ഒരു വട്ടം എങ്കിൽ ഒരു വട്ടം ചേച്ചി ഒന്ന് സഹകരിച്ചേ പറ്റു… ഇല്ലേൽ നഷ്ടം ചേച്ചിക്ക് തന്നെയാണ്.”

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

” ചേച്ചിയെ എനിക്ക് ഇഷ്ടമാണ്.. ഒരു ദിവസം എങ്കിൽ ഒരു ദിവസം.. എനിക്ക് ചേച്ചിയുടെ കൂടെ കിടക്കണം… അതൊരു ആഗ്രഹം ആണ്.. വല്ലാത്ത കൊതിയാണ് എനിക്ക് ”

 

ആനന്ദ് പറഞ്ഞത് കേട്ട് നടുങ്ങി പോയി ഇന്ദു.

 

” എന്താ ആനന്ദ് നീ ഈ പറയുന്നേ.. ഇങ്ങനൊന്നും പറയരുത്. നമ്മൾ അയൽക്കാരാണ്. നിനക്ക് ഞാൻ ചേച്ചിയാണ്.. ഇത് നിന്റെ അമ്മയോട് പറഞ്ഞാൽ ഉള്ള ബന്ധം കൂടി ഇല്ലാതാകും.. ആവശ്യം ഇല്ലാത്ത ചിന്തകൾ മനസ്സിൽ ന്ന് എടുത്തു കളഞ്ഞേക്ക്.. അതാ നല്ലത് ”

 

ഒരു താക്കീത് ആയിരുന്നു ആ വാക്കുകൾ. എന്നാൽ അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ആനന്ദിൽ വലിയ ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.

 

” ചേച്ചി ഇങ്ങനേ പറയു ന്ന് അറിയാരുന്നു. പക്ഷെ എനിക്ക് വല്ലാത്ത കൊതി ആയി പോയി.. ഒരു വട്ടം എങ്കിൽ ഒരു വട്ടം ചേച്ചി ഒന്ന് സഹകരിച്ചേ പറ്റു… ഇല്ലേൽ നഷ്ടം ചേച്ചിക്ക് തന്നെയാണ്.”

 

ഇത്തവണ അവന്റെ വാക്കുകളിൽ ഭീഷണിയുടെ സ്വരം നിഴലിക്കവേ സംശയത്തോടെ നോക്കി ഇന്ദു. അതോടെ പതിയെ തന്റെ ഫോൺ കയ്യിലെക്കെടുത്തു ആനന്ദ്. ശേഷം ഗാലറി ഓപ്പൺ ആക്കി ഒന്ന് രണ്ട് ഫോട്ടോസ് എടുത്തു ഇന്ദുവിനെ കാണിച്ചു.

 

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു അവൾ. പലപ്പോഴും കുനിഞ്ഞു നിന്ന് മുറ്റമടിക്കുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴുമൊക്കെ അവൾ പോലും അറിയാതെ ആനന്ദ് പകർത്തിയ കുറച്ചു ഫോട്ടോസ്. അതിൽ പലതിലും അവളുടെ അർത്ഥ നഗ്നതയും പതിഞ്ഞിരുന്നു.

 

” മുറ്റമടിക്കുമ്പോഴും കുളിച്ചു വന്നു ഡ്രസ്സ്‌ മാറുമ്പോഴും ഒക്കെ ചേച്ചി പോലും അറിയാതെ ഞാൻ പിടിച്ച ചേച്ചീടെ സീനുകളാ.. എങ്ങിനുണ്ട്… ഇനീപ്പോ എന്നെ പിണക്കിയാൽ ഞാൻ ഇതൊക്കെ ഓരോ വാട്ട്സപ് ഗ്രൂപ്പുകളിലേക്ക് അങ്ങ് അയക്കും.. പിന്നെ അറിയാലോ. ”

 

ആ ചോദ്യം കൂടി കേൾക്കവേ ആകെ തകർന്നു പോയി ഇന്ദു. പലപ്പോഴും ഇങ്ങട് വന്നു അവൻ ഓരോന്ന് സംസാരിച്ചു നിന്നതൊക്കെ ഓർത്തുപോയി അവൾ.

