പുതുമഴ
രചന: നിഷ പിള്ള
“മതിയെടി നിന്റെ കള്ള കണ്ണുനീർ.എത്ര വർഷമായി ഞാനിതു കാണുന്നു.അങ്ങ് പൊഴിയ്ക്കുകയാണല്ലോ.”
“പ്രശാന്തേട്ടാ,നിങ്ങൾ ഞാൻ പറയുന്നതൊന്ന് കേൾക്കൂ ,ദേവൂട്ടന് പന്ത്രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ.അവനെ ഇങ്ങനെ വലിയ പിള്ളേരുടെ കൂടെ ടൂർ എന്നൊക്കെ പറഞ്ഞു നാലഞ്ചു ദിവസം വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ..
അവൻ വളർന്നു വരുന്ന കുട്ടിയല്ലേ,പുതിയ തലമുറ സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയല്ലേ.മുതിർന്ന കുട്ടികളുമായി ഇവൻ ചേർന്ന് കഴിഞ്ഞാൽ എന്തൊക്കെ സ്വഭാവ ദൂഷ്യങ്ങൾ അവനുണ്ടാകാം.”
“ഓ നീയൊരു പതിവ്രതാ രത്നം!!!. എന്റെ മോൻ ദേവദത്തന് സ്വന്തം കാര്യം നോക്കാനറിയാം.പിന്നെ മുതിർന്നവരുമായി കൂട്ടുകൂടിയാൽ നല്ല ശീലങ്ങളും കിട്ടില്ലേ.എല്ലാത്തിനും ദോഷം മാത്രം കണ്ടു പിടിയ്ക്കുന്നതെന്തിനാ.എന്തായാലും അവൻ അവരുടെ കൂടെ പോയിട്ട് വരട്ടെ.”
മീര കണ്ണുനീർ തുടച്ചു.പ്രശാന്ത് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അമ്മയ്ക്കല്ലാതെ വേറെ ആർക്കും അയാളുടെ തീരുമാനത്തെ മാറ്റിയെടുക്കാൻ സാധിക്കില്ല.
“അമ്മേ അമ്മയെങ്കിലും ഒന്ന് ചേട്ടനോട് പറയൂ.”
“നീ നിന്റെ പാട് നോക്കെടീ.അവൻ്റെ മോൻ്റെ കാര്യം അവൻ നോക്കി കൊള്ളും.”
എല്ലാം വിധി പോലെ വരട്ടെ എന്നാണ് അവളെപ്പോഴും ചിന്തിച്ചിട്ടുള്ളത്.തൻ്റെ വാക്കുകൾക്ക് ഒരു വിലയുമില്ല ഇവിടെ.ഇപ്പോളാകട്ടെ, അവൾക്കീ വീട്ടിൽ നടക്കുന്നതൊന്നും സഹിയ്ക്കാൻ കൂടി കഴിയുന്നില്ല.
കൂടുതൽ പഠിക്കണം ,വിദേശത്തു പോകണം ,നല്ല ജോലി നേടണം,അമ്മയെ പൊന്നുപോലെ നോക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന മീരയ്ക്ക് അമ്മാവനാണ് ഗൾഫ്കാരനായ പ്രശാന്തിന്റെ കല്യാണ ആലോചന കൊണ്ട് വന്നത്.
മീരയും പ്രശാന്തും ,രണ്ടു പേരും അമ്മമാരുടെ ഏക സന്തതികൾ.രണ്ടുപേരുടെയും അച്ഛന്മാർ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.ഇത് വരെ അമ്മാവനാണ് മീരയുടെയും അമ്മയുടെയും കാര്യങ്ങൾ നോക്കി നടത്തിയത്.അമ്മാവന് മീരയെന്ന ഭാരത്തെ ഒഴിവാക്കാനായി കിട്ടിയ അസുലഭമായ അവസരമായിരുന്നു ആ കല്യാണാലോചന.
പ്രശാന്തിന്റെ അമ്മയുടെ ഉപദ്രവം കൊണ്ടാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന ഒരു കിംവദന്തി മീരയുടെ അമ്മയെ പേടിപ്പെടുത്തി.അതൊക്കെ നാട്ടുകാരുടെ കണ്ടു പിടുത്തം മാത്രമാണെന്നായിരുന്നു മീരയുടെ അമ്മാവന്റെ സാക്ഷ്യം.ചെറുപ്പത്തിലേ മദ്യപാനിയായ പ്രശാന്തിനും അമ്മാവൻ നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നൽകി.അങ്ങനെ മീരയുടെ എതിർപ്പിനെ മറികടന്നു അവളുടെ വിവാഹം നടത്തപ്പെട്ടു.
