അനിയത്തിയെ കണ്ട് മോഹിച്ച് ചേച്ചിയെ കെട്ടുക എന്നത് ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടിലൊക്കെ പണ്ട് ധാരാളമായ് നടന്നിട്ടുണ്ട്… ഇപ്പോഴും ഉണ്ട് ചില സ്ഥലത്തൊക്കെ അങ്ങനെ … അതൊന്നും പക്ഷെ പുറത്തധികം ആരും….

“അനിയത്തിയെ കണ്ട് മോഹിച്ച് ചേച്ചിയെ കെട്ടുക എന്നത് ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടിലൊക്കെ പണ്ട് ധാരാളമായ് നടന്നിട്ടുണ്ട്… ഇപ്പോഴും ഉണ്ട് ചില സ്ഥലത്തൊക്കെ അങ്ങനെ … അതൊന്നും പക്ഷെ പുറത്തധികം ആരും അറിയാറില്ല മനോജേ…

ആരും ചെയ്യാത്തൊരു കാര്യമാണ് നീ ചെയ്തത്…
പക്ഷെ അതിത്തിരി കൂടിയ കൈ ആയി പോയില്ലേടാ…?

“മോളെ കണ്ട് മോഹിച്ച് അമ്മയെ കെട്ടുക എന്നത് നമ്മുടെ ഈ നാട്ടിലിതുവരെ നടന്നിട്ടില്ലെന്നു മാത്രമല്ല കേട്ടു കേൾവി പോലും ഇല്ല അങ്ങനൊരു കാര്യം ഇവിടാർക്കും … എന്നാലും നിന്നെ സമ്മതിച്ചു… നിൻ്റെ തൊലിക്കട്ടിയേയും…. എന്നാലും ഇതെങ്ങനെ ഒപ്പിച്ചെടാ നീയ്യ്…?

പതിവുള്ള ചായ കുടിക്കാനായ് രാവിലെ മുക്കിലെ ചായ കടയിലെത്തിയ മനോജ് ഗിരീശേട്ടൻ്റെ സംസാരത്തിലൊന്നു നിന്നു പോയ്….

കണ്ണിലടിഞ്ഞു കൂടിയ ദേഷ്യത്തോടെ അയാളെ രണ്ടു ചീത്ത പറയാനായ് മുഖമുയർത്തി നോക്കിയ മനോജ് കണ്ടു തനിയ്ക്ക് ചുറ്റുമുള്ള മറ്റുള്ള ആളുകളുടെ ശ്രദ്ധയും നോട്ടവുമെല്ലാം തന്നിലേക്ക് മാത്രമായ് ചുരുങ്ങിയിട്ടുണ്ട്… കൂടാതെ അവരുടെ മുഖത്തുമുണ്ട് ഗിരീശൻ്റെ മുഖത്തുള്ളതുപോലൊരു ആക്കി ചിരി… എന്തിനോ നെഞ്ചു പിടഞ്ഞു പോയവൻ്റെ… ഒപ്പം വല്ലാത്തൊരു നൊമ്പരത്താൽ നീറി കണ്ണുകളും …

മിഴികളൊന്ന് ചിമ്മി തുറന്നവൻ വേഗത്തിൽ… അന്നേരം
മനസ്സിൽ തെളിഞ്ഞത് പാറൂട്ടിയുടെ മുഖമാണ്… അവളുടെ തെളിഞ്ഞ ചിരിയാണ്…

“ഭാര്യ പ്രസവത്തിൽ മരിച്ചു പോയിട്ട് ഇക്കണ്ടക്കാലം മുഴുവൻ തനിച്ച് ആ വീട്ടിൽ താമസിച്ചിരുന്ന നീ ഇത്തിരിയോളം പോന്ന ആ പെൺകുട്ടിയിൽ മയങ്ങി അതിൻ്റെ അമ്മയെ കെട്ടിയത് എനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ വയ്യെടാ മനോജേ….. ഇങ്ങനൊരു ഉദ്ദേശം മനസ്സിലൊളിപ്പിച്ചു വെച്ചതുകൊണ്ടാണല്ലേ നീ എൻ്റെ കൂടെ എവിടെയും പെണ്ണ് കാണാൻ വരാതെ ഇരുന്നത്…?

ബ്രേക്കർ മത്തായിയാണ്… അയാളുടെ കറപുരണ്ട പല്ലും കാണിച്ചുളള ചിരിയിലും നിറഞ്ഞു നിൽക്കുന്നത് കളിയാക്കലാണ്…

“ഞാൻ താലിക്കെട്ടി ഭാര്യയാക്കി കൂടെ കൂട്ടിയിരിയ്ക്കുന്നത് പത്ത് പന്ത്രണ്ടു കൊല്ലം മുമ്പ് ആക്സിഡൻ്റിൽ മരിച്ചു പോയ ശ്രീധരൻ്റെ ഭാര്യ ബിന്ദുവിനെ ആണ്… ഇനിയുള്ള ജീവിതത്തിൽ എനിയ്ക്കൊരു കൂട്ടിനായിട്ടു തന്നെയാണ് ഞാനവളെ താലിക്കെട്ടി ഭാര്യയാക്കിയത്… ”

മത്തായിയേയും ഗിരിശനെയും മാറി മാറി നോക്കി ഉറച്ച ശബ്‌ദത്തിൽ തെളിവോടെ മനോജ് പറഞ്ഞതും വൃത്തിക്കെട്ടൊരു ചിരി തെളിഞ്ഞു മാഞ്ഞു മത്തായിയുടെ മുഖത്ത്

” ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് കടക്കാർ ഓഫർ വെയ്ക്കും പോലെയായെടാ മനോജേ നിൻ്റെ കാര്യം…
അമ്മയെ കെട്ടിയാൽ മകൾ ഫ്രീ…. അതും പതിനെട്ടു കഴിഞ്ഞൊരു പെൺകുട്ടി…. നിൻ്റെ യോഗം മോനെ… ഒന്നിനൊന്ന് മെച്ചമാണ് അമ്മയും മോളും…ഇന്നാട്ടിൽ തന്നെ കുറെ ആളുകൾ ശ്രീധരൻ്റെ മരണം മുതൽ ശ്രമിയ്ക്കുന്നതാ ബിന്ദുവിനെ വളയ്ക്കാൻ..വീട്ടിൽ ചെന്നവരെ വെട്ടുക്കത്തി കാണിച്ച് പേടിപ്പിച്ചവൾ അല്ലാത്തവരെ നാവിൻ്റെ നീളത്തിലും കണ്ടം വഴി ചാടിച്ചവള് ഒടുക്കം വന്നു വീണത് തിൻ്റെ വലയിൽ… അതും കിണ്ണം കാച്ചിയ പോലുള്ളൊരു സുന്ദരി കൊച്ചിനേം കൊണ്ട്… നിൻ്റെ യോഗം അളിയാ….”

വിടല ചിരിയോടെ മത്തായി പറഞ്ഞു നിർത്തിയതും അവൻ്റെ നെഞ്ചിൽ ഊക്കോടെ പതിച്ചു കഴിഞ്ഞിരുന്നു മനോജിൻ്റെ വലം കാൽ

“മനോജ് ഭാര്യയാക്കിയത് ബിന്ദുവിനെ ആണെങ്കിൽ അവളുടെ മകളെനിയ്ക്കും മകൾ തന്നെയാണെടാ…അവളെ മകളായ് കാണാൻ എനിക്കവൾ എൻ്റെ ചോരയിൽ തന്നെ പിറക്കണം എന്നില്ല…. അമ്മയേയും… പെങ്ങളെയും… മകളേയും തിരിച്ചറിയുന്നവനാണ് മനോജ്.. അല്ലാതെ നിന്നെയൊക്കെ പോലെ സ്ത്രീ ശരീരമുളളതൊക്കെ പെണ്ണെന്ന് കണ്ട് പ്രാപിക്കാൻ തക്കവിധം തരം താഴ്ന്നിട്ടില്ല ഞാൻ…

വീറോടെ മനോജ് വിളിച്ചു പറഞ്ഞെങ്കിലും വീണടുത്ത് നിന്ന് തട്ടി പിടഞ്ഞെഴുന്നേറ്റ് മനോജിനു നേരെ കൈവീശി ചെന്നു മത്തായി….

മത്തായീ… വേണ്ട.. കയ്യാങ്കളി വേണ്ട…

ഗിരീശനും അവിടെ കൂടിയവരിൽ ചിലരും വേഗത്തിൽ മുന്നോട്ടിറങ്ങി തടഞ്ഞുവെച്ചു മത്തായിയെ…

കയ്യാങ്കളി കളിക്കാനൊന്നും എനിയ്ക്കൊരു മടിയുമില്ല ഗിരിശാ…ഇവനെന്നെ ചവിട്ടിയത് കണ്ടില്ലേ നിങ്ങൾ..?

ചീറി മത്തായി…

ചവിട്ടിയത് നിൻ്റെ പുഴുത്ത നാവിൽ നിന്ന് വന്ന സംസാരത്തിനും അമ്മേം പെങ്ങളേം തിരിച്ചറിയാത്ത സംസ്‌കാരത്തിനും ആണ്….

കൂസലേതുമില്ല മനോജിനും…

“നിനക്ക് നാറിത്തരം കാണിയ്ക്കാം… ഞങ്ങൾക്കത് പറയാൻ പാടില്ല… കൊള്ളാം മനോജേ…”

മത്തായിയിൽ നിന്നുള്ള പിടുത്തമയച്ച് മനോജിനുനേരെ തിരിഞ്ഞു ചോദിച്ചത് ഇത്തവണ ഗിരീശനാണ്…

നെറ്റിയൊന്ന് ചുളിഞ്ഞു മനോജിൻ്റെ അവർ ലക്ഷ്യം വെയ്ക്കുന്നത് എന്തെന്നറിയാത്തതിനാൽ…

നിങ്ങളെല്ലാം ഇത്രയ്ക്കും പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റ് എന്താണ്…? ഒരു കല്യാണം കഴിച്ചതോ..?

ചോദിക്കാതിരിക്കാനായില്ല അവന്…

“നീ വല്യ പുണ്യാളൻ ചമയല്ലേ മാനോജേ… ഞങ്ങളും ചോറ് തന്നെയാണ് കഴിയ്ക്കുന്നത്… കുറച്ചു മാസങ്ങളായിട്ട് ഞങ്ങളിൽ പലരും കാണുന്നതാണ് നീ ബിന്ദുവിൻ്റെ മകളുടെ പുറകെ ചുറ്റിത്തിരിഞ്ഞ് നടക്കുന്നത്..അവളെ സ്കൂളിൽ കൊണ്ടാക്കുന്നതും അവളുടെ കൂടെ അവിടെയും ഇവിടെയുമെല്ലാം കറങ്ങാൻ പോണതും ഭക്ഷണം കഴിക്കാൻ പോണതുമെല്ലാം ഞങ്ങൾക്കറിയാം…. ഞങ്ങൾ കണ്ടിട്ടുണ്ട്…”

മത്തായി വിളിച്ചു കൂവിയതും അയാളെ മിഴിച്ചു നോക്കി മനോജ്…

” അതെ നിങ്ങളീ പറഞ്ഞതൊക്കെ സത്യമാണ് … ഇതൊന്നും ഞാൻ ചെയ്തത് ആരും കാണാതെയോ അറിയാതയോ ഒന്നും അല്ല.. എല്ലാവരുടെ മുമ്പിലൂടെയും തന്നെയാണ്… പത്തു പതിനേഴ് വയസ്സോളം ഉള്ളൊരു പെൺ കുഞ്ഞിനെ അതും ഈശ്വരൻ ജീവനോടെ എനിയ്ക്ക് തന്നിരുന്നെങ്കിൽ എൻ്റെ മോളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ ഒരച്ഛൻ്റെ സ്ഥാനത്തു നിന്നാ ഞാൻ കണ്ടതും കൊണ്ടു നടന്നതും … ആണെന്നും പെണ്ണെന്നും രണ്ട് ശരീരങ്ങളെ അല്ലാതെ അതിനുള്ളിലുള്ളവരുടെ മനസ്സിനെ പറ്റിയോ ബന്ധങ്ങളുടെ വിലയെ പറ്റിയോ ഒന്നും അറിയാത്ത നിങ്ങളോടൊന്നും ഇനി എനിയ്ക്ക് ഒന്നും ബോധിപ്പിക്കാനില്ല… അതുപോലെ ഇനിയാരെങ്കിലും എൻ്റെ ഭാര്യയേയോ കൊച്ചിനെയോ പറ്റി ഇവിടെ വല്ലതും പറഞ്ഞുണ്ടാക്കിയാൽ പറഞ്ഞവൻ്റെ വയറ്റിൽ പിച്ചാത്തി കയറ്റും മാനേജ് … ഓർത്തോ അത് ഓരോ അവന്മാരും…. ഒന്ന് സന്തോഷമായിട്ട് ജീവിച്ചു തുടങ്ങണമെന്ന ആഗ്രഹം കൊണ്ടൊരു കുടുംബം ഉണ്ടാക്കിയതാണ് ഞാൻ… അത് ഇല്ലാതാക്കാനും നശിപ്പിക്കാനും ആരെങ്കിലും ശ്രമിച്ചെന്ന് ഞാനറിഞ്ഞാൽ അന്ന് തീരും അവൻ്റെ ജീവിതവും… ഓർത്തോ…”

കൈചൂണ്ടി പറഞ്ഞവിടെ നിന്ന് മനോജ് വീട്ടിലേക്ക് തിരിച്ചെങ്കിലും വല്ലാതെ നീറി പുകയുന്നുണ്ടായിരുന്നു അവൻ്റെ കണ്ണും മനസ്സും ഒരുപോലെ …

പ്രസവത്തോടെ ലതയും അവളുടെ വയറ്റിലുള്ള തൻ്റെ കുഞ്ഞും മരിച്ചതിൽ പിന്നെയൊരു കൂട്ട് വേണം ജീവിതത്തിലെന്ന് തോന്നിയിട്ടില്ല… അവളെ പാറൂട്ടിയെ കാണുംവരെ… അവളെ പരിചയപ്പെടുംവരെ…

പാറൂട്ടി എന്ന ഓർമ്മയിൽ പോലും നെഞ്ചിൽ വാത്സല്യമൂറിയവനിൽ…

ലതയുടെ മകളാണ് പാറൂട്ടിയെന്ന പാർവ്വതി… ശ്രീധരൻ്റെ മരണത്തോടെ ജീവിക്കാനുള്ള തന്ത്ര പാടിലായിരുന്നു അവരമ്മയും മോളും…

ലത നോക്കി വളർത്തുന്ന പശുക്കളുടെ പാൽ ക്ലാസിൽ പോവും മുമ്പ് ഓരോ വീട്ടിലും എത്തിയ്ക്കുന്നത് പാറൂട്ടിയാണ്…

ഒരിക്കൽ അമ്മ ഏല്പിച്ച ജോലി കഴിഞ്ഞു സ്‌കൂളിലേക്ക് എത്താൻ വൈകി പാറൂട്ടി…..

പ്ലസ്ടുവിനു പഠിക്കുന്നത് കൊണ്ട്
ക്ളാസ് മിസ്സായാൽ അത് പണിയാവും എന്നുറപ്പുള്ള പാറൂട്ടി മുന്നിൽ വന്നൊരു ബൈക്കിന് കൈനീട്ടി… മനോജായിരുന്നു അത്…
അന്നു പാറൂട്ടിയുമായ് തുടങ്ങിയ അവരുടെ ആ സൗഹൃദമാണ് ഇന്ന് മനോജിനെ അവളുടെ അമ്മ ലതയെ വിവാഹം കഴിയ്ക്കുന്നതുവരെ കൊണ്ടെത്തിച്ചിരിയ്ക്കുന്നത്…. പാറൂട്ടിയെ മകളായ് കിട്ടാൻ അവൻ കണ്ടെത്തിയ വഴി

നിറയെ കുറുമ്പും വായാടിത്തരവുമാണ് പാറൂട്ടിയ്ക്ക്… അതും എല്ലാവരോടുമില്ല..അത്രയും അടുപ്പമുള്ള സ്വന്തമെന്ന് കരുതുന്നവരുടെ അടുത്ത് മാത്രമാണവൾ അങ്ങനെ …

ചെറുപ്പത്തിലെ അച്ഛൻ്റെ വാത്സല്യം നഷ്ടമായ പാറൂട്ടിയ്ക്ക് മനോജ് അച്ഛനായ് തന്നെ മാറുകയായിരുന്നു..അതും അവരിരുവരും പരസ്പരം അറിയാതെ തന്നെ

ജന്മം നൽകിയ അമ്മ കഴിഞ്ഞാൽ പാറൂട്ടിയ്ക്ക് ഈ ഭൂമിയിലിന്ന് ഏറ്റവും ഇഷ്‌ടവും വിശ്വാസവും മനോജിനെ ആണ്

രക്ത ബന്ധത്തിനപ്പുറം ഹൃദയബന്ധം കൊണ്ട് ഒന്നായ രണ്ടു പേരാണവർ…. അങ്ങനെ ഉള്ളപ്പോൾ അവളെ ചേർത്തു തന്നെ പറയുന്ന ഓരോ വാക്കുകളും ഉമിത്തീയ്യിൽ എന്നതു പോലെ നീറ്റുന്നുണ്ടവനെ…. അതിലുപരി തങ്ങളെ പറ്റി പുറത്ത് ഈവിധം സംസാരങ്ങൾ നടക്കുന്നുണ്ടെന്ന് ലതയും പാറൂട്ടിയും അറിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കാൻ പോലും വയ്യവന്…..

“ചായകുടിക്കാൻ പോയിട്ട് വയറു നിറയെ കഴിച്ചു വന്ന ലക്ഷണമാണല്ലോ മോനേ മനേജേ …?

വീട്ടിലേക്ക് മനേജ് ചെന്നതും അവനെ ആകെയൊന്ന് നോക്കി ചിരിയോടെ ചോദിച്ചു പാറുട്ടി…

അവളുടെ ചോദ്യത്തിൽ വിളറിയൊന്നു ചിരിച്ചു മനോജ്…. വീണ്ടും നിറഞ്ഞു തുടങ്ങിയവൻ്റെ മിഴികൾ…. അവളെ ഓർക്കവേ…

“എത്രയെല്ലാം പുരോഗമനം ആരെല്ലാം പറഞ്ഞാലും നമ്മുടെ ഈ നാടും ഇവിടുത്തെ ഈ നാട്ടുക്കാരുമെല്ലാം എന്നും പഴഞ്ചനാണ് മനു അച്ഛാ…”

“മനു അച്ഛൻ ഒരു കുടുംബമില്ലാതെ തനിച്ചു ജീവിയ്ക്കുന്നതും എൻ്റെ അമ്മ കാലാക്കാലം ശ്രീധരൻ്റെ വിധവയായ് ജീവിക്കാൻ നെട്ടോട്ടമോടുന്നതും ഞാൻ അച്ഛനില്ലാത്ത കുട്ടിയായ് വളരുന്നതുമൊക്കെയാണ് ഇവിടെയുള്ള നാട്ടുകാർക്കും എന്തിന് നമ്മുടെ എല്ലാം കുടുംബക്കാർക്ക് പോലും കാണേണ്ടത്…. അവരെ പറഞ്ഞു തിരുത്താനോ നന്നാക്കി എടുക്കാനോ ഒന്നും നമ്മുക്ക് പറ്റില്ല… നമ്മളെന്താണോ അങ്ങനെ നമ്മൾ ജീവിയ്ക്കുക… ജീവിച്ചു കാണിച്ചു കൊടുക്കുക… അത്ര മാത്രമേ ഇപ്പോൾ ഇവരുടെ മുമ്പിൽ നമ്മുക്ക് ചെയ്യാനുള്ളു…”

നിറയുന്ന മനോജിൻ്റെ കണ്ണുകൾ തുടച്ച് കാര്യഗൗരവത്തോടെ അവനു മനസ്സിലാവും വിധം കാര്യങ്ങൾ പാറൂട്ടി വിശദീകരിച്ചും ഒരു കയ്യാൽ ലതയെ തന്നോടു ചേർത്തു പിടിച്ച് പാറൂട്ടിയുടെ നെറ്റിയിലൊരു ഉമ്മ നൽകി മനോജ്…

ഒരച്‌ഛൻ മകൾക്ക് നൽക്കുന്ന സ്‌നേഹ ചുംബനം…. അതിനും അർത്ഥം തിരഞ്ഞു പോവുന്നവർ പോയ്ക്കൊണ്ടേയിരിക്കൂ… അവർ ജീവിക്കട്ടേ … സ്‌നേഹത്തോടെ… സമാധാനത്തോടെ….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *