നിമിഷങ്ങൾക്കകം ഉടയാടകൾ അഴിച്ചെറിഞ്ഞു ഇരുവരും ഇണചേരാൻ തുടങ്ങി. ആ കാഴ്ച കണ്ട് അനിത അറപ്പോടെ കണ്ണ് പൊത്തി എങ്കിലും അവൾ തന്റെ ഫോണിൽ….

രാത്രി ഉറക്കത്തിനിടയിൽ എപ്പോഴോ ഞെട്ടി ഉണർന്ന അനിത അരികിൽ ഭർത്താവില്ലെന്ന് അറിഞ്ഞതും ഞെട്ടി എഴുന്നേറ്റു.

ഈ രാത്രി ഈ മനുഷ്യൻ ഇതെവിടെ പോയി.

ബാത്‌റൂമിലും ആളില്ലെന്ന് കണ്ടപ്പോ അനിത സ്വയം ചോദിച്ചു.

അവൾ മുകളിൽ മക്കൾ ഉറങ്ങുന്ന റൂമിലും മറ്റും ചെന്ന് നോക്കിയെങ്കിലും അവിടെ എങ്ങും ആൾ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ റൂമിൽ തന്നെ ഉള്ളത് കൊണ്ട് ഭർത്താവ് എവിടെ പോയെന്ന് മനസ്സിലാവാതെ ആശങ്കയോടെ അനിത പടികൾ ഇറങ്ങി മുറിയിൽ വന്നു.

അപ്പോഴാണ് അവൾക്ക് വല്ലാത്ത തൊണ്ട വരൾച്ചയും ദാഹവും തോന്നിയത്. റൂമിൽ വെള്ളം എടുത്തു വയ്ക്കുന്ന ജഗ്ഗ് കാലിയാണെന്ന് കണ്ടതും അനിത അതും എടുത്ത് അടുക്കളയിലേക്ക് നടന്നു.

പാത്രത്തിൽ നിന്നും ജഗിൽ വെള്ളം നിറയ്ക്കുകയും ആവശ്യത്തിന് കുടിക്കുകയും ചെയ്തിട്ട് തിരിച്ചു റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അടുക്കളയുടെ അടുത്തുള്ള ചെറിയ റൂമിൽ നിന്നും അടക്കി പിടിച്ചുള്ള സംസാരം അവളുടെ കാതിൽ പതിഞ്ഞത്.

അത് അവിടുത്തെ ജോലിക്കാരി പ്രമീളയുടെ റൂമാണ്. ഈ അർദ്ധ രാത്രി സമയം അവൾ ആരോടായിരിക്കും സംസാരിക്കുക എന്നോർത്ത് ആകാംക്ഷയോടെ അനിത മുറിയുടെ വാതിൽക്കൽ കാതോർത്തു നിന്നു. ഒപ്പം അവൾക്കുള്ളിൽ ഒരു അപായ മണിയും മുഴങ്ങി തുടങ്ങി.

തന്റെ ഭർത്താവ് എങ്ങാനും ആ മുറിക്കുള്ളിൽ ഉണ്ടാകുമോ എന്നതായിരുന്നു ആ ഭീതിയുടെ കാരണം.

അനിതയുടെ സംശയം ശരിയായിരുന്നു. കുറച്ചു സമയം കാതോർത്തു നിന്നപ്പോൾ ഉള്ളിൽ നിന്ന് കേൾക്കുന്നത് തന്റെ ഭർത്താവ് മോഹന്റെയും ജോലിക്കാരി പ്രമീളയുടെയും ശബ്ദമാണെന്ന് അവൾക്ക് വ്യക്തമായി.

അവരുടെ സംസാരം തീരെ വ്യക്തമല്ലാത്ത കൊണ്ട് അടുക്കള വാതിൽ വഴി പുറത്തിറങ്ങിയ അനിത പ്രമീളയുടെ മുറിയുടെ ജനാലയ്ക്ക് അരികിൽ എത്തി.

