ഇന്നുമുതൽ നീയെന്റെ അടിമയാണ്, അല്ലേലും നിന്നെപ്പോലെയുള്ളവൾക്ക് എന്റെ അടിമയാവാനുള്ള

ഇങ്ങനേം_ഒരു_ആദ്യരാത്രി

(രചന: Unais Bin Basheer)

 

ഇക്കാ പാൽ.

വിറയ്ക്കുന്ന കൈകളോടെയും അൽപ്പം നാണത്തോടെയും ഞാൻ ഗ്ലാസ് അയാൾക്കുനേരെ നീട്ടി,

 

ഒറ്റ തട്ടായിരുന്നു അയാൾ എന്റെ കൈക്ക്,. പ്പ ഞാനെന്താടി ചവാൻ കിടക്കാണോ പാലുംകൊണ്ട് വരാൻ,.

 

ഞാൻ ഞെട്ടി വിറച്ചുപോയി.

 

ഓ ഇന്ന് നമ്മുടെ ആദ്യരാത്രി ആണല്ലോ ലെ.

അപ്പൊ പിന്നെ പാൽ വേണം. എന്നാലല്ലേ ഒരിതുള്ളു.

 

നീയെന്താടി കരുതിയെ. നിന്നെപ്പോലെ മുക്കാൽകാശിന് ഗതിയില്ലാതെ ഒരുത്തിയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടി ഞാൻ പടച്ചോന്റെ പുണ്യം വാങ്ങാൻ പോവാണെന്നോ, നടന്നത് തന്നെ..

 

എടീ എന്റെ ഉമ്മ എന്റെ കാലുപിടിച്ചു പറഞോണ്ട ഞാൻ ഈ ബന്ധത്തിന് സമ്മതിച്ചേ അല്ലാതെ നിന്റെ മൊഞ്ച് കണ്ട് പൂതി കൂടിയിട്ടല്ല.

 

പെണ്ണുകാണാൻ വന്ന അന്ന്

ഏതുനിമിഷവും മയ്യത്താവാൻ കാത്തുകിടക്കുന്ന നിന്റെ തന്ത എന്താ എന്റെ ഉപ്പയോട് പറഞ്ഞെ,.

ഈ ബന്ധം നിന്റെ ഭാഗ്യം നിന്റെ തന്തേടെ ഭാഗ്യം തന്തേടെ തന്തന്റെ ഭാഗ്യം..

പിന്നേ.. അങ്ങനെ കോട്ടക്കണക്കിന് ഭാഗ്യം വന്ന് നിറയല്ലേ നിന്റെ കുടുംബത്തിൽ..

 

എന്താ നടക്കുന്നതെന്നറിയാതെ ഞാൻ അയാളെ തന്നെ നോക്കിനിന്നു. അള്ളാ ഇത്രകാലം പരീക്ഷിച്ചത് മതിയാവാഞ്ഞിട്ടാണോ ഇങ്ങനെയൊന്നൂടെ.

എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ട്.

 

എടീ ഒരുപെണ്ണിന്റെ അടുത്തൂന്ന് ആണിന് കിട്ടാവുന്ന എല്ലാ സുഖങ്ങളും ഞാൻ അനുഭവിച്ചു കഴിഞ്ഞതാ രണ്ടു വർഷത്തെ എന്റെ മുംബൈ ജീവിതത്തിൽ. അതിനേക്കാൾ എന്ത് സുഖാ നിനക്ക് തരാൻ കഴിയുന്നെ.

 

ഈ വീട്ടിൽ ആർക്കും അറിയാത്ത ആരും കണ്ടിട്ടില്ലാത്ത ഒരു മുഖമുണ്ട് എനിക്ക്,

ഞാൻ കുടിക്കും വലിക്കും പെണ്ണുപിടിക്കും. ഈ കാര്യമൊന്നും ഇവിടെ ആർക്കും അറിയില്ല., ഇനി നീയായിട്ട് ഇതൊക്കെ ഈ വീട്ടിൽ വേറെ ആരേലും അറിഞ്ഞാൽ..

വിരൽ ചൂണ്ടി എന്റെ നേരെ അയാൾ വന്നപ്പോൾ പേടിച്ചു ഞാൻ പിന്നിലേക്ക് നീങ്ങി,

 

അയാളൊന്ന് ശാന്തമായി. എന്നിട്ട് അലമാരയിൽ നിന്നും മദ്യത്തിന്റെ കുപ്പിയെടുത്തു.

