അമ്മയോട് പറയാൻ പാടില്ല എന്നാലും പറയാം ഒരു ഭാര്യ ഭർതൃ ബന്ധം ഞങ്ങൾക്കിടയിലുണ്ടായിട്ട് പോലും മാസങ്ങളായ്…അത്രയ്ക്ക് അവളുടെ ശരീരവും തടിയും എന്നെ വെറുപ്പിയ്ക്കുന്നുണ്ട്… ഇതിൽ കൂടുതലെങനെയാ….

“എൻ്റെ പൊന്നമ്മേ ഒന്ന് മെല്ലെ നടക്ക്… അല്ലെങ്കി അമ്മയുടെ കനം കൊണ്ട് ഇതെല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞു വീണ് ചാവും ബാക്കിയുളേളാർ…..”

ഓഫീസിലും സ്‌കൂളിലും പോവാൻ നേരം വൈകിയെന്ന സുരേഷിൻ്റെ സംസാരത്തെ തുടർന്ന് വേഗത്തിൽ എല്ലാവർക്കുമുള്ള ഭക്ഷണവുമെടുത്ത് ഡൈനിംഗ് ഹാളിലേക്ക് ധൃതിയിൽ വന്ന സുരഭിയൊന്നു നിന്നു പോയ് തൻ്റെ മകളുടെയാ കളിയാക്കൽ കേട്ട്…

“അത് ചേച്ചി പറഞ്ഞത് സത്യം തന്നെയാണ് ട്ടോ… ഈ തടിയും വെച്ച് ഓടി നടന്ന് അമ്മ ഓരോന്നും ചെയ്യുമ്പോൾ അമ്മയുള്ള സ്ഥലത്ത് നിൽക്കാൻ പോലും എനിയ്ക്ക് പേടിയാ……. എങ്ങാനും അമ്മയുടെ തടികൊണ്ടിത് പൊട്ടിയാലോ എന്ന പേടി…”

ചേച്ചി പെണ്ണിന് കൂട്ടായിട്ട് അനിയൻ കൂടി ചേർന്നതും ആ ഭക്ഷണമേശയൊരു പൊട്ടിച്ചിരിയിടമായ് തീർന്നത് പെട്ടന്നാണ്…

മകളുടെ കളിയാക്കലൊരു തമാശയായ് ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കുന്ന സുരേഷിനെ ഒന്നു നോക്കി കയ്യിലെ സാധനങ്ങളെല്ലാം ഡൈനിംഗ് മേശപ്പുറഞ്ഞ് നിരത്തിവെച്ചു സുരഭി…

ഓരോരുത്തരും അവനവൻ്റെ ഇഷ്‌ടാനുസരണം വേണ്ടതൊക്കെ പിന്നെയും എടുത്ത് കഴിച്ച് തുടങ്ങിയതും ഒരു പ്ലേറ്റെടുത്ത് അതിലേക്കൊരു ദോശയും ചമ്മന്തിയും എടുത്തിട്ട് മെല്ലെ കഴിച്ചു തുടങ്ങി സുരഭിയും…

രാവിലെ നാലരയ്ക്ക് തുടങ്ങിയ ഓട്ടപാച്ചിലിനിടയിൽ ശരീരത്തിലേക്ക് എന്തെങ്കിലും ചെല്ലുന്നതി പ്പോഴാണ്…ഒരുഗ്ലാസ് ചായ കൂടി കുടിയ്ക്കാനുള്ള സാവകാശം അടുക്കളയിലെ തിരക്കിനിടയ്ക്ക് അവൾക്ക് കിട്ടിയിരുന്നില്ല….

“എൻ്റെ പൊന്നു സുരഭീ… ഈ പിളേളരുവരെ കളിയാക്കി തുടങ്ങി നിൻ്റെ തടിയെ പറ്റി….എന്നിട്ടും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന നിൻ്റെ ഗഡ്സ് ഞാൻ സമ്മതിച്ചു തന്നിരിയ്ക്കുന്നു… നിൻ്റെയീ തീറ്റ ഭ്രാന്ത് നിർത്താതെ നിൻ്റെയീ പൊണ്ണത്തടി കുറയില്ല… മനുഷ്യനെ നാണം കെടുത്താനായിട്ട് എപ്പോ നോക്കിയാലും ആടുകളെ പോലെ. ചവചവാന്ന് തീറ്റ മാത്രമാണവൾക്ക്… ഇരിയ്ക്കുന്നത്. കണ്ടില്ലേ കല്ലിൻ്റെ ഉരലുപോലെ ഉരുണ്ടുരുണ്ട്…”

കയ്യിലെ ഭക്ഷണം വായിലേക്കിട്ട് പ്ലേറ്റ് തള്ളി നീക്കി എഴുന്നേറ്റ് സുരേഷ്
പറഞ്ഞതു കേട്ടതും എടുത്ത ഭക്ഷണം കഴിക്കാനാവാതെ തരിച്ചിരുന്നു പോയ് സുരഭി

“അച്ഛൻ ആ പറഞ്ഞത് കറക്ടാണ് ട്ടോ അമ്മേ…. അച്ഛമ്മയുടെ വീട്ടിലെ പണ്ടത്തെ കല്ല് ഉരൽ പോലെ തന്നെയുണ്ട് അമ്മയെ കാണാൻ…ഇല്ലേ അച്ഛമ്മേ…?

അമ്മയെ അച്ഛൻ കളിയാക്കിയത് വളരെയധികം ഇഷ്‌ടപ്പെട്ട ഭാവത്തിൽ പത്താം ക്ലാസുക്കാരി മകൾ ചിരിയോടെ സുരേഷിൻ്റെ അമ്മയോട് തിരക്കുന്നത് ഒരു തരം മരവിപ്പോടെ സുരഭി നോക്കിയിരുന്നു…

“മതി മതി കുറെ നേരായല്ലോ നിങ്ങള് സംസാരം തുടങ്ങീട്ട്… എളുപ്പം കഴിച്ചെഴുന്നേറ്റ് പോവാൻ നോക്ക് രണ്ടാളും സ്‌കൂളിലേക്ക്…

പേരക്കുട്ടിയുടെ ചോദ്യവും മരുമകളുടെ നോട്ടവുമെല്ലാം കണ്ട് ഉള്ളിലുയർന്ന വല്ലായ് മയോടെ ശമ്പ്ദമുയർത്തി അവിടെ നിന്നെഴുന്നേറ്റവർ….

“നീ ഇന്ന് ഈ ചെയ്തത് ശരിയായൊരു കാര്യമാണോ സുരേഷേ… ?
മക്കൾ കളിയാക്കുമ്പോൾ
അവരെ തിരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനു പകരം നീയും അവർക്കൊപ്പം ചേർന്നവളെ കളിയാക്കിയത് ഒട്ടും ശരിയായില്ല മോനെ….

ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുന്ന സുരേഷിൻ്റെ അടുത്ത് ചെന്ന് അല്പം ദേഷ്യത്തിൽ തന്നെയാണ് അമ്മ സുരഭിയ്ക് വേണ്ടി സംസാരിച്ചത്…..

“എൻ്റെ പൊന്നമ്മേ എൻ്റെ മക്കളും ഞാനും പറഞ്ഞതിലെന്താ തെറ്റ്…?
അവളുടെ തടിയും രൂപവും അമ്മയും കാണുന്നില്ലേ… ഇവിടെ വെറുതെ ഇരുന്ന് തിന്നുണ്ടാക്കിയതാണ് അവളാ തടിമുഴുവൻ… ഓഫീസിൽ കൂടെ ഉള്ളവന്മാരുടെ കളിയാക്കൽ കാരണം അവളെ ഒപ്പം എവിടേയ്ക്കും കൂടെ കൂട്ടാറില്ല ഞാൻ… മക്കളും അതേ… തടിച്ചി അമ്മ നാണക്കേടാണ് അവർക്ക്…”

“അമ്മയോട് പറയാൻ പാടില്ല എന്നാലും പറയാം ഒരു ഭാര്യ ഭർതൃ ബന്ധം ഞങ്ങൾക്കിടയിലുണ്ടായിട്ട് പോലും മാസങ്ങളായ്…അത്രയ്ക്ക് അവളുടെ ശരീരവും തടിയും എന്നെ വെറുപ്പിയ്ക്കുന്നുണ്ട്… ഇതിൽ കൂടുതലെങനെയാ ഞാനിനി അമ്മയോടു പറയുന്നത്….?

അമ്മയോടു പറഞ്ഞു കഴിഞ്ഞവർ അച്ഛനും മക്കളും തങ്ങളുടെ ബാഗും കഴിക്കാനും കുടിയ്ക്കാനുമായ് സുരഭി അവർക്ക് തയ്യാറാക്കിയതെല്ലാം എടുത്ത് അവിടെ നിന്നിറങ്ങി പോവുന്നത് നോക്കി നിന്നു അമ്മയും… അവർ പോയ് കഴിഞ്ഞതും അമ്മയുടെ ശ്രദ്ധ പിന്നെ സുരഭി യിലേക്കായ്…

അച്ഛനും മക്കളും വലിച്ചു നിരത്തി ഇട്ടതു വൃത്തിയാക്കുന്നതു മുതൽ അവരുടെ അടി വസ്ത്രങ്ങളുൾപ്പെടെ നനച്ചു വിരിച്ച് ഇസ്തിരിയിട്ടു വയ്ക്കുന്നതു മുതൽ നിർത്താതെ ഓരോ ജോലിയും അടുക്കിലും ചിട്ടയിലും ചെയ്തു തീർക്കുന്നവളെ നോക്കി കണ്ടവർ… അവളെടുക്കുന്ന ജോലിയുടെ അളവിന് അവളുടെ ശരീരത്തിൽ കൊഴുപ്പിൻ്റെ അംശമേ കാണാൻ പാടില്ല എന്ന തിരിച്ചറിയിൽ അന്നുതന്നെയവർ അവളെ ഒരു ഡോക്ടറെ കാണിച്ച് കാര്യങ്ങൾ വ്യക്തമാക്കി ….

അവിടെ നിന്നുള്ള അവരുടെ മടക്കം അതൊരു ഉറച്ച തീരുമാനത്തോടെ ആയിരുന്നു… അതിൻ്റെ പ്രതിഫലനം പിറ്റേ ദിവസം മുതൽ സുരേഷും മക്കളും അറിഞ്ഞു തുടങ്ങി…

സുരഭീ…..

അലക്കി ഉണക്കി ഇസ്തിരിയിടാത്ത വസ്ത്രങ്ങളും ഇഷ്ടാനുസരണം ഭക്ഷണപദാർത്ഥങ്ങൾ നിരത്തി വെയ്ക്കാതെ ശൂന്യമായതിൻമേശയും അവരിൽ ദേഷ്യം നിറയ്ക്കുമ്പോൾ ഡോക്ടരുടെ നിർദ്ദേശാനുസരണം തൻ്റെ ട്രെയിനറുമൊത്തുള്ള
വ്യായാമ പരിശീലനത്തിലായിരുന്നു സുരഭി

“അവളെ വിളിച്ച് അലറണ്ട സുരേഷേ നീ… സ്വന്തം ശരീരവും ആരോഗ്യവും നോക്കാതെ രാപ്പക്കൽ ഇവിടെ നിങ്ങൾക്കായ് കഷ്ടപ്പെട്ടിട്ടും ഈ വീട്ടിൽ നിന്നവൾക്ക് കിട്ടിയത് പരിഹാസവും കുറ്റപ്പെടുതലും കളിയാക്കലും ഒറ്റപ്പെടുത്തലും മാത്രമാണ്…..
“ഈ വീട്ടിലെ മുഴുവൻ ജോലികളും വിശ്രമമില്ലാതെ ചെയ്തിട്ടും അവളെന്തുകൊണ്ട് ഇങ്ങനെ വണ്ണം കൂടിയിരിയ്ക്കുന്നുവെന്ന് ചിന്തിച്ചിട്ടില്ല നീയൊന്നും…

” ശരീരഭംഗി നഷ്ടപ്പെട്ടാൽ സ്വന്തം ഭാര്യയെ കിടപ്പറയിൽ പോലും വെറുക്കപ്പെടുന്ന രീതിയിലേക്ക് അധ:പതിച്ചു പോയെൻ്റെ മകനെന്ന അറിവ് നിൻ്റെ അമ്മയായ എനിയ്ക്ക് നൽകുന്ന വേദന എത്രയാണെന്ന് നിനക്കൂഹിക്കാൻ പറ്റില്ല…

ഇനി മുതൽ ഈ വീട്ടിലെ അവനവൻ്റെ ആവശ്യങ്ങൾ എന്തായാലും അത് സ്വയം നേടിയെടുത്താൽ മതി നിങ്ങൾ അച്ഛനും മക്കളും… ഒന്നിലേക്കും ഒരുകൈ സഹായത്തിനു പോലും അവളെ പ്രതീക്ഷിക്കരുത് നിങ്ങളൊന്നും….. ഇനി സുരഭി ജീവിയ്ക്കുന്നത് അവൾക്ക് വേണ്ടിയിട്ടു മാത്രമാണ്….

ഉറച്ച അമ്മയുടെ വാക്കുകൾക്ക് മുമ്പിൽ മറുപടിയില്ലാതെ സുരേഷ് നിന്നതും അവൻ്റെ മക്കൾ രണ്ടാളും മെല്ലെ അവനൊപ്പം അവരുടെ ജോലികളിലേക്ക് തിരിഞ്ഞു…

“അച്ഛാ …എനിയ്ക്ക് ചപ്പാത്തി വേണ്ടാട്ടോ രാവിലെ കഴിക്കാൻ…

സുരേഷ് ആട്ട പൊടിയെടുത്തിട്ടതും മക്കൻ്റെ വിളിയെത്തി

ചപ്പാത്തി അല്ലെങ്കിൽ പിന്നെന്താടാ നിനക്ക് വേണ്ടത്…?
പൂരി മതിയോ..?

ഒരല്പം മടിയോടെ തിരക്കിയവൻ

പൂരി ഓയിലി ഫുഡല്ലേ അച്ഛാ…അതു വേണ്ട…. ഇവിടെ ചപ്പാത്തി ഉണ്ടാകുന്ന ദിവസങ്ങളിൽ അമ്മ എനിയ്ക്ക് പുട്ടാണ് ഉണ്ടാക്കി തരാർ… അച്ഛനും അതുണ്ടാക്കി തന്നാൽ മതി…”

മകൻ്റെ ആവശ്യത്തിനു മുമ്പിൽ നിശബ്ദനായ് നിന്നു പോയ് സുരേഷ്….

നിനക്കിവിടെ തീറ്റ അല്ലാതെ വേറെ എന്താ പണിയെന്ന് സുരഭി യോട് ഓരോ ദിവസവും ചോദിച്ചിരുന്നിടത്ത് നിന്ന് ആ വീട്ടിലെ അവൾ ചെയ്തിരുന്ന ജോലികൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുക ആയിരുന്നു സുരേഷ്…

തങ്ങൾ മൂന്നാളും എടുത്താൽ തീരാത്തത്ര ജോലികളാണ് ആ വീട്ടിൽ ഓരോ ദിവസവും സുരഭി ചെയ്തു തീർത്തിരുന്നതെന്ന തിരിച്ചറിവിൽ അവളെ പഴിചാരിയിരുന്ന തന്നെ സ്വയം പുച്ഛിച്ചു സുരഭി… ഒപ്പം അവരച്ഛൻ്റെയും മക്കളുടെയും കണ്ണുകൾ നിറയുകയും ചെയ്തു അവളെ ഓർത്ത് ….

അമ്മേ എന്തായിരുന്നു എൻ്റെ തെറ്റെന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ട് എനിയ്ക്കിപ്പോൾ…. ഇനിയവളെ കുറ്റപെടുത്തില്ല ഞങ്ങളാരും… ഒറ്റയ്ക്ക് ഇവിടുത്തെ ജോലികൾ ചെയ്യിപിക്കുകയും ഇല്ല….”

കുറ്റബോധം നിറഞ്ഞ മനസ്സോടെ സുരേഷ് പറഞ്ഞതും അവനെ നോക്കി പുഞ്ചിരിച്ചു അമ്മ

“പഠിച്ച പുതിയ പാഠങ്ങളൊക്കെ മറക്കാതെ മനസ്സിൽ വെച്ചാൽ മതി നിങ്ങളച്‌ഛനും മക്കളും… ഒപ്പം ഇനി സുരഭിയെ നിങ്ങളുടെ ദാസി വേലയ്ക്ക് കിട്ടില്ല എന്നതും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാവണം… ഇങ്ങോട്ടു കിട്ടുന്നതേ തിരിച്ചു കൊടുക്കാവുള്ളു ആർക്കാണെങ്കിലും എന്നൊരു പാഠം നിങ്ങൾ കാരണം പഠിച്ചിട്ടുണ്ടവൾ… നിങ്ങളാഗ്രഹിച്ചാലും ഇനിയവളെ പഴയ രീതിയിൽ നിങ്ങൾക്ക് കിട്ടില്ല എന്നത് മറക്കണ്ട അച്ഛനും മക്കളും . അവളെ അങ്ങനെ ആക്കിയതും നിങ്ങളാണ്….

അമ്മയുടെ വാക്കുകളിലൂടെ സുരഭിയിലെ മാറ്റങ്ങൾ അവർ തിരിച്ചറിയുമ്പോൾ
സുരഭി തൻ്റെ തിരിച്ചുവരവിൻ്റെ പാതയിൽ പതറാതെ മുന്നോട്ടുള്ള യാത്രയിലായിരുന്നു….

ആറു മാസങ്ങൾ കൊണ്ട് തൻ്റെ ശരീര ഭംഗി തിരിച്ചു പിടിച്ചതോടെ എന്നോ നഷ്ടമായ ആത്മവിശ്വാസവും പതിന്മടങ്ങായ് സുരഭി യിൽ തിരിച്ചെത്തിയിരുന്നു…

അവളിലെ സ്ത്രീയെ കൊതിയോടെയും അടങ്ങാത്ത മോഹത്തോടെയും നോക്കി കാണുവാൻ മാത്രമേ സുരഭി സുരേഷിനെ അനുവദിച്ചുള്ളു…

ഒരിയ്ക്കൽ താനവൾക്ക് നൽകിയ തിരസ്ക്കരണത്തിൻ്റെ വേദന തിരിച്ചറിഞ്ഞ സുരേഷും കാത്തിരിക്കാൻ തയ്യാറായിരുന്നു…

ആ കാത്തിരിപ്പ് അവർക്ക് നൽകുന്നത് എന്നോ അവർക്കന്യമായ അവരുടെ പഴയ പ്രണയക്കാലം കൂടിയാണെന്ന് അവർ വൈകാതെ തിരിച്ചറിയട്ടെ….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *