(രചന: J. K)
“”” ഷംനയെ ഞാൻ കെട്ടിക്കോട്ടെ?? “”
എന്ന് വീട്ടിലേക്ക് വന്ന ചോദിച്ചയാളെ കണ്ടപ്പോൾ അസീസിന് ദേഷ്യം വന്നു…
മീനും കൊണ്ട് എന്നും വരാറുള്ള ആളാണ്.
അയാൾ എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പേതന്നെ ഭാര്യ അപ്പുറത്ത് നിന്ന് കൈകൊണ്ട് എന്തോ കാണിച്ചിരുന്നു അന്നേരം അയാൾ എണീറ്റ് അങ്ങോട്ടേക്ക് പോയി…
“”” നിങ്ങൾ എന്താ മനുഷ്യ പറയാൻ പോകുന്നത്?? “”
“” എടി അവന് മീൻ കച്ചവടം അല്ലേ ഷംന ഒന്നുമില്ലെങ്കിലും ഒരു പഠിച്ച കുട്ടിയല്ലേ അവളെ… “”
അത്രയും പറഞ്ഞപ്പോഴേക്ക് ഷമീനയുടെ മുഖം ആകെ മാറി..
“”” അയ്യോ ഒരു പഠിച്ചു കൂട്ടി അവളുടെ ഒരു കെട്ട് കഴിഞ്ഞതാ. അത് നിങ്ങൾ മറന്നോ… ഈ ആലോചന വന്നത് തന്നെ ഭാഗ്യം എന്ന് വിചാരിക്കാതെ അവളെ ഇവിടെ ഇങ്ങനെ നിർത്താം എന്നാണോ വിചാരിച്ചിരിക്കുന്നത്… “””
അസീസിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല…
ഉമ്മാക്ക് പിറന്നതെല്ലാം ആൺമക്കൾ ആയിരുന്നു നാല് ആൺമക്കൾ കഴിഞ്ഞതിനു ശേഷം കുറെ നേർച്ചകൾ നേർന്നുണ്ടായതാണ് അവൾ ഷംന…
അതും ഉമ്മാക്ക് കുറച്ചു പ്രായമായപ്പോൾ… മൂത്ത തനിക്ക് തന്നെ അവൾ ജനിക്കുമ്പോൾ ഇരുപതിന് മേലേ വയസ്സ് ഉണ്ടായിരുന്നു…
അതുകൊണ്ടുതന്നെ ഒരു അനിയത്തി ആയിട്ടല്ല അവളെ കണ്ടിരിക്കുന്നത്…
ഉപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് അവളുടെ വിവാഹം നടന്നു കാണണമെന്ന് പറഞ്ഞ് ഒരാളെ കണ്ടെത്തി അവളെ വിവാഹം കഴിപ്പിച്ചത്
പക്ഷേ അയാൾക്ക് വേറെ ഭാര്യയും മക്കളും എല്ലാം ഉണ്ടായിരുന്നു..
വെറും ഒരു മാസത്തെ ദാമ്പത്യത്തിനുശേഷം അയാൾ ഗൾഫിലേക്ക് എന്ന് പറഞ്ഞു പോയതാണ് പിന്നെ അയാൾ വന്നിട്ടില്ല അന്വേഷിച്ച് ചെന്നപ്പോൾ ആ ഭാര്യയുടെയും മക്കളുടെയും കൂടെയാണ് എന്ന് പറഞ്ഞു..
ഇനി ഈ പടി കയറരുത് എന്ന് പറഞ്ഞ് പെരുമാറി എല്ലാവരും ചേർന്ന് പക്ഷേ ഉപ്പയ്ക്ക് അതൊരു വലിയ ആഘാതമായി ആകെയുണ്ടായിരുന്ന മകളുടെ ജീവിതം ഇതുപോലെ ആയല്ലോ എന്നുള്ള ആധിയിലാണ് ഉപ്പ മരിച്ചത്…
അതോടെ ഉമ്മയും ആകെ തളർന്നു.. വീട്ടിലെ ചിരിക്കുടുക്കയായിരുന്ന ഷംന റൂമിൽ നിന്ന് പോലും പുറത്തിറങ്ങാതെ ആയി…
ആങ്ങളമാർ എല്ലാവരും വിവാഹം കഴിച്ച് മാറി അസീസ് ആയിരുന്നു തറവാട്ടിൽ ഉമയെയും ഷംനയെയും നോക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായും അസീസിൽ വന്ന് ചേർന്നിരുന്നു പക്ഷേ ഭാര്യക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല തരം കിട്ടുമ്പോഴൊക്കെ അവൾ ഷംനയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു…
അവൾ അവിടെ നിന്നിട്ടുണ്ടെങ്കിൽ അത് തങ്ങളെ പരിചയ രീതിയിലും ബാധിക്കും എന്ന് അവർ വിശ്വസിച്ചിരുന്നു…
അസീസിനെ അവളോടുള്ള താല്പര്യം അറിഞ്ഞത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും അവളെ അവിടെ നിന്ന് ഒഴിവാക്കണം എന്ന് മാത്രമേ അവരുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….
സാന്ത്വനം കിട്ടേണ്ട സമയത്ത് മുഴുവൻ അവളെ കുറ്റപ്പെടുത്താനും പരിഹസിക്കാനും മാത്രമേ സമയം കണ്ടിട്ടുള്ളൂ…
ആദ്യ തളർന്ന ഉമ്മ പോലും അവൾക്ക് സഹായത്തിന് എത്തിയില്ല… അസീസും ഷമീമയെ പേടിച്ച് അവളുടെ അരികിൽ പോലും പോകുന്നില്ലായിരുന്നു…
ആര് കണ്ടാലും ഇഷ്ടപ്പെടുന്ന നല്ലൊരു കുട്ടിയായിരുന്നു ഷംന അതുകൊണ്ട് തന്നെ എന്നോ, മീൻ വിൽക്കാൻ വേണ്ടി വന്നപ്പോൾ അർഷദ് അവളെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു…
ഷമീന പറഞ്ഞു അസീസിനെ സമ്മതിപ്പിച്ചു… ഷംനയുടെ അനുവാദം ചോദിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഷമീന അതിനെ പോലും സമ്മതിച്ചില്ല അവളുടെ ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞ് ഈ കല്യാണം എങ്ങനെയെങ്കിലും ഉറപ്പിക്കാൻ പറഞ്ഞു…
ഷംനയ്ക്ക് അറിയാമായിരുന്നു താനൊരു ഭാരം ആകും എന്ന് കരുതി ഷമീനയാണ് ഇതിനെല്ലാം പുറകിൽ എന്ന് വേറെ മാർഗ്ഗമില്ലാതെ അവളും കല്യാണത്തിന് സമ്മതിച്ചു…
ലോകം കീഴടക്കിയ പോലെയായിരുന്നു അർഷദിന്.. നല്ല പഠിപ്പുണ്ടായിരുന്നു തനിക്ക് പക്ഷേ വീട്ടിലെ കഷ്ടപ്പാട് കാരണം നല്ല ജോലിയും നോക്കി ഇരുന്നാൽ പ്രശ്നമാകും…
ഉപ്പയ്ക്ക് പെട്ടെന്ന് ഒരു നെഞ്ചുവേദന കൂടി വന്നപ്പോൾ ഉപ്പായുടെ കച്ചവടം ഏറ്റെടുക്കുകയായിരുന്നു…
ഉപ്പ പറഞ്ഞിരുന്നു ഇത്രയും പഠിത്തമൊക്കെ വെച്ച് നീയീ ജോലി ചെയ്യണ്ടടാ എന്ന് പക്ഷേ ഉപ്പ ഇത്രയും കാലം ഞങ്ങളെ പോറ്റിയത് ഈ ഒരു ജോലി വച്ചിട്ടാണ് അതുകൊണ്ട് ഇതിൽ യാതൊരു കുറവും അർഷദിന് തോന്നിയിരുന്നില്ല…
പിഎസ്സി മുടങ്ങാതെ എഴുതുമായിരുന്നു അർഷദ്.. വില്ലേജ് ഓഫീസറുടെ റാങ്ക് ലിസ്റ്റിൽ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ സന്തോഷം ഇത്തിരി ഒന്നും ആയിരുന്നില്ല അതുകൂടി ആയപ്പോഴാണ് ശ്യാംനയെ പോയി പെണ്ണ് ചോദിക്കാനുള്ള ഒരു ധൈര്യം കിട്ടിയത്..
