” തൊട്ടു പോകരുത് എന്നെ…”” അവൾ പ്രതികരിച്ചതും അവൻ മുറിയിൽ വെളിച്ചം ഇട്ടു.
ആ രാത്രിയിൽ ഒരു മൃഗം തന്നെ ആക്രമിക്കുന്ന പോലെയാണ് അവൾ പെരുമാറിയത്. ഭയം നിറഞ്ഞ കണ്ണുകൾ..
വിറക്കുന്ന കൈ കാലുകൾ
എന്തിനെയൊ അഗാധമായി പേടിക്കുന്ന പോലെ ഒരുതരം ഭ്രാന്തമായ
മാനസികാവസ്ഥ അവൾ പ്രകടമാക്കി.
കാലുകൾ കൂട്ടി പിടിച്ചു മുട്ടിനു മുകളിൽ മുഖം ചേർത്ത് പിടിച്ചു കട്ടിലിനൊരം ചെർന്നവൾ ഇരുന്നു..!!
ഒന്നും മനസിലാവാത്തവനെ പോലെ ശരത് അവളെ നൊക്കി..!! അവളുടെ മൗനം പോലും അവനിൽ ഭയം ഉളവാക്കി..!
” സനു..” അവൻ മെല്ലെ വിളിച്ചു
ഇത്ര അടുത്ത് ഉണ്ടായിട്ടും അവൾ തന്നിൽ നിന്നും ഒരുപാട് ദൂരം പോയ പോലെ അവന് തോന്നി.
കണ്മുന്നിൽ കാണുന്ന പലതും മിഥ്യയെന്ന പോലെ അവൾ കണ്ണുകൾ വെട്ടിച്ചു കൊണ്ടിരുന്നു.. ഉച്ചത്തിൽ കരഞ്ഞു.. കട്ടിലിന്റെ ഒരു സൈഡിലെക്ക് അവൾ
മൊഹലാസ്യപെട്ടു വീണു..!
“സനു.. സനു..”
അവളെ നെഞ്ചോട് ചേർത്ത് ശരത് വിളിച്ചുകൊണ്ടിരുന്നു. ഇതിനോടകം തന്നെ അവനിൽ പേരറിയാത്ത ഒരുതരം ഭയം നിറഞിരുന്നു..!!
ഇത് വരെ സംഭവിച്ച കാര്യങ്ങൾ എല്ലാം ചേർത്ത് ശരത് കുറച്ചു തീരുമാനങ്ങൾ മനസിൽ കുറിച്ചു.
പിറ്റെന്നു രാവിലെ ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ പെരുമാറ്റം അവനിൽ ഈർഷ്യ ഉളവാക്കി.
” സനു നീ ഇന്ന് ഫ്രീ അല്ലെ..??.”
” ഇന്ന് ഫ്രീ ആണ് അല്ലേൽ എനിക്ക് എന്താ പണി ? ” ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ ചിരിച്ചു.
” നമുക്ക് ഒരിടം വരെ പോണം..!!
എന്റെ ഫ്രണ്ടിനെ മീറ്റ് ചെയ്യാം നീ റെഡി അല്ലെ..?”
” അതിനെന്താ.. പോയേക്കാം..!! ”
ഫോണിൽ നിന്നും മുഖം എടുക്കാതെ അവൾ മറുപടി കൊടുത്തു.!
*********
ചിപ്സ് പാകിയ വീട്ടുമുറ്റതെക്ക് അവന്റെ കാർ കയറി നിന്നൂ. ശാന്തമായ
അന്തരീക്ഷം ആണെങ്കിലും അവന്റെ മനസ്സിൽ ആവശ്യത്തിലധികം
പ്രയാസത്തിൽ തന്നെ ആയിരുന്നു..
” അപ്പോൾ ശരത് പറയ് എത്ര നാളായ് വിവാഹം കഴിഞ്ഞിട്ട്..?.”
