ഇവിടം സ്വർഗ്ഗമാണ്
(രചന: Jolly Shaji)
എന്റെ അച്ഛൻ വലിയൊരു ബിസിനസ് മാൻ ആയിരുന്നു…. അമ്മ സമൂഹം അറിയപ്പെടുന്ന ഒരു സാ മൂ ഹിക പ്ര വർത്തക. വായിൽ സ്വർണ്ണ കരണ്ടിയായി ജനിക്കുക എന്ന് കേട്ടിട്ടില്ലേ നിങ്ങൾ അങ്ങനെ ആയിരുന്നു എന്റെ ജനനം..
പക്ഷെ സ്വർണ്ണ കരണ്ടിക്ക് പകരം നിപ്പിൾ കുപ്പി ആയിരുന്നു എന്റെ വായിൽ ഞാൻ ഓർക്കുമ്പോൾ മുതൽ….
മു ല പ്പാ ലി ന്റെ രുചി എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല….
അമ്മക്ക് മു ല പ്പാ ൽ ഇല്ലാത്തതോ മറ്റ് ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാലോ അല്ല എന്നെ മു ല യൂ ട്ടാ ത്തത്… അമ്മക്ക് നാ ട് നന്നാക്കുക ആയിരുന്നു തിടുക്കം….
നാടിനെ നന്നാക്കുക എന്ന കൊതികൊണ്ടല്ല.. ആ കാരണത്താൽ പേരെടുക്കുക നല്ലരീതിയിൽ ക്യാഷ് ഉണ്ടാക്കുക… ഇതൊക്കെ ആയിരുന്നു അമ്മയുടെ ലക്ഷ്യം…
പറഞ്ഞില്ലല്ലോ എനിക്കൊരു ചേട്ടൻ ഉണ്ട് കേട്ടോ… ചേട്ടന് എട്ടുവയസ്സ് ഉള്ളപ്പോൾ ആണ് എന്റെ ജനനം…
സത്യത്തിൽ എന്നെ അവർ ആഗ്രഹിച്ച് ഉണ്ടായതല്ലാട്ടോ… ഏതോ ദുർബല നിമിഷത്തിൽ അവർക്കു പറ്റിയ പാളിച്ച…
പറഞ്ഞുവന്നത് ചേട്ടനെ കുറിച്ചല്ലേ…
ബാല്യത്തിലെന്റെ ഓർമ്മയിൽ ഒരിക്കലും ചേട്ടൻ എന്നെ കൊഞ്ചിക്കുകയോ മിണ്ടുകയോ ഒന്നും ഉള്ളതായി ഞാൻ ഓർക്കുന്നില്ല…
എന്റെ ഓർമ്മയിലെ ചേട്ടൻ ഞാൻ കാണുമ്പോളൊക്കെ മൊബൈൽ ഫോണിൽ എന്തൊക്കെയോ പണിയുന്നതായാണ് ഓർമ്മയിൽ ഉള്ളത്…
വീട്ടു ജോലിക്ക് വന്നിരുന്ന മായമ്മ ആണ് എന്നെ കുളിപ്പിക്കുകയും ചോറുതരികയും മുടി ചീവി തരികയുമൊക്കെ ചെയ്തിരുന്നത്..
അമ്മ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ നേരെ അച്ഛന്റെ ഷോപ്പിലേക്ക് പോകും…
രാവിലെ ഞാൻ എണീറ്റു വരുമ്പോൾ അമ്മ വീടിന്റെ മുറ്റത്ത് പരാതിയും പരിഭവവും തീർക്കാൻ വരുന്നവർക്ക് ഇടയിൽ ആവും…
ഞാൻ കുളിച്ചു ഭക്ഷണം കഴിച്ചു റെഡിയായി വരുമ്പോൾ അമ്മ കുളിമുറിയിൽ കേറിയിരിക്കും…
അപ്പോളേക്കും എന്റെ സ്കൂൾ ബസ് വന്നിരിക്കും… മായമ്മ ആണ് എന്നെ ബസിൽ കയറ്റി വിടുന്നത്….
മായമ്മയെ അങ്ങനെ വിളിക്കുന്നത് എന്റെ അമ്മക്ക് ഇഷ്ടമല്ലായിരുന്നു…
അമ്മയേക്കാൾ കൂടുതൽ എന്നെ സ്നേഹിച്ച അമ്മയെ ഞാൻ പിന്നെങ്ങനെ വിളിക്കും…
രാത്രിയിൽ അച്ഛനും അമ്മയും ഷോപ് പൂട്ടി വരുമ്പോളേക്കും ഞാൻ ഉറങ്ങിയിരിക്കും…
ഓർമ്മ വെച്ചപ്പോൾ മുതൽ ഞാൻ ഒറ്റക്കായിരുന്നു ഒരുമുറിയിൽ…
കറണ്ടുപോകുന്ന ദിവസങ്ങളിലൊക്കെ ഞാൻ എത്ര പേടിച്ചിട്ടുണ്ടെന്നോ..
അപ്പോളൊക്കെ എന്തെങ്കിലും ശബ്‍ദം കേട്ടാൽ തലയിണയെ കെട്ടിപിടിച്ച് പുതപ്പിനുള്ളിൽ അനങ്ങാതെ കിടക്കും ഞാൻ…
ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ എന്റെ ബെഡ്‌ഡിലും ഉടുപ്പിലുമൊക്കെ ചോ ര ഞാൻ അലറികരഞ്ഞു…
എന്നെ എന്തോ രാത്രിയിൽ വന്നു കടിച്ചെന്നാണ് ഞാൻ ആദ്യം ഓർത്തത്…
കട്ടിലിൽ നിന്നും നിലത്തേക്ക് ഇറങ്ങിയ എന്റെ കാ ലിലൂടെ ചോ ര ഒ ഴുകിയിറങ്ങി… ഞാൻ പെട്ടന്ന് ബോധം കെട്ടു വീണു..
മായമ്മയാണ് ഓടിവന്ന് എന്നെ എടുത്തു ബെഡിൽകിടത്തി മുഖത്ത് വെള്ളം ഒഴിച്ച് എണീപ്പിച്ചത്… അമ്മ മുറിയിലേക്ക് എത്തിനോക്കി പറഞ്ഞു.
“എടി മായേ അവളുടെ കാര്യങ്ങൾ ഒക്കേ ഒന്നു നോക്കിയേക്ക്… പാ ഡ് തരാം ഞാൻ എങ്ങനെ ഉപയോഹിക്കും എന്ന് പറഞ്ഞുകൊടുക്ക്…. ഇതൊക്കെ പെൺകുട്ടികൾക്ക് പതിവാണ്…”.. അവര് റൂമിൽ നിന്നും പോയി…
പിന്നേ എനിക്ക് എല്ലാം പറഞ്ഞുതന്നത് മായമ്മ ആണ്…
ടീനേജ് പ്രായത്തിൽ എത്തിയ എനിക്ക് ഒരാളോട് ഇഷ്ടം തോന്നിട്ടോ…. ആള് ആരെന്ന് അല്ലെ… നമ്മുടെ മായമ്മയുടെ മകൻ ആദിത്യൻ ആണ് ആള്….
ആദിചേട്ടൻ പ്ലസ്ടു കഴിഞ്ഞ് ഒരു വർക്ക്ഷോപ്പിൽ പോകുക ആയിരുന്നുപ്പോൾ… ഞാൻ പ്ലസ്ടുവിനും … ഇടക്കൊക്കെ മായമ്മയെ വെളുപ്പിനെ കൊണ്ടുവിടുന്നതും വൈകിട്ടു കൂട്ടികൊണ്ട് പോകുന്നതും ആദിച്ചേട്ടൻ ആയിരുന്നു…
ഒരു ദിവസം ക്ലാസ്സ് ഇല്ലായിരുന്നപ്പോൾ കൂട്ടുകാർ ഞങ്ങൾ സിനിമക്ക് പോയി….
സംഗതി അമ്മയും അച്ഛനുമായി കോണ്ടാക്ട് ഒന്നുമില്ലെങ്കിലും മക്കൾ ചോദിക്കുന്ന പണം തരും… സ്വാതന്ത്ര്യവും..
ടിക്കറ്റ് എടുക്കാൻ ക്യുവിൽ നിൽക്കുമ്പോളാണ് ആദിചേട്ടനും കൂട്ടുകാരനും ഫിലിം കാണാൻ വരുന്നത്….
ആള് അന്ന് നല്ല ഗ്ലാമർ ആണ് കേട്ടോ…
ഞങ്ങളെ കണ്ടപ്പോൾ അടുത്തേക്ക് വന്നു സംസാരിച്ചു…
ടിക്കറ്റ് ഞങ്ങൾ ആണ് അവർക്കും എടുത്തു കൊടുത്തത്… ഒരുമിച്ച് എല്ലാരും കൂടി ഫിലിം കണ്ടു.. ഇന്റർവെൽ ആയപ്പോൾ ചേട്ടൻ പോയി എല്ലാവർക്കും ഐസ്ക്രീം വാങ്ങിക്കൊണ്ടു വന്നു…
ഫിലിം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞു എന്നെ ചേട്ടന്റെ ബൈകിൽ വീട്ടിൽ ആക്കാം എന്ന്.. കൂട്ടുകാരികൾ പറഞ്ഞു നീ പൊയ്ക്കോ എന്ന്…
അന്ന് ആദ്യമായി ഞാൻ ബൈക്കിൽ കയറി… പേടിയായിരുന്നു എനിക്ക് ചേട്ടൻ പറഞ്ഞു തോളിൽ പിടിച്ചോളു എന്ന്…
എന്തോ എന്റെ ജീവിതത്തിൽ ഒരു മാറ്റം ആയിരുന്നു ആ യാത്രയിൽ തുടങ്ങിയത്… എന്നെ വീടിനു മുന്നിൽ ഇറക്കിയപ്പോൾ ഞാൻ ചോദിച്ചു ചേട്ടന്റെ നമ്പർ തരുമോ എന്ന്..
“അയ്യോ അനുമോളെ എനിക്ക് ഫോൺ ഇല്ലല്ലോ… ഉടനെ ഒന്നു വാങ്ങുന്നുണ്ട് അപ്പോൾ നമ്പർ തരാം..”
“ആദിച്ചേട്ടന് ഞാൻ ഒരു ഫോൺ തരാം… എന്റെ പഴയ ഫോൺ ആണ്… പുതിയത് കിട്ടിയപ്പോൾ ഞാൻ അത് ഉപയോഹിക്കുന്നില്ല…”
ഞാൻ വേഗം അകത്തുപോയി ഫോൺ എടുത്തുകൊണ്ടു വന്നു..
“ഇതാ ചേട്ടാ… ഈ കടലാസ്സിൽ എന്റെ നമ്പർ ഉണ്ട്…. നാളെ പോയി സിം എടുക്കണം എന്നിട്ട് എന്നെ വിളിക്കു..”
അങ്ങനെ ഞാനും ആദിചേട്ടനും ഞാനും ആയി മിണ്ടിതുടങ്ങി… സത്യത്തിൽ സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് ആ അമ്മയിൽ നിന്നും മകനിൽ നിന്നുമാണ്….
പ്ലസ്ടു കഴിഞ്ഞ് ഞാൻ ഡിഗ്രിക്ക് ചേർന്നു.. ആദിച്ചേട്ടൻ വർക്ക് സ്വന്തമായി എടുത്തു ചെയ്തു തുടങ്ങി.. ഇടയ്ക്കു കാണും ഒരുമിച്ച് ഒരു സിനിമ ഒരു ഐസ്ക്രീം… അങ്ങനെ രണ്ടുമൂന്നു വർഷം കടന്നുപോയി….
ഡിഗ്രി ലാസ്റ്റ് ഇയർ… എങ്ങനെയോ അമ്മ ആദിച്ചേട്ടന്റെ കാര്യം അറിഞ്ഞു…
ഭദ്രകാളി പോലെ ഉറഞ്ഞു തുള്ളി ആദ്യം മായമ്മയെ പുറത്താക്കി… എന്നെ കോളേജിൽ പോക്ക് നിർത്തിച്ചു..
പിന്നേ അവർ എന്നെ കെട്ടിക്കാൻ തിടുക്കം കാട്ടിതുടങ്ങി.. ഇതിനിടെ എന്റെ സ്വന്തം ചേട്ടൻ കാനഡക്ക് പഠിക്കാൻ പോയി അവിടെ ഏതോ മ ദാമ്മ ആയി ബന്ധം ആയി താമസം തുടങ്ങിയത്രേ…
എനിക്ക് എന്നും ആലോചനക്കാരുടെ വരവായിരുന്നു… എല്ലാം ഓരോ കാരണം പറഞ്ഞ് ഞാൻ ഒഴിവാക്കി…
പക്ഷെ അന്ന് വന്ന കല്യാണത്തിൽ നിന്നും തലഊരാൻ ഞാൻ നന്നേ പാടുപെട്ടു… അവർ എന്നെ കെട്ടിയെ തീരു എന്ന്…
ഞാൻ ആദിച്ചേട്ടനെ വിവരം അറിയിച്ചു… ഒരു ദിവസം സന്ധ്യ ആകാറായപ്പോൾ ആദിച്ചേട്ടന്റെ കാൾ വന്നു…
“അനുമോളെ ഞാൻ റോഡിൽ ഉണ്ട് വേഗം ഇറങ്ങിവാ…”
ഞാൻ ഇട്ടിരുന്ന ഡ്രസ്സ് മാത്രമായി ഒരുവിധം വീട്ടിൽ നിന്നും പുറത്തിറങ്ങി..
ഞങ്ങൾ നേരെ ചേട്ടന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്കാണ് പോയത്…
എന്നെ അവിടെ ആക്കി ചേട്ടൻ വീട്ടിലേക്കു പോയി…
രാത്രിയിൽ എന്നെ തിരക്കി ആളുകൾ ചേട്ടന്റെ വീട്ടിൽ എത്തി… ചേട്ടൻ അവിടെ ഉണ്ടല്ലോ… കുറേ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി അവർ പോയി…
പിറ്റേന്ന് വെളുപ്പിനെ മായമ്മയും ആദിചേട്ടനും അച്ഛനും അനിയനും കൂടി എന്റടുത്തു വന്നു…
ഞങ്ങൾ ടൗണിൽപോയി കല്യാണത്തിന് വേണ്ട ഡ്രസ്സ്, താലി ഒക്കെ വാങ്ങി…
അന്നും എന്നെ അവിടെ ആക്കി..
പിറ്റേന്ന് അവിടെ അടുത്തൊരു അമ്പലത്തിൽ വെച്ച് ആദിച്ചേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി..
ഞങ്ങൾ നേരെ പോയി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ അപേക്ഷ കൊടുത്തു..
വീട്ടുകാർ അറിഞ്ഞു.. അവർ കേസ് കൊടുത്തു… പക്ഷെ ന്യായം ഞങ്ങടെ പക്ഷത്തു ആയിരുന്നല്ലോ…
പിന്നേ ഞങ്ങൾ ജീവിതം തുടങ്ങി…
ചേട്ടന്റെ വീട്ടിൽ എല്ലാവരും എന്നെ ഒരുപാട് സ്നേഹിച്ചു… അധികം വൈകാതെ ഞാൻ ഗർഭിണി ആയി…
വീട്ടിൽ ഞാൻ അറിയിച്ചു… അമ്മയും അച്ഛനും വരികയോ വിവരം തിരക്കുകയോ ഉണ്ടായില്ല….
ഡെലിവറി ആകുമ്പോൾ വരും എന്നോർത്ത്… പക്ഷെ ആരും വന്നില്ല…
അതിനും യോഗം എന്റെ
മായമ്മക്ക് തന്നെ ആരുന്നു…
ഇന്ന് ഞങ്ങടെ മോൾക്ക് മൂന്നു മയസ്സ് ആയി… ചെറിയ ആഘോഷം ഉണ്ടായിരുന്നു… ഞാൻ വീണ്ടും ഗർഭിണി ആയിരിക്കുന്നു….
എന്തിനും ഏതിനും മോൾക്ക് ഞാൻ വേണം… പാക്ഷേ മായമ്മ എല്ലാത്തിനും കൂടെ ഉണ്ട് കേട്ടോ…
നല്ലൊരു കുടുംബം എനിക്ക് കിട്ടി…
ഇപ്പോൾ ചേട്ടൻ സ്വന്തം വർക്ക്‌ഷോപ് തുടങ്ങി… അതിന്റെ അല്പം തിരക്ക് ഉണ്ട് ആൾക്ക്..
ഒരുപക്ഷെ അച്ഛനും അമ്മയും തീരുമാനിച്ച ആൾ ഭയങ്കര പണക്കാരൻ ആവും നല്ല ജോലിയും ഉണ്ടാവും.. പക്ഷെ ഇവിടെ കിട്ടുന്ന ആ സ്നേഹം എനിക്ക് കിട്ടുമായിരുന്നോ..
കൂ ലി പ്പണിക്കാരൻ ആണെങ്കിലും ഈ കൊച്ചുവീട്ടിൽ എനിക്ക് നിറയെ സ്നേഹവും സന്തോഷവും കിട്ടുന്നുണ്ട് കേട്ടോ…
ഞാൻ സന്തോഷവതി ആണിന്നു… എന്റെ വീട് ഇന്ന് സ്വർഗ്ഗമാണ്…