ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,,

ഹേയ് !!! മീരാ എഴുന്നേൽക്ക്,, ബസ് നിർത്തി ,, വാ എന്തേലും കഴിക്കാം ,,,

വല്ലാത്ത ക്ഷിണം ശ്രീയേട്ടാ,, മയങ്ങിപ്പോയി ,, ഇതെവിടെയാ സ്ഥലം ,,,?

അറിയില്ല നീ വാ നമുക്ക് പോയി എന്തേലും കഴിക്കാം ,, നിനക്ക് വിശക്കുന്നില്ലേ?

വിശക്കുന്നുണ്ടോന്നൊ !! നല്ല വിശപ്പുണ്ട്,, ഇവിടെ ഹോട്ടലൊന്നും കാണുന്നില്ലല്ലൊ ശ്രീയേട്ടാ!!

ശ്രീ നാല് ഭാഗവും നോക്കി ,, അതാ മോളെ അവിടുണ്ട് ഹോട്ടൽ,, അവിടെ പോകാം ,,
വാ മീരയുടെ കൈയും പിടിച്ച് ശ്രീ നടന്നു,,,

ഇതെന്താ ഏട്ടാ ആരും കാണാതിരിക്കാൻ വേണ്ടി ഒളിപ്പിച്ച് വെച്ചതാണൊ ഈ ഹോട്ടലിനെ,, മീര തമാശയായി പറഞ്ഞ് ചിരിച്ചു കൂടെ ശ്രീയും,,,
ഹോട്ടലിൽ നല്ല തിരക്കുണ്ടായിരുന്നു,, ബസിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെയുണ്ടായിരുന്നു,, അതിനിടയിലാ മീര ഒര് കാഴ്ച്ച കണ്ടത് ,,,

അമ്മാ !! വല്ലതും തരണേന്നും പറഞ്ഞ് വയറും തടവി അവിടുള്ള കസേലയിലയിലുള്ള എല്ലാവരുടെയും അടുത്തേക്ക് ദയനീയമായി നോക്കി ഒര് ബാലൻ കരയുന്നു,, ആരും ഒന്നും വാങ്ങികൊടുക്കാൻ കൂട്ടാക്കിയില്ല,, ആ പയ്യനെ കണ്ടതും എല്ലാവരും മുഖം തിരിച്ച് കളഞ്ഞു ,, മീരയുടെ കണ്ണ് നിറഞ്ഞു പോയി ആ കാഴ്ച്ച കണ്ടപ്പോൾ ,,, ആ പയ്യൻ പുറത്തേക്കിറങ്ങാൻ പോകുന്പോഴാ മീരയും ശ്രീകാന്തും ഹോട്ടലിലേക്ക് കയറുന്നത്,, അവരെ കണ്ടതും അവരുടെ മുന്നിലും ആ കുട്ട കൈ നീട്ടി,, വിശക്കുന്നമ്മാന്ന് പറഞ്ഞ് കരഞ്ഞു ,,,
മീര മുട്ട്കുത്തിരിയിരുന്ന്പയ്യനോട് ചോദിച്ചു,,

എന്താ മോൻറെ പേര് ? മോന് വിശക്കുന്നുണ്ടൊ?
മോന് ഈ ആൻറി ഭക്ഷണം വാങ്ങിത്തരാട്ടോന്ന് പറഞ്ഞ് അവൻറെ കൈയും പിടിച്ച് അകത്തേക്ക് കയറി ,,
മോനിവിടിരിക്ക്,,, അവൻ ഇരിക്കാൻ കൂട്ടാക്കിയില്ല ,,

വേണ്ടമ്മാ ഞാനിവിടെ നിന്നോളാം,,

അങ്ങനെ മോൻ നിന്നിട്ട് ആഹാരം കഴിക്കണ്ടാന്നും പറഞ്ഞ് മീര അവനെ കസേരയിൽ പിടിച്ചിരുത്തി,,,, ഒര് ബിരിയാണിക്ക് ഓർഡറും ചെയ്തു,,
ഇനി പറ മോൻറെ പേരെന്താ?,,,

എൻറെ പേര് അപ്പൂന്നാ,,,

അത് പറയുന്പോഴേക്കും ബിരിയാണിയെത്തി,, അപ്പു മോനീ ഭക്ഷണം കഴിച്ചേ,, ആൻറി വാരി തരട്ടെ മോന് ഭക്ഷണം ,

വേണ്ടമ്മാ,, എനിക്ക് വേണ്ട,,,,

അതെന്താ മോനെ ,, മോന് വിശക്കുന്നെന്ന് പറഞ്ഞിട്ട് ,,, അവൾ ശ്രീയുടെ മുഖത്തേക്ക് നോക്കി,,

വിശക്കുന്നുണ്ടമ്മാ,, എനിക്കൊര് കുഞ്ഞനിയത്തിയും കൂടിയുണ്ട് അവൾ കഴിക്കാതെ ഞാനൊന്നും കഴിക്കില്ല,,, ആദ്യം അവൾ കഴിക്കണം എന്നിട്ടേ ഞാൻ കഴിക്കൂ,,,

അത് കേട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു പോയി ശ്രീ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ,,, ഹേയ് !! എന്താടോ ഇത്,,,
പിന്നെ മെല്ലെ കണ്ണ് തുടച്ച്ോണ്ട് പറഞ്ഞു,,

കുഞ്ഞനിയത്തിക്കും ബിരിയാണി വാങ്ങി തന്നാൽ മോൻ ഭക്ഷണം കഴിക്കുമോ,,,?

കഴിക്കും അമ്മാ,,, അപ്പു മറുപടിയും പറഞ്ഞു,,

ഹോട്ടലുകാർ രണ്ട് പാർസലും പേക്ക് ചെയ്ത് കൊണ്ട് കൊടുക്കുകയും ചെയ്തു,, ,, മീര ചോദിച്ചു?

മോൻറെ വീടെവിടാ,,,, വീട്ടില് പോയാൽ രണ്ടാളും ഭക്ഷണം മുഴുവൻ കഴിക്കണംട്ടൊ ഒന്നും ബാക്കി വെക്കാതെ കഴിക്കണം,, അതും പറഞ്ഞ് പാർസൽ അപ്പൂന് കൊടുത്തു ,,

അമ്മാ ഇതിനപ്പുറത്താ,, ചെറ്റകുടിലാ, ഞങ്ങളുടേത്, ഈ ഭക്ഷണം കണ്ടാൽ എൻറെ അമ്മക്കും എൻറെ കുഞ്ഞനിയത്തിയ്ക്കും ഒരുപാട് സന്തോഷാകും,, അമ്മയോടെങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല,,,, ഒരുപാട് നന്ദിയുണ്ട് അമ്മയോട് അമ്മയെ ഞാനും അമ്മയും അനിയത്തിയും ഒരിക്കലും മറക്കില്ല അതും പറഞ്ഞ് അപ്പു മീരയുടെ കാലിൽ വീണ് കരഞ്ഞു ,,,,
മീരയുടെ കണ്ണും നിറഞ്ഞൊഴുകിപ്പോയി അത് കണ്ടപ്പോൾ ,,, അവൾ അപ്പൂനെ എഴുതുന്നേൽപ്പിച്ച് മുട്ട് കുത്തിയിരുന്നിട്ട് പറഞ്ഞു,,
മോൻ ഈ ആൻറിയോട് നന്ദിയൊന്നും പറയണ്ടാട്ടൊ,, മോൻറെ സ്വന്തം ചേച്ചിയായി കണ്ടാ മതി,, അവൻറെ കണ്ണ് തുടച്ച് കൊടുത്തിട്ട് മീര പറഞ്ഞു,,, ഇപ്പോൾ തന്നെ ഒരുപാട് സമയായി,, മോൻറെ അനിയത്തി വിശന്ന് കരയുന്നുണ്ടാകും ,, വേഗം വീട്ടില് പോയി ഭക്ഷണം കഴിക്കു,,, അത് കേട്ടതും അവൻ വീട്ടിലേക്ക് ഓടിപ്പോയി ,,,

മീരാ വാ ഇവിടിരിക്ക് നിനക്ക് എന്താ കഴിക്കാൻ വേണ്ടത് ?

എനിക്കൊന്നും വേണ്ട ശ്രീയേട്ടാന്നും പറഞ്ഞ് അവളവിടെയിരുന്നു,,,

അതെന്താ മോളെ നിനക്ക് വിശക്കുന്നെന്ന് പറഞ്ഞിട്ട് ,,

വിശപ്പുണ്ടായിരുന്നു ശ്രീയേട്ടാ പക്ഷെ ആ കുഞ്ഞ് മോൻറെ അനിയത്തിയോടുള്ള സ്നേഹം കണ്ടപ്പോൾ വിശപ്പൊക്കെ പോയി, അവരുടെ വിശപ്പിൻറെ അത്രയൊന്നും വരില്ല നമ്മുടെയൊന്നും വിശപ്പ്,, അവരാണ് ശരിക്കും ദൈവത്തിൻറെ മക്കൾ,,

മോള് പറഞ്ഞത് ശരിയാ ,, ഇന്നത്തെ കാലത്ത് കൂടപ്പിറപ്പിനെ കണ്ടാല് ചിലരൊക്കെ കടിച്ച് കീറാൻ നോക്കും ,,, അതിനിടയിലാണ് ഇത് പോലുള്ള ഏട്ടൻ അനിയത്തി സ്നേഹം ,, ആ മോള് ഒരുപാട് ഭാഗ്യം ചെയ്തവളാ അത് കൊണ്ടല്ലെ അപ്പുവിനെ തന്നെ ആ കുഞ്ഞിൻറെ ഏട്ടനായി കിട്ടിയത് ,,, ആ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ,,,,

ഏട്ടൻ പറഞ്ഞത് ശരിയാ ,,,അത് പോട്ടെ
ശ്രീയേട്ടനെന്തെ കഴിക്കാത്തെ ,,, വിശപ്പില്ലെ,,,

ഇല്ല മോളെ!! ആ മോൻറെ കൂടപ്പിറപ്പിനോടുള്ള സ്നേഹം കണ്ടപ്പോൾ വയറ് നിറഞ്ഞു ,,,

ചുരുക്കിപ്പറഞ്ഞാൽ എനിക്കും എൻറെ ഏട്ടനും ആ കുഞ്ഞ് മക്കളുടെ സ്നേഹം കണ്ട് വയറ് നിറഞ്ഞു അല്ലെ!!

അതെ മോളെ !! എൻറെ മോളുടെ ചിരിയാ എനിക്ക് വലുത്,, എന്നും മോൾ ചിരിക്കുന്നത് കാണാനാ ഏട്ടനിഷ്ടം,,,

എന്നാ വാ ഏട്ടാ നമുക്ക് കൗണ്ടറിൽ പോയി പൈസ കൊടുത്തിട്ട് ബസിലിരിക്കാം,,,

കൗണ്ടറിൽ നിന്ന് പൈസ കൊടുക്കുന്പോൾ മീരയെ പിറകിൽ നിന്നാരൊ വിളിച്ചു,, അവൾ തിരിഞ്ഞൊന്ന് നോക്കി,,
അല്ല ആരായിത് അപ്പുവൊ,, ഭക്ഷണം കഴിച്ചിരുന്നോ മോനെ,, അപ്പോഴാ അവൻറെ കൂടെ ഒര് പെൺകുട്ടി നിൽക്കുന്നത് ശ്രദ്ധിച്ചത്,,

ആരാ മോനെ ഈ കുട്ടി,, മോൻറെ അനിയത്തിയാണൊ,,,

അതെ അമ്മാ എൻറെ അനിയത്തിയാണ്,, അമ്മയെ കാണണമെന്ന് കരഞ്ഞു അതാ കൂട്ടി കൊണ്ട് വന്നത്,,,,

എന്താ മോളുടെ പേര്,,,
അമല,, അമ്മയും ഏട്ടനും അമ്മൂന്ന് വിളിക്കും,,,

നല്ല പേര്,, ഞാനും മോളെ അമ്മൂന്ന് വിളിക്കാട്ടൊ,,,

അമ്മാ,, ഇത് ഞങ്ങടെ അമ്മ തന്ന് വിട്ടതാണ്,,,അമ്മ കിടപ്പിലാണ് ,, അമ്മയ്ക്കൊരിക്കലും നടക്കാൻ പറ്റില്ല അതാ അമ്മ വരാതിരുന്നത്,, അപ്പു മീരയ്ക്കൊര് പൂവ് കൊടുത്തു,,

അവൾ അത് സ്നേഹത്തോടെ വാങ്ങി ,, കൂടെ രണ്ട് പേരെയും കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തു,, അധികം ഉമ്മ കൊടുത്തിട്ട് പറഞ്ഞു ,,, ഇത് മക്കളുടെ അമ്മയ്ക്ക് കൊടുക്കണം ,, ചേച്ചി ഒര് ദിവസം നിങ്ങളെയൊക്കെ കാണാൻ വരുമെന്നും അമ്മയോട് പറയണംട്ടൊ,,,
എല്ലാവരും മീരയുടെ സ്നേഹം കണ്ട് നിൽക്കുവായിരുന്നു,, അവരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,,,,,

ഹോട്ടൽ ഉടമ ശ്രീയോട് പറഞ്ഞു നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്തൊരാൾ തന്നെയാ,, അല്ലേല് ഇത് പോലൊര് പെൺകുട്ടിയെ നിങ്ങൾക്കൊരിക്കലും കിട്ടില്ല,, ഭഗവാനെ ആ പൊന്ന് മോളെ കാത്തോളണെ,,,,

അതെ ചേട്ടാ ,, ചേട്ടൻ പറഞ്ഞത് ശരിയാണ്
,ഇനി ഭഗവാന് മാത്രെ അവളെ രക്ഷിക്കാൻ പറ്റു,, അവൾക്ക് കാൻസറാണ്,, ഇനി കുറച്ച് കാലത്തെ ആയുസ്സെ എൻറെ മീരയ്ക്കുള്ളു,, അവളുടെ സന്തോഷത്തിന് വേണ്ടി ഞാൻ അവളെയും കാെണ്ട് ഓരോ നാട്ടിലും പോയികൊണ്ടിരിക്കുവായിപ്പൊ,, എവിടെ ആരെ കണ്ടാലും സഹായിക്കും,,, അവരെ സ്വന്തം പോലെ സ്നേഹിക്കുകയും ചെയ്യും,,,,,,
പറയുന്പോൾ ശ്രീയുടെ കണ്ണ് നിറഞ്ഞൊഴുകി,, കൂടെ ഹോട്ടലുകാൻറെയും,,,

മോൻ സങ്കടപ്പെടേണ്ട ,, എല്ലാം ഭഗവാൻ കാണുന്നുണ്ട് ഈ പൊന്ന് മോളെ ദൈവം കൈ വെടിയില്ല,, ദേ മോനെ,, മോള് വിളിക്കുന്നുണ്ടെന്ന്പറഞ്ഞതും ശ്രീ കണ്ണ് തുടച്ച് അവളെ നോക്കി ,,

ശ്രീയേട്ടാ വാ പോകാമെന്ന് പറഞ്ഞ് അവൾ കൈ കാണിച്ച് വിളിച്ചു,,,

എന്നാ ശരി ചേട്ടാ,, ഞങ്ങൾ പോകുവാട്ടൊ ,,,, ഹോട്ടല്കാരനോട് യാത്ര പറഞ്ഞ്
അവളുടെ അടുത്തേക്ക് നടന്ന് പോകുന്പോള് ശ്രീ കൈ കൂപ്പി ദൈവത്തോട് പ്രാർത്ഥിച്ചു,, ദൈവമേ ,, എൻറെ മീരയുടെ ചിരി ഒരിക്കലും മായരുതേ,, അവളെ എനിക്ക് ഒരിക്കലും നഷ്ടപ്പെടരുതെ,, എൻറെ മീരയെ എനിക്ക് തിരിച്ച് തരണേ ,,
കണ്ണ് തുടച്ച് ചിരിച്ച മുഖത്തോടെ അവളുടെ കൂടെ ബസിൽ കയറി,,,

വീണ്ടും ശ്രീയും മീരയും യാത്ര തുടർന്നു എങ്ങോട്ടെന്നില്ലാതെ,,,,

✍🏻 Nisha Renjith

Leave a Reply

Your email address will not be published. Required fields are marked *