” 1 മാസം ആകുന്നു മാഡം..ആദ്യം ഓക്കേ അവൾക്ക് സാധാരണ പേടിയും ടെൻഷനും ആണെന്നാണ് ഞാൻ കരുതിയത് ഞാൻ അടുക്കാൻ ശ്രമിക്കുബോൾ ഒക്കെ എതിർപ്പും ഉണ്ടാകാറുണ്ട്. അങ്ങനെ ആണെകിൽ തന്നെ അവൾക്ക് സമയം കൊടുക്കാൻ തയ്യാർ ആയിരുന്നു. പകൽ സമയത്ത് നല്ല പെരുമാറ്റം ആണ് പക്ഷെ രാത്രി ആയാൽ അവൾ ആകെ മാറി പോകുന്നു. കുറച്ചു ദിവസങ്ങൾ ആയ് ഒരു പ്രാന്തിയെ പോലെ ആണവൾ പെരുമാറുന്നത് ”
ശരത് ദയനീയമായ് അവരെ നൊക്കി.
” ഇനി അവൾക്ക് വല്ല പ്രേമമൊ മറ്റൊ ഉണ്ടെങ്കിൽ എന്നെ അവോയ്ഡ് ചെയ്യാൻ കാട്ടി കൂട്ടൂന്നത് ആവോ ? അല്ലെങ്കിൽ എന്നോട് എന്തേലും ദേഷ്യം എനിക്ക് ഒരു സമാധാനം ഇല്ല മാഡം ..!! ”
അവന്റെ മുഖ ഭാവങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ മിന്നി മറഞ്ഞു.
” ആൾ ഇപ്പൊ കൂടെ വന്നിട്ടില്ലേ?? ”
” ഉണ്ട് മാഡം പുറത്ത് ഉണ്ട്..ഫ്രണ്ടിനെ കാണാൻ പോകുവാന്ന് കള്ളം
പറഞ്ഞാണ് കൂട്ടി കൊണ്ട് വന്നത് ”
അവർ രണ്ട് പേരും ചെറുതായ് ചിരിച്ചു.
“ശരി ഞാൻ ആളോട് ഒന്ന് സംസാരികട്ടെ ശരത് പുറത്ത് വെയിറ്റ് ചെയ്യൂ”
” ഓക്കേ മാഡം .ഞാൻ അവളെ പറഞ്ഞു വിടാം ”
ശരത് പുറത്തെക്ക് പോയി കുറച്ച് സമയം കഴിഞതും സനു അകത്തേക്ക് കയറി വന്നു.
തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടിയെ അവർ അത്ഭുതത്തോടെ നൊക്കി
കൂടിയാൽ 20 വയസ് പ്രായം ഉണ്ടാവും നിഷ്കളങ്കത നിറഞ്ഞ മുഖം എവിടെയും ഉറക്കാത്ത നോട്ടം..!!
” സനു പേടിക്കണ്ട ഞാൻ ഡോക്ടർ നിരുപമ psychologist ആണ് എനിക്ക് സനുവിനോട് കുറച്ചു സംസാരികണ൦ സനു ഓക്കേ അല്ലെ..??”
” എന്താ മാഡം ചോദിക്കാൻ ഉള്ളെ ? ”
” സനുവിന്റെ ഇഷ്ടത്തോടെ അല്ലെ ശരത് ആയിട്ടുള്ള വിവാഹം നടന്നത്? ”
“അതേയ് മാഡ൦ എന്റെ ഇഷ്ടത്തോടെ ആയിരുന്നു. ”
അവൾ തികഞ്ഞ നിഷ്കളങ്കതയോടെ മറുപടി കൊടുത്തു.
” ശരത്തിന്റെ വീട്ടിൽ എന്തെങ്കിലും തരത്തിൽ ഉള്ള ബുദ്ധിമുട്ടൊ അല്ലെങ്കിൽ അവന്റെ വീട്ടുകാർ ആയിട്ട് എന്തെങ്കിലും പ്രശ്നം അങ്ങനെ എന്തെലും സനുവിനു ഉണ്ടോ? ”
” ഇല്ല മാഡം.. ഏട്ടന്റെ വീട്ടുകാർ എന്നോട് നല്ല സ്നേഹം ആണ്. എനിക്ക് അവിടെ യാതൊരു പ്രശ്നവും ഇല്ല.. എന്താ ?? ”
” പിന്നെ എന്ത് കൊണ്ടാണ് ശരത്തിന്റെ
കൂടെ സനു ഒരു ഫിസിക്കൽ റിലെഷനു തയ്യാറാകാത്തത് ?? ”
തന്റെ ചോദ്യത്തിന് പിന്നാലെ സനുവിന്റെ മുഖം മാറുന്നത് നിരുപമ ശ്രദ്ധിച്ചു.
