(രചന: മഴമുകിൽ)
“”””കയ്യിൽ കിട്ടിയ ചുരിദാർ എടുത്തു ധരിച്ചു. മുടി വാരി ഒതുക്കിവച്ചു ക്ലിപ്പ് ഇട്ടു… നെറ്റിയിൽ ചെറിയ പൊട്ടും കുത്തി…..മണിക്കുട്ടി മുറിക്കു പുറത്തേക്കു വന്നു “”””
“”””കാണാൻ പൊൻകതിരിന്റെ നിറമാണ് മണിക്കുട്ടിക്ക്…… അവളുടെ അച്ഛൻ കൃഷ്ണവർമ്മയെ പോലെ… അമ്മ സുജാതയും അതി സുന്ദയിരുന്നു… ആ ശരീര സൗന്ദര്യം മുഴുവനും മണിക്കുട്ടിക്ക് കിട്ടിയിട്ടുണ്ട്..
മണിക്കുട്ടി കുഞ്ഞായിരിക്കുമ്പോൾ ഒരു ആക്സിഡന്റിൽ അവൾക്കു അച്ഛനും അമ്മയും നഷ്ടപ്പെട്ടു.. അച്ഛമ്മയുടെയും ചെറിയമ്മയുടെയും കൂടെയാണ് മണിക്കുട്ടിയുടെ ജീവിതം.””””
“””ഓ… കഴിഞ്ഞില്ലേ കെട്ടിലമ്മേടെ ഒരുക്കം… ഒന്ന് വേഗം വരുന്നുണ്ടോ ഉമ്മറത്തേക്ക്…””‘
””അവൾ വന്നോളും ഭാനു നീ അങ്ങോട്ട് ചെല്ലു “””
“””ചായയുമായി ഉമ്മറത്തേക്ക് വരുമ്പോൾ ഒരു കുഞ്ഞിന്റെ ചിണുങ്ങൽ കേട്ട് മണിക്കുട്ടിയുടെ കാലുകൾക്ക് വേഗതയേറി… അവൾ ഉമ്മറത്ത് എത്തുമ്പോൾ ഒരു ചെറുപ്പക്കാരന്റെ നെഞ്ചോട് ഒട്ടി ഏകദേശം ഒരു വയസ് പ്രായമായ ഒരു ആൺകുഞ്ഞു….
ഒറ്റനോട്ടത്തിൽ തന്നെ ഓമനത്തം തോന്നും…. കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ആ ചെറുപ്പക്കാരൻ നോക്കുണ്ടുണ്ട്..
ചായയുടെ ട്രെ ടീപോയിൽ വച്ചു ആ കുഞ്ഞിന്റെ നേരെ കൈകൾ നീട്ടി… കുഞ്ഞു വേഗം അവളുടെ നേരെ ചാടി അവളുടെ തോളിൽ ചേർന്നു കിടന്നു..
ചെറുപ്പക്കാരൻ മണിക്കുട്ടിയെ നോക്കി ഹൃദ്യമായി ചിരിച്ചു.. കൂട്ടത്തിലെ പ്രായമായ ആൾ മണിക്കുട്ടിയെ അയാൾക്ക് പരിചയ പെടുത്തി… ഇതാണ് ഹരിശങ്കർ. എഞ്ചിനീയർ ആണ്..
ഭാര്യ മരിച്ചതിനു ശേഷം ഇനി ഒരു വിവാഹം വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് അമ്മയും മരിച്ചു.. ഇപ്പോൾ ഹരിയും കുഞ്ഞും മാത്രമായി…..
കുഞ്ഞിനെ നോക്കാൻ ആണ് കല്യാണം കഴിക്കുന്നത് എന്ന് വിചാരിക്കരുത്.. ഇപ്പോൾ ഹരി ശെരിക്കും ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ട്..
അതുകൊണ്ടാണ് ഈ ആലോചനയുമായി വന്നത്… പക്ഷെ ഇവിടുത്തെ കുട്ടിക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും നിർബന്ധിക്കില്ല…
ആ കുട്ടിക്ക് ഇഷ്ട്ടം ആണെങ്കിൽ നമുക്ക് ഈ ആലോചനയും ആയിട്ട് മുന്നോട്ടു പോകാം..””””
“””എനിക്ക് ആ കുട്ടി….””‘
“””പേരറിയില്ല…ഒന്ന് സംസാരിച്ചാൽ കൊള്ളാമായിരുന്നു……ഹരി പറഞ്ഞു “”
“”അവളുടെ പേര് മഹാലക്ഷ്മി എന്നാണ്…. വീട്ടിൽ മണിക്കുട്ടി എന്ന് വിളിക്കും……””
“”മണിക്കുട്ടി… ഒന്ന് ഇത്രേടം വരൂ……
അമ്മാവന്റെ വിളികേട്ട് മണിക്കുട്ടി കുഞ്ഞുമായി ഉമ്മറത്തെത്തി…..””
“”ഹരിക്കു നിന്നോട് എന്തോ സസംസാരിക്കാൻ ഉണ്ട്…… ഞങ്ങൾ അകത്തിരികാം.. നിങ്ങൾ സംസാരിച്ചിട്ടുവരു…… എല്ലാപേരും വീടിനുള്ളിലേക്കു കയറി….”””
“”മണിക്കുട്ടി വരൂ.. നമുക്ക് പുറത്തേക്കു നിൽക്കാം….. മണിക്കുട്ടി അയാൾക്ക് പിന്നാലെ നടന്നു……”””
“”കണിക്കൊന്ന മരത്തിന്റെ ചോട്ടിൽ ഹരിക്കൊപ്പം കുഞ്ഞുമായി നിൽക്കുമ്പോൾ അവളുടെ മനസ് ശാന്തമായിരുന്നു….. കുഞ്ഞിനെ മാറോടു ചേർത്തു അവൾ ഹരിക്കു മുന്നിൽ നിന്നു……””
“””എനെക്കുറിച്ചു മണിക്കുട്ടി ക്കു എന്തെങ്കിലും അറിയാമോ.. ഞാൻ ഹരിശങ്കർ….ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്.. വിവാഹം കഴിഞ്ഞു ഒന്നര വർഷമായി. മോനു രണ്ടു മാസം ഉള്ളപ്പോൾ പെട്ടെന്ന് സേതുവിന് വയ്യാതായി..
ഒരുദിവസം തളർന്നു വീണു. ഹോസ്പിറ്റലിൽ എത്തിച്ചു എന്തൊക്കെയോ ടെസ്റ്റുകൾ ഒടുവിൽ അസുഖം കണ്ടുപിടിക്കും മുൻപേ അവൾ എന്നെവിട്ടുപോയി.
ഇപ്പോൾ എനിക്ക് കൂട്ട് മോനും അവനും ഞാനും. അങ്ങനെ ഉള്ള ഒരിടത്തേക്കാണ് ഞാൻ ഇപ്പോൾ മണിക്കുട്ടിയെ കൂടി ക്ഷണിക്കുന്നത്….
മണിക്കുട്ടിയുടെ എല്ലാ കാര്യവും ബ്രോക്കർ പറഞ്ഞു അറിയാം… വലിയ വാഗ്ദാനം ഒന്നുമില്ല തരാൻ ഈ നെഞ്ചിലെ ശ്വാസം നിലക്കും വരെ നോക്കിക്കൊള്ളാം… ആലോചിച്ചു ഒരു തീരുമാനം അറിയിച്ചാൽ മതി…”””
“””എന്നാൽ ഞാൻ ഇറങ്ങട്ട.. തീരുമാനം എന്തായാലും അറിയിക്കാം അതിനു മടി വിചാരിക്കേണ്ട……..”””
“””കുഞ്ഞു അപ്പോഴേക്കും മണിക്കുട്ടിയുടെ തോളിൽ കിടന്നുറങ്ങി….അവനെ ഹരി അടർത്തി എടുക്കുമ്പോൾ മണിക്കുട്ടിക്ക് എന്തോ വല്ലാത്ത വേദന…. തോന്നി..”””
“”” നിർബന്ധിക്കില്ല…. ആലോചിച്ചു തീരുമാനം അറിയിച്ചാൽ മതി…..അതും പറഞ്ഞു ഹരി അവിടെ നിന്നു പോയി…”””
“””വീട്ടിലെത്തിയ ഹരിയെ കാത്തു അമ്മായിയും മകൾ ഗൗരിയും ഉണ്ടായിരുന്നു . ഹരിയേട്ടൻ ഇന്നും പെണ്ണുകാണലിനു പോയതായിരിക്കും അല്ലെ…
ഇതെങ്കിലും നടക്കുവോ ഹരിയേട്ടാ…. എത്ര നാളായി ഈ പരിപാടി തുടങ്ങിയിട്ട്….ഗൗരിയുടെ ചോദ്യത്തിലെ പരിഹാസം ഹരി തിരിച്ചറിഞ്ഞു “””
“””ഇതു ചിലപ്പോൾ നടക്കും അമ്മായി ആ കുട്ടിയുടെ തീരുമാനം ചിലപ്പോൾ അനുകൂലം ആകും…””‘
“””അകത്തേക്ക് പോയാ ഹരിയെ കത്തുന്ന കണ്ണുകളോടെ ഗൗരി നോക്കി.. ഇല്ല ഹരിയേട്ടാ നിങ്ങളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…
അതിനു വേണ്ടി അല്ല ഞാൻ ഇത്രയും കഷ്ടപ്പെട്ടു നിങ്ങളുടെ ഭാര്യയെ ഒഴിവാക്കിയത്.. അവൾക്കു കഴിക്കാൻ കൊടുക്കുന്ന ഭക്ഷണത്തിൽ പതിയെ പതിയെ മനുഷ്യ ശരീരത്തെ കീഴടക്കാൻ പോന്ന വി ഷം നൽകി..
