കാമത്തിന്റെ വൈകൃതങ്ങൾ
(രചന: നെട്ടൂരാൻ എസ്)
അവൾ തനിക്ക് മുന്നിലെ പ്രതിബിംബത്തിലൂടെ സ്വന്തം ശരീരത്തെ അടിമുടി നോക്കി.. മുഖത്ത് വിഷാദത്തിന്റെ ഭാവങ്ങൾ അലയടിക്കുന്നു.. അപ്പോഴും തന്റെ മിഴികൾ പൊഴിക്കുന്ന അശ്രുകണങ്ങൾ കവിളിനെ മെല്ലെ തലോടി താഴേക്ക് ഒഴുകിയിറങ്ങിയിരുന്നു..
ഭൂതകാല ഓർമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം
എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ ഇത് പോലെ കണ്ണാടിചില്ലിന്റെ മുന്നിൽ നിന്ന് അവൾ തന്റെ വസ്ത്രങ്ങൾ ഓരോന്ന് അഴിച്ചു മാറ്റി.. പൂർണമായും നഗ്നയായ ശേഷം അവൾ കയ്യിലിരുന്ന സ്മാർട്ട് ഫോണിൽ നിന്നും ഹെഡ്ഫോൺ വേർപെടുത്തിയ ശേഷം ജനാലകമ്പികൾക്കരികിൽ ഫോൺ ചേർത്ത് വെച്ചു..
ഫോണിൽ നിന്നും ആർത്തിയോടെ ഒരു പുരുഷ ശബ്ദം ഉയർന്നു.
“ഡി മൈ*&&& കുറച്ച് അകന്ന് നിൽക്ക്. നിന്റെ ശരീരം മുഴുവനായും കാണാൻ പാകത്തിന്”
അവൾ നാണത്തോടെ തന്റെ ഓരോ ലൈംഗിക അവയവങ്ങളും അവന്റെ നിർബന്ധത്താൽ അവനു മുന്നിൽ സൂക്ഷ്മതയോടെ അവതരിപ്പിച്ചു.. രണ്ട് നിമിഷത്തിൽ കെട്ടടങ്ങുന്ന വികാരത്തിൽ രണ്ട് പേരും ഭ്രാന്തമായ തലങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങി.. ആർത്തിരമ്പിയ ഇരു സമുദ്രങ്ങളും നിശബ്ദമായ ശേഷം അവൻ അവളോട് പറഞ്ഞു..
“സ്ത്രീ ശരീരം ഇത്ര ഭംഗിയുള്ളതാണെന്ന് ഇന്ന് നീയാണ് എനിക്ക് മനസിലാക്കി തന്നത് സ്നേഹത്തോടെ ഒരായിരം ചുംബനങ്ങൾകൊണ്ട് പ്രിയേ ഞാൻ നിന്റെ ശരീരത്തെ പൊതിയുന്നു…”
അവന്റെ വാക്കുകളിൽ അവൾ അതീവ സന്ദോഷവതിയായിരുന്നു. സ്നേഹിക്കുന്ന പുരുഷന് മുന്നിൽ തന്റെ ശരീരം പ്രദർശിപ്പിച്ചതിന് അവൾക്ക് യാതൊരു സങ്കടങ്ങളും ഉണ്ടായിരുന്നില്ല.. കഴുത്തിൽ താലി കെട്ടുന്നത് വരെ ഇരുവരുടെയും കാമത്തിന് സാക്ഷ്യം വഹിച്ചിരുന്നത് സ്മാർട്ട് ഫോൺ തന്നെയായിരുന്നു..
കാലങ്ങൾ പിന്നിട്ടു..രക്ഷിതാക്കളുടെ സമ്മതത്തോട് കൂടിയല്ലെങ്കിലും ഇന്ന് അവൾ അവന്റെ ഭാര്യയാണ്. വിവാഹശേഷമുള്ള ഒരു മാസത്തോളം പരസ്പരം വാരിപ്പുണർന്നും സ്നേഹിച്ചും കാമിച്ചും അവർ മുന്നോട്ട് പോയി.. അവൾ തന്റെ ഭർത്താവിന്റെ ഒരിഷ്ടങ്ങൾക്കും എതിര് നിന്നില്ല.. ആ ജീവിതതിനിടയിൽ പിറന്ന നാൾ മുതൽ നോക്കി വളർത്തിയ മാതാപിതാക്കളുടെ മുഖം ഒരിക്കൽ പോലും അവൾ ഓർത്തില്ല.. അവനോടൊപ്പമുള്ള ജീവിതം അവൾ സ്വർഗമായി കണ്ടു..അതായിരുന്നു അവൾ ആഗ്രഹിച്ചതും…
പക്ഷെ സ്വർഗ്ഗത്തിന്റെ പടിവാതിൽ അവളെറിയാതെ അവൾക്ക് മുന്നിൽ അടഞ്ഞു തുടങ്ങിയിരുന്നു..
അങ്ങനെ ഒരു രാത്രിയിൽ തന്റെ ഭർത്താവ് മൂന്ന് കുപ്പി ബീയറുമായി വീട്ടിലേക്ക് വന്നു.. ഒരു കുപ്പി അവൾക്ക് നേരെ നീട്ടിയതിനു ശേഷം പറഞ്ഞു
“നീ കല്യാണത്തിന് മുന്നേ പറയുമായിരുന്നില്ലേ നമുക്ക് ഒരുമിച്ച് ബീയർ കഴിക്കണമെന്ന്.. ആ ആഗ്രഹം ഞാനിന്ന് സാധിച്ചു തരാൻ പോകുന്നു… വരൂ നമുക്കൊരുമിച്ചു കഴിക്കാം ”
അവൾ അവനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു..അവൻ അവളുടെ തോളിൽ കയ്യിട്ട് അവളോടൊപ്പം കിടപ്പ് മുറിയിലേക്ക് നടന്നു.. രണ്ടു പേരും മുറിയിൽ എത്തിയ ശേഷം ഒന്നര കുപ്പി ബീയർ വീതം കുടിച്ചു തീർത്തു.. അവൾ തന്റെ കണ്ണുകൾ മെല്ലെയടച് മെത്തയിലേക്ക് കുഴഞ്ഞു വീണു.. അവൾ വല്ലാതെ ചിരിക്കുന്നു എന്തൊക്കെയോ പിറുപിറുക്കുന്നു.. അവൻ അതൊന്നും ശ്രദ്ധിക്കാതെ മൂന്ന് കാലിക്കുപ്പിയിൽ രണ്ടെണ്ണം പുറത്ത് കൊണ്ട് പോയി കളഞ്ഞു.. ഒരെണ്ണം മാത്രം കട്ടിലിനു താഴെ സൂക്ഷിച്ചു വെച്ചു.
അവന്റെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.. ചിന്തകൾക്കൊടുവിൽ മേശമേൽ വെച്ചിരുന്ന തന്റെ ഫോൺ എടുത്ത ശേഷം ഗാലറിയിൽ ഉണ്ടായിരുന്ന ചില അശ്ലീല വീഡിയോകൾ അവൻ ആവർത്തിച്ചാവർത്തിച് കണ്ടു…
ഇടയിൽ എപ്പോഴോ അവന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞടുത്തു. അപ്പോഴേക്കും അവൾ മയങ്ങി തുടങ്ങിയിരുന്നു. അവൻ ഫോൺ വീണ്ടും മേശമേൽ വെച്ച ശേഷം അവളുടെ അടുത്തേക്ക് ചെന്നു.. വാടി തളർന്ന ശരീരത്തേക്ക് തുറിച്ചു നോക്കി. അവൻ അവളുടെ പാവാട മുകളിലേക്ക് ഉയർത്തി.. അടിവസ്ത്രം മെല്ലെ ഊരിമാറ്റിയ ശേഷം കാലുകൾ ഇരുവശങ്ങളിലേക്കും വകഞ്ഞു മാറ്റി.. കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ബീയർകുപ്പി എടുത്ത് അവളുടെ യോനി കവാടത്തിൽ ചേർത്ത് വെച്ചു.
ലഹരിയുടെ കെട്ടുപാടിൽ പാതി തളർന്ന അവൾ മെല്ലെ മുഖം ഉയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നു..
അവൻ ബീയർ കുപ്പി അവളുടെ ആഴങ്ങളിലേക്ക് ബലം പ്രയോഗിച്ചു കുത്തിയിറക്കി.. അവൾ വേദന കൊണ്ട് ഉറക്കെ കരഞ്ഞു അവന്റെ കയികൾ തട്ടി മാറ്റാൻ ശ്രമിച്ചു.. പക്ഷെ അവളുടെ വേദന അവന്റെ മനസ്സിൽ ആവേശമായി മാറിയിരുന്നു.. ആ രാത്രി അവൻ തന്റെ ഭ്രാന്ത് തീരുന്ന വരെ അവളെ ക്രൂശിച്ചു കൊണ്ടേയിരുന്നു..
നേരം പുലർന്നപ്പോഴേക്കും അവൻ അവളോട് യാത്ര പോലും പറയാതെ തന്റെ ജോലി സ്ഥലത്തേക്ക് പോയ്.. ഉറക്കമുണർന്ന അവൾ ഒരു വിധത്തിൽ എഴുനേറ്റ് കുളിമുറിയിലേക്ക് നടന്നു അവൾക്ക് നടക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി.. ശരീരമാകെ വേദനിക്കുന്നു. മൂത്രമൊഴിക്കാൻ പോലും കഴിയുന്നില്ല. മുറിവേറ്റ യോനി കാവടങ്ങൾ സഹിക്കാവുന്നതിലുമപ്പുറം വേദന അവളിൽ ഉളവാക്കി..
ആദ്യത്തെ തവണ ഒരു കൗതുകത്തിന്റെ പുറത്ത് ചെയ്തതാവാം എന്ന് കരുതി ആ സംഭവത്തെ അവൾ മറന്നു.. വേദനകൾ ഉള്ളിലൊതുക്കി അവൾ ചിരിച്ച മുഖത്തോടെ മാത്രം തന്റെ ഭർത്താവിനെ അഭിമുഖീകരിച്ചു..
പക്ഷെ അവളുടെ വിശ്വാസങ്ങൾ തെറ്റി തുടങ്ങി.. അന്ന് തുടങ്ങിയ ആ വേദന എട്ട് വർഷത്തോളം അവൾക്ക് അനുഭവിക്കേണ്ടി വന്നു.. അശ്ലീലധൃശ്യങ്ങളിൽ തന്റെ ഭർത്താവ് കാണുന്ന ഭ്രാന്തുകൾ തീർക്കാനുള്ള കളിപ്പാവ മാത്രമായി മാറി അവൾ..
അങ്ങനെ സഹിക്കെട്ട ഒരു ദിവസം ആദ്യമായി അവൾ തന്റെ ഭർത്താവിനെ എതിർത്തു സംസാരിച്ചു.. അവന്റെ പ്രവൃത്തികൾ അവൾക്ക് വേദന മാത്രമേ നൽകുന്നതെന്നും.. ലൈംഗിക സുഖം ഒരിക്കൽ പോലും അതിന്റെ അന്തസോടെ അനുഭവിക്കാൻ അവനിൽ നിന്നും കഴിഞ്ഞിട്ടില്ലെന്നും അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു..
അവളുടെ വാക്കുകൾ കേട്ട് കോപം ജ്വലിച്ച അവൻ തന്റെ വലത് കൈ ഉയർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ച ശേഷം പറഞ്ഞു
“നിന്നെ ഓമനിക്കാൻ എനിക്ക് കൂടി തോന്നണ്ടേ.. ഇതൊരു സ്ത്രീയുടെ ശരീരം തന്നെയാണോ.. നിന്നെ കണ്ടിട്ട് എനിക്ക് അറപ്പാണ് തോന്നുന്നത്.. ആ ഞാൻ എങ്ങനെ നിന്റെ ലൈംഗിക അവയവങ്ങളെ ഒമാനിക്കും..എനിക്ക് അതിൽ നോവിക്കാൻ മാത്രമാണ് തോന്നുന്നത്.. എന്നെ സഹിക്കാൻ പറ്റില്ലെങ്കിൽ നീ ഈ നിമിഷം തന്നെ ഇവിടുന്ന് ഇറങ്ങിക്കോ.. നീ പോയാൽ വേറൊരുത്തി. അത്രയേ ഞാൻ കരുതുന്നുള്ളു..”
അയാളുടെ ആ വാക്കുകൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദനയോടെ അവളിലേക്ക് ആഴ്ന്നിറങ്ങി. ഒരു നിമിഷം അവളിലെ സ്ത്രീ ഇല്ലാതാക്കുന്ന പോലെ അവൾക്ക് തോന്നി.. താൻ സ്വർഗ്ഗമെന്ന് വിശ്വസിച്ച ജീവിതം ഇന്ന് നരകത്തിന്റെ വേദനകൾ മാത്രമേ സമ്മാനിക്കുന്നുള്ളു.. അവൾ സ്വയം മനസിലാക്കി തുടങ്ങി..
എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി തന്റെ മാതാപിതാക്കളുടെ വിശ്വാസങ്ങൾ തകർത്തെറിഞ് ഇറങ്ങി പോന്നവളാണ് അവൾ .. അയാളുടെ അടുത്ത് നിന്ന് രക്ഷപെട്ടു പോരണമെന്ന് തോന്നിയാലും പോവാനും കേറി കിടക്കാനും വേറെ ഇടമില്ല. പക്ഷെ അയാളുടെ ഒപ്പമുള്ള ജീവിതം നരകത്തുല്യമാണ്..അത് പോലൊരവസ്ഥ ഇനി ഒരിക്കലും തനിക്ക് സഹിക്കാൻ കഴിയില്ലെന്ന് അവൾ മനസിലുറപ്പിച്ചു.. എത്ര വേദനിപ്പിച്ചിരുന്നാലും തന്റെ മാതാപിതാക്കൾ കൈവിടില്ല എന്നുള്ള വിശ്വാസത്തോടെ മറിച്ചൊന്നും ചിന്തിക്കാതെ അന്ന് രാത്രി അവൾ തന്റെ വീട്ടിലേക്ക് യാത്രയായി…
അവളുടെ കണ്ണീര് കണ്ട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ വീട്ടുകാർ അവളെ കൈവിടാൻ തയ്യാറായില്ല.. അവരുടെ മകളെ നെഞ്ചിൽ ചേർത്ത് നിർത്താനും സമാധാനിപ്പിക്കാനും അവർക്ക് കഴിഞ്ഞു.. അവൾ കഴിഞ്ഞതെല്ലാം ഓർത്ത് അവരുടെ കാലിൽ വീണ് ഒരായിരം വട്ടം പശ്ചാത്തപിച്ചു..
ദിവസങ്ങൾ വീണ്ടും കടന്നു പോയ്…
ഇന്ന് അവൾ തനിക്ക് മുന്നിലെ പ്രതിബിംബത്തിൽ സ്വയം നോക്കി നിൽക്കുന്നു… തന്റെ ഓരോ വസ്ത്രങ്ങളും അഴിച്ചു മാറ്റി പൂർണനഗ്നമായ തന്റെ ശരീരത്തേക്ക് നോക്കി നിൽക്കുമ്പോൾ അയാളുടെ ഓരോ വാക്കുകളും അവളുടെ ചെവിയിലേക്ക് തുളഞ്ഞു കയറുന്നു.. അവൾ തന്റെ ശരീരത്തിലേക്ക് വീണ്ടും നോക്കിയ ശേഷം കണ്ണീരോടെ പറഞ്ഞു…
“എനിക്ക് എന്റെ ശരീരത്തോട് ഇന്ന് അറപ്പാണ് വെറുപ്പാണ് ”
നെട്ടൂരാൻ എസ്
ജീവിതത്തിൽ അടുത്തറിയാവുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളിൽ നിന്നുമൊരു എഴുത്ത്….