ഹേമരാജി
(രചന: മഴ മുകിൽ)
മതിയായി എനിക്ക് ഈ ജീവിതം എന്നെ ഒന്ന് കൊന്നു തരുമോ….. ഇതൊന്നും കാണാൻ കഴിയില്ല എനിക്ക്…… ഹേമ തലയിണയിൽ മുഖം അമർത്തി കരഞ്ഞു…..
എന്തിനാടി ഇങ്ങനെ മോങ്ങുന്നേ കുറേ കാലമായില്ലേ ഈ കിടപ്പു തുടങ്ങിയിട്ട്…. ചത്തു തുലയുന്നില്ലല്ലോ ശവം…
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്……. ശിവൻ കുട്ടി അരിശത്തോടെ അതും പറഞ്ഞു മുറിയിലേക്ക് പോയി………
ഹോം നഴ്സ് അവൾക്കുള്ള ആഹാരവുമായിട്ട് മുറിയിലേക്ക് വന്നു….
എന്തിനാ ചേച്ചി ഇങ്ങനെ സങ്കടപെടുന്നെ…. ഇതു എന്നും കേൾക്കുന്നതല്ലേ… പിന്നെന്തിനാ ഇത്രയും സങ്കടം……….
ഞാൻ ഇവിടെ വന്നിട്ട് രണ്ട് വർഷമായി ഈ രണ്ടുവർഷമായി ഇവിടെ ഇതു സ്ഥിരം പല്ലവി അല്ലെ….. കേട്ടു കേട്ടു എനിക്ക് മടുത്തു…… പക്ഷെ ചേച്ചിക്ക് കരഞ്ഞിട്ടും പറഞ്ഞിട്ടും കണ്ണുനീർ വറ്റിയില്ലല്ലോ……….
രാജി… ഞാൻ ആ മനുഷ്യന്റെ ഭാര്യ ആണ്… കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഈ കിടപ്പു തുടങ്ങിയിട്ട്…
ഞാൻ എഴുനേൽക്കില്ല എന്ന് ഡോക്ടർ മാർ വിധി എഴുതിയത് മുതൽ ഞാൻ കാണുന്നതാണ്…. അയാൾ കാണിക്കുന്ന ഈ ക്രൂരതകൾ ….
എന്റെ മുന്നിൽ കൂടി ദിവസവും ഓരോ സ്ത്രീകളുമായി അയാൾ…… എത്ര എന്ന് വച്ചാണ് ഞാൻ എല്ലാം കണ്ടില്ലെന്നു നടിക്കുന്നത്…
എനിക്കറിയാം രാജി ഞാൻ ഇനി ഒരിക്കലും എഴുനേൽക്കില്ല എന്ന്… അയാൾ ചോരയും നീരുമുള്ള ഒരാണ് ആണെന്നും ഒകെ…. എന്റെ കണ്മുന്നിൽ ഇതു കാണുമ്പോൾ………. സഹിക്കാൻ കഴിയുന്നില്ല…..
ചേച്ചി ഇങ്ങനെ കരഞ്ഞു എന്ന് വച്ചു അയാൾ നന്നാവാൻ പോകുന്നില്ല……. പിന്നെന്തിനാ ചേച്ചി……
ആ.. പോട്ടെ….. നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം………. രാജി വിഷയം മാറ്റി….
ശിവൻ കുട്ടി ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്….. വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല…….
അതിന്റെ ചികിത്സയും മറ്റുമായി ഇരിക്കുമ്പോൾ ആണ്… ഹേമ ഗഭിർണി ആയി……… അതിന്റെ സന്തോഷം ഒരുപാട് ആയിരുന്നു ശിവൻ കുട്ടിക്ക് …
ശിവേട്ട ഇന്ന് ഹോസ്പിറ്റലിൽ ചെക് അപ്പ് ന് പോകേണ്ട ദിവസം ആണ്… ഏട്ടൻ ഡ്യൂട്ടി കഴിഞ്ഞു നേരത്തെ വരുമോ…..
അയ്യോ എനിക്ക് ഇന്ന് ഓവർ ടൈം ആണ് ഹെമേ… നീ ഒരു കാര്യം ചെയ്യൂ… അപ്പുറത്തെ ഷിനി ചേച്ചിയെ കൂടെ കൂട്ടിപ്പോ……. ചെക് അപ്പ് മുടക്കേണ്ട….. എന്നാൽ ഞാൻ വയ് ക്കുവാ…… ശിവൻ കുട്ടി ഫോൺ കട്ട് ചെയ്തു……..
