(രചന: മിഴി മോഹന)
അമ്മു ഇത് എത്ര നേരം ആയി പറയുന്നു നിന്നോട് കുളിക്കാൻ.. “” അതെങ്ങനെ കളി കളി എന്നുള്ള ചിന്ത മാത്രം അല്ലെ ഉള്ളു പെണ്ണിന്.. “” കണ്ടില്ലേ സ്കൂളിൽ നിന്നും വന്നിട്ട് ഹോം വർക് പോലും ചെയ്ത് തീർത്തിട്ടില്ല.. ‘””
ആ ഒന്നാം ക്ലാസുകാരിയുടെ ബുക്ക് ഓരോന്നും മറിച്ചു നോക്കുമ്പോൾ പതം പറഞ്ഞു കൊണ്ടിരുന്നു ലക്ഷ്മി.. “”
ഈശ്വര ഒരു കെട്ട് ഉണ്ടല്ലോ എഴുതാൻ… രാത്രിയിൽ ഇരുന്നാൽ പോലും തീരും എന്ന് തോന്നുന്നില്ല…..”” അതെങ്ങനെ സ്കൂൾ വിട്ട് വന്നാൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ കളി അല്ലെ… ഈ അച്ഛനും അമ്മയും തന്നെ ആണ് അവളെ ഇങ്ങനെ വഷളാക്കുന്നത്..””
അവൾ പരിഭവം പറയുന്നതിന് ഒപ്പം അകത്തേക്ക് വന്ന അമ്മ ഒരു ഗ്ലാസ് പാൽ ചിരിയോടെ അവളുടെ കൈയിൽ കൊടുത്തു..
അമ്മൂനുള്ള പാലാ മോളെ.. “”
ങ്‌ഹേ.. “”അപ്പോൾ ഇത് വരെ ഇവൾക്ക് പാലും കൊടുത്തില്ലേ അമ്മ… എന്താ അമ്മേ ഇങ്ങനെ ഞാൻ ജോലി കഴിഞ്ഞു വന്നിട്ട് ഇതെല്ലാം ചെയ്യണം എന്ന് വച്ചാൽ വലിയ കഷ്ടം ആണ്….”” മുഖം ഒന്ന് കൂർപ്പിച്ചു ലക്ഷ്മി..
അതിനു നിന്റെ മോള് നിന്ന് തന്നിട്ട് വേണ്ടേ കുഞ്ഞേ.. “”സ്കൂളിൽ നിന്ന് വന്നപ്പോൾ തൊട്ട് പുറകെ നടക്കുവാ ഞാൻ അതെങ്ങനെ കുളിക്കുക പോലും ചെയ്യാതെ അപ്പൂപ്പന്റെ കൂടെ പാടത്തെ പണിക്കാരുടെ അടുത്തേക്ക് പോയത് അല്ലെ… പിന്നെ ഇപ്പോഴാ കേറി വരുന്നത്..””
ഞാറു മുഴുവൻ നട്ട് കഴിഞ്ഞോ അമ്മേ.. “” മുടി വാരി പൊത്തി ലക്ഷ്മി ചോദിക്കുമ്പോൾ അമ്മുവിന്റെ ദേഹത്തു നിന്നും ലക്ഷ്മി ഊരി ഇട്ട യൂണിഫോം കൈയിലേക്ക് എടുത്തു അമ്മ…. “” ആ നിമിഷം കൈയിൽ പറ്റിയ വഴുവഴുപ്പിൽ പതുക്കേ വിരൽ കൊണ്ട് തോണ്ടി അവർ…
പാടത്തെ ചേറു മണം ആ മുറിയിൽ നിറയുമ്പോൾ ലക്ഷ്മി ആ തുണിയിലേക്കും പേടിച് ഇരിക്കുന്ന കുഞ്ഞിലേക്കും കണ്ണ് നീട്ടി…
ചേറിൽ ഉരുണ്ട് യൂണിഫോം ചീത്തയാക്കി അല്ലേ.. നിനക്ക് വച്ചിട്ടുണ്ട് ഞാൻ.. “” അവൾക് നേരെ കൈ ഓങ്ങിയ ലക്ഷ്മിയുടെ കൈയിൽ കടന്നു പിടിച്ചു അമ്മ…
ലക്ഷ്മി അരുത്.. “” നീ ഇത് നോക്കിയേ.. അവർ പറഞ്ഞതും അവളുടെ കണ്ണുകൾ ചാര നിറത്തിലുള്ള യൂണിഫോം ഫ്രോക്കിലേക് പോയി…. ചേറിലെ ചെളിക്ക് ഒപ്പം തെളിഞ്ഞു നിൽക്കുന്ന പൊട്ടു പോലത്തെ ചോര പാടുകൾ…
അമ്മേ ഇത്… കുഞ്ഞ് ഈ.. ഈ പ്രായത്തിൽ.. “” ലക്ഷ്മി ഞെട്ടലോടെ അത് വാങ്ങി നോക്കുമ്പോൾ പ്രായത്തിന്റെ അറിവിൽ ആ അമ്മ പേടിച്ചു ഇരിക്കുന്ന കുഞ്ഞിന്റെ ദേഹമാകെ പരതി…..
