(രചന: മിഴിമോഹന)
“””എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത നിന്നെ എനിക്ക് ഇനി വേണ്ട.. “”
ഹരിയുടെ ശബ്ദം ചുവരുകൾ ഭേധിച്ചു കൊണ്ട് പുറത്തേക്ക് വരുമ്പോൾ ഹരിയുടെ അമ്മയും ഏട്ടത്തിയും പരസ്പരം നോക്കി ചിരിച്ചു..
എനിക്ക് ഇനി നിന്നെ വേണ്ടാ…”” ഒരുപാട് ആലോചിച്ചു തന്നെയാണ് ഞാൻ ഈ തീരുമാനം എടുത്തത്… “”
ഹരി പല്ല് കടിച്ചു കൊണ്ട് ആക്രോശിക്കുമ്പോൾ നാല് ചുവരുകൾക്ക് ഉള്ളിൽ തന്റെ കാതുകൾ കേൾക്കുന്ന വാക്കുകൾ സത്യം ആകരുതേ എന്ന് നെഞ്ചു ഉരുകി പ്രാർത്ഥിക്കുന്നവളുടെ ചുണ്ടുകൾ വിതുമ്പുക ആയിരുന്നു ആ നിമിഷം…
വർഷം അഞ്ച് കഴിഞ്ഞു ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹം ഉള്ളിൽ ഒതുക്കി ഞാൻ കഴിയാൻ തുടങ്ങിയിട്ട്….. ഇന്ന് അല്ലങ്കിൽ നാളെ അത് സംഭവിക്കും എന്ന് കരുതിയ ഞാൻ വെറും വിഡ്ഢി… “”
ഹരി ദേഷ്യത്തോടെ കട്ടിലിലേക്ക് ഇരുന്നു… “”
ഹരിയേട്ടാ കുറ്റം എന്റേത് ആണോ നിങ്ങളുടെത് ആണോ എന്ന് അറിയാതെ ശിക്ഷ ഒരാൾക്ക് മാത്രം ആയി വിധിക്കരുത്… സമയം ഇനിയും പോയിട്ടില്ല നമുക്ക് ഒരു ഡോക്ടറെ കാണാം.. ആർക്കാണ് കുഴപ്പം എന്ന് എങ്കിലും അറിയാമല്ലോ.. “”
സ്വരൂപിച്ചു കൂട്ടിയ ധൈര്യം എല്ലാം കൂടി വാക്കുകൾ ആയി പുറത്തേക്ക് വരുമ്പോൾ ഹരിക്ക് മുന്പിൽ കരയാതെ ഇരിക്കാൻ ശ്രമിച്ചു രേണു…
ഛീ അസത്തേ… “”ഇത് നിന്റെ കുറ്റം അല്ല എന്റെ ആണത്വം ഇല്ലായ്മാ ആണെന്ന് അല്ലെ നീ പറഞ്ഞു വന്നത്….ഞാൻ ഒരു ആണല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ..””
അവളുടെ വാക്കുകൾ തന്റെ അഭിമാനത്തെയാണ് ബാധിക്കുന്നത് എന്ന് തോന്നിയ നിമിഷം ഹരിയുടെ നിയന്ത്രണം വിട്ടു…വാക്കുകൾക്ക് ഒപ്പം ചാടി എഴുനേറ്റവൻ രേണുവിന്റെ കവിളിൽ തന്റെ കൈ പതിപ്പിച്ചു ആ നിമിഷം..
“””കൊടുത്തമ്മേ.. ഒരെണ്ണം കൊടുത്തു.. “””
പുറത്തു നിന്നും വാതിലിൽ തല ചേർത്തു കാതോർത്തു നിന്ന ഹരിയുടെ ഏട്ടത്തി ശബ്ദം പുറത്തു വരാതെ ആഹ്ലാദിക്കുമ്പോൾ ആയമ്മ നെഞ്ചിൽ കൈ വെച്ചു പ്രാകി..
എന്റെ ഈശ്വര ആ മൂദേവി ഇത് കേട്ടിട്ട് എങ്കിലും ഇറങ്ങി പോയാൽ മതി ആയിരുന്നു……അവള് പടി ഇറങ്ങുന്നതിന്റ്റ് പിറ്റേന്ന് ഞാൻ സ്വപ്ന മോളേ ഈ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരും..