ആരാ ചേട്ടാ വിളിച്ചത് … ഭാര്യ ആണോ…..ശിവൻ കുട്ടിയുടെ പോക്കറ്റിൽ നിന്നും നോട്ടുകൾ എണ്ണിക്കൊണ്ട് റാണി ചോദിച്ചു……
ആടി…. ഹേമയാ… ഇന്ന് ഹോസ്പിറ്റലിൽ ചെക്കപ്പ്നുപോകേണ്ട ഡേറ്റ് ആണ്….. ഞാൻ ഈ കോലത്തിൽ പോയാൽ ശെരി ആകില്ല…..
അല്ലെങ്കിലും ഞാൻ ഇന്ന് വിടില്ല.. എത്ര നാളായി ഇങ്ങോട്ട് വന്നിട്ട്….. അവൾ ഗർഭിണി ആയ ശേഷം… ഈ വഴിക്കു വരാരെ ഇല്ല…. എതുനേരവും ഭാര്യയെ ശ്രുസൂക്ഷിച്ചു ഇരുന്നോ…….റാണി മുഖം വീർപ്പിച്ചു…
എടി അവൾ ഞാൻ താലി കെട്ടിയ… എന്റെ പെണ്ണാണ്…….. ഞങ്ങൾ കാത്തിരിക്കുന്ന ഞങ്ങടെ കുഞ്ഞാണ്……..
ആ ഭാഗത്തേക്ക് സാർ ഒരുപാട് പറയേണ്ട…. ഞാൻ കേട്ടിരിക്കില്ല……….ശിവൻ കുട്ടി ദേഷ്യത്തിൽ വിറച്ചു……..
അയ്യോ അപ്പോഴേക്കും ദേഷ്യം ആയോ… ഇനി ഞാൻ ഒന്നും പറയില്ല…. ചേട്ടൻ വാ…. അതും പറഞ്ഞു റാണി ശിവാന് ഒരു ഗ്ലാസ് മ ദ്യം കൂടി ഒഴിച്ച് കൊടുത്തു……..
ശിവൻകുട്ടി അതും വലിച്ചു അകത്താക്കി… ഗ്ലാസ് അവളെ ഏൽപ്പിച്ചു…. അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു………
ശിവൻ ജോലിചെയ്യുന്ന ഓഫീസിൽ പാർട്ട് ടൈം ക്ലീനിങ് സ്റ്റാഫ് ആണ് റാണി….. ജോലിക്ക് വന്ന സമയം മുതൽ ശിവനുമായി റാണിക്ക് ഒരടുപ്പം ഉണ്ട്…. ആ അടുപ്പം ആണ് ഇന്ന് ഈ വിധത്തിൽ എത്തി നിൽക്കുന്നത്……
ഹേമ അടുത്ത വീട്ടിലെ ഷിനിചേച്ചിയുടെ കൂടെ ഹോസ്പിറ്റലിൽ തിരിച്ചു…
നേരത്തെ തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തതുകൊണ്ട് ഡോക്ടറേ കാണാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു… വിശദമായി തന്നെ ചെക്കപ്പ് നടത്തി….. ഹേമക്ക് ഓവർ ബിപി ആണ്….
ബോഡിയും കുറച്ചു വീക്ക് ആണ് അതുകൊണ്ട് അഡ്മിറ്റ് ആകുന്നതിനു ഡോക്ടർ നിർദേശിച്ചു… എന്നാൽ തനിയെ വന്നതിനാൽ ശിവൻകുട്ടിയോട് ചോദിക്കാതെ തീരുമാനം എടുക്കാൻ അവൾക്കു കഴിഞ്ഞില്ല…..
ശിവനെ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നില്ല…. ഹേമ വല്ലാത്ത അവസ്ഥയിലായി… ഞാൻ എന്തായാലും വീട്ടിൽ പോയിട്ട്… ഹസ്ബന്റുമായി നാളെ വന്നു അഡ്മിറ്റ് ആകാം ഡോക്ടർ……
ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം….
എന്നാലും ഹേമ ശിവൻകുട്ടിക്കു വിളിക്കുമ്പോൾ ഒന്നു ഫോൺ എടുത്താൽ എന്താ…ഒന്നാമത് ത നിങ്ങൾ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ….
അപ്പോൾ എന്തെങ്കിലും അത്യാവശ്യം വന്നു നീ ഒന്ന് വിളിച്ചാൽ അവൻ ഫോൺ എടുക്കാതിരുന്നാൽ എങ്ങനെ ശരിയാകും……. ഷിനി പരാതി പോലെ പറഞ്ഞു….
ഓവർടൈം വർക്കിന് നിൽക്കുന്നതല്ല ചേച്ചി ചിലപ്പോൾ ഫോൺ കയ്യിൽ ഉണ്ടായിരിക്കില്ല…. എന്തായാലും ഇന്നു വീട്ടിൽ പോയി എല്ലാം കെട്ടിപ്പെറുക്കി നാളെ തന്നെ വന്ന് അഡ്മിറ്റ് ആവാം …….
ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയിൽ കയറി രണ്ടുപേരും വീട്ടിലേക്ക് യാത്രയായി…….
പകുതിയിലേറെ ദൂരം പിന്നിട്ട കഴിഞ്ഞപ്പോഴാണ് എതിരെ വന്ന ലോറി ശക്തിയായി ഇടിച്ചു ഓട്ടോ തെറിപ്പിച്ചു…. ഫോട്ടോയിൽ നിന്നും ഷിനി പുറത്തേക്ക് തെറിച്ചു വീണു……..
പുറത്തേക്ക് വീണ ഹേമ ക്ക് ശക്തമായ അടിയേറ്റ് ബോധം പോയി…. ഡ്രൈവർ ആ സ്പോട്ടിൽ തന്നെ മരിച്ചു…
കണ്ടുനിന്നവർ എല്ലാം ഓടി കൂടി മൂന്നുപേരെയും ഹോസ്പിറ്റലിൽ എത്തിച്ചു… ഷിനിയുടെ കൈക്ക് ഒടിവും തലയ്ക്ക് പരിക്കും ഉണ്ടായിരുന്നു…..
ഹേമയുടെ നില വളരെ അധികം ഗുരുതരമായിരുന്നു…. അടിയുടെ ആഘാതത്തിൽ തന്നെ ബ്ലീഡിങ് ഗിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു…..
കുറെയേറെ ദിവസം ഐസിയുവിൽ ബോധമില്ലാതെ കിടന്നു….. കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഹേമ ഉറക്കെ ഉറക്കെ നിലവിളിച്ചു കരഞ്ഞു… ഒരുവിധം ഭേദമായ അവളെ വാർഡിലേക്ക് മാറ്റി …………..
ശിവൻകുട്ടി ഡോക്ടറുടെ ക്യാബിനിൽ ഇരുന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു…. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും പക്ഷേ ഈ ഒരു അവസരത്തിൽ നിങ്ങൾ കുറച്ചുകൂടി ആത്മധൈര്യം കാണിക്കണം…..
എങ്ങനെയാണ് ഡോക്ടർ ഞാൻ ആത്മധൈര്യം കാണിക്കേണ്ടത്.. എത്രയോ നാളത്തെ ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു ആ കുഞ്ഞ്…
അതും നഷ്ടപ്പെട്ടു അവൾ അരയ്ക്കു താഴോട്ട് തളർന്നു കിടക്കാനും തുടങ്ങി…..
കുഞ്ഞിനെ നഷ്ടപ്പെട്ട വിവരവും ഇനിമുതൽഅവൾ എഴുന്നേറ്റ് നടക്കില്ല എന്ന കാര്യവും ഞാൻ എങ്ങനെയാണ് ഡോക്ടർ അവളെ അറിയിക്കുന്നത്….
എന്തിനാണ് വിധി ഇത്രയും ക്രൂരമായി ഞങ്ങളോട് പെരുമാറുന്നത്……. ഒരു ഭ്രാന്തനെപ്പോലെ ശിവൻകുട്ടി പുലമ്പിക്കൊണ്ടിരുന്നു…….
വാർഡിലേക്ക് കൊണ്ടുവന്നു കിടത്തിയപ്പോൾ…… ആദ്യം ഹേമ ശിവൻകുട്ടിയെ ആണ് അന്വേഷിച്ചത്…
പക്ഷേ അവൻ ഡോക്ടറുടെ മുറിയിൽ ആണെന്ന് നഴ്സ് പറഞ്ഞു……..
കുറച്ചുനേരം കഴിഞ്ഞതും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ശിവൻകുട്ടി ഹേമയുടെ അടുക്കലേക്ക് വന്നു…. എന്തു പറഞ്ഞു ശിവേട്ട ഡോക്ടർ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ…..
ഒരു പൊട്ടി കരച്ചിൽ ആയിരുന്നു ശിവൻ കുട്ടിയുടെ മറുപടി ആ കുഞ്ഞു പോയി നമുക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ല….. ഹേമ ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ടു കരഞ്ഞു……..
നിനക്ക് ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ല… ഹെമേ…….. അത് പറഞ്ഞു ശിവൻ കുട്ടി എഴുനേറ്റു പുറത്തേക്കു പോയി…….
ഇതിലും ഭേദം ഞാൻ മരിക്കാൻ മരിക്കുന്നതായിരുന്നു….എന്റെ ഈശ്വരാ.. ഇങ്ങനെ ഒരു വിധി…..
ഏകദേശം മൂന്നു മാസത്തോളം ഹേമയ്ക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു…. ഈ സമയത്തൊക്കെ അവളുടെ കാര്യങ്ങൾ നോക്കുന്നതിനു വേണ്ടി ശിവൻകുട്ടി അവിടെ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയിരുന്നു…
വല്ലപ്പോഴും മാത്രം അവളെ സന്ദർശിക്കുന്ന ഒരു സന്ദർശകനായി മാറിയിരുന്നു ശിവൻകുട്ടി…
ശിവൻ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ എല്ലാം തന്നെ ഹേമക്കും മനസ്സിലാക്കുന്നു ഉണ്ടായിരുന്നു പക്ഷേ അവൾക്ക് കണ്ണുനീർ പൊഴിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല…….
അവളോടൊപ്പം യാത്ര ചെയ്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറഞ്ഞ് ഷിനി ചേച്ചി പോലും അവളെ ഒറ്റപ്പെടുത്തി…………
ഹോസ്പിറ്റലിൽ നിന്നും ഹോംനേഴ്സ് തന്നെയാണ് ഒരു വണ്ടി ഏർപ്പാടാക്കി ഹേമയെ വീട്ടിലേക്ക് കൊണ്ടു വന്നത് അതിനുള്ള കാശൊക്കെ ശിവൻകുട്ടി നേരത്തെ നൽകിയിരുന്നുവെങ്കിലും
അയാൾ ഹോസ്പിറ്റലിലേക്ക് ഒന്ന് വരുന്നതിന് പോലും ഉത്സാഹം കാണിച്ചിരുന്നില്ല………
അയാളുടെ ജീവിതത്തിൽ താൻ തികച്ചും ഒരു അധികപ്പറ്റാണ് എന്ന് ഹേമ ഇതിനോടകം തന്നെ മനസ്സിലാക്കി എങ്കിലും അവൾക്ക് പ്രതികരിക്കാനോ എന്തെങ്കിലും പറയുന്നതിനു കഴിഞ്ഞില്ല……..
ഓർമകളുടെ ഓളങ്ങളിൽ പെട്ട് ഒഴുകിക്കൊണ്ടിരുന്ന ഹേമയുടെ അടുത്തേക്ക് രാജി വന്നു….
എന്തിനാ ചേച്ചി പിന്നെയും പിന്നെയും ഇങ്ങനെ ഓരോന്ന് ആലോചിച്ചു സ്വയം നീറിക്കൊണ്ടിരിക്കുന്നത്…
ഈ ജീവിതം ഒന്ന് അവസാനിപ്പിക്കാൻ എന്നെ ഒന്ന് സഹായിക്കാമോ രാജി ഒരു സഹോദരിയെ പോലെ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്…………….
നിന്നോട് പോലും പലപ്പോഴും അയാൾ മോശമായി പെരുമാറാൻ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എന്തുകൊണ്ടോ നിന്നെ അയാൾക്ക് ഭയമാണ്….
അത് മറ്റൊന്നും കൊണ്ടല്ല ചേച്ചി ഞാൻ ഇതിനുമുമ്പ് ഹോം നേഴ്സ് ആയി നിന്നത് ഒരു റിട്ടയേഡ് പോലീസ് ഓഫീസറുടെ വീട്ടിലാണ്… അവിടത്തെ സാറാണ് എന്നെ ഇവിടേക്ക് പറഞ്ഞയച്ചത്…..
എന്നോട് എന്തെങ്കിലും മോശമായി പെരുമാറാൻ വന്നാൽ അയാളെ ഞാൻ അകത്താക്കും അതിന്റെ പേടി കാണും………..
അന്നും പതിവു പോലെ മൂക്കറ്റം കുടിച്ചു കൊണ്ടാണ് ശിവൻകുട്ടി വീട്ടിലേക്ക് വന്നത്… പക്ഷേ ഇന്ന് യോടൊപ്പം ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു…..
വീട്ടിൽ വന്നതിനു ശേഷവും സുഹൃത്തും ശിവൻകുട്ടിയും കൂടി ആവശ്യത്തിൽ കൂടുതൽ കഴിച്ചു…. ശിവൻകുട്ടി ബോധം മറഞ്ഞു കിടക്കുന്ന സമയത്താണ് സുഹൃത്ത്…
ഹേമയും രാജിയും കിടക്കുന്ന മുറിയിലേക്ക് വന്നത്…… വന്നപാടെ തന്നെ ഹേമയുടെ അടുത്തായി നിലത്ത് പാലിച്ചു കിടക്കുന്ന രാജിയുടെ അടുത്തേക്ക് വന്നു അവളെ കടന്നുപിടിച്ചു…
ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ് രാജി ബഹളം വയ്ക്കാനും അയാളെ അടിക്കാൻ തുടങ്ങി..
അവളുടെ എതിർപ്പുകളെ എല്ലാം അയാൾ അവഗണിച്ചുകൊണ്ട് അവരുടെമേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടേയിരുന്നു…..
ക്ഷേമ ഉറക്കെ ഉറക്കെ അലറി വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു..
ഒടുവിൽ.. ശിവൻ കുട്ടിയെ ഭയന്ന് തലയിണക്കടിയിൽ വച്ചിരുന്ന വാക്കത്തി എടുത്ത് രാജി അയാളെ ആഞ്ഞുവെട്ടി…….
എന്നിട്ടും കൈമാറാതെ അവൾ പുറത്തേക്ക് വന്ന് കുടിച്ച് ബോധമില്ലാതെ കിടക്കുന്ന ശിവൻകുട്ടിയും വെട്ടിക്കൊന്നു……… അങ്ങനെ ശിവൻകുട്ടിയും സുഹൃത്തും മരണപെട്ടു….
മുഖത്ത് ചോ രപ്പാടുകൾ ഉം കയ്യിൽ വാക്കത്തി യുമായി രാജീ ഹേമയുടെ അടുത്തേക്ക് ചെന്നു…
എന്നോട് ക്ഷമിക്കൂ ചേച്ചി എന്റെ മാനം രക്ഷിക്കാൻ എനിക്ക് ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല……
അയാളെയും കൂടി എനിക്ക് കൊല്ലേണ്ടി വന്നു ഇനി അയാൾ മറ്റൊരു പെണ്ണിനോടും ഈ രീതിയിൽ പെരുമാറാതെ ഇരിക്കട്ടെ…..
എന്നെയും കൂടി ഒന്നു കൊന്നു തരുമോ രാജി എന്നെ ഈ അവസ്ഥയിൽ നിന്നും നീയൊന്നു രക്ഷപ്പെടുത്തു……….
രാജി പതിയെ ഹേമയുടെ അടുത്തായി വന്നിരുന്നു….. എനിക്ക് അമ്മ ഇല്ല ചേച്ചി ഞാൻ ഒരു അനാഥാലയത്തിലാണ് വളർന്നത് എനിക്ക് ഇവിടെ വന്നപ്പോൾ ഒരു അമ്മയെയും ചേച്ചിയെയും കിട്ടിയ സന്തോഷം ആയിരുന്നു….
പക്ഷേ ചേച്ചി ദുഃഖിക്കുന്ന അത് കാണുമ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്……
ഞാൻ ചേച്ചിയെയും രക്ഷപ്പെടുത്താം എന്നും പറഞ്ഞുകൊണ്ട് രാജി തലയണ എടുത്ത് ഹേമയുടെ മുഖത്തേക്ക് അമർത്തിപ്പിടിച്ചു….
കുറച്ചുനേരം അമർത്തിപ്പിടിച്…. ചേച്ചിയും രക്ഷപ്പെടു….. ഇനിയും ഇങ്ങനെ കിടന്നു കഷ്ടപ്പെടേണ്ട……………….
ചേച്ചിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്………..ഹേമയുടെ നെറുകയിൽ ഒരു മുത്തം നൽകി രാജി……….
ഒരു കൊലപാതകിയായി ജീവിച്ചിരിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല ചേച്ചി അതുകൊണ്ട് ഞാനും പോവുകയാണ്……….
ഒരു സാരിത്തുമ്പിൽ രാജി തന്റെ ജീവിതം അവസാനിപ്പിച്ചു………..