കാര്യങ്ങൾ നടക്കാൻ അതൊക്കെ ഒരു തടസണോ?” ” നീ എന്തൊക്കെയാ മോളേ ഈ പറയുന്നെ? ” നീരജിന്റെ പിടി വിട്ടു

രണ്ടാം കെട്ട്

(രചന: Atharv Kannan)

 

” വൈഗ, ഞാൻ ഒരു കല്ല്യാണം കൂടി കഴിക്കാൻ തീരുമാനിച്ചു ”

നീരജിന്റെ വാക്കുകൾ കേട്ടു തലയണ ഉറ മാറ്റിക്കൊണ്ടിരുന്ന വൈഗ ഞെട്ടലോടെ അവനെ നോക്കി…

” ഏട്ടനെന്താ പറഞ്ഞെ? ”

” എനിക്കറിയാം നിനക്കിതു കേൾക്കുമ്പോ കുറച്ചു വിഷമം ഉണ്ടാവും എന്ന്… പക്ഷെ നീ എന്നെ മനസ്സിലാക്കും എന്ന് എനിക്കറിയാം… നിന്നെ പോലെ എന്നെ മനസ്സിലാക്കാൻ ആർക്കാണ് കഴിയുക ”

” കൊള്ളാം സൈക്കോളജിക്കൽ മൂവ് ” അവൾ മനസ്സിൽ പറഞ്ഞു…

പതിയെ അവളുടെ അരികിലേക്ക് നിന്നു കൈകൾ പിടിച്ചു കൊണ്ടു അവളെ കട്ടിലിലേക്ക് വലിച്ചിരുത്തി അവനും അരികിൽ ഇരുന്നു…

” നിനക്കറിയാലോ, കല്യാണത്തിന് മുന്നേ ഞാൻ അങ്ങനെ പ്രേമിച്ചിട്ടൊന്നും ഇല്ലെന്നു… നമ്മുടെ കല്ല്യാണം തന്നെ വീട്ടുകാർ ആലോചിച്ചു പെട്ടന്ന് നടത്തിയ ഒന്നല്ലായിരുന്നോ? ”

വൈഗ തല താഴ്ത്തി…

” നീ വിഷമിക്കാൻ പറഞ്ഞതല്ല മോളേ.. നിന്നെ എനിക്ക് അത്ര ഇഷ്ടാണ്.. പക്ഷെ മീരയെ കണ്ടപ്പോൾ ആണ് എന്റെ മനസ്സിലെ സ്ത്രീ സങ്കൽപ്പങ്ങളിൽ നിനക്കില്ലാത്ത ചിലതു അവൾക്കുണ്ടന്ന് മനസ്സിലാവുന്നത്…

അപ്പൊ എനിക്ക് തോന്നി അതും അനുഭവിക്കണം എന്ന്.. അത് പക്ഷെ ഒരിക്കലും നിന്നോടുള്ള ഇഷ്ടക്കുറവല്ല…. നിന്നെ ഒരിക്കലും ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല ”

” ഞാനിപ്പോ എന്ത് വേണം എന്നാ ഏട്ടൻ പറയുന്നത്? ”

 

” നീ ഈ കല്യാണത്തിന് എതിർപ്പൊന്നും പറയരുത് ”

 

വൈഗ ഒന്നും മിണ്ടിയില്ല… ” കയ്യിലുള്ളത് പൊവോം ചെയ്യരുത് ഉത്തരത്തിൽ ഇരിക്കുന്നത് വേണം താനും.. താൻ ആള് കൊള്ളാലോ ” വൈഗ സ്വയം പറഞ്ഞു.

 

” നിന്നോടുള്ള സ്നേഹത്തിനു ഒരു കുറവും ഉണ്ടാവുല്ല മോളേ… നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം ”

 

” ഇയ്യാളെല്ലാം തീരുമാനിച്ചു ഉറപ്പിച്ച മട്ടാണ്…. ” സ്വയം പറഞ്ഞുകൊണ്ട് വൈഗ ചിന്തിച്ചു…

 

” സത്യത്തിൽ ഇങ്ങനൊരു കാര്യം ഞാൻ ഏട്ടനോട് അങ്ങോടു പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു ”

” എന്ത???? എന്നോട് വേറെ കെട്ടാനോ ? ”

 

” ആ ഏട്ടനോടെന്നല്ല.. ശരിക്കും ഏട്ടനിപ്പോ ജോലി തിരക്കിനിടയിൽ എന്നെ കെയർ ചെയ്യാനും വിളിക്കാനും അടുത്തിരിക്കാനും ഞാൻ പറയുന്നത് കേൾക്കാനും ഒന്നും സമയം ഇല്ലല്ലോ..

 

അപ്പൊ ഒരു ഭാര്യ കൂടി വരുമ്പോ ഒട്ടും ഉണ്ടാവില്ല…. ആ പ്ലമ്പർ റിയാസ് ആണേൽ കുറെ ആയി എനിക്ക് മെസ്സേജ് അയച്ചും ഫോൺ വിളിച്ചും ഇഷ്ടമാണെന്നൊക്കെ പറയുന്നു..

 

ഞാനാ ഇതുവരെ കണ്ടില്ലെന്നു നടിച്ച ഇരുന്നേ… എന്നെ വയങ്കര ഇഷ്ടാണ് ഇറങ്ങി വന്ന കൊണ്ടൊക്കോളാം എന്നൊക്കെ ഒരിക്കൽ ഞാൻ ഉപദേശിച്ചു നന്നാക്കൻ നോക്കിയപ്പോ എന്നോട് പറഞ്ഞതാ ”

 

” ഏതു ഖാദരിക്കയുടെ പയ്യനോ? ”

 

” അവനിപ്പോ പയ്യാനൊന്നും അല്ലന്നെ വലുതായി.. പിന്നെ എന്നേക്കാൾ അഞ്ചു വയസല്ലേ കുറവുള്ളു.. കാര്യങ്ങൾ നടക്കാൻ അതൊക്കെ ഒരു തടസണോ?”

” നീ എന്തൊക്കെയാ മോളേ ഈ പറയുന്നെ? ” നീരജിന്റെ പിടി വിട്ടു

 

” അല്ല, ഏട്ടൻ എന്തായാലും വേറെ കെട്ടാൻ തീരുമാനിച്ചല്ലോ.. എനിക്കാണേൽ ഈ ഒളിച്ചും പാത്തും ഉള്ള പരിപാടിക്കും താല്പര്യം ഇല്ല.. അപ്പൊ റിയാസിനെ ഞാനും കെട്ടാം… അത് മാത്രല്ല ഈ മീരക്കും റിയാസിനും പരസ്പരം ഇഷ്ടം ആണേൽ അവരും കെട്ടട്ടെ ”

 

” ഏഹ് ” നീരജിന്റെ കണ്ണു തള്ളി

 

” ആ.. ഒന്നരാടം മാറി മാറി നമുക്ക് നിക്കാലോ… പിന്നെ ഞാൻ പറഞ്ഞില്ലെന്നേ ഉളളൂ, എനിക്ക് ഇപ്പോഴല്ല കിട്ടുമ്പോ മുതലേ എന്റെ സങ്കല്പത്തിലെ പുരുഷനെ അല്ല ഏട്ടൻ..

 

നല്ല മീശ ഇല്ല, കുടവയറും, സിഗരറ്റു വലിയും, പിന്നെ എന്റെ മനസ്സിലെ ചെക്കൻ നല്ല കറുമ്പൻ ആയിരുന്നു റിയാസിനെ പോലെ, പിന്നെ അന്നും മറ്റു കാര്യങ്ങളിൽ ഞാൻ അത്ര സംതൃപ്ത ഒന്നും അല്ലായിരുന്നു..

 

ഇപ്പൊ ആണേൽ ഒട്ടും നടക്കുന്നില്ല.. അപ്പൊ പിന്നെ എന്തായാലും നമുക്ക് ഈ പ്ലാൻ അങ്ങ് മുന്നോട്ടു കൊണ്ടു പോവം ”

 

” എടീ.. നീ രണ്ടാമത്… അതും ഞാനുള്ളപ്പോ.. അയ്യേ! നാട്ടുകാർ എന്ത് വിചാരിക്കും ”

 

” ഏട്ടന് കഴിവില്ലാത്തോണ്ടാണെന്നു വിചാരിക്കും.. “നീരജ് കലിയോടെ അവളെ നോക്കി…” ഏട്ടന് കെട്ടമെങ്കിൽ എനിക്കും കെട്ടിയ എന്ന?”

 

” അത്.. ആണുങ്ങളെ പോലെ ആണോ പെണ്ണുങ്ങൾ? “” ചില പാർട്സുകൾ വ്യത്യാസം ഉണ്ടന്നല്ലേ ഏട്ടാ ഉള്ളൂ.. ആണായാലും പെണ്ണായാലും മനുഷ്യരല്ലേ? “

” അപ്പൊ നീ എന്നെ വേറെ കെട്ടാൻ സമ്മതിക്കില്ല അല്ലേ? “” ശ്ശെടാ.. ഇതെന്തു കൂത്തു… ഞാൻ പറഞ്ഞില്ലേ നിങ്ങളു കെട്ടിക്കോ മനുഷ്യാ.. കൂടെ എനിക്കും കെട്ടണം “

” അത് പറ്റില്ല!. “” എന്നതുകൊണ്ട് പറ്റില്ല? “” എന്റെ പെണ്ണിനെ മറ്റൊരുത്തന് പങ്കു വെക്കാൻ ബുദ്ധിമുട്ടുണ്ട് “

 

” ഹും.. എന്റെ ശരീരം പങ്കു വെക്കുന്നതിൽ അല്ലേ ബുദ്ധിമുട്ടു? “നീരജ് മൗനം പാലിച്ചു

” അവിടെ നിങ്ങളുടെ ആണത്വത്തിനു കളങ്കം ഏൽക്കുമായിരിക്കും.. എനിക്ക് നിങ്ങടെ മനസും പങ്കു വെക്കാൻ ബുദ്ധിമുട്ടുണ്ട്. ഒന്നെങ്കിൽ എന്റേതു മാത്രമായി ഇരിക്കുക.. ഇല്ലെങ്കിൽ എന്ന ഒഴിവാക്കുക.. എന്റെ ആയിരിക്കുമ്പോൾ നിങ്ങളെ മറ്റൊരുത്തിക്കും നല്കാൻ എനിക്ക് കഴിയില്ല..

 

അഭിപ്രായ സ്വാതന്ത്ര്യം തീരെ ഇല്ലാത്ത സമയത്തു നിങ്ങളെ എനിക്ക് കിട്ടിയത്… നിങ്ങളെ നിങ്ങളായി കണ്ടു സ്നേഹിക്കാൻ ഞാൻ പഠിച്ചു.. നിങ്ങളുടെ കുറവുകൾ നോക്കി പറഞ്ഞു മറ്റു ബന്ധം തേടി പോവാനാണേൽ ഞാൻ മടുക്കത്തെ ഉള്ളൂ ”

 

” ഒരുപാട് പ്രതീക്ഷയുമായി ഇരിക്കുവാ.. മീരയോട് ഞാനിനി എന്ത് പറയും? ”

 

” തിളച്ച എണ്ണയിൽ കുറച്ചു നേരം കാലു മുക്കി വെക്കാൻ പറ ”

 

” വൈഗാ ”

 

” പിന്ന കൈഗ… മിണ്ടരുത്… ഭാര്യ ഉള്ള ഒരുത്തനെ പ്രേമിക്കുമ്പോ അവക്കിതൊന്നും അറിയില്ലായിരുന്നു? അല്ലെങ്കിൽ തുടങ്ങും മുന്നേ എന്നോട് പറയണായിരുന്നു.. ഒരു ഷാജഹാനും മുംതാസും വന്നേക്കുന്നു… ”

 

” എനിക്കറിയില്ല വൈഗ… നീ എന്നെ കുറ്റപ്പെടുത്തുവാണോ? ”

 

” നോ.. ഇഷ്ടങ്ങൾ ഒക്കെ ആർക്കും എപ്പോഴും തോന്നും.. എനിക്കും പലരോടും തോന്നിയിട്ടുണ്ട്.. പലതും തോന്നിയിട്ടുണ്ട്.. പക്ഷെ അതെല്ലാം ഞാൻ നിങ്ങളോടുള്ള സ്നേഹത്തിനു മുന്നിൽ മാറ്റി വെച്ചു എന്ന് മാത്രം.. എല്ലാവരും അങ്ങനെ അല്ലാ.. ആവണം എന്ന് ഞാൻ പറയുന്നുമില്ല…

 

പക്ഷെ ഞാൻ അങ്ങനാണു… അതിനു പറയുന്നതാണ് വിശ്വാസം… നിങ്ങൾ എന്നിൽ വെച്ചിട്ടുള്ള വിശ്വാസം.. നിങ്ങടേതായിരിക്കുമ്പോൾ ഞാൻ ഒരിക്കലും മനസ്സുകൊണ്ട് മറ്റൊരാൾക്ക് കീഴ്പ്പെടില്ല എന്ന ഉറപ്പ്. എന്ത് വേണം എന്ന് നിങ്ങക്ക് തീരുമാനിക്കാം ”

 

” ഇത്രേം പറഞ്ഞിട്ടും ഞങ്ങൾ തമ്മിൽ മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നീ ചോദിക്കാത്തതു എന്ത്? നിനക്കെന്നെ അത്ര വിശ്വാസം ആണോ? ”

 

” പിന്നെ.. ഒന്തോടിയ എവിടം വരെ ഓടുന്നു എനിക്കറിയത്തില്ലേ? ” അവൾ പതിയെ പറഞ്ഞു.

 

” എന്താ? ”

 

” എന്റെ ജീവനാണന്നു പറഞ്ഞതാണെ ”

 

ചിരിച്ചു കൊണ്ടു വൈഗ പുറത്തേക്കു നടന്നു.. ഫോണിൽ മീരയുടെ തെറി വിളിയും കേട്ടു നീരജ് അങ്ങനെ കിറുങ്ങി ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *