അയാൾക്ക് എന്റെ നോട്ടം കണ്ടപ്പോൾ മനസ്സിലായിരുന്നു എനിക്ക് അയാൾ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല എന്ന്…

(രചന: J. K)

 

ബൈക്ക് നിർത്തി അമ്മയുടെ കോൾ അറ്റൻഡ് ചെയ്തു, പ്രണവ്… ഇതും കൂട്ടി ഇപ്പോൾ മൂന്നാമത്തെ തവണയാണ് അമ്മ വിളിക്കുന്നത് വെറുതെ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ, മുഖം കേറ്റിപ്പിടിച്ചിരിക്കുന്ന നീരജയെ കണ്ടു….

 

“””ആ അമ്മേ… ഇതാ എത്താൻ പോണേ ഉള്ളൂ… ശരി അമ്മേ.. പതുക്കെ പോവുള്ളൂ “”””

 

എന്ന് പറഞഞു അയാൾ ഫോൺ കട്ട് ചെയ്തു ഇതെല്ലാം കണ്ട് അവളുടെ മുഖം വീണ്ടും കൂർത്തിരുന്നു….

 

അത് കാണേ പ്രണവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി പടർന്നു….

 

ഇപ്പോൾ തുടങ്ങും പരിഭവം പറച്ചിൽ എന്ന് അയാൾക്ക് ഉറപ്പായിരുന്നു ഫോൺ കട്ട് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ അതിന്റെ മുകളിൽ നിന്ന് ചാടിയിറങ്ങി അവളെ ഒന്ന് നോക്കിയപ്പോൾ ദേഷിച്ചു പറഞ്ഞു,

 

“””” അതെ അമ്മയോട് ഒന്ന് പറ വേറെ എങ്ങോട്ടും അല്ല ഭാര്യയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന്!!!!! അവിടെ ആരും മകനെ പിടിച്ച് തിന്നുകയൊന്നും ഇല്ല എന്ന്!!!!”””

 

“”അവിടെ ആരും തിന്നില്ലായിരിക്കും.. പക്ഷേ നിന്റെ കാര്യം പറയാൻ പറ്റില്ല…. ഇങ്ങോട്ട് കേറടീ””””

 

അതും പറഞ്ഞ് ബൈക്കിന്റെ ആക്സിലേറ്റർ കൂട്ടി പ്രണവ്, നീരജ പിറു പിറുത്തു കൊണ്ട് ബൈക്കിന് മുകളിൽ കേറി….

 

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വെറും മൂന്നുമാസമേ ആയിട്ടുള്ളൂ അമ്മ ഇപ്പോഴും തന്റെ കാര്യത്തിൽ എടുക്കുന്ന അമിത സ്വാതന്ത്ര്യം പലപ്പോഴും തങ്ങൾക്കിടയിൽ ഒരു പ്രശ്നമായി ഇങ്ങനെ മാറാറുണ്ട്…..

 

പലപ്പോഴും നീരജയുടെ അതേ ചൊല്ലിയുള്ള പരിഭവങ്ങൾ താൻ കണ്ടില്ല എന്ന് നടിച്ച് അങ്ങ് അവഗണിച്ചു വീടാറാണ് പതിവ്…. ചിലപ്പോൾ ഒക്കെ അത് കരച്ചിലിലും ദേഷ്യപ്പെടലിലും ഒക്കെ കലാശിക്കും….

 

അവളുടെ വീട്ടിലേക്കാണ് യാത്ര അതുകൊണ്ടാവും അവൾ പിന്നെ കൂടുതൽ നേരം അതിനെ പറ്റി ഒന്നും പറയാതെ വേഗം നല്ല മൂഡിലേക്ക് തന്നെ വന്നത്…

 

ഇത്തവണ നീരജയുടെ വീട്ടിലെത്തിയപ്പോൾ അവളുടെ അച്ഛൻ എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി..

 

“””പ്രണവ്, നീരജ ഞങ്ങളോട് എല്ലാം പറയാറുണ്ട്.. ഇതിങ്ങനെ പോയാൽ നിങ്ങളുടെ ഇടയിൽ അതൊരു വലിയ പ്രശ്നം ആവില്ലേ?””

 

ഇത്രയും പറഞ്ഞപ്പോൾ എന്തിനെ പറ്റിയാണ് അവളുടെ അച്ഛൻ പറഞ്ഞു വരുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അയാളെ തന്നെ നോക്കി…

 

. അയാൾക്ക് എന്റെ നോട്ടം കണ്ടപ്പോൾ മനസ്സിലായിരുന്നു എനിക്ക് അയാൾ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല എന്ന്…

അപ്പോൾ എടുത്തു തന്നെ പറഞ്ഞു…

 

“””” ഞാൻ പറഞ്ഞു വരുന്നത് പ്രണവിന്റെ അമ്മയെ കുറിച്ചാണ്””””

 

എന്ന്..

 

അമ്മയ്ക്ക് എന്താണ് കുഴപ്പം???? എന്ന രീതിയിൽ ഞാൻ വീണ്ടും അയാളെ നോക്കി….

 

“”” എല്ലാ അമ്മമാരും മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ്… ഒരു അളവ് കഴിഞ്ഞാൽ പിന്നെ…. മറ്റുള്ളവരുടെ ജീവിതത്തെ അത് സാരമായി ബാധിക്കും…

 

പ്രണവിന്റെ അമ്മയ്ക്ക് പ്രണവിനോട് സ്നേഹം ഉണ്ട് എന്നത് സത്യം തന്നെ അത് പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഒരു കരിനിഴലായി വീഴാൻ സമ്മതിക്കരുത്!!!””

 

“””” അച്ഛൻ പറഞ്ഞു വരുന്നത് എനിക്ക് എന്താണെന്ന് മനസ്സിലായില്ല!!”””

 

എന്തോ അയാളുടെ അത്ര നേരത്തെ വർത്തമാനം കേട്ട് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു…

 

“”” അതെ പ്രണവ് തന്റെ അമ്മയെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം കല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന്…. നിങ്ങളുടെ കാര്യത്തിൽ ഒരു അളവിൽ കൂടുതൽ സ്വാതന്ത്ര്യം എടുക്കരുത് എന്ന് “””

 

അതിനുള്ള മറുപടി അയാൾക്ക് കൊടുക്കുന്നതിനു മുമ്പ് ഞാൻ നീരജയെ വിളിച്ചു.. എല്ലാം കേട്ട് അവൾ അപ്പുറത്ത് മാറിനിൽക്കുന്നുണ്ട് എന്നെനിക്കറിയാമായിരുന്നു…

 

“””” എന്റെ അമ്മ എന്നോട് സ്വാതന്ത്ര്യം കൂടുതൽ എടുക്കുന്നത് ഓക്കേ അതവിടെ നിക്കട്ടെ…. എപ്പോഴെങ്കിലും നിനക്ക് വേദനിക്കുന്ന രീതിയിൽ അമ്മ പെരുമാറിയിട്ടുണ്ടോ??? “””

 

ഇത്തിരി കടുപ്പത്തോടെ തന്നെയായിരുന്നു എന്റെ ചോദ്യം അവൾ അതിന് തലതാഴ്ത്തി….

 

ഇല്ല “””””

 

എന്ന് മറുപടി നൽകി…

 

പിന്നെ പറയാനുണ്ടായിരുന്നത് അവളുടെ അച്ഛനോട് ആയിരുന്നു

 

“”””കേട്ടല്ലോ ഇതു മാത്രമേ എനിക്ക് പറയാനുള്ളൂ നിങ്ങളുടെ മകളെ ബാധിക്കുന്ന രീതിയിൽ എന്തെങ്കിലും എന്റെ അമ്മയുടെ അടുത്തു നിന്നുണ്ടായാൽ അത് നിങ്ങൾക്ക് ധൈര്യമായി എന്നോട് പറയാം!!!

 

എന്റെ കാര്യത്തിൽ എത്രത്തോളം എന്റെ അമ്മ സ്വാതന്ത്ര്യം കാണിക്കണം എന്നുള്ളത് ഞാനാണ് തീരുമാനിക്കുന്നത് അത് ഇവളെ ബാധിക്കാതെ നോക്കാൻ എനിക്കറിയാം!!!!””””

 

എനിക്കെന്തോ നീരജയോടും അപ്പോൾ ദേഷ്യം തോന്നി… അവളെയും എന്റെ അതേപോലെ തന്നെ അമ്മ സ്നേഹിക്കുന്നുണ്ട്….

 

ഒത്തിരി പേര് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് വിവാഹം കഴിഞ്ഞാലും മകനെ മരുമകൾക്ക് വിട്ടുകൊടുക്കാത്ത അമ്മമാരെ പറ്റി…. അവർ മരുമകളെ നിർത്തുന്നത് ഒരു ശത്രുസ്ഥാനത്താണ്….

 

പക്ഷേ എന്നോട് എത്രത്തോളം സ്നേഹമുണ്ടോ അത്രത്തോളം സ്നേഹം നീരജയോടും അമ്മ കാണിക്കാറുണ്ട് എന്നിട്ടും അവർ ഈ പരാതി പറഞ്ഞപ്പോൾ എനിക്ക് എന്തോ എന്നെ സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി……

 

“”” ഇനി നീരജയുടെ അറിവിലേക്കാണ്… എന്റെ അമ്മയ്ക്ക് ഇരട്ടക്കുട്ടികൾ ആയിരുന്നു … ഞാനും എന്റെ ഇരട്ട സഹോദരനും..

ജനിച്ച് ഒന്നര വയസ്സ് ആയപ്പോൾ അമ്മയ്ക്ക് അവനെ നഷ്ടപ്പെട്ടു…

 

അന്ന് എല്ലാവരും പറഞ്ഞു ഇരട്ട കുട്ടികൾ ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും ഒരുമിച്ച് ആയിരിക്കും എന്ന്… അന്നുമുതൽ അമ്മയ്ക്ക് പേടിയായിരുന്നു.. എനിക്കും എന്തെങ്കിലും സംഭവിക്കുമെന്ന്..

 

അന്ന് തുടങ്ങിയതാണ് ഈ പുറകെ നടന്നുള്ള കേയറിങ്…. പാവം.. എനിക്കുവേണ്ടി ഇനി ഒരു കുഞ്ഞു കൂടി വേണ്ട എന്ന് വെച്ചു… എന്നെ ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലോ…??? “”””””

 

ഇത്രയും പറഞ്ഞപ്പോഴേക്ക് മിഴികൾ നിറഞ്ഞ വന്നിരുന്നു പ്രണവിന്…

 

“”””ഇതെല്ലാം ഒരിക്കൽ നിന്നോട് ഞാൻ സൂചിപ്പിച്ചതാണ്!! ഇനിയും നിനക്കത് മനസ്സിലായിട്ടില്ല എന്ന് എനിക്കിപ്പോൾ ബോധ്യമായി അതുകൊണ്ടുതന്നെ ഇനി എനിക്ക് നിന്നോട് ഒന്നും പറയാനില്ല….

 

നിനക്ക് വേണമെങ്കിൽ ഇവിടെ തുടരാം അതല്ല ഈ ബന്ധത്തിന് താല്പര്യം ആണെങ്കിൽ വീണ്ടും എന്റെ അടുത്തേക്ക് വരാം എന്റെ അമ്മയെ ഉൾക്കൊണ്ടുകൊണ്ട് മാത്രം നിനക്ക് എന്റെ കൂടെ ജീവിക്കാം…..

 

അമ്മയുടെ അടിമയായി ജീവിക്കാൻ അല്ല ഞാൻ വിളിക്കുന്നത് സ്നേഹമുള്ള മരുമകളായി ജീവിക്കാനാണ്….”””

 

നീരജയുടെ തല താഴ്ന്നിരുന്നു.. അവൾക്ക് അസൂയയായിരുന്നു… തന്നെക്കാൾ ഏറെ അമ്മയോട് പ്രണവിന് സ്നേഹം തോന്നുന്നുണ്ടോ എന്ന്…

 

ഇത്രത്തോളം അവന്റെ പുറകെ നടന്ന് അവന്റെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന അമ്മയോളം തനിക്ക് എത്താൻ കഴിയില്ലേ എന്ന്….

 

അതുകൊണ്ടാണ്, തന്നോട് ഏറെ സ്നേഹം കാണിച്ചിട്ട് കൂടി, ചെറിയ ചെറിയ കാര്യങ്ങൾ അടക്കം കുത്തി കുത്തി പ്രണവിനോട് അമ്മയെപ്പറ്റി കുറ്റം പറഞ്ഞുകൊടുത്തത്…

 

അപ്പോഴൊക്കെ പ്രണവ് തന്നെ വിലക്കിയതാണ്.. എല്ലാം വിട്ടു കളയൂ എന്ന് പറഞ്ഞു….

 

പക്ഷേ അപ്പോഴൊന്നും മനസ്സ് പറഞ്ഞിടത്ത് നിന്നില്ല…. അവനെ സ്വന്തമായി കിട്ടണം എന്ന് തന്നെ ആയിരുന്നു മോഹം.. അതാണ് ഇത്തവണ അച്ഛനെ കൂടി കൂട്ടുപിടിച്ചത്….

 

പക്ഷേ…..

 

പിന്നീട് ഒന്നും കേൾക്കാൻ പ്രണവ് നിന്നില്ല…

ബൈക്ക് സ്റ്റാർട്ട് ചെയ്തു..

 

നീരജ വേഗം അവന്റെ അടുത്തേക്ക് ചെന്നു….

 

“””താൻ വിചാരിക്കുന്ന പോലെ ഞാൻ പിണങ്ങി പോവുകയൊന്നുമല്ല തനിക്ക് ചിന്തിക്കാൻ കുറച്ച് സമയം തരുകയാണ്…

 

തെറ്റും ശരിയും മനസ്സിലാക്കാൻ എന്നിട്ടും തെറ്റ് എന്റെ ഭാഗത്താണ് എന്ന് തോന്നുകയാണെങ്കിൽ തനിക്ക് വരാതിരിക്കാം അല്ലെങ്കിൽ തനിക്ക് അങ്ങോട്ട് വരാം. രണ്ട് കൈയും നീട്ടി ഒരു അമ്മയും മകനും സ്വീകരിക്കും….””””

 

അത്രയും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി…

 

അപ്പോൾ മുതൽ നീരജ് ചിന്തിക്കുകയായിരുന്നു തന്റെ ജീവിതത്തെപ്പറ്റി.. ഇത്തവണ മാത്രം ആ അമ്മയുടെ ഭാഗതു നിന്നും കാര്യങ്ങൾ ഒന്ന് നോക്കി കണ്ടു…

 

ഏറെയൊന്നും ചിന്തിക്കാതെ തന്നെ അവൾക്ക് മനസ്സിലായി തെറ്റുപറ്റിയത് തനിക്കാണ് എന്ന് തന്റെ സ്വാർത്ഥത മാത്രമാണ് എന്ന്….

 

വീണ്ടും അങ്ങോട്ട് തന്നെ തിരിച്ചു ചെല്ലുവാൻ തീരുമാനിക്കുമ്പോൾ , സ്വയം മാറാൻ അവളും തീരുമാനമെടുത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *