ഹൃദയരാഗം
(രചന: സൂര്യ ഗായത്രി)
മരണകിടക്കയിൽ അമ്മച്ചിയുടെ കൈകളിൽ മുറുകെ കൈചേർത്ത് പിടിക്കുമ്പോൾ പേളിയുടെ കൈകൾ വിറച്ചു.
തന്റെ ഈ ഭൂമിയിലെ അവസാനത്തെ ബന്ധുവും യാത്രയാവുകയാണ്.. ബിയട്രെസ് ദീർഘമായി ശ്വാസം വലിച്ചു വിട്ടു. നെഞ്ചും കൂടും ശക്തിയായി ഒന്ന് ഉയർന്നു താണു….
പതിയെ ആ കണ്ണുകൾ അടഞ്ഞു… രണ്ടു തുള്ളി കണ്ണുനീർ പോളകളിലൂടെ ഒലിച്ചിറങ്ങി… നിലവിളിയോടുകൂടി പേളി ആ ശരീരത്തിലേക്കു വീണു….. അലമുറയിട്ട് നിലവിളിച്ചു.
ചടങ്ങുകൾ കഴിഞ്ഞു ബോഡി പള്ളിസീമിതേരിയിലേക്ക് എത്തിച്ചു… അമ്മച്ചിക്കായി അവസാന മുത്തവും നൽകി തളർന്നു വീണവളെ ആരൊക്കെയോ ചേർന്ന് എടുത്തു പള്ളി വക അനാഥാലയത്തിലേക്കു കൊണ്ട് പോയി…
മുഖത്തേക്ക് തണുത്ത വെള്ളം വീണതും പേളി കണ്ണുകൾ വലിച്ചു തുറന്നു… ചുറ്റും കൂടിനിന്ന പരിചയമുള്ള മുഖങ്ങൾ കാണെ കണ്ണുകൾ വീണ്ടും നിറഞ്ഞു…..
റാഹേൽ അമ്മച്ചിയെ കണ്ടതും അവൾ പൊട്ടി കരഞ്ഞുകൊണ്ട് ആ മാറിലേക്ക് വീണു…… ഞാൻ തനിച്ചയില്ലേ റാഹേൽ അമ്മച്ചി.. എന്നെ തനിച്ചാക്കി പോയില്ലേ എന്റെ അമ്മച്ചി……
പേളി കൊച്ചേ…. ഈ നിൽക്കുന്ന കുരുന്നുകൾക്ക് സ്വന്തവും ബന്ധവും എല്ലാം കർത്താവാണ്…. അപ്പനും അമ്മയും ആരെന്നറിയാത്ത ജന്മങ്ങൾ അങ്ങനെ ഉള്ളപ്പോൾ നീ..
ഇപ്പോൾ അല്ലെ മോളെ തനിചായെ…… അമ്മച്ചി കഴിഞ്ഞ മൂന്ന് വർഷമായി കിടന്നു കഷ്ടപ്പെടയല്ലേ…. ഇപ്പോൾ കർത്താവു അതിനൊരു മോചനം നൽകി.. അങ്ങനെ നീ സമാധാനിക്ക്……..
എസ്തപ്പാൻ അച്ഛൻ അവിടേക്കു വന്നു…. മോൾ വീട്ടിൽ ഒറ്റക്കല്ലേ… ഇവിടെ കൂടാം.. നാളെ നേരം വെളുത്തിട്ടു പോയി ആവശ്യം ഉള്ള സാധനങ്ങൾ എടുത്തിട്ട് വാ…..
ബിയട്രെസും ജോണിക്കുട്ടിയും പേളി യും വളരെ സന്തോഷത്തിൽ കഴിഞ്ഞകുടുംബം ആയിരുന്നു…. മൂന്ന് വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ ജോണിക്കുട്ടി മരിച്ചു…
ബിയട്രെസ് കിടപ്പിലായി.. പേളി അപ്പോൾ കട്ടപ്പനയിൽ ഹോസ്റ്റലിൽ ആയിരുന്നു.. ഡിഗ്രി ഫൈനൽ ഇയർ എക്സാംകഴിഞ്ഞു വീട്ടിലേക്കു കൂട്ടാൻ അപ്പൻ വരുന്നതും നോക്കി നിൽക്കുകയായിരുന്നു…
മൂന്ന് നാലു ദിവസം ആയി നിർത്താതെ പെയ്യുന്ന മഴയിൽ യാത്ര ദുസഹം ആയിരുന്നു… പിന്നീടാണ് അറിയുന്നത് ഉരുൾ പൊട്ടലിനെ കുറിച്ചും മറ്റും. രക്ഷപ്രവർത്തനവും മറ്റുമായി കഴിഞ്ഞു പേളി വീട്ടിൽ എത്തുമ്പോൾ രണ്ടു ആഴ്ച കഴിഞ്ഞു….
ഹോസ്റ്റലിൽ വച്ചു അറിഞ്ഞു അപ്പന്റെ മരണവും അമ്മച്ചിയുടെ ഗുരുതര അവസ്ഥയും പക്ഷെ എത്തിപ്പെടാൻ പറ്റിയില്ല…..അവിടുന്നിങ്ങോട്ടു അമ്മച്ചിക്ക് താങ്ങു ആയതാണ് പേളി… ഡിഗ്രി ഉയർന്ന മാർക്കിൽ പാസായി….
ഡിഗ്രി ക്കു പഠിക്കുമ്പോൾ തന്നെ ഏറെ നാളത്തെ അവളുടെ ആഗ്രഹം ആയിരുന്നു സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സിൽ ചേരണമെന്നത്…
പേളി അതിലും മികവ് തെളിയിച്ചു വളരെ നല്ലരീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അതു വഴി അവൾക്കു കഴിഞ്ഞു..
അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണം തീർത്ത ശൂന്യതയും ആയി ഇപ്പോൾ ഒരുവിധം പൊരുത്തപ്പെട്ടു….കഴിഞ്ഞു..
പള്ളി വക ഒരു മെഴുകുതിരി ഫാക്ടറി നടത്തുന്നുണ്ട്..
നാട്ടിലെ അറിയപ്പെടുന്ന പള്ളിതാനം ഗ്രൂപ്പിൽ ഓഫ് കമ്പനിയുമായി ടൈ അപ്പ് ഉണ്ടാക്കി വിദേശത്തേക്ക് മെഴുകുതിരി കയറ്റി അയക്കുന്നുണ്ട്..ഫാദർ എസ്തപ്പന്റെ നേതൃത്വത്തിൽ..
പള്ളിതാനം ഗ്രൂപ്പ് ന്റെ മാനേജിങ് ഡയറക്ടർ ആണ് അലോഷി കുര്യൻ. പള്ളിതാനത്തെ കുര്യച്ഛന്റെയും റീത്തയുടെയും മൂത്ത മകൻ ഇളയത് അലീന കുര്യൻ എന്ന അല്ലു……..
ഞായറാഴ്ച പള്ളിയിൽ എത്തിയതാണ് കുര്യനും റീത്തയും അല്ലുവും… അന്ന് പള്ളി ക്വയറിൽ പാടുന്ന പേളിയെ റീത്തക്കു നന്നെ ബോധിച്ചു… അവർ അത് കുര്യനോട് പറയുകേം ചെയ്തു….
പള്ളിയിൽ നിന്നും പുറത്തിറങ്ങിയ കുര്യനെ അച്ഛൻ പള്ളിമേടയിലേക്ക് വിളിപ്പിച്ചു….
എന്നതാ അച്ചോ പറയുവാൻ ഉള്ളെ..
കുര്യച്ച ആ ജോണിക്കുട്ടിടേം ബിയട്രസിന്റേം മോളു പേളിക്കു നിങ്ങടെ കമ്പനിയിൽ എന്തെങ്കിലും ഒരു ജോലികൊടുക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു….
ഓർമ്മ ഉണ്ട് അച്ചോ.. നാളെയെ അലോഷി ബിസിനസ് ടൂർ കഴിഞ്ഞു വരാത്തൊള്ളൂ നാളെ കൊച്ചിനോട് സർട്ടിഫിക്കറ്റ് മായ് രാവിലെ ഓഫീസിൽ വരാൻ പറഞ്ഞോ.. ഞാൻ അവിടെ കാണും…
മോൾ ഒന്ന് കൊണ്ടും പേടിക്കേണ്ട രാവിലെ സർട്ടിഫിക്കറ്റ് മായ് പോയാൽ മതി ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ കുര്യച്ചനെ പോലെ അല്ല അലോഷി ഇത്തിരി മുൻദേഷ്യക്കാരൻ ആണ്.. അതുകൊണ്ട് അവൻ എന്തെങ്കിലും പറ ഞ്ഞാൽ കാര്യമാക്കേണ്ട..
കൃത്യ സമയത്തു തന്നെ പേളി കമ്പനിയിൽ എത്തി…..
പത്തുമണി ആയപ്പോൾ ഒരു ആഡംബര കാർ വന്നു നിന്നു. അതിൽ നിന്നും കോട്ടും സ്യൂട്ടും ധരിച്ചു മുപ്പതു വയസിനോട് അടുത്തു പ്രായമുള്ള ഒരു യുവാവും കൂടെ തന്നെ പി എ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയും ഇറങ്ങി വന്നു .
പേളി അവരെ കണ്ടു എഴുനേറ്റു നിന്നു… അലോഷി അവളെ സാകൂതം നോക്കി…. പിന്നാലെ പോയ പി എ പേളിയെ നോക്കി ആവോളം പുച്ഛിച്ചു…
റൂമിലേക്ക് കയറിയ അലോഷി മാനേജർ സുദർശനനെ കേബിനിലേക്ക് വിളിപ്പിച്ചു… താൻ വരുമ്പോൾ പുറത്തു വെയിറ്റ് ചെയ്യുന്ന കുട്ടിയെ കൂടെ കൂട്ടിക്കോ…
Sir ഇപ്പോൾ ഇങ്ങനെ ഒരു അപ്പോയ്ന്റ്മെന്റ് ന്റെ ആവശ്യം ഉണ്ടോ…
അലോഷി പെട്ടെന്ന് തിരിഞ്ഞു നോക്കി… ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് എനിക്ക് ഇഷ്ടമല്ല.. ഷെറിൻ ….
Thats none of your business………….
സുദർഷനും പേളിയും കേബിനിലേക്ക് വന്നു…..
അലോഷി പേളിയെ നോക്കി… വെള്ളാരം കണ്ണുകൾ ഉള്ള കൊല്നന്നേയുള്ള ഒരു പെൺകുട്ടി.. സാധാ കോട്ടൺ ചുരിദാർ ആണ് വേഷം…
മുടി പോണി ടൈൽ കെട്ടി ഇട്ടിയിരിക്കുന്നു.. കഴുത്തിൽ നേരിയ ചെയ്ൻ അതിന്റെ തുമ്പത്തായി ഹെർട്ട് ന്റെ കുഞ്ഞു ലോക്കറ്… കാതിൽ മുത്തിന്റെ ചെറിയ കമ്മൽ… മൂക്കിൽ ഒറ്റക്കൽ വെള്ള മൂക്കുത്തി.. അതിന്റെ അഴക്……….
അലോഷി പെട്ടെന്ന് നോട്ടം മാറ്റി പേളി തന്റെ സർട്ടിഫിക്കറ്റ് അലോഷിയെ ഏൽപ്പിച്ചു…..
അലോഷി അവയെല്ലാം ശ്രദ്ധയോടെ നോക്കി.. ഡിഗ്രിക്കു ഡിസ്റ്റിംഗ്ഷെൻ കൂടുതൽ മാർക്ക് ഉണ്ടായിരുന്നു.. പിന്നെന്താടോ പിജി ചെയ്യാത്തെ…. അലോഷി ഫയലിൽ നിന്നും മുഖം ഉയത്തി ചോദിച്ചു…..
അത് അമ്മച്ചി മരിച്ചപ്പോൾ…. പിന്നെ…
ഒച്ച ഇടറിയതും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി…….
ആഹാ… താൻ സ്പോകെൻ ഇംഗ്ലീഷ് പഠിക്കാൻ കാരണമെന്ത്……
അതൊരു ആഗ്രഹം തോന്നി പഠിച്ചതാണ്……….
സ്പോകെൻ ഇംഗ്ലീഷ് ഒന്നും പഠിച്ചെന്നു കരുതി ഇംഗ്ലീഷഷിൽ സംസാരിക്കാൻ കഴിയില്ല. അതിനു പ്രതേക കഴിവ് വേണം..പെട്ടെന്ന് ഷെറിൻ പറഞ്ഞു…
Stop it sherin……….
I will told you…….
സുദർശൻ തല്ക്കാലം പേളിയെ അക്കൗണ്ട്സ് ൽ തനിക്കൊപ്പം നിർത്തു… അതിനു ശേഷം എന്ത് വേണമെന്ന് തീരുമാനിക്കാം…..
Now you can go…..
സുദർശനൊപ്പം പേളി കേബിനു പുറത്തേക്കിറങ്ങി… സുദർശൻ പേളിയുടെ കാര്യങ്ങൾ തിരക്കി…..
താൻ ടെൻഷൻ ആക്കേണ്ട എന്നോട് എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാം.. എന്നെ ഒരു സഹോദരനോട് എന്നപോലെ പെരുമാറാം..
എനിക്ക് പെങ്ങൾമാരൊന്നും ഇല്ലെടോ… തനിക്കു ആരും ഇല്ലെന്ന ചിന്തയൊന്നും വേണ്ട കേട്ടോ……… വളരെ വേഗം തന്നെ സുദർശനും പേളിയും തമ്മിൽ കമ്പനി ആയി.
ദിവസങ്ങൾ കഴിയും തോറും പേളി ജോലിയിൽ ഉള്ള തന്റെ കഴിവ് തെളിയിച്ചു. പ്രത്യക്ഷത്തിൽ അലോഷി പേളിയോട് തിരക്കുന്നില്ലെങ്കിലും അവളുടെ ജോലിയിലെ മികവ് സുദർഷനിൽ നിന്നും മറ്റുമായി അറിയുന്നുണ്ട്…
സുദർശൻ എനിക്ക് അടുത്ത രണ്ടു ആഴ്ച ഒരു ബിസിനസ് ടൂർ ഉണ്ട് അതിനു വേണ്ട പ്രൊജക്റ്റ് പേളിയും താനും കൂടെ ചെയ്തു തരണം ഡീറ്റെയിൽസ് പെൻഡ്രൈവിലും ഹാർഡ്ഡിസ്‌കിൽ കോപ്പി ചെയ്തു വച്ചേക്കണം..
ഞാൻ നാളെ കാണില്ല.. മറ്റന്നാൾ ആണ് യാത്ര….അന്നത്തെ ആ പ്രൊജക്റ്റ്‌ന്റെ ബാക്കിയാണ്.. ഇത്തവണ അവരുമായി കോൺട്രാക്ട് സൈൻ ചെയ്തിട്ടേ വരൂ…. എന്നാൽ സുദർശൻ പൊയ്ക്കോള്ളു…
സുദർശനും പേളിയും ചേർന്ന് വർക്ക്‌മായി ബന്ധപ്പെട്ട ഡീറ്റൈയിൽസ് എല്ലാം റെഡി ആക്കി കോപ്പി ചെയ്തു വച്ചു. എന്നാൽ ഞാൻ ഇറങ്ങട്ടെ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി…….
പേളി വേഗം ബാഗുമായി ഇറങ്ങി… പള്ളിയിൽ എത്തുമ്പോൾ എസ്തപ്പാൻ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്…….
രാവിലെ പേളി എഴുനേൽക്കാൻ വൈകി… എസ്തപ്പാൻ അച്ഛൻ മഠത്തിലേക്കു ആളെ വിട്ട് പള്ളിയിലേക്ക് വിളിപ്പിച്ചു…. പേളി വേഗം അച്ഛന്റ്ന്റെ അടുത്തേക്ക് പോയി…
എന്നതാ അച്ചോ…..
മോളെ അലോഷി വിളിച്ചിരുന്നു. കമ്പനിയിൽ നിന്നും.. അയാളുടെ പി എ യുടെ അമ്മ മരിച്ചു അതുകൊണ്ട് ഇന്നത്തെ സിങ്കപ്പൂർ യാത്രക്ക് കൂടെ നീ ചെല്ലണമെന്ന്….
അയ്യോ അച്ചോ… ഞാനോ… ഞാൻ എങ്ങനെ….. പേളി നിന്നു വിയർത്തു….
നിനക്ക് പാസ്പോർട്ട് കാര്യം ഒക്കെ ഉണ്ടല്ലോ…. പിന്നെന്താ…..
അല്ലാ അച്ചോ.. ഞാൻ….
അപ്പോഴേക്കും ഫോൺ ശബ്ധിക്കാൻ തുടങ്ങി… അലോഷി ആയിരിക്കും ഇപ്പോൾ വിളിക്കും എന്ന് പറഞ്ഞിരുന്നു….
ഹലോ അച്ചോ… എന്തായി കാര്യം പേളി റെഡി ആണോ… അച്ഛൻ അവളുടെ അടുത്ത് ഫോൺ കൊടുക്കുമോ….
അച്ഛൻ ഫോൺ പേളിക്കു കൊടുത്തു….
