മകളുടെ മുറിയുടെ വാതിൽക്കൽ പതുങ്ങി നിൽക്കുന്ന രാജീവേട്ടനെ കണ്ടുകൊണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.
എന്നെ കണ്ടതും ശബ്ദിക്കരുത് എന്ന അർത്ഥത്തിൽ രാജീവേട്ടൻ ചുണ്ടിൽ വിരലമർത്തി.
സംസാരം ശ്രദ്ധിക്കാൻ രാജീവേട്ടൻ എന്നോട് ആംഗ്യം കാണിച്ചു
മുറിയിലിരുന്ന് എന്റെ മകൾ സംസാരിക്കുന്നത് കേട്ട് സത്യം പറഞ്ഞാൽ ഞാൻ ബോധം കെട്ട് വീണില്ലന്നേയുള്ളൂ.
കേവലം പന്ത്രണ്ട് വയസ്സ് മാത്രമുള്ള
ഒരു പെൺകുഞ്ഞിന്റെ വായിൽ നിന്നും കേൾക്കാൻ കൊള്ളുന്ന വാക്കുകളാണോ അതെന്ന് ഞങ്ങൾ ഭീതിയോടെ
ഓർത്തു.
എന്താണ് ചെയ്യേണ്ടതെന്നോർത്തു ഞാനും രാജീവേട്ടനും തെല്ലുനേരം അങ്ങനെ തന്നെ നിന്നു.
പഠന ആവശ്യത്തിന് വേണ്ടിയാണ് രാജീവേട്ടന്റെ പഴയ ഫോൺ അവൾക്ക് കൊടുത്തത്.
ഞങ്ങൾ അവൾ കാണാതെ ഇടയ്ക്കൊക്കെ ആ ഫോൺ എടുത്ത് ചെക്ക് ചെയ്യാറുണ്ട്.
അസ്വാഭാവികമായ ഒന്നും തന്നെ ആ ഫോണിൽ കണ്ടിട്ടുമില്ല.
അപ്പോഴാണ് ഞങ്ങൾ മകൾക്ക് കൊടുത്ത ഫോൺ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നത് രാജീവേട്ടൻ എന്നെ കാണിച്ചുതന്നത്.
അപ്പോൾ തീർച്ചയായും അവളുടെ കൈയ്യിൽ മറ്റൊരു ഫോൺ ഉണ്ട്.
അവളുടെ ഫോണിൽ ഉള്ള സംസാരം നിലച്ചതും ഞങ്ങൾ അവളുടെ മുറിയുടെ വാതിൽക്കൽ നിന്നും മടങ്ങി പോന്നു…
അവളുടെ ഭാവിയെക്കുറിച്ചോർത്ത് ഞങ്ങൾക്ക് പേടി തോന്നി. മകൾ ഇത്രയുമധികം വളർന്നിരിക്കുന്നു എന്ന് ഇന്നാണ് ഞങ്ങൾക്ക് മനസ്സിലായത്.
പുതിയ കാലഘട്ടത്തിൽ കേവലം എട്ടോ പത്തോ വയസ്സാകുമ്പോഴേക്കും കുട്ടികളെയും മുതിർന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്ന് എനിക്കപ്പോൾ തോന്നി.
ഞങ്ങൾ വളർന്നുവന്ന കാലത്ത് പതിനേഴോ പതിനെട്ടോ വയസ്സ് ആയാൽ പോലും ഞങ്ങളെ കുട്ടികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
ഇപ്പോൾ കാലം മാറി , പുതിയ കാലത്തിലെ കുട്ടികളും വല്ലാതെ മാറി…
മകളെ വളർത്തിയതിൽ ഞങ്ങൾക്ക് എവിടെയാണ് പിഴച്ചതെന്ന് ഞങ്ങൾ ആലോചിച്ചു നോക്കി. അനാവശ്യമായ ഒന്നും അവൾക്ക് വാങ്ങി നൽകി അവളെ ഞങ്ങൾ ധാരാളിത്തം പഠിപ്പിച്ചിട്ടില്ല, കൃത്യസമയത്ത് തന്നെ മകൾ സ്കൂളിൽ പോകുന്നുണ്ടെന്നും, തിരികെ വീട്ടിലെത്തുന്നുണ്ടെന്നും ഞങ്ങൾ ഉറപ്പാക്കാറുമുണ്ട്.
പിന്നെയും എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്..???
ഞാൻ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി യൂട്യൂബ് ചാനലിലെ ഒരു റെസിപ്പി പരീക്ഷിക്കാൻ ആണെന്നാണ് പറഞ്ഞത്.
ആ സമയത്ത് രാജീവേട്ടൻ അവളുടെ മുറിയിൽ പോയി ഫോൺ എടുത്തു.
അവളുടെ ബാഗിനടിയിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഫോൺ.
അവളുടെ ഡേറ്റ് ഓഫ് ബർത്ത് കൊടുത്ത് രാജീവേട്ടൻ ലോക്ക് മാറ്റി എന്നാണ് പറഞ്ഞത്.
രാത്രിയിൽ രാജീവേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ ചെവി തകർന്നില്ലന്നേ ഉള്ളൂ….
കൊച്ചുമക്കളെ കുടുക്കാൻ ഒരു ഗ്യാങ് തന്നെയുണ്ട്…
ല.ഹ.രി മാഫിയ പോലെ, സെ.ക്. സ് മാഫിയ പോലെ, കൊച്ചു മക്കളെ കുടുക്കാൻ ഒരു വലിയ സംഘം തന്നെയുണ്ട്. അതിൽ സ്ത്രീകളും പുരുഷന്മാരുമടക്കം ധാരാളം ആളുകളുണ്ട്…
ആൺകുട്ടികളെ കൂടുതലും സ്ത്രീകൾ തന്നെയാണ് പലതും പറഞ്ഞു മയക്കിയെടുക്കുന്നത്.
പെൺകുട്ടികളെയാവട്ടെ ആണുങ്ങളും.
പതിയെ പതിയെ അവർ കുട്ടികളെ അവരുടെ വഴിയെ ആക്കുകയാണ്..
ഞങ്ങളുടെ മകളും , അവരുടെ വലയിൽ പെട്ട ഒരു ചെറിയ ഇരയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി…
എങ്ങനെയാണ് അവളെ തിരികെ കൊണ്ടുവരേണ്ടതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു…
കാലം മാറ്റങ്ങൾക്കതീതമാണല്ലോ… അപ്പോൾ പിഴച്ചത് കാലത്തിനല്ല മനുഷ്യർക്ക് തന്നെയാണ്…
ഞാനും ഭർത്താവും ജോലിക്കാരാണ്.
ജോലി കഴിഞ്ഞു വന്നാൽ വീട്ടിലെ കാര്യങ്ങൾ, അതിനിടയിൽ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും മകളിലേക്ക് ചൊരിയാൻ ഞങ്ങൾക്കായില്ലെന്നുള്ളത് സത്യമാണ്.
ആ അവസരം മുതലാക്കാൻ തക്കം പാർത്തിരിക്കുന്നവരുണ്ടെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല..
കുട്ടികളിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ്.
ആ കാലഘട്ടത്തിൽ അവർക്ക് പലതിനോടും താൽപര്യം തോന്നും.
അത് മുതലെടുക്കുകയാണ് ചില സംഘങ്ങൾ.
പതിയെപ്പതിയെ ആ കുട്ടികളെ അവർ പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ തുടങ്ങും…
ചെറിയ കുട്ടികൾക്ക് ഫോണിന്റെ ഉപയോഗം ഇല്ലല്ലോ ഫോൺ കൊടുക്കരുത് എന്ന് പറയാവില്ല ആധുനികകാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല. അതിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്നേ ഉള്ളൂ…
രാജീവേട്ടൻ അവളുമായി സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചാറ്റ് ചെയ്തവരെയൊക്കെ ബ്ലോക്ക് ചെയ്തിരുന്നു…
അവളെ അവൾ അറിയാതെ തന്നെ ഞങ്ങൾ രണ്ടാളും വീക്ഷിക്കുന്നുണ്ടായിരുന്നു..
ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റങ്ങൾ…
ഞങ്ങളുടെ മകൾ എത്രത്തോളം പലതിനും അഡിക്റ്റ് ആയി പോയിരുന്നു എന്ന് അപ്പോഴാണ് ഞങ്ങൾക്ക് പൂർണ ബോധ്യം വന്നത്
ഞങ്ങൾ അവളോട് ഒന്നും ചോദിക്കാൻ പോയില്ല…. അവളെ ഞങ്ങൾക്ക് നഷ്ട്ടപ്പെടാൻ പാടില്ലല്ലോ…
അലിവിനെ കുറിച്ചോ, സ്നേഹത്തെക്കുറിച്ചോ, പരിഗണനയെ കുറിച്ചോ അവർക്ക് അറിയില്ല….
ഞങ്ങളുടെ തിരക്കുകൾക്കിടയിൽ അവളെ അതൊന്നും പഠിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചതുമില്ല.
അല്ലെങ്കിലും കുട്ടികളിലെ അനുകരണ സ്വഭാവത്തെക്കുറിച്ച് ആരും ഓർക്കാറ് കൂടിയില്ല..
അവർ കാണുന്ന ഗെയിമുകൾ എതിരാളികളെ കൊ., ന്ന് തള്ളുന്നതാണ്..
അവർ കാണുന്ന സിനിമകൾ അ.ടി.യും കു.ത്തും കൊ.ല.പാ.തകവും ച.തിയും നിറഞ്ഞതാണ്.
കണ്ടും കേട്ടും അറിഞ്ഞും വരുന്നതല്ലേ അവരുടെ തലയിലുറയ്ക്കൂ….
എത്ര പൊതിഞ്ഞുപിടിച്ചു വളർത്തിയാലും അവർ ചുറ്റുപാടുകളിൽ നിന്നും പലതും സ്വായത്തമാക്കുന്നുണ്ട്.
ഒരു ചെറിയ കളിയാക്കൽ പോലും എതിരാളിയെ കൊ* .ല്ലാ., നു.ള്ള കാരണങ്ങളായിട്ടാണ് പുതുതലമുറയിലെ പലരും കാണുന്നത്.
മുൻപൊന്നും കുഞ്ഞുങ്ങളെ എങ്ങനെ വളർത്താമെന്ന് ആരും മാതാപിതാക്കളെ പഠിപ്പിക്കേണ്ടിയിരുന്നില്ല.
എന്നാലിപ്പോൾ എങ്ങനെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാം എന്ന് പോലും പരിശീലനം വേണ്ടിവരുന്ന കാലഘട്ടമാണിത്.
കുഞ്ഞുങ്ങളെ കാക്കാൻ
ഇന്നത്തെ അണു കുടുംബങ്ങളിൽ മറ്റ് അംഗങ്ങളും ഇല്ല…
എന്തിനെയും തരണം ചെയ്ത്,
മുന്നോട്ടു ജീവിക്കാൻ ധൈര്യമുള്ള കുട്ടികളിൽ നിന്നും, തൊടുന്നതിനും പിടിക്കുന്നതിനും വരെ ജീ.വി.ത.മ.വ.സാ.നിപ്പിച്ച് കളയുന്ന കുഞ്ഞുങ്ങളിലേക്കുള്ള മാറ്റം വളരെ പെട്ടെന്നാണിവിടെ ഉരുത്തിരിഞ്ഞത്
എന്തായാലും മകളെ തിരിച്ചു പിടിക്കേണ്ടത് ഞങ്ങളുടെ മാത്രം ആവശ്യമാണ്.
പെട്ടെന്നൊരുദിവസം അവളെ തിരുത്താമെന്നുള്ള വ്യാമോഹമൊന്നും ഞങ്ങളിലുണ്ടായിരുന്നില്ല..
ഇത്തവണത്തെ അവളുടെ പിറന്നാളിന് ഞങ്ങൾ അവളെയും കൂട്ടി സ്പെഷ്യൽ കുട്ടികളെ പാർപ്പിക്കുന്ന ഇടത്തേക്കാണ്
പോയത്.
ആ കുട്ടികളുടെ അന്നത്തെ മുഴുവൻ ചെലവുകളും ഞങ്ങളാണ് ഏറ്റെടുത്തത്..
അന്നത്തെ ഒരു ദിവസം ഞങ്ങൾ അവരോടൊപ്പമായിരുന്നു….
ഞങ്ങൾ പറയാതെ തന്നെ മകൾ അവൾക്ക് കിട്ടിയിരിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ചൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
എന്റെ കൂട്ടുകാരിയുടെ ഒരു മകൾ ക്യാൻസർ രോഗബാധിതയായിരുന്നു അവളെ കാണാനായി RCC യിൽ പോയപ്പോൾ ഞാൻ മകളെയും കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ എന്റെ മകളുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
അവളിലെ അലിവ് നഷ്ടപ്പെട്ടിട്ടില്ല എന്ന് എനിക്കപ്പോൾ ഉറപ്പായി.
