മുറിയിൽ വെളിച്ചം തെളിഞ്ഞതും ഗൗതം കണ്ണുകൾ ഒന്ന് ഇറുക്കിയടച്ചു..
അമ്മയാവും. കണ്ണ് തുറന്ന് നോക്കീല…
” എന്ത് കിടപ്പാണ് മോനേ ഇത്… ഇങ്ങനെ ഇരുന്നാൽ ഇതൊക്കെ ശരിയാവോ… നീ ഒന്നെണീറ്റ് മുഖമൊക്കെ കഴുകി വന്നേ…”
” ഞാൻ വരാം അമ്മേ…” എങ്ങനെയോ അമ്മയെ പറഞ്ഞ് വിട്ടു.
അമ്മ പോയിക്കഴിഞ്ഞാൽ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ വെളിച്ചം കണ്ണിലേക്ക് കുത്തിക്കയറി വെളിച്ചം അസഹ്യമാണ് ഇപ്പോൾ ഇരുട്ടാണ്.. അകത്തും പുറത്തും…. മെല്ലെ മേശമേൽ വച്ചിരുന്ന ഫോട്ടോയിലേക്ക് മിഴികൾ നീണ്ടു…
ആമി മോളുടെ ചിരിക്കുന്ന മുഖം എൻറെ മോള്…. ഒന്ന് കണ്ടിട്ട് മാസം രണ്ട് കഴിഞ്ഞിരിക്കുന്നു ഗൗതമിൻ്റെ നെഞ്ചിലെന്തോ കൊളുത്തിയത് പോലെ ഉള്ളൊന്ന് പിടഞ്ഞു.
അതേസമയം മനസ്സിൽ മറ്റൊരു മുഖം കൂടെ തെളിഞ്ഞു സുന്ദരിയായ ഒരു സ്ത്രീയുടെ ചിരിക്കുന്ന മുഖം മാലിനിയേടത്തി…. തൻറെ ജീവിതം ഇങ്ങനെ ഇരുട്ടിലാക്കിയവർ..
സ്വർഗ്ഗം അതായിരുന്നു ഈ വീടിൻറെ പേര് അമ്മയും താനും മീനാക്ഷിയും ആമി മോളും അതായിരുന്നു തന്റെ ലോകം. പിന്നെ എപ്പോഴാണ് ഇവിടെ നരകമായത്…. മീനാക്ഷിയുടെ പരിഭവങ്ങളും പരാതികളും കുറുമ്പുകളും തനിക്ക് അന്യമായത്…
നമ്മെ ചെറുപ്പത്തിലാണ് അച്ഛൻ മരിക്കുന്നത് പെട്ടെന്നുണ്ടായ ഒരു ഹാർട്ടറ്റാക്ക് അതായിരുന്നു അച്ഛൻറെ മരണകാരണം… പിന്നീടങ്ങോട്ട് അമ്മയുടെ ഒരു ഒറ്റയാൾ പോരാട്ടം ആയിരുന്നു തങ്ങളുടെ ജീവിതം…
സാധാരണ ആൺകുട്ടികളുടെ പോലെ ചീത്ത കൂട്ടുകെട്ടുകളോ ഒന്നും ഇല്ലാതെ പഠനത്തിൽ മാത്രം ശ്രദ്ധിച്ചു, അമ്മ വളർത്തിയ മകൻ മറ്റുള്ളവർക്ക് ഒരു മാതൃകയായി തന്നെ വളർന്നു…
കുട്ടികൾക്ക് അറവ് പകർന്നു നൽകിയ അമ്മയുടെ മകനായി ഉയർന്ന മാർക്കോട് തന്നെ പഠിച്ചു പാസായി നല്ലൊരു വിദ്യാർത്ഥിയായി, ഒടുവിൽ അമ്മ ആഗ്രഹിച്ചത് പോലെ തന്നെ ഒരു കോളേജ് അധ്യാപകനായി…
കോളേജിലെ എൻറെ വിദ്യാർത്ഥിനിയായിരുന്നു മീനാക്ഷി ഇങ്ങോട്ട് വന്ന പ്രണയം പറയുകയായിരുന്നു ആദ്യമൊക്കെ പഠിപ്പിക്കുന്ന വിദ്യാർത്ഥിനിയെ പ്രണയിക്കുന്നത് തെറ്റാണെന്ന് കാഴ്ചപ്പാടിൽ അവളെ മനപ്പൂർവ്വം ഒഴിവാക്കി പക്ഷേ അവളുടെ നിർബന്ധവും പിടിവാശിയും അതാണ് ഞങ്ങളെ ഇരുവരെയും തമ്മിൽ അടുപ്പിച്ചത്…
ഒടുവിൽ അവളുടെ പിടിവാശിക്ക് അവസാനം ഇരു വീട്ടുകാരുടെയും സമ്മതത്തോടുകൂടി ഞങ്ങളുടെ വിവാഹം കഴിഞ്ഞു, വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആമി മോളും ഞങ്ങൾക്ക് കൂട്ടിനായി എത്തി…
അമ്മയ്ക്കും എനിക്കും ബന്ധുക്കൾ ഒന്ന് പറയാനായി ആകെ ഉണ്ടായിരുന്നത് അമ്മയുടെ അകന്ന് സ്വന്തത്തിലെ രണ്ട് ചേട്ടന്മാർ ആയിരുന്നു… എന്തിനും ഏതിനും പരസ്പരം താങ്ങു നണലും ആകുമായിരുന്നു കുടുംബങ്ങൾ ആയിരുന്നു ഞങ്ങളുടെത് അതിൽ മൂത്ത രാജേട്ടൻ … അദ്ദേഹം എനിക്ക് എന്നും ഒരു വലിയ ആശ്വാസമായിരുന്നു ഒരു കൂട്ടുകാരനെ പോലെ തന്നെയായിരുന്നു ഏട്ടൻ എനിക്ക്..
ഏട്ടൻറെ പ്രണയമായിരുന്നു മാലിനിയേടത്തീ… ഇരുവരുടെയും പ്രണയത്തിന് കൂട്ടുനിന്നതും ഞാനായിരുന്നു.. ഏട്ടനെ പോലെ തന്നെ മാലിനിയേടത്തിക്കും ഞാൻ ഏറ്റവും നല്ല സുഹൃത്തും ഒരു അനുജനുമൊക്കെ ആയിരുന്നു…
ഏടത്തി എന്നും എനിക്കൊരു കൂട്ടു തന്നെയായിരുന്നു… നിറഞ്ഞ ചിരിയോടെ മാത്രമേ ഞാൻ എന്നും ഏട്ടത്തിയെ കണ്ടിരുന്നുള്ളൂ… തന്റെ കോളേജിലെ കഥകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന , തനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി തരാൻ ഉത്സാഹം കാണിക്കുന്ന മാലിനി ഏടത്തി എന്നും അമ്മയ്ക്കൊപ്പം തന്നെയായിരുന്നു എൻറെ മനസ്സിൽ..
ഇരുവരുടെയും വിവാഹം കഴിഞ്ഞ് വർഷങ്ങളേറെ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാത്തതിന്റെ വിഷമത്തിൽ ആയിരുന്നു അങ്ങനെയിരിക്കുകയാണ് കാത്തിരുന്നു കിട്ടുന്ന കണ്മണി ഞങ്ങളുടെ എല്ലാം അനഘമോള് രാജേട്ടന്റെയും മാലിനിയേടത്തിയുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്…
കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിയായിരുന്നതിനാൽ താൻ ഉൾപ്പെടെ എല്ലാവരും താഴ്ത്തും തലയിലും വയ്ക്കാതെയായിരുന്നു അവളെ വളർത്തിയത് എന്നും അച്ഛനെക്കാളും ചെറിയച്ഛനായ എന്നോട് ആയിരുന്നു അവൾക്ക് ഇഷ്ടം കൂടുതൽ…
എനിക്കും അങ്ങനെ തന്നെയായിരുന്നു…
അനഘമോളെ ഓർക്കേ ഗൗതമിന്റെ ഇടനെഞ്ച് പിടഞ്ഞു…
ആമി മോൾ ജനിച്ചത് പിന്നെ മീനാക്ഷി എപ്പോഴും പരിഭവം പറയാറുണ്ട് ആമി മോളെക്കാളും ഇഷ്ടം ഗൗതമിനെന്നും അനഘ മോളോട് ആണെന്ന്, അപ്പോഴൊക്കെ താൻ പറയുമായിരുന്നു അനഘമോൾ എൻറെ മൂത്തമകൾ
എന്ന്…
രാജേട്ടന്റെയും മാലിനിയുടെയും ഒപ്പം അവരുടെ അമ്മ അതായത് എൻറെ വലിയമ്മയും ഒന്നിച്ച് ആണ് താമസിച്ചത്…. ഇളയ ചേട്ടനും ദുബായിയിൽ ആണ്,
അന്ന് മീനാക്ഷിയും ആമി മോളും അവളുടെ വീട്ടിൽ പോയിരുന്നു, കോളേജിൽ സമരം ആയിരുന്നതുകൊണ്ട് ഉച്ചയ്ക്ക് വീട്ടിലേക്ക് പോയി, തൻറെ വീട്ടിലേക്ക് കയറുന്നതിനു മുമ്പ് നേരെ പോയത് രാജേട്ടന്റെ വീട്ടിലേക്ക് ആയിരുന്നു, അനഘ മോളോട് വാക്ക് പറഞ്ഞതുപോലെ അവൾക്ക് കൊടുക്കാൻ വാങ്ങിയ ടെഡിബിയറും ചോക്ലേറ്റും കയ്യിലുണ്ടായിരുന്നു…
പൂമുഖ വാതിൽ ചാരിയിട്ടേണ്ടായിരുന്നുള്ളൂ.. ഹാളിൽ ആരെയും കണ്ടില്ല വെക്കേഷൻ ആയതുകൊണ്ട് അനഘ മോൾ വീട്ടിൽ തന്നെയാണ് ഉണ്ടാവാറുള്ളത്.. വല്യമ്മയുടെ മുറിയിലേക്ക് കയറിയപ്പോൾ ആളു മയക്കത്തിലാണ് വിളിക്കേണ്ട എന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മുമ്പിലെ കസേരയിൽ തട്ടിപ്പോയി,
ശബ്ദം കേട്ടപ്പോഴേക്കും വലിയമ്മ കണ്ണ് തുറന്നിരുന്നു….
” ആ മോനായിരുന്നോ എന്താ ഈ നേരത്ത്?..”
കോളേജിൽ ഇന്ന് സമരം ആയിരുന്നു വല്യമ്മേ… എവിടെ ഏട്ടത്തിയും മോളെയും കണ്ടില്ല..”
” അവൾ അടുക്കളയിൽ എങ്ങാനും ഉണ്ടാവും ഞാൻ ഒന്നും മയങ്ങിപ്പോയി ഇപ്പോൾ മരുന്ന് കഴിച്ചു കഴിഞ്ഞാൽ ഉറങ്ങിപ്പോകും… ചിലപ്പോഴൊക്കെ അനഘമോളും എൻറെ കൂടെ ഇവിടെ തന്നെയാണോ ഉറങ്ങാറ്…”
” ആ ഞാൻ ദാ ഇതൊന്നു കൊടുക്കാൻ വന്നതാ. കുറെ നാളുകൊണ്ട് അവളോട് ഇത് വാങ്ങിക്കൊടുക്കാം എന്ന് ഞാൻ പറഞ്ഞിട്ട് ഇനിയും വാങ്ങി കൊടുത്തില്ലെങ്കിൽ അവൾ എന്നെ വെച്ചേക്കില്ല…”
” നീ ഇങ്ങനെ അവൾ ചോദിക്കുന്നതൊക്കെയും വാങ്ങി കൊടുത്തിട്ടാണ് പെണ്ണ് വഷളാകുന്നത്… നീയാണ് അവളെ എങ്ങനെ ലാളിച്ച് വഷളാക്കുന്നത് എന്നാണ് രാജനും മാലിനിയും പറയുന്നത്..”
” അവള് നമ്മുടെ വീട്ടിലെ പുന്നാര കുട്ടിയല്ലേ…”
” മ് മ് ‘ ” വല്യമ്മ ചിരിയോടെ തലയാട്ടി.
വല്യമ്മയോട് യാത്ര പറഞ്ഞുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു..
അവളെ ആദ്യമേ അത് കാണിക്കേണ്ട എന്ന് കരുതി കയ്യിൽ ഉണ്ടായിരുന്ന കവറുകൾ പിന്നിലേക്ക് പിടിച്ചു പക്ഷേ അടുക്കള വാതിൽ കടന്ന് താൻ കണ്ട കാഴ്ച….
ആ കാഴ്ചയിൽ യാന്ത്രികമായ കയ്യിലിരുന്ന് കവറുകൾ നിലത്തുവീണു കവറുകൾ നിലത്ത് വീണോ ഒച്ചയിൽ പരസ്പരം ഇഴുകിച്ച നിന്നിരുന്ന മാലിനിയേടത്തിയും അയൽക്കാരനും സുഹൃത്തുമായ വിശ്വേട്ടനും പരസ്പരം ഞെട്ടി കൊണ്ട് മാറി…
കുറേക്കാലം പ്രണയിച്ചു വിവാഹം കഴിച്ച രാജേട്ടൻ അല്ലാതെ മറ്റൊരു പുരുഷനോട് ഒപ്പം ഏടത്തി…
എനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല…
തൊട്ടടുത്ത നിമിഷം തന്നെ അയാൾ അടുക്കള വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. അപ്പോഴും തനിക്കൊന്ന് അനങ്ങാൻ പോലും ആകാതെ അവിടെത്തന്നെ പറഞ്ഞുനിന്നു കുറച്ചുനേരം അങ്ങനെ നിന്നശേഷം ഒന്നും മിണ്ടാതെ തലകുനിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി…
രാജേട്ടന്റെ ബെഡ്റൂമിന്റെ വാതിൽ ചാരിയിരുന്നു. അനഘ മോൾ അതിനുള്ളിൽ ഉറങ്ങുകയായിരിക്കണം ഒരുപക്ഷേ അവിടെയും ഇവർ…..
അവരുടെ പ്രവർത്തിയെ ഓർത്ത് തനിക്ക് ചർദിക്കാൻ വരുന്നുണ്ടായിരുന്നു…
പെട്ടെന്ന് തന്നെ പൂമുഖവാതിൽക്കൽ കടന്ന് മുറ്റത്തേക്ക് ഇറങ്ങി അപ്പോഴേക്കും മാലിനിയേടത്തി അകത്തുനിന്നും ഓടിവന്ന് കയ്യിൽ പിടിച്ചു വലിച്ചു..
” ഗൗതം… എനിക്ക്… എനിക്കറിയാതെ പറ്റിപ്പോയതാ നീ ഇത് ആരോടും പറയരുത്…” പൊട്ടിക്കരച്ചിലോട് തന്നോട് പറയുന്നവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അറപ്പാണ് തോന്നിയത് അവരുടെ കൈകൾ തട്ടിമാറ്റി നടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് അവർ കാലിൽ വീണു…
” രാജേട്ടന് പറയരുത് അറിഞ്ഞാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല….” ഒന്നു നിർത്തി ഏങ്ങലോടെ അവർ ഒരു വാക്കുകൂടെ കൂട്ടിച്ചേർത്തു..