പഠനം നഷ്ടപ്പെട്ടു,സ്വപ്‌നങ്ങൾ നഷ്ടപ്പെട്ടു.ബാലു എന്ന പൊടിമീശക്കാരന്റെ പ്രണയം നഷ്ടപ്പെട്ടു .നഷ്ടങ്ങളുടെ കനലുകളും മനസ്സിലേറ്റിയാണ് അവൾ പ്രശാന്തിന്റെ ജീവിതത്തിൽ പ്രവേശിച്ചത്.മീര പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഭയാനകമായിരുന്നു അവളെ ആ വീട്ടിൽ കാത്തിരുന്ന അനുഭവങ്ങൾ.
ഭാനുമതിയമ്മ എന്ന വീട്ടമ്മയും അവരുടെ മകൻ പ്രശാന്തും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നും വീട്ടിലേയ്ക്ക് അടുപ്പിക്കാറില്ല.അമ്മ തീരുമാനിക്കും മകൻ അനുസരിയ്ക്കും.വിവാഹം കഴിഞ്ഞു രണ്ടാം മാസം പ്രശാന്ത് വിദേശത്തേയ്ക്ക് മടങ്ങി.
അപ്പോൾ സമ്മാനമായി നൽകിയിട്ടു പോയതാണ് ദേവദത്തൻ എന്ന കടിഞ്ഞൂൽ പുത്രനെ ,പിന്നെ ഏകദേശം രണ്ടു വർഷം കഴിഞ്ഞാണ് പ്രശാന്തിനെ മീര കാണുന്നത് ,കുട്ടിയുടെ ആദ്യ പിറന്നാളിന് .
പ്രസവവും ശുശ്രൂഷയും ഒക്കെ അമ്മയും അമ്മായിയമ്മയും നോക്കി.പ്രശാന്തിന്റെ വീട്ടിൽ ഒരു ജോലിക്കാരിയെ പോലെ മീരയുടെ അമ്മ കഴിഞ്ഞ മൂന്നാലു മാസങ്ങൾ മീരയ്ക്കും അമ്മയ്ക്കും കണ്ണുനീർ തോരാത്ത ദിനങ്ങളായിരുന്നു.ഭാനുമതിയമ്മയുടെ കുത്തുവാക്കുകളും ആട്ടും സഹിയ്ക്കാൻ വയ്യാതെയാണ് അവളുടെ അമ്മ അമ്മാവന്റെ വീട്ടിലേയ്ക്കു മടങ്ങിയത്.
മീരയുടെ രണ്ടാമത്തെ പ്രസവത്തിനു അവളുടെ അമ്മ ജീവനോടെ ഉണ്ടായില്ല.അമ്മയുടെ അകാല മരണത്തോടെ ഒറ്റപെട്ടു പോയിരുന്നു അവൾ .സ്വന്തമെന്ന് പറയാൻ ഭർത്താവ് പോലുമില്ല.അമ്മാവനും കുടുംബവും അവളെ കയ്യൊഴിഞ്ഞു.ഇപ്പോൾ അവൾക്കാകെയുള്ളാശ്രയം ഭർത്താവും അയാളുടെ അമ്മയും മാത്രമാണ്.
പതിമൂന്നു വർഷത്തെ വിവാഹ ജീവിതത്തോടെ മീര മറ്റൊരാൾ ആയി മാറ്റപ്പെട്ടു.ഒറ്റയ്ക്ക് വീടിനു വെളിയിൽ പോകാൻ പോലും സ്വാതന്ത്രമില്ലായിരുന്നു.ഒരു സാരി വേണമെങ്കിൽ പോലും ഭാനുമതിയമ്മ കനിയണം.മനസ്സ് മടുത്തു പോയ കാലമായിരുന്നു അവൾ ജീവിതം വെറുത്തു ,അവൾ വേഷങ്ങളിലും സൗന്ദര്യത്തിലും ഒന്നും ശ്രദ്ധ കൊടുക്കാതെയായി.
