(രചന: മഴമുകിൽ)
നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ട് ലക്ഷ്മി വന്നു വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നു ദിനേശൻ…
ദിനേശേട്ടൻ ഇതെന്താ പെട്ടെന്ന് . നമ്മൾ ഇന്നലെ സംസാരിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ ഇന്ന് വരുന്ന കാര്യം…
ലക്ഷ്മിയുടെ മുഖം ചുളിഞ്ഞതും ദിനേശൻ അവളുടെ മുഖത്തേക്ക് നോക്കി..
എടി ഞാനൊരു യാത്ര കഴിഞ്ഞു വന്നതല്ലേ ഉള്ളൂ അകത്തേക്ക് കയറിയതിനു ശേഷം പറഞ്ഞാൽ പോരെ… ദിനേശൻ അവളെ തള്ളി മാറ്റി വീട്ടിനുള്ളിലേക്ക് കയറി.
എവിടെ മോൻ ഇതുവരെ ഉറങ്ങി എഴുന്നേറ്റില്ലേ… ദിനേശൻ ബാഗ്എല്ലാം ഹോളിനുള്ളിൽ വച്ച് റൂമിലേക്ക് കയറി.
കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന ആ മൂന്നു വയസ്സുകാരനെ നോക്കി അവന്റെ നെറുകിൽ പിതാവിന്റെ വാത്സല്യത്തിൽ ചാലിച്ച ചുംബനം അർപ്പിച്ചു…
ദിനേശേട്ടൻ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല ഇന്നലെ രാത്രി നമ്മൾ സംസാരിച്ചതല്ലേ എന്നിട്ടും എന്നോട് പറഞ്ഞില്ല ഇന്ന് വരുന്നതിനെക്കുറിച്ച്.പരിഭവിച്ചവണ്ണം പറഞ്ഞുകൊണ്ട് അവൾ കട്ടിലിൽ ദിനേശനടുത്തായിരുന്നു.
ദിനേശൻ അവളെ ഒന്ന് നോക്കിയതിനുശേഷം അല്പം മാറിയിരുന്നു. എനിക്കൊന്ന് കുളിക്കണം ദിനേശൻ ഒരു ടവൽ എടുത്തു നേരെ ബാത്റൂമിലേക്ക് കയറി.
ഇതെന്താ ദിനേശേട്ടന്റെ സ്വഭാവത്തിൽ ആകെയൊരു മാറ്റം. അവൾ വേഗം മൊബൈലും എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി.
ദിനേശൻ കുളികഴിഞ്ഞ് വാഷ് റൂമിൽ നിന്നും ഇറങ്ങുമ്പോഴേക്കും ലക്ഷ്മി കാപ്പിയുമായി മുന്നിൽ വന്നു. അവന് നേരെ കാപ്പിക്കപ്പ് നീട്ടി.
ദിനേശൻ കപ്പ് വാങ്ങി ചുണ്ടോടു ചേർത്തു.
കപ്പു തിരികെ അവളുടെ കൈയിലേക്ക് കൊടുത്തുകൊണ്ട്. നേരെ ഹോളിൽ വന്നിരുന്നു ന്യൂസ് പേപ്പർ കയ്യിലെടുത്തു.. വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചതിനു ശേഷം… നോക്കുമ്പോൾ ലക്ഷ്മി അടുക്കളയിലാണ്.
ദിനേശൻ തന്റെ ഫോണും എടുത്തുകൊണ്ട് നേരെ മുറ്റത്തേക്ക് ഇറങ്ങി. ആരെയൊക്കെയോ വിളിച്ച് സംസാരിച്ചതിനു ശേഷം അകത്തേക്ക് കയറി വന്നു.
ഹോളിൽ എത്തുമ്പോൾ അവനു മുന്നിൽ ലക്ഷ്മി വന്നുനിന്നു
വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു ദിനേശേട്ടന് എന്നോട് എന്തോ ഒരകൽച്ച പോലെ എന്താ ഏട്ട കാര്യം. ഒന്നുമില്ല എനിക്ക് വിശക്കുന്നു നീ കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്കു.
ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞ് ലക്ഷ്മി വന്നു ദിനേശനെ വിളിച്ചു. ദിനേശൻ അപ്പോൾ മോന്റെ ഒപ്പം ബെഡിൽ കിടക്കുകയായിരുന്നു.
ഉണർന്നു കിടക്കുന്ന മോനെയും അവനടുത്തതായി കിടന്നു കൊഞ്ചി പറയുന്ന ദിനേശനേയും കണ്ട് ലക്ഷ്മി നോക്കി നിന്നു.
രശ്മിയെ കണ്ടെത്തും ദിനേശൻ കുഞ്ഞിനെയും എടുത്തുകൊണ്ട് വാഷ് റൂമിലേക്ക് പോയി.
അച്ഛനും മകനും കൂടി കഴിക്കാൻ ഇരിക്കുമ്പോഴേക്കും ലക്ഷ്മി അപ്പവും സാമ്പാറും വിളമ്പി വച്ചു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്ത് ഒന്നുരണ്ട് വാഹനങ്ങൾ വന്നു നിൽക്കുന്നതിന്റെ ഇരമ്പൻ ലക്ഷ്മി കേട്ടു.
അവൾ ഹാളിൽ എത്തുമ്പോഴേക്കും
ഒരു കാറിൽ നിന്ന് ദിനേശന്റെ അച്ഛനും അമ്മയും സഹോദരിയും മറ്റൊരു കാറിൽ നിന്ന് ലക്ഷ്മിയുടെ അച്ഛനും അമ്മയും സഹോദരനും…
ഇവരെല്ലാം നേരത്തെ അറിഞ്ഞോ ദിനേശ് ചേട്ടൻ വരുന്നത് ഞാൻ മാത്രമാണ് അറിയാത്തത് പരിഭവിച്ചുകൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി…
ഇതെന്താ എല്ലാവരും കൂടി ഒന്നിച്ച് വന്നിരിക്കുന്നത് ദിനേശേട്ടൻ വരുന്നത് ഞാൻ മാത്രമേ അറിയാതുള്ളൂ. നിങ്ങളെല്ലാം അറിഞ്ഞു അല്ലേ നേരത്തെ.
എന്നാൽ അവളുടെ ചോദ്യം കേട്ട ഭാവം പോലും കാണിക്കാതെ വന്നവർ അകത്തേക്ക് കയറിപ്പോയി..
ആകെ എന്തോ ഒരു വല്ലായ്മ തോന്നി ലക്ഷ്മിക്ക്.
ആരുടെ മുഖത്തും ഒരു തെളിച്ചമില്ല ദിനേശ് ചേട്ടൻ വന്നത് മുതൽ തന്നിൽ നിന്ന് എന്തോ മറക്കാൻ ശ്രമിക്കുന്നതുപോലെ എന്തോ തനിക്ക് ചുറ്റും നടക്കുന്നതുപോലെ ലക്ഷ്മിക്ക് തോന്നി.. മുഖത്തുണ്ടായ ഭാവമാറ്റം മറച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി.
അപ്പോഴേക്കും ആഗതർ ദിനേശൻ ഒപ്പം ഇരുന്ന് സംസാരിക്കുകയായിരുന്നു..
അകത്ത് ചായ ഇടാനായി കയറിയ ലക്ഷ്മിയെ ദിനേശൻ പിന്നിൽ നിന്നും വിളിച്ചു..
നീ ഇവിടെവന്നിരിക്കു. ഇവർ നിന്നോട്സംസാരിക്കാനാണ് വന്നേക്കുന്നത്.
ലക്ഷ്മി ആദ്യമൊന്നു പതറിയെങ്കിലും അവർക്കടുത്തായി വന്നിരുന്നു.
ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചു വന്നിരിക്കുന്നത് നിന്നോട് അല്പം സംസാരിക്കാനാണ്. അപ്പോൾ തന്നെ നിനക്ക് മനസ്സിലാവും കാര്യങ്ങളുടെ സീരിയസ്നെസ്.
ദിനേശൻ ഗൾഫിൽ പോയിട്ട് ഇപ്പോൾ എത്ര മാസമായിഎന്നു നിനക്കറിയാമോ….. ദിനേശ് ചേട്ടന്റെ അച്ഛന്റെ ചോദ്യം കേട്ട് ലക്ഷ്മി മുഖമുയർത്തി നോക്കി..
ഒരു വർഷം….
ഈ ഒരു വർഷത്തിനിടയിൽ നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ…. ലക്ഷ്മിയുടെ അമ്മയുടേതായിരുന്നു മറു ചോദ്യം ..
ലക്ഷ്മി ഉത്തരം മുട്ടി ദിനേശന്റെ മുഖത്തേക്ക് നോക്കി…
കഴിഞ്ഞ ഒരു വർഷമായി ഞാൻ ഇവിടെ ഇല്ല ലക്ഷ്മി അതുകൊണ്ട് നീ തന്നെ പറഞ്ഞു കൊടുത്താൽ മതി അവർ ചോദിക്കുന്നതിന്റെ ഉത്തരം.
ലക്ഷ്മി കസേരയിൽ നിന്നും എഴുന്നേറ്റു… അതുവരെ സംസാരിക്കാതിരുന്ന ലക്ഷ്മിയുടെ അനുജൻ ചാടി എഴുന്നേറ്റു ലക്ഷ്മിയുടെ കരണത്തടിച്ചു….
അടികൊണ്ടു വേച്ചു വീഴാൻ പോയ ലക്ഷ്മിയെ അവൻ താങ്ങി നിർത്തി ഒന്നു കൂടി പൊട്ടിച്ചു…
ദിനേശൻ ഒന്നും മിണ്ടാതെ കുഞ്ഞിനെയും കൊണ്ട് തിരിഞ്ഞു നിന്നു…
കഴിഞ്ഞ ഒരു വർഷമായി നിനക്കും കുഞ്ഞിനും വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടാൻ പോയ അളിയനെ ഈ വിധം ദ്രോഹിക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ലക്ഷ്മി… നിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു ചതി ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല.
അനുജൻ ഒരു മൊബൈൽ ഫോൺ മുന്നിലേക്ക് നീട്ടിപ്പിടിച്ചു. അതിൽനിന്നും ഏതൊക്കെയോ ഫോൾഡർ തുറന്ന് കുറെ മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകളും എല്ലാവരുടെയും മുമ്പിൽവെച്ച് പ്ലേ ചെയ്ത് കേൾപ്പിച്ചു…
അതിൽ നിന്നുള്ള ലക്ഷ്മിയുടെ ഓരോ വോയിസ് മെസ്സേജുകൾ കേൾക്കുന്നതോറും ….. അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖം വലിഞ്ഞു മുറുകി കൊണ്ടിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച നിങ്ങൾക്കിടയിൽ എന്ത് പ്രശ്നമാണ് ലക്ഷ്മി…
ദിനേശൻ ഇവിടെനിന്ന് പോകുന്നത് വരെ നിങ്ങൾക്കിടയിൽ ഒരു പ്രശ്നമുള്ളതായി പോലും ഞങ്ങൾക്കറിയില്ല
പക്ഷേ അവൻ പോയി ഒരു വർഷം ആകുന്നതിനു മുൻപ് നിങ്ങൾക്കിടയിൽ എന്ത് പ്രശ്നമാണ് ഉണ്ടായത് മറ്റൊരു പ്രണയ ബന്ധത്തിലേക്ക് പെട്ടുപോകാൻ നിനക്ക് എങ്ങനെയാണ് കഴിഞ്ഞത് ഭർത്താവും കുഞ്ഞുo ഉണ്ടെന്നുള്ള ഓർമ്മ നിനക്ക് ഉണ്ടായില്ലേ.
