പക്ഷേ നിന്റെ വായിൽ നിന്നും വീണ വാക്കുകൾ…. നീ പറഞ്ഞല്ലോ എന്നെ വി. റ്റി. ട്ട് ജീവിക്കുമെന്ന്. അങ്ങനെ പറഞ്ഞ നിന്നെ വിശ്വസിച്ച്‌ ഞാൻ എങ്ങനെ നിന്നോടൊപ്പം…..

എന്നോടൊപ്പം ജീവിക്കണമെങ്കിൽ
ഇറങ്ങി വാ…
നിന്നെ വിളിച്ചുകൊണ്ടു പോകാനാണ് ഞാൻ വന്നത്. നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.

ഡിനു സാരംഗിയുടെ വീടിനുമുറ്റത്ത് നിന്ന് അവളെ വിളിച്ചു.

സിറ്റൗട്ടിൽ നിന്ന സാരംഗി അവന്റെ അരികിലേക്ക് പോകാനായി ഇറക്കിയതും, അച്ഛൻ സുമേഷ് അവളുടെ കൈകളിൽ പിടിച്ചു

എന്താ മോളെ ഇത്, അച്ഛനെയും അമ്മയേയും കുറിച്ച് നീ ആലോചിക്കുന്നത് പോലുമില്ലേ..

ഞങ്ങളുടെ വിവാഹം നടത്തി തരാൻ ഞാൻ അച്ഛനോട് എത്രവട്ടം പറഞ്ഞതാണ്, അച്ഛൻ സമ്മതിക്കാഞ്ഞിട്ടല്ലേ,
എനിക്കവനില്ലാതെ പറ്റില്ല. എനിക്കവന്റെ കൂടെ ജീവിച്ചാൽ മതി.

അതിന് അവന് വല്ല ജോലിയുംകൂലിയും ഉണ്ടോ?? നിന്നെ കൊണ്ടുപോയിട്ട് എങ്ങനെ അവൻ നിന്നെ നോക്കും?? പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ കണ്ടവന്റെ കൂടെ ഇറങ്ങി പോകാൻ തീരുമാനിച്ചാൽ നിന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ??

സാരംഗി…നീ ഇറങ്ങി വാ… ഡിനു വീണ്ടും വിളിച്ചു.

എന്നെ വിടച്ഛാ,എനിക്ക് പോകണം.അവൾ പറഞ്ഞു.

ഇല്ല.. ഞങ്ങളെ മുഴുവൻ അപമാനത്തിലാഴ്ത്തിയിട്ട് നീയങ്ങനെ പോകണ്ട. ഞാൻ സമ്മതിക്കില്ല

അവൾ അച്ഛന്റെ കൈയ് വിടുവിക്കാൻ നോക്കി

അയാൾ വിട്ടില്ല.

എല്ലാം കേട്ട് സ്തംഭിച്ചു വാതിലിനരികിൽ നിൽക്കുകയായിരുന്ന സാരംഗിയുടെ അമ്മ മിനി സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.

ഏട്ടാ…അവളുടെ കയ്യിൽ നിന്ന് വിട്ടേക്ക്. പോകണമെന്നാണ് അവളുടെ ആഗ്രഹമെങ്കിൽ പോകട്ടെ,
ചിലതിനെയൊക്കെ എത്ര നന്നായി വളർത്തിയിട്ടും കാര്യമില്ല. ജീവിതം നശിപ്പിച്ചു കളയാൻ ഇവളെ പോലെയുള്ളവർക്ക് ഒരു മടിയുമില്ല.
അച്ഛനെക്കാളും അമ്മയേക്കാളും അനിയനെക്കാളും വലുതാണ് അവൾക്ക് ഇന്നലെ കണ്ടവനെങ്കിൽ വിട്ടേക്ക് പോട്ടെ…

സുമേഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആദ്യത്തെ കണ്മണിയാണ്,
താൻ നെഞ്ചിലിട്ട് വളർത്തിയ
പൊന്നു മോളാണ്.

അവളാണ് ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തന്റെ കൂടെ പോകുന്നത്.

അവരുടെ ബന്ധത്തെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ താൻ അവന്റെ സ്വഭാവവും ചുറ്റുപാടുകളും ഒക്കെ രഹസ്യമായി അന്വേഷിച്ചതാണ്.

ഫ്രോഡ് ഫാമിലിയാണ്, അവന്റെ ചേട്ടൻ ഒരു പെണ്ണിനെ കെട്ടി അതിലൊരു കൊച്ചുമുണ്ടായി കഴിഞ്ഞപ്പോൾ, അവരെ ഉപേക്ഷിച്ച്‌,ഇപ്പോൾ വേറൊരുത്തിയുടെ കൂടെയാണ് പൊറുതി. ഇവനും അങ്ങനെ വല്ലതും ചെയ്താൽ തന്റെ മകളുടെ ജീവിതം എന്താകും.
അവരുടെ അമ്മ കൂലിപ്പണി എടുത്തിട്ടാണ് ഇപ്പോഴും കുടുംബം നോക്കുന്നത്.

എന്തെങ്കിലും ഒരു ജോലിക്ക് പോയി പത്ത് കാശുണ്ടാക്കുന്നവനായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.
അവന്റെ കോലം കണ്ടാൽ പെറ്റ തള്ള സഹിക്കില്ല.
കാതും കു.ത്തി, മൂക്കും കു.ത്തി, കണ്ണിന്റെ അടുത്ത് ഏതാണ്ടൊക്കെ കു. ത്തിക്കേറ്റി വെച്ച്.. കുളിക്കാറുമില്ല നനയ്ക്കാറുമില്ല എന്ന് തോന്നുന്ന വിധത്തിൽ, ജട പിടിച്ച മുടിയും കീറിയ പാന്റും ഒക്കെ ഇട്ട് നടക്കുന്ന ഒരുത്തൻ. ഒക്കെ ഫാഷനാണത്രേ…

എന്നാലും നമ്മുടെ മോൾ…സുമേഷിന്റെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു

അവൾക്ക് നമ്മളെ വേണ്ടെങ്കിൽ നമുക്ക് അവളെയും വേണ്ട. പ്രായപൂർത്തിയായ പെണ്ണല്ലേ…പോട്ടെ…
അതു പറഞ്ഞപ്പോഴേക്കും മിനി
ഇടറിപ്പോയിരുന്നു.

ഡിഗ്രി ഫസ്റ്റ് ഇയർ ആയിട്ടേയുള്ളൂ തങ്ങളുടെ മകൾ. എന്തൊക്കെ പ്രതീക്ഷകളോടെയാണ് അവളെ വളർത്തിക്കൊണ്ടുവന്നത്.

എന്നെ വിടച്ഛാ… അവൾ വീണ്ടും പറഞ്ഞു.

അയാൾ അവളുടെ കയ്യിലെ പിടുത്തം വിട്ടു.

സാരംഗി ഡിനുവിന്റെ അരികിലേക്ക് നടന്നു.

എന്നാലും മിനി…
നമ്മുടെ മോൾ …
ഇവന്റെ ഈ കോലം കണ്ടിട്ട്ഇതിനെ എങ്ങനെ സ്നേഹിച്ചു അവൾ ??
സുമേഷ് മിനിയോട് ചോദിച്ചു.

ഡിനു സാരംഗിയുടെ കയ്യിൽ പിടിച്ചു തന്റെ അരികിലേക്ക് നിർത്തി.

എന്റെ കോലത്തിന് എന്താണ് ന*** കുഴപ്പം ?? നിന്നെപ്പോലെ കുറെ
ഊ.ച്ചാ. ളികൾ ഉണ്ട്.
ന്യൂജനറേഷൻ പിള്ളേരെ കാണാൻ പാടില്ല.
തന്തവൈബുമായി ജീവിച്ചോളും,
കുറച്ചൊക്കെ അപ്ഡേറ്റ് ആവടോ മ.ര.യൂ.ളെ..
നീ പറഞ്ഞില്ലേടാ എങ്ങനെ ജീവിക്കുമെന്ന്, ജീവിക്കുമെടോ ജീവിക്കും…
നിന്റെ മകളെ
വി.റ്റിട്ടാണെങ്കിലും ജീവിക്കും കേട്ടോടോ
-@&#*-#=*##-

വാ… മുത്തേ… അയാൾ അവളുടെ കൈയിൽ പിടിച്ചു.

നിന്റെ തന്ത പറയുന്നതൊന്നും നീ ശ്രദ്ധിക്കേണ്ട. ഞാൻ നിന്നെ നോക്കും.

അവൾ ഡിനുവിന്റെ കൈകളിൽ നിന്നും തന്റെ കൈകൾ വലിച്ചെടുത്തു.

നീ എന്റെ അച്ഛനെ എന്തൊക്കെയാണ് ഡിനു പറഞ്ഞത്?? അവൾ ദേഷ്യത്തോടെ അവനെ നോക്കി

അദ്ദേഹം എന്റെ അച്ഛനാണ്. അച്ഛനോട് പറയാൻ പറ്റുന്ന കാര്യങ്ങളാണോ നീ പറഞ്ഞത്..??

പിന്നെ,അയാൾ എന്നെ കേറി ചൊറിയുമ്പോൾ ഞാൻ മിണ്ടാതെ നിൽക്കണോ??

എന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ചിട്ട് നിന്റെ കൂടെ ഇറങ്ങി വരാൻ ഒരുങ്ങിയവളാണ് ഞാൻ.
പക്ഷേ നിന്റെ വായിൽ നിന്നും വീണ വാക്കുകൾ….
നീ പറഞ്ഞല്ലോ എന്നെ വി. റ്റി. ട്ട് ജീവിക്കുമെന്ന്. അങ്ങനെ പറഞ്ഞ നിന്നെ വിശ്വസിച്ച്‌ ഞാൻ എങ്ങനെ നിന്നോടൊപ്പം ഇറങ്ങി വരും??

എടീ അത് ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ…

ഞാൻ വരില്ല, എന്നെ മറന്നേക്ക്…
അവൾ തിരുച്ചു വീട്ടിലേക്കു കയറി.

എടീ… നീ ഇതിന് അനുഭവിക്കും.
ഡിനു മുറ്റത്ത് നിന്ന് അലറി.

ഇറങ്ങിപ്പോടാ.. സുമേഷ് അവനെ പിടിച്ചു തള്ളി.

മുറിയിൽ എത്തിയപ്പോഴേക്കും സാരംഗി പൊട്ടിപ്പോയിരുന്നു.
എത്ര സ്നേഹിച്ചതാണ് താനവനെ.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഡിനുവിനെ. അവന്റെ റീൽസ് കണ്ട് ഇഷ്ട്ടം തോന്നിയതാണ്. അവന്റെ കണ്ണുകളും ചിരിയും കാണാൻ എന്തു ഭംഗിയായിരുന്നു.
അവൻ തനിക്ക് മെസ്സേജ് അയച്ചപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു തനിക്ക്.