ഒടുവിൽ അവളെ അങ്ങ് മുകളിലേക്കു അയച്ചത്.. ഇനി ഞാൻ അല്ലാതെ മറ്റൊരുത്തിയെ നിങ്ങൾ താലി കെട്ടാൻ ഞാൻ അനുവദിക്കില്ല… എന്റെ സ്ഥാനത്തേക്കു ഞാൻ മറ്റാരെയും കടന്നുവരാൻ സമ്മതിക്കില്ല.. അതും പറഞ്ഞു ഗൗരി അകത്തേക്ക് പോയി..
“””എന്റെ കൃഷ്ണ…. ഇതെന്തൊരു പരീക്ഷം ആണ്…… ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലല്ലോ…. ആ കുഞ്ഞിന് ഒരു അമ്മയാകാൻ എനിക്ക് കഴിയുമോ…….. ചെറിയമ്മയുടെ ആട്ടും തുപ്പും എത്രയെന്നു വച്ചാ സഹിക്കുന്നെ..
മുത്തശ്ശിയുടെ കാലം കഴിഞ്ഞാൽ പിന്നെ.. തനിക്കെന്നു പറയാൻ ആരും ഇല്ല.. വിധി ഇനി എന്തൊക്കെ ആണ് കരുതി വച്ചേക്കുന്നത് എന്തായാലും അനുഭവിക്കാം….. ഓരോന്ന് ഓർത്തു മണിക്കുട്ടി നിദ്രയെ പുൽകി.””‘
“””രാവിലെ നേരത്തെ ഉണർന്നു കൃഷ്ണന്റെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു.. മനസിനും ശരീരത്തിനും വല്ലാത്ത കുളിർമ അനുഭവപ്പെട്ടു.. കുറച്ചു നേരം ധ്യന മണ്ഡപത്തിൽ ഇരുന്നു.. കീർത്തനം ചൊല്ലി…
മനസ്സിൽ നിന്നും ആശങ്കകള് എല്ലാം വിട്ടകന്നു…. നേരെ വീട്ടിലേക്കു വന്നു വിവാഹത്തിന് സമ്മതം അറിയിച്ചു…. മുത്തശ്ശി ഉൾപ്പെടെ എല്ലാപേർക്കും അത്ഭുതം ആയിരുന്നു….”””
“””സമ്മതം അറിയിച്ചുടനെ ചുരുങ്ങിയ ചിലവിൽ കാര്യങ്ങൾ ചെയ്യുവാൻ ചെറിയമ്മക്കു ഉത്സാഹം കൂടി.. പൊന്നും പണവും ഒന്നും ചോദിച്ചില്ല..
ആളും ആർഭാടവും ഒന്നുമില്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ചടങ്ങുകൾ…..
അമ്മാമ്മയും ചെറിയമ്മയും മുത്തശ്ശിയും മക്കളും മാത്രെ ഉണ്ടായിരുന്നുള്ളു ബന്ധുക്കൾ ആയിട്ട്………””””
“””വീതികുറഞ്ഞ ചെറിയ കസവു മുണ്ടും നേരിയതും കയ്യിൽ മുത്തശ്ശി തന്ന ഓരോ വള, കഴുത്തിൽ ഒരു കാശ് മാല, കാതിൽ മുത്ത് ജിമ്മിക്ക….. കാലിൽ വെള്ളി പാദസരം… കഴിഞ്ഞു മണിക്കുട്ടിയുടെ ഒരുക്കം……
രജിസ്റ്ററിൽ ഒപ്പ് വയ്ക്കുമ്പോൾ ഒരു വേള ഹരിയുടെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകളിലെ ഭാവം വേർതിരിച്ചറിയാൻ കഴിഞ്ഞില്ല….
കാലിൽ തൊട്ടു അനുഗ്രഹം വാങ്ങും നേരം അമ്മാവന്റെ കണ്ണുകൾ കലങ്ങിയിരുന്നു… ചെറിയമ്മക്ക് ഒരു ഭാരത്തെ ഒഴിപ്പിച്ച സന്തോഷം ആയിരുന്നു.
മുത്തശ്ശി കെട്ടിപിടിച്ചു കരഞ്ഞു….. എവിടെ ആയാലും എന്റെ കുട്ടി നന്നായി വരും.. അതിനു മുത്തശ്ശിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും… മോൾ സന്തോഷത്തോടെ പൊയ്ക്കോ… നെറുകിൽ ചുണ്ട് ചേർത്തു……..””””
“”””പഴമ ഒട്ടും ചോരാത്ത ഒരു ചെറിയ നാലുകെട്ടു…അതിനു മുന്നിൽ കാർവന്നു നിന്നു. ഹരികുഞ്ഞുമായി ഇറങ്ങി കൂടെത്തന്നെ മണിക്കുട്ടിയും. അവളെ സ്വീകരിക്കാൻ ഹരിയുടെ അച്ഛൻ പെങ്ങളും മകളും കൂടെ ഉണ്ടായിരുന്നു…..
