ഇന്നലെ രാത്രി എന്നേ ചെയ്തത്..” വലതു കൈയ്യിലേ മുറിവ് വിനയനെ കാണിച്ചു ദേവിക..

(രചന: Unni K Parthan)

 

“അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്..”

ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു അടുക്കള പടിയിൽ ഇരിന്നു ഗോമതിയേ നോക്കി പറഞ്ഞു..

 

“ദേ..

പെണ്ണേ ഒരൊറ്റ കീറങ്ങു ഞാൻ വെച്ച് തരും..”

കയ്യിൽ കിട്ടിയ തവിയെടുത്തു ദേവികിയുടെ നേർക്ക് ഓങ്ങി ഗോമതി..

 

“ആ..

കൊല്ല്…

എല്ലാരും കൂടി എന്നങ്ങു കൊല്ല്..

ഞാൻ അല്ലെ എല്ലാർക്കും ബാധ്യത..”

ദേവിക ഒന്നുടെ വിമ്മി കൊണ്ട് പറഞ്ഞു..

 

“നിനക്ക് ന്താ പെണ്ണേ..

ഇപ്പൊ ന്താ ണ്ടായേ അതിനു..”

അടുക്കളയിലേ ശബ്ദം കേട്ട് വിനയൻ അങ്ങോട്ട് വന്നു ചോദിച്ചു..

 

“ദേ..

നീ തന്നെ ചോദിക്ക്..”

ഗോമതി വിനയനോട് പറഞ്ഞിട്ട് ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങി പോയ്‌..

 

“ഇപ്പൊ..

ന്താ പ്രശ്നം മോൾക്ക്..”

വിനയൻ ദേവികയുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു..

 

“ജീവിക്കാൻ പറ്റുന്നില്ല ഏട്ടാ ആളോടൊപ്പം..

അത്രേം സഹിച്ചു ഞാൻ..

കണ്ടോ..

ഇന്നലെ രാത്രി എന്നേ ചെയ്തത്..”

വലതു കൈയ്യിലേ മുറിവ് വിനയനെ കാണിച്ചു ദേവിക..

 

“ഇതെങ്ങനെ മോളേ..”

 

“ചൂട് വെള്ളം..

വീണതാ..

അല്ല ഒഴിച്ചതാ അമ്മേം മോനും കൂടി..”

 

“ഹോ..”

വിനയൻ പെട്ടന്ന് മുഖം തിരിച്ചു…

 

“ഇത് ഇപ്പൊ എന്തിനാ ഇങ്ങനെ ചെയ്തേ…

ആരാ ഇങ്ങനെ ചെയ്തേ..”

ദേവികയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിനയൻ ചോദിച്ചു…

 

“അവളുടെ അമ്മ തന്നേ..

അല്ലാതാരാ ഏട്ടാ ഇത്രേം ക്രൂരത ചെയ്യിക..”

മുറ്റത്ത്‌ നിന്നും വിറകു പെറുക്കി അടുക്കളയിലേക്ക് വന്ന ശോഭന പറഞ്ഞു..

 

“നിനക്ക് എങ്ങനെ അറിയാം..”

വിനയൻ ശോഭനയേ നോക്കി..

 

“ഞാൻ ഇന്നലെ രാത്രി ഏട്ടത്തിയോട് വിളിച്ചു കാര്യം പറഞ്ഞിരുന്നു ഏട്ടാ..”

ദേവിക വിനയനെ നോക്കി പറഞ്ഞു..

 

“അത് കേട്ടതും ഞാൻ ഇങ്ങോട്ട് പോരെന്നു പറഞ്ഞു..

ഏട്ടനോട് ഇവിടെ വന്നിട്ട് ഞാൻ പറഞ്ഞോളാന്നും പറഞ്ഞു..

ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി അല്ലായിരുന്നോ..

അതാണ് ഞാൻ വിളിച്ചു പറയാഞ്ഞേ..”

വിനയനെ നോക്കി ശോഭന പറഞ്ഞു..

 

“ഇതൊക്കെ കണ്ടിട്ടാണോ അമ്മ മോളേ വഴക്ക് പറഞ്ഞത്..

ന്തിനാ അമ്മേ മോളേ വഴക്ക് പറഞ്ഞത്…”

ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു കൊണ്ട് വിനയൻ ചോദിച്ചു..

 

“പിന്നേ…

ഇവളായിട്ട് വരുത്തി വെച്ചതല്ലേ..

നമ്മൾ എത്ര പറഞ്ഞു ആ വിവാഹം വേണ്ടന്ന്..

സമ്മതിച്ചോ ഇവൾ..

നമ്മളേ എല്ലാരേം ധിക്കരിച്ചു അവളുടെ ഇഷ്ടം നടത്തിയത് അല്ലെ..

എന്നിട്ട് ഇപ്പൊ ന്തായി..

അതോണ്ട് പറഞ്ഞതാ ഞാൻ..”

ദേഷ്യവും സങ്കടവും നിരാശയും നിറഞ്ഞിരുന്നു ഗോമതിയുടെ ശബ്ദത്തിൽ…

 

“എന്നാലും..

ഇവള് മ്മടെ ദേവൂട്ടി അല്ലെ അമ്മേ..

മ്മക്ക് തള്ളി കളയാൻ പറ്റോ മ്മടെ മോളേ..”

ശോഭന ദേവികയേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

 

“ഏട്ടാ..

ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല..

കൊറേ ആയില്ലേ മ്മള് ഇത് കാണുന്നു..

ന്തേലും ഉടനെ ചെയ്യണം..”

ശോഭന വിനയനെ നോക്കി പറഞ്ഞു..

 

“ഇപ്പൊ ന്തിനാ മോളേ ഇങ്ങനെ ണ്ടായേ…”

വിനയൻ ചോദിച്ചു..

 

“പതിവ് തന്നേ..

വീട്ടിൽ നിന്നും സഹായമില്ല..

പിന്നെ കുട്ടികൾ ഉണ്ടാവുന്നില്ല..”

ശബ്ദം വല്ലാതെ നേരത്തിരുന്നു ദേവികയുടെ..

 

“മോള് വാ…”

ദേവികയേ ചേർത്ത് പിടിച്ചു വിനയൻ ഉമ്മറത്തേക്ക് നടന്നു..

പോർച്ചിൽ വന്നു കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..

 

“മോള് ചെല്ല്…”

ശോഭന ദേവികയേ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് ഇരുത്തി…

 

“നീ വരുന്നുണ്ടോ…”

ശോഭനയേ നോക്കി വിനയൻ ചോദിച്ചു..

 

“ഇല്ല…

ഞാൻ വരേണ്ട കാര്യമില്ല..”

ശബ്ദം വല്ലാതെ കനത്തിരുന്നു ശോഭനയുടെ..

 

“മ്മ്…”

അമർത്തി മൂളി വിനയൻ കാർ മുന്നോട്ടെടുത്തു…

*****************************************

 

കാളിംഗ് ബെൽ കേട്ട് അഭി ഡോർ തുറന്നതേ അവനു ഓർമയുള്ളൂ..

നെഞ്ചിലേക്ക് ആരുടെയോ കാൽ ശക്തമായി തന്റെ നെഞ്ചിൽ പതിച്ചതും അകലേക്ക്‌ തെറിച്ചു വീണതും ഒറ്റ നിമിഷത്തിൽ കഴിഞ്ഞു..

 

“അമ്മേ..”

അഭി അലറി വിളിച്ചു..

അലർച്ച കേട്ട് മുറിയിൽ നിന്നും മാധവി ഓടി വന്നു..

 

“ന്തേ..

ന്തേ മോനേ..”

താഴെ വീണു കിടന്ന അഭിയെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് മാധവി ചോദിച്ചു..

 

അഭിയുടെ നോട്ടം വാതിലിനു നേർക്ക് നീണ്ടു…

വാതിൽ പടി കടന്നു അകത്തേക്ക് കയറി വന്ന വിനയനെ കണ്ട് ഇരുവരും ഞെട്ടി..

 

“നിന്റെ ഇഷ്ടത്തിന്..

നീ കഴുത്തിൽ താലിചാർത്തിയവളെയാണ് ദാ ഇമ്മാതിരി ചെയ്തു ചെയ്തു വെച്ചിരിക്കുന്നത്…”

ദേവികയുടെ കൈയിലേക്ക് ചൂണ്ടി വിനയൻ പറഞ്ഞു…

 

“താലി കെട്ടിയ പെണ്ണിനെ പൊന്നു പോലേ നോക്കാൻ കഴിയാതെ…

സ്വന്തം അമ്മക്ക് ഇട്ട് തട്ടി കളിക്കാൻ ആണോടാ ചെറ്റേ നീ എന്റെ പെങ്ങളേ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്..”

പറഞ്ഞു തീരും മുൻപേ അഭിയുടെ കവിളിൽ വിനയന്റെ വലതു കൈത്തലം പതിഞ്ഞു..

 

“അയ്യോ..

ഓടിവായോ..

ന്റെ മോനേ തല്ലി കൊല്ലുന്നേ..”

മാധവി അലറി വിളിച്ചു..

 

“മിണ്ടിപ്പോകരുത്..

കൊന്നു കളയും ഞാൻ..”

മാധവിയേ നോക്കി വിനയൻ അലറി വിളിച്ചു..

മാധവി ഞെട്ടി പിറകിലേക്ക് മാറി വാ പൊത്തി നിന്നു..

 

“ഇനി മേലിൽ ന്റെ പെങ്ങളുടെ ദേഹത്ത് നിന്റെയോ നിന്റെ തള്ളയുടെയോ കയ്യോ..

മറ്റെന്തെങ്കിലുമോ പതിഞ്ഞാൽ..

പുന്നാര മോനേ..

നിന്റെ തല ഞാൻ ഇങ്ങോട്ട് എടുക്കും..”

അടുത്ത് കിടന്ന കസേരയെടുത്തു അഭിയുടെ തലക്ക് നേരെ ഉയർത്തി..

 

“ന്റെ മോനേ ഒന്നും ചെയ്യല്ലേ..”

മാധവി ഓടി വന്നു വിനയന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് കരഞ്ഞു..

 

“നൊന്തു ല്ലേ..

സ്വന്തം മോന് ഇങ്ങനെ രണ്ടെണ്ണം കൺ മുന്നിൽ കിടന്നു കൊണ്ടപ്പോ നിങ്ങൾക്ക് നൊന്തു ല്ലേ..

ഇരുപത് വർഷം..

ദാ…

ഈ കൈവെള്ളയിൽ ഇട്ട് വളർത്തിയതാ ഞാൻ ന്റെ പെങ്ങളേ..

അപ്പോൾ ആ വേദന എനിക്കും ഉണ്ടാവുമെന്ന് അറിയാലോ..

മക്കളില്ലാത്തത് ഇവളുടെ മാത്രം കുറ്റമല്ല ലോ..

അത് ഇവനും കൂടി അതിൽ പങ്കില്ലേ..

എന്നിട്ട് ഇവളെ മാത്രം പഴി ചാരി രക്ഷപെടാൻ നോക്കണ്ട..

 

പിന്നെ…

സ്വത്ത്..

ഇത്രയും നാൾ കൊണ്ട് വന്ന് തന്നത് എല്ലാം ഞാൻ കണക്ക് പറഞ്ഞു തിരികേ വാങ്ങണോ..

മോന് ബിസിനസ് തുടങ്ങാൻ..

പിന്നെ പലവട്ടം നിങ്ങൾ എന്നോട് കടം വാങ്ങിയ തുക ഇതെല്ലാം ഞാൻ വിളിച്ചു പറയണോ തള്ളേ..

 

ഇനി ഒരു നയാ പൈസ ന്റെ കയ്യിൽ നിന്നും കിട്ടില്ല..

അതിന്റെ പേരിലെങ്ങാനും ന്റെ മോളേ ന്തെലും ചെയ്താൽ…

പുന്നാര മക്കളേ..

എല്ലാത്തിനെയും കൊത്തി അരിഞ്ഞു കടലിൽ തള്ളും ഞാൻ..

കേട്ടോടാ…”

അതും പറഞ്ഞു അഭിയുടെ നേർക്ക് കാൽ ഉയർത്തി വിനയൻ..

 

“അയ്യോ..

എന്റെ മോൻ ചത്തു പോകും..

അവനെ ഒന്നും ചെയ്യല്ലേ…”

മാധവി വിനയനെ നോക്കി കൈ കൂപ്പി..

 

“ഇത് മുന്നേ എനിക്ക് ചെയ്യാൻ അറിയാൻ മേലാഞ്ഞിട്ടല്ല..

ഇവൾ ഓരോ വട്ടം വന്നു പറയുമ്പോളും…

ഇന്ന് ശരിയാകും..

നാളെ ശരിയാകും എന്ന് പറഞ്ഞു ക്ഷെമിച്ചു നിന്നതാ..

പക്ഷേ..

ഇനി എന്റെ മോൾടെ ജീവിന് പോലും ഭീക്ഷണി ആയത് കൊണ്ട് മാത്രം പ്രതികരിച്ചു…

ഇവൾ ഇനി ഇവിടെ നിക്കും…

നിങ്ങളുടെ ഇരുവരുടെയും കാര്യങ്ങൾ ഇവൾ ഇനി ഭംഗിയായി നോക്കിക്കോളും..

അല്ലെ മോളേ…”

വിനയൻ ദേവികയേ നോക്കി ചോദിച്ചു…

 

നേർത്ത ചിരിയോടെ ദേവിക തലയാട്ടി…

“അപ്പൊ ഇനി യാത്രയില്ല..

ഇറങ്ങുവാ ഞാൻ..”

അതും പറഞ്ഞു വിനയൻ പുറത്തേക്ക് ഇറങ്ങി..

 

“ഏട്ടാ..”

പിറകേ വന്നു ദേവിക വിളിച്ചു..

 

“ന്തേടീ…”

 

“ഏട്ടന് ഇങ്ങനെ ഒരു മുഖമുണ്ടായിരുന്നോ..”

കയ്യിൽ തൂങ്ങി ദേവിക ചോദിച്ചു…

 

“നിന്റെ ഏട്ടന് ഒരുപാട് മുഖങ്ങള് ണ്ട്..

ആവശ്യം വരുമ്പോൾ മാത്രം പുറത്തെടുക്കേണ്ടി വരുന്ന മുഖങ്ങൾ..”

കാറിന്റെ ഡോർ തുറന്നു അകത്തേക്ക് ഇരുന്നു കൊണ്ട് വിനയൻ പറഞ്ഞു..

 

“ഡാ…

അടുത്തയാഴ്ച എല്ലാരും കൂടി വീട്ടിലേക്ക് വരണം…”

വാതിൽ പടിയിൽ വന്ന് വിനയനെ നോക്കി നിന്ന അഭിയെ നോക്കി വിനയൻ പറഞ്ഞു…

 

“മ്മ്..”

അഭി കവിളിൽ തടവി കൊണ്ട് തലയാട്ടി..

വിനയൻ കാർ മുന്നോട്ടെടുത്തു..

******************************************

 

വർഷങ്ങൾക്ക് ശേഷം..

 

“ഏട്ടാ..

ഞങ്ങൾ അങ്ങോട്ട് വരണോ..

അതോ ഏട്ടൻ ഇങ്ങോട്ട് വരുന്നുണ്ടോ..”

അഭി വിനയനെ നോക്കി ചോദിച്ചു..

 

“ഞങ്ങൾ ഇങ്ങോട്ട് വരാം വൈകുന്നേരം…

അവിടെ കൂടാം മോന്റെ ആദ്യത്തെ പിറന്നാൾ..”

അഭിയുടെ കയ്യിൽ നിന്നും കിച്ചനെ എടുത്തു കൊണ്ട് വിനയൻ പറഞ്ഞു..

 

“ന്തേ ഇങ്ങനെ മാറി നില്കുന്നെ..”

മാധവിയേ നോക്കി വിനയൻ ചോദിച്ചു…

 

“ഞാൻ വരണോ നിങ്ങളുടെ കൂടെ പഴനിക്ക്..

തീരേ വയ്യ ന്നേ..”

മാധവി ചോദിച്ചു..

 

“അമ്മ ഇല്ലേ ആരും പോകില്ല അത്രന്നെ..”

ദേവിക കിറി കോട്ടി കൊണ്ട് പറഞ്ഞു…

 

“അയ്യോ..

അങ്ങനെ പറയല്ലേ മോളേ അമ്മ വരാം..

പോരേ…”

ദേവികയേ ചേർത്ത് പിടിച്ചു കൊണ്ട് മാധവി പറഞ്ഞു…

 

“അതാണ്..”

ദേവിക മാധവിയേ ചേർത്ത് പിടിച്ചു..

 

“ങ്കിൽ രാത്രിയിൽ യാത്രയില്ല ഇറങ്ങട്ടെ ഞങ്ങൾ..”

ഗോമതിയും ശോഭനയും മാധവിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

 

“ഇന്ന് പോണോ..

നാളെ വീണ്ടും ഇങ്ങോട്ട് വരേണ്ടതല്ലേ..”

അഭി അവരേ നോക്കി ചോദിച്ചു..

 

“പോണം മോനേ..

നാളെ വരാം ട്ടോ…”

ഗോമതി അഭിയെ നോക്കി പറഞ്ഞു..

 

എല്ലാരും കാറിൽ കയറി..

“ങ്കിൽ ശരി..

രാത്രിയിൽ യാത്രയില്ല..”

അതും പറഞ്ഞു വിനയൻ കാർ മുന്നോട്ടെടുത്തു..

 

അഭി ദേവികയേ ചേർത്ത് പിടിച്ചു..

കിച്ചു അഭിയുടെ തോളിൽ കിടന്നു മയങ്ങാൻ തുടങ്ങിയിരുന്നു..

 

ശുഭം…

Leave a Reply

Your email address will not be published. Required fields are marked *