ശരീരഭാഗങ്ങൾ വ്യക്തമായി കാണത്തക്കവണ്ണം
വസ്ത്രവും ധരിച്ച് ഇറങ്ങി വരുന്ന മകളെ കണ്ട് വരുൺ അന്തിച്ചു നിന്നു…
പോകാം അച്ഛാ…
ഈ വേഷത്തിലോ..?
ഇതിനെന്താ കുഴപ്പം നല്ല വേഷമല്ലേ…
എന്റെ പൊന്നുമോളെ ഈ വസ്ത്രങ്ങളൊക്കെ നിനക്കാര് മേടിച്ചു തന്നതാ..??
ഇത് കഴിഞ്ഞദിവസം മേഘയാന്റി വന്നപ്പോൾ മേടിച്ചു കൊണ്ടുവന്നതാ. ഞാൻ പറഞ്ഞായിരുന്നു ഇതുപോലെ ഒരെണ്ണം വേണമെന്ന്.
ഇത് പുതിയ മോഡലാണച്ഛാ… നല്ലതല്ലേ…..???
നീ മര്യാദയ്ക്ക് പോയി വസ്ത്രം മാറ്റിയിട്ട് വാ…നമ്മൾ കല്യാണത്തിനാ പോകുന്നത്, അല്ലാതെ ഫാഷൻ പരേഡിനല്ല…
എന്റെ അച്ഛാ…ഈ തന്ത വൈബ് ഒന്ന് മാറ്റി പിടിക്ക്. ഇത് പണ്ടത്തെ കാലമല്ല.
ദേ… പെണ്ണേ..മിണ്ടിപ്പോകരുത്…
പോയി വേറെ ഡ്രസ്സ് ഇട്ടിട്ട് വാ…
എങ്കിലേ നിന്നെ കൂടെ കൊണ്ടുപോകൂ…
അച്ഛാ…..
ചെല്ല്, വേഗം പോയി മാറ്റിയിട്ട് വാ…
ഇത്തവണ അയാളുടെ വാക്കുകളിൽ ദേഷ്യം ഉണ്ടായിരുന്നു, അവൾ വസ്ത്രം മാറ്റാനായി അകത്തേക്ക് പോയി..
തന്റെ മകൾ വെറും പതിമൂന്നുകാരിയാണ്….
അവളുടെ അമ്മ വിദേശത്താണ്..
അതുകൊണ്ടുതന്നെ, ആറാം മാസം മുതൽ മകളുടെ അച്ഛനും അമ്മയുമൊക്കെ താനാണ്.
ഇടയ്ക്ക് ലീവിന് വരുന്ന അമ്മയെക്കാൾ അവൾക്കടുപ്പവും തന്നോടാണ്…..
തന്റെ മകളുടെ ഓരോ വളർച്ചയും കൺമുന്നിൽ കണ്ട ഒരു പിതാവാണ് താൻ…
ഈ നവയുഗത്തിൽ മകളുടെ ശരീര വളർച്ചയെ പോലും പേടിയോടെയാണ് ഞാൻ കാണുന്നത്, ഒന്നാമത് അവൾക്കാവശ്യമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ അവളുടെ അമ്മയിവിടെയില്ല….
അയാൾ കസേരയിലേക്കിരുന്നു.
കാലം ഒരൊറ്റ ഓട്ടം വച്ചുകൊടുത്തിരിക്കുകയാണ്.
ഇപ്പോൾ പൊതുഇടങ്ങളിൽ എവിടെ നോക്കിയാലും
പെണ്ണുങ്ങൾ ശ.രീ.രം പ്രദർശിപ്പിക്കുന്നത് മാത്രമേ കാണാനുള്ളൂ….
ഫോണെടുത്ത് രണ്ടു റീൽ കാണാമെന്ന് വിചാരിച്ചാൽ മുന്നഴകും പിന്നഴകും കാണിക്കാൻ മത്സരിക്കുന്ന പെണ്ണുങ്ങളുടെ തിക്കും തിരക്കുമാണ്.
പെൺകുട്ടികൾ തുടങ്ങി അറുപതുകളിലെത്തിയ സ്ത്രീകൾ പോലും അ.മ്മി.ഞ്ഞ കാണിച്ച് പണമുണ്ടാക്കി ആർഭാടജീവിതം നയിക്കുന്നവരാണ്…
മുപ്പത്തെട്ട് വർഷത്തെ ജീവിത പരിചയമുള്ള തനിക്ക്
ഈ ശ.രീ.രപ്രദർശനരീതി ഉൾക്കൊള്ളാൻ കഴിയുന്നില്ല..
കോളേജിൽ പഠിക്കുന്ന സമയത്ത്
മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന ധാരാളം സഹപാഠികളുണ്ടായിരുന്നു എന്റെ ക്ലാസിൽ.
പക്ഷേ എത്ര മോഡേൺ ആണെങ്കിലും അവർ മറക്കേണ്ടതൊക്കെ മറച്ചിരുന്നു.
ഇതിപ്പോ ഇല്ലാത്തത് പൊലിപ്പിച്ചു കാണിക്കുന്ന തരം വസ്ത്രങ്ങൾ പോലും വിപണിയിലുണ്ടത്രേ… അതൊക്കെ
വച്ച് കെട്ടി ആണുങ്ങളെ പ്രലോഭിപ്പിച്ച് ജീവിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വല്ലാതെ വർദ്ധിച്ചിരിക്കുകയാണ്
ഞങ്ങൾ ആണുങ്ങൾ
മാന്യമായി വസ്ത്രം ധരിക്കാതെ ഞങ്ങളുടെ അ.വ.യവം അൽപ്പം പുറത്ത് കാണിച്ചാൽ നിങ്ങൾക്കതിനോട് ഇഷ്ട്ടമുണ്ടാകുമോ പെണ്ണുങ്ങളെ ?? ഉണ്ടാകില്ലെന്ന് മാത്രമല്ല, നിങ്ങൾ അതിന്റെ പേരിൽ വേണമെങ്കിൽ കേസും കൊടുക്കും.
സ്ത്രീ പുരുഷ സമത്വം വേണമെന്നൊക്കെ വെറുതെ പറയാൻ കൊള്ളുമെന്നേയുള്ളൂ…
ഇവിടെയെന്നും പെണ്ണുങ്ങൾക്ക് തന്നെയാണ് മുൻഗണന…
ഉള്ളത് പറയാമല്ലോ ഞാനൊരു പുരുഷനായതുകൊണ്ട് തന്നെ പുരുഷസഹജമായ ഒരട്രാക്ഷൻ സ്ത്രീകളോട് തോന്നാറുണ്ടെന്നുള്ളത് സത്യമാണ്, എങ്കിലും ദാ…കണ്ടോളൂ കണ്ടോളൂ എന്ന് പറഞ്ഞ് സകലതും കാണിച്ചുകൊണ്ട് നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അറപ്പാണ് തോന്നുന്നത്….
മാംസം കാണിക്കുന്നവരെ ഉദ്ഘാടനത്തിന് പോലും വിളിച്ച് കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുമ്പോൾ തോന്നും, അവരെന്തോ പുണ്യപ്രവർത്തി ചെയ്യുന്നവരാണെന്ന്…
എന്നാലും കാലം മാറിയ ഒരു മാറ്റമേ…
പുതിയ കാലത്തിനൊത്ത് ഓടിയെത്താൻ തന്നേക്കൊണ്ട് കഴിയാഞ്ഞിട്ടാണോ എന്തോ ഇത്തരം ചിന്തകൾ..??
ശരീരപ്രദർശനതിനേക്കാൾ എത്രയോ മികച്ച കാര്യങ്ങൾ ചെയ്ത് സമൂഹത്തിന് മാതൃകയാകേണ്ടവരാണ് യുവജനങ്ങൾ.
ഉള്ളത് പറയാമല്ലോ അതൊക്കെ ആൺകുട്ടികൾ, അവർ ക്രിയേറ്റീവായ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് അവർ അതിലൂടെ നല്ലപണവും ഉണ്ടാക്കുന്നുണ്ട്.
എന്ന് വച്ച് എല്ലാ സ്ത്രീകളും മോശക്കാരല്ല കേട്ടോ.. അവനവന്റെ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരവസരമായി നവമാധ്യമങ്ങളെ കാണുകയും അത് ഉപയോഗിച്ച് പണമുണ്ടാക്കി ജീവിക്കുകയും ചെയ്യുന്ന ഒട്ടനവധി സ്ത്രീകളുണ്ട് അവരോടൊക്കെ ആരാധനയും ഇഷ്ടവും ഉണ്ട്…
വെറുതെയിരിക്കുന്ന നേരങ്ങളിൽ ഫോണെടുത്തു നോക്കുന്ന
ശീലമുള്ള മനുഷ്യനായി ഞാൻ മാറിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു..
സത്യം പറഞ്ഞാൽ ആരെങ്കിലും അടുത്തിരിക്കുമ്പോൾ ഫോൺ നോക്കിയിരിക്കാൻ പേടിയാണ്, അടുത്തത് എന്താണതിൽ വരുന്നതെന്ന് അറിയില്ലല്ലോ…
ആഹ്…..എല്ലാം മനുഷ്യരുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ ആയിരിക്കാം.
മാന്യമായി വസ്ത്രം ധരിക്കുന്ന എല്ലാവരും നല്ലതാകണമെന്നുമില്ല.
എങ്കിലും, ഇതൊക്കെ ശീലമായ ഈ കാലഘട്ടത്തിൽ,
അവരെ അതേപോലെ അനുകരിക്കാൻ കുട്ടികൾ മത്സരിക്കുന്നത് കാണുമ്പോൾ ഒരു പിതാവെന്ന നിലയിൽ വല്ലാത്ത ഭയം തോന്നുന്നു.
കാലക്രമേണ ഇതൊക്കെ ഒരു ശീലമായി മാറുകയും, അതിനോട് മനുഷ്യർ പൊരുത്തപ്പെടുകയും ചെയ്യുമായിരിക്കും….
കാരണം മാറ്റങ്ങളിലൂടെ ഉരുത്തിരിഞ്ഞവയാണ് ഭൂമിയിലെ സകലതും…
നമ്മളെ കണ്ട് വളരുന്ന ചെറിയ മക്കളെ നമ്മൾ മറക്കരുത്, അവർ കണ്ടുവളരുന്നത് ഇതൊക്കെയാണെങ്കിൽ,
അവരും കരുതും ഇതാണ് ശരിയായ രീതിയെന്ന്..
കുട്ടികൾക്ക് അന്ധമായ അനുകരണസ്വഭാവമുണ്ട്.
കാരണം അവർക്ക് അവരുടെ വ്യക്തിത്വം ഇനിയും രൂപപ്പെട്ടിട്ടില്ല…
സ്വയം ചിന്തിക്കാനും തെറ്റും ശരിയും തിരിച്ചറിയാനും പറ്റുന്ന കാലഘട്ടത്തിലേ അവർ പലതും തിരിച്ചറിയൂ…
ഇപ്പോൾ തന്നെ നോക്കൂ…
എന്റെ മോളും നിങ്ങളെ അനുകരിക്കാൻ നോക്കി…
പക്ഷെ ഞാനവളെ തിരുത്തും…
നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു കൊള്ളൂ..
പക്ഷേ, മറയ്ക്കേണ്ട ചിലതൊക്കെ മറച്ചുകൊണ്ടുതന്നെയാവണം വസ്ത്രധാരണം…
വസ്ത്രമല്ല, മികച്ച വ്യക്തിത്വമാണ് മനുഷ്യനെ യഥാർത്ഥത്തിൽ അടയാളപ്പെടുത്തുന്നതെങ്കിലും.
വ്യക്തിത്വമുള്ള മനുഷ്യർ വസ്ത്രധാരണത്തിലും മാന്യത പുലർത്താറുണ്ടെന്ന് മാത്രം മറക്കരുത്….
✍️Anju Thankachan