” അനഘ മോളും…”
അവർക്കൊരു തെറ്റുപറ്റി പോയതാണെന്നും ഇനി അവർ ആവർത്തിക്കില്ലെന്ന് 100 ആവർത്തി പറഞ്ഞപ്പോൾ ഉറപ്പൊന്നും കൊടുത്തില്ലെങ്കിലും രാജേട്ടനെ അറിയിക്കില്ല എന്ന ഭാവത്തിൽ തന്നെയാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്…
അന്നത്തെ ദിവസം എൻറെ നെഞ്ചു പൊടിയുകയായിരുന്നു അമ്മയുടെ സ്ഥാനം നൽകിയ ഏടത്തി ജീവനുതുല്യം അവരെ സ്നേഹിക്കുന്ന രാജേട്ടൻ ആരോടും ഒന്നും പറയാൻ തോന്നിയില്ല മീനാക്ഷിയോട് പോലും…
പിന്നീട് രാജേട്ടന്റെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ പോകാറുണ്ടായിരുന്നു , പോയാൽ തന്നെ പഴയതുപോലെ മാലിനിയേടത്തിയോട് സംസാരിക്കാൻ തോന്നില്ല , വീണുടഞ്ഞു പോയ ഒരു പളുങ്ക് പാത്രം പോലെയായിരുന്നു അവരുമായി ഉണ്ടായിരുന്ന ബന്ധം… ഒന്നും സംഭവിക്കാത്തത് പോലെയുള്ള അവരുടെ പെരുമാറ്റവും സംസാരവും കാണുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന വെറുപ്പ് വർദ്ധിച്ചതേയുള്ളൂ…
ദിവസങ്ങൾ ഓടി മറഞ്ഞു… വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഏറ്റവും കൗണ്ടറിന് അരികിലായി വണ്ടി നിർത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് എടിഎമ്മിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ എൻറെ കാറിനു തൊട്ടുമുൻപിള്ളേ നിർത്തിയിരുന്ന കാറിന്റെ ഡോറിൽ കൈ വെച്ച് നിന്നത്…
അതവർ ആയിരുന്നു ഡോർ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങും നേരമാണ് അവരും തന്നെ കണ്ടത് അവരുടെ മുഖം വിളറി കാറിൽ ഇരുന്നിരുന്ന വിശ്വേട്ടനും തന്നെ കണ്ടിരുന്നു അവർ കയറി വണ്ടി അകന്നു പോയിട്ട് നിമിഷങ്ങൾ കഴിഞ്ഞാണ് താൻ മുൻപോട്ട് നടന്നത്..
അന്നവർ തന്നോട് ആണയിട്ട് പറഞ്ഞതൊക്കെ വെറും കള്ളത്തരം മാത്രമായിരുന്നു…. ഇന്നും ഇന്നലെയും അല്ല അവർ രണ്ടുപേരും ആ ബന്ധം തുടങ്ങിയിട്ട്…
അന്ന് നേരം ഇരുട്ടിയാണ് വീട്ടിലെത്തിയത് വീട്ടിലേക്ക് കയറു മുൻപ് കണ്ടു തന്നെ കാണാൻ വീടിൻറെ പൂമുഖത്ത് നിൽക്കുന്ന മാലിനിയേടതിയേ…
അവരെ കാണുന്തോറും ദേഷ്യമാണോ ഉറപ്പാണോ വെറുപ്പാണോ ഉള്ളിൽ നുരഞ്ഞു പൊന്തുന്നത് എന്ന് അറിഞ്ഞില്ല മുറ്റത്തെത്തിയതും അവർ പിന്നിൽ നിന്ന് വിളിച്ചു..
” ഗൗതം…” കയ്യെടുത്ത് വിലക്കിക്കൊണ്ടാണ് അവർക്കുള്ള മറുപടി കൊടുത്തത്..
” മതി എനിക്കിനി നിങ്ങളുടെ ന്യായങ്ങൾ ഒന്നും കേൾക്കണ്ട ഞാൻ ഇന്ന് തന്നെ രാജേട്ടനോട് എല്ലാം പറയും… ആ പാവം മനുഷ്യനെ ഇനിയും ചതിക്കാൻ ഞാൻ കൂട്ടുനിൽക്കില്ല…” അവരെ തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ അവരുടെ മുഖത്തെ ഭാവം ഞാൻ കണ്ടില്ല..
എൻറെ മുഖഭാവം കണ്ടാവണം സുഖമില്ല എന്ന് അമ്മയും മീനാക്ഷിയും പലയാവർത്തി ചോദിച്ചിട്ടും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല ആദ്യം രാജേട്ടനെ വിളിച്ചു സംസാരിക്കാം എന്നായിരുന്നു മനസ്സിൽ തീരുമാനം. പക്ഷേ എത്ര ശ്രമിച്ചിട്ടും രാജേട്ടനെ അന്ന് കിട്ടിയില്ല എല്ലാം പറയാനുള്ള ധൈര്യം കൈ വന്നില്ല എന്നത് മറ്റൊരു സത്യം..
പക്ഷേ എത്ര നേരം കഴിഞ്ഞിട്ടും എനിക്ക് രാജേട്ടനെ വിളിക്കാൻ സാധിച്ചില്ല പിറ്റേദിവസം കോളേജിൽ വച്ചാണ് ഞാൻ രാജേട്ടനെ വീണ്ടും വിളിക്കുന്നത് പക്ഷേ ഞാൻ വിളിച്ചിട്ട് കോൾ എടുത്തിരുന്നില്ല വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മീനാക്ഷിയാണ് പറയുന്നത് രാജേട്ടൻ വന്നിരുന്നു എന്നും അവരെല്ലാം കൂടി കാറിൽ കയറി പോയെന്ന് വല്യമ്മയും കൂടെ കൊണ്ടുപോയി എന്നാണ് പറഞ്ഞിരുന്നത് അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ എന്തൊക്കെയോ ആദി കയറാൻ തുടങ്ങി…
പക്ഷേ അതിൻറെ പരിണിതഫലം തനിക്കെതിരെ ഇങ്ങനെ വരുമെന്ന് ഒരിക്കലും താൻ കരുതിയിരുന്നത് അല്ലല്ലോ..
പിറ്റേദിവസം സ്കൂളിൽ തിരക്കൊന്നു രണ്ടു പോലീസുകാർ എന്നായിരുന്നു എന്റെ ജീവിതം കൈവിട്ടു പോയി എന്ന് ഞാൻ മനസ്സിലാക്കിയത്..
മാലിനിടത്തി അവരുടെ രഹസ്യബന്ധം ഭർത്താവിനോട് ഞാൻ പറയും എന്ന് ഭയത്താൽ അവർ എനിക്ക് ചാർത്തി തന്ന കുറ്റം പോക്സോ കേസാണ് സ്വന്തം മകളെപ്പോലെ ഞാൻ കൊണ്ടുനടന്ന അനക്കമുള്ള ഞാൻ പീഡിപ്പിച്ചു എന്നും അവർ കള്ള പരാതി നൽകി…
തകർന്നു തരിപ്പണമായിപ്പോയത് മകളെപ്പോലെ കൊണ്ടുനടന്നിരുന്ന എൻറെ കുഞ്ഞിനെ ഞാൻ പീഡിപ്പിച്ചു എന്ന് അവർക്ക് എങ്ങനെ കള്ളം പറയാ നായി അവർക്ക് അതിന് എല്ലാത്തിനും കൂട്ടുനിന്നത് വിശ്വേട്ടനും അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ ആയിരുന്നു തന്നെ ഇറക്കാനായി വന്നത് അമ്മയാണ് അമ്മയെ കെട്ടിപ്പിടിച്ച് സത്യാവസ്ഥ എല്ലാം പറയുമ്പോൾ അമ്മ ധൈര്യത്തിലാണ് പിന്നീട് എല്ലാം നടന്നത് നിയമം പണത്തിനു മുമ്പിൽ വീണ്ടും വഴി മാറി കൊടുത്തു…
പുറത്തിറങ്ങി വീട്ടിലെത്തിയപ്പോൾ ആദ്യം തിരക്കിയത് മീനാക്ഷിയെയും ആമി മോളെയും ആയിരുന്നു പക്ഷേ മീനാക്ഷി മോളെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി ഫോണിൽ പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും അവൾ കോൾ എടുത്തില്ല…
നേരിട്ട് കാണുവാൻ അവളുടെ വീട്ടിൽ പോയി അകത്തേക്ക് വിളിച്ചില്ല എന്ന് മാത്രമല്ല,
പകരം ചോദിച്ചത് ഇങ്ങനെ ഒരു വാക്ക് ആയിരുന്നു
” നിങ്ങളെപ്പോലുള്ള ഒരുത്തനുള്ള ഉള്ളടുത്ത് എങ്ങനെയാണ് നമ്മുടെ മകളെ വിശ്വസിക്കാൻ ഏൽപ്പിച്ചിട്ട് പോവുക അതുകൊണ്ട് തന്നെ നിങ്ങൾക്കൊപ്പം ജീവിക്കാൻ എനിക്ക് താല്പര്യമില്ല…” ഇത്രയും കാലം കൂടെ ജീവിച്ചിട്ടും അവൾക്ക് തന്നെ മനസ്സിലായല്ലോ എന്നോർക്കുമ്പോൾ അതിനേക്കാൾ ഉപരി എന്റെ മോളെ ഞാൻ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയം ഉണ്ടെന്ന് പറയാതെ പറയുമ്പോൾ മരിക്കാനാണ് എനിക്ക് തോന്നി പോയത്…
പിന്നീട് അങ്ങോട്ടുള്ള ജീവിതം ഇതേ പോലെ ഇരുട്ടും മുറിയിൽ ആയിരുന്നു പക്ഷേ കാലത്തിൻറെ കാവ്യനീതി എന്നതുപോലെ കള്ളം പറയുന്ന അവരെ കൊണ്ട് തന്നെ സത്യം പുറത്ത് വന്നു..
മാലിനിടത്തിയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എല്ലാവരും അറിഞ്ഞു ആരുടെയും പരാതികൾക്കും പരിഭവങ്ങൾക്കും കുത്തുവാക്കുകൾക്കും ഇടയിൽ നിൽക്കാൻ ഇഷ്ടമില്ലാത്ത സ്ത്രീ ഒരു സാരിത്തുമ്പിൽ എല്ലാം അവസാനിപ്പിച്ചു..
തൊണ്ടയിൽ ക്യാൻസർ പിടിപെട്ട് വിശ്വേട്ടനും അധികം വൈകാതെ മരണപ്പെട്ടു അദ്ദേഹത്തിൻറെ ഭാര്യയും മക്കളും അവരുടേതായ കുടുംബത്തിലേക്ക് പോയി…
മീനാക്ഷിയും മോളും സത്യാവസ്ഥ എല്ലാം തിരിച്ചറിഞ്ഞു വന്നെങ്കിലും മീനാക്ഷിയെ പഴയപോലെ അംഗീകരിക്കാൻ സ്നേഹിക്കാനും എനിക്ക് കഴിയുന്നില്ല സ്വയം നിലനിൽപ്പിനു വേണ്ടി ഒരാൾ പറഞ്ഞ ഒരു കള്ളം അതിൽ നിന്നില്ലാതായി പോയത് നിരപരാധിയായ മറ്റൊരാളുടെ ജീവിതം….
തൂലിക 💞 ❤️