അമ്മായി നൽകിയ നിലവിളക്കും കയ്യിൽ വാങ്ങി മണിക്കുട്ടി വലതുകാൽ വച്ചു അകത്തേക്ക് കയറി.. അമ്മായിയുടെ മുഖത്തു നിറഞ്ഞ സന്തോഷം ആയിരുന്നെങ്കിൽ മകൾ ഗൗരിയുടെ കണ്ണുകളിൽ കനൽ എരിയുകയായിരുന്നു….””””
“””മോൾ ആ വിളക്ക് പൂജമുറിയിൽ വച്ചേക്കു…… അമ്മായി പറഞ്ഞത് കേട്ട് മണിക്കുട്ടി വിളക്ക് പൂജാ മുറിയിൽ കൊണ്ടുവച്ചു……”””
“””ചടങ്ങുകൾ ഒന്നും തെറ്റിക്കേണ്ട… അമ്മായി രണ്ടുപേർക്കും മധുരം നൽകി…. മോൾ ഹരിയുടെ മുറിയിൽ പോയി ഈ വേഷം ഒക്കെ മാറു.. അവിടെ മോൾക്ക് ഉടുത്തു മാറാൻ ഉള്ളത് ഹരി വാങ്ങി വച്ചിട്ടുണ്ട്…..”””
“””ഗൗരി.. നീ മണിക്കുട്ടിക്ക് ഹരിയുടെ മുറി ഒന്ന് കാട്ടി കൊടുക്ക്…..”””
“””ഗൗരി മണിക്കുട്ടിയെയും കൂട്ടി ഹരിയുടെ മുറിയിലേക്ക് പോയി…..”””
“””ഇയാൾ എന്താ ഹരിയേട്ടൻ രണ്ടാം കെട്ടായിട്ടും വിവാഹത്തിന് സമ്മതിച്ചത് അതും ഒരു കൊച്ചു കൂടി ഉള്ളോരാളെ…… മൊതല് കണ്ടു വന്നതാകും അല്ലെ…….എനിക്ക് ഹരിയേട്ടനെ ഇഷ്ട്ടം ആയിരുന്നു.
ഇപ്പോൾ ഈ വിവാഹം നടന്നില്ലായിരുന്നു എങ്കിൽ ഞാൻ ഹരി ഏട്ടനെ എന്ത് ത്യാഗം സഹിച്ചും സ്വന്തമാക്കുമായിരുന്നു.. അതിനിടയിൽ ആണ് ഇയാൾ വന്നത്.. തടസമായി… ഇപ്പോഴും എന്റെയാണ് ഹരിയേട്ടൻ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും..”””
“”മണിക്കുട്ടി ശ്വാസം വിലങ്ങി നിന്നു ഗൗരിയുടെ സംസാരത്തിൽ … അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി…..”””
“”” ഗൗരി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി..””
“”ഹരി ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങുമ്പോൾ. മുറിയിൽ മണിക്കുട്ടി.. ഹരി വേഗം തോർത്ത് കൊണ്ട് ദേഹം മറച്ചു. തനിക്കുള്ള ഡ്രസ്സ് ആ ഡ്രയിൽ ഉണ്ട്…
പാകം ആണോന്നറിയില്ല ഏകദേശം അളവിൽ വാങ്ങിയതാ… കണക്കല്ലെങ്കിൽ വേറെ നോക്കാം… ധാവണിയും ,ചുരിദാറും ആണ് കൂടുതൽ.. പിന്നെ സാരിയും….
താൻ ഫ്രഷ് ആയിട്ടു വാ..കയ്യിൽ ആദ്യം തടഞ്ഞ ദാവണിയുമായി മണിക്കൂട്ടി ഫ്രഷ് ആകാൻപോയി… ഗോവണി ഇറങ്ങി താഴേക്കു വന്ന മണിക്കുട്ടിയെ ഗൗരി അസൂയയോടെ നോക്കി.. നെറ്റിയിൽ ഒരു നുള്ള് സിന്ദൂരം അല്ലാതെ ഒരു പൊട്ടുപോലും തൊട്ടിട്ടില്ല…
പാദസരത്തിന്റെ കിലുക്കം കേട്ട് ഹരിയും ആ ഭാഗത്തേക്ക് നോക്കുമ്പോൾ ദാവണിയിൽ അതി സുന്ദരിയായി മണിക്കുട്ടി…….. ഹരി വേഗം നോട്ടം മാറ്റി….. ഗൗരി അത് ശ്രദ്ധിച്ചു……
പെട്ടെന്ന് കുഞ്ഞു ഉണർന്നു കരഞ്ഞതും ഹരി കുഞ്ഞിനെ എടുക്കാൻ എഴുനേറ്റു…””””
“””ഹരിയേട്ടൻ കഴിക്കു.. ഞാൻ മോനെ എടുത്തോളാം… അവൾ വേഗം തൊട്ടിലിൽ കിടന്ന കുഞ്ഞിനെ എടുത്തു.. മാറോടു ചേർത്തു…. “””
“”അമ്മായി മോനു കൊടുക്കാൻ ഉള്ള പാല്…….””
“”അടുക്കളയിൽ വച്ചിട്ടുണ്ട് മോൾ കഴിക്കാൻ ഇരിക്ക് അമ്മായി എടുത്തിട്ടു വരാം…….”””
“””മണിക്കുട്ടി കുഞ്ഞുമായി ഹരിയുടെ അടുത്തായി കഴിക്കാൻ ഇരുന്നു… അമ്മായി നൽകിയ പാൽ കുപ്പി കുഞ്ഞിന് ശ്രദ്ധയോടെ നൽകി.. അവളുടെ ഓരോ പ്രവർത്തിയും ഹരിയിൽ സന്തോഷം നിറച്ചു…..”””
മോൾക്ക് കുഞ്ഞിനെ നോക്കാൻ ഒക്കെ നല്ലോണം അറിയാല്ലോ.. കുഞ്ഞിലേ ചെറിയമ്മയുടെ കുട്ടികളെ ഒക്കെ എടുത്തും കഴിപ്പിച്ചും എനിക്ക് ശീലം ഉണ്ട്….
“””രാത്രിയിൽ അമ്മായി നൽകിയ പാൽ ഗ്ലാസും ആയിട്ട് ചെല്ലുമ്പോൾ അവളുടെ ഉള്ളം വല്ലാതെ തുടികൊട്ടി….””
“”പാലുമായി കയറിവരുന്ന മണിക്കുട്ടിയെ ഹരി കൗതുകത്തോടെ നോക്കി….. മണിക്കുട്ടി ഹരിക്കു നേരെ നീട്ടിയ പാൽ ഗ്ലാസ് കയ്യിൽ വാങ്ങി മേശമേൽ വച്ചു… മണിക്കുട്ടിയുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി.”””
“”ഹരിയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ മണിക്കുട്ടി ഒന്ന് ഞെട്ടി… അവനെ നോക്കി…””
“”താൻ പേടിക്കേണ്ട…. നമുക്ക് ആദ്യം പരസ്പരം മനസിലാക്കി നല്ല സുഹൃത്തുക്കൾ അതിനു ശേഷം തനിക്കും പൂർണ്ണ സമ്മതമാണ് എന്നുതോന്നുമ്പോൾ നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആകും എല്ലാ അർഥത്തിലും…. അതുവരെ നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും….”””
“”ഹരിയേട്ടാ ഞാൻ ഒന്ന് ചോദിച്ചാൽ ഹരിയേട്ടന് ദേഷ്യം തോന്നുമോ…””
“”താൻ ചോദിക്കെടോ…
അത് ഗൗരിക്ക് ഹരിയേട്ടനോട് എന്തെങ്കിലും പ്രതേക ഇഷ്ട്ടം ഉണ്ടായിരുന്നോ..
മണിക്കൂട്ടിയുടെ ആ ചോദ്യം കേട്ട് ഹരി പെട്ടെന്നുണ്ടായ ഞെട്ടൽ മറച്ചു പിടിച്ചു.. മണിക്കുട്ടിക്ക് അങ്ങനെ തോന്നാൻ എന്താണ് കാരണം…'”
“””എന്നോട് ഗൗരി ചോദിച്ചു ഹരിയേട്ടന്റെ സ്വത്തു കണ്ടാണോ കുഞ്ഞുള്ള ഏട്ടനെ കെട്ടിയതെന്നു…..അതുപോലെ ഏട്ടനെ നോക്കുമ്പോൾ ആ കുട്ടിയുടെ മുഖഭാവം അതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നി……””
“”അവളുടെ മനസ്സിൽ അങ്ങനെ ഒരു “”ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ ഞാൻ ഒരിക്കലും അവളെ അങ്ങനെ കണ്ടിട്ടില്ല…. അത് പല പ്രാവശ്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്… ഇപ്പോൾ തന്നെ നേരം ഒരുപാട് ആയി. മണിക്കുട്ടി കിടന്നോളു…””
“””മണിക്കുട്ടി കട്ടിലിൽ നിന്നൊരു ഷീറ്റ് എടുത്തു നിലത്തു വിരിച്ചു കൂടെ ഒരു പില്ലോയും.. ഇതെന്താ കാണിക്കുന്നേ..
എന്റൊപ്പം ഈ കട്ടിലിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ടോ മണിക്കുട്ടിക്ക്… എന്നെ വിശ്വാസം ഇല്ലെങ്കിൽ ഞാൻ പുറത്തു പോയി കിടക്കാം…. ഹരി പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതുംമണിക്കുട്ടി അവന്റെ കയ്യിൽ കടന്നു പിടിച്ചു..
വേണ്ട ഹരിയേട്ടാ സോറി. ഞാൻ ഇവിടെ കട്ടിലിൽ കിടക്കാം…… അവൾ വേഗം കുഞ്ഞിനൊപ്പം ചേർന്നു കിടന്നു.. തൊട്ടു അടുത്തായി ഹരിയും…. മണിക്കുട്ടിക്ക് വെപ്രാളം തോന്നി.. തന്നെ താലികെട്ടി സ്വന്തം ആക്കിയ ആൾ…..”””
“””രാവിലെ ഹരി ഉണരുമ്പോൾ കുഞ്ഞിനെ മാറോടു ചേർത്തു കിടക്കുന്ന മണിക്കുട്ടിയെ ആണ് കണ്ടത്.. ഹരി അവളെ തന്നെ നോക്കി നിന്നു… കണം കാലിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന പാദസരത്തിൽ നോക്കി…. ചുണ്ടിൻ കോണിൽ ഊറിയ പുഞ്ചിരി മറച്ചു ഫ്രഷ് ആവാൻ “””..പോയി..
“”ഹരി ഫ്രഷ് ആയി വരുമ്പോൾ മണിക്കുട്ടി എഴുനേറ്റു…. ഹരിയേട്ടൻ നേരത്തെ ഉണർന്നോ.. എന്താ എന്നെ വിളിക്കാഞ്ഞേ…
താൻ ഉറങ്ങുന്ന കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല….. കുഞ്ഞിന്റെ സൈഡ് ൽ തലയിണ വച്ചു കിടത്തി മണിക്കുട്ടി ഫ്രഷ് ആയി വന്നു…….”””
“””ദിവസങ്ങൾ കടന്നുപോകും തോറും ഹരിയും മണിക്കുട്ടിയും തമ്മിലുള്ള അകലം കുറഞ്ഞു വന്നു….പരസ്പരം ഉള്ള നോട്ടത്തിലൂടെയും ചെറിയ സ്പർശനത്തിലൂടെയും ഇരുവരും പ്രണയം കൈമാറി.. കുഞ്ഞിനും എന്തിനും മണിക്കുട്ടി മതി…….
ഇടയ്ക്കിടയ്ക്ക് ഗൗരി അവിടേക്കു വരും…. രണ്ടുദിവസം തങ്ങും അപ്പോഴൊക്കെ മണിക്കുട്ടിയെ എന്തെങ്കിലുമൊക്കെ പറഞ്ഞു… വേദനിപ്പിക്കും…. അവൾ അതൊന്നും കാര്യമാക്കിയില്ല…”””
“””പതിവുപോലെ ജോലികൾ ഒതുക്കി മണിക്കുട്ടി മുറിയിലേക്ക് വരുമ്പോൾ ആണ്… കുഞ്ഞിന്റെ കളിപ്പാട്ടത്തിലെ ബാറ്ററിയിൽ ചവിട്ടി പെട്ടെന്ന് മറിഞ്ഞു വീണു…..
ഹരി പിടിക്കാൻ നോക്കി എങ്കിലും മണിക്കുട്ടി അതിനു മുൻപേ നിലവിളിയോടെ നിലത്തേക്ക് വീണിരുന്നു .
വീഴ്ചയിൽ അവളുടെ ഇടുപ്പും കാലുകളും ഇടിച്ചു…… എഴുന്നേൽക്കാൻ നോക്കിയെങ്കിലും അതിനു കഴിഞ്ഞില്ല. ഹരി അവളെ ഇരുകയ്യിലും കോരി എടുത്തു ബെഡിൽ കിടത്തി….
ശ്രദ്ധിക്കണ്ടേ മണിക്കുട്ടി…… ഇതിപ്പോ നല്ല വീഴ്ചയാ.. ഹോസ്പിറ്റലിൽ പോകണോ…. വേണ്ട ഹരിയേട്ടാ… കുഴപ്പം ഇല്ല….”””
“””താൻ അതൊക്കെ പറയും… എവിടെ നോക്കട്ടെ……””
സാരമില്ല… ഹരിയേട്ടാ…….
ഹരി നിർബന്ധിച്ചു അവളെ ചരിച്ചു കിടത്തി… ഇടുപ്പ് ഭാഗത്തെ സാരീ നീക്കുമ്പോൾ … വീഴ്ചയിൽ ഇടുപ്പ് ചതഞ്ഞു ചുമന്നിരിക്കുന്നു ഹരി വേഗം മൂവിന്റെ സ്പ്രേ എടുത്തു മുറിവിൽ അടിച്ചു…..
ഹരിയുടെ കണ്ണുകൾ അറിയാതെ അവളുടെ അണി വ യറിലും പൊ ക്കിൾ ചുഴിയിലും ചെന്നു നിന്നു…… അറിയാതെ ഹരിയുടെ കയ്യ്… മണിക്കുട്ടിയുടെ വ യറിനെ തലോടി…..”””
“””മണിക്കുട്ടി ആദ്യം ഹരിയുടെ പ്രവർത്തിയിൽ ഞെട്ടി എങ്കിലും എപ്പോഴൊക്കെയോ അവളും ആഗ്രഹിച്ചിരുന്നു ഹരിയുടെ സ്നേഹത്തോടെ ഉള്ളൊരു തലോടൽ..”””
“””പെട്ടെന്ന് ഹരി കൈ പിൻവലിച്ചു…. സോറി മണിക്കുട്ടി.. ഞാൻ…..
മണിക്കുട്ടിയുടെ മുഖം അപ്പോൾ നാണത്താൽ ചുമന്നു….അവൾ തന്റെ കൈകൾ നീട്ടി ഹരിയെ തന്നിലേക്ക് ക്ഷണിച്ചു….
ഹരി പതിയെ അവളുടെ മുഖത്തേക്ക് മുഖം ചേർത്തു പതിയെ മണിക്കുട്ടിയുടെ ചുണ്ടുകളിൽ ചുംബിച്ചു……
ആദ്യമായി തന്റെ പ്രിയപെട്ടവൻ നൽകിയ ചുംബനത്തിൽ അവൾ ലയിച്ചു പോയി…. ഹരിയുടെ ചുണ്ടുകൾ മണിക്കുട്ടിയുടെ കഴുത്തിലേക്കു ഊർന്നിറങ്ങി… മണിക്കുട്ടി ഹരിയെ ഇറുക്കെ പുണർന്നു……
ഹരിയുടെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നതും മണിക്കുട്ടി ഉച്ചത്തിൽ നിലവിളിച്ചു…. അത് കേട്ട് കുഞ്ഞു ഞെട്ടി ഉണർന്നു… ഹരി വേഗം എഴുനേറ്റു മാറി…..
മണിക്കുട്ടി വേഗം കുഞ്ഞിനെ ചേർത്തു പിടിച്ചു പതിയെ തട്ടി ഉറക്കി…”””
“””കുഞ്ഞിനെ ഉറക്കി കഴിഞ്ഞു മണിക്കുട്ടി നോക്കുമ്പോൾ ഹരി ചൂടുപിടിക്കാൻ വെള്ളവും ഓയിൽ മെന്റ്റ് മായി വരുന്നു… ചൂടുപിടിച്ചു കഴിഞ്ഞു നോക്കുമ്പോൾ മണിക്കുട്ടി സുഖഉറക്കം… ഹരി അവളുടെ മാ റിൽ തല ചേർത്തു വച്ചു കിടന്നു…..”””
“”രാവിലെ എഴുനേൽക്കുമ്പോൾ ഇടുപ്പിൽ കുറച്ചു വേദന തോന്നി എങ്കിലും മണിക്കുട്ടി പതിവുപോലെ ജോലികൾ ഓരോന്നായി തീർത്തു… ഹരി ഓഫീസിൽ പോയി കഴിഞ്ഞപ്പോൽ ആണ് ഗൗരിയുടെ വരവ്…..”””
“”മണിക്കുട്ടിയുടെ മുഖഭാവത്തിൽ നിന്നും തന്നെ അവൾ ഇപ്പോൾ സന്തോഷവതി ആണെന്ന് ഗൗരിക്ക് മനസിലായി…. ആ സന്തോഷം എന്നുന്നേക്കുമായി തല്ലി കെടുത്താൻ തന്നെയാണ് താൻ വന്നിരിക്കുന്നത് എനിക്ക് കിട്ടാത്തത് അങ്ങനെ നീയും അനുഭവിക്കേണ്ട..”””
“”ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോൾ ആണ് ഹരിയുടെ ഫോൺ വന്നത്.. മണിക്കുട്ടി അതുമായി പതിയെ നടന്നു കിച്ചണിൽ നിന്നു…….
എങ്ങനുണ്ട് മണിക്കുട്ടി.. നിനക്ക് വേദന ഉണ്ടോ…
ഇല്ല ഹരിയേട്ടാ ഇപ്പോൾ കുഴപ്പമില്ല…
“””നീ രാത്രിയിൽ ഭക്ഷണം ഉണ്ടാക്കേണ്ട ഞാൻ പുറത്തു നിന്നും വാങ്ങി കൊണ്ട് വരാം… പിന്നെ ഞാൻ അടുത്തു വരുമ്പോൾ നിലവിളിച്ചു നീ കുഞ്ഞിനെ ഉണർത്തരുത് കേട്ടോ….”””
“”മണിക്കുട്ടിയുടെ മുഖം നാണത്താൽ ചുവന്നു…””
“”ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന മണിക്കുട്ടിയെ പിന്നിലൂടെ വന്ന ഗൗരി കയ്യിൽ കിട്ടിയ ക ത്തിയെടുത്തു അവളെ ആഞ്ഞു കു ത്തി… നിലവിളിയോടെ മണിക്കുട്ടി നിലത്തേക്ക് വീണു… മൊബൈൽ തെറിച്ചു താഴേക്കു വീണു…”””
“””നിനക്ക് ഞാൻ എന്റെ ഹരി ഏട്ടനെ തരില്ലെടി…. അതിനു വേണ്ടി അല്ല ഞാൻ ഇത്രേം നാൾ കാത്തിരുന്നത്..ഹരിഏട്ടൻ എന്റെയാ എന്റെ മാത്രം… ഞാൻ ആർക്കും വിട്ടുതരില്ല.. നീ ജീവിച്ചിരുന്നാലല്ലേ…. ച ത്തു പോ……. എന്റെ കൈകൊണ്ടു മറിക്കാൻ ആണ് സേതുവിനെ പോലെ നിന്റെയും വിധി…..”
“””മറുപുറം എല്ലാം കേട്ട ഹരിയുടെ കണ്ണുകളിൽ ക്രോധം ആളി കത്തി… അവൻ വേഗം വീട്ടിലേക്കു തിരിച്ചു.””
“”മണിക്കുട്ടിക്ക് ചുറ്റും ര ക്തം പടർന്നൊഴുകി…….. ഗൗരി കത്തിയുമായി വേഗം പുറത്തേക്കിറങ്ങി……..””
“”ഗേറ്റ് കടന്നു ഹരിയുടെ കാർ ഗൗരിക്ക് മുന്നിലായി വന്നു നിന്നു.. ഹരി കാറിൽനിന്നിറങ്ങി അവളുടെ അടുത്തേക്ക് പാഞ്ഞു.. നീ… നീയാണല്ലേ എന്റ. സേതുവിനെ…. കൊ ന്നത്…
എന്തിനുവേണ്ടി ആണെടി.. നീ ഈ ദ്രോഹം ആ പാവത്തിനോട്……. ഇപ്പോൾ നീ എന്റെ മണിക്കുട്ടിയേം… ഇനി ഞാൻ നിന്നെ വെറുതെ വിടില്ല… ഹരി ഗൗരിയുടെ കവിള്കളിൽ മാറി മാറി അടിച്ചു…..”””
“””തളർന്നു നിലത്തു വീണ അവളുടെ കവിളിൽ കുത്തി പിടിച്ചു…… നിന്നെ കാണുന്നതേ എനിക്ക് അറപ്പാണ്.. പു ഴുത്ത പട്ടിയേക്കാൾ അറപ്പു… എന്റെ മണിക്കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ വെറുതെ വിടില്ല…..ഹരി വിളിച്ചറിയിച്ചതിനെ തുടർന്ന് ഹരിക്കു പിന്നാലെ പോലീസും എത്തി….”””
“””ഹരി വേഗം അകത്തേക്ക് പോയി ചോ രയിൽ കുളിച്ചു കിടക്കുന്ന മണിക്കുട്ടിയെ വാരി എടുത്തു .
ഹോസ്പിറ്റലിലേക്ക് തിരിച്ചു…. മുറിവ് ആഴത്തിൽ ഉള്ളത് അല്ലാത്തതിനാൽ ഒരുപാട് സ്റ്റിച്ച് ന്റെ ആവശ്യം വന്നില്ല…… മണിക്കുട്ടിക്ക് ബോധം വരുമ്പോൾ കുഞ്ഞുo അമ്മായിയും അടുത്തുണ്ട്…..
അമ്മായി കണ്ണുനീർ വാർക്കുന്നുണ്ട്.. എന്റെ മോൾ ക്ഷമിക്കു.. അമ്മായി ഒന്നും അറിഞ്ഞില്ല… ഈ പാവി എന്റെ വയറ്റിൽ വന്നു കുരുത് പോയല്ലോ.. ഇനി മോൾക്ക് ഒരിക്കലും അവൾ ഒരു ശല്യം ആകില്ല……””””
ഹരി വരുമ്പോൾ മണിക്കുട്ടി ഗൗരിയെ കുറിച്ച് തിരക്കി…. അവളെ റിമാൻഡ് ചെയ്തു.. ജയിൽ ആണ്… നമ്മുടെ ജീവിത്തിൽ കരി നിഴൽ വീഴ്ത്താൻ ഇനി അവൾ വരില്ല….. ഗൗരി എന്ന അദ്ധ്യായം ഇതോടെ അവസാനിച്ചു….
മണിക്കുട്ടിയുടെ മുറിവുകൾ ഉണങ്ങി.. വീണ്ടും അവർക്കിടയിൽ സന്തോഷം അലതല്ലി…..”””
“””കോരി ചൊരിയുന്ന തുലാവർഷ മഴയിൽ.. പരസ്പരം കെട്ടിപ്പുണർന്നുഹരിയുടെയും മണിക്കുട്ടിയുടെയും വിയർപ്പു തുള്ളികൾ പോലും മത്സരിക്കുകയായിരുന്നു ഒന്നാവാൻ..
പുറത്തു ആർത്തിരമ്പുന്ന മഴപോലെ ഹരിയും ഒരു മഴയായി മണിക്കുട്ടിയിലേക്ക് പെയ്തു…അവരുടെ പ്രണയത്തിനു ആ മഴയും സാക്ഷിയായി…..””””