മക്കളെന്ന അച്ചുതണ്ടിലൂടെ മാത്രമായി അവളുടെ ഭ്രമണം.അവർക്ക് വേണ്ടി ജീവിയ്ക്കാൻ ശ്രമിച്ചു. മുതിർന്നു തുടങ്ങിയപ്പോൾ കുട്ടികൾ മീരയിൽ നിന്നും അകലാൻ തുടങ്ങി.അച്ഛമ്മ വേണ്ടതിനും വേണ്ടാത്തതിനും മക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം ,കൈ നിറയെ കിട്ടുന്ന പോക്കറ്റ് മണി.അമ്മയെന്നാൽ അവർക്കു ആഹാരം ഉണ്ടാക്കുന്ന മെഷിൻ മാത്രമായി.ആവശ്യമില്ലാതെ അവരെ നിയന്ത്രിക്കുന്ന അമ്മയെ അവർക്കു പഴയത് പോലെ പ്രിയമില്ലാതെയായി .
മക്കളുടെ അകൽച്ച മീരയെ വല്ലാതെ വേദനിപ്പിച്ചു.ഇനി എന്തിനാണ് ജീവിക്കുന്നതെന്ന് തോന്നി തുടങ്ങി.ആരുമില്ല സങ്കടം പങ്കു വയ്ക്കാൻ , ആശങ്കകൾ പോലും കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ.ഈയിടയ്ക്കാണ് പഴയ കൂട്ടുകാരുടെ കൂട്ടായ്മയിലേക്ക് അവളെ ചേർത്തത്.ജീവിതത്തിൽ വിജയിച്ചവരുടെ കൂട്ടായ്മ.മീരയെ പോലെ ഒന്നോ രണ്ടോ വീട്ടമ്മമാർ മാത്രം പരാജയം ഏറ്റു വാങ്ങിയവർ.സമൂഹത്തിന്റെ മുന്നിൽ ശരാശരിയിൽ താഴെ നിൽക്കുന്നവർ.
ആദ്യത്തെ കൂട്ടായ്മയിൽ പങ്കെടുക്കാൻ പറ്റിയില്ല.കൂട്ടുകാരികളുടെ നിർബന്ധത്താൽ രണ്ടാമത്തെ കൂട്ടായ്മയിൽ മീര പങ്കെടുത്തു.പ്രശാന്തിനോട് ഒരു രാത്രി മുഴുവൻ അനുമതിക്ക് വേണ്ടി കാല് പിടിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല.
അവൾക്ക് വാശിയായി, രാവിലെ ആരുടെയും അനുമതിയ്ക്ക് കാത്ത് നിൽക്കാതെ അവൾ പോയി.അത് പിന്നെ വലിയൊരു കുടുംബ വഴക്കിന് കാരണമായി.അവളോട് സ്വന്തം കുട്ടികൾ പോലും മിണ്ടാതെയായി.
അവളെന്ന ഒരു മനുഷ്യസ്ത്രീ അവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ആരും പരിഗണിച്ചതേയില്ല.മീര അടുക്കളയിൽ പൂർണ്ണമായും കുടുങ്ങി പോയി.മദ്യപിച്ചു കഴിഞ്ഞാൽ വളരെ നികൃഷ്ടമായ വാക്കുകൾ കൊണ്ടാണ് മീരയെ പ്രശാന്ത് സംബോധന ചെയ്യുന്നത്.
മകന്റെ മുന്നിൽ വച്ച് അയാൾ വിളിക്കുന്ന തെറികൾ കേട്ട് പലപ്പോഴും അവൾക്കു മരിക്കണമെന്നു തോന്നിയിട്ടുണ്ട്.ശരീരം വിറ്റു ജീവിയ്ക്കുന്ന സ്ത്രീകൾക്ക് പോലും അവളെക്കാൾ അഭിമാനമുണ്ടെന്ന് അയാളും അമ്മയും പറഞ്ഞു.
മകനെ കൂട്ടുകാരോടൊപ്പം ഹൈദരാബാദിലേക്ക് ടൂർ വിടാനായി തീരുമാനിച്ച ദിവസമാണ് മീര വളരെ നാളുകൾക്കു ശേഷം അവളുടെ അഭിപ്രായം തുറന്ന് പറഞ്ഞത്.മകൻ അവളെ തല്ലിയില്ലെന്നേ ഉള്ളു,അച്ഛമ്മയുടെ പിറകെ അനുസരണയുള്ള കുട്ടിയായി അവൻ അകത്തേയ്ക്കു പോകുമ്പോൾ അവൻ അമ്മയെ നോക്കി പല്ലു കടിച്ചു.ഇനി തനിക്കു ഇങ്ങനെയൊരു അമ്മയെ വേണ്ടെന്നു അവൻ തുറന്നടിച്ചു.മകളുടെ മുഖത്തു തെളിഞ്ഞതാകട്ടെ തികഞ്ഞ പുച്ഛഭാവം.
എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയപ്പോഴും, ഇനിയെന്ത് എന്നുള്ള നിസ്സംഗതയോടെ അവൾ ആ രാത്രി പൂമുഖത്തിരുന്നു.രാത്രി വളരെ വൈകിയപ്പോഴാണ് അവൾക്കൊരു തീരുമാനം എടുക്കാൻ തോന്നിയത്.
മദ്യപിച്ചു അബോധാവസ്ഥയിൽ കിടക്കുന്ന ഭർത്താവിന്റെ അരികിൽ താലിമാല ഊരി വയ്ക്കുമ്പോൾ മീര കരഞ്ഞില്ല.മനസ്സ് കൊണ്ട് എല്ലാത്തിനും നന്ദി പറഞ്ഞു തന്റെ പേഴ്സ് മാത്രം എടുത്തു പ്രശാന്ത് അബോധാവസ്ഥയിൽ മേശപ്പുറത്ത് വച്ചിരുന്ന കുറച്ചു പണവും എടുത്ത് അവൾ വീടിനു പുറത്തിറങ്ങി വാതിൽ ചാരി.
തന്നെ ഈ വീട്ടിൽ ആർക്കുമിനി ആവശ്യമില്ല എന്ന് തിരിച്ചറിയാൻ വൈകി.നേരെ കടൽത്തീരത്ത് പോയി ,നീന്തലറിയാത്തതു കൊണ്ട് ഒരു അനായാസ മുങ്ങി മരണം തെരഞ്ഞെടുത്തു.വീട്ടിൽ നിന്നിറങ്ങി കുറെ നടന്നപ്പോൾ ഒരു ഓട്ടോ കിട്ടി.
ഈ സമയത്ത് ബീച്ചെന്നു പറഞ്ഞാൽ ഡ്രൈവറുടെ പുച്ഛവും മനസ്സിൽ പറയുന്ന ചീത്തയും അമർഷവും ഏറ്റു വാങ്ങേണ്ടി വരും. എന്താണെങ്കിലും വേണ്ടിയില്ല തനിയ്ക്കിന്ന് അതൊന്നും ശ്രദ്ധിയ്ക്കാൻ താല്പര്യമില്ല. ആരും എന്തും പറഞ്ഞോട്ടെ ,ഇനി മരണം മാത്രമാണ് തന്റെ ലക്‌ഷ്യം.അധികം വേദനിയ്ക്കാതെ മരിയ്ക്കണം.
“റെയിൽവേ സ്റ്റേഷൻ വരേയുള്ളു .അവിടെ പോയി ഒരാളെ കൂട്ടി കൊണ്ട് വരണം.അവിടെ ഇറങ്ങാനാണോ.?”
അതേയെന്നവൾ തലയാട്ടി.
“ഇപ്പോൾ പോയാൽ സേലം വണ്ടി കിട്ടും.രാവിലെ അങ്ങെത്താമല്ലോ.പെണ്ണുങ്ങൾക്ക് കൂടുതൽ സുരക്ഷിതമാണ് ആ ട്രെയിൻ.”
അയാൾ വണ്ടി റെയിൽവേ സ്റ്റേഷന് മുന്നിൽനിർത്തി.മീര പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു.സേലം വണ്ടിയുടെ അനൗൺസ്‌മെന്റ് കേട്ടപ്പോൾ ആളുകൾ തങ്ങളുടെ കോച്ച് പൊസിഷൻ നോക്കി അങ്ങോട്ടുമിങ്ങോട്ടും നീങ്ങി തുടങ്ങി.പെട്ടെന്ന് അവൾക്ക് ബാലുവിനെ ഓർമ്മ വന്നു. മീര കൗണ്ടറിൽ പോയി ഒരു സേലം ടിക്കറ്റ് എടുത്തു.ബാലു അവിടെയാണ് ,എന്തായാലും മരിയ്ക്കാൻ പോകുകയാണ്.അവനെ അവസാനമായി ഒന്ന് കാണണമെന്ന് തോന്നി.മറ്റു സ്ത്രീകളോടൊപ്പം അവൾ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി പറ്റി. സീറ്റിലും നിലത്തും കിടന്ന് പെണ്ണുങ്ങൾ നല്ല ഉറക്കമാണ് ,അവരെ ചവിട്ടാതെ അവൾ നടന്നു.വശത്തുള്ള സിംഗിൾ സീറ്റിൽ ഇടം പിടിച്ചു.ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ അവൾക്കു ആശ്വാസം തോന്നി.
ബന്ധനങ്ങളിൽ നിന്നും വേർപെട്ട് സ്വാതന്ത്ര്യത്തിന്റെ അനന്ത സാഗരത്തിലേയ്ക്ക് താൻ എടുത്തെറിയപ്പെട്ടെന്നു അവൾക്കു തോന്നി തുടങ്ങി.അതിന്റെ സന്തോഷത്തിൽ അവൾ സീറ്റിൽ ചാരി കിടന്നുറങ്ങി.പത്തുമണിയായപ്പോൾ സേലം ജംങ്ഷനിൽ വണ്ടിയെത്തി.എല്ലാവരുടെയും ഒപ്പം അവളും ആ നഗരത്തിലേക്ക് കാല് കുത്തി.
“ഇനിയെന്ത്? ഇവിടെ കിടന്നു മരിയ്ക്കാനാണോ തന്റെ വിധി.”
അവൾ സാമാന്യം നല്ലൊരു ഹോട്ടലിൽ മുറിയെടുത്തു.മാറിയുടുക്കാൻ വേറെ വസ്ത്രങ്ങളൊന്നുമില്ല.കയ്യിൽ രണ്ടു വളകൾ ബാക്കിയുണ്ട്.
വളകൾ ഒരു ജൂവലറിയിൽ വിൽക്കാൻ കഴിഞ്ഞു.അവൾക്കു വേണ്ടുന്ന മോഡേൺ വേഷങ്ങൾ വാങ്ങി.
കയ്യിൽ ബാലുവിന്റെ നമ്പർ ഉണ്ട്.വിളിയ്ക്കാം ,ഒന്ന് കാണണം .അവനിപ്പോഴും ഇങ്ങോട്ടു സ്നേഹമുണ്ടോയെന്നറിയില്ല.
ജാള്യത ഒന്നുമില്ലാതെ അവൾക്കു ബാലുവിനെ വിളിക്കാൻ കഴിഞ്ഞു.അവളുടെ വിളി അവനെ അമ്പരപ്പെടുത്തി.ഹോട്ടലിലേക്ക് അവൻ വന്നു.കണ്ട ഉടനെ അവൻ പകച്ചു നിന്നെങ്കിലും ഒരു കൗമാരക്കാരിയെ പോലെ അവൾ അവനെ കെട്ടിപിടിച്ചു.പകച്ചു പോയ അവൻ അവളെ തന്നിൽ നിന്നും വേർപെടുത്തി.
“മീരയെന്താ ഇവിടെ ?”
“തന്നെ കാണാനാണ് ,കുറെ പറയാനുണ്ട്.ഒന്നിച്ചു കുറെ കാഴ്ചകൾ കാണാനുണ്ട്.എനിക്ക് അധികം സമയം ഇവിടെ നില്ക്കാൻ പറ്റില്ല.പെട്ടെന്ന് മടങ്ങണം.”
“ഓഫീസിൽ വിളിച്ചു ലീവ് പറയാം.ഇന്നും നാളെയും തന്റെ കൂടെ ഞാനുണ്ടാകും.കൃഷ്ണ നാട്ടിൽ പോയിരിക്കുകയാണ്.അവൾ വരുന്നതുവരെ ഞാൻ ഫ്രീയാണ്.അത് കഴിഞ്ഞാലും എന്നത്തേക്കുമായി ഫ്രീ ആകും.”
അന്ന് ഉച്ച കഴിഞ്ഞു ഒന്നിച്ചു സിനിമ കാണാൻ പോയി.ഒന്നിച്ചു ബീച്ചിലും പാർക്കിലും കറങ്ങി സന്ധ്യ കഴിഞ്ഞപ്പോൾ അവളെയവൻ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി.
“തന്നോടൊപ്പം ഇരുന്നു മതിയായില്ലടോ.രാവിലെ ഞാൻ നേരത്തെ വരാം.”
“തനിക്കു പോകണമെന്ന് നിർബന്ധം ആണോ ബാലു.എനിക്ക് ഒറ്റയ്ക്ക് പേടിയാകുന്നു.”
“എന്നാൽ ഞാൻ ഫ്ലാറ്റ് വരെ പോയിട്ട് വേഗം തിരികെ വരാം.”
അപ്പോൾ തന്നെ ബാലു മടങ്ങി വന്നു.രണ്ടു പേരും മനസ്സ് തുറന്നു സംസാരിച്ചു.
പണ്ട് മുടങ്ങിയ പ്രണയാഭ്യർത്ഥനയുടെ സങ്കടമായിരുന്നു ബാലുവിനെങ്കിൽ അന്നവനെ അവഗണിച്ചതിലുള്ള വിഷമം ആയിരുന്നു മീരയ്ക്ക്.പരാതികളും പരിഭവങ്ങളും പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോൾ പാതിരാവായി.
“മീരേ എന്തിനാണ് നീ ഇപ്പോൾ എന്നെ തേടി വന്നത്.”
മീര തന്റെ ജീവിതത്തിന്റെ അർത്ഥശൂന്യതയെ കുറിച്ച് അവനോടു തുറന്നു പറഞ്ഞു.അവളവന്റെ മടിയിൽ കിടന്നു.അവനവളുടെ മുടിയിഴകളിലൂടെ മെല്ലെ തലോടി.കുന്നുംപുറത്തെ സ്കൂളിന്റെ മുറ്റത്തെ പുളിമരച്ചുവട്ടിൽ ബാലുവിന്റെ മടിയിൽ തല വച്ചുറങ്ങുന്ന കൗമാരക്കാരിയാണ് താൻ എന്നവൾ ഭാവിച്ചു.
“ഇനിയെന്താണ് നിന്റെ ഭാവം.മരിക്കാനാണെങ്കിൽ ഞാൻ നിന്നെ തിരിച്ചു വിടില്ല.”
“പിന്നെ മരിയ്ക്കാതെ ജീവിയ്ക്കാനോ? ഭർത്താവിനോ മക്കൾക്കോ വേണ്ടാത്ത ,കുടുംബത്തിൽ നിന്നും ഒരു രാത്രി രായ്ക്കുരാമാനം ഒളിച്ചോടിയ, ഞാൻ തിരിച്ചു ചെന്നാൽ എന്താകും എനിക്ക് സമൂഹം നൽകുന്ന വില.നാണംകെട്ടു ജീവിയ്ക്കാൻ എനിക്കിനി വയ്യ ബാലു.എന്തായാലും നിന്നെ ഞാൻ ഇനി വിഷമിപ്പിക്കില്ല.”
“ഇനി നീ പോയാലാണ് എനിക്ക് വിഷമം.നീ എന്റെ കണ്മുൻപിൽ തന്നെ വേണം.അഭിമാനത്തോടെ ജീവിയ്ക്കണം.”
“എങ്ങനെയാണു ബാലു,എങ്ങനെ ഞാൻ ജീവിയ്ക്കും.”
“നിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലേ.നമുക്കൊരു ജോലിക്ക് അപേക്ഷിക്കാം.എന്റെ കമ്പനിയിൽ തന്നെ നോക്കാം.ടൈപ്പിംഗ് അറിയാല്ലോ നിനക്ക്.ആദ്യം ശമ്പളം കുറവായിരിക്കും.നിന്റെ പെർഫോമൻസ് അനുസരിച്ചു സാലറി കൂടും.ഒരു ലേഡീസ് ഹോസ്റ്റലിൽ മുറിയും കിട്ടും.സ്വന്തം കാലിൽ അഭിമാനത്തോടെ ജീവിച്ചു കൂടെ.”
“അതൊക്കെ നടക്കുമോ ബാലു,ഞാൻ മരിയ്ക്കാൻ വന്നത് കൊണ്ട് സർട്ടിഫിക്കറ്റ്, വസ്ത്രങ്ങൾ ഒന്നും എടുത്തില്ല.”