അവിടുത്തെ ജനാലയുടെ മുകളിലെ പാളികളിൽ ഒരെണ്ണം ഇളകി പോയതാണ്. ഇതുവരെ നന്നാക്കിയിട്ടില്ല. അതുകൊണ്ട് വർക്ക് ഏരിയയിൽ നിന്ന് ഒരു സ്റ്റൂൾ എടുത്തു കൊണ്ട് വന്ന് അവിടെ ഇട്ട ശേഷം അനിത അതിൽ കയറി നിന്ന് അകത്തേക്ക് നോക്കി. കർട്ടൻ ഉള്ളതിനാൽ ഉള്ളിലെ കാഴ്ച മറഞ്ഞു കിടക്കുകയായിരുന്നു. അവൾ അത് കുറച്ചു മാറ്റി ഉള്ളിലേക്ക് നോക്കിയപ്പോ

മുറിയിൽ ലൈറ്റ് ഉള്ളത് കണ്ടു. അകത്തെ വെളിച്ചം മുറിക്ക് പുറത്ത് കാണരുതെന്ന ഉദ്ദേശത്തിൽ അവർ കർട്ടൻ ഇട്ട് ജാലകം മറയ്ക്കുകയും വാതിലിന്റെ വിടവിൽ തുണി വച്ച് മറയ്ക്കുകയും ചെയ്തിരിക്കുന്നത് അനിത കണ്ടു.

അവൾ തന്റെ ഭർത്താവും വേലക്കാരിയും എന്താ ചെയ്യുന്നതെന്ന് നോക്കി. പ്രമീളയുടെ മടിയിൽ തല വച്ച് കിടക്കുകയാണ് മോഹൻ. അവൾ അയാളുടെ തലയിൽ തടവുന്നുണ്ട്.

അനിത പെട്ടെന്ന് തന്നെ സ്‌ട്ടൂളിൽ നിന്നിറങ്ങി മുറിയിൽ പോയി തന്റെ ഫോൺ എടുത്തു കൊണ്ട് വന്നു.

“ഇങ്ങനെ കിടന്ന മതിയോ പ്രമി. നമുക്ക് കാര്യത്തിലേക്ക് കടക്കണ്ടേ.

മോഹൻ പ്രമീളയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

“എന്തൊരു ആക്രാന്ത ഈ ചേട്ടന്. നമുക്ക് ഈ രാത്രി മുഴുവൻ സമയം ഇല്ലേ. പിന്നെ എന്തിനാ ഈ ധൃതി.

“അനിത ഉണരും മുന്നേ തിരികെ മുറിയിൽ പോണ്ടേ എനിക്ക്.

“ചേച്ചിക്ക് കുടിക്കാനുള്ള പാലിൽ ഞാൻ ഇന്ന് രണ്ട് ഉറക്ക ഗുളിക കലക്കി ചേർത്തിട്ടുണ്ട്. അതുകൊണ്ട് ചേച്ചി ഇനി രാവിലെ 8 മണിക്കേ ഉണരൂ.

“എടീ… ഡെയിലി ഈ ഉറക്ക ഗുളിക അവൾക്ക് പാലിൽ കലക്കി കൊടുക്കുന്നത് വേറെ വല്ല പ്രശ്നവും ഉണ്ടാക്കുമോ?

“ഓഹ്… എന്താവാനാ… രണ്ട് മാസം മുന്നേ വരെ അനിതേച്ചി ഉറക്ക കുറവിന്റെ പ്രശ്നത്തിന് ഡോക്ടറെ കണ്ട് അത് വാങ്ങി കഴിച്ച് കൊണ്ടിരുന്നതല്ലേ.

“മ്മ്മ്… അതൊക്കെ ശരിയാ. എന്നാലും ദിവസവും വേണ്ട ഈ പരിപാടി. ചിലപ്പോൾ എന്തെങ്കിലും ആരോഗ്യ പ്രശ്നം വന്നാൽ പണി കിട്ടും. അതുകൊണ്ട് രാത്രി കാലങ്ങളിൽ നമുക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രം അവളെ ഉറക്കിയിട്ട് സംഗമിക്കാം. ബാക്കി ദിവസങ്ങളിൽ പകൽ സമയം അനിത ഇവിടെ ഇല്ലാത്ത നേരം നോക്കി കണ്ട് മുട്ടാം. അതാ നല്ലത്. അതാകുമ്പോ ഞാൻ ഇടയ്ക്കിടെ വർക്ക്‌ ഫ്രം ഹോം എടുത്ത മതിയല്ലോ.”

മോഹന്റെ ഐഡിയ പ്രമീളയ്ക്ക് ഇഷ്ടപ്പെട്ടു.

“ഇത് കൊള്ളാം കേട്ടോ. ചേട്ടന് നല്ല കാഞ്ഞ ബുദ്ധിയാ.

“ഇനിയും സംസാരിച്ചു നേരം കളയാതെ ഇങ്ങോട്ട് കിടക്ക് പ്രമി. നിന്നെ ഞാനൊന്ന് ശരിക്ക് കാണട്ടെ.

പ്രമീളയെ കട്ടിലിലേക്ക് കിടത്തി അവളുടെ സാരി അഴിച്ചു മോഹൻ.

“ഈ ലൈറ്റ് ഓഫ് ആക്കട്ടെ.

“വേണ്ട വേണ്ട… ഈ വെളിച്ചത്തിൽ നിന്റെ തുടുത്ത മേനി ഞാനൊന്ന് കാണട്ടെ.

“ഈ ചേട്ടന് ഒരു നാണോം ഇല്ല. എത്ര കണ്ടാലും മതി വരുന്നില്ലേ നിങ്ങക്ക്.

പ്രമി നാണം ഭാവിച്ചു.

എന്റെ ഭാര്യേടെ പോലെ ഒരു മെന ഇല്ലാത്ത ശരീരം അല്ലല്ലോ നിന്റേത്. എല്ലാം തികഞ്ഞ ഒരു അപ്സരസ്സ് അല്ലെ നീ. അപ്പോ എങ്ങനെയാ പ്രമി കൊതി മാറുക.

മോഹൻ പറഞ്ഞതിന് അവളെന്തോ പറയാൻ വായ തുറക്കുമ്പോ അയാൾ അവളുടെ അധരങ്ങൾ കവർന്ന് കഴിഞ്ഞു.

നിമിഷങ്ങൾക്കകം ഉടയാടകൾ അഴിച്ചെറിഞ്ഞു ഇരുവരും ഇണചേരാൻ തുടങ്ങി. ആ കാഴ്ച കണ്ട് അനിത അറപ്പോടെ കണ്ണ് പൊത്തി എങ്കിലും അവൾ തന്റെ ഫോണിൽ എല്ലാം വ്യക്തമായി ഒപ്പിയെടുത്തു.

കോളേജ് പ്രൊഫസർ ആണ് അനിത. ഭർത്താവ് മോഹൻ എഞ്ചിനീർ ആണ്. പത്തും പതിനാലാം രണ്ട് ആൺ മക്കൾ. സന്തുഷ്ട കുടുംബം. ഭാര്യയുടെ മുന്നിൽ വച്ച് വേലക്കാരിയെ തീർത്തും അവഗണിക്കുന്ന ഒരാൾ. അനിത തന്റെ ഭർത്താവിനെ കണ്ണടച്ചു വിശ്വസിച്ചിരുന്നു. എല്ലാരേം മുന്നിൽ അയാൾ മാന്യൻ ആയിരുന്നു.

അത് പൊളിക്കണം എന്ന് തന്നെ അനിത തീരുമാനിച്ചു. വീട്ടിലെ വേലക്കാരിയുമായുള്ള അവിഹിതം നേരിട്ട് ചോദിച്ചു പ്രശ്നം വഷളാക്കാൻ അവൾ ആഗ്രഹിച്ചില്ല. പകരം തന്റെ വിശ്വസ്ത്താനായ സുഹൃത്തു വഴി മോഹന്റെയും പ്രമീളയും സംഭാഷണങ്ങളും കുല്സിതവും അനിത നെറ്റിൽ പ്രചരിപ്പിച്ചു. വൈകാതെ തന്നെ അത് അവരുടെ കുടുംബത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും എത്തി.

ഇരുവരും ആകെ നാണംകെട്ട് തൊലി ഉരിഞ്ഞു നിന്ന് പോയി. തന്നെ കൂടെ നിന്ന് വഞ്ചിച്ച കാരണം ചൂണ്ടി കാട്ടി അനിത മോഹന്റെ മുഖത്തടിച്ചിട്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. വൈകാതെ അവൾ ഡിവോഴ്സ് നേടി എടുത്തു. എല്ലാരും അറിഞ്ഞു ആകെ പ്രശ്നവും നാണക്കേടും ആയോണ്ട് പ്രമീള ഓടിച്ചു വിട്ടിട്ടും മോഹനെ വിട്ട് പോകാൻ കൂട്ടാക്കാതെ അയാളുടെ വീട്ടിൽ തന്നെ നിന്നു. വേറെ വഴി ഇല്ലാത്തോണ്ട് അയാൾക്ക് അവളെ സ്വീകരിക്കേണ്ടി വന്നു.

പക്ഷേ അയൽക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ അപമാനിതാനായി നാണംകെട്ട് നാറി പിന്നീടുള്ള ദിവസം അയാൾക്ക് ജീവിക്കേണ്ടി വന്നു.

✍️ ഹേര

Leave a Reply

Your email address will not be published. Required fields are marked *