ചേച്ചി, ചെറിയച്ഛൻ എന്റെ സ്വകാര്യഭാഗങ്ങളിലൂടെ എല്ലാം കൈ ഓടിക്കുമായിരുന്നു. അതിനു പ്രതിഫലമായി മിട്ടായി വാങ്ങാൻ പണം….

തന്റെ അനിയത്തി ചെറിയച്ഛന്റെ മുറിയിലേക്ക് പമ്മി പമ്മി പോകുന്നത് കണ്ടിട്ടാണ് അഞ്ചു അവളുടെ പുറകെ കൂടിയത്.

ഹാളിലെ കോണിയുടെ മറവിൽ നിൽക്കുന്ന അഞ്ജുവിനെ വിദ്യ കണ്ടിട്ടുണ്ടായിരുന്നില്ല.

വിദ്യാ ചെറിയച്ഛന്റെ മുറിയിലേക്ക് കയറിയതും ആ മുറിയുടെ വാതിൽ ശബ്ദം ഇല്ലാതെ അടഞ്ഞു.. അത് കണ്ടതും അഞ്ജുവിന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ നിറഞ്ഞു…

അവൾ ശബ്ദം ഉണ്ടാക്കാതെ ചെന്ന് മുറിയുടെ വാതിൽ തുറക്കാൻ നോക്കി. എന്നാൽ അത് അകത്തു നിന്ന് കുറ്റി ഇട്ടിരിക്കുകയാണ് എന്ന് അഞ്ജുവിന് മനസ്സിലായി. അവളുടെ ഉള്ളിൽ ഒരു ആധി പടർന്നു കയറി. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്തിനാണ് ഇപ്പോൾ ചെറിയച്ഛന്റെ മുറിയിലേക്ക് ഒറ്റയ്ക്ക് കടന്നു ചെന്നത്?

​ആകെക്കൂടി ആദിയായി അഞ്ജുവിന്. അവൾ മുറിയുടെ ചുറ്റും നടന്നു. എന്തെങ്കിലും ഒരു പഴുത് കിട്ടാതിരിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു. ഭാഗ്യത്തിന് ഒരു ജനല് അല്പം തുറന്ന് കിടക്കുന്നത് അവൾ കണ്ടു. വേഗം അത് തുറന്നു കർട്ടൻ അല്പം മാറ്റി അകത്തേക്ക് നോക്കിയ അഞ്ജന ആകെ ഞെട്ടിപ്പോയി.

കട്ടിലിൽ കിടന്നു കൊണ്ട് തന്റെ അനിയത്തിയുടെ മാറിടങ്ങളെ ഞെരിച്ച് ഉടയ്ക്കുന്ന ചെറിയച്ഛൻ. വിദ്യയാകട്ടെ, യാതൊരു ഭാവമാറ്റവുമില്ലാതെ ചെറിയൊരു ചിരിയോടെ അവിടെ നിൽക്കുന്നു. ആ കാഴ്ച കണ്ടതും അഞ്ജുവിന്റെ ഉള്ളൊന്ന് കാളി.
​തല ചുറ്റുന്നതു പോലെ അവൾക്ക് തോന്നി അഞ്ജുവിന്. ചോര തിളച്ചു വന്നെങ്കിലും പെട്ടെന്ന് ഒരു ബഹളം വെക്കാൻ അവൾക്ക് കഴിഞ്ഞില്ല.

അപ്പുറത്തെ മുറിയിൽ വയ്യാതെ കിടക്കുന്ന അമ്മയുണ്ട്. ഒരു വലിയ പ്രശ്നമുണ്ടാക്കി അമ്മയെ കൂടുതൽ തളർത്തേണ്ട എന്ന് കരുതി അവൾ അപ്പോൾ അതൊരു ഇഷ്യൂ ആക്കിയില്ല.. എന്നാൽ അത് കണ്ടില്ല എന്ന് നടിച്ചു പോകാനും കഴിയുന്ന ഒരു കാര്യം അല്ലായിരുന്നു…

കണ്ണ് നിറയുന്നുണ്ടായിരുന്നെങ്കിലും അവൾ പതുക്കെ അവിടെ നിന്ന് മാറി നിന്നു. ഒന്നും കാണാത്തതുപോലെ ദൂരെ മാറി നിന്ന് അവൾ വിദ്യയെ ഉറക്കെ വിളിച്ചു.

​”വിദ്യേ… വിദ്യേ നീ എവിടെയാ? ഇങ്ങോട്ട് വന്നേ…”

​അല്പസമയത്തിനകം വെപ്രാളത്തോടെ വിദ്യ മുറിയിൽ നിന്ന് ഇറങ്ങി വന്നു. അവളുടെ വസ്ത്രങ്ങൾ ഒതുക്കുന്നതും മുഖത്തെ പരിഭ്രമവും അഞ്ജു ശ്രദ്ധിച്ചു. വിദ്യ ചേച്ചിയെ സംശയത്തോടെ നോക്കി.

താൻ മുറിയിൽ കയറിയത് ചേച്ചി അറിഞ്ഞോ എന്ന പേടി അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. എന്നാൽ ഒന്നും സംഭവിക്കാത്ത മട്ടിൽ അഞ്ചു അവളോട് പെരുമാറി. “നീ അവിടെ എന്ത് ചെയ്യുകയായിരുന്നു? അമ്മ ദാ വെള്ളം ചോദിക്കുന്നു, വേഗം ചെന്ന് നോക്ക്,” എന്ന് അഞ്ചു ശാന്തമായി പറഞ്ഞപ്പോഴാണ് വിദ്യയ്ക്ക് അല്പം സമാധാനമായത്.

​അന്നു മുതൽ അഞ്ചു വിദ്യയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. വിദ്യയുടെ പെരുമാറ്റത്തിലും രീതികളിലും വലിയ മാറ്റങ്ങൾ വന്നത് അവൾ തിരിച്ചറിഞ്ഞു. കൂട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ അഞ്ജുവിനെ അമ്പരപ്പിച്ചു.

വിദ്യ വലിയ വലിയ തുകകൾ മിട്ടായി വാങ്ങാനായി കൊണ്ടു വരാറുണ്ടത്രെ.. മിട്ടായി മാത്രമല്ല എന്നും സ്കൂളിനടുത്തുള്ള കടയിൽ ചെന്ന് സ്നാക്സും ലൈമും എല്ലാം അവൾ വാങ്ങും. താൻ മാത്രം കഴിക്കുകയല്ല, കൂടെയുള്ള കൂട്ടുകാരികൾക്കും അവൾ വാരിക്കോരി വാങ്ങിക്കൊടുക്കും.

​”നിനക്ക് എവിടുന്ന് കിട്ടുന്നു ഇത്രയും പൈസ?” എന്ന് കൂട്ടുകാരികൾ ചോദിക്കുമ്പോൾ, “എന്റെ അച്ഛൻ എനിക്ക് തരുന്ന പോക്കറ്റ് മണിയാണ്,” എന്നാണ് അവൾ അവരോടെല്ലാം പറഞ്ഞിരിക്കുന്നത്.

എന്നാൽ സത്യം മറ്റൊന്നായിരുന്നു. ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്ന രാജേന്ദ്രന് പോക്കറ്റ് മണി പോയിട്ട് വീട്ടിലെ കാര്യങ്ങൾ പോലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാറില്ല.. അയാൾക്ക് അവിടെ അത്ര നല്ല ജോലി ഒന്നും ആയിരുന്നില്ല.. നാട്ടിൽ വന്നാൽ വേറെ ജോലി ഒന്നും കിട്ടില്ല എന്ന് അറിയാവുന്നതുകൊണ്ട് അവിടെത്തന്നെ തട്ടിമുട്ടി പോകുന്നു എന്ന് മാത്രം…

തുച്ഛമായ ശമ്പളം പോരാത്തതിന് ഭാര്യയായ ഗീതയുടെ അസുഖവും മരുന്നും വലിയൊരു ബാധ്യതയായിരുന്നു.
​അവിടെ പിന്നെ ഉള്ളത് രാജേന്ദ്രന്റെ അനിയൻ വിനോദ് ആണ്. അയാളുടെ കല്യാണം കഴിഞ്ഞിട്ടില്ല. വിനോദിന് ടാക്സി ഓടിക്കൽ ആണ് ജോലി…

അയാൾ മാസം എന്തെങ്കിലും ഒക്കെ ചെലവിന് എന്ന് പറഞ്ഞ് അവിടെ കൊടുക്കും അത്രമാത്രം.. ഉച്ചയ്ക്ക് ഉണ്ണാൻ വരാറില്ല രാത്രി വന്നാൽ ഇവിടെ നിന്ന് കഴിക്കും… ഒരുനേരത്തെ ആഹാരം മാത്രമേ അയാൾക്ക് വേണ്ടൂ.. അതുകൊണ്ട് പണം നൽകിയാലും ഇല്ലെങ്കിലും ആരും ഒന്നും പറയാറില്ല..

ഇത് അവരുടെ തറവാട് വീടാണ്. ഒരു വർഷം മുൻപ് വരെ അവരുടെ അമ്മയും അവിടെ ഉണ്ടായിരുന്നു. അമ്മ മരിച്ചതിനുശേഷവും വിനോദ് അവിടെ തന്നെയാണ് താമസം. വിനോദിന് വേറെ എങ്ങോട്ടും പോകാൻ ഇടമില്ല, മാത്രവുമല്ല ഈ വീട്ടിൽ അയാൾക്ക് അവകാശം ഉണ്ട് താനും. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ വിനോദിനെ പുറത്താക്കാൻ അഞ്ചുവിന് കഴിയില്ലായിരുന്നു.

​എന്ത് ചെയ്യണം എന്നറിയാതെ അഞ്ചു കുഴങ്ങി. ഒടുവിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്കൂളിലെ ടീച്ചർ അമ്മയോട് കാര്യങ്ങൾ തുറന്നു പറയാൻ അവൾ തീരുമാനിച്ചു. ടീച്ചറമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അഞ്ചു കരഞ്ഞു കൊണ്ട് എല്ലാം വിവരിച്ചു.

വിദ്യയുടെ കയ്യിലെ പണത്തെക്കുറിച്ചും ചെറിയച്ഛന്റെ മുറിയിൽ കണ്ട കാഴ്ചയെക്കുറിച്ചും അവൾ പറഞ്ഞു. എല്ലാം കേട്ടപ്പോൾ ടീച്ചറമ്മ നടുങ്ങിപ്പോയി. സ്വന്തം വീട്ടിൽ വെച്ച് ഒരു കുട്ടി ഇത്തരത്തിൽ ഒരു ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് അവരെ വേദനിപ്പിച്ചു.

​ടീച്ചറമ്മ വളരെ തന്ത്രപരമായി കാര്യങ്ങൾ നീക്കി. ആരും അറിയാതെ അവർ വിദ്യയെ വിളിച്ച് കൗൺസിലിംഗ് കൊടുത്തു. സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചപ്പോൾ വിദ്യ എല്ലാം തുറന്നു പറഞ്ഞു. വൈദ്യ പരിശോധനയിൽ അവൾക്ക് വേറെ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് മനസ്സിലായി, അത് വലിയൊരു ആശ്വാസമായിരുന്നു.

​ചെറിയച്ഛനെ വെറുതെ വിടാൻ ടീച്ചറമ്മ തയ്യാറായിരുന്നില്ല. അവരുടെ ഭർത്താവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ടീച്ചറമ്മയുടെ ഭർത്താവിനെക്കൊണ്ട് വിനോദിനെ തന്ത്രപരമായി പിടിപ്പിച്ചു. കുടുംബത്തിന്റെ മാനം കരുതി ഈ വിഷയം പുറത്തറിയിക്കാതെ, മറ്റൊരു പെറ്റി കേസ് അയാളുടെ തലയിൽ ചാർത്തി.

പോലീസ് ഇൻസ്പെക്ടറായ ടീച്ചറമ്മയുടെ ഭർത്താവ് അയാളെ സ്റ്റേഷനിൽ കൊണ്ടുപോയി നന്നായി “പെരുമാറി”. വിനോദിനും ഇൻസ്പെക്ടർക്കും മാത്രമേ എന്തിന്റെ പേരിൽ ആണ് അയാളെ അടിച്ചത് എന്ന കാര്യം അറിയാവൂ. ബാക്കി എല്ലാവർക്കും വണ്ടിയുടെ ചെറിയൊരു പ്രശ്നം കൊണ്ടാണ് അയാൾ ജയിലിൽ കിടക്കുന്നത് എന്നേ തോന്നിയുള്ളൂ.

​അടി കിട്ടിയതോടെ വിനോദിന് കാര്യം മനസ്സിലായി… ഇത് മറ്റാരും അറിയരുത് എന്ന് പറഞ്ഞ് അയാൾ ടീച്ചർ അമ്മയുടെ ഭർത്താവിന്റെ കാലുപിടിച്ചു.. അപ്പോഴും കിട്ടിയിരുന്നു രണ്ടെണ്ണം കൂടി..

ഇനി ഈ നാട്ടിൽ തന്നെ അയാളെ കാണരുത് എന്ന് ടീച്ചർ അമ്മയുടെ ഭർത്താവ് അയാളോട് ആവശ്യപ്പെട്ടപ്പോൾ എന്തുവേണമെങ്കിലും ചെയ്യാൻ വിനോദ് തയ്യാറായിരുന്നു….

ജയിലിൽ നിന്ന് ഇറങ്ങിയതും അയാൾ ആ വീടും നാടും വിട്ടുപോയി. അതോടെയാണ് അഞ്ചുവിന് ശ്വാസം നേരെ വീണത്. വിദ്യ അഞ്ചുവിനോട് കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു. “ചേച്ചി, ചെറിയച്ഛൻ എന്റെ സ്വകാര്യഭാഗങ്ങളിലൂടെ എല്ലാം കൈ ഓടിക്കുമായിരുന്നു. അതിനു പ്രതിഫലമായി മിട്ടായി വാങ്ങാൻ പണം തരും.

പണം കിട്ടുമല്ലോ എന്ന് കരുതിയാണ് ഞാൻ നിന്നുകൊടുത്തത്,” വിദ്യ വിങ്ങിപ്പൊട്ടി.
​അതിന്റെ വരുംവരായികൾ അറിയാതെയാണ് അവൾ അത് ചെയ്തത്. എന്നാൽ ഇന്ന് അവൾക്കറിയാം താൻ ചെയ്തത് എത്ര വലിയ തെറ്റാണ് എന്ന്. വിദ്യയുടെ വാക്കുകൾ കേട്ടപ്പോൾ അഞ്ചുവിന്റെ കണ്ണുകൾ നിറഞ്ഞു….
വിദ്യയുടെ ഈ ഒരു അനുഭവത്തോടെ ടീച്ചറമ്മ ആ ഒരു കാര്യം ഉറപ്പിക്കുകയായിരുന്നു…

ഇനിയുള്ള കുട്ടികൾക്ക് ഇതിനെക്കുറിച്ച് എല്ലാം ശരിക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന്… ശരീരത്തിന്മേലുള്ള അവകാശത്തെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും കുട്ടികൾ ബോധവാന്മാരാകണം. അന്ന് മുതൽ ആ സ്കൂളിലെ കുട്ടികൾക്ക് അതൊരു വലിയ പാഠമായി മാറി. അഞ്ചുവും വിദ്യയും വീണ്ടും തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി.

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *