നാണത്താൽ അവളുടെ മുഖം കുനിഞ്ഞു… ഇങ്ങനൊരു മാനസികാവസ്ഥ ആദ്യമായിട്ടാ.. ഒന്നും മിണ്ടാനും പറ്റുന്നില്ലാലോ

(രചന: Mejo Mathew Thom)

 

ഞാൻ അർജുൻ…..ഇന്നു എന്റെ കല്യാണമായിരുന്നു…

 

വധു അരുണിമ അരവിന്താക്ഷൻ… ഒറ്റമകളാണ്.. അവൾ ഒരു ഗവണ്മെന്റ്സ്കൂൾ ടീച്ചറാണ് അതുകൂടാതെ നല്ലൊരു നർത്തകിയും…. ആഘോഷപൂർവ്വമായ കല്യാണം…

 

തിരക്കും ബഹളവുമൊക്കെ കഴിഞ്ഞപ്പോഴേക്കും രാത്രിയായി… കുറച്ചു ബന്ധുക്കളൊക്കെ വീട്ടിലുണ്ട് കുറെ പേരെയൊക്കെ ഞാൻ അവൾക്കു പരിചയപെടുത്തികൊടുത്തു

 

“പരിചയപെടലൊക്കെ ഇനിയുമായാലോ… എന്തിനാ ഇവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നെ.. ”

 

ഏതോമൂലയ്ക്കുനിന്നു ആരോ പറഞ്ഞുവെങ്കിലും ഒന്നക്കിചിരിയ്ക്കാൻ എല്ലാവരും കൂടി അതിനിടയ്ക്ക് ഏതോ ഒരമ്മായി അവളെ അടുക്കളയില്ലേക്ക് കൂട്ടികൊണ്ടുപോയി

 

എന്റെ തലതെറിച്ച കൂട്ടുകാരും സഹോദരങ്ങളുംകൂടെ എന്നെ ഉന്തിത്തള്ളി എന്റെ ബെഡ്റൂമിലും കയറ്റി….

 

എന്റെ നെഞ്ചിലാണേൽ ശിങ്കാരിമേളം തുടങ്ങി ആകെയൊരു വെപ്രാളം പോലെ…

 

“കർത്താവേ കാത്തോളണേ ” മനസിൽ പറഞ്ഞു… വെപ്രാളത്തിനിടെ ദൈവവും മാറിപ്പോയി… ”

 

എന്റെ ദൈവമേ പെരുവിളിച്ചതു മാറിപോയതിനു ഈ രാത്രി പ്രതികാരം ചെയ്യല്ലേ” ഈ പറഞ്ഞത് കുറച്ചു ഉച്ചത്തിലായിപ്പോയി ആ സമയത്താണ് അവൾ വാതിൽ തുറന്ന് അകത്തേക്കുവന്നത് അവളും കേട്ടു..

 

“ആരോടാ അർജുനേട്ടൻ സംസാരിക്കുന്നതു… ?”

 

“ദൈവത്തോട് പറഞ്ഞതാ ഇന്ന് കൂടെയുണ്ടാകണെന്നു…. ” പറഞ്ഞു കഴിഞ്ഞപ്പോഴാ മണ്ടത്തരമായല്ലോന്നു ഓർത്തത്..എന്റെ മറുപടികെട്ടു അവളാണെങ്കിൽ എന്തു പറയണമെന്നറിയാതെ നിൽക്കുവാ….

 

“നീ പാലുമേടിയ്ക്കാൻപോയോ…?”

 

എന്തെങ്കിലും പറഞ്ഞു നേരത്തെ പറഞ്ഞതിന്റെ ക്ഷീണം മാറ്റാൻ നോക്കിയതാ.. അത് പഴയതിലും പരമായി.. അവളാണെകിൽ കൈവിരലും തിരുമ്മികൊണ്ടു നിൽക്കുവാ…

 

മുറിയിലുള്ള ദൈവത്തിന്റെ പാടത്തെലോട്ടൊന്നുനോക്കി മനസിൽ പറഞ്ഞു

 

“എന്നോടിത്രയും വേണ്ടാരുന്നുട്ടോ”

വൈകാതെതന്നെ മനസിനെ വരുതിയിലാക്കി

“നീ പാലവിടെ വച്ചോ…” എന്നു പറഞ്ഞൊപ്പിച്ചു

കട്ടിലിൽ വന്നിരുന്നു..

 

നാണത്താൽ അവളുടെ മുഖം കുനിഞ്ഞു… ഇങ്ങനൊരു മാനസികാവസ്ഥ ആദ്യമായിട്ടാ.. ഒന്നും മിണ്ടാനും പറ്റുന്നില്ലാലോ ഒടുവിൽ ഞങ്ങളുടെ മൗനത്തിനു വിരാമമിട്ടു അവൾ…

 

“അർജുനേട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സമ്മതിക്കുമോ…. ?”

 

ആദ്യരാത്രിയല്ലേ അനാക്കോണ്ടയെ പിടിക്കാൻ പറഞ്ഞാലും സമ്മതിക്കുന്ന മനസികാവസ്ഥയിലാ ഞാൻ.. ഒന്നും അലോചിയ്ക്കാതെ പറഞ്ഞു

 

“സമ്മതിക്കാം നി പറഞ്ഞോ… ” അല്പനേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു

 

“കല്യാണം കഴിഞ്ഞു എന്നുവച്ച് എന്റെ പേര് ഞാൻ മാറ്റില്ല അരുണിമ അരവിന്താക്ഷൻ എന്നുതന്നെ വേണമെന്നാണ് എന്റെ ആഗ്രഹം… എന്താ അർജുനേട്ടന്റെ അഭിപ്രായം”

 

ആദ്യരാത്രിയുടെ മണ്ടത്തരങ്ങൾ എന്റെ മനസ്സിന്നുമാഞ്ഞു… അവൾ പറഞ്ഞതിലും കാര്യമുണ്ട്..

 

“”ഇവളിന്നു എന്തൊക്കെയായിട്ടുണ്ടോ അതിനൊക്കെ അവകാശി അവളുടെ അച്ഛൻ തന്നെയാ. ഇനിയങ്ങോട്ട് എന്തൊക്കെയായിത്തീർന്നാലും അതിലും ഒരുപങ്ക്‌ അവളുടെ അച്ഛന് അവകാശമാ… “”

 

പിന്നെയധികം ആലോചിച്ചില്ല കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ പെരുവരെ മാറ്റുന്നരീതി ഞാനൊന്നു തിരുത്തി…

 

“സമ്മതം ”

 

എന്നവളുടെ കാതിൽ പറഞ്ഞപ്പോൾ നിറഞ്ഞു അവളുടെ മിഴികൾ… ആ മിഴികൾ തുടച്ചവളെ മാറോടു ചേർത്തപ്പോൾ മനസ്സിനൊരു സന്തോഷം.. ഭാവിയിൽ എന്താകുമെന്നറിയില്ലേലും….

Leave a Reply

Your email address will not be published. Required fields are marked *