(രചന: മാരാർ മാരാർ)
“”” അങ്ങേരിത് എന്തൊക്കെയാട നാട്ടിലൂടെ പറഞ്ഞു നടക്കുന്നത് “”” അതുൽ അരുണിനോട് ചോദിച്ചു…….
“”” എനിക്കറിയില്ലടാ ഞാനും ആ ചേച്ചിയും തമ്മിൽ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരിയാണ് പക്ഷെ ആ ചേച്ചിക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു…….. “”” അരുൺ പറഞ്ഞു….
“”” എന്റെ അരുണേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല സ്നേഹചേച്ചിയുടെ ഭർത്താവ് പറഞ്ഞു നടക്കുന്നത് നീയും ആ പെണ്ണുങ്ങളും തമ്മിൽ പ്രേമത്തിലാണെന്നാണ്……. “”” അതുൽ പറഞ്ഞു…..
“”” എടാ സത്യം അതൊന്നുമല്ലന്ന് എനിക്കുമറിയാം ആ ചേച്ചിക്കുമറിയാം……. “””
“”” നീയെന്തൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല അരുണേ……. “””
“”” എടാ ഞാനിപ്പം എന്താ ചെയ്യാ…… “””
“”” നീയാദ്യം വിവരങ്ങളൊക്കെ കാവ്യയെ അറിയിക്ക്…. “”””
“”” അതൊന്നുമല്ലടാ എന്റെ പേടി സ്നേഹചേച്ചിടെ ചേട്ടൻ കാവ്യയെ വിളിച്ച് എന്തേലും പറയുമോ ന്നാ “””
“”” അതിന് സാധ്യത കുറവാണ് പറഞ്ഞിരുന്നെങ്കിൽ ഈ സമയം അവൾ നിന്നെ വിളിച്ചിരിക്കും……നീയിത് അവളോട് പറയായിരുന്നു…. അതെങ്ങനെയാ അതിന് സമയം കൊടുക്കും മുൻപേ നീ അവിടെന്ന് എങ്ങോട്ടോ മാറി നിന്നില്ലേ…… “”” അതുൽ ചോദിച്ചു……
“”” എടാ നിനക്ക് അറിയോ ആ പെണ്ണുങ്ങൾക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം വന്നത് എന്റെ കുറ്റമാണോ…… “”” അരുൺ പറഞ്ഞു…..
“”” എടാ നിനക്ക് അറിയാഞ്ഞിട്ടാണ് ഇതിപ്പോൾ ആ സ്ത്രീ നിന്നോട് അങ്ങനെയൊരു താല്പര്യം കാണിച്ചാലും നീ തെറ്റ് ചെയ്തെന്ന് മാത്രമേ എല്ലാരും പറയു…… “””
പെട്ടെന്ന് അരുണിന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി…… പോക്കറ്റിലേക്ക് കയ്യിട്ട് ഫോൺ പുറത്തേക്കെടുത്ത് ഡിസ്പ്ലേയിലെ പേര് കണ്ടതും അരുൺ നിന്ന് വിറയ്ക്കാൻ തുടങ്ങി………
“”” ആരാ വിളിക്കുന്നെ ഫോണെടുക്ക് “”” അതുൽ അരുണിനോട് പറഞ്ഞു……
“”” എടാ ആ സ്നേഹചേച്ചിയുടെ ആങ്ങളയാണ്…… “””
“”” നീ പേടിക്കണ്ട ഫോണെടുക്ക്, നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിനക്ക് അറിയാലോ……””” അതുൽ പറഞ്ഞു…..
“”” ഹ…. ഹലോ……. “”” അരുൺ പറഞ്ഞു…..
“”” അരുണേട്ടാ ഞാനാ കാവ്യാ…… “””” ആ പേര് കേട്ടതും അരുണിന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി……
“”” നീ…..നീ…. നീയെങ്ങനെയാ അവിടെ……. “”” അരുൺ എങ്ങനെയോ പറഞ്ഞൊപ്പിച്ചു……
“””” എന്നെ സ്നേഹചേച്ചിടെ ചേട്ടൻ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ട് വന്നു……. എന്റെ ഫോൺ പോലും എടുക്കാൻ പറ്റില……. “””” കാവ്യ അരുണിനോട് പറഞ്ഞു….
“”” അരുണേ നീ ഇവിടേക്ക് വാ…… “”” സ്നേഹ ചേച്ചിയുടെ ചേട്ടൻ പറഞ്ഞ ഉടനെ ഫോണും വെച്ചു……
പിന്നെ അരുണിനവിടെ ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല…..
“”” എടാ ഞാൻ പോകുവാ……. “”” അതുലിനോട് അത്രേയും പറഞ്ഞു അരുൺ ബൈക്കെടുത്ത് വേഗം സ്നേഹ ചേച്ചിയുടെ വീട് ലക്ഷ്യമാക്കി പോയി……
അവരുടെ വീടിലേക്ക് അടുക്കും തോറും അരുണിന്റെ ഉള്ളിൽ ഭയം നിറയാൻ ആരംഭിച്ചു……
ബൈക്ക് മുറ്റത്തേക്ക് കയറിയതും സ്നേഹച്ചേച്ചിയുടെ ചേട്ടൻ അരുണിന്റെ അടുത്തേക്ക് വന്നു…….
ബൈക്ക് സ്റ്റാൻഡിൽ നിർത്തി. അരുൺ ഇറങ്ങി തിരിഞ്ഞ് നിൽക്കും മുൻപേ അരുണിന്റെ വയറിലേക്ക് സ്നേഹയുടെ ചേട്ടൻ ആഞ്ഞ് ചവിട്ടി…….
അടിയുടെ ആഘാതത്തിൽ അരുൺ മുറ്റത്തേക്ക് വീണു……
“”” അയ്യോ ഏട്ടാ…… “”” അരുൺ വീണത് കണ്ടതും കാവ്യ നിലവിളിച്ചു……
കയ്യിലിരിക്കുന്ന കുട്ടിയേയും വെച്ച് കാവ്യ അരുണിന്റെ അടുത്തേക്ക് ഓടി വന്നു……. അരുണിന്റെ അടുത്ത് എത്തുന്നതിന് മുൻപേ സ്നേഹയുടെ ചേട്ടൻ അരുണിനെ എഴുന്നേൽപ്പിച്ച് മുഖത്തേക്കടിച്ചു…..
തനിക്ക് ചുറ്റും ഇപ്പോൾ എന്താണ് നടക്കുന്നതെന്താണെന്നറിയാതെ ആടിയുലഞ്ഞു നിൽക്കുകയാണ് അരുൺ…….
ഈ സമയം കൊണ്ട് സ്നേഹയുടെ ചേട്ടനെ ആരൊക്കെയോ വലിച്ച് മാറ്റിക്കൊണ്ട് പോയി……
അടുത്ത നിമിഷം തന്നെ കാവ്യ അരുണിന്റെ അടുത്തെത്തി…..
“”” അരുണേട്ടാ എന്താ പ്രശ്നം സുജിമോൻ ചേട്ടൻ എന്തിനാ അരുണേട്ടനെ തല്ലിയെ……. “””” സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് തല്ല് കൊണ്ടതിന്റെ ലജ്ജയിൽ അരുൺ തല കുനിച്ച് നിന്നു……
“”” അരുണേട്ടൻ കടയിലെ പൈസയെടുത്ത് തിരിമറി നടത്തിലെ……. “””” കാവ്യയുടെ ചോദ്യം അരുണിന്റെ കാതുകളിൽ തുളച്ച് കയറാൻ തുടങ്ങി………
“”” മോളെ നീ അവനെയും വിളിച്ച് ഇങ്ങ് വാ…… “””” ഒരാൾ വന്ന് അവരെ രണ്ട് പേരെയും വീടിന്റെ അടുത്തേക്ക് കയറി……
അവർ കയറിയ ശേഷം സുജിമോൻ അകത്തേക്ക് കയറി……
“”” അവളെ ഇങ്ങോട്ട് വിളിക്ക്……. “”” സുജിമോൻ ദേഷ്യത്തിൽ വിളിച്ച് പറഞ്ഞു….. അവിടെ നിന്ന സുജിമോന്റെ ഭാര്യ സ്നേഹയെ വിളിക്കാൻ റൂമിലേക്ക് പോയി….. ഉടനെ തന്നെ സ്നേഹയുമായി പുറത്തേക്ക് വന്നു……
“”” കാവ്യെ….. “”” സുജിമോൻ വിളിച്ചു…..
“”” കാര്യം നീയറിയണം…… അതിനാ നിന്നെ ഇങ്ങോട്ട് വിളിച്ചേ……. അരുണും എന്റെ പെങ്ങൾ സ്നേഹയും തമ്മിൽ പ്രേമത്തിലാണെന്ന്……””” സുജിമോൻ പറഞ്ഞത് കേട്ടതും കാവ്യ വിറങ്ങലടിച്ച് നിന്നുപോയി….
കേട്ടത് അത് തന്നെയാണെന്ന് ഉറപ്പായപ്പോൾ കാവ്യ അരുണിനെ നോക്കി
“”” നീ അവനെ നോക്കണ്ട ഞാൻ പറഞ്ഞതാണ് സത്യം……. എന്റെ കയ്യിൽ തെളിവുണ്ട്……. “”” സുജിമോൻ കാവ്യയോട് പറഞ്ഞു…….
“”” ദാ നോക്ക് “”” അതും പറഞ്ഞു സുജിമോൻ ഫോൺ കാവ്യയുടെ നേർക്ക് നീട്ടി…….
ചാറ്റ് വായിച്ചതും കാവ്യക്കൊരു തരം അറപ്പാണ് തോന്നിയത്….. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്ക് അയച്ചത് കണ്ടപ്പോൾ……. അതും തന്നെക്കാൾ പത്ത് വയസ്സെങ്കിലും പ്രായക്കൂടുതലുള്ള സ്ത്രീക്ക്…….
“””” ആ കണ്ടതൊക്കെ സത്യമാണോ……”””” കാവ്യ അരുണിന്റെ അടുത്തേക്ക് വന്ന് നിന്നുകൊണ്ട് ചോദിച്ചു……
“””” അല്ല…… “””
“””” അല്ലെ…….! കള്ള പറയുന്നോടാ….. “”” സുജിമോൻ ദേഷ്യത്തോടെ പറഞ്ഞു…..
“””” വേണ്ട ഞാൻ ചോദിക്കുന്നത് കേട്ടില്ലേ…… സത്യമാണോ അല്ലയോ എന്ന് ഞാനൊന്ന് ചോദിക്കട്ടെ…… “”” കാവ്യ സുജി മോനോട് പറഞ്ഞു
“”” പറയ് ആ പറഞ്ഞത് സത്യമല്ലെങ്കിൽ….? “”””
“”” ഞാൻ ആ സ്നേഹച്ചേച്ചിക്ക് മെസ്സേജ് അയച്ചിരുന്നു എന്നുള്ളത് സത്യമാണ് പക്ഷെ ഞാനും ആ ചേച്ചിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല……. “”” അരുൺ പറഞ്ഞു…..
ഉടനെ കാവ്യ സ്നേഹയുടെ നേർക്ക് തിരിഞ്ഞു…..
“”” അരുണേട്ടൻ പറഞ്ഞത് സത്യമാണോ….. അങ്ങനെയൊരു മെസ്സേജ് അയച്ചത് അല്ലാതെ മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും നിങ്ങൾ തമ്മിൽ ഇല്ലേ…… “””” കാവ്യ ചോദിച്ചു.
“””” ഇല്ല…… “””” സ്നേഹ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു…..
“”” നിന്റെ ഭർത്താവ് പിന്നെ പറഞ്ഞു നടക്കുന്നതെന്താടി “”” സുജിമോൻ സ്നേഹയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു…..
“”” അങ്ങേർക്ക് വേറൊരു പെണ്ണുമായി ബന്ധമുണ്ട്….. അതിൽ എന്നെയും മക്കളെയും ഒഴിവാക്കാൻ വേണ്ടി ഒരു കാരണം കിട്ടിയപ്പോൾ ഇതൊക്കെ എടുത്തിട്ടതാണ്…… “”” സ്നേഹ പറഞ്ഞു……
കാവ്യ നടന്ന് സ്നേഹയുടെ അടുത്തേക്ക് ചെന്നു….. അവളെ കണ്ടതും സ്നേഹ തല കുനിച്ചു…..
കാവ്യ സ്നേഹയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു……
“”” ഇതെന്തിനാണെന്ന് അറിയോ…… അനിയനെപോലെ കാണണ്ട ആളെ കാമത്തോടെ വശത്തക്കാൻ ശ്രെമിച്ചതിന്……. “””