മോളെ ആരെങ്കിലും നോവിച്ചോ..? അവരുടെ ചോദ്യത്തിൽ ലക്ഷ്മിയുടെ കണ്ണുകളും പേടിയോടെ കുഞ്ഞിന്റെ ദേഹം ആകെ പരതുമ്പോൾ കുഞ്ഞ് മാറിടം മുറുകെ പിടിച്ചവൾ….
ക്ക് വേദനിക്കുന്നു വിട് അമ്മ..'”” പേടിയോടെ കൈ തട്ടി മാറ്റിയ കുഞ്ഞിന് അടുത്തേക്ക് മുട്ട് കുത്തി ഇരുന്നു ലക്ഷ്മി..
മോള് പേടിക്കണ്ട അമ്മ ഒന്നും ചെയ്യില്ല… “” ഉവ്വാവ് ഉണ്ടങ്കിൽ മരുന്ന് വയ്ക്കണ്ടേ അതിന് വേണ്ടിയാ.. “”പതുക്കേ അവളുടെ കുഞ്ഞ് മാറിടത്തിൽ വിരൽ ഓടിക്കുമ്പോൾ ചോര കെട്ടി കിടക്കുന്ന പോലെ തിണിർപ്പ് കൈയിൽ പതിഞ്ഞതും ലക്ഷ്മി പേടിയോടെ അമ്മയെ നോക്കി…
നീ ഇങ്ങനെ പേടിച്ച് ഇരിക്കാതെ കുഞ്ഞിന്റെ ജട്ടി ഊരി നോക്ക് ലക്ഷ്മി..”” ഭയത്തോടെ അതിലേറെ വേവലാതിയോടെ അവരുടെ ശബ്ദം ഉയരുമ്പോൾ വിറയൽ വിട്ട് മാറാതെ ലക്ഷ്മിയുടെ കൈകൾ താഴേക്ക് വന്നു..
വേണ്ടമ്മാ ക്ക് വേദനിക്കും.. “” അടിവസ്ത്രത്തിൽ മുറുകെ പിടിച്ചു കരയുന്ന കുഞ്ഞിനെ ബലമായി പിടിച്ചു അത് ഊരുമ്പോൾ കണ്ടു കുഞ്ഞ് തുട ഇടുക്കിൽ പൊടിഞ്ഞ ചോരകൾ… “”
അമ്മേടെ കുഞ്ഞിനെ ആരാ വേദനിപ്പിച്ചത്..? അമ്മ നല്ല അടി കൊടുക്കാം മറുത്ത് ഒന്നും പറയാതെ തന്റെ വഴിയിലേക്കു കുഞ്ഞിനെ കൊണ്ട് വരാൻ ശ്രമിക്കുന്ന ലക്ഷ്മിയ്ക്ക് ഒപ്പം ആ അമ്മയും മുഖം കൂർപ്പിച്ചു..
അപ്പൂപ്പനാ അമ്മൂനെ നോവിച്ചത്..””” ആ കുഞ്ഞു വായിൽ നിന്നും അപ്രതീക്ഷിതമായി കേട്ടത് വിശ്വസിക്കാൻ ആവാതെ ആ അമ്മ ലക്ഷ്മിയുടെ തോളിൽ മുറുകെ പിടിച്ചു ഒരു ആശ്രയത്തിന് എന്നത് പോലെ….
അപ്പൂപ്പൻ ഇവിടേം നോവിച്ചു ഇവിടേം നോവിച്ചു…. “”കുഞ്ഞ് ചൂണ്ടി കാണിക്കുന്ന ഭാഗങ്ങൾ കണ്ണുനീർ മൂടി കെട്ടിയത് കൊണ്ട് കാഴ്ചയെ മറച്ചു എങ്കിലും കുഞ്ഞ് ദേഹത്തെ മുറിവുകൾ ലക്ഷ്മിയുടെ ഹൃദയത്തെ കാർന്നു തുടങ്ങി….
അമ്മോട് പറഞ്ഞാൽ കൊല്ലും എന്ന് പറഞ്ഞു…. “” അപ്പൂപ്പൻ എന്നെ കൊല്ലുവോ അമ്മേ.. “””
ഏഹ്.. “”
പേടിയോടെ കുഞ്ഞ് അവളേ ചുറ്റി പിടിക്കുമ്പോൾ അവളിൽ നിന്നും ഞെട്ടലോടെ ദീർഘമായൊരു ശ്വാസം ഉയർന്നു പൊങ്ങി…
അമ്മേ..” എന്റ് കുഞ്ഞ്… “” അച്ഛൻ.. “” കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തളർന്നു നിൽക്കുന്ന ആ സ്ത്രീയിലേക്ക് പോയി അവരുടെ കണ്ണുകൾ…
കേട്ടത് ശരി ആണെങ്കിൽ ഇനി അയാൾ ജീവനോടെ ഈ ഭൂലോകത്തു കാണില്ല.. “””” കൈൽ ഇരുന്ന കുഞ്ഞിന്റെ തുണി വലിച്ചെറിഞ്ഞു നേരെ അവര് അടുക്കളയിലേക്ക് പോകുമ്പോൾ കൂടെ ഓടി ലക്ഷ്മി…
അമ്മേ… “””
അവളുടെ വിളിയിൽ ചുവരിൽ നിന്നും വെട്ടരിവാൾ വലിച്ചു ഊരി തിരിഞ്ഞ് നിന്നവർ…
തടയരുത്.. “” ആ മനുഷ്യനെ അച്ഛൻ എന്ന് വിളിക്കരുത് നീ ഇനി … പുഴുത്ത നാറിയാ പട്ടിക്ക് ഉള്ള സ്ഥാനം പോലും നന്മുടെ മനസിൽ അയാൾക് ഇനി വേണ്ട… കൊല്ലണം കാമ വെറി പിടിച്ച അയാളെ…””””
ആ അമ്മ പറഞ്ഞ് നിർത്തുമ്പോൾ കേട്ടു ഉമ്മറ പടിയിൽ തൂമ്പയും കൈ കോട്ടും വയ്ക്കുന്ന ശബ്ദം കൂട്ടത്തിൽ അയാളുടെ പതിവ് ശബ്ദവും..
“””ഭാനുവേ മോരും വെള്ളം ഇങ്ങ് എടുത്തോ.. “””
ആ ശബ്ദത്തിന് ഒപ്പം പാഞ്ഞു ചെന്നവർ അരിവാൾ വീശും മുൻപേ അയാളുടെ കരുതുറ്റ കൈ അവരെ തടഞ്ഞു കഴിഞ്ഞിരുന്നു…”” ഒപ്പം അവരിൽ നിന്നും ആ അരിവാൾ തെറിച്ചു വീണു…
ഭാനു… “” നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ..”” നീ എന്തൊക്കെയാ ഈ കാണിച്ച് കൂട്ടുന്നത്…മോളെ ലക്ഷ്മി ഇവൾക് ഇത് എന്ത് പറ്റി.. “”ഒന്നും അറിയാത്തവനെ പോലെ അയാൾ പെരുമാറുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ അയാളെ ദഹിപ്പിക്കും പോലെ നോക്കി….
“”എന്തിനാ… എന്തിനാ നമ്മുടെ കുഞ്ഞിനോട് നിങ്ങൾ ഇത് ചെയ്തത്…നമ്മുടെ മോൻ പോകുമ്പോൾ പൊന്ന് പോലെ നോക്കാൻ ഏല്പിച്ചിട്ട് പോയത് അല്ലെ ഈ കുഞ്ഞുങ്ങളെ…”” അയ്യോ എന്നിട്ട് നിങ്ങൾ തന്നെ… അയ്യോ… “”” നിലവിളിയോടെ തലയിൽ അടിച്ചവർ ചുവരിൽ മാലയിട്ട് വച്ചിരിക്കുന്ന മകന്റെ ഫോട്ടോയിലേക് നോക്കി…”” ശേഷം കണ്ണുകൾ അയാളിലേക്കും…
നിങ്ങൾക് വേണ്ടത് മാസം നിറഞ്ഞ പെണ്ണിന്റെ മാറിടം ആണെങ്കിൽ ദാ ഇവിടെ ഉണ്ട് ധാരാളം.. “”മാറിടത്തെ മറച്ചു കിടക്കുന്ന സാരി തുമ്പ് വലിച്ചു മാറ്റിയവർ അയാൾക് മുൻപിൽ നിൽകുമ്പോൾ അവരെ കടന്നു പിടിച്ചു അയാൾ…
എന്തൊക്കെയാ ഭാനു നീ ഈ പറയുന്നത്… കൊച്ച് പെണ്ണ് നില്കുന്നു..”” ലക്ഷ്മിയെ ഒന്ന് പാളി നോക്കി വിറച്ചു നിൽക്കുന്ന അവരുടെ ശരീരം കരുത്തുറ്റ കൈയിൽ ഒതുക്കി ആ സാരി തുമ്പ് കൊണ്ട് അവരെ പൊതിഞ്ഞു…
“”””ഞാൻ… ഞാൻ… ഞാൻ പോരാഞ്ഞിട്ട് ആണോ നിങ്ങൾ എന്റെ അമ്മുവിനെ.. “” അയാളുടെ ശരീരത്തോട് പറ്റി ചേർന്ന് നിൽക്കുമ്പോഴും അവരുടെ കണ്ണുകൾ നാലുപാടും പാഞ്ഞു….
അനാവശ്യം പറയരുത് നീ കരണം അടിച്ചു പൊളിക്കും ഞാൻ… “” ആ നിമിഷം ദേഷ്യത്തോടെ അവരെ തള്ളി മാറ്റി അയാൾ ലക്ഷ്മിക്ക് നേരെ തിരിഞ്ഞു..
എന്താ മോളെ ഇവൾ പിച്ചും പേയും പറയുന്നത്… എനിക്ക് ഒന്നും മനസിൽ ആവുന്നില്ല.. “”” അയാൾ നിസ്സഹായതയോടെ അവളെ നോക്കുമ്പോൾ അകത്തേക്ക് ഓടി പോയി അവൾ….
ഭാനു….”” ആ നിമിഷം തറയിൽ വീണു കിടക്കുന്ന ആ അമ്മയ്ക്ക് അടുത്തേക്ക് ഇരുന്നു അയാൾ ആ തോളിൽ പിടിച്ചു…
എന്താ ഇവിടെ നടക്കുന്നത്.. “””? അയാൾ ചോദ്യം മുഴുവൻ പൂർത്തിആക്കും മുൻപേ ലക്ഷ്മി കുഞ്ഞിനേയും കൊണ്ട് അയാൾക് അടുത്തേക്ക് വന്നു..
പറ അപ്പൂപ്പൻ മോളെ എന്താ ചെയ്തത് എന്ന്.. പറ.. നിന്നെ ആരും തൊടില്ല..”” ലക്ഷ്മിയുടെ ശബ്ദം ഉയരുമ്പോൾ ആ കൈ വിട്ടവൾ ഓടി അയാൾക് അടുത്തേക് വന്നു…. ആ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി…
“”””അമ്മൂനെ നോവിച്ചത് ഈ അപ്പൂപ്പൻ അല്ല ശങ്കരപ്പൂപ്പനാ.. “””
അവളുടെ കുഞ്ഞ് വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നതും ഭാനുവും ലക്ഷമിയും ഒരുപോലെ ഞെട്ടി…കുറച്ചു നേരത്തേക്ക് നഷ്ടപെട്ട അവരുടെ ചിന്താശേഷി തിരിച്ചു വന്നതും കാര്യങ്ങൾ മുൻപിൽ ഇരുന്ന ആ അച്ഛനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു വിതുമ്പി അയാൾ…
ഭാനുവേ ആ അരിവാളിന് എന്നെ അങ്ങ് തീർക്കരുത് ആയിരുന്നോ നീ.. “” എന്റെ തെറ്റാ എന്റ് കുഞ്ഞിന് ഈ ഗതി വന്നത്…. “”
പാ.. പാടത്തു ഞാറു നട്ടു കൊണ്ടിരിക്കുമ്പോൾ ഇവൾ വീഴാതെ ഇരിക്കാൻ ശങ്കരനോട് ഞാനാ പറഞ്ഞെ മോളെ വീട്ടിൽ എത്തിക്കാൻ.. “” നീ കണ്ടത് അല്ലെ ഭാനു അവൻ ഇവളെ കൊണ്ട് വരുന്നത്… “”അയാൾ അവരുടെ മുഖത്തെക്ക് ദയനീയമായി നോക്കി ശേഷം കണ്ണുകൾ ദൂരേക്ക് പായിച്ചു…
അവന് എങ്ങനെ തോന്നി എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ..”‘ ഒന്നില്ലെങ്കിലും എന്റെ കൂടെ പിറപ്പ് അല്ലെ അവൻ… ഒരു അമ്മയുടെ മുലപ്പാൽ കുടിച് വളർന്നവർ…. അഹ്… അതും അതും അവൻ കാമ കണ്ണിലൂടെ ആയിരിക്കും കണ്ടത്.. അങ്ങനെയെ വരൂ…..””
നീ എനിക്ക് കുടിക്കാൻ കുറച്ചു സംഭരം എടുക്കു ഭാനു..” ഇതിനി നാട്ടുകാർ അറിയണ്ടാ പെൺകുഞ് അല്ലെ.. “” വിറച്ചു കൊണ്ട് എഴുനേറ്റ് അയാൾ അകത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ ലക്ഷ്മിയുടെ കൈയിലേക്ക് കൊടുക്കുമ്പോൾ ആ അച്ഛനോട് മാപ്പ് പോലെ തല കുനിച്ചവൾ…..
അച്ഛൻ ഇത് എവിടെ പോയി മോളെ… “” മുറിയിൽ എങ്ങും കാണുന്നില്ലല്ലോ.. “”ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ മുടിയിൽ കൂടി വിരൽ ഓടിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ഇരുന്നു ആ അമ്മ…
മ്മ്ഹ്ഹ്..” പാവം കൃഷ്ണേട്ടന്റെ മനസ് ഒരുപാട് നൊന്തു.. അതും ഓർമ്മ വെച്ച നാൾ മുതൽ കൈകുമ്പിളിൽ കൊണ്ട് നടന്ന ശങ്കരൻ തന്നെ ഇങ്ങനെ ചെയ്തത് താങ്ങാൻ ആയിട്ടില്ല ആ പാവത്തിന്..””ഇനി ഈ വീട്ടിൽ കയറ്റരുത് ആ നാറിയെ… അവനുമായിട്ട് ഒരു ബന്ധവും നമുക്ക് വേണ്ട..””ആയമ്മ ദേഷ്യം കടിച്ചമർത്തി കൊണ്ട് വാക്കുകൾ തുടർന്നു..
