(രചന: ഹേര)
“ഹായ് മീര… കിടന്നോ?”
“കിടന്നു… എബി കിടന്നില്ലേ?”
“നിന്റെ ഉമ്മ കിട്ടാതെ ഞാൻ ഇപ്പൊ ഉറങ്ങാറുണ്ടോ പെണ്ണെ?”
“ഓ… ഒരു തമാശ.” മീര നാണിക്കുന്ന സ്മൈലി അയച്ചു.
“കഴിച്ചോ?”
“ഉം.. നീയോ.”
“കഴിച്ചു.”
“നാളെ ഓഫീസിൽ പോണ്ടല്ലോ ലീവ് അല്ലെ.”
“അതേ. നിനക്കും ലീവ് അല്ലെ.”
“അതേ.”
“എന്താ പരിപാടി അപ്പോൾ?”
“ഒന്നുമില്ല.”
“നിന്റെ റൂം മേറ്റ് അവിടെ ഉണ്ടോ?”
“ഇല്ല.. അവൾ നാട്ടിൽ പോയി.”
“നീ തനിച്ചാണോ ഫ്ലാറ്റിൽ.” എബിയിൽ ആവേശം നിറയാൻ തുടങ്ങി.
“അതേ… എന്തെ കൂട്ട് വരുന്നോ?”
“നീ വിളിച്ച ഞാൻ വരും.”
“വിളിക്കാം ”
“എപ്പോ?”
“സമയം ആവട്ടെ.!”
“നീ ഇത് പറഞ്ഞു കൊതിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു മാസയി. എന്നും നിന്നോട് സെക്സ് ചാറ്റ് ചെയ്ത് ചെയ്ത് നേരിട്ട് കാണാൻ കൊതിയാവുന്നു.”
“എത്രേം പെട്ടെന്ന് നമുക്ക് കാണാം എബി.”
“നീ ഇപ്പൊ എന്ത് ഡ്രസ്സാ ഇട്ടേക്കുന്നെ?”
“ബനിയനും പാന്റും ”
“ഒരു ഫോട്ടോ അയക്ക് കാണട്ടെ ”
മീര മുഖം മറച്ചുള്ള ഒരു ഫോട്ടോ അയച്ചു.
“എപ്പഴാ നിന്റെ മുഖം കാണിക്ക പെണ്ണെ. ഇതുവരെ നിനക്ക് എന്നെ വിശ്വാസം ആയില്ലേ?” എബി വിഷമം നടിച്ചു റിപ്ലൈ മെസ്സേജ് ഇട്ടു
“ഫോണിൽ ഫോട്ടോ അയക്കുന്ന സേഫ് അല്ല. അതാ മുഖം മറയ്ക്കുന്നെ. നിന്നെ വിശ്വാസകുറവ് ഉണ്ടായിട്ടല്ല.”
“എങ്കിൽ നീ ഡ്രസ്സ് മുഴുവനും മാറ്റി നിന്റെ ന്യൂഡ് ഫോട്ടോ എനിക്ക് അയക്ക്. എന്നും കാണിച്ചു തരാമെന്ന് പറഞ്ഞും നേരിട്ട് കാണാമെന്നു പറഞ്ഞു കൊതിപ്പിച്ചും മൂഡ് ആക്കി പറ്റിക്കുന്നതാ നിന്റെ പരിപാടി. ഇന്നെങ്കിലും നിന്റെ വെളുത്തു തുടുത്ത പാൽ കുടങ്ങളും വയറും ഒക്കെ കാണിക്കെടി. നേരിട്ട് കാണുന്നത് വരെ ഒന്ന് ആശ്വസിക്കാൻ വേണ്ടി എങ്കിലും. മുഖം വേണ്ട.” കെഞ്ചി പറയും പോലെ എബി വോയിസ് അയച്ചു.
“നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ അയക്കാം ഞാൻ. ഇത്ര കെഞ്ചിയതല്ലേ.”
“സത്യം ആണോ മുത്തേ.” എബിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“സത്യം.”
“എന്നാ വേഗം അയക്ക് പെണ്ണെ. നിന്റെ മനസ്സ് മാറുന്നതിനു മുൻപ്.”എബി നഖം കടിച്ചു കൊണ്ട് ഫോണിൽ നോക്കി ഇരുന്നു.
നിമിഷങ്ങൾക്ക് ഉള്ളിൽ മുഖം മറച്ചൊരു യുവതിയുടെ അരയ്ക്ക് മുകളിൽ വരെയുള്ള തുണിയില്ലാത്ത ചിത്രങ്ങൾ അവന്റെ ഇൻബോക്സിൽ വന്നു. എല്ലാം അപ്പോൾ എടുത്തതാണെന്ന് അവൻ നോക്കി ഉറപ്പിച്ചു. വെളുത്തു തടിച്ച മാറിടങ്ങളും വലിയ പുക്കിൾ ചുഴിയും പരന്ന വയറും കണ്ട് എബിയുടെ കണ്ണ് തള്ളി. മൂഡായ എബിക്ക് പിന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
“ഇത്രേ തരൂ. ഇനി ചോദിക്കരുത്. അടുത്ത കണ്ട് മുട്ടൽ നേരിട്ട് മതി. ഇപ്പൊ ഇത് അയച്ചത് ഒരുപാട് നീ റിക്വസ്റ്റ് ചെയ്തോണ്ടാ.” മീരയുടെ മെസ്സേജ്.
“ഇത് തന്നെ ധാരാളം പൊന്നെ. ബാക്കി നേരിട്ട് കണ്ടോളാം ഞാൻ. നിന്നെ ആദ്യം ആയിട്ട് കാണുമ്പോ തന്നെ ഞാൻ കടിച്ചു തിന്നും. അത്ര സെക്സി ആണ് മീര നീ. നിന്നെ നേരിൽ കാണാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം ഞാൻ.”
“എബി… സത്യം പറഞ്ഞാൽ നാളെ നിന്നെ ഇങ്ങോട്ട് വിളിക്കാൻ ഇരുന്നതാ ഞാൻ. പക്ഷേ വൈകുന്നേരം നാട്ടിൽ നിന്ന് അച്ഛനും അമ്മയും എന്നെ കാണാൻ വരുന്നുണ്ട് ഇവിടെ. ഇവിടെ തങ്ങി തിങ്കളാഴ്ച പോകും. അന്ന് റൂം മേറ്റും തിരിച്ചെത്തും.”.
“ശ്ശേ… മിസ്സാക്കിയല്ലോ… നീ ഇത് ഇപ്പൊ പറയണ്ടാർന്ന്. എനിക്ക് വല്ലാത്ത നിരാശ തോന്നുന്നു. നിന്നെ കാണാൻ കൊതിയായി വയ്യ.”
“ഫ്ലാറ്റിന്റെ ലൊക്കേഷൻ ഇപ്പൊ അയച്ചു തന്നാൽ ഈ രാത്രി തന്നെ വരുമോ നീ. ഉച്ചക്ക് മുൻപ് തന്നെ തിരിച്ചു പോകണം. ഓക്കേ ആണെങ്കി പെട്ടെന്ന് വാ. ഇനിയൊരു ചാൻസ് ഉടനെ കിട്ടില്ല.”
മീരയുടെ ആ മെസ്സേജ് കണ്ട് എബിക്ക് സർപ്രൈസ് ആയി. മറ്റൊന്നും ചിന്തിക്കാൻ നിക്കാതെ കൈയിൽ കിട്ടിയ കോണ്ടം പാക്കറ്റും എടുത്തു കൊണ്ട് അവൻ അവൾ അയച്ച ലൊക്കേഷനിലേക്ക് ബൈക്ക് പറത്തി.
ഐ ടി ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ് എബി. മുപ്പതു വയസ്സ് പ്രായം. പെണ്ണുങ്ങൾ അവന്റെ വീക്നെസ് ആണ്. അവിവാഹിതൻ. സുന്ദരൻ സുമുഖൻ. ഓൺലൈൻ വഴി പരിചയപ്പെടുന്ന പെണ്ണുങ്ങളെ പ്രണയം നടിച്ചു വളച്ചെടുത്തു ശാരീരികമായി ഉപയോഗിച്ച് മടുക്കുമ്പോ ഒഴിവാക്കുന്നവൻ ആണ് എബി.
മീരയെ fb വഴി പരിചയം ആയിട്ട് രണ്ട് മാസം കഴിഞ്ഞു. ഡിവോഴ്സ് ആയ പെണ്ണാണ് അവൾ മെസ്സഞ്ചർ വഴി സംസാരവും ചാറ്റും ഉണ്ട്. ഫോട്ടോ മാത്രം ഇതുവരെ അയച്ചു കൊടുത്തിട്ടില്ലായിരുന്നു. ഇന്ന് അതും നടന്നു. ഒപ്പം അവളുടെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക കൂടെ ചെയ്തപ്പോ മീര തന്റെ വരുതിയിൽ വന്ന സന്തോഷത്തോടെ എബി അവളുടെ അടുത്തേക്ക് പാഞ്ഞു. വികാരം വിവേകത്തെ ഭരിച്ചപ്പോൾ അതൊരു ട്രാപ് ആയിരിക്കുമെന്ന ചിന്തയൊന്നും അവനിൽ ഉണ്ടായില്ല.
മീര അയച്ച ലൊക്കേഷൻ നോക്കി അവൻ ഫ്ലാറ്റ് നമ്പർ 248 ന് മുന്നിൽ എത്തി. താനിവിടെ എത്തിയെന്ന് മെസ്സേജ് അയച്ചവൻ കാളിംഗ് ബെൽ അടിക്കാൻ തുടങ്ങുമ്പോ വാതിൽ തുറന്ന് സുന്ദരിയായൊരു യുവതി പുറത്തേക്ക് വന്നു .
എബിക്ക് കുറച്ചു മുൻപ് അവൾ അയച്ചു കൊടുത്ത ഫോട്ടോയിൽ ഉണ്ടായിരുന്ന ഡ്രസ്സ് തന്നെയായിരുന്നു അത്. അതോടെ മനസ്സിൽ അവശേഷിച്ചിരുന്ന സംശയവും ടെൻഷനും മാറിയ എബിക്ക് ആവേശം കേറി.
“അകത്തേക്ക് വാ.” മീര വശ്യമായി ചിരിച്ചു.
“നീ എന്തൊരു സുന്ദരിയാ മീര. നിന്നെ കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നുന്നു.” നിയന്ത്രണം വിട്ട എബി അവളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ മീരയെ വാരിപ്പുണർന്ന് അവളുടെ മുഖത്തും കഴുത്തിലും ചുണ്ടിലുമൊക്കെ മാറി മാറി ചുംബിച്ചു. ഒപ്പം അവന്റെ കൈകൾ അവളുടെ ഇരു മാറിനെയും അമർത്തി ഞെരിച്ചു. എബിയുടെ കൈക്കരുത്തിനു മുന്നിൽ മീര കുറച്ചു സമയത്തേക്ക് പതറിപ്പോയി. അവന്റെ പിടിയിൽ നിന്ന് മോചിതയായകാൻ അവൾ ആവുന്നത് ശ്രമിച്ചു.
“എബി… പ്ലീസ്… ഇങ്ങനെ ആർത്തി കാണിക്കല്ലേ. എനിക്ക് ശ്വാസം മുട്ടുന്നു. ആദ്യമേ തന്നെ ഇങ്ങനെ സ്വന്തം സുഖം നോക്കി ആക്രമിക്കാൻ നിൽക്കാതെ എന്നെ കൂടെ മൂടാക്കാൻ നോക്ക്. നീ ഇങ്ങനെ ബലമായി പിടിച്ചു വച്ച് ചെയ്താൽ എനിക്കെങ്ങനെ ആസ്വദിക്കാൻ പറ്റും.” ചിണുക്കത്തോടെ മീര ചോദിച്ചു
“സോറി മീര… എനിക്ക് പെട്ടെന്ന് നിന്നെ കണ്ടപ്പോൾ കണ്ട്രോൾ കിട്ടിയില്ല.” എബി അവളിൽ നിന്ന് പിടിവിട്ടു.
ശ്വാസം വലിച്ചുവിട്ട് കൊണ്ട് മീര ആശ്വാസത്തോടെ സോഫയിൽ ഇരുന്നു. അവന് മുന്നിൽ ബലം പിടിച്ചു നിൽക്കാൻ തനിക്ക് പറ്റില്ലെന്നും ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തിയാലേ തന്റെ ഉദ്ദേശം നടക്കൂ എന്നും മീര മനസ്സിലാക്കി.
“ഇത്രയും ദൂരം നീ വണ്ടി ഓടിച്ചു വന്നതല്ലേ. നിനക്ക് കുടിക്കാൻ ഞാൻ ജ്യൂസ് എടുക്കാം.”
“ഞാനും വരാം.”
മീരയ്ക്ക് പിന്നാലെ എബിയും കിച്ചണിലേക്ക് നടന്നു.
അവൾ ഫ്രിഡ്ജ് തുറന്ന് നേരത്തെ കലക്കി വച്ചിരുന്ന ടാങ്ക് എടുത്ത് ഗ്ലാസിൽ ഒഴിച്ച് പഞ്ചസാര ചേർത്ത് ഇളക്കി അവന് കൊടുത്തു. വേറൊരു ഗ്ലാസിൽ തനിക്ക് ഉള്ളത് ഒഴിച്ച് പഞ്ചസാര ചേർക്കാതെ അവൾ കുടിച്ചു. അവൾ ജ്യൂസ് ഇളക്കുമ്പോഴൊക്കെ എബി അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു തന്റെ ശരീരം അവൾക്ക് മേൽ ഉരസി നിന്നു. അവന്റെ പ്രവർത്തികൾ അവളിൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അവളതെല്ലാം ക്ഷമിച്ചു നിന്നു.
“നീ ഇത്ര പെട്ടെന്ന് വളയുമെന്ന് ഞാനോട്ടും പ്രതീക്ഷിച്ചില്ല മീര
“ഒരു ആണിന്റെ ചൂട് ഏത് പെണ്ണാ എബി ആഗ്രഹിക്കാത്തത്. ഡിവോഴ്സ് കഴിഞ്ഞു വർഷം രണ്ടാവുന്നു. എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.
“നിനക്ക് വേണ്ട സുഖമൊക്കെ ഇനി ഞാൻ തന്നോളം മീര.
മീരയെ സ്ലാബിന് മുകളിൽ കയറ്റി ഇരുത്തി അവളുടെ ചുണ്ടുകളെ വായിക്കുള്ളിലാക്കി അവൻ മെല്ലെ നുണഞ്ഞു. എബിയുടെ കൈകൾ അവളുടെ ബനിയന് ഉള്ളിലൂടെ ശരീരത്തിന്റെ ഉയർച്ച താഴ്ചകളെ തഴുകി തലോടി കടന്ന് പോയി.
ആവേശത്തിന്റെ കൊടുമുടിയിലെത്തിയ എബി താൻ ധരിച്ചിരുന്ന ടീ ഷർട് ഊരി എറിഞ്ഞു. പിന്നെ അവളുടെ എതിർപ്പിനെ അവഗണിച്ചു അവളുടെ ബനിയനും വലിച്ചൂരി. ആക്രാന്തത്തോടെ അവൻ അവളുടെ അർദ്ധ നഗ്നമായ മാറിലേക്ക് മുഖം പൂഴ്ത്തി.
“You are very beautiful meera… I want to suck ur breast…” എബിയുടെ കൈകൾ അവളുടെ ബ്രായുടെ ഹുക്കുകളെ വേർപ്പെടുത്താൻ തുടങ്ങുമ്പോഴാണ് കണ്ണുകളിൽ ഇരുൾ പടരുന്ന പോലെ എബിക്ക് തോന്നിയത്.
“മീര.. എനിക്ക് തല ചുറ്റുന്ന പോലെ തോന്നുന്നു.”
“നമുക്ക് റൂമിൽ പോയി കിടക്കാം. നീ വാ.”
മീര അവനെ തോളിൽ താങ്ങി റൂമിലേക്ക് നടത്തിച്ചു.
“പെട്ടെന്ന് എനിക്കെന്താ പറ്റിയത്. തലയൊക്കെ ആകെ മരവിക്കുന്ന പോലെ…
എബിയുടെ ശബ്ദം കുഴയാൻ തുടങ്ങി.
“രണ്ട് മണിക്കൂർ കഴിഞ്ഞാൽ നീ മരിക്കും എബി. നീയെന്താ കരുതിയത് നിന്റെ കൂടെ കിടക്കാൻ മുട്ടി ഞാൻ നിന്നെ വിളിച്ചെന്നോ. നിന്റെ മിടുക്ക് കൊണ്ട് ഞാൻ വളഞ്ഞെന്നോ. നിന്നെ ഇങ്ങോട്ട് വരുത്തേണ്ട ആവശ്യം എനിക്കായിരുന്നു. നിനക്ക് ഓർമ്മയുണ്ടോ ഒരു അരുണിമയെ. പാലക്കാടട്ടെ ഗ്രാമത്തിൽ നിന്നും ക്യാമ്പസ് സെലെക്ഷൻ വഴി ജോലി കിട്ടി ബാംഗ്ലൂർ എത്തിയ ഒരു പാവം പെണ്ണ്
എന്റെ അനിയത്തി ആയിരുന്നു അത്.
അരുണിമയുടെ പേര് കേട്ട് എബിയിൽ ഒരു നടുക്കമുണ്ടായി.
പ്രണയം നടിച്ചു വശത്താക്കി നീയവളെ കുറെ ഉപയോഗിച്ചു ഒടുവിൽ ഗർഭിണി ആക്കി. രണ്ട് തവണ നീ അവളെ ഗർഭിണി ആക്കി അബോർഷൻ ചെയ്തു. മൂന്നാമത്തെ തവണ അവൾ സമ്മതിച്ചില്ല. അവളെ കല്യാണം കഴിക്കണം ഈ കൊച്ചിനെ എങ്കിലും പ്രസവിച്ചു വളർത്തണം എന്ന് പറഞ്ഞപ്പോ നാട്ടിൽ പോയി അച്ഛനോടും അമ്മയോടും പറയട്ടെ എന്ന് പറഞ്ഞു നീ അവളെ നൈസ് ആയിട്ട് ഒഴിവാക്കി.
മകൾക്ക് ചതി പറ്റിയത് മനസ്സിലാക്കി രണ്ട് അറ്റാക്ക് കഴിഞ്ഞ ഞങ്ങളെ അച്ഛൻ നെഞ്ച് പൊട്ടി മരിച്ചു. അനിയത്തി ഒരു മുഴം കയറിൽ ജീവൻ വെടിഞ്ഞപ്പോ ചോറിൽ വിഷം കലർത്തി ഞാനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ മാത്രം രക്ഷപെട്ടു. എന്റെ ഉറ്റവരൊക്കെ നീ കാരണം പോയി.
ഈശ്വരൻ എനിക്ക് ജീവൻ മടക്കി തന്നപ്പോൾ തന്നെ ഉറപ്പിച്ചത എന്റെ അനിയത്തിയെ ചതിച്ച നിന്നെ വെറുതെ വിടാൻ പാടില്ലെന്ന്. ഇനി നീ കാരണം ഒരു കുടുംബവും തകരാൻ പാടില്ല എബി.
വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് തുടങ്ങി എബിക്ക്. ഒരു പിടച്ചിലോടെ അവൻ മരിക്കുന്നതും നോക്കി മീര നിന്നു.
എല്ലാം കഴിഞ്ഞുവെന്ന് ഉറപ്പായപ്പോൾ തന്റെ സാധനങ്ങളും എടുത്തു മീര ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് പോയി. ആർക്കും കണ്ട് പിടിക്കാൻ സാധിക്കാത്തത്ര ദൂരത്തിലേക്ക്….