“നീ അതൊന്നും ഓർത്തു വിഷമിക്കണ്ട , വസ്ത്രങ്ങൾ നമുക്ക് വാങ്ങാം.സർട്ടിഫിക്കറ്റ് പിന്നീട് പോയി എടുക്കാം.നീ ഇപ്പോൾ ഉറങ്ങൂ. നാളെ തന്നെ നമുക്ക് ജോലിക്ക് അപേക്ഷ കൊടുക്കാം.അടുത്താഴ്ച കൃഷ്ണ മടങ്ങി വരുന്നതിനു മുൻപ് എല്ലാം നമുക്ക് ശരിയാക്കാം.ഒരേ ഓഫീസിൽ ആകുമ്പോൾ എനിക്ക് നിന്നെ സഹായിക്കാനും കഴിയുമല്ലോ.സ്വന്തമായില്ലെങ്കിലും നീ എൻ്റെ സ്വന്തം അല്ലേ.”
അവനെ ചേർന്ന് കിടക്കുമ്പോൾ അവളുടെ മുഖത്തു സംതൃപ്തിയുടെ പുഞ്ചിരി തെളിഞ്ഞു വന്നു.മക്കളെക്കുറിച്ചോർത്തു സങ്കടം വന്നു.
“‘അമ്മ ചീത്തയല്ല മക്കളെ,നിങ്ങൾക്ക് വേണ്ടി ഞാൻ തിരിച്ചു വരും.എനിക്ക് കുറച്ചു കാലം എനിക്ക് വേണ്ടി മാത്രം ജീവിയ്ക്കണം.”
“നീ ചീത്തയല്ല മീര ,നീ ഒരിക്കലും വെറുക്കപ്പട്ടവളുമാകില്ല.അവർക്കു നിന്റെ വിലയറിയില്ലല്ലോ കുട്ടീ.ചെളിയിൽ വീണു പോയ മാണിക്യമല്ലേ നീ.”
“ശരിക്കും ഞാൻ മാണിക്യമാണോ ബാലു.”
“പിന്നെ നീ എന്റെ മാണിക്യമാണ്.നിന്റെ സന്തോഷം ഇനി എന്റെ സന്തോഷം കൂടിയാണ് .”
“അപ്പോൾ കൃഷ്ണ? അവളറിഞ്ഞാൽ.നമ്മളുടെ ബന്ധം തെറ്റല്ലേ.”
ബാലു അവളുടെ വായ പൊത്തിപ്പിടിച്ചു.
“തെറ്റുകളും ശരികളും സമൂഹമല്ലല്ലോ , നമ്മളാണ് തീരുമാനിക്കുന്നത്.എല്ലാ ആൺപെൺ ബന്ധങ്ങളും അവിഹിതമാകുമോ.ആർക്കാണ് ഹിതമാകുന്നത്.നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കും മീരേ.അല്ലെങ്കിലും കൃഷ്ണയ്ക്ക് എന്നെ മടുത്തു കഴിഞ്ഞു.ഇന്നല്ലെങ്കിൽ നാളെ അവളെന്നെ ഉപേക്ഷിക്കും.അതിനു മുൻപ് അവളോട് ഞാൻ എല്ലാം തുറന്നു പറയും.പിന്നെയെനിക്ക് നീ മാത്രം മതിയാകും.”
മീരയുടെ ചുറ്റും പുതുമഴയിലെ മണ്ണിന്റെ ഗന്ധം ഉപുതുമഴ

മീരയുടെ ചുറ്റും പുതുമഴയിലെ മണ്ണിന്റെ ഗന്ധം ഉയർന്നു.ചുറ്റും പുതിയ പച്ചപ്പുകൾ ഉയർന്നു വന്നു.ബാലുവിലൂടെ ജീവിതം തന്നിൽ കാണിയ്ക്കാൻ മായാജാലത്തിനായി അവൾ പ്രതീക്ഷയോടെ കാത്തിരുന്നു.യർന്നു.ചുറ്റും പുതിയ പച്ചപ്പുകൾ ഉയർന്നു വന്നു.ബാലുവിലൂടെ ജീവിതം തന്നിൽ കാണിയ്ക്കാൻ മായാജാലത്തിനായി അവൾ പ്രതീക്ഷയോടെ കാത്തിരുന്നു.