നീയെന്നെ കണ്ടോ…. എന്റെ ശരീരം കണ്ടോ… ഇതു പോലെയാണ് പെൺകുട്ടികളുടെ ശരീരം വേണ്ടത്.. ഇത്ര തടിയേ….

‘ നിന്നെയൊന്നും ഒറ്റ ചെക്കനും കെട്ടത്തില്ലെടീ…ഇനിയഥവാ ആരെങ്കിലും കെട്ടിയാലും നിന്നെയൊന്നും അവൻ കൈകളിൽ കോരിയെടുക്കുവോ പുന്നാരിക്കുവോ ഒന്നും ചെയ്യില്ല… അത്രയ്ക് തടിച്ചിയല്ലേ നീ… നിന്നെയൊക്കെ എങ്ങനെ എടുക്കാനാ ചെക്കന്മാര്… നടു ഒടിയില്ലേ അവന്മാരുടെ…

കൂട്ടുകാർ ചേർന്നിരുന്ന് സംസാരിക്കുന്നതിനിടയിൽ അല്പം തടിച്ചുരുണ്ട ശരീരമുള്ള മീരയെ കളിയാക്കി ശ്രീതു പറഞ്ഞതും അതേറ്റു പിടിച്ചു ചിരിച്ചു കൂടെയുള്ള കുട്ടികളും….

നീയെന്നെ കണ്ടോ…. എന്റെ ശരീരം കണ്ടോ… ഇതു പോലെയാണ് പെൺകുട്ടികളുടെ ശരീരം വേണ്ടത്.. ഇത്ര തടിയേ പാടുള്ളുഗേൾസിന്… കഴിഞ്ഞ ദിവസം നമ്മുടെ സീനിയർ അഭിഷേക് ചേട്ടൻ വന്നെന്നെ പ്രെപ്പോസ് ചെയ്തപ്പോൾ പറഞ്ഞത് നീയും കേട്ടില്ലേ… എന്നെ പോലെ മെലിഞ്ഞു ഫിഗറായ ഒരു പെൺകുട്ടി ഭാര്യയായ് വേണമെന്നാണ് അവന്റെ സ്വപ്നം… ആ പെൺക്കുട്ടി ഞാനാവുമോന്ന്… ഹോ അത്രയും ഹോട്ടായ അഭിഷേകിന്റെയൊക്കെ നോട്ടം കിട്ടാൻ തന്നെ വേണം ഭാഗ്യം… അപ്പോഴാണ് പ്രെപ്പോസ്… എനിയ്ക്കെന്തൊരു ഭാഗ്യമാണല്ലേ….

നിർത്താനൊരുക്കമില്ലാതെ ശ്രീതു വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നതും അവർക്കിടയിൽ നിന്നെഴുന്നേറ്റ് മെല്ലെ പുറത്തേക്ക് നടന്നു മീര

” നീയെന്തിനാ ശ്രീതു എപ്പോഴും എന്തിനുമിങ്ങനെ മീരയെ കളിയാക്കുന്നത്… ഒന്നൂല്ലെങ്കിലും നിന്റെ വല്യമ്മയുടെ മോളല്ലേ അവൾ… ഒരു വീട്ടീന്ന് ഒരുമ്മിച്ച് വരുന്നവരല്ലേ നിങ്ങൾ….?

മീര തങ്ങൾക്കരിക്കിൽ നിന്നെഴുന്നേറ്റതും ശ്രീതുവിന്റെ സംസാരം ഇഷ്ടപ്പെടാത്ത നേഹ അവളെ ശാസിച്ചതും അവളെ നോക്കി പേടിപ്പിച്ചു ശ്രീതു…

നീയെന്നെ നോക്കിയെന്നും പേടിപ്പിക്കണ്ട.. നീയ്യീ പറയും പോലെ ഒന്നുമല്ല മീര… അവൾക്കത്ര വലിയ തടിയൊന്നുമില്ല.. പാകത്തിനു തടിയുള്ള
നല്ല സുന്ദരിക്കുട്ടിയല്ലേ അവൾ… ആ വട്ട മുഖവും ഉണ്ടക്കണ്ണും നീണ്ട മുടിയുമെല്ലാം നമ്മുടെ പഴയ നടി മോനിഷയെ പോലെയാണ്… അതിലുമേറെ ഭംഗിയുണ്ട് മീരയെ എന്നു വേണമെങ്കിലും പറയാം… ഒന്നൂല്ലെങ്കിലും ഈ കോളേജിൽ വേറെ ആർക്കുണ്ട് ശ്രീതു അത്രയും നീളവും കട്ടിയുമുള്ള
മുടി അവൾക്കല്ലാതെ…

പുറത്തേയ്ക്കു നടക്കുന്ന മീരയുടെ വടിവൊത്ത പിന്നാമ്പുറ അഴകിൽ വിടർന്നു കവിഞ്ഞു കിടക്കുന്ന മുടിയിലേക്ക് കൊതിയോടെ നോക്കി നേഹ പറഞ്ഞതും അതിഷ്ടപ്പെടാത്ത വിധം രൂക്ഷമായ് നേഹയെ നോക്കി അവൾക്കരികിൽ നിന്നെഴുന്നേറ്റു മാറി പുറത്തേക്ക് നടന്നു ശ്രീതു….

“ഹോ…. ഇത്രയും അസൂയ പിടിച്ച ഒന്നീ ഭൂമിയിൽ വേറെ കാണില്ല…

ശ്രീതു എഴുന്നേറ്റു പോയതും ആശ്വാസം പൂണ്ട കൂട്ടുകാരികൾ നേഹയ്ക്ക് നേരെ തിരിഞ്ഞു വേഗത്തിൽ..

“നിനക്കെന്തിന്റെ കേടായിരുന്നെടീ നേഹേ മീരയെ പറ്റി ശ്രീതുവിനോടങ്ങനെയെല്ലാം പറയാഞ്ഞിട്ട്… ഇനിയതിനുള്ള ദേഷ്യമെല്ലാം ആ പാവം മീരയോട് വീട്ടിൽ ചെന്നിട്ടാവും ശ്രീതു തീർക്കുക…
കൂട്ടിനവളുടെ അമ്മയും കാണും… തള്ളയ്ക്കും മോൾക്കും ഒരേ മനസ്സാണ് ആ പാവത്തിനെയും അതിന്റെ അമ്മയേയും ഉപദ്രവിക്കാൻ… അതറിയുന്നതു കൊണ്ടാണ് ഞങ്ങൾ മീരയെ പറ്റി ശ്രീതു പറയുമ്പോഴെല്ലാം അവളെ സന്തോഷിപ്പിച്ച് ചിരിക്കുന്നത്.. അങ്ങനെയെങ്കിലും ഈ പിശാശിന് അതിനോടുള്ള ദേഷ്യം കുറയുമല്ലോ… ഈ ഡിഗ്രി എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടിയാൽ വല്ലയിടത്തും ജോലി കിട്ടി ആ വീട്ടീന്ന് രക്ഷപ്പെടാലോന്നാ അവളുടെ ചിന്ത പോലും… അതിനാണങ്കിൽ ഇനിയുമുണ്ട് രണ്ടു മൂന്നു മാസം….

കൂട്ടത്തിലൊരുവൾ നേഹയോട് തുറന്നു പറഞ്ഞതും മീരയെ ഓർത്തു സങ്കടം പൊടിഞ്ഞവരുടെയെല്ലാം ഉള്ളിൽ…..

ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ മീരയും അമ്മയും അമ്മ വീട്ടിലാണ് താമസിയ്ക്കുന്നത്… വീതപ്രകാരം വീട് ശ്രീതുവിന്റെ അമ്മയ്ക്കാണ്… അതിന്റെ അഹങ്കാരത്തിൽ പലപ്പോഴും ഒരു വേലക്കാരിയോട് എന്ന പോലെയാണ് മീരയോടും അമ്മയോടും ശ്രീതുവിന്റെയും അമ്മയുടെയും പെരുമാറ്റം… ഒരു ചോരയല്ലേ രണ്ടാളും എന്ന ചിന്തയൊന്നുമില്ല അവർക്കുള്ളിൽ….