താനവനെ സ്നേഹിച്ചിരുന്നു.
ഒരുപാട് സ്നേഹിച്ചിരുന്നു.
പക്ഷേ, അവന്റെ വായിൽ നിന്നും ഇപ്പോൾ വീണ വാക്കുകൾ..
അവൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.

എത്ര സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവൻ തന്നോട് സംസാരിച്ചിട്ടുള്ളത്. അങ്ങനെയൊരാളുടെ വായിൽ നിന്നും വന്ന അസഭ്യവാക്കുകൾ തനിക്ക്‌ സഹിക്കാനാവുന്നില്ല.

അവനെ വേണ്ടെന്നു വയ്ക്കാൻ തനിക്ക് കഴിയില്ല. എന്തായാലും ഇപ്പോൾ പഠനത്തിനു മുൻതൂക്കം നൽകാം.
പഠനം കഴിഞ്ഞ് ജോലി ആയിക്കഴിഞ്ഞിട്ടേ
ഇനി അവനെ കാണുന്നുള്ളൂ…

അവൾ തീരുമാനിച്ചുറപ്പിച്ചു.

വാട്സാപ്പിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടപ്പോൾ അവൾ ഫോൺ എടുത്തു നോക്കി

അവൻ വോയിസ് മെസ്സേജ് അയച്ചിരിക്കുകയാണ്.
അവൾ പ്ലേ ചെയ്തു

നോക്കിക്കോ..നിന്നെ ഞാൻ വെറുതെ വിടില്ല. എന്റെ കൂടെ ഇറങ്ങിവരാതെ എന്നെ നിന്റെ വീട്ടുകാരുടെ മുൻപിൽ വച്ച് നീ അപമാനിച്ചു. ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ തരും.

നീ നാളെ കോളേജിൽ പോകാൻ വരുമല്ലോ, ഞാൻ നിന്നെ കണ്ടോളാം.
നീ എന്റെ കൂടെ നിൽക്കുന്ന പല ഫോട്ടോസും ഇപ്പോഴും എന്റെ ഫോണിൽ കിടപ്പുണ്ട്. അതൊക്കെ ഇനി
നാട്ടുകാർ കാണും. അതുകൊണ്ടൊന്നും തീരില്ലടി ഡിനുവിന്റെ പക.

നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധം നിന്നെ നാറ്റിക്കും ഞാൻ.

അവൾക്ക് ആകെ ഭയം തോന്നി.
എങ്ങനെയാണ് ഇവന് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്??
അത്രമേലാഴത്തിൽ അവനെ താൻ സ്നേഹിച്ചതല്ലേ…എന്നിട്ടും..

അച്ഛനെയും അമ്മയുടെയും മുൻപിൽ താൻ ആകെ നാണം കെട്ടു.വയ്യ ഇതൊന്നും താങ്ങാൻ തനിക്ക് വയ്യ.

ഇതിലും എത്രയോ ഭേദമാണ് ഈ ജീവി.ത.മങ്ങ.വസാ.നിപ്പിക്കുന്നത്.

ഇത്രയും നേരമായിട്ടും അമ്മ തന്നോട് ഒന്ന് സംസാരിക്കുന്നത് പോലുമില്ല. അച്ഛനാവട്ടെ മുറിയിൽ കിടക്കുകയാണ്. രണ്ടാളും തന്നെ പരിഗണിക്കുന്നില്ല.

അവൾ രാത്രിയാവാൻ കാത്തിരുന്നു.

അന്ന് വീട്ടുകാരോടൊപ്പമിരുന്ന് അവൾ അത്താഴം കഴിച്ചു. ആരും പരസ്പരം ഒന്നും മിണ്ടിയില്ല…
ഭക്ഷണ ശേഷം അവൾ മുറിയിലേക്ക് പോയി.

വീട്ടിലുള്ളവർ കിടന്നുറങ്ങി എന്നുറപ്പായപ്പോൾ അവൾ വാതിൽ തുറന്നു പുറത്തിറങ്ങി.

അടുത്തുള്ള റെയിൽവേ ട്രാക്കാണ് അവളുടെ ലക്ഷ്യം.

ചിന്ന.ഭി.ന്നമായി കിടക്കുന്ന അവളെ അവൾ മനസ്സിൽ കണ്ടു.

അത് തന്നെയാണ് നല്ലത്. ഈ ജീവിതത്തിനേക്കാൾ എത്രയോ ഭേദം മ.ര.ണമാണ്.

അവൾ ട്രെയിൻ വരാനായി കാത്തിരുന്നു

തന്റെ ഫോട്ടോസ് ഒക്കെ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നാണ് അവൻ പറഞ്ഞത്. ഈ AI യുഗത്തിൽ ഒരു ഫോട്ടോ കിട്ടിയാൽ എന്താണ് ചെയ്യാൻ പാടില്ലാത്തത് ??

എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത് ഈ ജീവിതം അങ്ങ് അവ.സാ.നിപ്പിക്കുകയാണെങ്കിൽ പിന്നെ വേദനകളില്ല ടെൻഷനില്ല…

ട്രെയിൽ വരുമ്പോൾ , കണ്ണടച്ച് പിടിച്ചിട്ട് ഒറ്റ ചാട്ടം.

വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല ഡിനുവിനെ സ്നേഹിച്ചതും അവനെ വിശ്വസിച്ചതുമൊക്കെ തെറ്റ്…

ട്രെയിൻ വരാൻ സമയമായില്ലെന്ന് തോന്നുന്നു.
സമയം നോക്കാൻ വാച്ചോ,ഫോണോ ഒന്നും എടുക്കാത്തത് അബദ്ധമായി പോയി.

