സ്റ്റോറൂമിൽ വെച്ച് ഞങ്ങൾ എല്ലാ അതിർവരമ്പുകളും തെറ്റിച്ച് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായപ്പോൾ എല്ലാ അർത്ഥത്തിലും ഞാൻ സാറിന്റെ ഭാര്യ…..

“മോള് ഈ വേഷമൊക്കെ മാറ്റി കുളിച്ച് വാ… ദേ ഇടാനുള്ളതൊക്കെ അമ്മ ആ അലമാരയിൽ വെച്ചിട്ടുണ്ട്… ചെല്ല് “…. തന്റെ മുന്നിൽ സുമംഗലി ആയി നിൽക്കുന്നവളോട് പറഞ്ഞിട്ട് ആ സ്ത്രീ പടികൾ ഇറങ്ങി തിരികെ നടന്നു….

ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടിട്ട് അതിൽ ചാരി നിന്നു….

കണ്ണുകൾ നിറഞ്ഞൊഴുകി…. രാവിലെ മുതൽ കരയാതെ പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് തനിക്ക് മാത്രമേ അറിയൂ ഇന്നലെ രാത്രി മുതൽ വലിയൊരു താൻ പോകുന്നത് എന്നറിഞ്ഞതും മനസ്സ് കൂടുതൽ വിങ്ങിപ്പൊട്ടി മനസ്സിൽ ഒരാളെ വച്ചുകൊണ്ട് മറ്റൊരാളുടെ വന്ന ഹതഭാഗ്യയായ തന്റെ അവസ്ഥ മറ്റ് ആർക്കെങ്കിലും പറഞ്ഞാൽ മനസ്സിലാകുമോ….?

“ഇല്ല ഭാമേ, നിനക്ക് എങ്ങനെ തോന്നി അയാളെ സ്നേഹിക്കാൻ, അതും രണ്ട് കുട്ടികളുടെ അച്ഛനായ നിന്റെ കോളേജിലെ മാഷിനെ തന്നെ…. നാട്ടുകാർ കേട്ടാൽ എന്താണ് വിചാരിക്കുക….” അന്ന് എന്റെ മനസ്സിലുള്ളത് പറഞ്ഞപ്പോൾ പ്രിയ കൂട്ടുകാരി പറഞ്ഞതാണ്….

ശരിയാണ്…. ശരത്ത് സാറ് വിവാഹിതനാണ് വയസ്സ് മുപ്പത്തെട്ട്… രണ്ട് കുട്ടികളുണ്ട്…. രണ്ടാളും അവരുടെ അമ്മയുടെ കൂടെയാണ്…. സാറും ഭാര്യയും തമ്മിൽ അകന്ന് കഴിയുകയാണ്… നിയമപരമായി വിവാഹ മോചനം നടന്നിട്ടില്ല എങ്കിലും സാറിപ്പോൾ ഭാര്യയുമായി ബന്ധപെടാറില്ല….

ഞാൻ മെല്ലെ കണ്ണാടിയുടെ അരികിലേക്ക് നടന്ന് അതിന്റെ മുന്നിലുള്ള സ്റ്റൂളിൽ ഇരുന്നു…. കണ്ണുകൾ അപ്പോഴും തോർന്നിട്ടില്ല….

കണ്ണാടിയിൽ കാണുന്ന എന്റെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി….നെറുകയിൽ രാഹുൽ ചാർത്തിയ സിന്ദൂരം വിയർപ്പിൽ പടർന്നു തുടങ്ങിയിരുന്നു…. എന്റെ നെഞ്ചോടൊട്ടി കിടക്കുന്ന താലി അവിടെ കിടന്ന് പൊള്ളുന്നത് ഞാൻ അറിയുന്നുണ്ട്…. എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല ഈ യാഥാർത്ഥ്യത്തെ… ഞാൻ ഇപ്പോൾ രാഹുലിന്റെ ഭാര്യയാണ്…. ശരത്തു മാഷിനോട് ഉള്ള പ്രണയവും പേറി രാഹുലിന്റെ താലി ഏറ്റു വാങ്ങേണ്ടി വന്ന ഹത ഭാഗ്യ ആയി പോയി ഞാൻ…. എന്തിനോടൊക്കെയോ ദേഷ്യം തോന്നുന്നു…. ശരത്ത് സാറിനെ കൂട്ടി എങ്ങോട്ടെങ്കിലും ഒളിച്ചോടാംമായിരുന്നു…. എന്നാൽ അച്ഛനും അമ്മയും നടത്തിയ നാടകത്തിൽ ശരത്ത് സാർ വീണുപോയി….

ശെരിക്കും മടുപ്പ് തോന്നുന്നു ഈ ജീവിതത്തോട്…. ഇങ്ങനെ ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച് ഉരുകിതീരാൻ ആയിരുന്നു എങ്കിൽ ഈ ജീവൻ എനിക്ക് ഒരിക്കലും വേണ്ടിയിരുന്നില്ല…..

പാവം രാഹുൽ ഒരുപാട് പ്രതീക്ഷകളോടെ ആവും അയാൾ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്…. ആ താലി എന്നിൽ അണിയിക്കുമ്പോൾ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും എന്നോടൊത്തുള്ള ഈ ജീവിതം….

പക്ഷെ ഞാനോ…? മനസ്സും ശരീരവും ശരത്ത് മാഷിന് സമർപ്പിച്ചവൾ അല്ലെ ഞാൻ….

അന്നൊരു കലോത്സവ രാവിൽ എല്ലാവരും കലോത്സവത്തിന്റെ തിരക്കിൽ ആയിരുന്നു…. പ്രശസ്ത ഗായകന്റെ ഗാനമേള നടക്കുന്ന സമയത്ത് ഒറ്റക്ക് സംസാരിക്കാൻ പോയതാണ് ഞാനും മാഷും….

കോളേജിന്റെ ഏറ്റവും അറ്റത്തുള്ള സ്റ്റോറൂമിൽ വെച്ച് ഞങ്ങൾ എല്ലാ അതിർവരമ്പുകളും തെറ്റിച്ച് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായപ്പോൾ എല്ലാ അർത്ഥത്തിലും ഞാൻ സാറിന്റെ ഭാര്യ ആയി കഴിഞ്ഞതാണ്…. പിന്നീട് ആരും അറിയാതെ മാഷ് താമസിക്കുന്ന വാടക വീട്ടിൽ വെച്ച് എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഈ ജീവിതം മുഴുവൻ എന്റെ ശരീരത്തിൽ മറ്റൊരു പുരുഷന് സ്ഥാനമില്ല എന്ന് ഉറപ്പിച്ചതല്ലേ ഞാൻ….

പിന്നെ എവിടെയാണ് ഞങ്ങൾക്ക് തെറ്റിയത്….

അച്ഛനെയും അമ്മയെയും മാഷ് കാണാൻ വന്ന ദിവസമാണ് എല്ലാത്തിനും കാരണം…. ആരെയും അറിയിക്കാതെ ഞാൻ മാഷിന്റെ കൂടെ അങ്ങ് പോയാൽ മതിയായിരുന്നു….

ഓർമ്മയിലേക്ക് ആ ദിവസം കടന്നുവന്നു….

” കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്, ഭാമയെ എനിക്ക് തന്നൂടെ…. ” ഭാമയുടെ അച്ഛന്റെ മുന്നിൽ ഇരുന്ന് അത് ചോദിക്കുമ്പോൾ അവിടെ നിന്നുള്ള പ്രതികരണം എന്താവുമെന്ന് ശരത്ത് ഭയന്നിരുന്നു…. തന്റെ കൂടെ ഇറങ്ങി വരാൻ ഭാമ തയാറാണ് പക്ഷെ താൻ ആണ് അവളുടെ അച്ഛനോടും അമ്മയോടും ചോദിക്കാമെന്ന് നിർബന്ധം പറഞ്ഞത്….

” നിനക്ക് ബോധമില്ലേ, ഒന്നുവില്ലേലും നീയൊരു മാഷല്ലേ അതിന്റെ മരിയാത എങ്കിലും കാണിച്ചൂടെ നിനക്ക്…. പെണ്ണ് ചോദിക്കാൻ വന്നിരിക്കുന്നു, അതും ഒരു രണ്ടാം കെട്ടുകാരൻ…. ”

” എന്റെ ആദ്യ വിവാഹം അത്ര സന്തോഷകരം ആയിരുന്നില്ല… മുറപ്പെണ്ണിനെ ആണ് ഞാൻ വിവാഹം കഴിച്ചത്…. പക്ഷെ കുറച്ച് നാൾ മുന്നേ അവൾ ഒരാളുടെ കൂടെ ഇറങ്ങിപ്പോയി… അതും എന്റെ മക്കളെയും കൊണ്ട്… ഇപ്പോൾ അതെന്റെ കുഞ്ഞുങ്ങൾ അല്ലെന്ന് ആണ് അവൾ പറയുന്നത്…. ഇതിൽ എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല… പിന്നെ ഭാമയെ ഞാൻ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത്…. ”

” തുഫ് അവന്റെ ഒരു ആത്മാർത്ഥത… ഇറങ്ങി പൊയ്ക്കോണം ഇവിടുന്ന്… എന്റെ മോൾക്ക് ഒരു രണ്ടാം കെട്ടുകാരനെ ആവിശ്യമില്ല അവൾക് നല്ലൊരു പയ്യനെ ഞങ്ങൾ തന്നെ കണ്ടതിയിട്ടുണ്ട്…. വരുന്ന ചിങ്ങം പത്തിന് കല്യണം…. ” അച്ഛൻ അത് പറയെ ശരത്ത് മാത്രമല്ല വാതിലിന്റെ മറവിൽ നിന്ന ഭാമയും ഞെട്ടി… അവൾ പോലും ഈ തീരുമാനം അറിഞ്ഞതെ ഇല്ല….

പിന്നീട് ആ വീട്ട് മുറ്റത്തു വലിയ കോലാഹലങ്ങൾ ആയിരുന്നു… അവസാനം അമ്മ സ്വയം മണ്ണെണ്ണ എടുത്ത് മേത്ത് ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ മാഷ് നിസ്സഹായനായി ആ പടികൾ ഇറങ്ങി….

തന്നെ ഒന്ന് തിരിഞ്ഞു നോക്കാതെ ഇറങ്ങി പോകുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ഭാമ അലറിക്കൊണ്ട് അയാളുടെ അടുത്തേക്ക് പാഞ്ഞു… എന്നാൽ വീട്ടുകാർ അവളെ പിടിച്ച് മുറിയിൽ ഇട്ട് പൂട്ടി…. അവളുടെ അലറിച്ച കേൾക്കാൻ ആവാതെ ആ വീട്ട് മുറ്റത്തുനിന്നും ശരത്ത് ദൂരേക്ക് ഓടിപ്പോയി…. പിറ്റേന്ന് അയാളുടെ ശരീരം കായലിൽ പൊങ്ങിയത് ആരും ഭാമയെ അറിയിച്ചില്ല….

……

“എവിടെയാണ് മാഷേ…. എന്താണ് എന്നേ കാണാൻ വരാത്തത്…. അന്ന് പോയതിൽപ്പിന്നെ ഒരു നോക്ക് പോലും കണ്ടിട്ടില്ല ഞാൻ…. ആ മുഖമൊന്ന് കാണാൻ, ആ ശരീരത്തിൽ കിടന്ന് മയങ്ങാൻ കൊതിയാവുന്നു…. ഇവിടെ മറ്റൊരാളുടെ താലി ഏറ്റുവാങ്ങി ഉള്ള് നീറി താൻ കഴിയുന്നത് നിങ്ങള് അറിയുന്നുണ്ടോ….” ഭാമ വാ പൊത്തി കരഞ്ഞു….

സമയം ശര വേഗത്തിൽ പായുകയാണ്…. കുളിച്ച് വസ്ത്രം മാറാൻ പറഞ്ഞു പോയ അമ്മ ഇപ്പോൾ തിരികെ വരും അതിന് മുൻപ് എല്ലാം മാറി വീണ്ടും ചിരിയുടെ മുഖം മൂടി അണിഞ്ഞു അവരുടെ മുന്നിൽ ചെന്ന് പാവ കണക്കെ നിൽക്കണം….

ഞാൻ വേഗം ആഭരണങ്ങൾ എല്ലാം അഴിച്ചു….. പിന്നെ മുടിയിൽ കുത്തിയ മുല്ലപ്പൂവും മറ്റ് ആഭരണങ്ങളും അഴിച്ച് സാരിയും മാറി…. ബ്ലൗസും പാവാടയും മാത്രം ഇട്ട് കുളിക്കാനായി വസ്ത്രം അലമാരയിൽ നിന്ന് എടുക്കുമ്പോൾ ആണ് വാതിലിൽ മുട്ട് കേട്ടത്….

” ഭാമേ ഞാനാ രാഹുൽ, കതക് തുറക്കാമോ…. ” ആ ശബ്‍ദം കേട്ടതും മനസ്സിൽ ഒരു പിടച്ചിൽ ആയിരുന്നു…. ആ മനുഷ്യനോട് എന്ത് പറയും എത്ര നാൾ അയാളുടെ മുന്നിൽ താൻ അഭിനയിക്കും….

വീണ്ടും മുട്ട് കേട്ടപ്പോൾ ഒരു തോർത്ത് എടുത്ത് മുഖവും തുടച്ച് അത് കഴുത്തിലൂടെ ഇട്ടുകൊണ്ട് പോയി വാതിൽ തുറന്നു….

വാതിൽക്കൽ രാഹുൽ നിൽപ്പുണ്ടായിരുന്നു… അർദ്നക്ന ആയി താൻ നിൽക്കുന്നത് കണ്ടപ്പോൾ രാഹുൽ മെല്ലെ ചിരിച്ചു… പിന്നെ വാതിൽ കടന്ന് ഉള്ളിലേക്ക് കയറി….

” നീ കുളിച്ചില്ലേ ഇതുവരെ…എന്താ മുഖമൊക്കെ വല്ലാതെ… കരഞ്ഞോ നീയ്…”

” അത് പിന്നെ, എന്റെ വീടൊക്കെ ഓർത്തപ്പോൾ… ” വായിൽ വന്ന കളളം പറഞ്ഞൊപ്പിച്ചു….

” സാരമില്ല, നാളെ നമുക്ക് പോകാം… വലിയ ദൂരം ഒന്നുമില്ലലോ… നിനക്ക് പോകണമെങ്കിൽ ഞാൻ കൊണ്ടാക്കാം….. ”

” ഹാ…. ”

” വാ കുളിക്കാം…. ” പറഞ്ഞുകൊണ്ട് മറുപടി പോലും കാക്കാതെ രണ്ട് കയ്യിലും എന്നേ കോരി എടുത്ത് ഏട്ടൻ നടന്നു….

ബാത്‌റൂമിൽ ചെന്ന് താൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം മാറി അയാൾ അവളെ തിരിച്ചു നിർത്തി…. മെല്ലെ ബ്ലൗസിന്റെ പുറകിലെ ഹുക്ക് അഴിച്ച് അത് ഹാങ്ങറിലേക്ക് ഇട്ടു….

അവൾക്ക് ശരത്തിനെ ഓർമ്മ വന്നു…. അയാളുടെ തലോടലുകൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ….

തന്നിൽ നിന്ന് വസ്ത്രങ്ങൾ അഴിയുന്നതും രാഹുലിന്റെ ചുണ്ടുകൾ തന്റെ ശരീരത്തിൽ പതിയുന്നതും അറിയുന്നുണ്ടെങ്കിലും അവൾ അവനെ എതിർക്കാൻ പോയില്ല…..

പിന്നീട് എല്ലാവരുടെയും മുന്നിൽ വളരെ മനോഹരമായി താൻ അഭിനയിക്കുകയായിരുന്നു….. ഭാര്യയായി, മരുമകളായി, സഹോദരി ആയി അങ്ങനെയങ്ങനെ ഒരുപാട് വേഷങ്ങൾ ഈ ദിവസങ്ങളിൽ താൻ അഭിനയിച്ച് തീർത്തു…

പുറത്തുനിന്നു നോക്കുമ്പോൾ തന്റേത് എത്ര നല്ല ജീവിതമാണ്, നല്ല ശമ്പളം ഉള്ള ഭർത്താവ്, സ്നേഹം വാരി കോരി തരുന്ന വീട്ടുകാർ…. എന്ത് ആഗ്രഹിച്ചാലും കിട്ടും….

എന്നാൽ ഉള്ളിന്റെയുള്ളിൽ മറ്റൊരു പുരുഷന്റെ വരവും കാത്ത് കണ്ണും നട്ടിരിക്കുന്നവൾ ആണ് താനെന്ന് ആർക്കെങ്കിലും അറിയുമോ….

ഈ കല്യാണവും ബഹളങ്ങളും എല്ലാം കഴിഞ്ഞ് തന്നെ കാണാൻ, തന്നെ കൂടെ കൊണ്ടുപോവാൻ തന്റെ മാഷ് വരുമെന്ന് വിചാരിച്ച് ഓരോ ദിനങ്ങളും തള്ളി നീക്കുമ്പോൾ പ്രധീക്ഷയാണ് മനസ്സ് മുഴുവൻ….

ഇന്നല്ലെങ്കിൽ നാളെ തന്റെ മാഷ് ഇവിടെ വരും…. ആരും അറിയാതെ തന്റെ കൈ പിടിച്ച് തന്നെ ഇവിടെനിന്ന് കൂട്ടികൊണ്ട് പോവും…. പിന്നീട് ആ മനുഷ്യന്റേത് മാത്രമായി താൻ ദൂരെ എവിടെയെങ്കിലും ജീവിക്കും…..

അപ്പോൾ തന്റെ താലി കെട്ടിയ പുരുഷനെയോ വീട്ടുകാരെയോ താൻ ഓർത്തില്ല… കാരണം മനസ്സ് മുഴുവനുള്ള ശരത്തിനോടുള്ള പ്രണയം തന്നെ മറ്റെല്ലാത്തിൽ നിന്നും മറച്ചു പിടിച്ചിരുന്നു….

…….

ഒരു ദിവസം രാത്രിൽ അവൾ രാഹുലിനോട് എല്ലാം പറയാൻ തീരുമാനിച്ചു…. എത്ര നാൾ ഇതെല്ലാം പേറി താൻ ഇങ്ങനെ നീറി നീറി കഴിയും മാഷിന്റെ ഓർമ്മകൾ മായിച്ചു കളയാതെ ഒരിക്കലും തനിക്ക് രാഹുലിനെ സ്നേഹിക്കാൻ കഴിയുകയില്ല…. രാഹുൽ തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… കൊച്ചു കുട്ടികളെ പോലെയാണ് അയാൾ തന്നെ കൊണ്ടുനടക്കുന്നത്…. തന്റെ ആവിശ്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നുമുണ്ട്….

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുമാസം പിന്നിടുന്നു ഈ ദിവസങ്ങളിൽ എല്ലാം രാഹുൽ ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോൾ അവനെ ഒന്ന് സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ പോലും എനിക്ക് കഴിയുന്നില്ല….

ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്ക് വേണ്ടി മറ്റൊരു ഹൃദയത്തെ മുറിവേൽപ്പിക്കുന്ന ശരിയല്ല…. ഇതാവും എന്റെ വിധി…! ഇനി ഒരിക്കലും ശരത്തിന്റെ ഭാര്യയാവാൻ എനിക്ക് കഴിയില്ല…. രാഹുലിന്റെ ഒപ്പം കഴിഞ്ഞ് അയാളുടെ സ്നേഹം വാങ്ങുന്ന നല്ലൊരു ഭാര്യ ആവണമെങ്കിൽ അയാളോട് എല്ലാം തുറന്നു പറയണം….അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഈ ദുഃഖവും പേറി ഞാൻ ഇവിടെ കഴിയേണ്ടിവരും…..

മനസ്സിൽ അങ്ങനെ ചിന്തിച്ചുകൊണ്ടാണ് ജെഗിൽ വെള്ളവുമായി മുറിയിലേക്ക് കയറിയത്….

രാഹുൽ ഫോൺ നോക്കികൊണ്ട് കട്ടിലിൽ ഉണ്ടായിരുന്നു….

” ആഹാ ഇന്ന് നേരത്തെ ആണല്ലോ… എന്തേയ് എന്റെ ഭാര്യക്ക് എന്നോട് നേരത്തെ സ്നേഹം തോന്നിയോ… മ്മ്?
ചോദിച്ചുകൊണ്ട് അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അടുത്തേക്ക് വന്നു….

എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അറിയാത്തതിനാൽ മനസ്സിൽ ഭയമുണ്ടായിരുന്നു…. തന്നോട് ഇതുവരെ ഒന്ന് ദേഷ്യപ്പെട്ട് സംസാരിച്ചിട്ട് പോലുമില്ല രാഹുൽ….

” അത് പിന്നെ, ഞാൻ…. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…. ” വിക്കി വിക്കി അത്രയും പറഞ്ഞു ഒപ്പിച്ചു ഞാൻ….

” ഉയ്യോ എന്റെ പ്രിയതമയുടെ നാവിൽ നിന്നാണോ ഞാൻ ഇത് കേട്ടത്…. വായോ നമുക്ക് സംസാരിക്കാം… കല്യാണം കഴിഞ്ഞിട്ട് നീ ഇതുവരെ എന്നോട് ഇതുപോലെ സംസാരിച്ചിട്ടില്ല… ” അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ബെഡിൽ ചെന്ന് ഇരുന്നു….

അവൻ അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നു…. ഭാമ അലിവോടെ അവനെ നോക്കി…. അവളുടെ ഉള്ളിൽ രാഹുലിനോടുള്ള സ്നേഹം മൊട്ടിട്ടിരുന്നു….

“പറ…. എന്റെ ഭാര്യക്ക് എന്താണ് എന്നോട് പറയാൻ ഉള്ളത്….” അവളിൽ നിന്ന് ആ കഥ കേൾക്കാൻ അവൻ കാത്തിരുന്നു….

…….
അവൾ പറയാൻ തുടങ്ങി, കൂടെ അവളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു…. എന്നാൽ ശരത്തിനെ ചുംബിച്ചതും അയാൾക്ക് തന്റെ ശരീരം സമർപ്പിച്ചതും അവൾ മനഃപൂർവ്വം ഒഴിവാക്കി…. ഇനിയൊരിക്കലും അതൊന്നും രാഹുലിന്റെ മനസ്സിലേക്ക് കടന്നുവന്ന് തങ്ങളുടെ ജീവിതത്തിൽ ഒരു കല്ല് കടി ആവരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു….

…….

ആദ്യ ദിവസം ക്ലാസ്സിലേക്ക് കയറിയിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഭാമ ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു….

ആദ്യ ദിവസം ആയതുകൊണ്ട് ഒന്നോ രണ്ടോ പേർ വന്ന് മിണ്ടി… പിന്നീടുള്ള ദിവസങ്ങളിൽ അവർ ആരും തന്റെ അടുത്തേക്ക് വന്നതേയില്ല…. അധികമാരോടും മിണ്ടാത്ത സ്വഭാവക്കാരിയായ തനിക്ക് അധികം ഫ്രണ്ട്സ് ഒന്നുമില്ലായിരുന്നു…. വീടിനടുത്തുള്ള സൗഭാഗ്യയാണ് ആകെയുള്ള കൂട്ടുകാരി…. മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും ആദ്യം അവളോടാണ് തുറന്ന് പറയുക….തനിക്ക് മറ്റാരും വേദനകൾ പങ്കുവെക്കാനില്ല…. അച്ഛനും അമ്മയും പോലും തന്റെ ഭാഗമൊന്നു കേൾക്കാനോ തന്നെ പരിഗണിക്കാനോ ശ്രമിച്ചിട്ടില്ല…..

രണ്ടാമത്തെ ദിവസം, മലയാളം പഠിപ്പിക്കാനായി വന്ന ശരത്ത് മാഷ് ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സിൽ ഇടം പിടിച്ചു…
എന്നാൽ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല… ആർക്കും കണ്ടാൽ ആകർഷണം തോന്നുന്ന സുമുഖനായ ഒരു പുരുഷനായിരുന്നു അയാൾ… കണ്ടാൽ മുപ്പത് വയസ്സ് മാത്രമേ പ്രായം തോന്നിക്കുവെങ്കിലും,
മാഷ് സ്വയം പരിചയപ്പെടുത്തിയപ്പോൾ തനിക്ക് മുപ്പത്തേട്ട് വയസ്സുണ്ട് എന്ന് പറഞ്ഞു…. അത് കേട്ട് എല്ലാവരുടെയും കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു…. ഒപ്പം തന്റെയും….

തന്നെക്കാൾ ഇരുപത് വയസ്സിന്റെ മുതിർന്നതാണ് ശരത്ത് മാഷ്…. പക്ഷേ കണ്ടാൽ തീരെ ചെറുപ്പവും…

ഭാര്യയെയും മക്കളെയും പറ്റി ചോദിച്ചപ്പോൾ താൻ അവരുമായി അകന്നു കഴിയുകയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ആ സംസാരം സാറ് അവിടെ അവസാനിപ്പിച്ചു… പിന്നെ കുട്ടികളുടെ ഇടയിൽ അതിനെപ്പറ്റി ചില മുറുമുറുപ്പുകൾ കേട്ടെങ്കിലും താൻ അതിനെയൊന്നും കാര്യമാക്കാൻ പോയില്ല….