ഡീ… ദേ നമ്മുടെ മനു സാറ് മീരയെ പുഷ്പം പോലെ നെഞ്ചിലെടുത്തോണ്ട് സിക്ക് റൂമിലേക്ക് പോവുന്നു…

നേഹ ചിന്തയിൽ മുഴുകി പോയതും ഓടി കയറി ക്ലാസിലേക്കു വന്നൊരുത്തി ഉറക്കെ വിളിച്ചു പറഞ്ഞതും ഞെട്ടി അവിടെ ഇരുന്നവർ… വേഗത്തിലവരെല്ലാം പുറത്തേക്കിറങ്ങിയതും കണ്ടു മനു സാറിനും മീരയ്ക്കും അടുത്തായ് നിൽക്കുന്ന ശ്രീതുവിനെ…

ശ്രീതു ഉൾപ്പെടെ ആ കോളേജിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും ക്രഷാണ് മനുസാറ്…

അവരുടെ ഇംഗ്ലീഷ് ട്യൂട്ടറും മനുസാറാണ്…

“ഞങ്ങൾ എത്ര പറഞ്ഞാലും ഇവളു കേൾക്കില്ല സാർ… തടി അധികമാണെന്നു പറഞ്ഞ് എപ്പോഴും രാവിലെത്തെ ഭക്ഷണം ഒഴിവാക്കും ഇവൾ…. അതാണ് ഒന്നു വെയിലു തട്ടിയപ്പോഴേക്കും ഗ്രൗണ്ടിൽ തല ചുറ്റി വീണത്…

മീര ഗ്രൗണ്ടിൽ തലക്കറങ്ങി വീഴാനുണ്ടായ കാരണം മനു സാറിനോടും ചുറ്റും കൂടിയവരോടും വലിയ കാര്യത്തിൽ ശ്രീതു വിവരിച്ചതും മനു സാറുൾപ്പെടെ അവിടെ നിന്നവരെല്ലാം ഡയറ്റിംഗ് നടത്തുന്നതിന് മീരയെ കുറ്റപ്പെടുത്തി…. ചീത്ത പറഞ്ഞു….

“സാറെ…അവള് ഭക്ഷണം കഴിക്കാത്തത് അവൾക്ക് തടിക്കൂടും എന്നു കരുതിയിട്ടൊന്നും അല്ല… കഴിക്കാൻ ഭക്ഷണം കിട്ടാത്തതു കൊണ്ടാണ്… പലപ്പോഴും അവൾക്ക് കഴിക്കാൻ ഭക്ഷണം നൽകാറില്ല ശ്രീതു…
എല്ലാവരും കാര്യമറിയാതെ അവളെ ചീത്ത പറയും പോലെ സാറും പറയാതെ…ഒന്നൂല്ലെങ്കിലും സാറിനു പ്രിയപ്പെട്ട ശിഷ്യയായതു കൊണ്ടു മാത്രം കാരണമില്ലാതെ ശ്രീതുവിന്റെ കയ്യിൽ നിന്ന് അടിയും വഴക്കും യഥേഷ്ടം വാങ്ങുന്നവളല്ലേ അവൾ….?

മനു സാറിനടുത്ത് വന്നു നിന്ന് നേഹ പറഞ്ഞതും അവളെ പകച്ചു നോക്കി മനു…

കോളേജ് വിട്ടു വൈകുന്നേരം മീരയും ശ്രീതുവും ഒന്നിച്ചാണ് വീട്ടിലെത്തിയതെങ്കിലും വരും വഴിയൊന്നും ശ്രീതു മീരയോട് സംസാരിച്ചതേയില്ല…

ശ്രീതുവിന്റെ കല്ലിച്ച മുഖഭാവം പക്ഷെ മീരയിൽ ഭയമേറ്റിയിരുന്നു വല്ലാതെ…. ഇങ്ങനെ വീട്ടിലെത്തുന്ന ദിവസങ്ങളിൽ ശ്രീതു അവളുടെ അമ്മയും ആയി ചേർന്ന് മീരയെ വല്ലാതെ വേദനിപ്പിക്കാറുണ്ട്….

ശ്രീതു രാവിലെ ഞാൻ ഭക്ഷണം കഴിക്കാത്തത് നീ തരാഞ്ഞിട്ടാണെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല…. സത്യം ടീ…

മീര അവളെ ഭയന്ന് ആദ്യം തന്നെ പറഞ്ഞു തുടങ്ങിയെങ്കിലും ശ്രീതുവിന്റെ ഭാഗത്തു നിന്നൊരനക്കം പോലും വന്നില്ല മീരയിലേക്ക്… എന്നാൽ വീടിനകത്തേയ്ക്ക് കയറിയതും മീരയുടെ നീണ്ട മുടിയിഴകളിൽ കൈ ചുറ്റി ബാഗിൽ നിന്ന് കത്രിക വലിച്ചെടുത്തിരുന്നു ശ്രീതു….

“എത്രയെല്ലാം ദിവസം പട്ടിണിക്കിട്ടാലും നിന്റെയീ ഭംഗിയും തടിയുമൊന്നും ഒരിക്കലും നശിച്ചു പോവില്ലെടി… നിന്റെ സൗന്ദര്യം അത് നിന്റെ ഈ മുടിയാണ്… ഇന്നെനിയ്ക്ക് മനസ്സിലായെ ടി അത്… എന്റെ മനു സാറു വരെ നിന്റെയീ മുടിയുടെയും നിന്റേയും ആരാധകനാണ്… എനിക്കിന്നാണ് അതു മനസ്സിലായത്…
അതു ഞാൻ ഇപ്പോൾ തീർത്തു തരാം…..

കയ്യിലെ കത്രിക ശ്രീതു മീരയുടെ മുടിയിലേക്ക് ചേർത്തുവെച്ചലറിയതും ബഹളം കേട്ട് രണ്ടാളുടെയും അമ്മമാർ വീടിനു പുറത്തെത്തി… ഭയന്നു മീരയുടെ അമ്മ കൺമുന്നിലെ കാഴ്ചയിലെങ്കിൽ ശ്രീതുവിന്റെ അമ്മയിൽ ചിരിയാണ്…

ഇവളെന്റെ മനു സാറിനെ ഇന്ന് വളയ്ക്കാൻ നോക്കിയമ്മേ…അതും ഈ മുടി വെച്ച്… ഇവളൊന്ന് തലക്കറങ്ങിവീണപ്പോൾ ടെൻഷൻ മുഴുവൻ അയാൾക്ക്…. അല്ലെങ്കിലും കുറച്ചു ദിവസായിട്ട് അയാളെ എനിയ്ക്ക് നല്ല സംശയം ഉണ്ടായിരുന്നു… ക്ലാസിൽ അയാളുടെ നോട്ടമെപ്പോഴും ഇവളെയല്ലേ എന്നെനിയ്ക്ക് അന്നേ സംശയം വന്നതാ. അതിന്നു മാറി…

ശ്രീതു വിളിച്ചു പറയുന്നത് ആ പേടിക്കിടയിലും കേട്ടു മീരയെങ്കിലും അതൊന്നു ശ്രദ്ധിക്കാനവൾക്ക് പറ്റും മുമ്പ് വീണ്ടും മീരയുടെ മുടിയിലായ് പിടുത്തം ഇട്ടിരുന്ന ശ്രീതു…

വേണ്ട മോളെ…. ചെയ്യല്ലേ… എന്റെ കുഞ്ഞ് … അയ്യോ….

കരഞ്ഞുകൊണ്ടവർക്കിടയിലേക്ക് മീരയുടെ അമ്മ കയറിയതും ശ്രീതുവിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് കുതറിയോടിയ മീര വാതിൽക്കൽ നിൽക്കുന്ന ആരെയോ തട്ടി തടഞ്ഞ് വീഴാൻ പോയ്….

നിലം തൊടും മുമ്പ് തന്നെയാരോ താങ്ങിപ്പിടിക്കുന്നതറിഞ്ഞ് ഞെട്ടിമുഖമുയർത്തിയ മീര തന്നെ പിടിച്ചിരിയ്ക്കുന്നത് മനു സാറാണെന്ന് കണ്ടതും ഞെട്ടലോടെ ആ കയ്യിൽ നിന്ന് പിടഞ്ഞുമാറി…

മീരയ്ക്ക് പിന്നാലെ പുറത്തേക്ക് കുതിക്കാനൊരുങ്ങിയോടി വന്ന ശ്രീതുവും കൺമുന്നിലെ കാഴ്ചയിൽ ആകെ പതറിയിട്ടുണ്ട്…

നീ പറഞ്ഞത് ശരിയാണ് ശ്രീതു … ഞാൻ മീരയെ ശ്രദ്ധിക്കാറുണ്ട്.. അതു പക്ഷെ തുടങ്ങിയത് ഇപ്പോഴല്ല… ആ കോളേജിൽ മീര എത്തിയതു മുതൽ എന്റെ കണ്ണുകൾ ഇവളിലാണ്… ഇവളെന്റെയാണെന്ന് ഞാനുറപ്പിച്ചിട്ടും വർഷങ്ങളായ്…. പഠനം തീരാൻ കാത്തു നിന്നതാണ് ഞാൻ… ഇവൾക്കിവിടെ ഇത്രയും പ്രശ്നങ്ങൾ ഉളളത് പക്ഷെ ഞാനറിയാൻ വൈകി… അറിഞ്ഞതൊന്നും തെറ്റായിരുന്നില്ലെന്നും ഇവിടെ വന്നു കണ്ടു ബോധ്യപ്പെട്ടു…. നീയൊക്കെ ഇത്രയും വൃത്തിക്കെട്ട ഒരുവളായിരുന്നോടീ…. ച്ചെ…..

തലക്കുടഞ്ഞു മനു…

അവന്റെ തുറന്നു പറച്ചിലിൽ ആകെ വല്ലാതെയായ് നാണംകെട്ടു ശ്രീതുവും..

ബഹളങ്ങൾക്കിടയിൽ മനു അവിടെ വന്നതൊന്നും അറിയാൻ പറ്റാതെ പോയതിൽ സ്വയം കുറ്റപ്പെടുത്തി ശ്രീതു നിൽക്കുമ്പോൾ തന്റെ പെണ്ണിനും അവളുടെ അമ്മയ്ക്കും ആ വീട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കുന്ന തിരക്കിലാണ് മനു….

എല്ലാം കഴിഞ്ഞവിടെ നിന്നിറങ്ങുമ്പോൾ മീരയെ തന്നോടു ചേർത്തു പിടിച്ച് ശ്രീതുവിന്റെ മുമ്പിൽ ചെന്നു നിന്നു മനു…’

എന്റെ പെണ്ണാണ്…. ഈ മനുവിന്റെ പെണ്ണ്… നിന്റെയൊരു നോട്ടമിനി ഇവളിൽ വീണാൽ…

ചൂണ്ടുവിരൽ അവളുടെ മുഖത്തിനു നേരെ ചൂണ്ടയവൻ പറഞ്ഞതും പേടിച്ച് പുറക്കോട്ടു മാറി ശ്രീതു…

ശ്രീതുവിന്റെ അമ്മയ്ക്കെന്ന പോലെ മീരയുടെ അമ്മയ്ക്കും ആ വീട്ടിൽ തുല്ല്യ അവകാശമുണ്ടെന്ന തെളിവ് മനു അവർക്ക് കാണിച്ചു കൊടുത്തതിൽ പിന്നെ ഒതുങ്ങിയാണവരുടെ നിൽപ്പ്…..

ആ വീട്ടിൽ നിന്ന് എല്ലാം കഴിഞ്ഞ് മനു യാത്ര പറഞ്ഞു പോവുമ്പോൾ മനസ്സുകൊണ്ട് മനുവിന്റെ പെണ്ണായിരുന്നു മീര…

ഇനിയവർ പ്രണയിക്കും…. നല്ല അന്തസ്സായി പ്രണയിക്കും… അതും ശ്രീതുവിന്റെ മുന്നിൽ വെച്ച്…. അതു കണ്ടാസ്വദിയ്ക്കാം നമ്മുക്കിനി….. സന്തോഷത്തോടെ….

✍️ RJ

Leave a Reply

Your email address will not be published. Required fields are marked *