വെയിൽ ചാഞ്ഞ് ഇരുൾ പരന്നു തുടങ്ങിയിട്ടാണ് ഗായത്രി തന്റെ ഹാൻഡ് ബാഗുമെടുത്ത് ടെക്സ്റ്റെൽ ഷോപ്പിൽ നിന്ന് അന്നിറങ്ങിയത്…
“അഷ്ക്കറേ ഞാനിറങ്ങി…..”
പുറത്തേക്കിറങ്ങും വഴി അവിടെ സെയിൽസിൽ ഏതോ കസ്റ്റമറോട് സംസാരിച്ചു നിൽക്കുന്ന ഷോപ്പ് ഓണർ അഷ്കറിനെ വിളിച്ചവൾ പറഞ്ഞതും അവന്റെ കണ്ണുകൾ അവളെയും കടന്ന് പുറത്തെ പരന്നു തുടങ്ങിയ ഇരുട്ടിൽ തങ്ങി നിന്നു….
“ഇരുട്ടായല്ലോ ചേച്ചീ…. വീടെത്തുമ്പോൾ രഘുവേട്ടൻ സീൻ ആക്കുവോ…?
തെല്ലൊന്ന് വെപ്രാളപ്പെട്ട് അഷ്കർ ചോദിച്ചതും അവനെ നോക്കി ഇരുമിഴികളും സാരമില്ലെന്ന പോൽ ചിമ്മിയടച്ച് ഗായത്രി പുറത്തേയ്ക്കിറങ്ങിയതും ഒരു ദീർഘനിശ്വാസത്തോടെ ആ പോക്ക് നോക്കി നിന്നു അഷ്കർ….
കൺമുന്നിൽ നിന്ന് ഗായത്രി മറഞ്ഞതും അഷ്ക്കർ ആ ഷോപ്പിനുള്ളിലേക്കൊന്ന് നോട്ടമെയ്തു… ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കുന്നുണ്ട് ഷോപ്പിനുള്ളിൽ നന്നായി തന്നെ… ഗായത്രി ചേച്ചി ഇരിക്കുന്ന ക്യാഷ് കൗണ്ടറിലിപ്പോൾ സുമേഷാണ് ഇരിയ്ക്കുന്നത്…
ഈവനിംഗ് ഷിഫ്ടിൽ സുമേഷാണ് സ്ഥിരം…. പകൽ കോളേജിൽ പോക്കും രാത്രി ജോലിയുമാണവന്… അവന്റെ പഠനത്തിനുള്ള പണമവൻ ഉണ്ടാക്കുന്നത് ഈ ജോലിയിലൂടെയാണ്…
“നീയെന്താ സുമേഷേ ഇന്ന് വരാൻ വൈകിയത്…? അതുകൊണ്ടല്ലേ ഗായത്രി ചേച്ചി പോകാൻ ഇത്രയും ലേറ്റായത്… ഒമ്പത് മുതൽ അഞ്ച് വരെയേ ഉള്ളു ട്ടോ ചേച്ചിയ്ക്ക് വർക്കിംഗ് ടൈം… നീ പലപ്പോഴുമത് മറക്കുന്നുണ്ടതിപ്പോൾ…. അതു വേണ്ട…അത് സ്ഥിരമാക്കിയാൽ പോവുന്നത് നിന്റെ ജോലി തന്നെയാവും മറക്കണ്ട…”
ഗൗരവമൊട്ടും കുറയ്ക്കാത്ത ശബ്ദത്തിൽ അഷ്കർ പറഞ്ഞു നിർത്തിയതും നിശബ്ദനായ് തല താഴ്ത്തിയിരുന്നു സുമേഷ്….
അത് കണ്ടതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവന്റെ അടുത്തേയ്ക്ക് ചാഞ്ഞുചെന്നു അഷ്കർ…
ടെക്സ്റ്റെയിൽസിൽ അഷ്കർ ആത്മബന്ധം പുലർത്തുന്ന വളരെ ചുരുക്കം ചില പേരിൽ പെട്ടവരാണ് ഗായത്രിയും സുമേഷും…
“നിനക്ക് സങ്കടം വരാൻ പറഞ്ഞതല്ല സുമേഷേ…. ഗായത്രി ചേച്ചിയുടെ കാര്യങ്ങൾ നമുക്കറിയുന്നതല്ലേ… പാവമാണവര്… ഈ ചെറുപ്രായം കൊണ്ട് ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച് തീർത്തിട്ടുണ്ടവര്… ഇപ്പോഴും അനുഭവിക്കുന്നുണ്ട്…. നമ്മളായിട്ടൊരു ബുദ്ധിമുട്ട് നൽകരുതവർക്ക്… അതാ ഞാൻ നിന്നെ അങ്ങനെ പറഞ്ഞത്….”
തനിയ്ക്ക് മുഖം തരാതെ കുനിഞ്ഞ് സിസ്റ്റത്തിൽ പണിയുന്ന സുമേഷിന്റെ ചുമലിൽ ഒന്നു തട്ടി അഷ്ക്കർ പറഞ്ഞതും മുഖമുയർത്തിയവൻ….
“ഇന്നിത്തിരി വൈകിയേ പോവുന്നുള്ളു, ഏതോ കല്യാണത്തിന് ഇടാനുള്ള ചുരിദാർ തയ്ക്കാൻ കൊടുത്തത് വൈകീട്ടേ കിട്ടുള്ളു… അത് വാങ്ങിയിട്ടേ വീട്ടിലേക് പോവുന്നുള്ളുവെന്ന് ചേച്ചി തന്നെ എന്നോടു പറഞതു കൊണ്ടാ ഇക്കാ ഞാൻ ഇന്ന് വൈകി വന്നത്…”
പരിഭവത്തോടെ പരാതി പറയുന്നവനെ ചിരിയോടെ അഷ്കർ നോക്കുംന്നേരം അവന്റെ ഫോണിലൊരു മെസേജ് ട്യൂൺ ഉയർന്നു… ഫോണെടുത്ത് നോക്കിയതും അഷ്ക്കറിലൊരു ചിരി ആരുമറിയാതെ തെളിഞ്ഞു മാഞ്ഞു…
“ഇന്നാരുടെ കൂടെ കിടന്നൂര് ചുറ്റിയിട്ടാണെടി പിഴച്ചവളെ നീ ഈ വൈകി വന്നേക്കുന്നത്….&&&&&***?
പൂമുഖ വാതിൽ തുറന്നകത്തേയ്ക്ക് കയറിയതും ഗായത്രിയെ വരവേറ്റത് കേട്ടാലറയ്ക്കുന്ന തെറിയോടെയുള്ള രഘുവിന്റെ ശബ്ദവും ചോദ്യവുമാണ്…
അകത്തെ സോഫയിൽ ചാരികിടന്നലസം ടിവി കാണുന്ന രഘുവിന്റെ നോട്ടമത്രയും ഗായത്രിയുടെ മുഖത്തും ശരീരത്തിലും മാറി മാറി പതിഞു…
“തയ്ക്കാൻ കൊടുത്തത് വാങ്ങാൻ നിന്നതു കൊണ്ടാണേട്ടാ വൈകിയത്…നാളെ ഷോപ്പ് ഇല്ലല്ലോ….ഇന്നിത്തിരിനേരം അവിടെ നിന്നിതു തുന്നി വാങ്ങിച്ചതു കൊണ്ട് നാളെയിനി ഇതു വാങ്ങാനായ് ടൗണിലേക്ക് ബസ് കയറണ്ടല്ലോ…. ഉള്ള നേരം ഇവിടുത്തെയും ഏട്ടന്റെയും കാര്യങ്ങൾ നോക്കി സ്വസ്ഥമായിരിക്കാലോ എനിയ്ക്ക്….”
രഘുവിന്റെ ദേഷ്യപ്പെട്ടുള്ള ചോദ്യത്തിന് പരിഭവമില്ലാതെ ഗായത്രി മറുപടി നൽകിയതും രഘുവിന്റെ കണ്ണുകൾ അവളുടെ കയ്യിലുള്ള തുണി കവറിലൊന്നു തങ്ങി….
രഘുവിന്റെ ചേച്ചിയുടെ മകളുടെ കല്യാണമാണ് വരുന്നാഴ്ച…. അന്നിടാനുള്ള ചുരിദാർ ആണത്…
“അവിടേം ഇവിടേം ഒന്നും കാണിച്ചോണ്ടണ്ടുള്ള തുണിയാണ് അതെങ്കിൽ അതിട്ട് ഈ വീടിന്റെ പടി പുറത്തിറങ്ങില്ല നീ.. അറിയാലോ നിനക്ക്….?
ഇരുന്നിരുന്ന സോഫയിൽ നിന്ന് മെല്ലെ എഴുന്നേറ്റ് ചുമരിൽ വീഴാതെ പിടിച്ചവളുടെ അടുത്തേയ്ക്ക് നടന്നെത്തി രഘു ഭീഷണി കലർത്തി പറയുമ്പോഴും മുഖത്തെ ചിരിയോ ഭാവമോ ഒട്ടും മായാതെ അയാളെ നോക്കി ശിരസ്സിളക്കി ഗായത്രി… ഒപ്പം കയ്യിലെ സ്റ്റിച്ചു ചെയ്തു കിട്ടിയ ചുരിദാർ അയാൾക്കു നേരെ നിവർത്തിപിടിച്ചവൾ…. അയാളുടെ ഇഷ്ടത്തിനാണ് തയ്പ്പിച്ചത് എന്നറിയിക്കാൻ….
തന്നെ നോക്കിയുള്ള അവളുടെ നില്പിലും അനുസരണയിലും സന്തോഷം നിറഞ്ഞു രഘുവിൽ…ആ സന്തോഷം മുഖത്തങ്ങനെ നിർത്തി ഗായത്രിയ്ക്ക് അരികിലേയ്ക് അവളുടെ ശരീരത്തിലേക്ക് തന്റെ മുഖം അടുപ്പിച്ച് ശ്വാസം ആഞ്ഞു ശ്വസിച്ചെടുത്തയാൾ…. ഒന്നു ചുളിഞ്ഞയാളുടെ നെറ്റി..
“നിനക്കെന്താടീ വേറൊരു മണം…?
ഞൊടിനേരം കൊണ്ട് ഗായത്രിയുടെ ചുമലിൽ തന്റെ കൈ മുറുക്കി മുരണ്ടു രഘു
“ഞാൻ വന്ന ബസ്സിൽ നിറയെ തിരക്കായിരുന്നു… ഇരിയ്ക്കാനൊന്നും സീറ്റ് ഉണ്ടായിരുന്നില്ല….”
ശബ്ദത്തിലെ വിറയലൊതുക്കി ഗായത്രി പറഞ്ഞു നിർത്തിയതും അവളെ ചുമലിൽ പിടിച്ച് ആഞ്ഞു തള്ളി രഘു..
“ചെന്ന് കുളിച്ച് വൃത്തിയായിട്ട് കഴിക്കാനുണ്ടാക്കെടീ….”
നിലത്തേക്ക് കാൽ മടങ്ങി വീഴാനാഞ്ഞ ഗായത്രിയോട് കല്പിച്ച് മെല്ലെ പുറത്തേയ്ക്കിറങി രഘു…
ബ്ലേഡ് പലിശക്കാരനായ രഘുവിന്റെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാൻ ഗായത്രിയുടെ അച്ഛന് സാധിക്കാതെ വന്ന് അവള വീട് രഘു കയ്യേറും എന്നൊരവസ്ഥ വന്നപ്പോഴാണ് പണത്തിന് പകരം രഘു ഗായത്രിയുടെ അച്ഛനോട് അവളെ വിവാഹം ചെയ്തു തരാൻ ആവശ്യപ്പെട്ടത്…
ആകെയുള്ള കിടപാടത്തിനും മറ്റു രണ്ട് പെൺമക്കളുടെ ഭാവിയ്ക്കും വേണ്ടി ഗായത്രിയെ അവളുടെ ഇരട്ടിയിലധികം പ്രായമുളള രഘുവിന്റെ ഭാര്യയാക്കി അവളുടെ വീട്ടുകാർ….
ഗായത്രിയെ എന്തെങ്കിലും കാരണമുണ്ടാക്കി നിത്യവുംവഴക്കു പറഞ്ഞുപദ്രവിയ്ക്കുന്നത് രഘുവിന്റെ ശീലമാണ്….
ഇതിനിടയിൽ ഒരപകടം പറ്റി രഘുവിന് ഗുരുതരമായ് പരിക്കേറ്റത് ഗായത്രിയുടെ ജാതകദോഷം കാരണമാണെന്ന് വിശ്വസിച്ചു രഘു…
അതുകൊണ്ടു തന്നെ തന്റെ .ചികിൽസയ്ക്ക് ചിലവായ പണമത്രയും ഗായത്രി തന്നേ തീരുവെന്നാരു വാശിയേറി രഘുവിൽ…
അതോടെയാണ് രഘുവിന് ഏറെ പരിചയമുള്ള രഘു തന്റെ അനിയനായ് കാണുന്ന അഷ്ക്കറിന്റെ ടെക്സ്റ്റയിൽസിൽ ഗായത്രി ക്യാഷ്യർ ആയത്…
രഘുവിന് അവനോളം തന്നെ ഈ ഭൂമിയിൽ വിശ്വാസമുള്ള ഏക വ്യക്തി അത് അഷ്ക്കർ മാത്രമാണ്
രാത്രി ഏറെ നീണ്ടതും അത്താഴം കഴിച്ച് കിടക്കാനൊരുങ്ങി രഘു…
“എട്ടാ… മരുന്ന്…”
രഘുവിന് കഴിക്കാനുള്ള മരുന്നും വെള്ളവും ഗായത്രി അയാൾ നേരെ നീട്ടിയതും തനിയ്ക്ക് മുമ്പിൽ നിൽക്കുന്ന ഗായത്രിയെ കണ്ണുകൾ കൊണ്ടടിമുടി ഉഴിഞ്ഞു രഘു…
ഗായത്രിയും അവളുടെ സുന്ദരമായ വശ്യരൂപവും ഒരു ലഹരി പോലെ ഹരം നിറച്ചു രഘുവിലെങ്കിലും അപകട ശേഷം തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇനിയും ചലിച്ചു തുടങ്ങിയിട്ടില്ലാത്ത സ്വന്തം ശരീരത്തിനോട് ദേഷ്യം നിറഞ്ഞയാളിൽ…ആ ദേഷ്യമൊതുക്കാനെന്ന വിധം ഗായത്രിയുടെ ശരീരത്തിൽ അവൾക്ക് വേദനിയ്ക്കും വിധം മുറുകി അയഞ്ഞു രഘുവിന്റെ കൈകൾ….
വേദനയിൽ പിടഞ്ഞൊരു കരച്ചിൽ ഉയർന്നവളിൽ നിന്ന്… അതോടെ ഗായത്രിയുടെ ശരീരത്തിൽ നിന്ന് തന്റെ കൈകൾ മോചിപ്പിച്ച് കിടക്കാനൊരുങ്ങി രഘു..
ഉറക്കം പൂർണ്ണമായ് രഘുവിനെ കീഴ്പ്പെടുത്തിയതും ഒരു പുച്ഛചിരിയോടെ അയാൾക്കരികിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരുന്ന രഘുവിന്റെ മരുന്നിൽ നിന്നൊരു സ്ട്രിപ്പെടുത്ത് ആ മുറിയ്ക്ക് പുറത്തേക്ക് നടന്നു ഗായത്രി…
“ഉറങ്ങിയോ…?
ഗായത്രി കിച്ചണിലെത്തിയതും അവിടെ അവളെ കാത്തു നിന്നൊരുവനിൽ നിന്നുയർന്ന ആവേശം നിറഞ്ഞ ചോദ്യത്തിന് പതിഞ്ഞൊന്ന് മൂളി കയ്യിലെ മെഡിസിൻ ശ്രദ്ധയോടെ ഭദ്രമായൊരിടത്ത് സൂക്ഷിച്ചു വെച്ചവൾ തിരിഞ്ഞതും അവളെ കൈക്കുള്ളിലൊതുക്കി ആ അധരങ്ങൾ കവർന്നെടുത്തു കഴിഞ്ഞിരുന്നു അയാൾ…. ഒപ്പം അവന്റെ കൈകളവളെ മുറുക്കത്തിൽ ചുറ്റി പുണരുകയും ചെയ്തത് ക്ഷണനേരം കൊണ്ടാണ്….
“അഷ്കർ…..
അവന്റെ കയ്യിൽ കിടന്ന് കുറുകി വിളിച്ചു പോയ് ഗായത്രി
“അടങ്ങി നിൽക്ക് പെണ്ണേ… അയാളുറങ്ങിക്കോട്ടെ സ്വസ്ഥമായ്….”
മുരളിച്ച ഉയർന്നു അഷ്കറിൽ നിന്ന്… അത് കേട്ടതും പതിഞ്ഞൊരു ചിരിയോടെ അഷ്ക്കറിൽ ലയിച്ചു തുടങ്ങി ഗായത്രിയും…. മിനിറ്റുകൾ മണിക്കൂറുകളായ് മാറി തുടങ്ങിയതും അവനിൽ പൂത്തുതളിർത്തവൾ…
അഷ്ക്കറിന്റെ കൈകളിൽ ആകെ വിയർത്തു ചുവന്നു പോയ് ഗായത്രി… അവരുടെ ശ്വാസനിശ്വാസങ്ങൾ ഇടക്കലർന്ന് പരന്നവിടെ…. ഒടുവിൽ തന്നിൽ തന്നെ തളർന്നു വീണ അഷ്ക്കറിനെ തന്റെ നെഞ്ചോരം ചേർത്തുപിടിച്ച് കിതയ്ക്കുമ്പോൾ തന്റെ ശരീരത്തിനെക്കാൾ ഗായത്രിയ്ക്ക് സംതൃപ്തി തോന്നിയത് തന്റെ മനസ്സിനാണ്….
തന്റെ എല്ലാ മോഹങ്ങളും തച്ച് തകർത്ത് തന്നെയൊരു അടിമയാക്കി വെച്ച രഘുവിന് മേലുള്ള അവളുടെ വിജയമായിരുന്നു അവൾക്കാ കൂടി ചേരൽ….
മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും രഘുവിൽ നിന്ന് കേൾക്കുന്ന അഭിസാരികയ്ക്ക് തുല്യമായ വാക്കുകൾക്ക് മേലുള്ള വിജയം…. അതിലെല്ലാം ഉപരി ഈ ഭൂമിയിൽ രഘു ആകെ വിശ്വസിയ്ക്കുന്ന അഷ്ക്കറിനെ തന്നെ തന്റെ ശരീരത്തിന്റെ അടിമ ആക്കിയതിന്റെ ഉന്മാദം തിളച്ചു ഗായത്രിയിൽ….
യാത്ര പറഞ്ഞ് അഷ്കർ ഇരുളിലൂടെ പടിയിറങ്ങി പോയതും അവന്റെ വിയർപ്പുമണം നിറഞ്ഞ തന്റെ ശരീരവുമായ് രഘുവിനെ ഇറുക്കെ പുണർന്നു കിടന്നു ശാന്തമായുറങ്ങി ഗായത്രി……
ഇതൊന്നുമറിയാതെ കഴിച്ച മരുന്നിന്റെ ഉറക്കത്തിനിടയിലും തന്നിലമർന്ന ഗായത്രിയുടെ ശരീരത്തെ ആഞ്ഞു പുൽകി കിടന്നു രഘു… അവളിൽ നിറഞ്ഞു നിൽക്കുന്നത് ഈ ഭൂമിയിൽ താനേറ്റവും വിശ്വസിയ്ക്കുന്നൊരുവന്റെ വിയർപ്പു ഗന്ധമാണെന്നറിയാതെ….
✍️RJ