പാടത്തെ മുതലിന്റെ പേരിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇന്നോളം ഇച്ചി പോ എന്നൊരു വാക്ക് അവനോട് പറഞ്ഞിട്ടില്ല കൃഷ്ണേട്ടൻ.. അവൻ കുടിച്ചു നശിപ്പിക്കും എന്ന് കരുതിയ അത് കൃഷ്ണേട്ടൻ വിട്ട് കൊടുക്കാഞ്ഞത്.. കൊടുത്തത് ഒക്കെയും നശിപ്പിച്ചില്ലേ…
അത് ആവണിയുടെ പേരിൽ എഴുതി കൊടുക്കാം എന്ന് കൃഷ്ണേട്ടൻ കഴിഞ്ഞ ആഴ്ച കൂടി പറഞ്ഞതെ ഉള്ളു..””” അതിന് പണ്ടവും പണവും ഒന്നും കൊടുത്തിട്ടില്ലല്ലോ… “” അച്ഛൻ ഇങ്ങനെ ആയതിനു ആ കൊച്ച് എന്ത് പിഴച്ചു… ആഹ്ഹ്..” അവർ ദീർഘമായി ശ്വാസം എടുത്തു വിട്ടു കൊണ്ട് കുഞ്ഞിനെ നോക്കി.. “”
ഡോക്ടർ എന്ത് പറഞ്ഞു മോളെ.. “”
കുഴപ്പം ഒന്നും ഇല്ലമേ നമ്മൾ പേടിച്ചത് പോലെ ഒന്നും ഇല്ല.. “”” എന്നാലും പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് അനാവശ്യമായി തൊട്ടതും നോവിച്ചതും കുറ്റം തന്നെയാണ്.. “” അച്ഛൻ പറഞ്ഞത് കൊണ്ട കേസ് വേണ്ടാന്ന് ഞാൻ പറഞ്ഞത്… പരിചയത്തിന്റെ പുറത്തും ഇവൾ ഒരു പെണ്ണ് ആയതു കൊണ്ടും ആയിരിക്കും ഡോക്ടറും സമ്മതിച്ചത്….
പക്ഷെ അച്ഛൻ… അച്ഛൻ എന്തിനാ എല്ലാം വിട്ട് കളയാൻ പറഞ്ഞത് എന്ന് എനിക്ക് മനസിലാവുന്നില്ലമ്മേ.. ” അവൾ സംശയത്തോടെ അവരെ നോക്കുമ്പോൾ കോളിങ് ബെല്ലിന്റെ ശബ്ദം അകത്തേക്ക് കടന്നു വന്നു…
കൃഷ്ണേട്ടൻ ആണോ… ഇതെപ്പോഴാ പുറത്ത് പോയത്..? ആയമ്മ സംശയത്തോടെ എഴുനെല്കുമ്പോൾ ലക്ഷ്മിയും അവർക്ക് ഒപ്പം എഴുനേറ്റു..
പുറത്തെ ലൈറ്റ് തെളിച്ചു കൊണ്ട് വാതിൽ തുറക്കുമ്പോ കണ്ടു ഭയന്ന് വിറച്ചു നിൽക്കുന്ന രണ്ട് പണിക്കാർ…
ഭാനു അമ്മേ കൃഷ്ണേട്ടൻ ശങ്കരേട്ടനെ കുത്തി.. “”” ശങ്കരേട്ടൻ അപ്പോൾ തന്നെ… “” ഭയവും വിറങ്ങലിപ്പും വിട്ട് മാറാതെ ആ പണിക്കാർ പറയുമ്പോൾ ആയമ്മ ശ്വാസം എടുത്തു വിട്ടു കൊണ്ട് ലക്ഷ്മിയുടെ കൈയിൽ പിടിക്കുമ്പോൾ രണ്ട് പേരുടെയും മുഖത്ത് നിഗൂഢമായ ചിരി തെളിഞ്ഞു വന്നു……
സ്വത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ സഹോദരനെ കുത്തി കൊന്ന പേര് ആ മനുഷ്യന് ചാർത്തി കിട്ടുമ്പോഴും അയാൾ നെഞ്ചു വിരിച്ചു തന്നെ തന്റെ ശിക്ഷ ഏറ്റു വാങ്ങാൻ തയാറായി………. തന്റെ മനസാക്ഷിക്ക് മുൻപിലും തന്റെ കുഞ്ഞിന്റെ മുൻപിലും തെറ്റ് കാരൻ അല്ലാത്ത അപ്പൂപ്പൻ……