എന്റെ ഭർത്താവ് പോലും ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഒന്നും ചെയ്യില്ല.”

(രചന: ഐഷു)

 

ശീതീകരിച്ച ഹോട്ടൽ മുറിക്കുള്ളിൽ എബിയുടെ കരവലയത്തിനുള്ളിൽ ഞെരിഞ്ഞമരുമ്പോൾ സ്റ്റെല്ലയുടെ ശരീരം വിറച്ചു. ഏസിയുടെ തണുപ്പും അവന്റെ തലോടലും തരുന്ന സുഖവും അവളെ കോരി തരിപ്പിച്ചു. ദേഹം മൊത്തം അവൾക്ക് കുളിർന്നു.

 

എബി … പതുക്കെ ചെയ്യടാ എനിക്ക് നല്ല വേദന തോന്നുന്നു .

 

എത്ര ദിവസം കാത്തിരുന്നു കൊതിച്ചു കൊതിച്ചു കിട്ടിയതാ നിന്നെ. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.

 

എബി അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു തുടങ്ങി. അവന്റെ കൈകൾ അവളുടെ ശരീരത്തിലെ മൃദുലതകൾ തേടി അലഞ്ഞു.

 

രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപിടിച്ചു ആവേശത്തോടെ ഉമ്മ വച്ചു. അഞ്ചു മാസം മുൻപാണ് എബിയും സ്റ്റെല്ലയും പരിചയപ്പെട്ടത്. ദുബായ് ൽ ഒരുമിച്ച് ജോലി ചെയ്യുന്നവർ ആണ് അവർ. രണ്ട് പേർക്കും നാട്ടിൽ കുടുംബം ഉണ്ട്. പക്ഷേ അവിചാരിതമായി രണ്ടാളും അടുത്ത് പോയി.

 

നാട്ടിലെ തങ്ങളുടെ പങ്കാളിയെ മറന്ന് ഇരുവരും ഇന്ന് ഒരുമിച്ച് കിടക്ക പങ്കിട്ട് കഴിഞ്ഞു. അതിൽ അവർക്ക് കുറ്റബോധം ഒന്നും തോന്നിയില്ല.

 

“എബി … ഇന്നത്തെ മതിയെട. എനിക്കിനി നിന്നെ താങ്ങാൻ വയ്യ. എന്റെ ഭർത്താവ് പോലും ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഒന്നും ചെയ്യില്ല.”

 

“നിന്റെ ഭർത്താവിന് എന്റെ അത്ര സ്റ്റാമിന കാണില്ല. എബി ചിരിച്ചു കൊണ്ട് പറഞ്ഞു.”

 

“ഇതിപ്പോ എത്ര പ്രാവശ്യം ആയെന്നാണ് നിന്റെ വിചാരം. ”

 

“നാല് അല്ലേ ആയുള്ളൂ. സാധാരണ അഞ്ചും ആറും റൗണ്ട് എന്നെകൊണ്ട് ചെയ്യിപ്പിക്കുന്നത് നീയാണ്. എന്റെ ഭാര്യ പോലും ഒരെണ്ണം കഴിയുമ്പോ തളരും. പിന്നെ രണ്ട് ദിവസത്തേക്ക് നോക്കണ്ട.”

 

ഞാൻ അതൊക്കെ സമ്മതിക്കുന്നു . പക്ഷേ ഇന്ന് ഒരു റൗണ്ട് കൂടി പറ്റുല. ഞാൻ തളർന്നു.

 

എങ്കിൽ നീ റസ്റ്റ്‌ എടുക്ക് സ്റ്റെല്ല.

 

എന്നെ കെട്ടിപിടിച്ചു കിടക്കടാ. സ്റ്റെല്ല കെഞ്ചി.

 

എബ് അവളെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് ബെഡിൽ കിടന്നു.

 

നീ ലീവിന് പോയിട്ട് തിരിച്ചു വന്നപ്പോ തടിച്ചു. അതാണ് പെട്ടെന്ന് ഈ ക്ഷീണം വന്നത്.

 

അത് ഞാനും വിചാരിച്ചു.

 

നിന്റെ ഭർത്താവിന് നിന്നെ സംശയം ഒന്നും ഇല്ലല്ലോ അല്ലെ.

 

അങ്ങേർക്ക് ഞാൻ ഇവിടുന്ന് അയക്കുന്ന കാശ് മാത്രം മതി. നാട്ടിൽ ചെന്നിട്ട് നേരാവണ്ണം തൃപ്തി പെടുത്താൻ അങ്ങേർക്ക് വയ്യ.

 

പിന്നെ ഭർത്താവ് എന്ന് പറഞ്ഞ് അയാളെ നീ എന്തിനാ കൊണ്ട് നടക്കുന്നത്.

 

നാട്ടുകാരെ കണ്ണിൽ പൊടിയിടാൻ പേരിന് ഒരുത്തൻ ഉള്ളത് നല്ലതാ. അവിടുത്തെ കാര്യങ്ങൾ നോക്കി നടത്താനും ആരെങ്കിലും വേണ്ടേ. ഒരു മോള് വളർന്നു വരുന്നതല്ലേ. നല്ല ശമ്പളം ഉള്ളത് കൊണ്ട് എനിക്ക് ഈ ജോലി വിടാൻ പറ്റില്ലെന്ന് അങ്ങേർക്ക് അറിയാം. അയാൾക്ക് എന്തായാലും മാസം എന്റെ പകുതി ശമ്പളം മാത്രേ ഉള്ളു. അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിച്ചു നിന്നോളും.

 

നിന്റെ ഭർത്താവ് ഒരു മണ്ണുണ്ണി ആയത് കൊണ്ട് എനിക്ക് നിന്നെ ഇങ്ങനെ എന്റെ കിടക്കയിൽ കിട്ടിയത്.

 

എന്റെ ഭർത്താവ് തരാത്ത സുഖം നീ എനിക്ക് തരുന്നുണ്ട്. പക്ഷേ നിന്റെ ഭാര്യയ്ക്ക് എന്താ കുറവ്.

 

വെറുതെ എന്റെ മുന്നിൽ തുണി ഇല്ലാതെ കിടന്ന് തരാൻ അല്ലാതെ അവളെകൊണ്ട് വേറെ ഒന്നിനും കൊള്ളില്ല. നീ എന്റെ ഇഷ്ടം മനസ്സിലാക്കി എല്ലാം ചെയ്യും. അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇത്ര ഇഷ്ടമായെ

 

എബി അവളുടെ കവിളിൽ മെല്ലെ കടിച്ചു.

 

വേദന എടുത്തതും അവൾ അവന്റെ പുറത്ത് നല്ലൊരു അടി വച്ച് കൊടുത്തു.

 

എബിയും സ്റ്റെല്ലയും ഗൾഫിൽ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നവരാണ്. രണ്ട് പേരുടെയും കല്യാണം കഴിഞ്ഞതാണ്. എബിക്ക് കുട്ടികൾ ഇല്ല.

 

തങ്ങളുടെ ജീവിത പങ്കാളിയെ ചതിച്ച് ഇരുവരും ദുബായിൽ അടിച്ചു പൊളിച്ചു നടന്നു.

 

നാട്ടിലുള്ള അവരുടെ പങ്കാളികൾ അതൊന്നും അറിഞ്ഞില്ല.

 

എബിയും സ്റ്റെല്ലയും ഇപ്പോ രണ്ട് സ്ഥലത്ത് താമസിക്കുന്നതിന് പകരം ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അപ്പോൾ പിന്നെ എന്നും തങ്ങൾക്ക് കണ്ട് കൊണ്ട് ഇരിക്കാമല്ലോ എന്ന ധാരണയായിരുന്നു.

 

അങ്ങനെ അവർ ഒരുമിച്ച് താമസം തുടങ്ങി.

 

എബിക്ക് നാട്ടിൽ പോകുമ്പോൾ ഉപയോഗിക്കാനുള്ള ഒരു ഭോഗ വസ്തു മാത്രമാണ് ഭാര്യ റോസി.

 

പ്രത്യേകിച്ചൊരു കഴിവും ഇല്ലാത്ത ഭർത്താവിനെ പേരിനു കൊണ്ടുനടക്കുകയാണ് സ്റ്റെല്ലയും. അവർ ഇരുവരും തങ്ങളെ ചതിക്കുന്നത് അറിയാതെ സ്റ്റെല്ലയുടെ ഭർത്താവ് അവളെയും എബിയുടെ ഭാര്യ റോസി അവനെയും സ്നേഹിച്ചു.

 

സ്റ്റെല്ലയുമായി ബന്ധം തുടങ്ങിയതിനുശേഷം എബിയുടെ നാട്ടിൽ പോക്ക് കുറഞ്ഞു. സ്റ്റെല്ലയും പിന്നെ പോകാതായി. വർഷത്തിൽ ഒരിക്കൽ ഒരാഴ്ച മാത്രം ലീവെടുത്ത് പോയി തല കാണിച്ചു വരുന്നത് പതിവായി.

 

വർഷത്തിൽ രണ്ട് മാസം ലീവിന് വരുന്ന അവരെയും കാത്തിരിക്കുന്ന അവരുടെ പങ്കാളികൾക്ക് അത് വളരെ വിഷമം ഉണ്ടാക്കി. ഒരു വർഷത്തിൽ ആകെ ഒരാഴ്ച മാത്രമാണ് സ്റ്റെല്ലയുടെ ഭർത്താവ് തോമസിന് അയാളെ ഭാര്യയെ അടുത്ത് കിട്ടുന്നത്.

 

അതുപോലെ എബിയുടെ ഭാര്യ റോസിക്കും 365 ദിവസത്തിൽ ഏഴു ദിവസം മാത്രമാണ് അവനെ കിട്ടുന്നത്. അവൻ വന്ന് പോകുന്ന ഓരോ വരവിലും ഒരു കുഞ്ഞിനെ ഈ വരവിൽ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് റോസി കഴിഞ്ഞിരുന്നത്. രണ്ട് മാസം കൂടെ ഉണ്ടായിരുന്ന ഭർത്താവ് ഇപ്പോ രണ്ട് ആഴ്ച പോലും തന്റെ തികച്ചില്ലെന്ന കാര്യം റോസിയെ വേദനിപ്പിച്ചു.

 

അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നാട്ടിൽ എബിയുടെ അമ്മയ്ക്ക് മകന്റെ ഈ പെരുമാറ്റത്തിൽ സംശയം തോന്നി. തന്റെ ഭർത്താവിനെ പോലെ മകനും അന്യ സ്ത്രീകളുടെ ചൂട് തേടി പോയോ എന്നൊരു ഉൾവിളി അവർക്ക് തോന്നി. അങ്ങനെ എങ്കിൽ മകന്റെ കുടുംബ ജീവിതവും തകരും. തന്റെ അവസ്ഥ റോസിക്ക് വരരുതെന്ന് ആ അമ്മ ആഗ്രഹിച്ചു.

 

മകന്റെ ജീവിതം നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന് കരുതി റോസിയോട് വേളാങ്കണ്ണിക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് അവർ ദുബായ്ക്ക് വിമാനം കയറി. എബിയുടെ അമ്മ സിസിലിയുടെ ആങ്ങളയാണ് അവന് ദുബായിൽ ജോലി ശരിയാക്കി കൊടുത്തത്. ആങ്ങള പ്രവാസം മതിയാക്കി വന്നെങ്കിലും മുൻപ് ഒരുപാട് തവണ വിസിറ്റിംഗ് വിസയിൽ ഒക്കെ അവിടെ പോയിട്ടുള്ളത് കൊണ്ട് സിസിലിക്ക് ദുബായ് ൽ ഒറ്റയ്ക്ക് പോകാൻ പേടി ഉണ്ടായിരുന്നില്ല. അവിടെ തന്റെ പരിചയത്തിൽ ഉള്ള ഒരാൾ വഴി സിസിലി വിസ ഒപ്പിച്ചു.

 

എബിയെ കുറിച്ച് മറ്റാരോടും അന്വേഷിക്കാൻ പറയാൻ അവർക്ക് ധൈര്യം പോരായിരുന്നു. അവനെ പറ്റി അവർ മോശമായി എന്തെങ്കിലും അറിഞ്ഞാൽ തനിക് അത് നാണക്കേട് ആണ്.

 

അങ്ങനെ കാത്തിരുന്ന് ഒടുവിൽ സിസിലി ദുബായ് എയർപോർട്ടിൽ വന്നിറങ്ങി. വന്ന ഉടനെ തന്നെ സിസിലി പോയത് മകൻ താമസിക്കുന്ന അപാർട്മെന്റിലേക്ക് ആണ്.

 

അന്ന് ലീവ് ദിവസം ആയത് കൊണ്ട് എബി സ്റ്റെല്ലയെ കെട്ടിപിടിച്ചു ഉറങ്ങുമ്പോഴാണ് ഡോർ ബെൽ കേട്ടത്. ഉറക്ക ചടവോടെ അവൻ എഴുന്നേറ്റു വന്ന് വാതിൽ തുറക്കുമ്പോ കണ്ടത് തന്റെ അമ്മയെ ആണ്. പ്രതീക്ഷിക്കാതെ അമ്മയെ അവിടെ കണ്ട് എബി ശക്തിയായി ഞെട്ടിപ്പോയി. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

അമ്മ… അമ്മ എന്താ ഇവിടെ. അമ്മ എങ്ങനെ ഇവിടെ എത്തി.

 

ഞെട്ടൽ മറച്ചു അവൻ ചോദിച്ചു.

 

സിസിലി ഒന്നും മിണ്ടാതെ എബിയെ തള്ളി മാറ്റി അകത്തേക്ക് കയറി.

 

ആരാ എബി വന്നത്? ” അപ്പോഴാണ് ബെഡ്‌റൂമിൽ നിന്നും സ്റ്റെല്ല അതും ചോദിച്ചു കൊണ്ട് ഇറങ്ങി വന്നത്.

 

എബി നടുങ്ങി പോയി. അമ്മ തന്നെ സംശയം തോന്നിയിട്ടാണ് ഇവിടെ വന്നതെന്ന് അവനു ഉറപ്പായി. സ്റ്റെല്ലയെ നേരിൽ കണ്ടത് കൊണ്ട് ഇനി തനിക്ക് ഒന്നും പറഞ്ഞു പിടിച്ചു നിർത്താൻ പറ്റില്ല.

 

ഹാളിൽ നിൽക്കുന്ന സിസിലിയെ കണ്ട് സ്റ്റെല്ലയ്ക്ക് അത് അവന്റെ അമ്മയാണെന്ന് മനസ്സിലായി. അവൻ അവൾക്ക് അവരുടെ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട്.

 

നീ ഇവിടെ ഭാര്യയുടെ കുറവ് നികത്താൻ ഒരുത്തിയെ കൂടെ പൊരിപ്പിച്ചിട്ടുള്ളത് കൊണ്ടാണല്ലേ നാട്ടിലേക്ക് വരാത്തത്. നീ ഇവിടെ കിടന്നു സമ്പാദിച്ചത് മതി. മര്യാദക്ക് ഇവിടെ തീർക്കാനുള്ളത് എന്താണെന്ന് വച്ചാൽ അത് തീർത്തിട്ട് ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലേക്ക് വന്നോണം. മതി നിന്റെ ഇവിടുത്തെ സേവനം. നിന്റെ തന്ത പോയ വഴിയേ പോകാൻ ആണ് തീരുമാനം എങ്കിൽ എന്റെ സ്വത്തുക്കൾ മുഴുവനും ഞാൻ റോസിക്ക് എഴുതി കൊടുക്കും.

 

സിസിലി പറഞ്ഞ കേട്ട് എബി ഞെട്ടി നിൽക്കുമ്പോ അവർ അവന്റെ ചെകിട്ടിൽ ഒരെണ്ണം പൊട്ടിച്ചു.

 

ശേഷം വന്നത് പോലെ തന്നെ അവർ പുറത്തേക്ക് ഇറങ്ങി പോയി. സ്റ്റെല്ലയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല അവർ.

 

അമ്മ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് അവനറിയാം. അതുകൊണ്ട് തന്നെ ഒരാഴ്ച പോലും വൈകാൻ നിൽക്കാതെ അവൻ ജോലി രാജി വച്ച് സ്റ്റെല്ലയോട് ബൈ പറഞ്ഞ് തനിക് തന്റെ അമ്മയുടെ വാക്ക് ധിക്കരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയി.

 

മകനെ തിരിച്ചു കിട്ടിയതിൽ സിസിലിക്കും ഭർത്താവിനെ അടുത്ത് കിട്ടിയതിൽ റോസിക്കും സന്തോഷം ആയി.

Leave a Reply

Your email address will not be published. Required fields are marked *