അവൻ സമ്മതിക്കുവോ അമ്മേ..? എനിക്ക് അതാ പേടി.. “” ഏട്ടത്തി അവർക്ക് അടുത്തേക്ക് ഇരിക്കുമ്പോൾ ആ കൈയിൽ പിടിച്ചു ആയമ്മ…
സമ്മതിക്കും അല്ലങ്കിൽ സമ്മതിപ്പിക്കും… ഇനി ഈ വീട്ടിലെ ഇളയ മരുമകൾ നിന്റെ അനിയത്തി സ്വപ്ന ആയിരിക്കും നീ നോക്കിക്കോ..അവരുടെ കുഞ്ഞുങ്ങൾ ഈ വീട്ടിൽ ഓടി കളിക്കും….””
ആ അമ്മ കൊടുക്കുന്ന വാക്കിന് അനുസരിച്ചു ഏട്ടത്തിയുടെ ചുണ്ടിൽ ചിരി വിടർന്നു വന്നു…
ലേബർ റൂമിലെ നാല് ചുവരിൽ രേണുവിന്റെ കരച്ചിൽ ഉയർന്നു പൊങ്ങുമ്പോൾ പഴയതൊക്കെയും ഒരു സ്വപ്നം പോലെ അവളുടെ ഉള്ളിലൂടെ കടന്നു പോയി…..
“””എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത നിന്നെ എനിക്ക് ഇനി വേണ്ട.. “”””
ഹരിയുടെ വാക്കുകൾ വീണ്ടും വീണ്ടും കാതിലേക്ക് തുളച്ചു കയറുന്ന നിമിഷങ്ങളിൽ അവളിലെ പെണ്മയിൽ നിന്നും ജീവന്റെ തുടിപ്പ് പുറത്തേക്ക് വന്നു കഴിഞ്ഞിരുന്നു…
വേദനകളെ എല്ലാം മറക്കാൻ ആ കുഞ്ഞിന്റെ കരച്ചിൽ മതി ആയിരുന്നു ആ നിമിഷം അവൾക്ക്.. “”
രേണു പ്രസവിച്ചു പെൺകുഞ്ഞ് ആണ്… “”””
പുറത്തു വന്നു സിസ്റ്റർ പറയുമ്പോൾ ശ്വാസം നേരെ എടുത്തു കൊണ്ട് ചിരിയോടെ അകത്തേക്ക് എത്തി നോക്കി അയാൾ…സിസ്റ്ററിന്റെ കൈയിൽ ഇരിക്കുന്ന തന്റെ കുഞ്ഞിന് മുൻപേ അമ്മയെ കാണാനുള്ള ആഗ്രഹം പോലെ….
അമ്മ സുഖം ആയി ഇരിക്കുന്നു..””
ആ നോട്ടത്തിന് അർത്ഥം മനസിലാക്കി കുഞ്ഞിനെ കാണിച്ചു കൊണ്ട് അവർ അകത്തേക്ക് പോകുമ്പോൾ കണ്ണുനീർ പതുക്കെ തുടച്ചു അയാൾ……
അയാൾ… “” ഹരിക്ക് പകരം അവളിലെക്ക് കടന്നു വന്നവൻ ദേവൻ……… “”
രേണുവിനും കുഞ്ഞിനും അരികിലായി അവരെ ചേർന്ന് ദേവൻ ഇരിക്കുമ്പോൾ ആ കുഞ്ഞിനെ കളിപ്പിക്കാൻ അവളുടെ ഏട്ടനും ഉണ്ടായിരുന്നു….. “” ഇരുപതു വയസുകാരൻ അപ്പു ദേവന്റെ മകൻ……. “”
നേർത്ത ചിരിയോടെ ദേവന്റെ മുഖത്തേക്ക് അവൾ നോക്കുമ്പോൾ ഓർമ്മകൾ പിന്നെയും പുറകോട്ട് പോയി…
ഹരിയുടെ ജീവിതത്തിൽ നിന്നും പടി ഇറങ്ങുമ്പോൾ അല്ല പടി ഇറക്കി വിടുമ്പോൾ ഇനി എന്ത് എന്ന ചിന്ത ആയിരുന്നു…….
ആരോടും മിണ്ടാതെ സ്വന്തം വീട്ടിലെ മുറിക്ക് ഉള്ളിൽ ചടഞ്ഞു ഇരിക്കുമ്പോൾ അറിഞ്ഞിരുന്നു ഹരിയുടെയും സ്വപ്നയുടെയും വിവാഹം കഴിഞ്ഞതും അവര്ക് ഒരു കുട്ടി ജനിച്ചതും….
ആ നിമിഷം നിരാശ തോന്നിയില്ല കാരണം താൻ ആണ് ഹരിയേട്ടന് ഒരു അച്ഛൻ ആകാനുള്ള ആഗ്രഹത്തിനു വിലങ്ങു തടി ആയത്… തന്റെ കുഴപ്പം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ആ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയത് നന്നായി എന്നത് ആയിരുന്നു ഏക ആശ്വാസം..
പക്ഷെ എന്തിന്റെ പേരില് ആണെങ്കിലും ഒരു ജീവിതം കളഞ്ഞു വീട്ടിൽ വന്നു നിൽകുമ്പോൾ കുത്ത് വാക്കുകൾ പല ഭാഗത്തു നിന്നും വന്നു മൂടി… പലരും മറ്റൊരു വിവാഹം ആലോചിച്ചു വരുമ്പോൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്ത തനിക്ക് മറ്റൊരാളുടെ ജീവിതം തകർക്കാൻ കഴിയുമായിരുന്നില്ല…..
പക്ഷേ സ്വന്തം വീട്ടിൽ ആണെങ്കിൽ പോലും താൻ ഒരു അധിക പറ്റ് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഇനി എന്ത് എന്ന് ചിന്തിക്കുമ്പോൾ ആണ് പത്രത്തിൽ ദേവേട്ടന്റെ വിവാഹ പരസ്യം കാണുന്നത്…..
ആരും അറിയാതെ അദ്ദേഹത്തെ വിളിക്കുമ്പോൾ തന്റെ പുതിയ ജീവിതതിന്റ്റ് തുടക്കം ആണെന്ന് അറിഞ്ഞിരുന്നില്ല…
പത്തു വർഷങ്ങൾക് മുൻപ് ഭാര്യ മരിച്ചു പോയി.. ഏക മകൻ കാനഡയ്ക്ക് പോകുന്നത് കൊണ്ട് അച്ഛന് ഒരു കൂട്ട് വേണം എന്നത് അവന്റെ നിർബന്ധം ആണെന്ന് പറയുമ്പോൾ തന്റെ അവസ്ഥയും പറഞ്ഞിരുന്നു… തന്നിൽ നിന്നും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കരുത് എന്നും ..അത് ഒരു ചിരിയോടെ ആണ് അദ്ദേഹം കേട്ടത്…
തന്നെക്കാൾ പതിനഞ്ചു വയസിനു മുതിർന്ന അദ്ദേഹതിന്റെ ജീവിതത്തിലേക്ക് വലം കാൽ വെച്ച് കയറുമ്പോൾ പ്രസവിക്കാതെ തന്നെ അപ്പുവിന് അമ്മയായി ഞാൻ…… പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാ അർത്ഥത്തിലും എല്ലാ സ്ഥാനവും നൽകി…..
നാളുകൾ മുൻപോട്ട് പോകുമ്പോൾ ആണ് ഏതോ നിമിഷത്തിൽ മനസിൽ കുഴിച്ചു മൂടിയ അമ്മയെന്ന ആഗ്രഹം എന്റെ ഉദരത്തിൽ വീണ്ടും പൊട്ടി മുളച്ചത് അറിഞ്ഞത്… ആദ്യം തോന്നിയ സന്തോഷവും അത്ഭുതവും ഭയം ആയി മാറി…. അതിനു കാരണം അപ്പു ആയിരുന്നു…….
അവൻ എങ്ങനെ ഉൾകൊള്ളും എന്ന ഭയം…. പക്ഷെ ഞങ്ങളെക്കാൾ ഏറെ സന്തോഷിച്ചത് അവൻ ആണ്…. ഇന്ന് അമ്മയ്ക്കും അനിയത്തിക്കും വേണ്ടി കാനഡയിൽ നിന്നും ഓടി വന്നത് ആണ് അവൻ…
ഓർമ്മകളിൽ നിന്നും തിരികെ വന്നവൾ മിഴികൾ തുടയ്ക്കുമ്പോൾ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോകാൻ ഉള്ളത് എല്ലാം പാക്ക് ചെയ്തിരുന്നു ദേവനും അപ്പുവും…
അച്ഛൻ അമ്മയെയും കൊണ്ട് വായോ.. ഞാൻ വാവയെ കൊണ്ട് പൊയ്ക്കോളാം.. “”
ഏട്ടന്റെ കരുതലോടെ അപ്പു കുഞ്ഞിനേയും എടുത്തു മുൻപേ നടക്കുമ്പോൾ സ്റ്റിച്ചിന്റ്റ് വലിഞ്ഞു മുറുകുന്ന വേദനയെ കടിച്ചമാർത്തുന്നവളെ ചേർത്തു നിർത്തി പുറത്തേക്ക് ഇറങ്ങി ദേവൻ…
നീ ഇവിടെ ഇരിക്ക്… ഞാൻ കൗണ്ടറിൽ പോയി ബാലൻസ് വാങ്ങി കൊണ്ട് വരാം.. “”
അവളെ മെല്ലെ അവിടെ ഇരുത്തി ദേവൻ പോകുമ്പോൾ അവളുടെ കണ്ണുകൾ വരാന്തയുടെ മറുപുറത്തേക്ക് നീണ്ടു… ആ നിമിഷം കണ്ണിൽ ഒരു ഞെട്ടൽ ഉളവായി..
ഹരിയെട്ടന്റെ അമ്മ…'”””‘
അവളുടെ ചുണ്ടുകൾ മന്ത്രിക്കുമ്പോൾ അവളെ കണ്ടതും അവൾക് അടുത്തേക്ക് ഓടി വന്നവർ……
പഴയ ആഡിയത്യം നഷ്ടപെട്ട് കണ്ണുകൾക്ക് അലങ്കാരമായിരുന്ന അഹങ്കാരം നഷ്ടപെട്ട രൂപം…
നിന്നെക്കാണാൻ ആണ് അമ്മ വന്നത് മോളേ.. “””
അവരുടെ വാക്കുകൾ കേൾക്കുമ്പോൾ സംശയം ആയിരുന്നു അവളുടെ മുഖത്ത്…
തെറ്റ് പറ്റിപോയി മോളെ നിന്നെ മനസിലാക്കാൻ എനിക്കോ എന്റെ മോനോ കഴിഞ്ഞില്ല.. “” ഒരു കുഞ്ഞിനെ വേണം എന്നുള്ള എന്റെയും അവന്റെയും ആഗ്രഹത്തെ മുതൽ എടുത്തത് അവൾ ആണ് സരിത…… അവളുടെ അനിയത്തിക്ക് പിഴച്ചു വയറ്റിൽ ഉണ്ടായതിന് ഒരു തന്ത വേണം അത് ആയിരുന്നു എന്റെ മോൻ….ഹ്ഹ..””
അവരുടെ തൊണ്ട ഇടറുമ്പോൾ ഒന്നും മനസ്സിൽ ആകാതെ ആ മുഖത്തേക്ക് തന്നെ നോക്കി അവൾ…
സ്വപ്നയ്ക്ക് ഉണ്ടായ കുഞ്ഞ് ഹരിയുഡെത് അല്ല.. “” നാട്ടുകാരുടെ മുൻപിൽ മാനം മറയ്ക്കാൻ ആണ് നിന്നെ ഇറക്കി വിട്ട് അവളെ ആ വീട്ടിലേക്ക് അവൾ കൊണ്ട് വന്നത്……. മാസം തെറ്റി അവൾ പ്രസവിച്ചപ്പോഴും എനിക്ക് സംശയം തോന്നി അതിനെയും ചേച്ചിയും അനിയത്തിയും സമർത്ഥമായി നേരിട്ടു……
പക്ഷെ ആ കുഞ്ഞിന്റെ യഥാർത്ഥ തന്ത തേടി വന്നപ്പോൾ അവൾ അതിനെയും കൊണ്ട് പോയി… ചതി പറ്റിയത് ഞങ്ങള്ക് ആണ്… “”
ആയമ്മ പറഞ്ഞു തീരുമ്പോൾ രേണു ശ്വാസം ഒന്ന് എടുത്തു വിട്ടു…
ഹ്ഹ.. “” ഹരിയേട്ടൻ..?.. “”ചുണ്ടിൽ വിടർന്ന ചിരി മറച്ചു കൊണ്ട് ആണ് അവൾ അത് ചോദിച്ചത്…
വീട്ടിലുണ്ട് മോളേ ആകെ നിരാശ ആണ് അവന്…
നിരാശപെടുകയൊന്നും വേണ്ടാ ഏതെങ്കിലും മക്കൾ ഉള്ള പാവപെട്ട പെണ്ണിന് ജീവിതം കൊടുക്കാൻ പറ … ചിലപ്പോൾ അതിൽ മക്കൾ ഉണ്ടാകും… മക്കൾ ഉണ്ടാകില്ല എന്ന് പറഞ്ഞ് നിങ്ങൾ അതിക്ഷേപിച്ച എനിക്ക് ഉണ്ടായില്ലേ….””
ചെറിയ പുച്ഛം കലർത്തി അവൾ പറയുമ്പോൾ തല പതുക്കെ താഴ്ത്തി അവർ…
മോള് എന്നെ പരിഹസിക്കുകയാണോ..?
ഏയ് ഒരിക്കലും അല്ല… ഒരു കുഞ്ഞ് എന്നത് എല്ലാവരുടെയും ആഗ്രഹം തന്നെയാണ് അമ്മേ… സമയത്ത് ഡോക്ടറെ കണ്ട് ആർക്കാണ് കുഴപ്പം എന്ന് അറിഞ്ഞു ചികിൽസിച്ചാൽ ആ ഭാഗ്യം ചിലപ്പോൾ കൈ വരും… പകരം മകന്റെ ആണത്തത്തെ ചോദ്യം ചെയുന്നു എന്ന് പറഞ്ഞ് ഇരുന്നാൽ അത് വെറും മണ്ടത്തരം മാത്രം ആണ്… ഇനിയും സമയം പോയിട്ടില്ല മകനോട് ഒരു ഡോക്ടറെ കാണാൻ പറ…. “”
രേണു വാക്കുകൾ അൽപ്പം കടുപ്പിച്ചു ആണ് പറഞ്ഞഞെങ്കിലും ആയമ്മ മറുതതൊന്നും പറഞ്ഞില്ല…… തെറ്റുകൾ എവിടെ എന്ന് ഉത്തമ ബോദ്യം ഉള്ളത് കൊണ്ട് അവളുടെ കൈയിൽ ഒന്ന് പിടിച്ചു നടന്നകലുമ്പോൾ ആ വഴിയേ നോക്കി നിന്നവൾ..
എടൊ താൻ എന്താ നോക്കി നിൽക്കുന്നത് പോകണ്ടേ നമുക്ക്..” പോക്കറ്റിലേക്ക് ബാക്കി കിട്ടിയ കാശ് വെച്ചു കൊണ്ട് ദേവൻ അവളെ ചേർത്തു നിർത്തുമ്പോൾ ദൂരേക്ക് തന്നെ നീണ്ടു അവളുടെ കണ്ണുകൾ..
മ്മ്ഹ്ഹ്.. “” ഞാൻ എന്റെ ഭൂത കാലം ഒരിക്കൽ കൂടി എന്റെ കണ്ണിലൂടെ നോക്കി കാണുവായിരുന്നു ദേവേട്ട… എല്ലാം മറക്കും മുൻപ് ഒരിക്കൽ കൂടി.. “””””
എന്നിട്ട് എല്ലാം മറന്നോ.. “”? ദേവന്റെ ചുണ്ടിൽ കുസൃതി നിറയുമ്പോൾ വെള്ളി വീണ മുടികൾ കാറ്റിൽ ഒന്ന് ഇളകി…
മ്മ്ഹ്ഹ്…”” നേർത്ത ചിരിയോടെ തല മെല്ലെ കുലുക്കി അവനെ നോക്കുമ്പോൾ അവനും മെല്ലെ ചിരിച്ചു…
Nb :: based on true story..