നിങ്ങൾ കാണാത്തതായി എന്താണ് എന്നിൽ ഉള്ളത്…. ഞാൻ കുളിക്കുന്നത് വീ ഡി യോ എടുത്തു

ആയില്യ

(രചന: മഴമുകിൽ)

 

“കുടുംബ കോടതിയിൽ അഡ്വക്കേറ്റ് രേണുക എന്ന ബോർഡ് വച്ച മുറിക്കു മുന്നിൽ നിൽക്കുമ്പോൾ ആയില്യക്കു അവളുടെ കാലുകൾ കുഴയുന്നതുപോലെ തോന്നി..

 

ഇന്ന് ലാസ്റ്റ് ഹെയ്റിങ് ആണ്…. നീണ്ട പതിനാറു വർഷകാലത്തെ ജീവിതം ഇന്ന് കൊണ്ട് പൂർണ്ണമായി അവസാനിക്കും… ഒരു ബന്ധനത്തിന്റെയും അകമ്പടി ഇല്ലാതെ ഇനിമുതൽ ജീവിക്കാം…

 

സമൂഹം എപ്പോഴും സ്ത്രീയെ കുറ്റപെടുത്തുള്ളൂ… എങ്കിലും ഇനിയും സഹിക്കാൻ വയ്യ…..

 

ഇന്ന് മുതൽ സമാധാനം എന്താണ് എന്ന് അറിഞ്ഞു തുടങ്ങും……. ആയില്യ കാബിനിലേക്ക് കയറി… മാഡം എത്തിയിട്ടില്ല…. അവൾ പതിയെ കസേരയിൽ ചാരി ഇരുന്നു കണ്ണുകൾ ഇറുക്കി അടച്ചു.”””

 

“””ആയില്യ അവൾ അതി സുന്ദരി ആയിരുന്നു… ആരും അവളെ ഒന്ന് നോക്കിപ്പോകും അത്രയും സുന്ദരി.. വെളുത്തനിറവും….

 

നീണ്ടകണ്ണുകളും, ഉയർന്ന നാ സികയും, വില്ലുപോലെ വളഞ്ഞ പുരികവും…… ആരു കണ്ടാലും ഒന്ന് നോക്കി നിൽക്കും.. അത്രയും സുന്ദരി..”””

 

“”അച്ഛനെ ചെറുപ്പത്തിലേ നഷ്ടപെട്ട ആയില്യക്കും അനിയത്തി ആവണി ക്കും അനിയൻ ആരവിനും പിന്നെ എല്ലാം അമ്മ സരസ്വതി മാത്രം ആയിരുന്നു….

 

ആയില്യയെക്കാൾ പത്തു വയസോളം പ്രായക്കുറവുണ്ട് ആരവിന്…… പഠിക്കാൻ മിടുക്കിയായതിനാൽ അമ്മ ഒരുപാട് കഷ്ടപെട്ടാണ് ആയില്യയെയും അനിയത്തിയെയും പഠിപ്പിച്ചത്….””

 

“””ആയില്യക്കു 18 വയസ് പ്രായം ഉള്ളപ്പോൾ ആണ് വൈശാഖന്റെ ആലോചന വന്നത്.. ആദ്യ കാഴ്ച്ചയിൽ തന്നെ വൈശാഖനു ആയില്യയെ ഇഷ്ടമായി….

 

നഗരത്തിലെ ടെസ്റ്റിൽസ് ഷോപ്പിലെ മാനേജർ ആണ് വൈശാഖൻ .അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം സാമ്പത്തികവും ഉണ്ട്…… “””

 

തനിക്കു ഇപ്പോൾ ഒരു കല്യാണം നടത്തുവാൻ ഉള്ള ചുറ്റുപാടും അല്ല എന്ന് സരസ്വതി വൈശാഖിന്റെ കുടുംബത്തെ അറിയിച്ചു..”””

 

“”മക്കളുടെ അച്ഛൻ അവർക്കായി കരുതിയ കുറച്ചു സ്വർണ്ണം മാത്രെ ഉള്ളു……. സരസ്വതി പകുതിയിൽ നിർത്തി…..”””

 

“””സ്ത്രീ ആണ് ധനം… ഞങ്ങൾക്ക് നിങ്ങളുടെ മോളെ മാത്രം മതി… ആർഭാടങ്ങൾ ഒന്നുമില്ലാതെ വൈശാഖൻ ആയില്യയെ താലി ചാർത്തി…””

 

“”ആയില്യയെ തുടർന്ന് പഠിക്കാൻ വൈശാഖൻ അനുവദിച്ചു… ഓരോ ദിവസത്തെ കോളേജ് വിശേഷവും കൊച്ചുകുട്ടികളെപ്പോലെ അവൾ വൈശാഖനെ പറഞ്ഞു കേൾപ്പിക്കും…

 

കുറച്ചു നാൾ വളരെ നല്ല രീതിയിൽ ആ ബന്ധം മുന്നോട്ടുപോയി….കിടപ്പറയിൽ പലപ്പോഴും വൈശാഖന്റെ രീതികൾ ആയില്യലിൽ അസ്വസ്ഥത ഉളവാക്കി..

 

പലപ്പോഴും അയാൾ മറ്റൊരാൾ ആയി മാറുന്നപോലെ അവൾക്കു തോന്നി. എങ്കിലും അവൾ അയാളുടെ ആഗ്രഹങ്ങൾക്കു അനുസരിച്ചു പെരുമാറി….”””

 

“”ആയില്യ ഗർഭിണിയായി….. വൈശാഖന്റെയും ആയില്യയുടെയും ജീവിതത്തിൽ പുതിയ സന്തോഷവുമായി കടന്നുവന്ന പൊന്നു മോൾക്ക്‌ നക്ഷത്ര എന്ന് പേര് വച്ചു…… ദിവസങ്ങൾ ഓടി മറഞ്ഞു…””

 

“ആയില്യ ഇതിനിടക്ക്‌ തന്നെ ടെക്സ്റ്റ്‌കൾ എഴുതി അക്കൗണ്ടന്റ് ആയി ജോലിയിൽ കയറി.. ആയില്യ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ വൈശാഖന്റെ അമ്മ നോക്കും…”

 

“”കുഞ്ഞിന് രണ്ടു വയസായപ്പോൾ ആയില്യ അവളെ അടുത്തുള്ള ഡേ കെയറിൽ ആക്കി…..”””

 

“”പതിവുപോലെ ആയില്യ ഓഫീസിൽ നിന്നും മോളുമായി വീട്ടിലെത്തി….. കുഞ്ഞിനെ കുളിപ്പിച്ച് പാലുകൊടുത്തു അവൾ അമ്മയെ ഏൽപ്പിച്ചു… അപ്പോളേക്കും വൈശാഖനും എത്തി…”””

 

ഏട്ടൻ ഇന്ന് നേരത്തെ ആണല്ലോ…..

 

നീ എനിക്കൊരു ചായ എടുക്ക് വല്ലാത്ത തലവേദന…….

 

“””ആയില്യ ചായ എടുത്തു വരുമ്പോൾ വൈശാഖൻ കിടക്കുകയായിരുന്നു… ആയില്യ വൈശാഖന്റെ നെറ്റിയിൽ പതിയെ തലോടി…… ചായ കുടിക്കു.. ഞാൻ ഒന്ന് കുളിച്ചിട്ടു വരട്ടെ…. ആയില്യ ഉടുത്തു മാറാൻ തുണിയുമായി ബാത്‌റൂമിൽ കയറി……”””

 

“””കുളികഴിഞ്ഞു ഇറങ്ങാൻ നേരമാണ് അവൾ അത് ശ്രദ്ധിച്ചത്… വിറക്കുന്ന കൈകളോട് ആ മൊബൈൽ അവൾ കയ്യിലെടുത്തു…….

 

മൊബൈൽ ലോക്ക് മാറ്റി നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. നീറിപ്പിടയുന്ന മനസുമായി ആയില്യ വൈശാഖന്റെ അടുത്തേക്ക് വന്നു….”””

 

“”മൊബൈൽ അവൾ ഓഫ് ആക്കി മാറ്റി വച്ചു.. പുറത്തേക്കു ഇറങ്ങി..””

 

“””ആയില്യ റൂമിനു പുറത്തേക്കു ഇറങ്ങിയതും വൈശാഖൻ വേഗം ബാത്‌റൂമിൽ കയറി ഫോൺ പരതി..

 

ഒടുവിൽ നിരാശനായി പുറത്തേക്കു വരുമ്പോൾ കയ്യിൽ ഫോണുമായി ആയില്യ…… അവളുടെ കണ്ണുകളിലേക്ക് നോക്കാൻ വൈശാഖനു മടി തോന്നി…..”””

 

“എന്നുമുതലാണ് ഏട്ടൻ ഈ പണി തുടങ്ങിയത്….. ഛേ…… അറപ്പു തോന്നുന്നു……… ഞാൻ നിങ്ങളുടെ ഭാര്യയല്ലേ…. നിങ്ങൾ കാണാത്തതായി എന്താണ് എന്നിൽ ഉള്ളത്…. ഞാൻ കുളിക്കുന്നത് വീ ഡി യോ എടുത്തു…

 

പറയാൻ തന്നെ അറപ്പു തോന്നുന്നു.. ഇത്രയും തരം താഴാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു… ഞാൻ നിങ്ങടെ കുഞ്ഞിന്റെ അമ്മയല്ലേ…….. ആയില്യ മുഖം പൊത്തി കരഞ്ഞു…….””””

 

“””മതിയാക്കടി നിന്റെ കരച്ചിൽ.. നിന്റെ സൗന്ദര്യം കണ്ടു തന്നെ ആണ് നിന്നെ ഞാൻ കെട്ടിയതു……എനിക്ക് മതിയാവോളം കാണാനും ആസ്വദിക്കാനും…

 

വേറെ ആരുടേയും കു ളിസീൻ അല്ലല്ലോ എന്റെ ഭാര്യയുടെ അല്ലെ…. പിന്നെ ഇതാരൊടെങ്കിലും പറയാൻ നിന്നാൽ…. എന്നെ നിനക്കറിയില്ല…..””””

 

“””ആയില്യ തളർന്നു നിലത്തുന്നു…. അവൾക്കു ആകെ പരിഭ്രമം തോന്നി.. അവൾ കുറച്ചു നാൾ മുൻപ് നടന്ന സംഭവം ഓർത്തെടുത്തു.

 

രാത്രിയിൽ പതിവ് സ്നേഹപ്രകടനങ്ങൾക്ക് ഒടുവിൽ അവളുടെ ന ഗ്ന ഫോ ട്ടോകൾ എടുക്കുവാൻ വൈശാഖൻ ശ്രമിച്ചു അന്നത്തു തടഞ്ഞതിനു വൈശാഖൻ ആയില്യയെ മ ർദിച്ചു……

 

അവസാനം ഒരു തെറ്റുപറ്റിയതാണ് എന്ന് പറഞ്ഞു ആ പ്രശ്നം അവസാനിപ്പിച്ചു….”

 

“ആയില്യക്കു ആകെ ഒരുതരം മരവിപ്പായിരുന്നു…… ഇന്ന് ത്താൻ ആ ഫോൺ കണ്ടു.. ഇതിനു മുൻപും ഇതുപോലെ വീഡിയോസ് എടുത്തു കാണുമോ….

 

പലതവണ താൻ മുറിയിൽ നിന്നും ഡ്രസ്സ്‌ മാറുമ്പോൾ വൈശാാൻ മൊബൈലിൽ കുത്തി ഇരിക്കാറുണ്ട്…. അതൊക്കെ വീഡിയോ എടുത്തതാകുമോ… ആയില്യയുട ചിന്തകൾ കേട്ട് പൊട്ടിയ പട്ടം പോലെ സഞ്ചരിച്ചു……”

 

“””രാത്രിയിൽ വൈശാഖൻ വളരെ ലേറ്റ് ആയാണ് വന്നത്. അപ്പോഴേക്കും ആയില്യയും കുഞ്ഞും ഉറങ്ങി…

 

വൈശാഖൻ ഉറങ്ങി എന്നുറപ്പായതും ആയില്യ അവന്റെ മൊബൈൽ കൈക്കലക്കി……ലോക്ക് ഫിംഗർ പ്രിന്റ് ആയതു കാരണം വൈശാഖന്റെ ഫിംഗർ വച്ചു ഓൺ ചെയ്തു..

 

ലോക്ക് ചെയ്ത ഫോൾഡറകൾ ഫിംഗർപ്രിന്റ്റിൽ ഓപ്പൺ ചെയ്ത ആയില്യ അതിലെ വീഡിയോസ് കണ്ടു കണ്ണുതള്ളി….. അവരുടെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ നിരവധി വീഡിയോസ്…

 

അതിൽ അവളുടെ മുഖം വളരെ വ്യക്തമായി കാണാം… സ്വകാര്യ നിമിഷങ്ങളിൽ അവളുടെ മുഖത്തെ ഭാവങ്ങൾ കാണണം എന്ന ന്യായതിൽ വൈശാഖൻ ലൈറ്റ് ഓഫ്‌ ആക്കാൻ അനുവദിച്ചിരുന്നില്ല..

 

മൊബൈൽ വളരെ വിദഗ്ധമായി ഒളിപ്പിച്ചു വച്ചെടുത്ത വീഡിയോസ്…… ആയില്യക്കു താൻ ചുഴിയിലേക്ക് അകപ്പെട്ടതുപോൽ തോന്നി..

 

അവൾ വേഗം ഫോൺ ഓഫ്‌ ആക്കി യഥാ സ്ഥാനത്തു വച്ചു…. പ്രണയത്തോടെ തന്നെ സമീപിക്കേണ്ടതിനു പകരം പലപ്പോഴും വൈശാഖൻ സമ്മർദ്ദത്തിലൂടെയും വേദനിപ്പിച്ചും ആണ് ആയില്യയെ കീഴ്പ്പെടുത്തിയിരുന്നത്….

 

അവളെ വേദനിപ്പിക്കുമ്പോൾ അയാൾ ഒരു പ്രതേക ലഹരി അനുഭവിച്ചിരുന്നു….

മകളെയും കൊണ്ട് പലപ്പോഴും ഇറങ്ങി പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്.. പക്ഷെ അന്നൊന്നും അതിനുള്ള മനകരുത്തു അവൾക്കില്ലായിരുന്നു…”””

 

“””രാവിലെ വൈശാഖൻ ഉണരുമ്പോൾ ആയില്യ ഫോണുമായി അവനു മുൻപിൽ വന്നു.,…..”””

 

“നിങ്ങൾ ഇത്രയും ചീപ് ആണെന്ന് ഞാൻ അറിഞ്ഞില്ല. ഞാൻ നിങ്ങളുടെ ഭാര്യ അല്ലെ.. നമ്മളുടെ സ്വകാര്യ നിമിഷങ്ങൾ അത് പോലും….. അവൾ പകുതിക്കു നിർത്തി.”””

 

“””നീ വലിയ വർത്തമാനം ഒന്നും പറയേണ്ട….. വൈശാഖൻ ആയില്യയെ വലിച്ചു കട്ടിലിലേക്കിട്ടു.. ഒരുപാട് cid പണി ചെയ്‌തതല്ലേ അതിനൊരു ചെറിയ സമ്മാനം വേണ്ടേ…. വൈശാഖൻ ഒരു സി ഗേരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു..

 

ആഞ്ഞൊരു പുകയെടുത്തു…… ആയില്യയുടെ അടുത്തേക്ക് നീങ്ങി അവളുടെ ചുണ്ടുകളെ അവൻ കൊരുത്തു പിടിച്ചു തന്റെതാക്കി… എതിർക്കാൻ തുടങ്ങിയവളുടെ മാറിൽ സി ഗേരറ്റ് കൊണ്ട് കുത്തി….

 

നിലവിളിക്കാൻ തുടങ്ങിയവളുടെ വായ പൊത്തി പിടിച്ചു……… ആയില്യയുടെ കണ്ണുകളിൽ നീര്പൊടിഞ്ഞു……”””

 

“””ഒന്നും സംഭവിക്കാത്തപോലെ വൈശാഖൻ പതിവുപോലെ ടെസ്റ്റിൽസ് പോയി…..”””

 

“””ഓഫീസിൽ എത്തിയ ആയില്യക്കു തന്റെ ജീവിതത്തിന്റെ അവസ്ഥ ഓർത്തു ഭയം തോന്നി…… അവൾ തന്റെ ഒപ്പം ജോലിചെയ്യുന്ന….. മഞ്ജുവിനോട് അവളുടെ നിർബന്ധം കാരണം കാര്യങ്ങൾ തുറന്നു പറഞ്ഞു…..”””

 

‘”ആയില്യേ…. ഞാൻ കേട്ടിടത്തോളം അയാൾ ഒരു സൈക്കോ ആണ്… നീ എത്രയും പെട്ടെന്ന് കുഞ്ഞിനേയും കൊണ്ട് രക്ഷപെടാൻ നോക്കു…. ഇങ്ങനെ ഉള്ളവന്റെ കൂടെ പേടി കൂടാതെ എങ്ങനെ ജീവിക്കും… “””

 

“””മഞ്ജുവിന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു ആയില്യയുടെ മനസ്.. ഒടുവിൽ അയാളിൽ നിന്നും ഒരു മോചനം നേടാൻ തന്നെ ആയില്യ തീരുമാനിച്ചു…..

 

അന്ന് ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി… പരിചയത്തിൽ ഉള്ള ഒരു അഡ്വക്കേറ്റ് മായി സംസാരിച്ചു…….. മോളെയും കൂട്ടി വൈശാഖൻ വരും മുൻപേ വീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്കു പോയി…

 

ഓഫീസിൽ നിന്നും വന്ന വൈശാഖൻ ആയില്യയുടെ അഭാവം വല്ലാതെ ഭ്രാന്തനാക്കി…. അവളെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതും ദേഷ്യം ഇരട്ടിപ്പിച്ചു…..”””

 

“അടുത്ത ദിവസം തന്നെആയില്യ വൈശാഖനു വകീൽ നോട്ടീസ് അയച്ചു.. പിനീട്‌ അങ്ങോട്ട്‌ മൂന്ന് മാസങ്ങൾ ആയി കോടതി കയറി ഇറങ്ങുന്നു…

 

കൗൺസിലിംഗിൽ വൈശാഖൻ പല രീതിയിലും ആയില്യയെ കുറ്റക്കാരി ആക്കാൻ നോക്കി…

 

പക്ഷെ അവസാന ഘട്ടത്തിൽ ആയില്യ വൈശാഖന്റെ മൊബൈലിൽ നിന്നും തന്റെ ഫോണിലേക്കു പകർത്തിയ വീഡിയോസ് കൗൺസിലിന്റെ മുന്നിൽ ഹാജരാക്കി….

 

ഇനിയും ഈ മനുഷ്യനൊപ്പം പോകാൻ എന്നോട് പറയരുത്… എനിക്കിപ്പോൾ പേടിയാണ് ഇയാളെ… എനിക്കൊരു മകൾ ഉണ്ട്….. ഞാൻ എങ്ങനെ ഇയാളെ വിശ്വസിക്കും….. എനിക്ക് ഇയാളോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു….”

 

“””പെട്ടെന്ന് ഒരു ഞരക്കാം കേട്ട് ആയില്യ കണ്ണുകൾ തുറന്നു……

 

“”ആയില്യ നേരത്തെ വന്നോ… രേണുക മാം അവളോടു ചോദിച്ചു….

 

ഇല്ല… ഞാൻ ഇപ്പോൾ വന്നതേ ഉള്ളു…. മാഡം

 

“””വൈശാഖൻ വരില്ലായിരിക്കും…… ഇന്ന് വിധി വരികയല്ലേ….അനുകൂലം ആകില്ലെന്നു അറിയാം അതായിരിക്കും കാരണം…

 

ഇനിയും കഴിയില്ല മാഡം ആ മനുഷ്യനും ഒത്തൊരു ജീവിതം.. സ്വന്തം ഭാര്യയുടെ ന ഗ്ന തയും, പരസ്പരം ശ രീ രം പങ്കുവയ്ക്കുന്നതും വരെ വീ ഡിയോ ആക്കി വയ്ക്കുന്ന ഇയാളോടൊപ്പം ഞാൻ എന്റെ മോളെയും കൊണ്ട് എന്ത് വിശ്വസിച്ചു ജീവിക്കും….

 

ഇത്രയും നാൾ… സ്നേഹകൂടുതൽ അന്നെന്നു കരുതി ക്ഷമിച്ചു… പക്ഷെ ഇനി വയ്യ…… ഇനി അയാൾ സ്വന്തം മോളാണ് എന്ന് മറന്നു മോളെയും.. ഇല്ല… അതിനു മുൻപ് എനിക്ക്….. ഈ ബന്ധം അവസാനിപ്പിക്കണം….

 

സമൂഹത്തിന്റെ മുന്നിൽ മാന്യനായ ഭർത്താവിനെ ഉപേക്ഷിച്ചു വന്ന തോന്നിവാസിയായ പെണ്ണായി ഞാൻ മാറും..

 

പക്ഷെ അയാളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ലൈം ഗിക വൈകൃതങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ല………

 

ഉറച്ച മനസ്സിൽ നിന്നുള്ള തീരുമാനം ആയിരുന്നു അത്… എല്ലാ ബന്ധനത്തിൽ നിന്നും ഉള്ള മോചനം അതിന്റെ അവസാന താളുകളിലും ഒപ്പിട്ടു ആയില്യ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി…….എനിക്ക് ഇനിയും ലൈ oഗിക അടിമ ആയിരിക്കാൻ കഴിയില്ല…..

 

ഇതുപോലെ ഉള്ള ആയില്യമാർ ഇനിയും ഉണ്ടാകും നമ്മുടെ ഇടയിൽ. ഒന്നുറക്കെ കരയാനോ ആരോടും ഒന്നും പറയണോ ആകാതെ…

 

അതിൽ ഒരാൾ ആക്കാൻ ഇനിയും കഴിയില്ല എനിക്ക്. ഇപ്പോൾ ഞാൻ എടുക്കുന്ന തീരുമാനം അത് എന്റെ മകൾക്കു മനസിലാവും എനിക്ക് അത് മതി…

Leave a Reply

Your email address will not be published. Required fields are marked *