 

‘ഈ ഒരു ചിന്ത മനസ്സിൽ വച്ചിട്ടാണോ അവൻ ഇത്രയും നാൾ.. ‘

 

ആ യാഥാർഥ്യം അവളെ ആകെ തളർത്തി.

 

സ്വന്തം അനിയന്റെ പ്രായമായതിനാൽ ആ ഒരു വാത്സല്യം മാത്രമേ ഇന്ദുവിനു ആനന്ദിനോട് തോന്നിയിരുന്നുള്ളു. അതുകൊണ്ട് തന്നെ അവനു അവളുടെ വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. എന്നാൽ ഇപ്പോൾ ശെരിക്കും നടുങ്ങി അങ്ങിനെ നിന്നു അവൾ. അതോടെ പതിയെ അവൾക്ക് അരികിലേക്ക് മുഖമടുപ്പിച്ചു ആനന്ദ്.

 

” ചേച്ചി ആരും ഒന്നും അറീല്ല. ചേട്ടൻ ഗൾഫിൽ അല്ലേ പിന്നെന്തിനാ പേടിക്കുന്നെ.. മക്കൾ ഉറങ്ങീട്ട് ചേച്ചി എനിക്കൊരു മിസ്സ്ഡ് കോൾ തന്നാൽ മതി ഞാൻ ദേ ഈ മതിൽ ചാടി അങ്ങ് വന്നേക്കാം.. കാര്യം നടന്നാൽ ചേച്ചീടെ മുന്നിൽ വച്ച് തന്നെ ഞാൻ ഈ ഫോട്ടോസ് ഡിലീറ്റ് ചെയ്യാം പ്രോമിസ്.. ”

 

ആ വാക്കുകൾ കാതുകളിൽ ഒരു മുഴക്കമാകവേ ഒന്നും പറയാൻ കഴിയാതെ നിന്നു പോയി ഇന്ദു. അവളുടെ നടുക്കം ആനന്ദിനു വല്ലാത്ത ഹരമായി.

 

” മൗനം സമ്മതം.. വൈകിക്കേണ്ട അധികം ചിന്തിച്ചാൽ ഒന്നും നടക്കില്ല.. ഇന്ന് രാത്രി തന്നെ ഞാൻ വരും ചേച്ചി മിസ്സ്ഡ് കോൾ ചെയ്യാൻ മറക്കല്ലേ.. ”

 

അത് കൂടി കേൾക്കെ പെട്ടെന്ന് ഞെട്ടലിൽ നിന്നും മുക്തയായി ഇന്ദു.

 

” ആനന്ദ്.. നീ. നീ എന്തൊക്കെയാ ഈ പറയുന്നേ.. എന്നോട് ഇങ്ങനൊന്നും ചെയ്യല്ലേ .. എന്റെ അനിയന്റെ സ്ഥാനത്താ ഞാൻ നിന്നെ കാണുന്നെ.. നീ ഈ പറയുന്നതൊന്നും എന്നെ കൊണ്ട് പറ്റില്ല ഞാൻ അത്തരക്കാരി അല്ല.. ദയവ് ചെയ്ത് ആ ഫോട്ടോസ് ഡിലീറ്റ് ആക്കണം.. പ്ലീസ്.. ”

 

കെഞ്ചുകയായിരുന്നു അവൾ. എന്നാൽ ആ വാക്കുകൾ ഒന്നും ആനന്ദ് ചെവിക്കൊണ്ടില്ല..

 

” എന്റെ പൊന്ന് ചേച്ചി ഈ ഡയലോഗ് ഒക്കെ വിട്ടിട്ട് ഒന്ന് പോസിറ്റീവ് ആയി ചിന്തിക്ക്.. ചേട്ടൻ പോയിട്ട് വർഷം ഒന്നാകാറായില്ലേ.. നിങ്ങളും ഒരു പെണ്ണല്ലേ ചേച്ചീടെ വികാരങ്ങൾ ഒക്കെ ഞാൻ തീർത്തു തരാം.. നമ്മൾ രണ്ട് വീട്ടുകാരും നല്ല അടുപ്പം ആയത് കൊണ്ട് ഞാൻ ഇവിടേക്ക് എപ്പോൾ വന്നാലും ആരും സംശയിക്കില്ല.. ചേച്ചി ഓക്കേ പറഞ്ഞാൽ നമുക്ക് അടിച്ചു പൊളിക്കാം.. കൂടുതൽ ഒന്നും ഇനി പറയണ്ട.. ഇന്ന് നൈറ്റ് കാണാം.. ”

 

അത്രയും പറഞ്ഞു കൊണ്ട് ആനന്ദ് തിരിഞ്ഞു നടക്കുമ്പോൾ വീണ്ടും പിന്നാലെ ചെന്ന് കെഞ്ചി ഇന്ദു. അതോടെ ഒന്ന് തിരിഞ്ഞു അവൻ.. പ്രതീക്ഷയോടെ നോക്കുന്ന ഇന്ദുവിനെ കണ്ണാലൊന്നുഴിഞ്ഞു.. ശേഷം അവളുടെ ചെവിയോട് മുഖം അടുപ്പിച്ചു..

 

” ചേച്ചി പീരീഡ്സ് ഒന്നും അല്ലാലോ അല്ലേ.. ഞാൻ ഒരുപാട് പ്രതീക്ഷയോടെ ആണ് എല്ലാം പ്ലാൻ ചെയ്യുന്നത് സേഫ്റ്റി വരെ വാങ്ങി വച്ചിട്ടുണ്ട് ”

 

ആ ചോദ്യം വീണ്ടും ഒരു നടുക്കം ആകവേ മറുപടി പറയാനില്ലാതെ വിളറി വെളുത്തു നിന്നു ഇന്ദു. അത് കണ്ട് ഒരു കുസൃതി ചിരിയോടെ ആനന്ദ് പതിയെ നടന്നകന്നു.

 

ആകെ തകർന്നു പോയിരുന്നു അവൾ. വർഷങ്ങളയുള്ള അയൽവാസികളാണ് അനന്ദും കുടുംബവും വളരെ കുഞ്ഞായിരുന്നപ്പോൾ തൊട്ടേ അവനെ അവൾക്ക് അറിയാവുന്നതാണ് അനിയന്റെ പ്രായം ആയതിനാൽ തന്നെ ആ ഒരു സ്നേഹത്തോടെ മാത്രമേ അവനെ കണ്ടിട്ടുള്ളു. മാത്രമല്ല ഭർത്താവ് പ്രവാസി ആയതിനാൽ തനിക്കും മക്കൾക്കും എപ്പോഴും ഒരു സഹായമായി ഉള്ളതും ആ വീട്ടുകാർ ആണ്.

 

ഒരുപക്ഷെ ആ ഒരു സ്വാതന്ത്ര്യം ആകാം ആനന്ദിന്റെ ചിന്തകൾ. മാറ്റിയത്.. എന്ത് ചെയ്യണമെന്നറിയാതെ പതിയെ വീടിനുള്ളിലേക്ക് നടന്നു അവൾ. അകത്തെ ഹാളിൽ ഉള്ള തന്റെ വിവാഹ ഫോട്ടോയിലേക്ക് ഒന്ന് നോക്കവേ അറിയാതെ നിന്നു പോയി ഇന്ദു.

 

‘ ചേട്ടൻ പോയിട്ട് വർഷം ഒന്നായല്ലോ.. ചേച്ചീടെ വികാരങ്ങൾ ഒക്കെ ഞാൻ തീർത്തു തരാം.. ‘

 

ആനന്ദ് പറഞ്ഞ ആ വാക്കുകൾ ആണ് അപ്പോൾ അവളുടെ കാതുകളിൽ മുഴങ്ങിയത്… ആനന്ദിന്റെ മുഖം ഒരിക്കൽ കൂടി ഒന്ന് മനസ്സിൽ ഓർക്കവേ പതിയെ പതിയെ അവൾ ആ തീരുമാനം എടുത്തു. ശേഷം ടേബിളിൽ ഇരുന്ന ഫോൺ കയ്യിലേക്കെടുത്ത് വാട്ട്സാപ്പ് ഓപ്പൺ ആക്കി ആനന്ദിന്റെ നമ്പറിലേക്ക് ഒരു മെസേജ് ടൈപ്പ് ചെയ്തു തുടങ്ങി എന്നാൽ മനസ്സ് പറയുന്നത് അനുസരിക്കാൻ കൈ വിരലുകൾ ചെറിയൊരു മടി കാട്ടിയിരുന്നു. അവ വിറ പൂണ്ടു. എന്നാലും അതിനെ മറികടന്നു ഇന്ദു ആ മെസേജ് അയച്ചു അവന്.

 

‘ എനിക്ക് സമ്മതം.. രാത്രി പന്ത്രണ്ട് മണി ആകുമ്പോൾ വന്നേക്ക്.. ‘

 

അത്ര മാത്രമേ ടൈപ്പ് ചെയ്ത് അയച്ചുള്ളൂ.

 

വീട്ടിലേക്കെത്തി ബെഡിലേക്ക് ചായവേ ആണ് ആ മെസേജ് ആനന്ദ് കണ്ടത്. അവിശ്വസനീയമായി ഫോണിലേക്ക് അൽപനേരം നോക്കി ഇരിക്കെ സന്തോഷത്തിന്റെ പരകോടിയിലേക്കെത്തിയിരുന്നു അവൻ.

ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമാകാൻ പോകുന്നത്..

 

‘എന്റെ ചേച്ചി എനിക്കിത് വിശ്വസിക്കുവാൻ കഴിയുന്നില്ല.. ‘

 

ആവേശത്തിൽ ബെഡിൽ കിടന്നുരുണ്ടു അവൻ.ആ അവസരത്തിൽ മനസിലെ മറ്റൊരു ആഗ്രഹം കൂടി ഒരു വോയിസ്‌ മെസേജ് ആയി അവളെ അറിയിച്ചു ആനന്ദ്.

 

” ചേച്ചി…. ഒരു ആഗ്രഹം കൂടിയുണ്ട്… ഇന്ന് ഞാൻ വരുമ്പോൾ ചേച്ചി ഇടക്കൊക്കെ ഇട്ട് കണ്ടിട്ടുള്ള ആ മഞ്ഞ ചുരിദാറും ലെഗ്ഗിൻസും ഇട്ടേക്കണേ.. ആ ഡ്രെസ്സിൽ ചേച്ചിക്ക് അപാര ലുക്ക് ആണ്”

 

മറു തലയ്ക്കൽ അത് കേട്ടിട്ടും മറുപടി ഒന്നും പറഞ്ഞില്ല ഇന്ദു.

 

സമയം അങ്ങിനെ വീണ്ടും കടന്നു പോയി. ഏറെ പ്രതീക്ഷയോടെ രാത്രിയാകുന്നത് കാത്തിരുന്നു ആനന്ദ്. ഇന്ദുവാകട്ടെ ഞെഞ്ചിടിപ്പോടെയാണ് ഓരോ മിനിറ്റും തള്ളി നീക്കിയത്.

 

ഒടുവിൽ സമയം പന്ത്രണ്ട് മണിയോടടുത്തു. ആവേശത്തോടെ ആനന്ദ് റെഡിയായി. ഒരുവട്ടം കുളിച്ചെങ്കിലും തൃപ്തി പോരാതെ ഒരിക്കൽ കൂടി കുളിച്ചു അവൻ. ശേഷം പുത്തൻ വസ്ത്രങ്ങളും അണിഞ്ഞു അച്ഛനും അമ്മയും ഉറങ്ങി എന്ന് ഉറപ്പ് വരുത്തി വീടിന്റെ പിൻവാതിൽ വഴി പതിയെ പുറത്തേക്കിറങ്ങി. ശബ്ദമുണ്ടാക്കാതെ മതിൽ ചാടിക്കടന്ന ശേഷം പതിയെ ഇന്ദുവിന്റെ നമ്പറിലേക്ക് വിളിച്ചു അവൻ.

ആദ്യ റിങ്ങിൽ തന്നെ കോൾ അറ്റന്റ് ചെയ്യപ്പെട്ടു.

 

” ചേച്ചി എന്റെ കോൾ പ്രതീക്ഷിച്ചിരിക്കുവാരുന്നു അല്ലേ.. ”

 

ആവേശത്തോടെയുള്ള അവന്റെ ചോദ്യത്തിന് ഇന്ദു മറുപടി നൽകിയില്ല.

 

” ചേച്ചി വേഗം ബാക്ക് സൈഡ് വാതിൽ തുറക്ക് ഇവിടിങ്ങനെ നിൽക്കുന്നത് പണി ആകും.. ”

 

ചുറ്റുപാടുമൊന്ന് നിരീക്ഷിക്കവേ ചെറിയ ആശങ്ക തോന്നാത്തിരുന്നില്ല ആനന്ദിന്.

 

” പിൻ വാതിൽ എന്തിനാ നീ ഫ്രന്റ്‌ സൈഡിൽ വാ ഞാൻ മുൻവാതിൽ ലോക്ക് ചെയ്തിട്ടില്ല.. ”

 

ഇന്ദുവിന്റെ മറുപടി കേട്ട് അതിശയിച്ചു അവൻ. അവളിൽ നിന്നും ശക്തമായ എതിർപ്പും വെറുതെ വിട്ടേക്കാൻ ഉള്ള അപേക്ഷയുമൊക്കെയാണ് അവൻ പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഇത്ര പെട്ടെന്ന് എല്ലാം ഓക്കേ ആയപ്പോൾ ആകെ കുളിരു കോരിപ്പോയി ആനന്ദ്.

 

“ചേച്ചി ഇത്രേം നാള് എല്ലാം അടക്കി പിടിച്ചു നിൽക്കുവാരുന്നു അല്ലേ…. വിഷമിക്കേണ്ട എല്ലാം ഞാൻ ഇന്ന് ശെരിയാക്കി തരാം ദേ അകത്തേക്ക് കേറുവാ ഞാൻ ”

 

കോൾ കട്ട് ആക്കി ഫോൺ പോക്കറ്റിൽ ഇട്ട് വേഗത്തിൽ മുൻവാതിലിനരികിലേക്ക് ഓടി ആനന്ദ്. ഇന്ദു പറഞ്ഞത് പോലെ തന്നെ വാതിൽ ലോക്ക് അല്ലായിരുന്നു. വേഗത്തിൽ അകത്തേക്ക് കയറി അകത്തു നിന്നും വാതിൽ ലോക്ക് ചെയ്തു അവൻ. ശേഷം അമിതമായ സന്തോഷത്തോടെ തിരിയവേ പെട്ടെന്ന് ഒന്ന് നടുങ്ങി പോയി അവൻ. തൊട്ട് പിന്നിൽ ഒരു മെഴുകുതിരി വെട്ടത്തിൽ ഇന്ദു നിന്നിരുന്നു. ആദ്യത്തെ ആ നടുക്കം വിട്ടകലവേ ആ ഇളം വെളിച്ചത്തിൽ അവളെ ഒരു ദേവതയെ പോലെ തോന്നി പോയി ആനന്ദിന്

 

” ഹോ.. എന്ത് ഭംഗിയാ ചേച്ചിയെ കാണാൻ.. എന്റെ എത്ര നാളത്തെ കൊതിയാ ന്ന് അറിയോ ചേച്ചിയെ ഒന്ന് ഇതുപോലെ ഒറ്റയ്ക്ക് കിട്ടാൻ.. ഇന്ന് എന്തായാലും അത് സാധിച്ചു.. ”

 

ഇന്ദുവിന്റെ സൗന്ദര്യം അവനെ മത്തു പിടിപ്പിച്ചു തുടങ്ങിയിരുന്നു.

 

” നീ ആദ്യമായിട്ട് അല്ലെ എല്ലാത്തിനും ഒരു വെട്ടവും വെളിച്ചവും ഒക്കെ വേണ്ടേ.. ഞാൻ ലൈറ്റ് ഓൺ ആക്കട്ടെ ആനന്ദ്.. ”

 

ഇന്ദുവിന്റെ ആ ചോദ്യം കേട്ട് ആനന്ദ് നെറ്റി ചുളിഞ്ഞു.

 

“വേണ്ട ചേച്ചി.. ചേച്ചിക്ക് എന്താ വട്ട് ആണോ.. ലൈറ്റ് ഇട്ടാൽ ആരേലും അറിയും വേണ്ട.. ”

 

അവന്റെ മറുപടി കേട്ട് മൗനമായി ഇന്ദു. ശേഷം പതിയെ ലൈറ്റ് ഓൺ ആക്കി.

 

” ചേച്ചി…. എന്താ ഈ കാണിക്കുന്നേ… ”

 

അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒന്ന് നടുങ്ങി പോയിരുന്നു ആനന്ദ്. എന്നാൽ ആ നടുക്കം പൂർണ്ണമായത് ലൈറ്റ് വെളിച്ചത്തിൽ അവിടിരിക്കുന്നവരെ കൂടി കണ്ടപ്പോൾ ആണ്. വെറുമൊരു നടുക്കം മാത്രമായിരുന്നില്ല. വിറങ്ങലിച്ചു പോയി അവൻ.

 

” അ… അച്ഛാ… അ.. മ്.. മ്മ.. ”

 

ആകെ വിറളി പോയി ആനന്ദ്. അച്ഛന്റെയും അമ്മയുടെയും ജ്വലിക്കുന്ന മുഖങ്ങൾ കണ്ട് അവന്റെ കൈ കാലുകൾ വിറച്ചു..

 

” എന്താ ആനന്ദ്.. ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ഇത്”

 

പരിഹാസം നിറഞ്ഞ ഇന്ദുവിന്റെ ആചോദ്യത്തിനുള്ള മറുപടി ആനന്ദിന്റെ പക്കൽ ഇല്ലായിരുന്നു.

 

“എടാ..അമ്മേം പെങ്ങളേം തിരിച്ചറിയാൻ കഴിയാത്ത വിധം കാമം മൂത്ത് ചെറ്റ പൊക്കാൻ നടക്കുന്ന നിന്നെ പോലുള്ളവന്മാർക്ക് ഒക്കെ ഈ പണി ആണ് ഇപ്പോൾ ബെസ്റ്റ് എന്ന് എനിക്ക് തോന്നി.. ”

 

അത് പറയുമ്പോൾ അവളുടെ മുഖത്തേക്ക് രോഷം ഇരച്ചു കയറുന്നത് അറിഞ്ഞു ആനന്ദ്.

 

പൂർണ്ണമായും തളർന്നു പോയിരുന്നു അവൻ. ആ നിമിഷം ഭൂമി പിളർന്നു ഉള്ളിലേക്ക് പോകാൻ കഴിഞ്ഞെങ്കിൽ എന്നാണപ്പോൾ ആനന്ദ് ചിന്തിച്ചത്.

 

” കള്ള കഴുവേറി മോനെ.. ഇത്രക്ക് തരാം താഴ്ന്നവൻ ആയിരുന്നോ നീ.. ”

 

കലിയിൽ ചാടി എഴുന്നേൽക്കുന്ന അച്ഛനെ ഒരു നോക്ക് മാത്രം കണ്ടു അവൻ. ആ ഒരു നിമിഷം ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.

 

കലി തുള്ളി നിൽക്കുന്ന അച്ഛനും അമ്മയ്ക്കും മുന്നിൽ ആനന്ദ് കെഞ്ചുമ്പോൾ ഒരു വലിയ കുരുകിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞ ആശ്വാസത്തിൽ പിന്നിലേക്ക് മാറി നിന്ന് ഒക്കെയും കണ്ട് മൗനമായി നിന്നു ഇന്ദുവും.

Leave a Reply

Your email address will not be published. Required fields are marked *