എന്നാൽ എപ്പോഴാണ് അയാൾ തന്റെ മനസ്സിൽ കയറി പറ്റിയത് എന്ന് അറിയില്ല…. ഒരിക്കൽ ക്ലാസിലേക്ക് സാറ് വരാതിരുന്നപ്പോൾ എന്തു പറ്റിയെന്ന് മനസ്സിൽ ആധിയായി…

പിന്നീട് ഒരാഴ്ചത്തേക്ക് സാറിനെ കണ്ടതേയില്ല എന്തുപറ്റിയെന്ന് ആർക്കും അറിയില്ല എന്നാൽ പിന്നീട് ഒരു സഹപാടി പറഞ്ഞാണ് സാറിന് ചിക്കൻപോക്സ് പിടിപെട്ടു. അതുകൊണ്ടാണ് കുറെനാൾ ലീവ് എടുത്തത് എന്ന് അറിയാൻ കഴിഞ്ഞു . അന്ന് മനസ്സിൽ വല്ലാത്ത വിഷമം തോന്നി….

പിന്നീടുള്ള ദിവസങ്ങളിൽ മാഷിനെ കാണാത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം ഉടലെടുക്കുന്നത് താൻ അറിഞ്ഞു. മാഷിനെ എങ്ങനെയെങ്കിലും ഒന്ന് കണ്ടാൽ മതി എന്നുള്ള ചിന്ത മനസ്സിനെ വേട്ടയാടാൻ തുടങ്ങി . അയാളെ ഓർത്തുകൊണ്ട് തനിക്ക് ഉറക്കം പോലും നഷ്ടമായി.

വീട് എവിടെയാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഒന്ന് പോയി കാണാമായിരുന്നു എന്ന് ചിന്തിച്ചു. പക്ഷേ ആരോടും ചോദിക്കാൻ പറ്റില്ല…. അവരൊക്കെ എന്ത് വിചാരിക്കും….
പിന്നെ പതിയെ ഞാൻ അയാളെ പ്രണയിക്കുന്നു എന്നൊരു സംശയവും ഉടലെടുത്തു….

രണ്ടാഴ്ചയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി ശരത്ത് ക്ലാസിൽ വന്നപ്പോൾ മറ്റുള്ള എല്ലാവരെയുംകാൾ സന്തോഷം എനിക്കായിരുന്നു…. ആ മുഖമൊന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ആശ്വാസം എത്രത്തോളം ആണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല…. അന്ന് ഞാൻ മനസ്സിലാക്കി ഞാൻ മാഷിനെ പ്രണയിക്കുന്നു….!! എന്റെ മനസ്സിൽ ശരത്ത് മാഷിനുള്ള ഉള്ള സ്ഥാനം വളരെ വലുതായിരുന്നു….

പിന്നീട് മാഷിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി മലയാളത്തിൽ ഏറ്റവും മികച്ച മാർക്ക് തന്നെ ഞാൻ കരസ്ഥമാക്കി. മാഷ് മലയാളത്തിന്റെ എന്ത് പ്രവർത്തികൾ ചെയ്യാൻ പറഞ്ഞാലും അത് ആദ്യം ചെയ്തു മാഷിന്റെ മുൻപിൽ സബ്മിറ്റ് ചെയ്യാൻ എനിക്ക് വളരെ തിടുക്കമായിരുന്നു . അങ്ങനെയിരിക്കെ രണ്ടു മൂന്നു മാസത്തിനു ശേഷം ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ ഒരു പരിപാടി നടന്നു. അതിന്റെ മേൽനോട്ടം സാർ എന്നെ ഏൽപ്പിച്ചു. എനിക്കത് വളരെ സന്തോഷകരമായിരുന്നു. കാരണം യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഞങ്ങളുടെ മലയാളം ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് ഞാനും മാഷുമായിരുന്നു പോകാനിരുന്നത്….

ആ പരിപാടിയുടെ ഭാഗമായി ഞാനും മാഷും ഒരുപാട് സംസാരിച്ചു. അതും ക്ലാസ്സ്‌ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വരെ ഞാനും മാഷും മാത്രമായി കുറെ നേരം ചിലവിട്ടു….

പതിയെ ആ സംസാരം പഠനത്തിൽ നിന്നും മാറി പേഴ്സണൽ കാര്യങ്ങളിലേക്ക് വരെ എത്തി. മാഷ് എന്റെ മുൻപിൽ ഉള്ള് സംസാരിച്ചു. അങ്ങനെ പതിയെ പതിയെ ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം രൂപപ്പെട്ടു എന്നാൽ മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ സാധാരണ പോലെ തന്നെ പെരുമാറി ക്ലാസ് എടുക്കുമ്പോൾ ഒന്നും എന്റെ അടുത്ത് അമിത സ്വാതന്ത്ര്യം പ്രകടിപ്പിക്കാതിരിക്കാൻ മാഷ് ശ്രദ്ധിച്ചിരുന്നു. കാരണം കുട്ടികളുടെ ഇടയിൽ അത് മറ്റു പല സംസാരങ്ങളിലേക്ക് ഇടയാകും.