എനിക്കറിയാം പെട്ടെന്നൊന്നും അവളെ തിരുത്താനാവില്ലെന്ന്.
പക്ഷെ അൽപ്പം താമസിച്ചാലും ഞങ്ങൾ അവളെ തിരികെ പിടിക്കും.
എന്തുകൊണ്ട് നിങ്ങൾ കുഞ്ഞിനെ നന്നായി വളർത്താൻ ശ്രമിച്ചില്ല
എന്ന ചോദ്യം ചിലപ്പോഴുണ്ടായേക്കാം..
അതിന് ഒരൊറ്റ ഉത്തരം മാത്രമേ പറയാനാവു, എന്റെ കുഞ്ഞ് നല്ലതാണ്, എന്റെ കുഞ്ഞ് തെറ്റൊന്നും ചെയ്യില്ല
എന്ന ഉറച്ച് വിശ്വാസം ഏതൊരു
മാതാപിതാക്കളുടെയും ഉള്ളിലുണ്ട്. ഞങ്ങളും അങ്ങനെയായിരുന്നു.
അത് പക്ഷേ തീർത്തും തെറ്റായ ധാരണയാണ്.
കുഞ്ഞുങ്ങൾക്ക് ഏറ്റവും ആവശ്യം നമ്മുടെ സമയമാണ്.
നമ്മളുടെ സാമീപ്യമാണ്,
പ്രായപൂർത്തിയായി,സ്വന്തം കാലിൽ നിൽക്കുന്നത് വരെ നമ്മൾ അവരെ പൊതിഞ്ഞു പിടിച്ചോളണം.
എന്നാൽ നമ്മളുടെ പൊതിഞ്ഞു പിടിക്കലുകൾ അവർക്ക് ഒരിക്കലും അസ്വസ്ഥത ഉണ്ടാക്കാനും പാടില്ല…
മുൻപെങ്ങുമില്ലാത്ത വിധത്തിൽ മനുഷ്യർക്കിടയിൽ അകൽച്ച വളർന്നു വന്നിരിക്കുന്നു… തൊട്ടടുത്ത് താമസിക്കുന്നവരെ പോലും നമുക്കറിയില്ല.
കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്..അവരെ വഴിതെറ്റിക്കുന്ന ഒന്നിനെയും കണ്ടില്ലെന്ന് നടിക്കരുത്….
ഞങ്ങൾ എന്തായാലും ഞങ്ങളുടെ മകൾക്ക് പിന്നിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്… അവൾക്ക് ഫോൺ വാങ്ങിക്കൊടുത്ത ആളെ കണ്ടെത്തി.
എന്റെ മകളെ രക്ഷിച്ചതിനോടൊപ്പം തീർച്ചയായും എന്റെ മകളെ
പോലെയുള്ള കുറച്ചു കുട്ടികളും കൂടി അവരുടെ വലയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്….
സോഷ്യൽ മീഡിയയുടെ പിന്നിൽ കാണുന്ന ഓരോ പുഞ്ചിരിക്ക് പിന്നിലും,
നല്ല മനുഷ്യർ ആയിരിക്കണമെന്നില്ലെന്ന് ഞങ്ങൾ മകളോട് പറഞ്ഞിട്ടുണ്ട്..
ഇപ്പോൾ ഞങ്ങൾ മകൾക്ക് വേണ്ടി ധാരാളം സമയം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
അവളെയും കൂട്ടി യാത്രകൾ പോകുന്നുണ്ട്.
അവൾ പുതിയ പുതിയ കാഴ്ചകൾ കാണട്ടെ, മനുഷ്യരെ കാണട്ടെ
ഓരോ ഇടങ്ങളിലെയും സംസ്കാരങ്ങളെ തിരിച്ചറിയട്ടെ….
അല്ലെങ്കിലും മനുഷ്യരുടെ ഏറ്റവും നല്ല നിക്ഷേപങ്ങളിൽ ഒന്നാണ് യാത്രകൾ..
ഇപ്പോൾ അവൾക്ക് തെല്ലും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ഞങ്ങളുടെ ശ്രദ്ധ അവളെ ചുറ്റുപറ്റി തന്നെയുണ്ട്…
കാരണം മക്കളോളം വലിയ അമൂല്യസമ്പത്ത് മറ്റൊന്നുമില്ലല്ലോ..
✍️Anju Thankachan
