അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ ഇഷ്ടമാണ് എന്ന് അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരട്ടെ എന്ന് അമ്മ തൂങ്ങിമരിക്കും എന്ന് പറഞ്ഞ്

(രചന: J. K)

“””” എല്ലാവരും കൂടി അവളെ എന്റെ തലയിൽ വച്ച് കെട്ടിയതല്ലേ??? “”””

മഹേഷ് സ്വന്തം അമ്മയോട് കയർക്കുന്നത് കേട്ട് ആ ഷോക്കിൽ നിൽക്കുകയായിരുന്നു ശിവ പ്രിയ..

“””” അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ ഇഷ്ടമാണ് എന്ന് അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരട്ടെ എന്ന് അമ്മ തൂങ്ങിമരിക്കും എന്ന് പറഞ്ഞ് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതല്ലേ ഈ വിവാഹം

എന്നിട്ട് നിങ്ങൾക്ക് എല്ലാവർക്കും സന്തോഷമായില്ലേ എന്റെ ജീവിതം തകർത്തപ്പോൾ?? “””

“””” മഹി പതുക്കെ ആ കുട്ടി അപ്പുറത്ത് ഉണ്ട് “””

സാവിത്രി അമ്മ മഹേഷിനോട് പറഞ്ഞത് കേട്ട് മഹേഷിനെ കൂടുതൽ ദേഷ്യം വരുകയാണ് ചെയ്തത് അവനിൽ നിന്നും ഉയരുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം അറിഞ്ഞപ്പോൾ അവർ മൂക്കുപൊത്തി…

“”” നീ കുടിച്ചിട്ടുണ്ടല്ലേ”””

“” മനപ്പൂർവമല്ല നിങ്ങളെല്ലാം കൂടെ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്… ഇനി മഹല്ല് ഇങ്ങനെ ആയിരിക്കും ഇങ്ങനെ മാത്രം കുടിച്ചു കുടിച്ച് നശിച്ച്…”””

ഒരുപാട് സ്വപ്നത്തോടെ ആദ്യരാത്രിയിലേക്ക് കാലെടുത്തുവെക്കാൻ പോവുകയായിരുന്നു ശിവപ്രിയ മഹേഷ് പറഞ്ഞത് കേട്ട് അവൾ തറഞ്ഞു നിന്നു…

എന്ത് വേണം എന്ന് അറിയില്ലായിരുന്നു അവൾക്ക്….

“””ദേവനങ്കിൾ”””

കൊഞ്ചി ഒരു പെണ്ണ് അയാളെ വിളിച്ചു കയ്യിലുള്ള മിഠായി കവറുകൾ മുഴുവൻ അയാൾ ആ പെൺകുട്ടിക്ക് കൈമാറി അവൾ ചിരിയോടെ ആ മിഠായി കവറുകളും വാങ്ങി അകത്തേക്ക് പോയി…

ദേവന അച്ഛന്റെ വെറുമൊരു കൂട്ടുകാരൻ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു..

ഒപ്പം പഠിച്ച കൂട്ടുകാർ വലുതായിട്ടും ആ സൗഹൃദം കളഞ്ഞിരുന്നില്ല…

സ്വന്തം ഭാര്യ മരിച്ചിട്ടും, ഹരിദാസൻ പിടിച്ചുനിന്നത് ഈ സൗഹൃദം ഒന്നു കൊണ്ട് മാത്രമായിരുന്നു ദേവൻ അപ്പോഴും അയാൾക്ക് ഒപ്പം ഒരു നിഴലുപോലെ ഉണ്ടായിരുന്നു സാന്ത്വനമായി സമാധാനിപ്പിച്ചുകൊണ്ട്..

“””ന്റെ പ്രിയമോള്”””

അത് മാത്രമായിരുന്നു ആ മനസ്സിലെ ആവലാതി.. അതുകൊണ്ടാണ് ദേവൻ അന്ന് വാക്ക് കൊടുത്തത് എന്റെ മോനെ കൊണ്ട് നിന്റെ മോളെ കല്യാണം കഴിപ്പിക്കാം എന്ന്….

“”‘ പിന്നെ അവൾ വരുന്നത് എന്റെ വീട്ടിലേക്ക് അല്ലെടാ.. എന്റെ മാലതി അവളെ പൊന്നുപോലെ നോക്കും”””

അത് കേട്ട് ഒരച്ഛന്റെ മിഴി നിറഞ്ഞിരുന്നു…
ജോലി സംബന്ധമായി രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നിട്ട് കൂടി അവർ ഒരിക്കൽ പോലും…. ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല…

വിശേഷങ്ങൾ പങ്കുവെക്കാതിരുന്നില്ല അങ്ങനെയാണ് പെട്ടെന്ന് ഒരു ദിവസം അച്ഛന് ഹാർട്ടിന് ചെറിയൊരു പ്രശ്നം വരുന്നത്…

ഡോക്ടർ ഒരു മൈനർ അറ്റാക്ക് ആണ് ഇപ്പോൾ കുഴപ്പമൊന്നുമില്ല. പക്ഷേ സൂക്ഷിക്കണം എന്നു പറഞ്ഞു ……

എങ്കിലും ഹരിദാസന് ഭയമായിരുന്നു ആകെ കൂടിയുള്ള മകളെ ഒറ്റയ്ക്കാക്കി പോകേണ്ടി വരുമോ എന്ന് അതുകൊണ്ടുതന്നെയാണ് ദേവനെ വിളിച്ചു വരുത്തിയതും എത്രയും പെട്ടെന്ന് മക്കളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം എന്ന് പറഞ്ഞതും…

ദേവന് പിന്നെ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല മാലതിയോട് പറഞ്ഞു, മകൻ മഹേഷിനെ കൊണ്ട് ഉടനെ ഹരിദാസിന്റെ മകളുമായുള്ള വിവാഹം നടത്തണമെന്ന് എത്രയും പെട്ടെന്ന്..

മാലതി മകനോട് സംസാരിച്ചു നോക്കി പക്ഷേ തന്റെ കൂടെ ജോലി ചെയ്യുന്ന മീരയുമായി തനിക്ക് അടുപ്പമാണ് ഇനി പിരിയാൻ വയ്യ എന്നൊക്കെ പറഞ്ഞ് അയാൾ വിദഗ്ധമായി ഒഴിവായി..

ഇതിനിടയിൽ നിർഭാഗ്യവശാൽ ദേവന് സ്വന്തം മകളെ വിട്ട് പോകേണ്ടി വന്നു… അയാൾ ഭയപ്പെട്ടത് പോലെ തന്നെ… അധികം ആർഭാടം ഒന്നുമില്ലാതെ ഉടൻതന്നെ കല്യാണം നടത്തണമെന്ന് ദേവൻ നിശ്ചയിച്ചു…

പക്ഷേ മാലതി നിസ്സഹായ ആയിരുന്നു ഭർത്താവ് എന്നോ വാക്ക് കൊടുത്തതാണ് കൂട്ടുകാരന്…

അത് തെറ്റിച്ചാൽ പിന്നെ അയാൾ ജീവിച്ചിരിക്കില്ല എന്ന് അവർക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവർക്ക് ഉണ്ടാവില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി മകനെ കൊണ്ട് പ്രിയയുടെ കഴുത്തിൽ താലികെട്ടിച്ചു പക്ഷേ ആദ്യദിവസം തന്നെ രാത്രി അവൻ വന്ന കോലമാണ് ഇത്…

എന്തുവേണം എന്നറിയാതെ അവർ നിന്നു…

ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് മകനെ മുറിയിലേക്ക് പറഞ്ഞു വിട്ടു…

ഇതെല്ലാം എന്തോ ഒന്ന് അമ്മയോട് ചോദിക്കാൻ വേണ്ടി വന്ന പ്രിയ കേട്ടിരുന്നു അവൾ എല്ലാം മനസ്സിലാക്കിയിരുന്നു….

ഒരു ഗ്ലാസ് പാലും കൊടുത്ത് അവളെ മുറിയിലേക്ക് പറഞ്ഞയച്ചു എല്ലാം ശരിയാവണെ എന്ന് ദൈവത്തെയെല്ലാം വിളിച്ച് പ്രാർത്ഥിച്ചു മാലതി…

ശിവപ്രിയ മുറിയിലേക്ക് കടന്നു ചെന്നത് മഹേഷ് കട്ടിലിൽ തലയിൽ കൈയും വച്ച് കിടക്കുന്നുണ്ടായിരുന്നു അവൾ ഒന്ന് മുരടനക്കി…

വർദ്ധിച്ച ദേഷ്യത്തോടെ അവളെ ഒന്ന് നോക്കി മഹേഷ് റൂം വിട്ടു പുറത്തേക്ക് പോകാൻ നിന്നു…

‘”” ഒരു നിമിഷം””” പ്രിയ വിളിച്ചു.. മഹേഷ് എന്താണെന്ന് തിരിഞ്ഞുനോക്കി..

“” നിങ്ങൾ അമ്മയോട് സംസാരിച്ചതെല്ലാം ഞാൻ കേട്ടു ഇതൊന്നും ഞാൻ എന്റെ അറിവോടെ ആയിരുന്നില്ല പണ്ട് അച്ഛന് ദേവനങ്കിൾ കൊടുത്ത ഒരു വാക്ക് അതിന്റെ പുറത്താണ് ഇപ്പോൾ നമ്മുടെ വിവാഹം നടത്തിയത്….

നിങ്ങൾക്ക് വേറൊരു കുട്ടിയുമായി സ്നേഹം ഉണ്ട് എന്നോന്നും ഞാൻ അറിഞ്ഞിരുന്നില്ല….

നിങ്ങൾക്ക് എന്നോട് തുറന്നു പറയാമായിരുന്നു എങ്കിൽ ഞാനായിട്ട് തന്നെ പിന്മാറിയേനെ. ഇതിപ്പോ കണ്ണീർ സീരിയലിലെ നായികയാവാൻ വയ്യ എനിക്ക്…

മനസ്സിൽ മറ്റൊരുവളെ കൊണ്ട് നടക്കുന്ന ഒരു ഭർത്താവിനെ സർവം സഹയായി പൂജിച്ചുകൊണ്ട് നടക്കുന്ന ഒരു ഭാര്യയൊന്നും ആവൻ എന്നെക്കൊണ്ടാവില്ല… അതുകൊണ്ട് നമുക്ക് മാന്യമായി പിരിയാം… “”””

അവൾ പറഞ്ഞത് കേട്ട് എന്തുവേണം എന്നറിയാതെ നിന്നു മഹേഷ്..

“”” അച്ഛൻ എനിക്ക് നല്ല വിദ്യാഭ്യാസം തന്നിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും ജോലി നേടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല ഞാൻ എവിടെപ്പോയാലും ജീവിക്കും എനിക്ക് എന്നെ ഓർത്ത് യാതൊരുവിധ വേവലാതിയുമില്ല

അച്ഛന്റെ തെറ്റിദ്ധാരണയായിരുന്നു ആരുടെയെങ്കിലും കയ്യിൽ പിടിച്ച് ഏൽപ്പിച്ചാൽ മകൾ സുരക്ഷിതയാകുമെന്ന് ഞാനും അച്ഛൻ അങ്ങനെ വിശ്വസിച്ചപ്പോൾ അച്ഛന് ഒരാശ്വാസം കിട്ടട്ടെ എന്ന് കരുതി എതിരോന്നും നിന്നില്ല…

പക്ഷേ അത് വലിയ മണ്ടത്തരം ആയിരുന്നു എന്ന് ഇപ്പൊ എനിക്ക് മനസ്സിലായി… “”

മഹേഷിന് ഒന്നും പറയാനുണ്ടായിരുന്നില്ല അയാൾക്ക് അയാളുടെ ഭാഗത്തെ തെറ്റ് മനസ്സിലായി ഒരുപക്ഷേ ഈ കല്യാണം വരെ കൊണ്ട് ചെന്ന് എത്തിക്കേണ്ടായിരുന്നു ഇത്…

””” ദേവനങ്കിളിനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊളാം…”””

അന്നും പറഞ്ഞ് അവൾ അയാളോട് പൊയ്ക്കോളാൻ പറഞ്ഞു…..
ഇത്തിരി നേരം കൊണ്ട് എന്തോ അവളോട് വല്ലാത്ത ഒരു മതിപ്പ് തോന്നി മഹേഷിന്…

പിറ്റേദിവസം തന്നെ അവിടെ നിന്നും അവൾ ഇറങ്ങിയിരുന്നു..

ദേവൻ പക്ഷേ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല അവൾ കാര്യമായി എന്തൊക്കെയോ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട് എന്ന് മാലതിക്കും മനസ്സിലായി…

മഹേഷ് തന്നെയാണ് അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്ന് വിട്ടത്..

“””” എന്നെ ഒരു സുഹൃത്തായി കണ്ടുകൂടെ “””

എന്ന് മഹേഷ് അവളോട് ചോദിച്ചു…

അവൾ അതിനു മറുപടിയായി ഒന്ന് ചിരിച്ചു….

“””എങ്ങോട്ടാ പോണേ “”‘

എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു..

കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന്…

എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കണം…

അല്ലെങ്കിൽ അച്ഛൻ എനിക്കായി കരുതിവെച്ച ഓർണ്ണമെന്റസ് ഉണ്ടല്ലോ അതെല്ലാം വെച്ച് എന്തെങ്കിലും സ്വന്തമായി ഒരു സംരംഭം തുടങ്ങണം… ഒരിക്കലും തളർന്നു പോവില്ല….
എന്ന്…

എന്നോട് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചു മഹേഷ്‌…

“”‘ നിങ്ങളോട് ഒരാളോട് മാത്രമായിട്ടില്ല ഉള്ളത് എല്ലാവരോടും കൂടിയാണ് ഇതിൽ എല്ലാവരും തെറ്റുകാൽ ആണല്ലോ എന്ന് ചിരിയോടെ പറഞ്ഞ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയി അവൾ””””

പോകുമ്പോൾ അവൾ അച്ഛനോട് പ്രാർത്ഥിച്ചിരുന്നു അവൾ ചെയ്തത് തെറ്റാണെങ്കിൽ അവളോട് ക്ഷമിക്കണം എന്ന്…..

ഇഷ്ടമില്ലാത്തയിടത്ത് കടിച്ചു തൂങ്ങി നിൽക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം വഴി തിരഞ്ഞെടുക്കുന്നത് …

Leave a Reply

Your email address will not be published. Required fields are marked *