അവൾ റെയിൽവേ ട്രാക്കിന് അരികിൽ ഇരുന്നു.
ട്രെയിൻ വരുമ്പോൾ എടുത്തു
ചാ.ടാ.വു.ന്നതേയുള്ളൂ…

നാളെ മുതൽ താനീ ലോകത്തിൽ ഇല്ല.
തന്റെ വീട്ടുകാർ ഇതറിയുമ്പോൾ സഹിക്കുമോ?? അതോ അവരെ നാണം കെടുത്താനായി ഇങ്ങനെയൊരു മകൾ ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിചാരിച്ച് ആശ്വസിക്കാൻ ശ്രമിക്കുമോ??

ഇരുട്ടിനോട് തനിക്ക് എന്ത് ഭയമായിരുന്നു. ഇപ്പോഴിതാ ഈ ഇരുട്ടിൽ ഒറ്റക്ക്..
ജീവിക്കണമെന്ന മോഹമില്ലാതാകുമ്പോൾ മനസ്സിൽ നിന്നും എല്ലാത്തിനോടുമുള്ള ഭയമില്ലാതെയാകും. എത്രയും വേഗം
മ.രി.ക്കാനുള്ള ആഗ്രഹം മാത്രമേ പിന്നെ മനസ്സിൽ ഉണ്ടാകൂ….

മരിക്കാൻ വന്നതാണോ ??
പെട്ടെന്നൊരു ശബ്ദം കേട്ടവൾ ഞെട്ടി എഴുന്നേറ്റു.

നിലാവിന്റെ വെളിച്ചത്തിൽ അൻപത് വയസ്സോളം പ്രായം തോന്നുന്ന ഒരു പുരുഷൻ നിൽക്കുകയാണ്.

മുൻപ് മനസ്സിൽ നിന്നും പൂർണമായും മാറിപ്പോയ ഭയമിപ്പോൾ മനസ്സിൽ അരിച്ചിറങ്ങി വരികയാണ്.

പേടിക്കണ്ട, ഞാനും മോളെ പോലെ ഈ ജീവിതം അങ്ങ് തീർക്കാൻ വേണ്ടി വന്നതാണ്.
അയാൾ അവളെ നോക്കി പറഞ്ഞു.

ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. അയാൾ തന്റെ മൊബൈൽ ഫോണെടുത്ത് സമയം നോക്കി. ഇനിയും ഇരുപത് മിനിറ്റോളം സമയമുണ്ട്.

അയാൾ അവിടെയിരുന്നു.

മോളിരിക്ക്.അയാൾ പറഞ്ഞു.

വേണ്ട….

മോളിരുന്നോ… ഞാൻ ഒന്നും ചെയ്യില്ല.
എനിക്കുമുണ്ടായിരുന്നു മോളുടെ പ്രായത്തിൽ
ഒരു മകൾ.

അവൾ അയാളിൽ നിന്നും അല്പം മാറി ഇരുന്നു.

മോൾ എന്തിനാ ഇപ്പോൾ മ. രി. ക്കുന്നത്?? പ്രേമനൈരാശ്യമായിരിക്കും അല്ലേ??

അവൾ മുഖം കുനിച്ചു

കുട്ടി മറുപടിയൊന്നും പറയണ്ട,അല്ലാതെ തന്നെ എനിക്ക് മനസ്സിലായി.

നിങ്ങളെപ്പോലെയുള്ള പെൺകുട്ടികൾ മറന്നു പോകുന്ന ഒരു കൂട്ടരുണ്ട്. അതാണ് നിങ്ങളുടെ അച്ഛനും അമ്മയും.
അച്ഛന്റെയും അമ്മയുടെയും വേദന മനസ്സിലാക്കാൻ നിങ്ങളെപ്പോലെയുള്ള മക്കൾക്ക് കഴിയില്ല, കേവലം പ്രണയത്തിന്റെ പേരിൽ എടുത്തു ചാടി ജീവിതമവസാനിപ്പിച്ചു കളയും.
വയറ്റിൽ കുരുത്ത നാൾ മുതലെന്ത് പ്രതീക്ഷയോടെയാണെന്നറിയാമോ ഓരോ അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞുങ്ങളെ കരുതുന്നത്.

മോളെപ്പോഴെങ്കിലും അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചിട്ടുണ്ടോ??
എവിടുന്ന് അതിനൊന്നും നിങ്ങൾക്ക് നേരമില്ലല്ലോ അല്ലേ??
നിങ്ങളൊക്കെ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ ജനിക്കുന്ന സമയം മുതലാണ് ഒരച്ഛനുമമ്മയും ജനിക്കുന്നത്. അതുവരെ അതിസുന്ദരമായി ജീവിക്കുന്ന അവർക്കിടയിലേക്കാണ് നിങ്ങൾ വരുന്നത്. നിങ്ങൾ വന്നുകഴിയുമ്പോൾ അവരുടെ ശ്രദ്ധയും പരിചരണവുമൊക്കെ നിങ്ങളിലേക്കാവും.
നിങ്ങളുടെ ഭാവിക്കുവേണ്ടി പലതുമവർ കരുതി വയ്ക്കും. പിന്നീടങ്ങോട്ട് ജീവിക്കുന്നത് തന്നെ നിങ്ങൾക്ക് വേണ്ടിയായിരിക്കും.
അവർ ഒരിക്കലും അവരെക്കുറിച്ച് ചിന്തിക്കുകയില്ല, അതിനൊന്നും അവർക്ക് സമയമില്ല. അവരുടെ മുൻപിൽ
മക്കൾ എന്തൊരു ചിന്ത മാത്രമേ ഉണ്ടാവൂ…

എനിക്കും എന്റെ ഭാര്യ അമ്പിളിക്കും അതുപോലെയായിരുന്നു
ഞങ്ങളുടെ ദേവിക, അവളായിരുന്നു ഞങ്ങൾക്കെല്ലാം.
ഞാൻ പണിയും കഴിഞ്ഞ് അവൾക്കുള്ള പലഹാരവുമായിട്ടേ കയറി വരൂ . അവൾ എന്റെ വരവും നോക്കി വീടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ടാവും.

ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമൊക്കെ ചിലവാക്കിയത് അവൾക്കുവേണ്ടിയായിരുന്നു എന്റെ മകൾ നന്നാവണം.. അവൾക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകരുത്
ഞാനൊക്കെ കുട്ടിക്കാലത്ത് അനുഭവിച്ച വേദനയോ ദാരിദ്ര്യമോ ഒന്നും അവൾ അറിയരുത്. അങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞു പൊതിഞ്ഞ ഞങ്ങളവളെ വളർത്തിയത്.

സാരംഗി അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്

രണ്ടുകൊല്ലം മുമ്പ് കാമുകനവളെ വേണ്ടെന്നു പറഞ്ഞെന്നും പറഞ്ഞവളാ ജീവിതമങ്ങ് അവസാനിപ്പിച്ചു. ഒരു ദിവസം നേരം പുലർന്നപ്പോൾ മുറിയിൽ തൂങ്ങി നിൽക്കുകയാണ് ഞങ്ങളുടെ പൊന്നുമോള്.
ഒരിക്കൽപോലും അവൾ ഞങ്ങളെ കുറിച്ച് ഓർത്തില്ല . അവളില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കുമെന്നവൾ ചിന്തിച്ചതുമില്ല.

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

നിലാവിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്ത് തിളങ്ങുന്ന കണ്ണുനീർത്തുള്ളികൾ കണ്ടപ്പോൾ അവളുടെ ഉള്ളിൽ വിഷമം നിറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ അച്ഛനും അമ്മയും ഇതുപോലെ ആയിരിക്കില്ലേ ??താനവരെ കുറിച്ച് ചിന്തിച്ചില്ലല്ലോ…

മോളുടെ മരണത്തോടെ എന്റെ ഭാര്യ അമ്പിളി മാനസിക രോഗിയായി.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്ന ഒരു നിൽപ്പുണ്ട് മോളെ….
അയാൾ എങ്ങലടിച്ചു…

അയാളുടെ കരച്ചിൽ കണ്ട് നിൽക്കാൻ സാരംഗിക്ക്‌ കഴിഞ്ഞില്ല.
ഓഹ് ദൈവമേ… താൻ മ. രിച്ചാൽ തന്റെ അച്ഛനും ഇതേപോലെ…

അയാൾ തുടർന്നു.
കഴിഞ്ഞ ആഴ്ച്ച മോൾ തൂ. ങ്ങിയ അതെ മുറിയിൽ എന്റെ അമ്പിളിയും ജീവിതമങ്ങ് അവ.സാ.നിപ്പിച്ചു.
ആ മനുഷ്യന്റെ മുഖം ഗൗരവത്തിലായി.
കുറച്ച് കടമൊക്കെ ഉണ്ടായിരുന്നു
അതൊക്കെ തീർത്തു. വീട് അനിയന്റെ മകന് എഴുതി വച്ചു. എല്ലാ കടമയും നിർവഹിച്ചു കഴിഞ്ഞു. ഇനി ഞാനും പോകുവാ അവരുടെ അടുത്തേക്ക്…

അവൾ എഴുന്നേറ്റ് അയാളുടെ അരികിലേക്ക് ചെന്നു.അയാളുടെ അരികിൽ ചേർന്നിരുന്നു.

അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

നിന്നെപ്പോലെ ഉള്ളവർ ജീവിതം അങ്ങ് കളയും. ആർക്ക് വേണ്ടി?? കാമുകൻ നിങ്ങളെ ഓർക്കുക പോലും ഇല്ലായിരിക്കും.
നഷ്ടപ്പെടുന്നത് നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും മാത്രമാണ്.

അവർ ഒരു നിമിഷം നിശബ്ദരായിരുന്നു.

ഒരു വിഷമം മാത്രമേ ഉള്ളൂ… എന്റെ ദേവികയുടെ മരണത്തിനു കാരണമായവൻ ഇപ്പോഴും സുഖമായിട്ട് ജീവിക്കുന്നുണ്ട്.

ഇത്രയും സംഭവിച്ചിട്ടും അവനെ വെറുതെ വിട്ടോ?? സാരംഗി ചോദിച്ചു.

ഹും… അവന്റെ അച്ഛനും അമ്മയും വന്ന് എന്റെ കാലുപിടിച്ചു കരഞ്ഞു. അവർക്ക് അവൻ മാത്രമേ ഉള്ളൂ..
പിന്നെ ഞാൻ ആലോചിച്ചു, ബ്രേക്കപ്പ് ആയി എന്നും പറഞ്ഞ് എന്റെ മകൾ തൂ. ങ്ങിയത് ബുദ്ധിമോശം, ആ ബന്ധത്തിൽ നിന്നും അവന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു.
അത് മനസ്സിലാക്കാതെ എന്റെ മകൾ സ്വയം മ.ര.ണം വരിച്ചതല്ലേ??

അയാൾ ഫോൺ എടുത്തു..
ഇവൻമൂലം തകർന്നത് എന്റെ മകളുടെ
ജീവിതം മാത്രമല്ല, ഒരു കുടുംബമൊന്നാകെയാണ്

ദേ… ഇവന്റെ മുഖം മോളൊന്നു നോക്കി വെച്ചോ, ഇൻസ്റ്റാഗ്രാമിലൊക്കെ ഭയങ്കര മോട്ടിവേഷൻ വീഡിയോയൊക്കെ ഇടുന്നവനാ…

അവൾ അയാളുടെ ഫോണിലേക്ക് നോക്കി.

ആ ഫോട്ടോ കണ്ട് അവൾ ഞെട്ടിപ്പോയി.

ഡിനു….

പെട്ടന്ന് ദൂരെ നിന്നും ട്രെയിനിന്റെശബ്ദം അവർ കേട്ടു.

അയാൾ ചാടി എഴുന്നേറ്റു…

ട്രെയിൻ അടുത്ത് വരികയാണ്.
അയാൾ ചാ. ടാ.ൻ റെഡിയായി.

പൊടുന്നനെ സാരംഗി കുതിച്ചെഴുന്നേറ്റതും അയാളെ പിന്നിലേക്ക് വലിച്ചു വീഴ്ത്തിയതും ഒരുമിച്ചായിരുന്നു.

അയാൾ ചാടി എഴുന്നേൽക്കാൻ ആയുന്നത് കണ്ട് അവൾ അയാളുടെ കൈകൾ നിലത്തേക്ക് ബലമായി അമർത്തി പിടിച്ചു വച്ചു.

ട്രെയിൻ കടന്നു പോയി.

അവൾ അയാളുടെ കൈകളിലെ പിടുത്തം വിട്ടു.അയാൾ എഴുന്നേറ്റു.

നീ എന്താ ഈ കാണിച്ചത്??
അയാളുടെ മുഖത്ത് വല്ലാത്ത ഒരുതരം ദേഷ്യം കലർന്നിട്ടുണ്ട്.

എന്റെ പ്രായത്തിൽ ഒരു മകൾ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്, ആ മകളാണെന്ന് വിചാരിച്ചാൽ മതി.
നമുക്ക്…നമുക്ക്… ഈ വഴി തിരഞ്ഞെടുക്കണ്ട. സാരംഗി കണ്ണുനീരോടെ പറഞ്ഞു.

ഞാൻ മ. രി. ച്ചാൽ ഇതുപോലെ എന്റെ അച്ഛൻ വിഷമിക്കില്ലേ, ഒരുപക്ഷേ ഇതുപോലെ എന്റെ അച്ഛനും ജീവിതമവസാനിപ്പിക്കാൻ നോക്കില്ലേ, എന്റെ അമ്മ…പാവം എന്റെ അനിയൻ.. വേണ്ട,എന്റെ കുടുംബം നശിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എനിക്ക് മ. രി. ക്കണ്ട…. മ.രി.ക്കണ്ട… അവൾ അയാളുടെ ചുമലിൽ തല ചേർത്തു.
അവളുടെ കണ്ണുനീർ അയാളുടെ ചുമലിൽ പടർന്നു.

അയാൾക്ക് സ്വന്തം മകളെ ഓർമ്മ വന്നു.
ഒറ്റ നിമിഷത്തെ തോന്നലിൽ അവൾ ചെയ്ത പ്രവർത്തികൊണ്ട് അവളുടെ ജീവിതം മാത്രമല്ല കുടുംബമാകെ തകർന്നുപോയി.

അയാൾ ഒരു നിമിഷം ആലോചനയോടെ നിന്നു.

മോള് വീട്ടിലേക്ക് തിരിച്ചു പോയ്ക്കോ.
ഇനിയൊരിക്കലും ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കരുത്.

ഞാൻ എല്ലാം നഷ്ടപ്പെട്ടവനാണ്. മോളങ്ങനെയല്ല.ജീവിതം നീണ്ടു കിടക്കുകയാണ്.

സാരംഗി അയാളുടെ മുഖത്തേക്ക് നോക്കി.
ദേവിക മ. രി. ക്കാൻ കാരണക്കാരനായ അതേ മനുഷ്യൻ തന്നെയാണ് ഞാനും ഇവിടെയെത്താൻ കാരണം.. അവൾ പറഞ്ഞു

അയാൾ ഞെട്ടലോടെ അവളെ നോക്കി. അവനോ ആ ദുഷ്ടനോ??

അതെ…

അവൻ വീണ്ടും പെ. ൺകു. ട്ടികളെ സ്നേഹത്തിൽ പെടുത്തി ചതിക്കാൻ ശ്രമിച്ചോ…?? അന്ന് എന്റെ ദേവകി മോളുടെ മ. ര.ണത്തിന് ശേഷം,
അവന്റെ അച്ഛനും അമ്മയും എന്റെ കാലുപിടിച്ചു കരഞ്ഞതാണ്. അതുകൊണ്ടാണ് ഞാൻ അന്ന് അവനെ വെറുതെ വിട്ടത്.
അല്ലെങ്കിൽ എന്റെ ഏക മകളുടെ മരണത്തിന് കാരണക്കാരനായ അവനെ ഞാൻ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ..

എന്റെ കൊച്ച്‌ വലിയ പെണ്ണായിട്ടും ഇടയ്ക്കിടയ്ക്ക് വന്നെന്റെ നെഞ്ചോരം ചേർന്ന് കിടക്കുമായിരുന്നു.
എന്റെ ഭാര്യ അവളെ പെറ്റ് എന്റെ കയ്യിലേക്ക് തന്നെന്നേയുള്ളൂ
ഈ നെഞ്ചിലും തോളിലുമിട്ട് ഞാനാ അവളെ വളർത്തിയത്
അങ്ങനെയുള്ള എന്റെ മകളെയാ അവൻ പ്രണയിച്ചതിയിൽ പെടുത്തിയത്.

അവനെ കല്യാണം കഴിക്കണം എന്നൊരു വാക്ക് പറഞ്ഞെന്റെ മകൾ വാശി പിടിച്ചാൽ, ഞാൻ അതങ്ങ് സമ്മതിച്ചു കൊടുക്കുമായിരുന്നു എന്റെ മോളുടെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിന്നിട്ടില്ല.

പക്ഷേ അവൻ എന്റെ മകളെ വേണ്ടെന്ന്പറഞ്ഞു. അപ്പോഴാണ് എന്റെ മോൾ തകർന്നുപോയത്.

എന്നിട്ടും ഒരു കുറ്റബോധവും ഇല്ലാതെ അവൻ വീണ്ടും ഇരപിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്…

അവനെ അഴി എണ്ണിക്കണം മോളെ…
ഇനി അവനെ വെറുതെ വിടാൻ പാടില്ല വിട്ടാൽ അവനിതുപോലെ ഇനിയും പെണ്ണുങ്ങളെ വശീകരിക്കാൻ ഇറങ്ങും. അവനു മടുക്കുമ്പോൾ അവൻ ഇട്ടിട്ട് പോവുകയും ചെയ്യും.

പ്രണയത്തിൽ വീണു പോകാത്ത മനുഷ്യർ ചുരുക്കമാണ് മോളെ,
അത് ഒരുതരം മാന്ത്രികതയാണ്.
നമ്മൾ അതിലേക്ക് വീണു പോകുന്നത് നമ്മൾ പോലും അറിയില്ല. അതങ്ങനെയാണ്.

മോളെ, അവൻ ഭീഷണിപ്പെടുത്തിയത് എങ്ങനെയാണ്??

എന്റെ ഫോട്ടോസ് ഇന്റർനെറ്റിൽ ഇടും എന്നൊക്കെ പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചു.

ആ മെസ്സേജ് അവളുടെ ഫോണിൽ ഉണ്ടോ ?? അതോ ഡിലീറ്റ് ചെയ്തോ??

ഇല്ല. ഫോണിൽ കിടപ്പുണ്ട്. ഞാൻ അവനെ ബ്ലോക്ക്‌ ചെയ്തു.

എങ്കിലും ആ മെസ്സേജ് ഇപ്പോഴും കിടപ്പില്ലേ ഫോണിൽ.

ഉണ്ട്.

മോള് അത് പോലീസിനെ ഏൽപ്പിക്കണം.
അവന്റെ കാര്യങ്ങൾ തുറന്നു പറയണം.

ചോദിക്കുന്നത് കൊണ്ട് മോൾക്ക് ഒന്നും തോന്നരുത്, അവനുമായി മറ്റേതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിട്ടുണ്ടോ??

ഇല്ല. പരസ്പരം അടുത്തിരുന്നു സംസാരിച്ചിട്ടുണ്ട്, ഫോട്ടോ എടുത്തിട്ടുണ്ട്.
ചിലപ്പോഴൊക്കെ ഒരുമിച്ച് കോഫി ഷോപ്പിൽ പോയിട്ടുണ്ട്, അത്രയേ ഉണ്ടായിട്ടുള്ളൂ..

അവനുമായി പ്രണയത്തിൽ ആയിട്ട് എത്ര നാളായി??

നാലുമാസം ആയതേയുള്ളൂ…

നാലു മാസത്തെ പരിചയം മാത്രമുള്ള അവനു വേണ്ടിയാണല്ലേ ഇത്രയും വർഷം വളർത്തിയ അച്ഛനെയും അമ്മയെയും ഓർക്കാതെ ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ നോക്കിയത്..

അവൾ തല കുനിച്ചു.

മോള് പൊയ്ക്കോളൂ…..

ഞാൻ പൊയ്ക്കോളാം പക്ഷെ അങ്കിളും പോകണം. അങ്കിൾ ഇനിയും ജീവിക്കണം.

അയാൾ ഒരുനിമിഷം അവളുടെ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകളിലെ ദയനീയ ഭാവം കണ്ടപ്പോൾ അയാൾ തലയാട്ടി സമ്മതിച്ചു.

മോളെ ഞാൻ കൊണ്ടുചെന്നാക്കണോ?? അയാൾ ചോദിച്ചു.

വേണ്ടാ…

അവൾ മുന്നോട്ട് നടന്നു.

അല്പം നടന്നിട്ട് അവൾ തിരിഞ്ഞുനോക്കി, അയാൾ അവളെ തന്നെ നോക്കി നിൽപ്പുണ്ട്.

അവൾ മുന്നോട്ട് നടന്നു….

അല്പദൂരം നടന്നപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി.

പെട്ടന്ന് ഒരു ലൈറ്റ് വെട്ടം അവളുടെ മുഖത്തടിച്ചു..

സാരംഗിയുടെ അച്ഛനും അമ്മയുമാണ്
മകളെ മുറിയിൽ കാണാതെ വന്നപ്പോൾ തിരക്കിയിറങ്ങിയതാണ്

അവളെ കണ്ടതും അമ്മ ഓടിവന്നവളെ
കെട്ടിപ്പിടിച്ചു.
അവളുടെ മുഖത്തു തലോടി, എന്തിനാടീ പൊന്നുമോളെ ഞങ്ങളെ എങ്ങനെ വേദനിപ്പിക്കുന്നത്??
അവൾ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…

അച്ഛൻ ഒന്നും ചോദിച്ചതുമില്ല പറഞ്ഞതുമില്ല,
എങ്കിലും ആ മുഖത്ത് മകളെ കണ്ടുകിട്ടിയ ആശ്വാസം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

വാ പോകാം.. അച്ഛൻ പറഞ്ഞു.

🍀🍀🍀🍀🍀🍀

പിറ്റേന്ന് രാവിലെ സാരംഗി ഫോണുമായി അച്ഛന്റെ അരികിൽ എത്തി.

ഇന്നലെ കണ്ട ആ മനുഷ്യനെക്കുറിച്ചും അവരുടെ മകൾ മ. രി. ക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ചും അവൾ അച്ഛനോട് പറഞ്ഞു.

ഇന്നലെ ഡിനു അയച്ച വോയിസ് മെസ്സേജ് അവൾ കേൾപ്പിച്ചു കൊടുത്തു.

നമുക്ക് പരാതി കൊടുക്കണം മോളെ അവനെ വെറുതെ വിടാൻ പാടില്ല…

പത്തു മണിയോടുകൂടി അയാൾ മകളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകാനായി പുറപ്പെട്ടു.

സ്റ്റേഷൻ മുറ്റത്ത് എത്തിയപ്പോഴാണ് .
പെട്ടന്ന് പോലീസ് വാഹനം വന്ന് നിർത്തിയത്.

അതിൽ നിന്നും ഒരു മനുഷ്യനെ അവർ പിടിച്ചിറക്കി.

അയാളെ കണ്ടതും സാരംഗി ഞെട്ടിപ്പോയി.

അച്ഛാ ഇത് അയാളാണ്. ഇന്നലെ രാത്രിയിൽ കണ്ട ആ മനുഷ്യൻ…

ഒരുത്തനെ തീർത്തിട്ട് കൂസലില്ലാതെ നിൽക്കുവാരുന്നു.
ഇയാടെ മകളെ ചതിച്ചത്രേ… മകൾ ആ.ത്മ. ഹ. ത്യ ചെയ്തതാണത്രേ . അവൻ ഇൻസ്റ്റഗ്രാമിൽ ഒക്കെ ഭയങ്കര ഫേമസാ ഡിനു.
ഇയാൾ അവനെ തക്കം കിട്ടിയാൽ തീർക്കാൻ ഇരിക്കുവാരുന്നു.
ആഹ്…. ചിലവന്മാരൊക്കെ ഇങ്ങനെ തീരണം.. ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനോട് പറയുന്നത് അവൾ ശ്രദ്ധിച്ചു.

അങ്ങോട്ട് നടക്കടാ…കോൺസ്റ്റബിൾ
ആ മനുഷ്യനെ പിടിച്ചു മുന്നോട്ട് നടത്തിച്ചു.

ആ മനുഷ്യൻ സാരംഗിയെ നോക്കി കണ്ണിറുക്കി ചിരിച്ചു.

അയാളുടെ മുഖത്ത് ഒരുതരം ആത്മസംതൃപ്തി നിറഞ്ഞുനിൽക്കുന്നത് അവൾ കണ്ടു.

പോലീസുകാർ അയാളെ അകത്തേക്ക് കൊണ്ടുപോയി.

നമുക്ക് തിരിച്ചു പോകാം അച്ഛാ.. അവൾ പറഞ്ഞു.

അവർ റോഡിലേക്കിറങ്ങി..

ഡിനുവിന്റെ പേരിൽ കേസ് കൊടുക്കണമെന്ന് തന്നോട് പറഞ്ഞ ആളാണ്, ഇന്ന് അവനെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും പറഞ്ഞയച്ചത്.

ഒരുപക്ഷേ അദ്ദേഹത്തിന് തോന്നി കാണണം, തന്റെ മകളെപ്പോലെ ഇനിയും മറ്റു പെ. ൺ. കു. ട്ടി. കൾ ചതിക്കപ്പെടരുതെന്ന്. ഇന്നലെ രാത്രി മുഴുവൻ ഇരുന്നാലോചിച്ച് തീരുമാനിച്ചുറപ്പിച്ചിട്ടാവണം അദ്ദേഹം അങ്ങനെ ചെയ്തത്.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ തീർത്തും മൗനമായിരുന്നു.

തന്നെപ്പോലെ പ്രണയത്തിന്റെ പേരിൽ സ്വന്തം ജീവിതമവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയും അവനവന്റെ കുടുംബത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല.

അവൾക്ക് കരച്ചിൽ വന്നു….

അവളുടെ അച്ഛൻ അവളെ തന്റെ തോളിലേക്ക് ചേർത്ത് പിടിച്ചു.
സാരമില്ല…. ഇനി കഴിഞ്ഞുപോയതിനെ കുറിച്ച് ആലോചിച്ചു മോൾ വിഷമിക്കേണ്ട.
നിന്നെ ഞങ്ങൾക്ക് തിരികെ കിട്ടിയല്ലോ…

ഇനിയൊരിക്കലും എന്തിന്റെ പേരിലായാലും, സ്വന്തം ജീവൻ നശിപ്പിക്കാൻ ശ്രമിക്കില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു…

യഥാർഥ പ്രണയം വേദനിപ്പിക്കുന്ന ഒന്നല്ലെന്നും, ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒന്നല്ലെന്നും
തിരിച്ചറിയാൻ മനുഷ്യർക്ക് കഴിയട്ടെ…..

ശുഭം.

✍️ അഞ്ജു തങ്കച്ചന്‍

Leave a Reply

Your email address will not be published. Required fields are marked *