സാറിന്റെ ഭാര്യയ്ക്ക് അവരുടെ ഒരു ആൺ സുഹൃത്തും ആയി പരിധിയിൽ കവിഞ്ഞ ബന്ധം ഉണ്ടായിരുന്നു അയാളിൽനിന്ന് സാറിന്റെ ഭാര്യ രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നാൽ അവർക്ക് മൂന്നുമാസമായപ്പോഴേക്ക് അവൾ കുഞ്ഞുങ്ങളെയും കൊണ്ട് ആ സുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയി അന്നുവരെ സാറ് വിശ്വസിച്ചിരുന്നത് അത് തന്റെ കുഞ്ഞായിരുന്നു എന്നാണ് അല്ല എന്ന് അറിഞ്ഞപ്പോൾ മാഷിന്റെ ഹൃദയം തകർന്നു…..

മാഷ് മനസ്സ് തുറന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ പലപ്പോഴായി കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് താൻ കണ്ടിട്ടുണ്ട്…. അത് കാണുമ്പോൾ ഒക്കെ എനിക്ക് മാഷിനോട് അതിയായ സഹതാപം തോന്നും . ആ സഹതാപത്തിൽ നിന്നും എനിക്ക് മാഷിനോടുള്ള സ്നേഹം കൂടും . അങ്ങനെ വളരെ ചെറിയ നാളുകൾ കൊണ്ട് തന്നെ ഞങ്ങളുടെ മനസ്സുകൾ പരസ്പരം അടുത്തു ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ് എന്ന് ഞങ്ങളുടെ ഹൃദയം പറഞ്ഞു…..

ആദ്യമായി ഞാനും മാഷും ഒരുമിച്ച് പുറത്തു പോകുന്നത് ഒരു കലോത്സവത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് മാഷിന്റെ കാറിൽ ആയിരുന്നു ഞങ്ങൾ പരിപാടിക്ക് പോയത് തിരികെ വരുമ്പോഴേക്കും സമയം ഇരുട്ടി തുടങ്ങിയിരുന്നു വഴിയിൽ നിറയെ ബ്ലോക്ക് ആയതിനാൽ ഞങ്ങൾ ഒരു കുറുക്കുവഴിക്ക് ആണ് തിരികെ എന്റെ ഹോസ്റ്റലിലേക്ക് വരാൻ തീരുമാനിച്ചത്…. അന്നേരം വലിയ മഴയായിരുന്നു….

ആ വൈകുനേരമാണ് ഞാൻ എന്റെ മനസ്സിൽ ഉള്ളത് മാഷിനോട് തുറന്നു സംസാരിച്ചത്….

ഞങ്ങളുടെ ബന്ധത്തിന്റെ വരുംവരായികൾ ഒന്നും അന്ന് ഞാൻ ചിന്തിച്ചതേയില്ല എന്റെ മനസ്സിൽ എനിക്ക് മാഷിനോടുള്ള സ്നേഹം മാത്രമായിരുന്നു…. മാഷിന്റെ മറുപടി എന്തായിരിക്കും എന്ന് എനിക്ക് ചെറിയ ഊഹം ഉണ്ടായിരുന്നു . കാരണം ആ കണ്ണുകളിൽ ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ട് എന്നോടുള്ള സ്നേഹം എന്നിട്ടും ഞാൻ എന്ത് വിചാരിക്കും എന്ന് കരുതിയാവും എന്നോട് തുറന്നു പറയാത്തത്….. അങ്ങനെ മാഷും ആ മനസ്സിൽ ഉള്ളത് എന്നോട് തുറന്നു പറഞ്ഞു…

അന്ന് ആ മഴ പെയ്യുന്ന സായാഹ്നത്തിൽ ആദ്യമായി മാഷിന്റെ ചുംബനം ഏറ്റുവാങ്ങി ആ നെഞ്ചിൽ തളർന്നുകിടക്കുമ്പോൾ ഇനി ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ ആവില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു എത്രയും വേഗം മാഷിന്റേത് മാത്രമാവാൻ എന്ന് മനസ്സും ശരീരവും കൊതിച്ചു….

അന്നുമുതൽ പരസ്പരം പ്രണയിക്കാൻ ഞങ്ങൾ തീരുമാനിച്ചു പിന്നീട് ആരും അറിയാതെ ഞങ്ങൾ പരസ്പരം സ്നേഹം കൈമാറി….

അങ്ങനെ മൂന്നുവർഷം ഞങ്ങൾ തമ്മിൽ പ്രണയിച്ചു അതിനിടയിൽ ഒരുപാട് തവണ എന്റെ ശരീരം ഞാൻ മാഷിന് സമർപ്പിച്ചു പൂർണ സമ്മതത്തോടുകൂടിയാണ് മാഷ് എന്നിലെക്ക് ആഴ്ന്നിറങ്ങിയത്….