അവർ സമ്മതിക്കും എന്ന് കരുതിയില്ല…
പക്ഷേ അവളെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറ്റിയപ്പോൾ തന്റെ അത്രയും സന്തോഷം ഈ ലോകത്ത് മറ്റാർക്കും ഇല്ല എന്ന് തന്നെ തോന്നി അയാൾക്ക്….
വന്നു കേറിയ ഷംന വല്ലതും ഒരു പെരുമാറ്റമായിരുന്നു ആരുടെ മിണ്ടില്ല ഒന്നും സംസാരിക്കില്ല റൂമിൽ തന്നെ അടച്ചിരിക്കും…
ഉമ്മയ്ക്ക് അതായിരുന്നു പരാതി ഉമ്മയെ ജോലിക്കൊന്നും സഹായിച്ചില്ലെങ്കിലും എന്തെങ്കിലും വല്ലതും മിണ്ടിപ്പറയാനെങ്കിലും വന്നൂടെ എന്ന്…
ഷംനയോട് സംസാരിച്ചിരുന്നു അതേപ്പറ്റി സംഘമായ ഒരു ഭാഗത്തോടെ ഇരിക്കുകയല്ലാതെ അവൾ അതിനു മറുപടി പറഞ്ഞില്ല അങ്ങനെയാണ് ഡോക്ടറെ കാണിച്ചത് അവൾക്ക് ഡിപ്രഷൻ ആണ് എന്ന് ഡോക്ടർ പറഞ്ഞു ചേർത്ത് പിടിച്ചാൽ അതെല്ലാം മാറും എന്നും…
ആദ്യ ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയതും ഇപ്പോൾ വീട്ടിൽ അവൾ അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടലും എല്ലാംകൊണ്ടും അവൾ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തപ്പെട്ടതായിരുന്നു..
അവളുടെ ഈ അവസ്ഥയോർത്ത് എനിക്ക് പാവം തോന്നി ഒരിക്കലും അവളുടെ തെറ്റായിരുന്നില്ല അവളോട് മറ്റുള്ളവർ ചെയ്ത ക്രൂരതയുടെ ഫലമായിരുന്നു അവളുടെ ഇപ്പോഴത്തെ അവസ്ഥ ഉമ്മയോട് പറഞ്ഞു മനസ്സിലാക്കി ഇത് അവൾ മനപ്പൂർവമല്ല അത് അവളുടെ ഒരു അസുഖമാണ് എന്ന്..
പറഞ്ഞതെല്ലാം ഉമ്മയ്ക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ ഉമ്മ സ്വന്തം മകളോട് എന്നപോലെ തന്നെ അവളോട് പെരുമാറി… ഞാനും അവളെ ചേർത്ത് പിടിച്ചു അവളുടെ സ്വഭാവത്തിന് ക്രമേണ മാറ്റം കണ്ടു തുടങ്ങി…
ഇതിന് ഇടയ്ക്ക് എനിക്ക് ജോലിയും കിട്ടി..
അവളെ വീട്ടിൽ ഇതുപോലെ ഇരുത്തിയാൽ ഇനിയും ഡിപ്രഷനിലേക്ക് പോകും എന്ന് ഡോക്ടർ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഡിഗ്രി വരെ പഠിച്ച അവളെ പിജിക്ക് ചേർത്താൻ ഞാൻ തീരുമാനിച്ചു അടുത്തുള്ള കോളേജിൽ തന്നെ കൊണ്ടുപോയി പിജിക്ക് ചേർത്തു…
അതോടെ അവളെയും നഷ്ടപ്പെട്ട ആ കളിയും ചിരിയും എല്ലാം തിരിച്ചെത്തിയിരുന്നു…
അവളെയും കൊണ്ട് അസീസിക്കയുടെ വീട്ടിലേക്ക് ഒരു ദിവസം ഞാൻ പോയി..
അവളുടെ മാറ്റം കണ്ട് അവർ പോലും അംബരന്നിരുന്നു ആ പഴയ ഷംനയെ അവർക്ക് എല്ലാം കാണാൻ കഴിഞ്ഞു…
എന്റെ രണ്ടുകയ്യും ചേർത്ത് പിടിച്ചു പറഞ്ഞു നീ കാരണമാണ് ഞങ്ങൾക്ക് പഴയ പെങ്ങളെ തിരിച്ചു കിട്ടിയത് എന്ന്…
എനിക്ക് അയാളോട് അലിവാണ് തോന്നിയത് ഭാര്യ വരച്ച വരയിൽ നിർത്തിയിരുന്ന ആ മനുഷ്യന് അവളുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു അയാൾ തീർത്തും നിസ്സഹായനായിരുന്നു…
എങ്കിലും അയാൾക്ക് പെങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു..
പക്ഷേ അത്തരത്തിൽ നിന്നിട്ട് യാതൊരു കാര്യവുമില്ല നട്ടെല്ല് നിവർത്തി പറയാൻ കഴിയണം എന്റെ പെങ്ങളാണ് അവളെ ഉപദ്രവിക്കരുത് എന്ന് അതിന് അയാൾക്ക് ധൈര്യമില്ലാതെ പോയി എങ്കിലും ഇന്ന് അയാൾക്ക് മനസ്സ് നിറച്ച് സന്തോഷമാണ് കാരണം അവൾ എന്റെ കൂടെ എത്ര സന്തോഷവതി ആയിരിക്കും എന്ന് അയാൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്…
ഞാൻ ജോലിക്ക് ജോയിൻ ചെയ്തതും അവൾക്ക് പിജിക്ക് ചേർന്നതും ഒരുമിച്ച് ആയിരുന്നു….
പഠിക്കാൻ മിടുക്കിയാണെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ അവളെ പഠിക്കാൻ ചേർത്തത്…
അതുകഴിഞ്ഞ് അവളെകൊണ്ട് ബി എഡ് കൂടെ ചെയ്യിപ്പിച്ചു.. അത് കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് എന്റെ തീരുമാനം ആയിരുന്നു…
അതുകൂടി കഴിഞ്ഞ് അവൾക്ക് അവിടെ അടുത്തുള്ള ഒരു സ്കൂളിൽ ഞാൻ താൽക്കാലികമായി ജോലി വാങ്ങി കൊടുത്തു ഇനി ടെസ്റ്റ് എഴുതിയിട്ട് ഏതെങ്കിലും ഗവൺമെന്റ് സ്കൂളിൽ ട്രൈ ചെയ്യണം…
അവളുടെ ഓരോ നേട്ടങ്ങളിലും അവളുടെ ആത്മാഭിമാനവും കരുത്തും വർദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു…
ഇപ്പോൾ അവൾ ഗർഭിണിയാണ് ഞങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ…
ഒരുപക്ഷേ ഒരു മുറിയിൽ തന്നെ അടഞ്ഞുകിടക്കേണ്ട ഒരു പാവമാണ് അവൾ ചിറകു വെച്ച് കൊടുത്തത് ഞാനാണ് ഇന്ന് ഉയരത്തിൽ പറക്കുന്നു…
അന്ന് കളി ചേർത്ത് പിടിക്കാൻ ആളില്ലായിരുന്നെങ്കിൽ ഡിപ്രഷന്റെ ലോകത്ത് ആരോരുമില്ലാതെ അവൾ ഒറ്റപ്പെട്ടു പോയേനെ… ഒരുപക്ഷേ ഒരു മുഴം കയറി ആ ജീവൻ ഒടുങ്ങിയേനെ…
ഇന്ന് അവൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ട് എപ്പോഴും പറയും ഇതിനെല്ലാം കാരണം നിങ്ങളാണ് ഇക്ക എന്ന്…
അന്നേരം അവളുടെ മിഴി നിറയും അപ്പോൾ ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ… അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്…