Sir… ഞാൻ…
പേളി പറയുന്നത് കേൾക്കു… ഷെറിനു പകരം സുദർശനെ കൊണ്ടുപോകാൻ അയാളുടെ വൈഫ് ഇപ്പോൾ ഡെലിവറി ടൈം ആണ്.. അതുകൊണ്ട് ആണ് പേളിയുടെ സഹായം ചോദിച്ചത്.. ഇതു.. ഞങ്ങളുടെ ഡ്രീം പ്രൊജക്റ്റ് ആണ്…
ഷാർപ് 10.30 am ആണ് ഫ്ലൈറ്റ് അര മണിക്കൂറിൻ ഉള്ളിക്ക് എയർപോർട്ടിൽ എത്തണം പേളി റെഡി ആയിനിന്നാൽ ഞാൻ അതുവഴി വന്നു പിക്ക് ചെയ്യാം…
പേളി ഒന്നും പറഞ്ഞില്ല…
പേളി ദയനീയമായി അച്ഛനെ നോക്കി.. അച്ഛൻ സമ്മതിക്കാൻ അനുവാദം നൽകി..
ഞാൻ റെഡി ആയി നിൽക്കാം sir….
വേഗത്തിൽ കയ്യിൽ ഉള്ളതിൽ വച്ചു ഏറ്റവും നല്ല ചുരിദാർ എടുത്തണിഞ്ഞു.. തൂവെള്ള നിറത്തിൽ കല്ലുകൾ പതിച്ച ചുരിദാർ ക്രിസ്മസ്നു അമ്മയുടെ നിർബന്ധത്തിൽ വാങ്ങിയതാ.. അറിയാതെ കണ്ണുകൾ നിറഞ്ഞു..
അവൾ വേഗം കണ്ണുകൾ തുടച്ചു… പാസ്പോർട്ട് മറ്റും അവശ്യ സാധനങ്ങളും എടുത്തു എല്ലാരോടും യാത്ര പറഞ്ഞു പള്ളി മുറ്റത്തെത്തി… അപ്പോഴേക്കും അലോഷിയുടെ കാർ അവിടെയെത്തി….
അച്ഛനൊപ്പം നടന്നു വരുന്നവളെ അലോഷി ഒരു വേള നോക്കി നിന്നുപോയി…. ആദ്യമായിട്ടാണ് അവൾക്കു ഇത്രേം ഭംഗിയുണ്ടെന്നു അവൻ ശ്രദ്ധിച്ചത്…
മോനെ എന്റെ കുഞ്ഞിനെ ഞാൻ നിന്നെ ഏൽപ്പിക്കുവാ…. സൂക്ഷിച്ചു പോയിട്ട് വാ.. കർത്താവിന്റെ അനുഗ്രഹം ഉണ്ടായിരിക്കും…….
എർപോട്ടിൽ എത്തി ചെക്കിങ് എല്ലാം കഴിഞ്ഞു രണ്ടുപേരും ഭക്ഷണം കഴിച്ചു…. ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന എല്ലാ പേടിയും പേളിക്കു ഉണ്ടായിരുന്നു…
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോൾ അറിയാതെ പേളി അടുത്തിരുന്ന അലോഷിയുടെ കൈകളിൽ അമർത്തി പിടിച്ചു… മുഖം അവന്റെ തോളിൽ അമർത്തി… അലോഷി ആദ്യം ഒന്നു ഞെട്ടി എങ്കിലും അവളുടെ പേടി മനസിലാക്കി… അവളുടെ കൈയിൽ അമർത്തി പിടിച്ചു…
സിങ്കപ്പൂരിൽ എത്തി… ഇരുവരും ഹോട്ടലിൽ ആണ് നേരെ പോയത് അടുത്തടുത്തായി മുറികൾ ബുക്ക് ചെയ്തിരുന്നു…
പേളിക്കു ആദ്യം തനിയെ റൂമിൽ ഫ്രഷ് ആകാനും മറ്റും വല്ലാത്ത ഭയം തോന്നി. ഇവിടെ താൻ ഭയക്കേണ്ട നമ്മുടെ സ്വന്തം ഹോട്ടൽ ആണ് എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്ത് ഞാൻ ഉണ്ട് എന്നെ വിളിച്ചാൽ മതി….
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു രണ്ടുപേരും റെഡി ആകാൻ പോകും മുൻപ് അലോഷി അവളുടെ കയ്യിൽ ഒരു കവർ ഏൽപ്പിച്ചു.
Do താൻ ഈ ഡ്രെസ് ആണ് കോൺഫറൻസ് നു ഇടേണ്ടത്.
പേളി കവർ വാങ്ങി മുറിയിൽ പോയി നോക്കുമ്പോൾ ജീൻസിന്റെ മുട്ടുവരെ എത്തുന്ന സ്‌കർട്ടും ഒരു ടീഷർട്ടും അതിനു മേളിൽ ആയി ഒരു കോട്ടും ഉണ്ടായിരുന്നു…
ഒരാഴ്ച വളരെ വേഗത്തിൽ കടന്നുപോയി.. കോൺട്രാക്ട് സൈൻ ചെയ്യുന്ന ദിവസം പ്രൊജക്റ്റ്‌നെ കുറിച്ചുള്ള ചെറിയ അവയർനെസ് ചെയ്യാൻ ബോർഡ് ഓഫ് ഡയറക്ടർസ്ൽ ഒരാൾ ആയ ദാനിയേൽ പേളിയെ ക്ഷണിച്ചു….
പേളിയും ഒപ്പം തന്നെ അലോഷിയും ഒന്ന് ഞെട്ടി…. പെട്ടെന്ന് പേളി പ്രസന്റേഷൻ ഫ്ലോറിൽ നിന്നും പ്രൊജക്ടർ ഓൺ ആയതും പ്രൊജക്റ്റ് നെ കുറിച്ച് സംസാരിക്കാൻ തുടങ്ങി…
അവളുടെ ഇംഗ്ലീഷിൽ ഉള്ള പരിഞാനവും ഫ്ലൂവെൻസിയും ഒകെ കണ്ടു അലോഷിപോലും ഞെട്ടി പോയി..
അവളുടെ പ്രസന്റേഷൻ എല്ലാപേർക്കും ഇഷ്ടമായി….. അന്ന് രാത്രിയിൽ ചെറുതായി പാർട്ടിഒക്കെ ഉണ്ടായിരുന്നു.. പേളി കൂടെ ഉള്ളതുകൊണ്ട് അലോഷി വളരെ ശ്രദ്ധയോടെ ആണ് ഡ്രിങ്ക്സ് കഴിച്ചത്….
ഹോട്ടലിൽ എത്തുമ്പോൾ പേളി വല്ലാതെ ക്ഷീണിച്ചിരുന്നു…. അവൾ റൂമിൽ പോയി ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ കിടന്നുറങ്ങി. രാത്രിയിൽ പേളിക്കു തണുക്കാനും വിറക്കാനും തുടങ്ങി… ഏറെ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..
പാതിരാത്രിയോട് അടുത്ത്….. പേളി വല്ല വിധേനയും അലോഷിയുടെ മുറിയിലേക്ക് വിളിച്ചു………. ആദ്യം ഒന്ന് രണ്ടു തവണ ഫോൺ കട്ടായി.. മിന്നാമത്തെ തവണ ഫോൺ അറ്റൻഡ് ആയി……
Sir… ഒന്ന് റൂമിലേക്ക് വരുമോ…..
ഫോൺ കട്ടായതും അലോഷി ചാടി എണീറ്റു പേളിയുടെ റൂമിലേക്ക് പാഞ്ഞു… ഡോർ മുട്ടുന്നത് കേട്ടു പേളി കിടക്കയിൽ നിന്നും എണീറ്റു തല കറങ്ങുന്നുണ്ട്..
തപ്പിയും തടഞ്ഞും പേളി ഡോറിനു മുന്നിൽ എത്തി പതിയെ തുറന്നു… അലോഷി മുറിയിലേക്ക് കയറും മുന്നേ അവൾ നിലത്തേക്ക് ഊർന്നു വീണു… അലോഷി പേളിയെ കൈയിൽ കോരി എടുത്തു…
പനിയുടെ ചൂടിൽ വിറക്കുന്നവളെ ബെഡിൽ കിടത്തി ബ്ലാങ്കറ്റ് മൂടി കാലും കയ്യും തിരുമ്മി ചൂടാക്കാൻ നോക്കി.. കോട്ടൺ നനച്ചു നെറ്റിയിൽ ഇട്ടു…. റിസപ്ഷനിൽ വിളിച്ചു ഡോക്ടറേ കിട്ടുമോ എന്ന് അന്വേഷിച്ചു…
രാത്രി ഇത്രേം വൈകിയതിനാൽ രാവിലെ മാത്രമേ ഡോക്ടർ അവൈലബിൾ ആയിട്ടുള്ളു.. ഹോസ്പിറ്റലിൽ പോകണം എങ്കിൽ സീസൺ ആയതിനാൽ മഞ്ഞു വീഴ്ച ഉണ്ട്……….