ഞാനും അത് ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു… മാഷിന്റെ ഓരോ തലോടലുകളും എന്നെ പ്രണയത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു എന്റെ ശരീരത്തിന്റെ ഓരോ അണുവിലേക്കും പടർന്നു കേറുന്ന മാഷിന്റെ ചുണ്ടുകളോട് എനിക്ക് വല്ലാത്ത കൊതിയായിരുന്നു….. ഞങ്ങൾ മാത്രമായി ഒതുങ്ങുന്ന സന്ദർഭങ്ങളിൽ യാതൊരു അതിരുകളും ഇല്ലാതെ എന്നിലേക്ക് ചേക്കേറുന്ന മാഷിന്റെ കരങ്ങൾ എനിക്കെന്നും മറ്റൊരു ലോകം തന്നെ സമ്മാനിച്ചു അങ്ങനെ ആരും അറിയാതെ നിങ്ങൾ പരസ്പരം പ്രണയിച്ചു……

ഡിഗ്രികാലം കഴിഞ്ഞ് വീട്ടിൽ വിവാഹ ആലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ കാര്യം വീട്ടിൽ പറയാൻ മാഷ് നിർബന്ധിച്ചത് എന്റെ അച്ഛനും അമ്മയും തറവാടിന്റെ മഹിമ മറന്ന് ഒന്നും ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു

അതുകൊണ്ടാണ് ഞാൻ, നമുക്ക് മറ്റേങ്ങോട്ടെങ്കിലും പോയി ഒന്നിച്ച് താമസിക്കാം എന്ന് മാഷിനോട് പറഞ്ഞത് എന്നാൽ അച്ഛനോടും അമ്മയോഡും വന്ന് സംസാരിക്കാതെ നമ്മൾ എടുത്ത ചാടി ഒന്നും ചെയ്യേണ്ട എന്ന് മാഷിന്റെ നിർബന്ധമായിരുന്നു

അങ്ങനെയാണ് മാഷ് വീട്ടിൽ വന്നതും അച്ഛൻ പറ്റില്ല എന്ന് പറഞ്ഞ് എതിർത്തതും മാഷ് എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങിപ്പോയതും അതിനുശേഷം ഞാൻ ഒരിക്കലും മാഷിനെ കണ്ടിട്ടില്ല…. മാഷ് എന്നെ ഒന്ന് അന്വേഷിച്ചു പോലും വന്നിട്ടില്ല ചിലപ്പോൾ മറ്റൊരാളുടെ ഭാര്യയായി എന്നെ കണ്ടു നിൽക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാവും അയാൾ മറ്റെങ്ങോട്ടെങ്കിലും പോയത്…..

വിവാഹത്തിന് മുൻപ് രാഹുലിനോട് എനിക്ക് ഇതെല്ലാം പറയണമെന്നുണ്ടായിരുന്നു അതിന് പോലും എന്റെ വീട്ടുകാർ സമ്മതിച്ചില്ല

പൂർണ്ണ സമ്മതത്തോട് കൂടിയല്ല ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് കാരണം ഇതൊന്നു അംഗീകരിക്കാനുള്ള മനസ്സ് അല്ലായിരുന്നു എന്റേത്….

എന്നാൽ ഇപ്പോൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ എനിക്ക് കഴിയുന്നുണ്ട് ഞാനിപ്പോൾ രാഹുലിന്റെ ഭാര്യയാണ്

ശരത്തിനെ മനസ്സിൽ നിന്ന് മായിച്ചു കളഞ്ഞ് എന്റെ ഹൃദയം രാഹുലിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു… ഒരു ജീവിതം തുടങ്ങുന്നതിനു മുൻപ് എന്നെപ്പറ്റി രാഹുൽ അറിഞ്ഞിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട് അതുകൊണ്ടാണ് ഞാൻ ഇതെല്ലാം പറയുന്നത്

വിവാഹത്തിന് മുൻപ് പറയാത്തത് എന്റെ തെറ്റാണ് എനിക്കൊരു സാഹചര്യം കിട്ടിയിരുന്നെങ്കിൽ ഞാൻ അന്ന് തന്നെ പറഞ്ഞേനെ. എനിക്കതിന് കഴിഞ്ഞില്ല എന്നോട് ക്ഷമിക്കണം ഇപ്പോൾ എന്റെ മനസ്സിൽ രാഹുൽ മാത്രമേയുള്ളൂ രാഹുലിന്റെ നല്ല പാതിയായി ഇനിയെന്നും ഞാൻ കൂടെ ഉണ്ടാകും…..

അത്രയും പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകൾ ഭാമ തുടച്ചു….

” എന്റെ പൊന്നേ ഇതായിരുന്നോ…. സാരമില്ല പോട്ടെ കഴിഞ്ഞത് കഴിഞ്ഞു…. ഇപ്പോൾ എന്റെ കൂടെ സന്തോഷവതി അല്ലെ നീ…. എനിക്ക് അത് മാത്രം മതി…. മറ്റൊന്നും എന്റെ കുട്ടി ആലോചിക്കേണ്ട കിടന്നോളു….. ”

അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി…. ഭാമ എല്ലാം മറന്ന് രാഹുലിന്റേത് മാത്രമാവൻ തയ്യാറായി….

ഉള്ളിന്റെയുള്ളിൽ ശരത്തിനെ പറ്റിയുള്ള ഓർമ്മകൾ അവളിൽ ഉണ്ടെങ്കിലും രാഹുലിനോടുള്ള സ്നേഹം അതോർക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചു എന്നാൽ ശരത്ത് ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്നുള്ള കാര്യം അവളോട് പിന്നീട് ആരും പറഞ്ഞതേയില്ല…..

അവസാനിച്ചു

✍️ ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *