(രചന: Sivapriya)
രാത്രി, വലിയ ശബ്ദത്തിൽ ഇടി മുഴങ്ങുന്നത് കേട്ടാണ് ജനനി എഴുന്നേറ്റത്. അരികിൽ ഭർത്താവ് മുകുന്ദൻ സുഖമായി ഉറങ്ങുകയാണ്. സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു.
ജനനി എഴുന്നേറ്റ് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിയിട്ട് അവൾ ഹാളിലേക്ക് വന്നു. ടീവിയുടെ പ്ലഗും ഊരി വച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ അനുരാഗ് കിടക്കുന്ന മുറിയിലേക്ക് പാളി നോക്കി.
വാതിലിന് താഴെയുള്ള വിടവിൽ കൂടി രാത്രി വൈകിയ വേളയിലും വെളിച്ചം കാണുന്നത് കണ്ടപ്പോൾ അവളൊന്ന് അമ്പരന്നു. മുകുന്ദന്റെയും ജനനിയുടെയും ഏക മകനാണ് അനുരാഗ് എന്ന അനുകുട്ടൻ. ഡിഗ്രി മൂന്നാം വർഷം പഠിക്കുകയാണ് അവൻ.
“അനുകുട്ടൻ ഇതുവരെ ഉറങ്ങിയില്ലേ?” പിറുപിറുത്ത് കൊണ്ട് അവൾ അവന്റെ മുറിക്ക് നേർക്ക് ചുവടുകൾ വച്ചു.
ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ച് ജനനി വാതിൽ തുറന്ന് അകത്തേക്ക് തലയെത്തി നോക്കി.
മേശപ്പുറത്ത് ലാപ്ടോപ് തുറന്നുവച്ച് അ ശ്ലീല വീഡിയോ കാണുന്ന മകനെ കണ്ട് ഒരുനിമിഷം അവളൊന്ന് ഞെട്ടി.
“നല്ല അടിപൊളി പീസാണ് മോനെ.. രാത്രി അവളുടെ വീട്ടിൽ മതില് ചാടി ബാത്‌റൂമിൽ ക്യാമറ വച്ച് പിടിച്ച വീഡിയോ ആണ്. കുറച്ചു കഷ്ടപ്പെട്ടെങ്കിലും വിചാരിച്ചത് കിട്ടി. ഞാൻ വീഡിയോ നിനക്ക് മെയിൽ ചെയ്യാം.”
ലാപ്ടോപ്പിൽ വീഡിയോ കണ്ടുകൊണ്ട് ചെവിയിൽ ഹെഡ്സെറ്റ് തിരുകി ആരോടോ സംസാരിക്കുകയാണ് അനുരാഗ്.
ജനനിയുടെ നോട്ടം ലാപ്ടോപിലെ സ്ക്രീനിലേക്ക് നീണ്ടുചെന്നു. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പ്ലസ് ടു പഠിക്കുന്ന അപർണ്ണ എന്ന പെൺകുട്ടിയുടെ കുളിസീൻ ആണ് സ്വന്തം മകൻ കണ്ടാസ്വദിക്കുന്നതെന്ന് ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.
അവളുടെ ന ഗ്നമേനിയെ പറ്റി കൂട്ടുകാരന് വർണ്ണിച്ചു കൊടുക്കുന്ന തിരക്കിലാണ് അനുരാഗ്.
ജനനിക്ക് ആകെ അറപ്പ് തോന്നിപ്പോയി. താൻ വന്നതൊന്നും മകൻ അറിഞ്ഞിട്ടില്ലെന്ന് അവൾക്ക് മനസിലായി. വാതിലടച്ച് പിന്തിരിഞ്ഞ ജനനി നേരെ ഹാളിലേക്ക് ചെന്ന് wifi കണക്ഷൻ കട്ട് ചെയ്തു. ഒരു കാരണവശാലും തന്റെ മകനിൽ നിന്ന് ആ പെൺകുട്ടിയുടെ വീഡിയോ മറ്റൊരാളിൽ എത്തരുതെന്ന് അവൾ തീരുമാനിച്ചിരുന്നു.
“ഡാ wifi പോയെന്ന് തോന്നുന്നു. സമയം കിട്ടുമ്പോൾ നീ ഇങ്ങോട്ട് വാ. നിനക്ക് ഇവിടിരുന്നു കാണാലോ. Mb കൂടുതൽ ആയോണ്ട് മൊബൈൽ വഴി ഷെയർ ചെയ്യാൻ പറ്റില്ല.” അനുരാഗിന്റെ സംസാരം ശ്രദ്ധിച്ചു കൊണ്ട് ജനനി മുറിക്ക് പുറത്ത് നിന്നു.
പിന്നെ പെട്ടെന്ന് തന്നെ അനുകുട്ടാ എന്ന് വാതിലിൽ തട്ടി വിളിച്ചുകൊണ്ട് ജനനി ഡോർ തുറന്നു.
അമ്മയുടെ സ്വരം കേട്ട ഉടനെ തന്നെ അനുരാഗ് ലാപ്ടോപ് അടച്ചു കാൾ കട്ട് ചെയ്ത് ബുക്കെടുത്ത് തുറന്നു വച്ചിരുന്നു.
“നീയിത് വരെ ഉറങ്ങിയില്ലേ?” ഒന്നുമറിയാത്ത ഭാവത്തിൽ അവൾ ചോദിച്ചു.
“കുറച്ചു നോട്സ് prepare ചെയ്യാൻ ഉണ്ടായിരുന്നു. അമ്മ ഇതുവരെ ഉറങ്ങിയില്ലായിരുന്നോ?” അനുരാഗ് അമ്മയെ നോക്കി.
“ഇടി മുഴങ്ങുന്ന ശബ്ദം കേട്ട് എണീറ്റതാ ഞാൻ. അടുക്കളയിൽ പോയി ഫ്രിഡ്ജ് ഓഫ് ചെയ്ത് വരുമ്പോ നിന്റെ മുറിയിൽ വെട്ടം കണ്ട് വന്ന് നോക്കിയതാ ഞാൻ. പഠിച്ചത് മതി മോൻ കിടന്ന് ഉറങ്ങാൻ നോക്ക്.” അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ജനനി പറഞ്ഞു.
“ഓക്കേ അമ്മ ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്.” അവന്റെ മുറിയിലെ ലൈറ്റ് അണച്ച ശേഷം വാതിലടച്ച് ജനനി പുറത്തേക്കിറങ്ങി.
ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വെന്തുരുകുകയായിരുന്നു അവളുടെ ഉള്ളം.
മുകുന്ദൻ ഇതറിഞ്ഞാൽ തകർന്നു പോകുമെന്ന് അവൾക്ക് തോന്നി. പക്ഷേ ഇത്തരമൊരു കാര്യമാകുമ്പോൾ പറയാതിരിക്കാനും പറ്റില്ല. ഒരു തീരുമാനത്തിൽ എത്താൻ കഴിയാനാവാതെ ജനനിയുടെ ഹൃദയം ചുട്ടുപൊള്ളി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം അവൾ നേരം വെളുപ്പിച്ചു.
രാവിലെ ഉറക്കമെണീറ്റ മുകുന്ദൻ കാണുന്നത് കാർമേഘം പോലെ ഇരുണ്ടിരിക്കുന്ന ജനനിയുടെ മുഖമാണ്. എന്തെങ്കിലും സങ്കീർണമായ സമസ്യകൾ ഉള്ളപ്പോഴാണ് ഭാര്യയുടെ മുഖം മൂടിക്കെട്ടി ഇരിക്കുന്നതെന്ന് അയാൾക്കറിയാം.
“എന്ത് പറ്റി ജാനി. നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?” മുകുന്ദൻ അവളുടെ അടുത്ത് വന്നിരുന്നു.
“മുകുന്ദേട്ടാ… നമ്മുടെ… മോൻ… അവൻ…” കാര്യങ്ങൾ എങ്ങനെ പറയണമെന്നറിയാതെ ജനനി അയാളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“നീ കരയാതെ കാര്യം പറ ജാനി. എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം.”
കരഞ്ഞു കൊണ്ട് ഒരുവിധം അവൾ രാത്രി കണ്ട കാര്യങ്ങൾ മുകുന്ദനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ കുറച്ചു സമയം നിശബ്ദനായി ഇരുന്നു.
“മുകുന്ദേട്ടാ… ഇക്കാര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും. എനിക്കാണേൽ എത്ര ആലോചിച്ചിട്ടും ഒരു പോംവഴിയും മനസ്സിൽ തെളിയുന്നില്ല.” ആധിയോടെ ജനനി ഭർത്താവിനെ നോക്കി.
“നീ വിഷമിക്കാതിരിക്ക്… നമുക്ക് വഴിയുണ്ടാക്കാം.”
മുകുന്ദൻ അന്ന് ഓഫീസിൽ പോയില്ല. ഹൈസ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനാണ് അയാൾ. ജനനി സ്വന്തമായി ടെയ്ലറിങ് ഷോപ്പ് നടത്തുന്നു.
“അമ്മേ ഈ wifi ക്ക് എന്തോ പ്രശ്നം ഉണ്ട്. നെറ്റ് തീരെ കിട്ടുന്നില്ല. അമ്മ ആരെയെങ്കിലും വിളിച്ചു അതൊന്ന് ശരിയാക്കി വയ്ക്കണേ. ഞാൻ കോളേജിൽ പോവാ.” അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന ജനനിയുടെ അടുത്ത് വന്ന് അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തുനിൽക്കാതെ അനുരാഗ് വേഗം പുറത്തേക്ക് പോയി.
അവൻ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ കാളിംഗ് ബെൽ ശബ്‌ദിക്കുന്നത് കേട്ടാണ് ജനനി ഹാളിലേക്ക് ചെന്ന് നോക്കിയത്. അടുത്ത വീട്ടിലെ അപർണ്ണയാണ് കാളിംഗ് ബെൽ അടിച്ചത്. ജനനിയെ കാണാനായി വന്നതാണ് അവൾ.
അവളെ കണ്ടപ്പോൾ ജനനിക്ക് രാത്രിയിൽ കണ്ട കാര്യങ്ങളാണ് ഓർമ്മ വന്നത്.
“അകത്തേക്ക് വാ മോളെ.”
“അങ്കിൾ പോയോ ആന്റി.” അപർണ്ണ അവളോട് ചോദിച്ചു.
“മുകുന്ദേട്ടൻ കുളിക്കുവാ… എന്ത് പറ്റി മോളെ?” ജനനി ചോദ്യ ഭാവത്തിൽ അവളെയൊന്ന് നോക്കി.
സ്കൂൾ യൂണിഫോം ആണ് അവളുടെ വേഷം. സ്കൂളിൽ പോകാനിറങ്ങിയ വഴി വീട്ടിലേക്ക് കയറിയതാണെന്ന് ജനനിക്ക് മനസിലായി.
“എനിക്ക് അങ്കിളിനോടും ആന്റിയോടും ഒരു കാര്യം പറയാനുണ്ടായിരുന്നു. ആന്റി അങ്കിളിനോട് വിവരം പറഞ്ഞാൽ മതി. അങ്കിളിനെ വെയിറ്റ് ചെയ്ത് നിന്നാൽ സ്കൂൾ ബസ് മിസ്സാകും.”
“മോള് കാര്യം പറയ്യ്.” ആകാംക്ഷയോടെ അവരവളെ നോക്കി.
“ആന്റിയുടെ മകൻ എന്റെ മുറിയുടെ ബാത്‌റൂമിൽ ക്യാമറ വച്ച് ഞാൻ കുളിക്കുന്ന വീഡിയോ ഷൂട്ട് ചെയ്തു. ഇപ്പൊ അത് വച്ച് എന്നെ ഭീഷണിപ്പെടുത്തുവാണ്. ഇന്ന് രാത്രി മതില് ചാടി വീട്ടിൽ വരുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചു.
അല്ലെങ്കിൽ എന്റെ വീഡിയോ നെറ്റിൽ ഇടുമെന്ന് പറഞ്ഞിരിക്കയാ. വീട്ടിൽ പറയാൻ പേടിച്ചിട്ടാ ഞാൻ ആന്റിയോട് വന്ന് പറഞ്ഞത്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയില്ല ആന്റി.” പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു.
“മോള് കരയണ്ട… ഈ കാര്യം ആന്റി നോക്കിക്കോളാം. അങ്കിളിനോട് സംസാരിച്ചു വേണ്ടത് ചെയ്യാം. മോളിപ്പോ സ്കൂളിൽ പൊയ്ക്കോ. വൈകുന്നേരം വരുമ്പോൾ ഇങ്ങോട്ടൊന്നു കേറണേ.” ജനനി അവളെ സമാധാനിപ്പിച്ചു മടക്കി അയച്ചു.
മുകുന്ദൻ കുളിച്ചു വരുമ്പോൾ ജനനി അപർണ്ണ വന്ന് പറഞ്ഞ കാര്യം അയാളെ അറിയിച്ചു. അത് കേട്ടപ്പോൾ അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.
അയാൾ നേരെ അനുരാഗിന്റെ മുറിയിലേക്ക് പോയി ലാപ് എടുത്തു പരിശോധിച്ചു നോക്കി. കുറെയേറെ പെൺകുട്ടികളുടെ ന ഗ്നചിത്രങ്ങളും വീഡിയോയും മാത്രമാണ് അവന്റെ ലാപ്ടോപ്പിൽ ഉണ്ടായിരുന്നത്.
പഠിക്കാനുള്ള ആവശ്യത്തിനാണ് അവരവന് ലാപ്ടോപ് വാങ്ങികൊടുത്തത്. പക്ഷേ ഒരിക്കൽ പോലും അവനത് കോളേജിൽ കൊണ്ട് പോകുന്നത് അവർ കണ്ടിട്ടില്ല. അവൻ ലാപ് ഉപയോഗിച്ചിരുന്നത് ഇതൊക്കെ സൂക്ഷിക്കാനായിരിക്കുമെന്ന് അവർ ഊഹിച്ചു.
പെൺകുട്ടികളുടെ ന ഗ്ന ചിത്രങ്ങളും വിഡിയോയും അനുരാഗ് സേഫ് ആയൊരു ഫോൾഡറിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. കമ്പ്യൂട്ടർ ലാപ്ടോപ് expertsനിനല്ലാതെ ആർക്കും അതൊന്നും അത്ര പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. മുകുന്ദന് അതൊക്കെ അറിയാമെന്ന കാര്യം അനുരാഗ് അറിയാതെ പോയി.
എത്രയും പെട്ടെന്ന് തന്നെ മകന്റെ വൃത്തികെട്ട ഈ സ്വഭാവം തിരുത്തിയില്ലെങ്കിൽ അതവന് ഭാവിയിൽ ദോഷം ചെയ്യുമെന്ന് അയാൾക്ക് ബോധ്യമായി. മനസ്സിൽ ചില പദ്ധതികൾ തീരുമാനിച്ചുകൊണ്ട് അയാൾ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
വൈകുന്നേരം കോളേജ് കഴിഞ്ഞു അനുരാഗ് വീട്ടിൽ എത്തുമ്പോൾ കാണുന്നത് മുറ്റത്തു കിടക്കുന്ന പോലീസ് ജീപ്പാണ്.
ചെറിയൊരു പേടിയോടെയാണ് അവൻ വീടിനുള്ളിൽ പ്രവേശിച്ചത്.
“അങ്കിൾ ഇതാണ് അനുരാഗ്…” അവനെ കണ്ടയുടനെ മഫ്തിയിൽ നിൽക്കുന്ന പോലീസുകാരനെ സി ഐ ചൂണ്ടി അപർണ്ണ പറഞ്ഞു.
അനുരാഗ് ഞെട്ടി നിൽക്കുകയാണ്. ഹാളിൽ അവനെകൂടാതെ അമ്മയും അച്ഛനും അപർണ്ണയും പോലീസുകാർ എന്ന് തോന്നിക്കുന്ന രണ്ടുപേർ നിൽക്കുന്നത് പേടിയോടെ അവൻ നോക്കി.
“നീയിത്ര നെറികെട്ടവനാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല മോനെ. ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.” ജനനി പതം പറഞ്ഞു കരഞ്ഞു.
മുകുന്ദൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
“ഞാൻ സി ഐ അനൂപ്. ഇവിടെ സൗത്ത് സ്റ്റേഷനിലാണ് ഇൻചാർജ്. ഞാനിവളുടെ അങ്കിൾ ആണ്. എന്റെ കൊച്ചിന്റെ വീഡിയോ എടുത്തു നീ അവളെ ഭീഷണി പെടുത്തും അല്ലേടാ നായിന്റെ മോനെ.” അനുരാഗിനെ കോളറിൽ പിടിച്ചു തൂക്കിയെടുത്തു അയാൾ ചോദിച്ചു.
“സർ… ഒരബദ്ധം പറ്റിയതാ.. എന്നെയൊന്നും ചെയ്യരുത്.” അവൻ അയാളെ നോക്കി കൈകൂപ്പി.
“പ്ഫാ ചെറ്റേ. ഇവളുടെ പരാതിയിന്മേൽ നിന്നെ അറസ്റ്റ് ചെയ്യാനാ ഞാൻ വന്നത്. സംഗതി പോ സ്‌കോ ആണ് മോനെ.” അയാൾ കൈവീശി അവന്റെ ചെകിട്ടിൽ രണ്ടടി പൊട്ടിച്ചു.
“ഞാനിനി ആവർത്തിക്കില്ല സർ… എന്നോട് പൊറുക്കണം….” അനുരാഗ് അനൂപിനോട് കെഞ്ചി.
“അച്ഛാ… അമ്മേ നിങ്ങളൊന്നു പറയ്യ്. എന്നെ കൊണ്ട് പോവല്ലെന്ന് പറയോ. ഞാൻ ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല.” അനുരാഗ് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വന്നു കരഞ്ഞുകൊണ്ട് പറഞ്ഞു.
“നിന്റെ ലാപ്ടോപ് ഞങ്ങൾ എടുത്തിട്ടുണ്ട്.. ഇനി നിന്റെ മൊബൈൽ കൂടി തന്നേക്ക്.” അനൂപിന്റെ വാക്കുകൾ അവനിൽ ഞെട്ടൽ ഉളവാക്കി.
കുറ്റബോധത്താൽ അവൻ മിഴികൾ താഴ്ത്തി. അനുരാഗിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് അനൂപ് മൊബൈൽ എടുത്തു. അവനൊന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു. അച്ഛനും അമ്മയും എല്ലാം അറിഞ്ഞതിന്റെ നാണക്കേടും അവനെ വേട്ടയാടി.
“അപർണ്ണ പറഞ്ഞാ നിന്നെ കേസെടുക്കാതെ വെറുതെ വിടാം ഞാൻ. പക്ഷേ ഇനി മേലിൽ നീയിത് ആവർത്തിക്കരുത്. ഇനി സ്മാർട്ട് ഫോണോ ലാപ്പോ നീ ഉപയോഗിച്ചെന്ന് ഞാനറിഞ്ഞാൽ തൂക്കിയെടുത്തു അകത്തിടും ഞാൻ. നീയെന്താ വിചാരിച്ചത് അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നോ.” അനൂപ് അവനെ ഭിത്തിയോട് ചേർത്ത് നിർത്തി കഴുത്തിനു കുത്തിപ്പിടിച്ചു.
“തെറ്റ് പറ്റിപ്പോയി സർ… എന്നോട് ക്ഷമിക്കണം.”
“അവളോട് മാപ്പ് പറയടാ. നീ തെറ്റ് ചെയ്തത് നിന്റെ കുടുംബത്തോടും ഈ കൊച്ചുനോടുമാ.” അനൂപ് അവനിലെ പിടുത്തം വിട്ടു.
“അപർണ്ണാ… ഐആം സോറി…. നിന്നോട് ഞാൻ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഇനി ഞാൻ ഇങ്ങനെയൊന്നും ആരോടും ചെയ്യില്ല. ഒരവസരം നീയെനിക്ക് തരുമോ. എന്റെ പേരിൽ കേസ് എടുക്കരുതെന്ന് അങ്കിളിനോട് പറയണം.” അനുരാഗ് അപർണ്ണയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു.
“ഇനി എന്റെ മോൻ ഇങ്ങനെ ആവർത്തിക്കാതെ ശ്രദ്ധിച്ചോളാം സർ. ഇത്തവണ അവന് മാപ്പ് കൊടുക്കണം, കേസ് എടുക്കരുത്.” മുകുന്ദൻ അനൂപിനെ നോക്കി പറഞ്ഞു.
അനുരാഗ് പ്രതീക്ഷയോടെ അയാളെ നോക്കി.
“അങ്കിൾ എനിക്ക് പരാതിയില്ല…” അപർണ്ണ അനൂപിനോട് പറഞ്ഞു.
“മോള് വീട്ടിലേക്ക് ചെല്ല്.. ഇവിടുത്തെ കാര്യം അങ്കിൾ നോക്കിക്കോളാം.”
“ശരി അങ്കിൾ.” അപർണ്ണ അവളുടെ വീട്ടിലേക്ക് പോയി.
“തല്ക്കാലം ഇപ്പൊ നിന്നെ വെറുതെ വിടുവാ. ഇനി എന്തെങ്കിലും നിന്നെപ്പറ്റി ഞാനറിഞ്ഞാൽ തൂക്കിയെടുത്തു കൊണ്ട് പോവും ഞാൻ.” അനൂപ് അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
“ഇനിയെങ്കിലും മക്കളെ ശ്രദ്ധിച്ചു വളർത്തണം. ഇടയ്ക്കിടെ ഇനി ഞങ്ങൾ ഇങ്ങോട്ട് വരുന്നുണ്ട്.” മുകുന്ദന് താക്കീത് നൽകി അനൂപ് കൂടെ വന്ന ആളെയും കൂട്ടി പുറത്തേക്ക് പോയി.
മുകുന്ദന്റെ സുഹൃത്താണ് അനൂപ്. അനുരാഗിന്റെ കാര്യം ആദ്യം അയാൾ വിളിച്ചു പറഞ്ഞത് അനൂപിനെയാണ്.
അനൂപിന്റെ നിർദേശ പ്രകാരമാണ് എല്ലാവരും പ്രവർത്തിച്ചത്. അനുരാഗിനെ ഒന്ന് ഭയപ്പെടുത്തി നന്നാക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അത് ഫലം കാണുകയും ചെയ്തു.
ഇനി താൻ ഒരു തെറ്റും ചെയ്യില്ലെന്ന് ഏറ്റു പറഞ്ഞു അനുരാഗ് അച്ഛന്റെയും അമ്മയുടെയും കാലിൽ വീണ് മാപ്പ് പറഞ്ഞു.
കാര്യങ്ങൾ തങ്ങൾ വിചാരിച്ച പോലെ നടന്നതിൽ മുകുന്ദനും ജനനിയും ആശ്വസിച്ചു.(രചന: Sivapriya)

കാര്യങ്ങൾ തങ്ങൾ വിചാരിച്ച പോലെ നടന്നതിൽ മുകുന്ദനും ജനനിയും ആശ്വസിച്ചു.