിക്കാതെ ഇരുന്നിട്ട് യാതൊരു കാര്യവും ഇല്ല….. ഇതെനിക്കുള്ള അവസാനത്തെ അവസരം ആണ്…..
ചോദിക്കണം ചോദിച്ചറിയണമെല്ലാം……. ഇതുവരെയുള്ള ജീവിതത്തിൽ വിനുവേട്ടൻ എന്ത് ചെയ്താലും എന്തിനാണെന്ന് ചോദിച്ചിട്ടില്ല….. പക്ഷെ ഇത് ചോദിക്കാൻ ഞാൻ തീരുമാനിച്ചു അല്ലങ്കിൽ എന്റെ ജീവനായ വിനുവേട്ടനെ എനിക്കു നഷ്ടമാകും….
“”വിനുവേട്ടാ…….. വിവാഹം കഴിഞ്ഞിട്ട് ഇത് വരെ ഞാൻ വിനുവേട്ടൻ പറയുന്നതേ ചെയ്തിട്ട് ഉള്ളു…..
പിന്നെ എന്ത് തെറ്റിന്റെ പേരിലാണ് എന്നെ ഒഴിവാക്കുന്നത്…..??? “”
“”അതിനു ഞാൻ ഇനി നിനക്ക് മറുപടി തരണോ സവിതെ….. “”
വണ്ടി ഓടിച്ചു കൊണ്ട് യാതൊരു ഭാവഭേദവുമില്ലാതെ വിനുവേട്ടൻ എനിക്കു മറുപടി തന്നു…..
“”വേണം വിനുവേട്ടാ…..
ശിക്ഷ വിധിക്കുമ്പോൾ കോടതി പോലും ചെയ്ത തെറ്റുകൾക്കു ആണ് വിധിക്കുന്നത് …..
എനിക്കും അത് അറിയാൻ ഉള്ള അധികാരം ഉണ്ട്…..
അധികാരത്തെക്കാൾ കൂടുതലെനിക്കു ആഗ്രഹമാണുള്ളത്….
എന്റെ ഏതു സ്വഭാവമാണ് ഇഷ്ടമല്ലാത്തത് പറഞ്ഞാൽ ഞാൻ മാറ്റാം … എനിക്കെന്റെ വിനുവേട്ടനെ മാത്രം മതി…. “”
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ അനുവാദം കൂടാതെ തന്നെ പുറത്തേക്കു ഒഴുകുണ്ടായിരുന്നു…..
അത്രക്കും സ്നേഹിക്കുന്നു ഞാൻ എന്റെ ഭർത്താവിനെ എന്നുള്ളതാണ് സത്യം…..
എന്റെ ചോദ്യം കേട്ടപ്പോൾ വിനുവേട്ടൻ എന്നെയൊന്നു പുച്ഛിച്ചു നോക്കി…. എന്നിട്ടു പറഞ്ഞു….
“”നിന്നെ എനിക്ക് സംശയം ആണ്….
നിന്നെ പോലെ ഒരു സ്ത്രീയെ ഇനിയും സഹിക്കാൻ എനിക്ക് വയ്യ…..
പക്ഷെ നിന്റെ അവിഹിതത്തിന് തെളിവ് ഇപ്പോൾ നീ ചോദിച്ചാൽ എൻ്റെ കയ്യിൽ ഇല്ല…..
കാരണം ഞാൻ നിന്റെ മറ്റേ ബന്ധം നോക്കി നടക്കുക അല്ലായിരുന്നു…. കുറച്ചു കാലമായി സംശയമുണ്ടായിരുന്നു ഇപ്പോൾ എനിക്കു ഉറപ്പായി അതുകൊണ്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു….
ഇനി അതിനു മാറ്റം ഉണ്ടാവില്ല…. നിന്റെ എത്ര കണ്ണുനീർ കണ്ടാലും….. “”
അപ്പോൾ അതാണ് കാര്യം,,, എന്നോട് ഒരു രീതിയിലും ബന്ധം കഴിഞ്ഞ മൂന്ന് മാസമായി ഇല്ലാത്തതിന്റെ കാരണം അല്ലാതെ താല്പര്യം കുറഞ്ഞതല്ല…… പാവം,,, ആരോ ഇല്ലാത്തതു പറഞ്ഞു തെറ്റിധരിപ്പിച്ചു വച്ചേക്കുകയാണ്……..എന്നാലും വിനുവേട്ടന്റെ വർത്തമാനം കേട്ടപ്പോൾ മനസ്സിൽ ഇത്രയും ചിന്തിച്ചു എങ്കിലും പുറത്ത് ഇങ്ങനെ ചോദിച്ചു പോയി….
“”ഒരിക്കലും ഞാൻ മനസ്സുകൊണ്ട് പോലുമിങ്ങനെ ചിന്തിച്ചിട്ടില്ല വിനുവേട്ടാ….
എന്ത് കഷ്ടം ആണ് വിനുവേട്ടാ
ഒരു ഉറപ്പും ഇല്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ ഒഴിവാക്കാൻ ശ്രമിക്കുന്നത്…..””
“”അത് മാത്രം അല്ല സവിത,,,, നീ നമ്മൾ തമ്മിൽ നിൽകുമ്പോൾ ഒന്ന് നോക്കിക്കേ….. എൻ്റെ ഒപ്പം നിൽക്കാൻ ഉള്ള യോഗ്യത നിനക്കു ഉണ്ടോ….???
സ്വയം ആലോചിച്ചിട്ട് പറ…. “”
സത്യം ആണ് വിനുവേട്ടൻ കാണാൻ നല്ല സുന്ദരൻ ആണ്…..
കല്യാണം തീരുമാനിച്ചപ്പോൾ കൂട്ടുകാരികൾ എല്ലാം പറഞ്ഞതാണ്
“”നിന്റെ ഒരു ഭാഗ്യം സവിതേ നല്ല ചുള്ളൻ ചെക്കൻ ആണെന്ന്… “”
ഞാനും അന്ന് അത് ചോദിച്ചപ്പോൾ എന്നോട് വിനുവേട്ടൻ പറഞ്ഞത് പുറമെ കാണുന്ന സൗന്ദര്യത്തിൽ അദ്ദേഹത്തിന് വിശ്വാസം ഇല്ലന്ന് ആണ്……മനസിന്റെ നന്മയിൽ ആണ് കാര്യം……
എന്തൊക്കെ ഡയലോഗ് അടിച്ച ആളാണ് ഇപ്പോൾ ഇരുന്നു ചോദിക്കുന്നത് കണ്ടില്ലേ…..
അതും കൂടി കേട്ടതോടെ പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല……
ഒരുപാട് ആശിച്ചാണ് ഞാൻ ഇത്രയും നന്മ ഉള്ള മനുഷ്യന്റെ കൂടെ ജീവിതം ആരംഭിച്ചത്…… അങ്ങനെ തന്നെ ആയിരുന്നു ജീവിതം,,,, പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞത് കഴിഞ്ഞ മൂന്ന് മാസത്തിൽ ആണ്….. അതാണെങ്കിൽ അദ്ദേഹത്തിന് എന്നോടുള്ള സംശയം കാരണവും…..
വീട് എത്താറായി…… വീട്ടുകാരോട് എങ്ങനെ പറയുമോ ഇതൊക്കെ……
കൂട്ടുകാരികളുടെയും ബന്ധുക്കളുടെയും മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും…… വിവാഹ മോചനം കഴിഞ്ഞ പെണ്ണുങ്ങളെ സമൂഹം അങ്ങനെ അല്ലെ കാണു…..തെറ്റു ചെയ്തിട്ട് ഉണ്ടോ എന്നൊന്നും നോക്കില്ലല്ലോ……
വീടിന്റെ ഗേറ്റിന്റെ മുൻപിൽ എത്തിയപ്പോൾ കണ്ടു…..
അച്ഛനും വീട്ടുകാരും അടുത്തുള്ള ബന്ധുക്കളും നിൽപ്പുണ്ട് വെളിയിൽ തന്നെ…..
ദൈവമേ വിനുവേട്ടൻ എല്ലാവരെയും വിളിച്ചു അറിയിച്ചിട്ട് ആണോ എന്നെ കൊണ്ടേ ആക്കുന്നത്……
എന്റെ കാലുകൾ തളരുന്നത് പോലെ തോന്നി…. തല കറങ്ങുന്നത് ആണോ അതോ ഭൂമി കറങ്ങുന്നതു ആണോ…. ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ….. കണ്ണിലേക്കാണെങ്കിൽ ഇരുട്ടും കയറുന്നു…..
കാറിൽ നിന്നും ഇറങ്ങിയതും ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി…..
അമ്മ എന്നെ ചേർത്ത് നിർത്തിയിട്ടു ചോദിച്ചു
“”മോൾ എല്ലാം അറിഞ്ഞായിരുന്നോ….????””
“”എന്താണമ്മേ “”
അമ്മയെനിക്ക് മറുപടി തരും മുൻപ് വിനുവേട്ടൻ കയറി വന്നു…. വീടിന്റെ പടി വരെ…..
എൻ്റെ ബാഗ് കൊണ്ടേ താഴെ വെച്ചു……എന്നിട്ടു കൂടി നിന്നവരോട് എല്ലാവരോടുമായി പറഞ്ഞു….
“”സവിതയെ ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകുകയാണ്…..
കോടതിയിൽ നമുക്കു ഇനി കാണാം…. “”
വിനുവേട്ടന്റെ സംസാരം കേട്ടു കഴിയുമ്പോൾ അച്ഛനും അമ്മയും ഞെട്ടും എന്നാണ് ഞാൻ കരുതിയത്…..
പക്ഷെ അച്ഛന്റെ സംസാരം എന്നിൽ അത്ഭുതം ഉളവാക്കി….
“”അല്ലങ്കിലും നിന്നെ പോലെ കെട്ടിയ പെണ്ണിന്റെ താലിക്കു വില നൽകാത്ത ഒരുത്തന്റെ കൂടെ എൻ്റെ മോളെ ഇനി നിർത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെടാ…..
എൻ്റെ മുൻപിൽ നിന്നും പൊക്കോ അല്ലങ്കിൽ ഞാൻ വെട്ടി പട്ടിക്കു ഇറച്ചി ആയി ഇട്ടു കൊടുക്കും …. നായെ…. “”
അച്ഛന്റെ പ്രതികരണം വിനുവേട്ടനിൽ പേടിയും ഞെട്ടലും ഉണ്ടാക്കി…
അച്ഛൻ പൊതുവെ ഇങ്ങനെയൊന്നും ആരോടും പറയാറില്ല….
ആ സമയത്ത് വീടിന്റെ മുൻപിൽ ഒരു കാർ വന്നു ….
അതിൽ നിന്നും അമ്മാവന്റെ മകൾ രേണുവും റബ്ബർ വെട്ടാൻ വരുന്ന രാജീവും ഇറങ്ങി വന്നു…..
രേണു ഭർത്താവ് മരിച്ചിട്ടു വീട്ടിൽ വന്നു നിൽക്കുക ആയിരുന്നു കുറെ കാലം ആയിട്ട്…..’
“എന്നാലും കുറച്ചൂടെ നല്ല ചെറുക്കനെ അവൾക്കു നോക്കി കൊടുക്കാമായിരുന്നു അമ്മാവന്””…..
ഞാൻ അമ്മയുടെ ചെവിയിൽ മെല്ലെ പറഞ്ഞു….
അമ്മ എന്റെ ചോദ്യം കേട്ടതും
“”മോളെ മിണ്ടാതെ ഇരിക്ക് അല്ലങ്കിൽ അമ്മാവൻ ഉറഞ്ഞു തുള്ളുന്നത് മോളു കാണേണ്ടി വരും……..
അവരു തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു…..
ഇന്നലെ രാത്രിയിൽ ഒളിച്ചോടി പോകാൻ നോക്കിയപ്പോൾ പിടികൂടിയതാണ് രണ്ടിനെയും കൂടി…..
കൂടുതൽ നാണക്കേട് ആകേണ്ട കരുതി അമ്മാവൻ നടത്തി കൊടുത്തതാണ്….. “”
രേണുവും രാജീവും അമ്മാവന്റെ വീട്ടിലേക്കു കയറി പോയി കഴിഞ്ഞപ്പോൾ അച്ഛൻ എൻ്റെ അടുത്തേക്ക് വന്നു….
എന്നിട്ടു എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു….
“”മോളു വിഷമിക്കരുത് അച്ഛൻ പറയുന്നത് കേട്ടു…..
നിന്റെ ഭർത്താവ്,,,, ഈ നാറി ഇല്ലേ ഇവൻ രേണുവും ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു…… അവൾക്കു ചുമ്മാ തമാശ ആയിരുന്നു…. പക്ഷെ ഇവൻ വലിയ സീരിയസ് ആയിരുന്നു….
ഇങ്ങനെ ഒരുത്തൻറെ കൂടെ ജീവിച്ചാൽ അവൾക്കു വേണ്ടി എന്റെ മോളെ കൊല്ലാനും ഇതുപോലെ ഉള്ളവൻ മടിക്കില്ല….
ദേ,, ഇന്നലെ രാത്രിയിൽ ഈ തന്തക്കു ജനിക്കാത്തവൻ അവൾക്കു അയച്ച മെസ്സേജ് ആണ്…….
“””എത്രയും പെട്ടെന്ന് സവിതയെ ഒഴിവാക്കി ഞാൻ എൻ്റെ രേണു മുത്തിനെ സ്വന്തം ആക്കും ,,,,, കൂടെ കുറെ ഉമ്മകളും അതിന്റെ കൂടെ അവന്റെ തുണി ഇല്ലാത്ത ഫോട്ടോയും…..
അവളുടെ മൊബൈൽ ഇന്നലെ കിട്ടിയപ്പോൾ ഞങ്ങൾ എല്ലാം നോക്കി,,,, അപ്പോൾ കണ്ടതാണ്…..
പിന്നെ ഞങ്ങളെല്ലാവരും കൂടി അവളുടെ കല്യാണം കഴിഞ്ഞു അങ്ങോട്ട് വരാൻ ഇരിക്കുക ആയിരുന്നു,,,,, അപ്പോൾ ആണ് നിങ്ങൾ ഇങ്ങോട്ട് വന്നത്….. “”
എനിക്കെന്റെ ഭർത്താവിനോട് ആദ്യമായി മനസ്സിൽ വെറുപ്പ് ഉടലെടുത്തു കഴിഞ്ഞിരുന്നു…..
നട്ടെല്ല് ഇല്ലാത്തവൻ അല്ലെങ്കിൽ അയാൾ ചീത്ത ആയിട്ട് ആ ചീത്ത പേര് എന്റെ തലയിൽ വച്ചുകെട്ടാൻ നോക്കുമോ….???
ഇനിയും നിന്നു ചൊറിഞ്ഞാൽ ചിലപ്പോൾ അവരെല്ലാരും കൂടി അവരുടെ ചന്തിയിലെ ചൊറിച്ചിൽ വരെ തന്നെ കൊണ്ട് ചൊറിഞ്ഞു മാറ്റിക്കുമെന്നു വിനോദിനു തോന്നി…. എത്രയും വേഗം ഇവിടുന്നു എസ്കേപ്പ് ആകണം….. അയാൾ മനസ്സിലുറപ്പിച്ചു……
എന്റെ അച്ഛന്റെ പ്രകടനം കണ്ടു കണ്ണുതള്ളി നിന്ന വിനുവേട്ടൻ മുങ്ങാൻ നോക്കി…….
പുള്ളിക്ക് മനസ്സിലായി….. സംഗതി സീൻ കോൺട്ര ആണെന്ന്…..
രക്ഷപെടാൻ നോക്കിയ വിനുവേട്ടനെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു
“”നിൽക്കെടാ അവിടെ,,,,, നാണം ഇല്ലല്ലോടാ നാറി ഇത് പോലെ ഉള്ള പണി കാണിക്കാൻ…….
പിന്നെ,,, എന്റെ മോളുടെ കൂടെ ഇത്രയും കാലം താമസിച്ചു വഞ്ചിച്ചതല്ലേ അതിനു എന്തെങ്കിലും പ്രത്യുപകാരം നൽകാതെ വിടുന്നത് മോശമല്ലേ…..
അതുകൊണ്ട് നിന്റെ തുണി ഉടുക്കാത്ത ഫോട്ടോ ഞങ്ങൾ പബ്ലിഷ് ചെയ്തേക്കാം എല്ലായിടത്തും…… അപ്പോൾ ഇങ്ങനെ ഓരോരുത്തർക്കും ആയി അയച്ചു നിനക്കു വിഷമിക്കേണ്ടി വരില്ലല്ലോ……സത്യമായും എല്ലാവർക്കും കൂടി അയച്ചു കൊടുക്കാനുള്ള നിന്റെ ബുദ്ധിമുട്ട് കാണുന്നതുകൊണ്ടാണ് മകനെ…….. നാട്ടിൽ ഉള്ള പെണ്ണുങ്ങൾ എല്ലാം നിന്റെ മറ്റേതു കാണാൻ മുട്ടി ഇരിക്കുക അല്ലെ…… ഓരോ ശവങ്ങൾ പൊക്കോണം വീട്ടിൽ നിന്നും ഇറങ്ങി…..
അച്ഛനു വിനുവേട്ടനോട് ഉള്ള ദേഷ്യം കൊണ്ട് സംസാരം അവസാനം ഒരു അലറിച്ചയായി…..
നാണം കേട്ടു തല താഴ്ത്തി വിനുവേട്ടൻ,,,അല്ലങ്കിൽ ഇതുപോലെയുള്ളവരെ എന്തിനാണ് ഏട്ടൻ കൂട്ടി വിളിക്കുന്നത്…. അതുകൊണ്ട് ഇങ്ങനെ പറയാം…..
വിനോദ് എൻ്റെ വീടിന്റെ പടി ഇറങ്ങി പോകുമ്പോൾ എന്റെ മനസ്സ് നിറയെ സന്തോഷം അലതല്ലുക ആയിരുന്നു…. സന്തോഷ കണ്ണുനീരും എന്റെ കണ്ണിൽ നിന്നപ്പോൾ താഴേക്കു ഒഴുകി മാറുന്നുണ്ടായിരുന്നു….
ആ കണ്ണുനീർ മാത്രം മതി വിനോദെ,, നിന്നേ പോലെ ഉള്ളവനെയൊക്കെ പ്രളയത്തിൽ മുക്കി കൊല്ലാൻ……
കല്യാണം കഴിഞ്ഞപ്പോൾ ചതിയുടെ കറുപ്പു നിറം വിനോദിന്റെ രൂപത്തിൽ കൂടെ കൂടി….. ഇപ്പോൾ ആ കറുപ്പ് എന്റെ ജീവിതത്തിൽ നിന്നും ഓടി ഒളിച്ചിരിക്കുന്നു….
എന്റെ ഭാഗ്യം…..
വിനോദ് പോയപ്പോൾ എല്ലാം കേട്ടു ചെറിയ ഒരു ഷോക്കിൽ ആയിരുന്ന എന്നോട് എന്റെ അച്ഛൻ വന്നു പറഞ്ഞു
“”മോള് പേടിക്കുക ഒന്നും വേണ്ട…..ഇനിയും മോൾക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റരുത് ജീവിതത്തിൽ….. മോൾ അവന്റെ ഇഷ്ടങ്ങൾ നടത്തി കൊടുക്കുന്ന അടിമയാകാതെ ഭാര്യ ആയി ജീവിക്കണം ഇനി എങ്കിലും…… നിങ്ങളുടെ ജീവിതം ആണ് അല്ലാതെ അവന്റെ മാത്രമല്ല…….
അവനു അങ്ങനെ ഒരു ജീവിതത്തിനു സമ്മതമാണെങ്കിൽ അച്ഛൻ നിങ്ങളെ വീണ്ടും ഒന്നിപ്പിക്കാം അല്ലങ്കിൽ അതുപോലെ ഒരുത്തന്റെ കൂടെ ജീവിച്ചു മോൾ ജീവിതം പാഴാക്കണ്ട കാര്യമില്ല….. “”
എന്റെ അച്ഛന്റെ ചിന്തകൾക്കും എന്നോടുള്ള ഇഷ്ടത്തിനും കെയറിങ്ങിനും,,, ഇങ്ങനെ ഒരു അച്ഛനെ നൽകിയതിന് ഞാൻ ദൈവത്തോട് ഒരായിരം നന്ദി അർപ്പിച്ചു…..
A story by #അരുൺ_ നായർ
അഭിപ്രായം പറയണേ സൗഹൃദങ്ങളെ…..