ഡീ നിന്ന് മോങ്ങാതെ ആ ഗ്ലാസ് കഴുകിക്കൊണ്ട് വാടി.

ഇന്നുമുതൽ നീയെന്റെ അടിമയാണ്, അല്ലേലും നിന്നെപ്പോലെയുള്ളവൾക്ക് എന്റെ അടിമയാവാനുള്ള യോഗ്യതയെ ഒള്ളു,.

വേഗം ഗ്ലാസ്സെടുത് വാടി,

അയാളുടെ ശബ്ദം കനത്തപ്പോൾ ഞാൻ പേടിച്ചുകൊണ്ട് ഗ്ലാസ്സെടുത്തുകൊടുത്തു.

 

ഹ ഹ അപ്പോൾ നിനക്ക് അനുസ്സരണയുണ്ട്. അല്ലെ.

എങ്കിൽ മോള് പോയി കിടന്നോ.. അല്ല നിനക്ക് കള്ളുകുടി ശീലമുണ്ടോ.. ഉണ്ടേൽ ഒരു കമ്പനി താ.

ഞാൻ ഇല്ലെന്ന് തലയാട്ടി.

എന്നാൽ കട്ടിലിന്റെ ആ മൂലേക്കെങ്ങാൻ പോയി കിടക്ക്. എനിക്കിന്നൊരു മൂഡില്ല. ബാക്കിയൊക്കെ നാളെ.

 

എന്നുപറഞ്ഞു അയാൾ എന്നെ നോക്കിഒന്ന് കണ്ണിറുക്കി കുപ്പിയിലുള്ള കള്ള് ഗ്ലാസ്സിലേക്കൊഴിച്ചു.

 

കട്ടിലിന്റെ മൂലയിൽ ഏതുനേരത്തേയും അടുത്ത ആക്രമണം പ്രതീക്ഷിച്ചു ഞാൻ തലയണ കെട്ടിപ്പിടിച്ചു ഞാൻ ചുമരിനോടൊട്ടി കരഞ്ഞു കിടക്കുകയാണ്. ഓർമയിലേക്ക് മെല്ലെ അസുഖം ബാധിച്ചു കിടപ്പിലായ ഉപ്പ വന്നു,

 

എന്റെ കുട്ടീടെ ഭാഗ്യാണ് ഇങ്ങനൊരു ബന്ധം. എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. ഇനിയെന്നെ എപ്പോ വിളിച്ചാലും നിറഞ്ഞ മനസ്സാലെ ഞാൻ പോവും. നിന്നെ കുറിച്ചുള്ള ആധിയായിരുന്നു മനസ്സ് നിറയെ. ഇപ്പോൾ. ഉസ്മാൻ ഹാജിയുടെ വീട്ടിലേക്ക് മരുമകളായി എന്റെ കുട്ടി.. വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ഉപ്പ വിതുമ്പിക്കരഞ്ഞു.

 

ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും ഉമ്മതന്ന് കരഞ്ഞോണ്ട് പറഞ്ഞതും എന്റെ ഭാഗ്യമമാണെന്നാ.

 

പാവം കുഞ്ഞോൾ അവൾക്ക് ആകെയുള്ള കൂട്ട് ഞാൻ മാത്രമായിരുന്നു. ഇടക്കൊക്കെ വരണോട്ടോ ഇത്താത്ത. അല്ലേൽ ഞാനിവിടെ ഒറ്റക്കാവും എന്റെ കയ്യിൽ തൂങ്ങി അവൾ പറഞ്ഞത് ഓർക്കുമ്പോൾ മനസ്സ് നീറിപ്പുകയുന്നുണ്ട്..

 

ഞാൻ തലയണ ഇറുകെ പിടിച്ചു പൊട്ടിപ്പൊട്ടി കരഞ്ഞു, ?

എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ മേലേക്ക് ഒരു കൈവന്ന് വീണപ്പോഴാണ് ഞെട്ടിയുണർന്നത്,.

 

ഹും കള്ളുകുടിച്ചു ബോധം പോയി കിടന്നുറങ്ങുന്ന അയാളുടെ കയ്യാണ്. അറപ്പോടെ ഞാൻ അയാളുടെ കയ്യെടുത്തുമാറ്റി. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും എന്റെ മേൽ കയ്യുവീണു കൂടെ കാലും വന്നപ്പോൾ ഞാൻ അയാളറിയാതെ എഴുനേറ്റ് താഴെ ഒരു മൂലയിൽ പോയി കിടന്നു,

 

കാലുകൊണ്ടുള്ള അയാളുടെ തട്ടുകിട്ടിയപ്പോഴാണ് ഞാനുണർന്നത്,

 

എന്താടി നിനക്ക് നേരത്തെ എണീറ്റ് ശീലമൊന്നുമില്ലേ. അതോ മൂട്ടിൽ സൂര്യൻ ഉദിക്കുന്നത് വരെ കിടന്നുറങ്ങാറാണോ.

 

സുബഹി ബാങ്ക് കൊടുത്തു. ഞാൻ പള്ളിയിലേക്ക് പോവാ, പിന്നെ ഇന്നലെ നടന്നൊതൊന്നും ഇവിടെ ആരും അറിയരുത് പറഞ്ഞേക്കാം.

 

അയാൾ പോയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു,. ഇന്നലത്തെ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

 

ഹും ഇന്നലെ ഉള്ള കള്ളൊക്കെ കുടിച്ചു ഇപ്പൊ പള്ളിയിലേക്ക് പോവാണത്രേ.. പടച്ചോനെ പോലും പേടിയില്ലാത്ത ജാതി. മനസ്സിൽ അയാളെ പ്രാകിക്കൊണ്ട് ഞാൻ അംഗശുദ്ധിവരുത്തി നിസ്‌ക്കരിച്ചു,

ഈ നരകത്തിൽ നിന്നും കരകയറാൻ. അയാളുടെ മനസ്സ് മാറാൻ പടച്ചോനോട് കരഞ്ഞു പ്രാർത്ഥിച്ചു,

 

നേരം നിറംവെച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ താഴോട്ടിറങ്ങി അടുക്കളയിലേക്ക് ചെന്നു.

 

ഹ മോള് വന്നോ.

ഇരിക്ക് ഉമ്മ ചായയെടുക്കാം.

അയാളെ ഉമ്മയുടെ സ്നേഹവാക്ക് മനസ്സിലേക്കൊരു കുളിര്മഴപോലെ പെയ്തിറങ്ങി. ഇന്നലത്തെ മുറിവുകളൊക്കെ ഉണങ്ങുന്നപോലെ.

 

ഒരു ഗ്ലാസ് ചായ എനിക്ക് തന്നിട്ട് അവർ പറയാൻ തുടങ്ങി.

നോക്ക് മോളെ ഷാനു ഒരു പാവ. ഞങ്ങളുടെ ഏക ആണ്തരി ആയതുകൊണ്ട് അല്പം കുരുത്തക്കേടൊഴിച്ചാൽ ബാക്കിയൊക്കെ ശുദ്ധാണ്. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല അവന്. ഇനി നീ വേണം അതൊക്കെ മാറ്റാൻ.

ഞാനൊന്നു ചിരിച്ചു,

 

പാവം ഈ ഉമ്മക്കറിയില്ലല്ലോ മകൻറെ യഥാർത്ഥ മുഖം. അല്ലേലും അയാളുടെ പുറംഭംഗിയെ ഈ വീട്ടുകാർ കാണുന്നുള്ളൂ. പക്ഷെ ഞാൻ.. മടുത്തുപോയി എനിക്ക് ഒരുരാത്രികൊണ്ട്.

 

അല്ല ഉമ്മ ഇത്താത്ത ഇതുവരെ കിനാവ് കണ്ട് തീർന്നീല്ലേ. അതോ.

ഒരു കള്ളച്ചിരിയോടെ അവളെന്നെ തട്ടി. അയാളുടെ അനിയത്തിയാണ്. എന്റെ കുഞ്ഞോൾടെ അതെ പ്രായം.

 

ശബാന, നിനക്ക് കിട്ടും എന്നോട്. ഉമ്മയുടെ ശകാരം ഏറ്റു. അവൾ പെട്ടന്ന് തന്നെ അപ്പുറത്തേക്ക് പോയി.

 

നിസ്ക്കാരം കഴിഞ്ഞു ഉപ്പയും അയാളും വന്നു. റസീ..

അടുക്കളയിലേക്കു നീട്ടിവിളിച്ചപ്പോൾ ഉമ്മ രണ്ടു ഗ്ലാസ് ചായയെടുത് എനിക്കുതന്നു.

മോളിത് ഉപ്പക്കും ഷാനുനും കൊടുത്ത വാ. ഇതിവിടെ പതിവാ.

 

ഉപ്പാ. ചായ.

ആഹാ, മോൾ ഇന്നുതന്നെ അടുക്കളയിൽ കയറിയോ..

ഹാ അങ്ങനാ നല്ല കുട്യോൾ..

 

എന്റെ കയ്യിൽനിന്നും ചായ വാങ്ങി ഉപ്പ പത്രത്തിലേക്ക് ഊളിയിട്ടു.

കണ്ണുകൾ തിരയുന്നത് അയാളെയാണ്..

ഞൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഉപ്പ പറഞ്ഞു

ഷാനു റൂമിലേക്ക് പോയി. മോൾ അങ്ങോട്ട് ചെല്ല്..

 

മുകളിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു,

കട്ടിലിൽ കിടന്ന് ഫോണിൽ നോക്കി ചിരിക്കുകയാണ് അയാൾ. ഹും ചിലപ്പോൾ ബോബെയിലെ ഏതേലും ഹറാംപിറപ്പുകളോട് ചാറ്റ് ചെയ്യുകയാവും.

 

ചായ. ഞാൻ തല താഴ്ത്തി പതുക്കെ പറഞ്ഞു.

ഹാ അവിടെ വെച്ചേക്ക്. എന്നിട്ട് ഇങ്ങടുത്തീക്ക് വാ. ആ വാതിലങ്ങോട്ട് അടച്ചേക്ക്.

 

എന്റെ ചങ്കിലൊരു ഇടിമിന്നലേറ്റു. വിറച്ചോണ്ട് ഞാൻ അയാൾക്കടുത്തേക്ക് പോയതും എന്നെ വലിച്ചു അയാൾ കട്ടിലിലേക്കിട്ടു. ഞാൻ കണ്ണുകളിറുക്കിയടച്ചു. ഒന്നൊച്ചവെക്കാൻ പോലും കഴിയാത്ത നിസ്സഹായത ഓർത്തപ്പോൾ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.

 

അൽപനേരം കഴിഞ്ഞിട്ടും അയാളുടെ പ്രതികരണമൊന്നും കാണാഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു,

എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുകയാണ് അയാൾ.

 

എന്താടോ. പേടിച്ചു പോയോ.. ഇതൊക്കെ എന്റൊരു തമാശ അല്ലെ.

എന്നുപറഞ്ഞോണ്ട് അയാളെന്റെ കണ്ണീർ തുടച്ചു.

ഇന്നലത്തെ ആ ഭീകര രൂപമൊന്നും ഇന്ന് അയാളിൽ ഞാൻ കണ്ടില്ല. ശബ്ദത്തിന് ഇന്നലത്തെ ഗംഭീര്യവുമില്ല.

 

ഒരുപാട് ദേഷ്യമുണ്ടല്ലേ എന്നോട്.

അതോണ്ടല്ലേ ഞാനിന്നലെ കയ്യെടുത്ത മേലേക്ക് വച്ചപ്പോൾ നീ താഴെയിറങ്ങി കിടന്നത്,. തലയണ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞത്. വെറുത്തോഡി എന്നെ. എന്റെ മുഖത്തേക്ക് പാറിവന്ന മുടി ഒതുക്കിവെച്ചോണ്ട് അയാൾ ഇത് പറയുമ്പോൾ ഞാൻ അയാളെ തന്നെ നോക്കിനിന്നു.

 

എന്താടോ ഇങ്ങനെ നോക്കുന്നത്..

ഞാനിന്നലെ പറഞ്ഞതൊക്കെ വെറുതേയാ. ഞാൻ കള്ളുകുടിക്കൂല വലിക്കൂല പെണ്ണും പിടിക്കൂല. ചുമ്മാ ആദ്യരാത്രിയൊന്ന് കളറാക്കിയതല്ലേ..

 

ഹും എന്നെ വശീകരിക്കാനുള്ള കള്ളം പറച്ചിലല്ലെ. എനിക്കെന്റെ കണ്ണിനെ വിഷ്വസാ. ഇന്നലെ ഞാൻ നേരിട്ട് കണ്ടതാ കള്ളുകുടിക്കുന്നത്,

 

ഹ ഹ..

ഇങ്ങനെയൊരു പൊട്ടിപ്പെണ്ണ്.

അയാൾ എഴുനേറ്റ് അലമാരയിൽ നിന്നും പാതി കാലിയായ കുപ്പിയെടുത്തു.

ഇതല്ലേ നീ പറഞ്ഞ കള്ള്.. നോക്ക് ഇതുവെറും പെപ്സി ആണ്. വേണേൽ കുടിച്ചു നോക്ക്. അല്ലേൽ വേണ്ട ഉപ്പാനെ കൊണ്ട് കുടിപ്പിക്കാം. ഇന്നലെ നീയെനിക്കൊരു കമ്പനി തന്നിരുന്നേൽ അവിടെ തീരുമായിരുന്നു എന്റെ കള്ളക്കളികൾ.

 

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അയാളെ തന്നെ നോക്കിനിന്നു,

അപ്പൊ ഇതുവരെ കുടിച്ചീല്ല.?

എന്റെ ഷംനക്കുട്ടി ആണേ സത്യം ഇല്ല. അയാളെന്റെ കയ്യിൽ തലവെച്ചു സത്യം ചെയ്തു.

 

പിന്നെ നിന്റെ ഉപ്പാനേം ഉമ്മാനേം ഒക്കെ നമുക്ക് ഇവിടെ അടുത്തൊരു വീട്ടിലേക്ക് മാറ്റണം. ഉപ്പാക്ക് പെട്ടന്ന് എന്തേലും ആവിശ്യം വന്നാൽ.. ഇപ്പോഴും നമ്മുടെ ഒരു കണ്ണുവേണ്ടേ.

 

പിന്നെ നമ്മൾ പോകുന്ന സ്ഥലത്തേക്കൊക്കെ നിന്റെ അനിയത്തിയേയും കൊണ്ടൊവാം. പൈസ ഇല്ലാത്തോണ്ട് സ്കൂൾ ടൂർ പോലും അവൾ പോയീല്ലല്ലോ..

 

ഇത്രേം കേട്ടപ്പോഴേക്ക് ഞാൻ പൊട്ടിക്കരഞ്ഞു. ഇക്കാ മാപ്പ്.. ഞാൻ ഇങ്ങളെ തെറ്റിദ്ധരിച്ചു..

എന്നെ നെഞ്ചിലേക്ക് ചേർത്തൊണ്ട് ഇക്കാ പറഞ്ഞു

ഞാനല്ലേ മാപ്പ് പറയേണ്ടേ.. ഇന്നലെ ഒരുപാട് വേദനിപ്പിച്ചീലെ നിന്നെ. ഇക്കയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്..

 

ഉമ്മാ ഇതാ ഇക്കേം ഇതാതേം കെട്ടിപ്പിടിച്ചു കരയുന്നു. വാതിൽ തുറന്നപ്പോൾ ഞങ്ങളെ കണ്ട ശബാന അടുക്കളയിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ പെട്ടന്നുതന്നെ ഞങ്ങൾ വേർപിരിഞ്ഞു.

 

ഡീ നീയെന്താ ഇവിടെ.

ഞാൻ ഇത്തയെ വിളിക്കാൻ വന്നതാ. ഉമ്മപറഞ്ഞിട്ട്.

എന്നാൽ ഇത്ത ഇപ്പം വരും നീ ചെല്ല്..

ഉം ഉം എന്നൊന്നാക്കി ചിരിച്ചിട്ട് അവൾ താഴോട്ട് പോയി.

 

ഡീ നിന്നോട് ഞാൻ വാതിൽ അടക്കാൻ പറഞ്ഞതല്ലേ..

ആകെ നാണക്കേടായി.

അത്.. ഇന്നലത്തെ പോലെ.. എന്നെ ഉപദ്രവിക്കൂന്ന് വിചാരിച്ച ഞാൻ ലോക് ചെയ്യാഞ്ഞേ.. സോറി

 

ഇത് പറഞ്ഞു ഞാൻ ഇക്കയുടെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ അറിയാതെ ഇക്കയും ചിരിച്ചുപോയി..

Leave a Reply

Your email address will not be published. Required fields are marked *