നീ കാമുകന്റെ ഫോണിലേക്ക് അയച്ച മെസ്സേജുകൾ നിന്റെ ഭർത്താവിന്റെ കൈകളിൽ കിട്ടണമെങ്കിൽ അത് ആരിലൂടെ എല്ലാം കടന്നുപോയത് ആയിരിക്കണം… സ്വന്തം ജീവിതം ഇങ്ങനെ താറുമാറാക്കി തലകുനിച്ചു നിൽക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു…
അവൻ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് അയച്ച പൈസയും സ്വർണവും എല്ലാം നിന്റെ കാമുകന് എടുത്ത് കൊടുക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ലക്ഷ്മി.
ലക്ഷ്മിയുടെ അച്ഛൻ അടുത്തേക്ക് വന്നു അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു. ദിനേശിനുമായി നീ പ്രണയിച്ചാണ് വിവാഹത്തിൽ ആയതാണ്.നിങ്ങൾ തമ്മിൽ പരസ്പരം മനസ്സിലാക്കിയതിനുശേഷമാണ് ഈ വിവാഹബന്ധത്തിലേക്ക് കടന്നത്.
അങ്ങനെയുള്ള നിനക്ക് അവന്റെ സ്വഭാവ വിശേഷങ്ങളൊന്നും അറിയില്ലായിരുന്നു. അവൻ ഗൾഫിൽ പോയതിനു ശേഷം അവന്റെ കുറ്റങ്ങൾ ഓരോന്നായി നിരത്തി പറയാൻ നിനക്ക് നാണമില്ലേ….
അവൻ ഇവിടെ ഉണ്ടായിരിക്കുമ്പോഴാണ് അവന്റെ കുറ്റങ്ങൾ നീ പറയുന്നത് എങ്കിൽ അതിനു പരിഹാരം അപ്പോൾ ഉണ്ടാക്കാമായിരുന്നു.
അവൻ പോയതിനുശേഷം മറ്റൊരു രഹസ്യബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം ദിനേശന്റെ കുറ്റങ്ങൾ പറയുന്നത് നീ ചെയ്ത തെറ്റ് മറയ്ക്കുന്നതിന് വേണ്ടി തന്നെയാണ്…
നാട്ടുകാരും കൂട്ടുകാരും മെസ്സേജ് അയച്ചും ഫോൺ വിളിച്ചും ദിനേശനോട് നിന്റെ കുറിച്ച് എന്തെല്ലാമാണ് പറയുന്നതെന്ന് നിനക്കറിയാമോ ഇങ്ങനെയുള്ള ഒരുവളെ സ്വന്തം ജീവിതത്തിൽ ചുമക്കുന്നതിന് കഴിയില്ല എന്നാണ് പറയുന്നത്
അതുകൊണ്ട് ഇന്ന് ഈ നിമിഷം തന്നെ നീ ഈ വീടിന്റെ പടിയിറങ്ങണം. ഇനി ഒരിക്കലും ദിനേശന്റെ ജീവിതത്തിലേക്ക് നിനക്ക് സ്ഥാനം ഉണ്ടാകില്ല.
അതുവരെ ഒന്നും പറയാതെ മിണ്ടാതെ നിന്ന ദിനേശൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു. നമ്മുടെ കിടപ്പറ വരെ അവനെ വിളിച്ചു കയറ്റുന്നതിനു മുൻപെങ്കിലും നിനക്ക് ഒന്ന് ചിന്തിച്ചു കൂടായിരുന്നോ.
പൊട്ടിക്കരച്ചിലോട് കൂടി ലക്ഷ്മി അവന്റെ കാൽക്കൽ വീണു. ദിനേശേട്ടൻ എന്നോട് പൊറുക്കണം . എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി….
മറ്റെന്തും സഹിക്കും പൊറുക്കും… പക്ഷെ എന്നെയും കുഞ്ഞിനേയും മറന്നു മറ്റൊരാൾക്ക് മുന്നിൽ നീ സ്വയം സമർപ്പിച്ചത് അത് മാത്രം സഹിക്കാൻ കഴിയില്ല……
ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം പിന്നീട് ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയില്ല ലക്ഷ്മി…..