” കുട്ടിക്ക് പഴ്സനേൽ ആയ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? ഹസ്ബൻഡ്നോട് പോലും പറയാൻ പറ്റാത്ത എന്തും
തനിക്ക് എന്നോട് പറയാം ലൈക്ക് എ ബെസ്റ്റ് ഫ്രണ്ട് ”
തന്റെ ചോദ്യത്തിനു പുറമെ അവളുടെ
നിശബ്ദതയും മുഖതെ ഭാവങ്ങളും
അവർ വിസ്മയത്തോടെ നൊക്കി.
” മാഡം അത്…” അവൾ വിക്കി
“സനുവിനെ ചെറുപ്പത്തിൽ
ആരേലും ഉപദ്രവിക്കയൊ അല്ലേൽ എന്തെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യപെടുകയോ എന്താണെലും തനിക്ക് എന്നോട് തുറന്ന് സംസാരിക്കാം ”
ഡോക്ടർ അവളിലെക്ക് കൂടുതൽ
ഇറങ്ങി ചെല്ലാൻ ശ്രമിച്ചു.
” ഇല്ല ഡോക്ടർ എന്നെ ആരും അബ്യൂസ് ചെയ്തിട്ടില്ല …”
” പിന്നെ എന്താണ് പറഞ്ഞോളൂ..!!
നമുക്ക് ഇടയിൽ പറയുന്നത് മറ്റാരും അറിയില്ല ശരത് പോലും.. ഇറ്റ്സ് മൈ വെർഡ് ”
ഡോക്ടർ ആകാംഷയോടെ അവളെ നൊക്കി
“എന്റെ അമ്മ കാരണമാണ് മാഡ൦”
സനു നിരുപമയുടെ മുഖത്തു നോക്കാതെ ആണ് അത് പറഞ്ഞത്
” അമ്മയോ…??? ” നിരുപമ അവളെ
ഞെട്ടലോടെ നൊക്കി.
” അതെയ് മാഡം…!!! ഞാൻ ഒറ്റ മകൾ ആയിരുന്നു. അത് കൊണ്ട് തന്നെ
ഒരുപാട് അമിത ദൈവ വിശ്വാസത്തിലും
കടുത്ത നിയന്ത്രണത്തിലും ആണ് ഞാൻ വളർന്നത്. പെണ്ണിന്റെ ശരീരം അത്രമേൽ പവിത്രം ആണെന്നും അന്യ പുരുഷന്റെ നോട്ടം പോലും കളങ്കം വരുത്തുമെന്നും പറഞ്ഞ് എനിക്ക് ചുറ്റും കാർക്കശ്യമായ വേലികെട്ടുകൾ അമ്മ തീർത്തിരുന്നു….
എനിക്ക് ഒട്ടും പുരുഷ സുഹൃത്ത്ക്കൾ ഉണ്ടായിരുന്നില്ല..!! എന്റെ കസിൻ ബ്രദർസ് നോട് പോലും മിണ്ടാൻ അമ്മ സമ്മതിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എതെങ്കിലും ആൺകുട്ടികൾ എന്നോട് സംസാരിക്കുന്നത് പോലും
എനിക്ക് ഭയമായിരുന്നു. എന്റെ വളരെ ചെറിയ കാര്യങ്ങൾ പോലും അവർ തീരുമാനിച്ചു ചെയ്യാറായിരുന്നു പതിവ്..
വലുതായപ്പോൾ ഞാൻ ചെയ്യൂന്ന ഒരു കാര്യത്തിലും എനിക്ക് തീരെ ആത്മ വിശ്വാസം ഇല്ലാണ്ടായി. എന്ത് ചെയ്താലും ചെയ്യുന്നത് ശരിയാണോ തെറ്റ് ആണോ
എന്നൊരു ഉൾഭയം പൊന്തി വരുമായിരുന്നു..!! ”
അവൾ താഴെക്ക് നൊക്കി നെടുവീർപ്പ് ഇട്ടു. ശേഷം പിന്നെയും തുടർന്നു …
” ഒരിക്കൽ ബസിൽ നിന്ന് ഒരാൾ എന്നെ പുറകിൽ തോണ്ടിയത് വീട്ടിൽ പറഞ്ഞപ്പോൾ എന്റെ തെറ്റ് ആണെന്നും ഞാൻ ശ്രദ്ധിക്കണമായിരുന്നു പറഞ്ഞു എന്നെ തല്ലി… അന്ന് അമ്മ അതും പറഞ്ഞു കുറേ കരഞ്ഞു…!! ഒരിക്കൽ എന്റെ കൂടെ പഠിച്ച ആൺകുട്ടി എന്നോട് വന്ന് സംസാരിച്ചപ്പോൾ ഞാൻ മോശപെട്ട് നടക്കുവാന്നും പേര് ദോഷം വരുത്തും എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുറേ ചീത്ത പറഞ്ഞു. എന്റെ ജീവിതത്തിൽ അച്ചൻ കഴിഞ്ഞാൽ ഞാൻ അടുത്ത് ഇടപഴുകുന്ന ഏക പുരുഷൻ ആണ് ശരത് ഏട്ടൻ…!! ഞാൻ മനസ് കൊണ്ട് ആഗ്രഹിച്ചാലും എന്റെ ഭർത്താവിനൊട് ചേരാൻ.. എനിക്ക് കഴിയുന്നില്ല മാഡ൦ ”
സനു മെല്ലെ കരഞ്ഞു തുടങ്ങിയിരുന്നു.
നിരുപമ കുറച്ചു നേരം അവളുടെ മുഖത്തെക്ക് നൊക്കി നിന്നൂ.
“അത് മാത്രം ആണോ സനുവിന്റെ
പ്രശ്നം..? ”
” അല്ല മാഡം !! എനിക്ക് കൂട്ട്കാർ ഓക്കേ കുറവായിരുന്നു. എവിടെ പോണേലും അച്ഛൻ കൊണ്ട് വിടും കൂട്ടി കൊണ്ട് വരും. അല്ലെങ്കിൽ അമ്മ കൂടെ ഉണ്ടാകും. എന്റെ മുറി ആയിരുന്നു എന്റെ ലോകം ഒറ്റക്ക് ഇന്ന് വരെ എവിടെയും ഞാൻ പോയിട്ടില്ല.
അത് കൊണ്ട് തന്നെ ഒറ്റക്ക് നടക്കുമ്പോൾ ആരൊ പിന്തുടരുന്ന പോലെയും എന്റെ എതിരെ ആരെങ്കിലും നടന്ന് വരുമ്പോൾ എപ്പോൾ വേണേമെങ്കിലും ഞാൻ ആക്രമിക്കപെടാം എന്നുള്ള
ഭയത്തോടെയും ആണ് ഞാൻ നടക്കുന്നത്.”
അവൾ പറഞ്ഞു നിർത്തി.
” സനുവിന്റെ അമിത ഭയവും ടെൻഷനും നിങ്ങൾ ബന്ധപെടാൻ ശ്രമിക്കുമ്പോൾ ആണ് കൂടുതലും പുറത്ത് വരുന്നത് അതെന്താ അങ്ങനെ ?? ”
നിരുപമ വളരെ ഫ്രണ്ട്‌ലി ആയിട്ട് ആണ് അവളോട് ചോദിച്ചത്.
” എനിക്ക് എന്താ ചെയ്യണ്ടേ.. എന്താ സംഭവിക്കാൻ പോണേ എന്നൊന്നും അറിയില്ല. എന്റെ കൈ കാലുകൾ കൂട്ടി വിറക്കും. നെഞ്ചിടിപ്പ് കൂടും എന്താന്ന് അറീല. പിന്നെ ഇത് ഭയങ്കര വേദനാ ഉള്ള സംഭവം ആണെന്ന് ഞാൻ ഒരിക്കൽ കെട്ടിട്ടുണ്ട് അങ്ങനെ ആണോ മാഡം ?? ”
അവളുടെ സംസാരം കേട്ട് നിരുപമ ചിരിച്ചു.
” അപ്പോൾ വിവാഹം കഴിഞ്ഞാൽ നിങ്ങൾക്കിടയിൽ ഇങ്ങനെ ഓക്കേ സംഭവിക്കും എന്നും ഭാര്യ ഭർത്താവ്
കടമകളെ കുറിച്ചൊന്നും അമ്മ പറഞ്ഞില്ലേ..?.”
“ഇല്ല എന്നൊട് നല്ല രീതിയിൽ
നിൽക്കണം എന്നെ പറഞ്ഞുള്ളു.. വിവാഹം കഴിഞ്ഞ ശേഷം ശരത് ഏട്ടൻ അത്തരത്തിൽ എന്നെ സമീപികുബോൾ ഓക്കേ എനിക്ക് ഞാൻ എന്തോ വലിയ തെറ്റ് ചെയ്യാൻ പോകുന്നു എന്ന തോന്നൽ ആണ് ..പിന്നെ ഭയവും ടെൻഷൻ എല്ലാം കൂടി ഞാൻ എന്തൊക്കെയൊ ചെയ്യും..
എനിക്ക് പേടി ആണ് ! ”
അവൾ പൂർണമായും കരഞ്ഞു തുടങ്ങിയിരുന്നു.
“എന്തിനാണ് കുട്ടി ഭയം..”
” പറഞ്ഞല്ലോ മാഡം എന്നെ റേപ്പ് ചെയ്യാൻ വരുന്ന പോലെ ആണ് എനിക്ക് ഫീൽ ചെയ്യാറ്.. ഒട്ടും Comfort ആവുന്നില്ല ”
അവൾ എങ്ങലടിച്ചു കൊണ്ടിരുന്നു.
“ശരി സനു.. ഇങ്ങോട്ട് നോക്ക്..!!!
വിവാഹം കഴിഞ്ഞ രണ്ട് വ്യക്തികൾ
തമ്മിൽ അവരുടെ ലൈ൦ഗിക
താല്പര്യങ്ങൾ പങ്ക് വക്കുന്നത് പക്കാ
നോർമൽ ആയ കാര്യം ആണ് അതിൽ തെറ്റായ് തോന്നേണ്ട യാതൊന്നും ഇല്ല..പിന്നെ പെൺ ശരീരം പവിത്രം ആണെന്ന് ഓക്കേ പറഞ്ഞു സെക്സ് തെറ്റായ് കാണുന്നത് വിദ്യാഭ്യാസ കുറവ് ആണ് .. സനുവിനു ഞാൻ പറയുന്നത് ഓക്കേ മനസിലാവുന്നുണ്ടോ? ”
” ഉണ്ട് മാഡം ” അവൾ തല ഉയർത്താതെ തന്നെ മറുപടി നൽകി.
നിരുപമ തുടർന്നു….
” ..സനുവിന്റെ പ്രശ്നങ്ങൾ ഓക്കേ എനിക്ക് മനസിലായ്..!!! ലോകത്ത് ബഹുഭൂരിപക്ഷം വ്യക്തികളും ആദ്യ തവണ ആശങ്കയോടെ ആണ് ഇത്തരം കാര്യങ്ങൾ കണ്ടിരുന്നത് പിന്നീട് കൃത്യമായ തിരിച്ചറിവും ലൈംഗിക വിദ്യാഭ്യാസവും കൊണ്ട് ആണ് ഇന്നതെ ആരോഗ്യകരമായ നിലയിൽ എത്തിയത്.. ഇവിടെ സനുവിനു ആരും ഒന്നും പറഞ്ഞു തരാൻ ഉണ്ടായില്ല അതിന്റെ കൂടെ ചെറുപ്പം മുതൽ ലൈംഗികത മഹാപാപം ആണെന്നും പെൺകുട്ടികൾ അതിനെ പറ്റി സംസാരിക്കുന്നത് പോലും പിഴച്ചു
പോകുമെന്നും ഉള്ള ഉപദേശവും..!!
പുരുഷൻമാർ എല്ലാം മോശപെട്ടവർ ആണെന്നും അകലം പാലിക്കണം
എന്നുള്ള ചിന്താഗതി ഇതൊക്കയാണ്
സനുവിന്റെ പ്രശ്നം…”
അവർകിടയിൽ ആ സംഭാഷണം തുടർന്ന് കൊണ്ടിരുന്നു..
” ചെറുപ്പം മുതൽ കൂട്ടിൽ അടക്ക പെട്ട് അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് സമൂഹത്തെ അറിയാതെ വളർന്നത് കൊണ്ട് ആണ് പുറത്ത് ഇറങ്ങുമ്പോൾ
സനുവിനു ഇത്തരത്തിൽ ബുദ്ധിമുട്ട് വരുന്നത്. അതിനെ SOCIAL ANXIETY എന്നും വിളിക്കാം. ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ മാത്രമേ സനു സേഫ് ആകു എന്നുള്ള ഒരു തെറ്റായ അവബോധം കൂടി തനിക്ക് ഉണ്ട്. അതും നമ്മൾ മാറ്റി എടുക്കണം ”
നിരുപമ അവളിലെക്ക് ആവുന്ന പോലെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ തുടങ്ങി.
വളരെ അടുത്ത സുഹൃത്ത്കളെ പോലെ അവർ തുറന്ന് സംസാരിച്ചു.
അന്ധ വിശ്വാസങ്ങളും തെറ്റായ ചിന്താഗതിയും മൂലം മഹാപാപം ആണെന്ന് കരുതി വെറുപ്പോടെ മാറ്റി വച്ച കറുത്ത ചിന്തകളിലും അതിന്റെ അദൃശ്യമായ പാപബോധത്തിലും വെളിച്ചം വീശി തുടങ്ങി.
” ശരത് ഞാൻ പറയുന്നത് ശ്രദ്ധിച്ചിരുന്നു കേൾക്കണം ”
ഡോക്ടർ നിരുപമ ശരത്തിനോട്
അഭിമുഖമായ് ഇരുന്നു.
” യെസ് മാഡം ”
” ശരത് വിചാരിച്ചപോലെ സനുവിന് പഴയ പ്രണയ ബന്ധം ഉണ്ടായിരുന്നത് കൊണ്ടോ..! തന്നോട് വെറുപ്പ് ഉള്ളത് കൊണ്ടൊ.ഒന്നുമല്ല അവൾ അങ്ങനെ പേരുമാറുന്നത്.. ”
“പിന്നെ..? ” അവൻ സംശയത്തോടെ നൊക്കി.
” ചെറിയ പ്രായ൦ മുതൽ അവൾക്ക് കിട്ടിയിരുന്നത് കടുത്ത അന്ധ വിശ്വാസങ്ങളും കർക്കശമായ
നിയന്ത്രണങ്ങളും കൂടെ തെറ്റായ മാർഗരേഖകളും ആയിരുന്നു.
ഒരു പുരുഷനോട് മിണ്ടുന്നത് പോലും വലിയ തെറ്റ് ആയും മനുഷ്യ സഹജമായ വികാരങ്ങളെ മഹാപാപം ആയും ആണ് അവളുടെ വീട്ടുകാർ അവതരിപ്പിച്ചത്. അതിനൊപ്പം പ്രായം എത്തിയിട്ടും മതിയായ സെക്സ് വിദ്യാഭ്യാസ൦ ലഭിക്കാത്തതിന്റെയും കൂടി കുറവ് വന്നപ്പോൾ തെറ്റ് ഏതാ ? ശരി ഏതാ ? എന്നാ കൊച്ചിന് അറിയില്ല..!!!! ”
അവർ തുടർന്നു..
” എടൊ… ടോക്സിക്ക് പാരന്റിംഗ് എന്നൊക്കെ പറയുല്ലെ അതിന്റെ എക്സ്ട്രീം വേർഷൻ ആണ് അവൾ അനുഭവിച്ചത്. എന്തിനെയും എതിനെയും സംശയത്തോടെ മാത്രം കണ്ടിരുന്ന ഒരമ്മയുടെ ശിക്ഷണത്തിൽ വളർന്ന പെണ്ണ്…!!! ചിലപ്പോൾ ദിനം പ്രതി കാണുന്ന പീഡന വാർത്തകൾ ഓക്കേ ആവാം അവരെ അങ്ങനെ ചെയ്യാൻ പ്രെരിപ്പിച്ചത് എന്തായാലും നമുക്ക് അവളെ മാറ്റി
എടുക്കണം ”
അവർ തുടർന്നു…
” അവളുടെ ഉള്ളിൽ കുറ്റബോധവും അമിതമായ ഭയവും നിറയുമ്പോൾ ആണ് അത് ദേഷ്യം ആയും ശരത്തിനോടുള്ള എതിർപ്പ് ആയും ഓക്കേ പരിണമിക്കുന്നത് .എന്തായാലും ഒന്ന് രണ്ട് സെക്ഷൻ അറ്റൻഡ് ചെയ്യട്ടെ അതിന് ശരത്തിന്റെ സപ്പോർട്ട് ആവശ്യം ആണ് ”
നിരുപമ അവനോട് കാര്യങ്ങൾ എല്ലാം വ്യക്തമായ് വിശദീകരിച്ചു.
” എന്നാലും മാഡം അവൾക്ക്
എന്നോട് എല്ലാം തുറന്ന് സംസാരിക്കാമായിരുന്നല്ലൊ ??..”
ശരത് സ്വന്തം ഭാഗം പറഞ്ഞു.
” എന്ത് കൊണ്ട് ശരത് അവളോട് തുറന്ന് ചോദിക്കാൻ മെനകെട്ടില്ല..?..”
” അത് പിന്നെ..മാഡം..” അവൻ വിക്കി.
” താൻ തപ്പണ്ട എനിക്ക് മനസിലാവും. എടൊ ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോൾ തന്നെ അറപ്പോടെ മുഖം തിരിക്കുന്ന ഒരു സമൂഹം ആണ് നമുക്ക് ഉള്ളത്
കൗമാര പ്രായാക്കാർക്കുള്ള ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സ്‌കൾ പോലും ‘ ഇത് നിങ്ങൾ വലിയ ക്ലാസിൽ പഠിക്കും ‘ എന്ന് പറഞ്ഞ് ഓടിച്ചു വിടുന്ന ടീച്ചേർസ് ഉണ്ട് ഇവിടെ
വിവാഹം കഴി ച്ചതിന്റെ പേരിൽ CONSENT പോലും നോക്കാതെ MARRITAL RAPES നോർമൽ ആയ് കാണുന്ന ഒരു ചെറിയ വിഭാഗം ആളുകൾ ഇപ്പോളും ഉണ്ട്..അപ്പോൾ പിന്നെ എട്ടും പൊട്ടും അറിയാത്ത ഒരു മുറിയിൽ അടച്ചിട്ടു വളർത്തിയ ആ പെൺകുട്ടിയുടെ കാര്യം പറയണോ ?????? ”
അവർ ശരത്തിനെ നൊക്കി ചോദിച്ചു.
“ഓക്കേ മാഡം. എനിക്ക് കാര്യങ്ങൾ ഓക്കേ മനസിലായി എന്റെ എല്ലാ സഹകരണവും ഉണ്ടാകും ”
അവൻ അവർക്ക് വാക്ക് കൊടുത്തു.
“അവൾ ഇപ്പോൾ ഏകദേശം ഓക്കേ ആണ്. താൻ സനുവിന് കുറച്ചു കൂടി സമയം കൊടുക്ക്.. എവെരിതിങ്
വിൽ ബി ഓൽറൈറ്റ്..”
അവർ ശരത്തിന് കൈ കൊടുത്ത് പിരിഞ്ഞു.
തിരികെയുള്ള യാത്രയിൽ ശരത്തും സനുവും കുറേ നേരം മിണ്ടിയില്ല.
” എന്നോട് ദേഷ്യം ഉണ്ടോ ?? ”
നിശബ്ദത ഭേദിച്ചു കൊണ്ട് അവൾ
പതുക്കെ ചോദിച്ചു.
” എന്നാലും നിനക്ക് എന്നോട് ഈ വക കാര്യങ്ങൾ ഓക്കേ ആദ്യമെ തുറന്ന് സംസാരിക്കാമായിരുന്നു.. ഇതിപ്പോ വേറെ ഒരാൾ പറഞ്ഞ് അറിയണ്ട വന്നില്ല.. ? ”
അവൻ തെല്ല് പരിഭവത്തിൽ മറുപടി കൊടുത്തു.
” അതിന് ഇരുട്ടത്ത് അല്ലെ പരാക്രമം മുഴുവൻ.. വെളിച്ചത്തിൽ എന്നോട് ഇതേ പറ്റി ഓക്കേ തുറന്ന് സംസാരിച്ചിരുന്നു എങ്കിൽ ഞാൻ മെല്ലെ മെല്ലെ ശരിയായെനെ.. !! ”
” ഇനി എന്തായാലും ശ്രദ്ധിക്കാട്ടാ..
നമ്മക്ക് ശരിയാക്കാഡി..!!! ”
അവൻ അവളെ നൊക്കി ഒരു കള്ള ചിരി ചിരിച്ചു. അവന്റെ ചിരി അവളിലും പതിയെ ചിരി കൊണ്ട് വന്നു.
✍️ JOSEPH ALEXY