Ac അണച്ചു…. അലോഷി മറ്റൊന്നും ആലോചിക്കാതെ പേളിയുടെ ബ്ലാങ്കെട്ടിലേക്ക് കയറി… പേളി അലോഷിയുടെ രോമവൃതം ആയ നെഞ്ചിൽ ചേർന്ന് കിടന്നു…. അവനെ ചുറ്റി പിടിച്ചു…
അലോഷി അവളെ ചുറ്റിവരിഞ്ഞു…. അവളിലെ… തണുപ്പിന് ചൂടായി മാറി……. ഒടുവിൽ… വിറയൽ ഒന്ന് നിന്നതും പേളി നന്നായി വിയർത്തു….. അലോഷി ബ്ലാങ്കറ്റ് മാറ്റി എഴുനേറ്റു…
പേളിയുടെ മുട്ടിനു മുകളിലേക്കു ഉയർന്ന സ്കർട്ട് താഴ്ത്തി ഇട്ടു… അവളുടെമുഖം ചൂടുവെള്ള ത്തിൽ തുണി മുക്കി തുടച്ചു..
ഞരങ്ങി കണ്ണ് തുറന്നവൾ തന്റെ മുന്നിൽ ഷർട്ട് ഇല്ലാത്തെ ഷോർട്സ് മാത്രം ധരിച്ചു നിൽക്കുന്ന അലോഷിയെ ആണ് കണ്ടത്..
താൻ ഇങ്ങനെ ഞെട്ടി തിരഞ്ഞു നോക്കണ്ട.. താൻ വിളിച്ചിട്ട് ആണ് ഞാൻ വന്നത് റൂം തുറന്നപ്പോൾ താൻ കുഴഞ്ഞു വീണു.. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ രാവിലെയേ പറ്റു….
താൻ വല്ലാതെ വിറക്കുകയായിരുന്നു അതുകൊണ്ട് പണ്ട് അമ്മച്ചി പറഞ്ഞു കേട്ട ഒരു tip ഉണ്ടായിരുന്നു.. തന്റെ ബ്ലാങ്കെട്ടിൽ കൂടെ കയറി തനിക്കു ചൂട് നൽകി…….. അലോഷി പറഞ്ഞു നിർത്തിയതും പേളി കണ്ണും തള്ളി ഇരുന്നു……
ഡോക്ടർ പറഞ്ഞിട്ടാണ് കേട്ടോ.. ചിലപ്പോൽ തണുത്തു വിറച്ചു… പനി കൂടിയാലോ അതുകൊണ്ട് ചെയ്തതാണ് അതിൽ കൂടുതൽ ഒന്നും ഇല്ല…
ഇപ്പോൾ പനി വിട്ടിട്ടുണ്ട്….രാവിലെ ഹോസ്പിറ്റലിൽ പോകാം.. താൻ കിടന്നോ.. ഞാൻ ഇനി റൂമിൽ പോകുന്നില്ല.. ഇവിടെ കിടക്കാം തനിക്കിനി ചൂട് കൂടിയാലോ… അലോഷി വേഗം സെറ്റിയിൽ കിടന്നു…..
ഏകദേശം ഒരു വർഷത്തോളം ആയി പേളി ജോലിക്ക് കയറിയിട്ട് ഇപ്പോൾ അത്യാവശ്യം നല്ല സാലറി അവൾക്കു കിട്ടുന്നുണ്ട്.. എല്ലാപേര്ക്കും അവളോട് കാര്യമാണ്..
അലിഷിയുടെ മനസ്സിൽ അവളോടുള്ള സ്നേഹത്തിന്റെ നിറം ഇപ്പോൾ പ്രണയം ആണ്… അലോഷിക്കു ഇപ്പോൾ വിവാഹം നോക്കുനുണ്ട്…. അലോഷി ഒന്നിനും പിടി കൊടുക്കാതെ ഒഴിഞ്ഞു മാറുന്നുണ്ട്…
ഒരു ദിവസം കുര്യൻ അവനെ നിർബന്ധപൂർവ്വം പിടിച്ചിരുത്തി കാരണം തേടി…. എന്നതാ കല്യാണ കാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറ്റം നിന്റെ ഉള്ളിൽ ഇനി ആരേലും ഉണ്ടോ……
അത് അപ്പച്ചാ എനിക്ക് നമ്മുടെ പേളിയെ ഇഷ്ടമാണ്……
കുര്യന്റെ മുഖം മുറുവി…. ആ കൊച്ചിനോട് പറഞ്ഞിട്ടുണ്ടോ…
ഇല്ല അപ്പച്ചാ ഞാൻ ആദ്യം ഇതു അപ്പച്ചനോടാ പറയുന്നേ….
എന്നാൽ നീ ഇന്ന് ഓഫീസിൽ പോണ്ട നമുക്ക് മഠം വരെ പോകാം ഞാൻ അച്ഛനെ വിളിച്ചു പറയാം……. കുര്യൻ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു….. അച്ഛന്റ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു….
മോളെ പേളി ഇന്ന് നീ ഓഫീസിൽ പോണ്ട. നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…
ആരാ അച്ഛ…. എനിക്കിപ്പോൾ
ഒന്നും പറയേണ്ട…. മോൾ റെഡി ആയിട്ട് നിൽക്കു… ഫോൺ കട്ട് ചെയ്യുമ്പോൾ പെട്ടെന്ന് അലോഷിയുടെ മുഖം മുന്നിൽ തെളിഞ്ഞു… അറിയാതെ എപ്പോഴൊക്കെയോ അവളുടെ ഉള്ളിൽ അവനോടു ഒരു ഇഷ്ട്ടം ഉണ്ടായിട്ടുണ്ട്..
ഒരിക്കൽ പോലും അനാവശ്യ നോട്ടമോ സംസാരമോ ഒന്നും അയാളിൽ നിന്നും ഉണ്ടായിട്ടില്ല…ആദ്യം തോന്നിയ ബഹുമാനം പിന്നെ ആരാധനയും ഇപ്പോൾ അതിനു മറ്റൊരു ഭാവവും കൈവന്നു……
പേളി ദീർഘമായി നെടുവീർപ്പ് ഇട്ടു പാടില്ല അവരുടെ ശമ്പളം പറ്റുന്ന സാധാ ഒരു ജോലിക്കാരി അനാഥ അരുതാത്തതു മോഹിക്കുവാൻ പാടില്ല… നിറഞ്ഞ കണ്ണുകൾ തുടച്ചു…….
മഠത്തിന് മുന്നിൽ കാർ വന്നു നിന്നു കുര്യനും റീത്തയും അലോഷിയും ഇറങ്ങി.. അച്ഛനും അവർക്കൊപ്പം മഠത്തിലേക്കു ചെന്നു……
റാഹേൽ അമ്മച്ചി പകർന്നു നൽകിയ കാപ്പിയുമായി പേളി ഉമ്മറത്ത് എത്തുമ്പോൾ അവിടെ ഇരിക്കുന്ന ആൾക്കാരെ കണ്ടു ഞെട്ടി…. അലോഷിയെ നോക്കുമ്പോൾ അവളുടേ കണ്ണുകളിൽ പ്രണയം നിറഞ്ഞു…..
ഞങ്ങടെ മോനു നിന്നെ ഇഷ്ട്ടം ആണ് കൊച്ചേ… അവന്റെ ഇഷ്ടം ആണ് ഞങ്ങളുടേം…. നിന്നെ ഞങ്ങൾക്ക് എല്ലാം ഇഷ്ടം ആണ് മോളെ…..
പേളിയുടെ കണ്ണുകൾ നിറഞ്ഞു… റീത്ത അവൾക്കു അരികിലേക് വന്നു.. ഞങ്ങടെ കുഞ്ഞിന്റെ മണവാട്ടി ആകുവാൻ ഉള്ള എല്ലാ യോഗ്യതയും നിനക്കുണ്ട്…. അതോർത്തു ഈ കണ്ണുകൾ നിറയേണ്ട…..
ഇന്നാണ് അലോഷിയുടെയും പേളി യുടെയും വിവാഹം.. അലോഷിയുടെ മിന്നു ഏറ്റുവാങ്ങുമ്പോൾ അവളുടെ മനസ് നിറഞ്ഞു… എസ്തപ്പാൻ അച്ഛൻ ഇരുവരെയും അനുഗ്രഹിച്ചു…….
കേട്ടുകഴിഞ്ഞു ഇരുവരും പേളിയുടെ അപ്പന്റേം അമ്മയുടെയും കല്ലറയിൽ പോയി പ്രാർത്ഥിച്ചു….. അവരെ അന്യഗ്രഹിക്കാൻ എന്നവണ്ണം ഇരുവരെയും തഴുകി കൊണ്ട് കുളിർ കാറ്റു കടന്നുപോയി…